Wednesday, June 19, 2013

കഷ്ടം

Sudheesh wrote: ".ഒരു ചോദ്യത്തിന്‌ സുധിഷ്‌ മനഃപൂര്‍വ്വം മറുപടി പറയുകയുണ്ടായില്ലെന്ന്‌ വിനോദ്‌ സൂചിപ്പിച്ചു കണ്ടു. അതേ, അപകീര്‍ത്തികരമായ ഒരു പരാമര്‍ശം ഒഴിവാകാമെന്നു കരുതിയാണ്‌ ബോധപുര്‍വ്വം അതു ചെയ്യാതിരുന്നതും. കേള്‍ക്കുക, ശങ്കരാചാര്യരുടെ ജീവിതത്തെ പ്രതിയുള്ള വിവരങ്ങള്‍ നല്‍കുന്ന രണ്ട്‌ ഗ്രന്ഥങ്ങള്‍ മാധവാചാര്യരുടെ ശങ്കരദിഗ്‌ വിജയവും ആനന്ദഗിരിയുടെ ശങ്കരവിജയവും ആണ്‌. ശങ്കരചാര്യരുടെ അമ്മയുടെ മരണാനന്തരകര്‍മ്മങ്ങളില്‍ ഇവിടത്തെ നമ്പൂതിരി സമുദായംഗങ്ങള്‍ അതില്‍ സഹകരിച്ചില്ല. അതിനു കാരണം അദ്ദേഹം ജാരസന്തതിയായിരുന്നൂവെന്നതാണ്‌. ഏതായാലും അദേഹത്തിന്‌ തനിച്ചുതന്നെ അമ്മയുടെ ശവദാഹം നടത്തേണ്ടതായി വന്നു. ഇവിടെ നിലനിന്നിരുന്നതായ ജാതീയമായ ഉച്ചനീചത്ത്വങ്ങളും നിന്ദ്യമായ അയിത്തവുമായിരുന്നു ഇതിനു പുറകില്‍. ശൂദ്രനോടുള്ള മേല്‍ജാതിക്കാരായ ബ്രാഹമണന്‍റെ സമീപനത്തെ തന്നെയാണ്‌ പ്രസ്‌തുത സംഭവും വെളിപ്പെടുത്തുന്നത്‌!"

ഫേസ് ബുക്കിലെ ഒരു ചർച്ചയിൽ വന്ന കമന്റാണ്

കാണ്ഡം കാണ്ഡമായി ബ്രഹ്മസൂത്രഭാഷ്യത്തിന്റെ വ്യാഖ്യാനങ്ങളും കോപി പേസ്റ്റ് ചെയ്തിട്ടുണ്ട്

ശാസ്ത്രം അത് പുരാതന്മായാലും അധുനാതനം ആയാലും മനുഷ്യന്റെ നന്മയ്ക്കു വേണ്ടിയാകണം

ഇന്നു കണ്ടു പിടിക്കുന്ന ഒരു കാര്യം ഇന്ന് നല്ലത് എന്നു വിചാരിച്ച് ഉപയോഗിക്കുന്നത് സാധാരണം

നാളെ അതിൽ എന്തെങ്കിലും ദോഷം ഉണ്ടെന്നു കണ്ടാൽ അത് മാറ്റി അതിനു പുതിയ രീതി കണ്ടു പിടിച്ച് ഉപയോഗിക്കുന്നത് സാമാന്യ ബുദ്ധി.

അതിനു പകരം ഇന്നു കണ്ടു പിടിച്ച ആ സാധനം മോശമാണ് എന്നു പറഞ്ഞ് അതു തന്നെ ഉരുവിട്ടു കൊണ്ട് നടക്കുന്നത് - അതിനു മലയാളത്തില് വല്ല പേരും കാണുമായിരിക്കും അല്ലെ?

പണ്ടു നടന്ന കാര്യങ്ങൾ അന്നത്തെ നാട്ടുനടപ്പായിരുന്നു

അതിൽ പല കൊള്ളരുതാഴികകളും ഉണ്ടായിരുന്നു. അവയിൽ പലതും മാറി പലതും മാറേണ്ടിയിരിക്കുന്നു

മുഴുവനും നല്ലതല്ലാതിരുന്നതു കൊണ്ടല്ലെ അതിൻ മാറ്റം വന്നത്?

