ചികില്‍സയെ കുറിച്ച് വൈദ്യന്മാരുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു നര്‍മ്മകഥ -
ജൂനിയര്‍ :സാര്‍ അറിഞ്ഞോ ഒരു പുതിയ ചികില്‍സാ രീതിയെ പറ്റി?
പ്രൊഫ: എന്തു ചികില്‍സാരീതി?
ജൂനിയര്‍: ഇപ്പോള്‍ കേട്ടതാണ് ഒരാള്‍ എന്തോ പുതിയ സങ്കേതങ്ങളൊക്കെ ഉപയോഗിച്ചു ചികില്‍സിക്കുന്നു അത്രെ. ഇത്രകാലത്തിനിടക്ക് ഒരു failure പോലും ഇല്ല.
പ്രൊഫ: ഞാനും കേട്ടിരുന്നു. ഒന്നു പോയി അതിനെ കുറിച്ചു പഠിക്കണം എന്നു വിചാരിച്ചിരിക്കുകയാണ്.
രണ്ടു പേരും കൂടി ആലോചിച്ചു തീരുമാനിച്ച് ഒരു ദിവസം നിശ്ചയിച്ചു.
മേല്‍പറഞ്ഞ വ്‌ഇദഗ്ദ്ധന്റെ ക്ലിനിക്കിലെത്തി.
നിരനിരയായി ആളുകള്‍ ഇരിക്കുന്നുണ്ട്. പരിശോധന കഴിഞ്ഞിറങ്ങി വന്ന ഒരാളിനോട് പ്രൊഫസര്‍ ചോദിച്ചു. സ്വല്‍പനേരം ഒന്നു നില്‍ക്കാമോ പരിശോധനയെ കുറിച്ച് ഒന്നു പറയാമോ?
രോഗി: ഹാവൂ എന്തു പറയാന്‍ ഇത്ര വിശദമായി പറിശോധിക്കുന്ന മറ്റൊരിടം കണ്ടിട്ടില്ല. എന്തെല്ലാ പുതിയ രീതികളാ.
പ്രൊഫ: എങ്ങനെ ആണെന്നൊന്നു വിശദമാക്കാമോ?
രോഗി: അതേ നമ്മള്‍ ചെന്നു രോഗ വിവരം ഒക്കെ പറഞ്ഞു കഴിഞ്ഞാല്‍ ചില ചോദ്യങ്ങളൊക്കെ ചോദിച്ച് മനസിലാക്കിയ ശേഷം ശരീരത്തിന്റെ പലഭാഗങ്ങളിലും ചില വയറുകള്‍ ഘടിപ്പിക്കും. പിന്നെ ചില സ്വിച്ചുകള്‍ ഇടും ഓഫ് ചെയ്യും അങ്ങനെ ഒന്നും പറയണ്ടാ. അതിനനുസരിച്ച് നമ്മുടെ ശരീരത്തിന്റെ തന്നെ എല്ലാ അവയവങ്ങളുടെയും, പടങ്ങളും വച്ചിട്ടുണ്ട് അതിലേ ക്‌ഹില ചില ബള്‍ബുകള്‍ തെളിയും ചിലവ അണയും അങ്ങനങ്ങനെ. എല്ലാം കഴിയുമ്പോള്‍ ഡോക്ടര്‍ പറയും ഇവിടെ ചികില്‍സിക്കാന്‍ സാധിക്കുമോ അതോ വേറെ വല്ലയിടത്തും പോകണോ എന്ന്. ഇവിടം കൊണ്ടു തീരും എന്നു പറഞ്ഞാല്‍ ഉറപ്പ് . എല്ലാം ഭേദം,ആകും. അല്ല പോകണം എന്നു പറഞ്ഞാല്‍ പിന്നെ നില്‍ക്കണ്ട അദ്ദേഹം പറയുന്നിടത്തു പോയാല്‍ മതി. എന്തു നല്ല ഡോക്ടര്‍.
പ്രൊഫ: ഹാവൂ അല്‍ഭുതം തന്നെ.
വീണ്ടും തിരക്കൊഴിയാന്‍ കാതിരുപ്പ്
കുറേ നേരം കഴിഞ്ഞു തിരക്കൊഴിഞ്ഞു. ഹാളില്‍ പ്രൊഫ: മാത്രം. പതുക്കെ അദ്ദേഹം ഡോക്ടറുടെ മുറിയിലേക്കു ചെന്നു.
