Saturday, July 30, 2011

ഛാന്ദോഗ്യോപനിഷത്തിലെ സത്യകാമന്റെ കഥ
ആരെ സുഖിപ്പിക്കാനായിരിക്കണം വെട്ടം മാണി ആ ചെറിയ പടത്തില്‍ കൊടുത്ത വാചകങ്ങള്‍ എഴുതി പിടിപ്പിച്ചത്‌?


ഛാന്ദോഗ്യോപനിഷത്തിലെ സത്യകാമന്റെ കഥ മുമ്പെഴുതിയപ്പോള്‍ ഞാന്‍ ഒരു വാചകം കുറിച്ചിരുന്നു

സംസ്കൃതം അറിയാവുന്ന വല്ലവരുടെയും അടുത്തു നിന്നും അതിന്റെ അര്‍ത്ഥം പഠിക്കൂ എന്തിനാ വെട്ടം മാണിയുടെ പിന്നാലെ പോകുന്നത്‌ എന്ന്.

Rajesh R Varma said...
പുരാണിക്‌ എന്‍സൈക്ലോപീഡിയ വായിക്കുന്നതില്‍ എന്താണു തെറ്റ്‌? അതിനെ 'വെട്ടം മാണിയുടെ പുറകേ പോക'ലെന്നു വിശേഷിപ്പിക്കുന്നതെന്തിനാണ്‌?

qw_er_ty
Monday, September 11, 2006 12:34:00 PM


ഇവിടെ രണ്ടും കണ്ടോളൂ

വെട്ടം മാണിയ്ക്ക്‌ എവിടെ നിന്നാണ്‌ ആ ഭര്‍ത്താവിനെ കിട്ടിയത്‌ എന്നു കൂടി പറഞ്ഞുതരണെ

റോഡരികിലെ ബോര്‍ഡ്‌ നോക്കി പഠിച്ച തമിഴു പോലെ അല്ല വായിക്കേണ്ടത്‌ എന്നു മാത്രം

താഴെക്കാണുന്ന ഭാഗങ്ങള്‍ മനസ്സിരുത്തി വായിക്കുക

ഓരോ വ്യാഖ്യാതാക്കന്മാര്‍ ഇറങ്ങിയിരിക്കുന്നു

സംസ്കൃതത്തിനെ ആദ്യം ഏതെങ്കിലും ഒരു വിഡ്ഢി ഇംഗ്ലീഷിലാക്കും .
ഇംഗ്ലീഷ്‌ മാത്രം അറിയാവുന്ന സാധുക്കള്‍ അതു സത്യം ആണെന്നു വിശ്വസിക്കും

വെട്ടം മാണിയ്ക്കും അതു തന്നെ ആയിരിക്കും സംഭവിച്ചിരിക്കുക

മുകളില്‍ കൊടുത്ത സംസ്കൃതത്തിനു കീഴെ അര്‍ത്ഥം കൊടൂത്തതുശ്രദ്ധിച്ചൊ?

അതിനു താഴെ കമന്ററി ശ്രദ്ധിച്ചോ?

ഒരു വീട്ടില്‍ അടുക്കളയിലും മറ്റും കൂടൂതല്‍ നടക്കേണ്ടി വന്നതു കൊണ്ട്‌ ഭര്‍ത്താവിന്റെ ഗോത്രം ചോദിക്കാന്‍ ഒത്തില്ലെന്ന് അതിനു മുന്‍പെ അങ്ങേര്‍ മരിച്ചു പോയി എന്ന് ഫൂ

Monday, July 18, 2011

സീതയ്ക്കു രാമന്‍ എപ്പടി

"
51. vipin has left a new comment on your post "ശ്രീരാമൻ ഭഗവാനോ അതോ???":

ഒരാള് സമൂഹത്തെ സ്വാധീനിച്ചു എന്നത് കൊണ്ട് അയാള് നല്ലവന് ആകണം എന്നില്ല ! മുസ്ലീമിന് മുഹമ്മദ് എന്ന പോലെയാണ് ഉത്തരേന്ത്യയിലെ ഹിന്ദുക്കള്ക്ക് രാമന് , വ്യത്യാസം രാമന് ജീവിച്ചിരുന്ന ആളാണോ എന്നതിന് തെളിവില്ല എന്നതാണ് .

ഹിന്ദുക്കള് രാമനെ കണക്കാക്കുന്നത് ഉത്തമ പുരുഷനായിട്ടാണ് ! അത് അന്നത്തെ അളവ്കോലുകള് വെച്ച് ശരിയുമായിരിക്കാം ,എന്നെ സംബന്ധിച്ചിടത്തോളം രാമനെ ഉത്തമപുരുഷനായി കണക്കാക്കാന് തോന്നിയിട്ടില്ല , അത് സ്വന്തം ഭാര്യയുടെ ചാരിത്ര്യത്തെ സംശയിച്ചത് കൊണ്ടും ബാലിയെ ഒളിയമ്പെയ്തതു കൊണ്ടുമാണ് ( സീതയെ രാവണന് പീഡിപ്പിചിരുന്നെങ്കില് തന്നെ അവളെ ആശ്വസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവന് ആണ് ഉത്തമപുരുഷന് എന്നാണ് എന്റെ കാഴ്ചപ്പാട് ). മറ്റു പല കാര്യങ്ങളിലും രാമന് ഉത്തമനായിട്ടാണ് തോന്നിയിട്ടുള്ളത് (സദാചാരത്തിന്റെ കാര്യത്തിലൊക്കെ രാമന് മുഹമ്മദിനേക്കാള് കേമന് തന്നെ ) !!