പക്ഷെ അതിലും നല്ല വശങ്ങൾ ഉണ്ടായിരുന്നു, അവ ഒക്കെ നിലനിൽക്ക്ന്നും ഉണ്ട്
ഇന്നു നടക്കുന്നതിലും ധാരാളം കൊള്ളരുതാഴികകൾ ഉണ്ട്

അതും മാറണം

അതല്ലെ അതിന്റെ ഒരു ശരി?

Monday, April 15, 2013

ചാണക്യൻ

http://www.blogger.com/profile/14716780818207433982 

ഈ ബ്ലോഗറുടെ ഒരു ബ്ലോഗ് ഉണ്ട് ചാണക്യസൂത്രം എന്ന പേരിൽ

അവയിൽ ഒരെണ്ണം ഇത് http://chaanakyasoothrangal.blogspot.in/2009/01/16.html

കാശു കിട്ടും എന്നു വിചാരിച്ച് എന്തും എഴുതാൻ പാടൂണ്ടൊ?

ഈ ജീവിതം ഒക്കെ വെറും മൂന്നെമുക്കാൽ നാഴിക കഴിഞ്ഞാൽ തീരുകയില്ലെ?

അമേരിക്കയിലെ പ്രസിഡന്റ് വിചാരിക്കും ഇപ്പൊ ലോകാധിപതി ആകാം എന്ന്

ഓരോന്ന് ചെയ്തു ചെയ്ത് ടെൻഷനടിച്ച് സമയം കളയും

അവസാനം   എന്താകും?

ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തെ ഗ്രാമങ്ങളിൽ ചിലരുടേ അവസ്ഥകൾ കാണുമ്പോൽ ഞാൻ മുൻപു ചിന്തിച്ചിരുന്നു ഭഗവാനെ നീ എന്തിൻ ഇങ്ങനെ ഇവരെ കഷ്ടപ്പെടുത്തുന്നു എന്ന്

എച്മു എന്ന ഒരു ബ്ലോഗർ    എഴുതുന്ന പല കഥകൾ വായിക്കുപോഴും തോന്നിയിരുന്നു

കർമ്മഫലം

താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താൻ താൻ അനുഭവിച്ചീടുകെന്നെവരൂ

പതിനെട്ടു കൊല്ലങ്ങളായി കാണുന്നു

അവസാനം മനസിലാകുമ്പോഴേക്കും കരയാൻ മാത്രം ആയിരിക്കും വിധി

ആദ്യത്തെ പടം നോക്കൂ വായിക്കാതെ കമന്റിടൂന്നവർ, അല്ലെങ്കിൽ വിവരം ഇല്ലാത്തതു കൊണ്ട് തന്റെ ഗ്രൂപ്പുകാരൻ ആണ്! എന്നു വിചാരിച്ച് അതു കൊണ്ട് കമന്റിടുന്നവർ  അല്ലാതെ സത്യം അറിഞ്ഞു ചെയ്യുന്നവരല്ല

പിന്നാലെ പോകുന്ന വിഡ്ഢികൾ

അവർ കമന്റിടൂന്നത് ഉദാത്തം ഉഗ്രദണ്ഡം എന്ന രീതിയിൽ  പോസ്റ്റ് വായിച്ചു നോക്കുക പോലും ചെയ്യാതെ ' നായനാർ പറഞ്ഞതു പോലെ " ഓല് ഞമ്മന്റെ ആളാ""
അവസാനം കുമ്പസാരം

 അയ്യൊ വായിച്ചില്ലായിരുന്നു

നാണം ഇല്ലെ

കഷ്ടം

എന്തു പ്രയോജനം

മദനി പ്രസംഗിച്ച് പ്രസംഗിച്ച് അനേകം യുവജനങ്ങളെ കൊലക്കു കൊടൂത്തു  അവസാനം കുമ്പസാരിച്ചു പാവം ചത്തവനും അവന്റെ കുടൂം,ബത്തിനും പോയി

പിണറായി പോലും മദനിയെ കെട്ടിപ്പിടീച്ചു

മക്കൾ പോയ അമ്മമാർക്ക്  ആർ ഉണ്ട്?

അവരുടെ കർമ്മദോഷം നാം തീർത്താല് തീരുമൊ?

