Thursday, September 07, 2006

(ഈ ബ്ലോഗില്‍ കാണുന്ന പോസ്റ്റുകളെല്ലാം തുടര്‍ച്ചയായി വായിക്കേണ്ടതാണ്‌.)
ആട്ടെ മാഷ്‌ മനുസ്മൃതി വായിച്ചിട്ടുണ്ടോ?

ഓഹോ ആ "ന സ്ത്രീ സ്വാതന്ത്ര്യം-- " അതല്ലേ?

മാഷേ ഈ മൂന്നു വാക്കുകള്‍ കേട്ടിട്ടുള്ളതല്ലാതെ ആ പുസ്തകം കണ്ടിട്ടുണ്ടോന്ന് ?

ഇല്ല

എങ്കില്‍ കേട്ടോളൂ അതില്‍ പറയുന്നുണ്ട്‌ ഗുണങ്ങള്‍ അപചയിക്കുന്നതു കൊണ്ട്‌ ജാതിപരിവൃത്തിയില്‍ ബ്രാഹ്മണന്‍ ക്രമേണ ശൂദ്രനാകുമെന്നും, ഗുണോല്‍കൃഷ്ടത കൊണ്ട്‌ ശൂദ്രന്‍ ക്രമേണ ബ്രാഹ്മണന്‍ ആകുമെന്നും.

പക്ഷേ ആശാനേ അതില്‍ ഗുണം മാത്രമല്ല ജനനവും പറഞ്ഞിട്ടുണ്ടെന്ന് കേട്ടിട്ടുണ്ടല്‍ലൊ

ഏന്റെ പൊന്നു മാഷേ ഇടക്കാലത്ത്‌ എന്തൊക്കെ തിരിമറികളാണ്‌ നടന്നിട്ടുള്ളത്‌. മനുസ്മൃതി എന്ന ഗ്രന്ഥം 1 ലക്ഷം ശ്ലോകങ്ങളുള്ളതാണെന്ന് ഒരിടത്ത്‌ വായിച്ചതോര്‍ക്കുന്നു. എന്നല്‍ ഇപ്പോള്‍ കിട്ടുന്ന മനുസ്മൃതിയില്‍ എത്ര ശ്ലോകങ്ങളുണ്ട്‌ എഴുന്നൂറ്റിച്ചില്വാനം. അപ്പോല്‍ അതില്‍ എന്തൊക്കെ എടുത്തു കളഞ്ഞു, എന്തൊക്കെ എഴുതിച്ചേര്‍ത്തു എന്നൊക്കെ മനസ്സിലാകാന്‍ ബുദ്ധിമുട്ടാണ്‌

ഇതുപോലെ സാധാരണ ആളുകള്‍ക്ക്‌ ഉണ്ടാകുന്ന സംശയം മാറ്റുവാനും യഥാര്‍ഥ്യം മനസ്സിലാക്കാനുമുള്ള എളുപ്പവഴിയാണ്‌ കഥാരൂപത്തില്‍ ഇതിഹാസവും പുരാണവും പറയുന്നത്‌.

ഇതിഹാസം എന്നു പറഞ്ഞാല്‍ "ഇതി ഹ ആസ" ഇങ്ങിനെ സംഭവിച്ചിരുന്നു - യഥാര്‍ഥ ചരിത്രം തന്നെയാണ്‌.

വാല്മീകിയുടെ രാമായണത്തില്‍ 13 സര്‍ഗ്ഗങ്ങളിലായി വിശദമായി പറയുന്നു എങ്ങിനെയാണ്‌ വിശ്വാമിത്രന്‍ ബ്രാഹ്മണത്വം നേടിയതെന്ന്‌.

പതിന്നാലു ലോകങ്ങളിലും സകലദേവതമാരുടെ കയ്യിലുള്ള ആയുധങ്ങളും, ധനുര്‍വേദം മുഴുവനും വശമുണ്ടായിരുന്നിട്ടൂം, തന്റെ ഒരു നോട്ടം കൊണ്ടു തന്നെ മാരീചന്‍, സുബാഹു തുടങ്ങി തന്റെ യജ്ഞത്തിന്‌ തടസ്സമുണ്ടാക്കുന്ന രക്ഷസന്മാര്‍ മരിച്ചു വീഴും എന്നറിയാമായിരുന്നിട്ടും, ദശരഥമഹാരാജാവിന്റെ അടുത്തു വന്ന്‌ യാഗ സംരക്ഷണത്തിന്നായി രാമനെ കൂടെ അയക്കണം എന്നു യാചിക്കുന്ന വിശ്വാമിത്രന്‍ --അത്‌ ബ്രഹ്മണത്വത്തിന്റെ ഒരു വിശേഷം

ബാക്കി നാളെ പ്പറയാം

2 comments:

  1. നാളെ പറയണം. ഞങ്ങളില്‍ ചിലര്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നുണ്ടു്. ഒഴിവാക്കാമെങ്കില്‍ കാര്യങ്ങള്‍ പറയുന്നതിനിടയിലുള്ള ഈ വിടവ് (പോസ്റ്റുകള്‍) ഒഴിവാക്കുവാന്‍ ശ്രമിക്കൂ.

    ReplyDelete
  2. ജോലിക്കിടയ്ക്കിടയ്ക്ക്‌ അല്‍പം ഒഴിവു കിട്ടൂമ്പോള്‍ കുത്തിക്കുറിക്കുന്നതാണ്‌. വിഷയം ബഹുവിസ്തൃതമായതുകൊണ്ട്‌ ഏതായാലും ഒരുമിച്ചെഴുതിത്തീര്‍ക്കന്‍ പറ്റില്ലല്ലൊ. കൂട്ടത്തില്‍ നിങ്ങളുടെയെല്ലാം ക്രിയാത്മകമായ സംഭാവനകള്‍ കൂടി പ്രതീക്ഷിക്കുന്നു. വായിക്കാനും കമണ്റ്റ്‌ എഴുതാനും കാണിച്ച സൌമനസ്യത്തിന്‌ നന്ദി

    ReplyDelete