Saturday, September 30, 2006

വാഗര്‍ഥാവിവ സമ്പൃക്തൌ

ഭാഷ പഠിക്കുമ്പോള്‍, എന്തെങ്കിലും വായിച്ചാല്‍ അതിണ്റ്റെ ഉള്ളിലുള്ള മുഴുവന്‍ താല്‍പര്യവും മനസ്സിലാക്കാനുള്ളത്രയും അറിവു നേടാന്‍ സാധിച്ചിരുന്നെങ്കില്‍- എന്നു ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്‌.

അതു നമ്മളെപ്പോലെയുള്ളവര്‍ക്ക്‌ ലഭിക്കില്ല എന്നറിഞ്ഞായിരിക്കണം കാളിദാസന്‍ രഘുവംശത്തിണ്റ്റെ തുടക്കത്തില്‍ - ഞാന്‍ എഴുതിയതു തന്നെ വായിക്കുന്നവര്‍ക്കും മനസ്സിലാകണേ എന്നര്‍ത്ഥം വരുന്ന

" വാഗര്‍ഥാവിവ സമ്പൃക്തൌ--" എന്നു തുടങ്ങുന്ന ശ്ളോകം എഴുതിയത്‌

പക്ഷേ നമ്മള്‍ക്ക്‌ പലപ്പോഴും അവരുദ്ദേശിച്‌ച അര്‍ത്ഥം ലഭിക്കാതെയും , മറ്റു ചില അര്‍ത്ഥങ്ങള്‍ ലഭിക്കുന്നതുമായും കാണാം അതുകൊണ്ടല്ലേ -

"വൈശേഷിക ദര്‍ശനത്തോടും , ബുദ്ധമതത്തിലെ സംഘാത സംകല്‍പത്തോടുമൊക്കെ സാമ്യമുള്ള ക്വാണ്ടം മെക്കഅനിക്സ്‌-" എന്നു ഞാനെഴുതിയതിന്‌

"ക്വാണ്ടം മെക്കാനിക്സ്‌ പൂര്‍ണ്ണമായും അടങ്ങിയിരിക്കുന്ന " ചില കാലഹരണപ്പെട്ട തത്ത്വശാസ്ത്രം എന്നൊക്കെ ഉമേഷിന്‌ മനസ്സ༂R>´¿ലായത്‌.

ഇവിടെ മിക്കവാറും എല്ലാവരും ഏകദേശം വേദമന്ത്രങ്ങള്‍ തന്നെ വ്യാഖ്യാനിക്കാന്‍ തക്ക അറിവുള്ളവരാണെന്നു കണ്ട്‌ സന്തോഷമുണ്ട്‌.

എനിക്കതിനു തക്ക പരിജ്ഞാനമൊന്നുമില്ലാത്തതു കൊണ്ട്‌ എനിക്കറിയാവുന്ന ഒരു സാധാരണ ശ്ളോകം പറയട്ടെ.

ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണ്ണം ശുഭാംഗം ലക്ഷ്മീകാന്തം കമലനയനം യോഗിഭിര്‍ധ്യാനഗമ്യം വന്ദേ വിഷ്ണും ഭവഭയഹരം സര്‍വലോകൈകനാഥം ഇതില്‍ അനന്തശായിയായ വിഷ്ണുഭഗവാണ്റ്റെ വിഗ്രഹത്തെ സങ്കല്‍പിക്കാന്‍ സാധിക്കുന്നു.

എന്നാല്‍ സംസ്കൃതത്തിലെ പദങ്ങള്‍ക്ക്‌ ഒന്നിലധികം അര്‍ത്ഥങ്ങള്‍ വരുമെന്ന്‌ വരാഹമിഹിരണ്റ്റെ ഒരു ശ്ളോകമുദ്ധരിച്ച്‌ ഞാന്‍ മുന്‍പെഴുതിയത്‌ ശ്രദ്ധിക്കുക. ഇനി ഈ ശ്ളോകത്തിലെ "ശാന്താകാരം" എന്ന വാക്ക്‌ എടുക്കാം സത്വരജസ്തമോരഹിതമായി, ശാന്തമായി കിടക്കുന്നു എന്നൊരര്‍ത്ഥം സാമാന്യം.