"ഇവനിതു ഭവിക്കേണം ഇന്ന കാലം വേണം
അവശത ഭവിക്കേണം അർത്ഥനാശം വേണം
ഇതി വിധി വിധിച്ചതീ പ്രാണികൾക്കൊക്കെയും
ഹിതം അഹിതം എങ്കിലും ലംഘ്യം അല്ലേതുമെ"

എന്ന് കവി പറഞ്ഞത് ചുമ്മാതല്ല
ഞാൻ അദ്ദേഹത്തോട് അഹംകാരത്തിൽ പറഞ്ഞ കാര്യങ്ങൾ കാണണ്ടേ. അദ്ദേഹത്തിന്റെ തന്നെ ആദ്യ ബ്ലോഗുകളിൽ പോയി നോക്കിയാൽ ഇവ കാണാം.




Monday, March 18, 2013

സംസ്കൃതം മൃതഭാഷ പോലും

സംസ്കൃതം മൃതഭാഷ പോലും

ഭാരതത്തിൽ തെക്കുവടക്കു കിഴക്കുപടിഞ്ഞാറ് ഓടുന്ന തീവണ്ടിയിൽ ഒന്നു കയറി നോക്കൂ
ഏത് കൊച്ചു കുട്ടിക്കും മനസിലാകും സ്മസ്കൃതത്തിലല്ലെ കച്ചവടക്കാർ പോലും പറയുന്നത്

കേട്ടിട്ടില്ലെ "വടാ വടെ വടാ"

സംസ്കൃതം അറിയാവുന്നവരോടു ചോദിക്ക് അതിന്റെ അർത്ഥം എന്താണെന്ന്

ഒരു വട രണ്ടു വടകൾ ഒരുപാട് വടകൾ

ഹും അല്ല പിന്നെ

കാലത്ത് ഒരു പണിയും ഇല്ലാഞ്ഞിട്ട്

ഒരു കപ്പ ഇട്ട് കപ്പ ഉണ്ടാക്കി കഴിക്കാനൊ, നെല്ലു വിളയിച്ച് ഉണ്ടാക്കി ചോറു വയ്ക്കാനൊ, വീടുപണിഞ്ഞ് അതിൽ താമസിക്കാനൊ, തെങ്ങിൽ കയറി തേങയിടാനൊ ഒരു കട്ടിലു പണിത് അതിൽ കിടക്കാനൊ എന്നു വേണ്ട ഒന്നിനും കൊള്ളുകയില്ലാത്തതു കൊണ്ടല്ലെ നമ്മളൊക്കെ എഞ്ജിനീയറും ഡോക്റ്ററും ഒക്കെ ആകുന്നത്.

ഇതൊക്കെ അറിയാവുന്ന ആമ്പിള്ളേർ ഉള്ളതു കൊണ്ട് കഞ്ഞി കുടിച്ചു കിടക്കുന്നു

ഞായറാഴ്ച ടിവിയിലെ ഒരു തമാശപരിപാടി - തേങ്ങ ഇടൽ കണ്ടപ്പോൾ തോന്നിയതാ

Monday, October 08, 2012

ബുദ്ധിജീവി

ഇത്‌ ബുദ്ധിജീവികളുടെ കാലം.

ബുദ്ധിജീവി എന്നു പറഞ്ഞാല്‍ പുരാണത്തിലെ കഥകളില്‍ നിന്നും എന്തൊക്കെ കൊനഷ്ടുകള്‍ ചികഞ്ഞെടുക്കാമൊ അതൊക്കെ ചികഞ്ഞു നാറ്റിക്കുന്നവന്‍ ആയിരിക്കും അര്‍ത്ഥം.

ഇതിഹാസം പുരാണം ഇവ മനുഷ്യമനസുകള്‍ക്ക്‌ ചിന്തിക്കാന്‍ ഉതകുന്ന വിധത്തില്‍ അനേകമനേകം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനേകമനേകം കഥാ സന്ദര്‍ഭങ്ങള്‍ ഒരുക്കികാണിക്കുന്നു.

ഓരോ സന്ദര്‍ഭങ്ങളെയും ഓരോരുത്തര്‍ എങ്ങനെ ഒക്കെ നേരിട്ടു എന്നു കാണിക്കുന്നു.