പ്രൊഫസ്സറെ കണ്ടതും അകത്തിരുന്ന ഡോക്ടര്‍ വേഗം തന്നെ എണീറ്റ് അടുത്തു വന്ന് പ്രണാമം ചെയ്തു കാലില്‍ തൊട്ടു തൊഴുതു.
ഇത്ര മഹാനായ ഡോക്ടര്‍ തന്നെ എങ്ങനെ ആയിരിക്കും കാണുക എന്ന് വിചാരിച്ച് വിഷമിച്ചിരുന്ന പ്രൊഫസര്‍ അല്‍ഭുതം കൊണ്ട് വായ പൊളിച്ചു പോയി.
ഡൊക്ടര്‍ : --ഇന്ന കോളേജിലെ പ്രൊഫസറല്ലെ? സാറിനെന്നെ മനസിലായോ ?
പ്രൊഫ: അതെ, എനിക്കു മനസിലായില്ലല്ലൊ.
ഡോക്ടര്‍: അയ്യോ ഞാന്‍ സാറിന്റെ ഒരു സ്റ്റുഡന്റഅയിരുന്നു. പേര് --""
പ്രൊഫ : ഓര്‍മ്മ വരുന്നില്ലല്ലൊ. പേരും ഈ മുഖവും. വയസ്സായില്ലെ ഞാന്‍ മറന്നു വല്ലാതെ. അതിരികട്ടെ ഈ പുതിയ ചികില്‍സാരീതികളും ഇതിന്റെ വിജയരഹസ്യവും മറ്റും ഒന്നു പഠിക്കാമെന്നു വിചാരിച്ചു വന്നതാണ് അതിനെ കുറിച്ച് ഒന്നു പറയാമോ?
ഡോക്ടര്‍: സാറിന്റെ ഓര്‍മ്മക്കുറവല്ല കാരണം ഞാന്‍ ആകെ സാറിന്റെ ഒരു ക്ലാസിലേ കയറിയിട്ടുള്ളു. പക്ഷേ അന്നു സാര്‍ പറഞ്ഞ ഒരു വാചകമാണ് എന്റെ എല്ലാ വിജയത്തിന്റെയും രഹസ്യം.
പ്രൊഫ: വീണ്ടൂം അസ്വസ്ഥനാകുന്നു. തന്റെ ഏതു വാചകമാണു പോലും ഇങ്ങനൊക്കെ ചെയ്യാന്‍ പഠിപ്പിച്ചത്. ആകാംക്ഷ കൂടി പ്രൊഫ ചോദിച്ചു തുറന്നു പറയൂ എന്തൊക്കയാണിതിന്റെ അര്‍ഥം എനികൊന്നും മനസിലാകുന്നില്ല. ഈ വയറുകളൊക്കെ ഘടിപ്പിച്ച് സ്വിച്ചിറ്റാല്‍; എങ്ങനെയാണ് രോഗമുള്ള അവയവത്തിന്റെ മുകളിലുള്ള ലൈറ്റ് കത്തുന്നതും മറ്റും?
ഡോക്ടര്‍: അയ്യോ സാറെ, സാറല്ലെ അന്നു പറഞ്ഞത് നമ്മുടെ അടുത്തു വരുന്ന രോഗികളില്‍ 80% ത്തിനും രോഗമൊന്നുമില്ല , അവര്‍ക്ക് പച്ചവെള്ളം കൊടുത്താലും സുഖമാകും, ബാക്കിയുള്ളവരില്‍ പകുതി (10%) ചില്ലറ അസുഖങ്ങള്‍ കാണും അത് നല്ല പരിശോധനയില്‍ വെളിവാകും സാമാന്യമായ ചികില്‍സ ബ്വേണം, ബാക്കിയുല്ലവര്‍ക്ക് വിദഗ്ദ്ധപരിശോധന ആവശ്യമാണ് എന്ന്
ഞാന്‍ പരിശോധിക്കുമ്പോള്‍ എന്തെങ്കിലും ഒരു പ്രശ്നം കണ്ടാല്‍ അവരെ അങ്ങു റഫര്‍ ചെയ്യത്തെ ഉള്ളു. എനിക്കു ആദ്യത്തെ 80% ധാരാളമാണ് സര്‍. അവരുടെ ദേഹത്താണ് ഞാന്‍ വയറു ഘടിപ്പിക്കുന്നതും സ്വിച്ചിടൂന്നതും മറ്റും . ലൈറ്റിന്റെ സ്വിച്ച് എന്റെ കയ്യിലല്ലെ ഏതു കത്തണം ഏതു കെടണം എന്നൊക്കെ ഞാന്‍ തീരുന്മാനിക്കും.