എന്നാല്‍ -- "ശാന്തം" എന്നത്‌ ഭാവമാണ്‌. "ആകാരം" എന്നത്‌ രൂപമാണ്‌ ആകൃതി എന്നര്‍ത്ഥം. ആകരം എങ്ങനെ അല്ലെങ്കില്‍ എപ്പോഴാണ്‌ ശാന്തമാകുന്നത്‌ ? അഥവാ രൂപത്തിനെ എങ്ങനെയാണ്‌ ഭാവമാണെന്നു പറയുന്നത്‌? രൂപം ഭാവത്തില്‍ ശാന്തമാകണമെങ്കില്‍ അതു എങ്ങും നിറഞ്ഞതായിരിക്കണം -- വെള്ളം നിറച്ച ഒരു കുടം ആലോചിക്കുക. അതിനുള്ളിലെ വെള്ളത്തിനെ രൂപം ശാന്തമായിരിക്കും , അകത്ത്‌ എന്തൊക്കെ ഇളക്കങ്ങള്‍ ഉണ്ടായാലും -( ഇതു വെറും ഉദാഹരണത്തിനു പറഞ്ഞതാണേ) അതുപോലെ.

വിഷ്ണു എന്ന പദം സംസ്കൃതത്തില്‍ ഒരു ധാതുവും കൂടിയാണ്‌ to be എന്ന root ല്‍ നിന്നും is was are എല്ലാം ഇംഗ്ളീഷില്‍ ഉണ്ടാകുന്നതു പോലെ "വിഷ്ണു വ്യാപ്തൌ" വ്യാപി എന്നര്‍ത്ഥം വരുന്ന ഇടത്ത്‌ ഈ ധാതു ഉപയോഗിക്കുന്നു. ധാതു ആയിരിക്കുന്നടത്തോളം അതിന്‌ അതിരുകളില്ല, എന്തും ആകാം എന്നര്‍ത്ഥം. പക്ഷെ ധാതുവില്‍ നിന്ന്‌ ഒരു പദം ഉണ്ടാക്കിയാല്‍ അത്‌ പിന്നീട്‌ ആ അര്‍ത്ഥത്തില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.

അതുകൊണ്ട്‌ വിഷ്ണൂ എന്നാ ധാതുവിനെ അങ്ങനെ തന്നെ ഉപയോഗിച്ചു -- അതിനെ അതിരുകള്‍ക്കുള്ളിലാക്കിയില്ല.

ഈ ശ്ളോകം മുഴുവന്‍ പഠിച്ചു നോക്കിക്കോളൂ -- അനന്തതയേ കുറിക്കുന്ന നീല നിറവും, ആകാശ ശബ്ദവും എല്ലാമെല്ലാം--

നാം കണ്ട സാമാന്യ അര്‍ത്ഥത്തിനു മുകളില്‍ മറ്റു വലിയ ചില തത്വങ്ങള്‍ കൂടിയുണ്ട്‌.

4 comments:

  1. "ഋഗ്വേദം lullaaby ആണ്‌ എന്നു max muller പറഞ്ഞു" എന്നും മറ്റും ഞാനെഴുതിയതിന്‌ "ഞാന്‍ ആര്യാധിനിവേശവാദത്തേ എതിര്‍ക്കുന്നവനാണ്‌ " എന്നൊരര്‍ത്ഥമുണ്ടെന്നു എനിക്കറിയില്ലായിരുന്നു. അതു പറഞ്ഞു തന്ന ഉമേഷിനോട്‌ എങ്ങിയനെയാണ്‌ നന്ദി പ്രകടിപ്പിക്കേണ്ടതെന്നറിയില്ല. ഇനിയുമിനിയും ഇതുപോലെ വലിയ വലിയ അര്‍ത്ഥങ്ങള്‍ പ്രതീക്ഷിക്കേണ്ടിവരുമല്ലൊ. ഏതായാലും അതു എണ്റ്റെ വാദമല്ല എണ്റ്റെ കഥപാത്രങ്ങളായ ആശാണ്റ്റേയാണെന്നു പറയാനുള്ള അനുവാദവും തരുന്ന ആ മഹാമനസ്കത -- ഹാ ഇവിടെ ഞാന്‍ ധന്യന്‍

    ReplyDelete
  2. താങ്കളെന്താണ് മാഷെ പോസ്റ്റെല്ലാം ഉമേഷ്ജിയെ വിമശ്ശിക്കാനും പുശ്ചിക്കാനും മാത്രമായി എഴുതുന്നത്?
    ഇത്രയും വായ്യിച്ചിട്ടും വിവരം വച്ചിട്ടും അതിന്റെ ആ ശാന്തത താങ്കളില്‍ കാന്ണുന്നില്ലല്ലോ..കഷ്ടം!