ഇതൊക്കെ പഠിച്ചിട്ട്‌ സമാധാനപൂര്‍ണ്ണമായ ഒരു ജീവിതം എങ്ങനെ നയിക്കാം എന്ന് അവനവന്റെ സാഹചര്യത്തിനനുസരിച്ച്‌ രൂപപ്പെടുത്തനം അതാണ്‌ അതിന്റെ ഉദ്ദേശം.

എന്നാല്‍ ബുദ്ദിജീവികളുടെ ദൗത്യമോ?

അതിലെ ഏതെങ്കിലും ഒരു കഥാപാത്രത്തെ എടുത്ത്‌ അതിന്റെ തന്നെ പകുതി കഥ പറഞ്ഞു പിടിപ്പിച്ച്‌ ആവിഷ്കാരസ്വാതന്ത്ര്യം പറഞ്ഞു നിലവിളിക്കുക

കേള്‍ക്കുന്നവരെ വിഡ്ഢികളാക്കുക

ഉദാഹരണത്തിന്‌
ശൂര്‍പ്പണഖയുടെ മൂക്കും മുലയും ചെത്തി

ഭയങ്കര അപരാധം

ചോദ്യമൊ അവള്‍ രാമനോട്‌ വിവാഹം കഴിക്കണം എന്ന് അഭ്യര്‍ത്ഥിച്ചതല്ലെ ഉള്ളു ?

രാമായണം വായിക്കുക പോയിട്ട്‌ ശരിക്കു കേട്ടിട്ടു പോലും ഇല്ലാത്ത സാധുക്കള്‍ ന്യായമായും വിശ്വസിച്ചു പോകും ശരി അല്ലെ ? അതിന്‌ ഇത്രയും കഠിനമായ ശിക്ഷ വേണ്ടിയിരുന്നൊ?


ഈ ശൂര്‍പ്പണഖ വിദ്യുജ്ജിഹ്വന്‍ എന്ന രാക്ഷസന്റെ ഭാര്യ ആണ്‌

അതറിയുമൊ?

അവള്‍ യുവതിയായി വേഷം മാറി രാമനെ കെട്ടാന്‍ വരണ്ട കാര്യം?

അവള്‍ ഖരനോടു പറഞ്ഞത്‌ അറിയുമൊ?

എന്നെ കണ്ട ഉടന്‍ തന്നെ അതില്‍ ഒരുവന്‍ എന്നെ ഇപ്രകാരം വിരൂപ ആക്കി,. നീ ചെന്ന് അവരെ കൊന്ന് എനിക്കു തരിക. അവരുടെ ചോര കുടിച്ച്‌ മാംസവും തന്നാലെ എനിക്കു സന്തോഷമാകൂ എന്ന്

എങ്ങനെ ഉണ്ട്‌?

അതു കഴിഞ്ഞ്‌ രാവണന്റെ അടുക്കല്‍ ചെന്നു പറയുന്നതൊ?

ത്രൈലോക്യ സുന്ദരിയായ ഒരു പെണ്ണ്‍ അവിടെ വനത്തില്‍ വന്നിരിക്കുന്നു. അവളെ നിനക്കു വധുവാക്കി കൊണ്ടുവരാന്‍ ഞാന്‍ പോയപ്പോള്‍ ആണ്‌ എനിക്കീ ഗതി വന്നത്‌ എന്ന്.

സീതയെ പിടിച്ചു തിന്നും എന്നു പറഞ്ഞു പാഞ്ഞ ശൂര്‍പ്പണഖയുടെ യുഥാര്‍ത്ഥ ചിത്രം ആണ്‌ ഇത്‌.

അല്ല നിങ്ങളുടെ ഭാര്യയെ പിടിച്ചു തിന്നാന്‍ വരുന്ന ഇത്തരം ഒരു കഥാപാത്രത്തെ നിങ്ങള്‍ ആയിരുന്നു എങ്കില്‍ എങ്ങനെ കൈകാര്യം ചെയ്തേനെ?

ബുദ്ധി ജീവികള്‍ അവരുടെ ഭാര്യയെ തിന്നാന്‍ കൊടുത്തിട്ട്‌ ശൂര്‍പ്പണഖയുടെ ചന്തിയും തടവി നടക്കും അല്ലെ ?