പക്ഷെ എന്റെ രോഗികള്‍ നല്ല പോലെ വിശ്വസിക്കും- കാരണം അവരുടെ "അസുഖം" മാറുന്നല്ലൊ.
ബാക്കി 20% ആളുകള്‍ പോയി വിദഗ്ദ്ധചികില്‍സയും എടുക്കും അതിന്റെ പേരും എനിക്കു തന്നെ. റഫര്‍ ചെയ്തത് ഞാന്‍ അല്ലേ?
Subscribe to:
Post Comments (Atom)
എനിക്കു ആദ്യത്തെ 80% ധാരാളമാണ് സര്‍. അവരുടെ ദേഹത്താണ് ഞാന്‍ വയറു ഘടിപ്പിക്കുന്നതും സ്വിച്ചിടൂന്നതും മറ്റും . ലൈറ്റിന്റെ സ്വിച്ച് എന്റെ കയ്യിലല്ലെ ഏതു കത്തണം ഏതു കെടണം എന്നൊക്കെ ഞാന്‍ തീരുന്മാനിക്കും.
ReplyDeleteപക്ഷെ എന്റെ രോഗികള്‍ നല്ല പോലെ വിശ്വസിക്കും- കാരണം അവരുടെ "അസുഖം" മാറുന്നല്ലൊ.
എനിക്കു ആദ്യത്തെ 80% ധാരാളമാണ് സര്‍. അവരുടെ ദേഹത്താണ് ഞാന്‍ വയറു ഘടിപ്പിക്കുന്നതും സ്വിച്ചിടൂന്നതും മറ്റും . ലൈറ്റിന്റെ സ്വിച്ച് എന്റെ കയ്യിലല്ലെ ഏതു കത്തണം ഏതു കെടണം എന്നൊക്കെ ഞാന്‍ തീരുന്മാനിക്കും.
പക്ഷെ എന്റെ രോഗികള്‍ നല്ല പോലെ വിശ്വസിക്കും- കാരണം അവരുടെ "അസുഖം" മാറുന്നല്ലൊ.
:-)
ReplyDelete:-)
ReplyDeleteസിജു വായിച്ചു അല്ലേ സന്തോഷം
ReplyDeleteഇങ്ങനെ എഴുതി എഴുതി എന്നെ എന്നാണോ എന്റെ സമൂഹം പടിയടച്ച് പിണ്ഡം വയ്ക്കുന്നത്
തമാശയില്‍ പൊതിഞ്ഞ ഒരു കഥയാണെങ്കിലും ഇതില്‍ വല്ലാത്ത ഒരു സത്യം ഒളിഞ്ഞ് കിടപ്പുണ്ട്.....മുറിവൈദ്യന്മാരും രോഗികളുടെ കണ്ണു മഞ്ഞളിപ്പിക്കുന്ന ആധുനിക ഷോ ബിസിനസ്സുമായി രൂപമെടുക്കുന്ന ഹൈട്ടെക്ക് ആശുപത്രികളുംചേര്‍ന്ന് നടത്തുന്ന പിഴിയല്‍.....പക്ഷേ അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ..ചെന്ന് വീണുകൊടുക്കുന്ന രോഗികള്‍ ഇതിലൊന്നും ബോധവാന്മാരുമല്ലാ.....ചെറിയ തലവേദനക്ക് സ്കാനിങ്ങും അങ്ങോട്ട് ആവശ്യപ്പെടുന്നവര്‍ ആണു ഇപ്പോഴത്തെ രോഗികള്‍....അതിനെ അവശ്യം ഇല്ലാ എന്ന് പറയുന്ന ഡോക്ടര്‍ കഴിവില്ലാത്തവന്‍ ആയി....സ്കാനും ചെയ്തു....പതിനായിരത്തിന്റെ ബില്ലും കൊടുക്കുന്ന അവസരവാദിയായ ഡോക്ടര്‍ ബുദ്ധിമാന്‍..രോഗിയുടെ കണ്മുന്‍പില്‍ മിടുക്കന്‍.....
ReplyDeleteപണിക്കര്‍ നര്‍മ്മം ഇഷ്ടപ്പെട്ടു...