"

ഒരു സാധാരണ പൗരന്റെ യുക്തിബോധം മാത്രം വച്ച്‌ രാമനെ അളക്കുന്നത്‌ ശരിയാകില്ല. അതുകൊണ്ടാണ്‌ സീതാപരിത്യാഗവും സീതയുടെ അഗ്നിപരീക്ഷയും എല്ലാം നമുക്ക്‌ അരോചകം ആകുന്നത്‌.

കമന്റില്‍ കണ്ട പ്രസ്താവനക്കുള്ള വിശദീകരണം എന്നു വിചാരിച്ചാല്‍ മതി.രാമായണം മുഴുവന്‍ കേട്ടിട്ട്‌ "സീതയ്ക്കു രാമന്‍ എപ്പടി" എന്നു ചോദിച്ചതായ ഒരു തമാശ കേട്ടിരിക്കുമല്ലൊ അല്ലെ?

അതെന്തോ ആകട്ടെ

സവര്‍ണ്ണരെ ആക്രമിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു വാചകം ആണ്‌ മനുസ്മൃതിയില്‍ പറഞ്ഞിട്ടുള്ളതെന്നു പറയുന്ന

"വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം " എന്ന വാചകം

അങ്ങനെ പറഞ്ഞിട്ടുണ്ടാകുമോ?

"വേദം" എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്‌ അറിവിനെ പ്രദാനം ചെയ്യുന്നത്‌ എന്ന അര്‍ത്ഥം ആണ്‌.

കിട്ടുന്ന അറിവ്‌ ശരിയായിരിക്കണം അല്ലെങ്കിലോ?

അപകടം ആണ്‌

"ജന്മനാ ജായതേ ശൂദ്രഃ
കര്‍മ്മണാ ജായതെ ദ്വിജഃ"

ജനിക്കുന്നത്‌ ശൂദ്രനായിട്ടാണ്‌, കര്‍മ്മം കൊണ്ടാണ്‌ - പ്രവൃത്തി കൊണ്ടാണ്‌- ദ്വിജന്‍ ആകുന്നത്‌

എന്നു പറയുന്ന ഒരാള്‍ മുന്‍പറഞ്ഞ വാചകം പറഞ്ഞാല്‍ അതില്‍ എന്താണ്‌ തെറ്റ്‌?

അപ്പോള്‍ ശൂദ്രന്‍ എന്ന പദം കൊണ്ട്‌ അയാള്‍ ഉദ്ദെശിച്ചത്‌ ആരെ ആണെന്നറിയണം അല്ലെ?

ബ്രാഹ്മണന്‍, ക്ഷത്രിയന്‍ വൈശ്യന്‍ എന്നിവര്‍ക്കൊന്നും പറഞ്ഞിട്ടില്ലാത്ത ഗുണങ്ങള്‍ - (അതോ ദോഷങ്ങളൊ?)
ഉള്ള ചെറ്റകള്‍ ആണ്‌ ശൂദ്രന്‍ അല്ലാതെ ഇന്നു കാണപ്പെടുന്ന തരത്തിലുള്ള സമുദായങ്ങള്‍ അല്ല.

അതില്‍ തന്നെ തെണ്ടിത്തരം കൂടുതല്‍ കൂടുതല്‍ കാണിക്കുന്നവരെ മറ്റു പല പേരുകള്‍ പറഞ്ഞു തന്നെ വിളിക്കുന്നുണ്ട്‌ - മാര്‍ജ്ജാരന്‍, ചണ്ഡാളന്‍ തുടങ്ങി
അത്‌ ദാ ചാണക്യനീതിയില്‍ കൊടുത്തിരിക്കുന്ന ഭാഗം നോക്കുക.

വാല്‌മീകിരാമായനം പോലെ ഉള്ള ഇതിഹാസങ്ങള്‍ അറിവിനെ പഠിപ്പു കുറഞ്ഞ ആളുകള്‍ക്ക്‌ മനസിലാകുവാന്‍ കഥാരൂപത്തില്‍ എഴുതിയവ ആണെന്ന്
"ഇതിഹാസഃ പുരാണം ച പഞ്ചമോ വേദ ഉച്യതെ"

എന്ന പ്രസ്താവനയില്‍ നിന്നും മനസ്സിലാക്കാം

പക്ഷെ അത്‌ ശരിയായ വിധത്തില്‍ മനസ്സിലാക്കണം എന്നു മാത്രം

ഇവിടെ ഞാന്‍ ഒന്നു കൂടി പറയേണ്ടി വരുന്നതില്‍ ക്ഷമിക്കണം - റോഡു വക്കിലെ ബോര്‍ഡു നോക്കി തമിഴു പഠിച്ചതു പോലെ രാമായണം പഠിച്ചാല്‍ പോരാ എന്ന്

ബ്രാഹ്മണന്‍ എന്ന സങ്കല്‍പത്തിന്റെ ഉത്തമ ഉദാഹരണം 13 സര്‍ഗ്ഗങ്ങളിലായി വാല്‌മീകി പറഞ്ഞ കഥ ഇവിടെ പറഞ്ഞിട്ടുണ്ട്‌.

