Monday, January 22, 2007

ശ്രീരാമന്റെ തിരിച്ചു വരവ‍്‍ -2

അപ്പോള്‍ നാം പറഞ്ഞു നിര്‍ത്തിയത്‌ രാമന്‍ ഹനുമാനോട്‌ അയോദ്ധ്യയില്‍ ചെന്നു വിവരങ്ങള്‍ അറിഞ്ഞു വരാന്‍ പറയുന്നതാണ്‌.

അയോദ്ധ്യയിലെ ജനങ്ങളുടെ സുഖവിവരങ്ങള്‍ മാത്രമല്ല രാമനു പ്രധാനം-

പിന്നെയോ ഭരതനോട്‌ പ്രത്യേകം സംസാരിക്കണം, ആ സംസാരത്തിനിടെ ഭരതന്റെ മുഖത്തുണ്ടാകുന്ന ഭാവങ്ങള്‍ ശ്രദ്ധിക്കണം, അവസാനം പറയുന്നു

"സര്‍വസുഖസമൃദ്ധമായ പൂര്‍വീകസ്വത്തായ രാജ്യം ആരുടെ മനസ്സിനെയാണ്‌ ഇളക്കിക്കൂടാത്തത്‌?"
ആദ്യമൊക്കെ വേണ്ടാ എന്നു പറഞ്ഞിരുന്നു എങ്കിലും കൈകേയിയുടെ സഹവാസത്താല്‍ ക്രമേണ അതു മാറിക്കൂടാഴികയില്ലല്ലൊ. അങ്ങനെ ഇപ്പോള്‍ ഭരതന്‌ രാജ്യതാല്‍പര്യം ഉണ്ടായിട്ടുണ്ട്‌ എങ്കില്‍ ശ്രീരാമന്റെ ഈ തിരിച്ചു വരവിനെ അദ്ദേഹം എങ്ങനെയായിരിക്കും നേരിടുക?

വന്നിരിക്കുന്നതോ മുമ്പു പറഞ്ഞത്‌ ഒന്നു കൂടി നോക്കുക-

ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരില്‍ നിന്നുള്ള വരലബ്ധി,
തന്നെ യുദ്ധത്തില്‍ സഹായിച്ച പ്രധാനികളെല്ലാം ഒപ്പം, ഇങ്ങനെയാണ്‌ -
എതിര്‍ക്കാനാണ്‌ ഭാവമെങ്കില്‍ പൊടിപോലും കാണുകയില്ല എന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാം

ആദ്യം വായിച്ചു വരുമ്പോള്‍ രാമന്റെ ഈ വാക്കുകള്‍ അല്‍പം ഭീതിജനകമല്ലേ എന്നു തോന്നും.
ശ്രീ കുട്ടികൃഷ്ണമാരാര്‍ ചെറുപ്പത്തില്‍ എഴുതിയ വാല്മീകിയുടെ രാമനും , പ്രായം ചെന്നപ്പോള്‍ എഴുതിയ അതിനെകുറിച്ചുള്ള ഖേദപ്രകടനവും ഇവിടെ സ്മര്‍ത്തവ്യംആണ്‌. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ധാരണകള്‍ അദ്ദേഹം തന്നെ തിരുത്തുന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ അദ്ദേഹം വാല്മീകിയുടെ രാമനെ മനസിലാക്കിയത്‌ വേണ്ട വിധത്തിലായിരുന്നില്ല എന്ന്‌ പ്രായം ചെന്നപ്പോള്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നു.



എങ്കില്‍ ഇപ്പോള്‍ നമ്മുടെ മനസ്സിലെന്താണ്‌ അഭിപ്രായം? ഒന്നാലോചിക്കുക. ബാക്കി പിന്നീടെഴുതാം

4 comments:

  1. ശ്രീരാമന്റെ തിരിച്ചു വരവ‍്‍ -2"

    ReplyDelete
  2. അധ്യായങ്ങളുടെ വലുപ്പം അല്‍പ്പം കൂടെ കൂട്ടൂ പണിക്കര്‍സാറെ, എങ്കിലല്ലെ വായനാ സുഖം കൂടുതല്‍ കിട്ടൂ :)

    ReplyDelete
  3. പകുതിക്ക് വെച്ച് നിര്‍ത്തി അല്ലേ? മ

    ReplyDelete
  4. പകുതിക്ക് വെച്ച് നിര്‍ത്തി അല്ലേ? മുഴുവന്‍ എഴുതൂ. :)

    മുകളിലത്തെ കമന്റിന് എന്തോ പറ്റിയതാണേ. ക്ഷമിക്കണം.

    ReplyDelete