സാന്‍ഡോസ് ജി പറഞ്ഞത് വളരെ ശരിയാണ്
ReplyDeleteഅങ്ങനെ ഉള്ള സത്യം പറഞ്ഞ് സമൂഹത്തെ ഉദ്ധരിക്കാന്‍ ശ്രമിച്ച് അവസാനം ഞാന്‍ പട്ടിണിയാകും എന്ന അവസ്ഥ വന്നപ്പോഴാണ് ( വായില്‍ കൂടി ഗുളിക കഴിക്കാന്‍ പറ്റുന്ന ഒരു രോഗിയോട് ഇഞ്ചക്ഷന്‍ ആവശ്യമില്ല മരുന്നു കഴിച്ചാല്‍ മതി എന്നുപദേശിച്ചപ്പോള്‍ ഹേയ് ഇവന്‍ MBBS ഒന്നും പഠിച്ചു കാണില്ല എന്നു പറഞ്ഞു ചീത്ത പറഞ്ഞിട്ട് തൊട്ടടുത്തുള്ള വ്യാജന്റെ അടുക്കല്‍ പോയി സൂചി വയ്പ്പിച്ചു സന്തോഷിക്കുന്ന ആള്‍ ഒരു അനുഭവം)
മനസ്സാക്ഷി കുത്തില്ലാതെ തൊഴില്‍ ചെയ്യാന്‍ കമ്പനി ജോലിയാണ് നല്ലത് എന്നു മനസ്സിലാക്കി ഇങ്ങോാട്ടു ചേക്കേറിയത്.
കഴിഞ്ഞ മാസം പനി കൂടി കലശലായപ്പോള്‍ ഞന്‍ അടുത്തുള്ള ലൈഫ് ലൈന്‍ എന്ന ഹൈട്ടെക് ആശുപത്രിയില്‍ പോയി. അഡ്മിറ്റ് ആവാന്‍ പറഞ്ഞെങ്കിലും ഞാന്‍ സമ്മതിചില്ല. ഒരു ഇഞ്ചെക്ഷന്‍ ഒരു കൊട്ട മരുന്ന്. ബില്ല് 1800 !! അതു കണ്ടതോടെ വിയര്‍ത്തെന്റെ പനി പോയി!
ReplyDeleteസാന്‍ഡോസ് പറഞ്ഞത് കൃത്യമാണ്. പല രോഗികളും മരുന്ന് ധാരാളം കുറിച്ചു കൊടുത്തില്ലെങ്കില്‍ ഡോക്ടര്‍ ശരിക്കു പരിശോധിച്ചില്ല എന്ന തോന്നലുള്ളവരാണ്. എന്റെ അച്ഛന്‍ ഒരുദാഹരണം. നര്‍മ്മ രചന ഇനിയും തുടരട്ടെ..
ReplyDeleteഉണ്ണിക്കുട്ടാ,
ReplyDeleteമുമ്പുണ്ടായിരുന്ന കുടുംബ വൈദ്യന്‍ സംവിധാനം ഇല്ലാത്തതാണ് ഇതിനൊറു കാരണം. വിശ്വസിച്ച് പ്രാഥമിക പരിശോധന നടത്തി എന്തെങ്കിലും വിദഗ്ദ്ദ്ഗപരിശോധന ആവശ്യമുണ്ടോ എന്ന് പറഞ്ഞു തരാന്‍ ഒരു കുടുംബ ഡോക്ടര്‍ ഉള്ളത് ഇതിനൊരു പരിഹാരമാകും. അല്ലെങ്കില്‍ പൊതു ജനങ്ങളും കൂടി അല്‍പസ്വല്‍പം അടിസ്ഥാനങ്ങള്‍ ദേവന്‍ പറയുന്നതു പോലെ മനസിലാക്കണം.
ബൂലോഗം അതിനൊരു തുടക്കമിടും എന്നു പ്രതീക്ഷിക്കാം
മൂര്‍ത്തിജീ,
ReplyDeleteരണ്ടു രൂപ കൊടുത്താല്‍ കിട്ടുന്ന ഒരു കോഴിമുട്ടയില്‍ ഉള്ള തിന്റെ നാലിലൊന്നു പോലും പ്രയോജനം തരാത്ത ടോണിക്കുകള്‍ 80 ഉം 90 ഉം രൂപ കൊടുത്തു സന്തോഷമായി ആളുകള്‍ വാങ്ങി കഴിക്കും .- അത് എഴുതി കൊടുക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ഞങ്ങള്‍ എതിര്‍ത്താലോ അതു പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചാലോ ഫലമുണ്ടാകുന്നില്ല പകരം ചീത്ത പേരാണ് കിട്ടുന്നത് എന്തു ചെയ്യാം കലികാലം
പണിക്കര്‍മാഷേ,
ReplyDeleteപോസ്റ്റിനല്ല, താങ്കളിതിലിട്ട കമന്റു വായിച്ചപ്പോള്‍ ഓര്‍ത്ത ഒന്നെഴുതാമെന്നു വച്ചു.