വിശ്വാമിത്രന്‍ എന്ന ക്ഷത്രിയന്‍ ഏതൊരു അവസ്ഥയില്‍ എത്തിയപ്പോഴാണ്‌ അദ്ദേഹം ബ്രാഹ്മണന്‍ ആയത്‌ എന്നു വ്യക്തമായി വിശദീകരിക്കുന്നു.

അതേ പോലെ ഉത്തമനായ ക്ഷത്രിയന്‍ - ഭരണാധികാരി- ഏതൊരു സ്വഭാവം ഉള്ളവന്‍ ആയിരിക്കണം എന്നതാണ്‌ ശ്രീരാമന്റെ കഥ കൊണ്ട്‌ പറഞ്ഞു തരുന്നത്‌

ഒരു സാധാരണ പൗരന്റെ യുക്തിബോധം മാത്രം വച്ച്‌ രാമനെ അളക്കുന്നത്‌ ശരിയാകില്ല. അതുകൊണ്ടാണ്‌ സീതാപരിത്യാഗവും സീതയുടെ അഗ്നിപരീക്ഷയും എല്ലാം നമുക്ക്‌ അരോചകം ആകുന്നത്‌.

രാമകഥ മുഴുവന്‍ എഴുതിതീര്‍ക്കാനല്ല ഇത്‌

പിന്നെയോ ഒരു കമന്റില്‍ കണ്ട പ്രസ്താവനക്കുള്ള വിശദീകരണം എന്നു വിചാരിച്ചാല്‍ മതി.

സീതയെ സംശയിച്ചതും അഗ്നിപരീക്ഷയും

"യദ്യദാചരതി ശ്രേഷ്ഠഃ
ലോകസ്തദനുവര്‍ത്തതെ"

ശ്രേഷ്ഠന്മാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ലോകം അനുകരിക്കും

രാമന്‍ രാവണ നിഗ്രഹം കഴിഞ്ഞാല്‍ അയോധ്യയിലെ രാജാവാകുവാന്‍ പോകുകയാണ്‌. ആ ഒരാള്‍ മറ്റൊരാളുടെ രാജ്യത്തില്‍ ഒരു കൊല്ലം താമസിച്ച തന്റെ ഭാര്യയെ അതേ പോലെ തന്നെ കൂടെ താമസിപ്പിക്കുന്നു എങ്കില്‍ അതു ലോക നീതി ആയി കരുതപ്പെടും

അപ്പോള്‍ ലോകരെ കാണിക്കുവാന്‍ വേണ്ടി ഒരു പരീക്ഷണം നടത്തുന്നതാണ്‌ അഗ്നിപരീക്ഷ.

ആ ഭാഗം മനസ്സിരുത്തി വായിച്ചു നോക്കുക.

ഇനി ഇപ്പറഞ്ഞ രീതിയില്‍ പരീക്ഷിക്കപ്പെട്ടതാണെങ്കില്‍ പോലും രാജാവ്‌ എന്ന അവസ്ഥയില്‍ സ്വന്തം എന്ന പദത്തിനു യാതൊരു വിലയും ഇല്ല എന്ന്‌ ഉറപ്പിക്കുവാന്‍ ആണ്‌ സീതാ പരിത്യാഗം--

സ്വിസ്‌ ബാങ്കില്‍ കോടികള്‍ നിക്ഷേപിച്ചിട്ട്‌ തെരുവുനായ്ക്കളെ വെല്ലുന്ന പ്രകടനം നടത്തുന്ന നമ്മുടെ നേതാക്കന്മാരെ കാണുന്ന നമുക്ക്‌ ഇതു ദഹിക്കുവാന്‍ പ്രയാസം ആയിരിക്കും


ഇതു രണ്ടും ഉത്തമനായ ക്ഷത്രിയസ്വഭാവത്തിനുള്ള ഉദാഹരണം ആണ്‌.

ഒളിയമ്പെയ്ത കഥയും ഇത്തരത്തില്‍ തന്നെ ആണ്‌.

ക്ഷത്രിയനെ സംബന്ധിച്ചിടത്തോളം നിശ്ചയിച്ചുറപ്പിച്ച കാര്യം നടപ്പിലാകേണ്ടതാണ്‌.

അതിനു വിഘ്നം ഉണ്ടാകുന്നതിന്‌ അവസരം കൊടുക്കുവാന്‍ പാടില്ല

ബാലിയും രാവണനും തമ്മില്‍ സഖ്യം ചെയ്തവരാണ്‌.
ബാലിയെ നേരില്‍ തോല്‍പ്പിക്കുവാനും സാധ്യമല്ല.