    ബീര്‍ബലിനെ തോല്‍പ്പിക്കാന്‍ ചെന്നു വെല്ലുവിളി നടത്തുന്ന മഹാപണ്ഡിതന്മാരെക്കുറിച്ചുള്ള കഥകള്‍ ഓര്‍മ വരുന്നു.

    ReplyDelete
  3. പ്രിയ അരവിന്ദ്‌,
    ഉമേഷ്‌ ഓരൊ പോസ്റ്റിലും കമണ്റ്റിലും ഒക്കെ എന്നേപറ്റിയോ , എണ്റ്റെ പോസ്റ്റ്കളേയൊ കമണ്റ്റുകളേപറ്റിയോ നടത്തിയ പ്രസ്താവനകള്‍ക്കുള്ള മറുപടിയല്ലാതെ അത്‌ വ്യക്തിപരമാണെന്നു ധരിക്കേണ്ട. സംശയമുണ്ടെങ്കില്‍ ഒന്നുകൂടി അതില്‍ പ്രസ്ഥാവിച്ചിരിക്കുന്ന ഭാഗങ്ങള്‍ രണ്ടുപേരുടെയും ഒന്നുകൂടി വായിച്ചു നോക്കുക

    ഞാന്‍ ഉദ്ദേശിക്കാത്തതോ എണ്റ്റെ വാക്കുകള്‍ക്കില്ലാത്തതോ ആയ ഒരര്‍ത്ഥം അതില്‍ ആരോപിച്ചാല്‍ മറുപടി പറയേണ്ട എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്‌? ഉമേഷ്‌ എഴുതിയ ഒരു കമണ്റ്റില്‍ വൈശേഷികദര്‍ശനത്തിനെ സൂചിപ്പിക്കുന്നതിന്‌ ഞാന്‍ വെറുതെ ഒരു കഷ്ടം എന്നു മാത്രം മറുപടി എഴുതിക്കഴിഞ്ഞു നോക്കുമ്പോഴാണ്‌ ഞാന്‍ ആര്യാധിനിവേശനത്തിനെ എതിര്‍ക്കുന്ന ആളാണെന്നദ്ദേഹത്തിനറിയാം എന്നൊരു കമണ്റ്റ്‌ കണ്ടത്‌ . അതു നിഷേധിച്ചു കഴിഞ്ഞപ്പോള്‍ കാണാം ഞാന്‍ max muller നെ പറ്റി വ്യക്തമായി പറഞ്ഞെന്നും അതു വേണമെങ്കില്‍, എണ്റ്റെ വാദമല്ല എണ്റ്റെ കഥ പാത്രങ്ങളായ ആശാണ്റ്റെയോ മറ്റൊ ആണെന്നു പറഞ്ഞോളാനൊരു സൌജന്യവും.max muller നെ പറ്റി ഞാന്‍ എഴുതിയ സന്ദര്‍ഭവും എഴുതിയ കാര്യവും മലയാളം അറിയാവുന്ന ഒരാള്‍ വായിച്ചിട്ട്‌ അതിന്‌ ഈ പറഞ്ഞ അര്‍ത്ഥമുണ്ടെന്ന് പറയുമെന്നു തോന്നുന്നില്ല. ഇതുപോലെ തുടര്‍ച്ചയായി ആരെങ്കിലും പറഞ്ഞാല്‍ പിന്നെ എന്തു ചെയ്യണം എന്നു കൂടി ഒന്നു പറഞ്ഞു തന്നാല്‍ കൊള്ളാം.

    അല്ലാതെ ഞാന്‍ ആരേയും വാദിച്ചു തോല്‍പിക്കാനോ ഒന്നും അല്ല ബ്ളോഗ്ഗില്‍ വന്നത്‌ ഇതും എണ്റ്റെ ആദ്യകാല പോസ്റ്റ്കളില്‍ ഞാന്‍ വ്യക്തമാകിയിട്ടുമുണ്ട്‌

    ReplyDelete
  4. പ്രിയ അരവിന്ദ്‌,