Dr. McGee എഴുതിയ Heart Frauds എന്ന പുസ്തകം അവസാനിക്കുന്ന ഇടത്തിലെ ചില വരികള്‍ . (ഓര്‍ഡറിലല്ല, ഓര്‍മ്മയില്‍ നിന്ന്, പദാനുപദം ഇങ്ങനെ ആയിരിക്കണമെന്നില്ല)
മെഡിക്കല്‍ കോളേജുകള്‍ കുട്ടിയുടെ ലോജിക്കല്‍ തിങ്കിങ്ങ് പവര്‍ പരിശോധിച്ചല്ല അഡ്മിഷന്‍ കൊടുക്കുന്നത്. മിക്കവരും സ്കൂളില്‍ ലാബുകള്‍ കഴിഞ്ഞു വന്നു കയറുന്നവരാകയാല്‍ പരീക്ഷണങ്ങളുടെ ഫലമല്ലാതെയുള്ള ഒരു നിഷ്ക്രിയതയുടെ ഫലത്തിനു വിലയും കൊടുത്ത് ശീലിച്ചിട്ടില്ല.
നൂറുവര്‍ഷം മുന്നേ ചെയ്തിരുന്നത് പ്രാകൃതമായ ചികിത്സയെന്നു പറയുമ്പോള്‍ നിങ്ങള്‍ എന്നോട് യോജിക്കുന്നു, ഇന്നത്തേതിലൊന്ന് അങ്ങനെ തന്നെ എന്നു പറഞ്ഞാല്‍ ഞാന്‍ ആന്റി-ഡോക്റ്റര്‍ ആയി എഴുതി തള്ളപ്പെടും. അത്രമാത്രം ആഴത്തില്‍ പാഠങ്ങള്‍ തറഞ്ഞു കയറുന്നു, പാഠമാണു സത്യമെന്ന് വിശ്വസിക്കപ്പെടുന്നു. അതിലൊരു തിരുത്ത് സജ്ജസ്റ്റ് ചെയ്യുന്നവന്‍ വൈദ്യപൌരോഹിത്യത്തിനു മുന്നിലെ മതനിഷേധിയായി.
എന്നോ എഴുതണമെന്നു വിചാരിച്ചത് പറയാന്‍ എന്റെ ചെറുപ്പവും കരിയര്‍ മോഹവും അടങ്ങുന്നതു വരെ മനസ്സിലൊതുക്കി ഞാന്‍, ഇന്നും സഹപ്രവര്‍ത്തകരെല്ലാം എനിക്കു മുന്നറിയിപ്പു തരുന്നു ഈ പുസ്തകം എഴുതരുതെന്ന്.
ഓര്‍ത്തഡോക്സ് പാതയില്‍ നിന്നും ഒരടി മാറിയാല്‍ വൈദ്യന്‍ അവന്റെ കൂട്ടരാല്‍ ക്രൂശിക്കപ്പെടും, പണവും കിട്ടില്ല, രോഗിയും വൈദ്യനെ അംഗീകരിക്കില്ല. എങ്കിലും എഴുതട്ടെ, പ്രിയ രോഗി, നിന്നോടുള്ള ബാദ്ധ്യതയാണ് വൈദ്യനു വലുത്.
സൈകോളജിക്കല്‍ ആയ മറ്റൊരു കാര്യം കൂടി ഉണ്ട് ഇതില്‍.അതായത് വിശ്വാസം.ഡോക്റ്ററെയോ ചികിത്സയേയൊ വിശ്വാസം ഇല്ലെങ്കില്‍ അതു നമ്മുടെ രോഗവിമുക്തിയെ ബാധിക്കും എന്ന് കേട്ടിട്ടുണ്ട്.
ReplyDeleteഓ.ടൊ: അമ്മമ്മ പറഞ്ഞ ഒരു കഥ:ഒരാളെ ചേരയും മറ്റെ ആളെ മൂറ്ഖനും കടിച്ചു.ചേരകടിച്ചയാള്‍ തന്നെ മൂറ്ഖനാണ്‍ കടിച്ചതെന്നും,മൂറ്ഖന്‍ കടിച്ചയാള്‍ തന്നെ ചേര ആണ്‍ കടിച്ചതെന്നും വിചാരിച്ചു.
അവസാനം ചേര കടിച്ചവന്‍ മരിച്ചു!!.
ആയുര്‍വേദം പഠിക്കുമ്പോള്‍ പഠിച്ചതാണ്- രോഗി രോഗം കൊണ്ടു തന്നെ ആതുരനാണ് അവന്റെ കയ്യില്‍ നിന്നും എന്തെങ്കിലും വാങ്ങിക്കുന്നതിനെക്കാള്‍ നല്ലത് ഇരുമ്പിന്റെയോ ചെമ്പിന്റേയോ ഉണ്ടകള്‍ അഗ്നിയില്‍ പഴുപ്പിച്ച്‌വിഴുങ്ങുന്നതാണ് എന്ന്. ചികില്‍സ ഒരു ധര്‍മ്മമാണെന്നും വൈദ്യന്റെ ഉപജീവനമാര്‍ഗ്ഗമാകരുത് എന്നും മറ്റുമുള്ള ഒരു സംസ്കാരത്തിന്റെ പൊലിപ്പില്‍ കിട്ടിയ ദൈവീകമായ പരിവേഷവും അതു എളുപ്പം വിറ്റു കാശാക്കാം എന്നുള്ള പുതിയ കണ്ടു പിടുത്തവുമാണ് ഡോക്ടരാകുവാന്‍ പാശ്ചാത്യനാടുകളിലെങ്ങുമില്ലാത്ത തരത്തിലുള്ള ത്വര നമ്മുടെ നാട്ടില്‍ കാണുന്നതിനു കാരണം. അതു കൊണ്ടല്ലേ MBBS ന് സീറ്റ് 33 ലക്ഷം ഒക്കെ കൊടുത്ത് ബുക് ചെയ്യുന്നത് എങ്കില്‍ പഠിച്ചിറങ്ങി സ്പെഷ്യലൈസേഷനും കഴിയുമ്പോള്‍ എത്രയാകും? ഇതൊക്കെ എങ്ങനെ മുതലാക്കും എന്ന് സാമാന്യ ബുദ്ധിയില്‍ മനസ്സിലാക്കാവുന്നതേയുള്ളു.
ReplyDeleteഅടുത്തറിയുന്ന ഒരു കുട്ടി പഠിച്ചിറങ്ങിയതുകൊണ്ട് മുടക്കുമുതലിന്റെ കണക്ക് നന്നായറിയാം പണിക്കര്‍മാഷിന്റെ ബ്ലോഗില്‍ കേറി അതു പറഞ്ഞുകൂടാ, എന്നാലും:
ReplyDeleteനല്ല വിറ്റുവരവുള്ള (ന്യൂറോളജി, കാര്‍ഡിയോളജി, ഗൈനക്.,...) എം ഡിക്ക് അറുപതു ലക്ഷത്തിനു മേലേയാണു ക്യാപിറ്റേഷന്‍. കുട്ടിയെ പഠിപ്പിച്ചു തീര്‍ക്കുമ്പോള്‍ മൊത്തം ചിലവ് ഒരു കോടി. എഫ് ആര്‍ സൊ എസ്സോ എം ആര്‍ സി പിയോ പോലെ നീളത്തില്‍ വാലു വച്ച ബോര്‍ഡു വേണേല്‍ കാശിനി വേറേ മുടക്കണം.
വി കെ എന്‍ ന്റെ ഉഗാണ്ട എന്നൊരു കഥയുണ്ട്. (കോപ്പിറൈറ്റ് പ്രശ്നമാകാതിരിക്കാന്‍ ഞാന്‍ കഥ പൊളിച്ചെഴുതുന്നു, ഇല്ലേല്‍ രവി ഡീ സി എന്നെ വെട്ടും) :-ആകെ ഒരു ഡിസ്പെന്‍സറിയും കഷായാശുപത്രിയും മാത്രമുള്ള ഒരു കുഗ്രാമത്തില്‍ പണ്ടെന്നോ ജനിച്ച് യൂറോപ്പില്‍ പഠിച്ച് ഉഗാണ്ടയില്‍ ഹോസ്പിറ്റല്‍ നടത്തി ഒടുക്കം ഒരു ഡോക്റ്റര്‍ റിട്ടയേര്‍ഡ് ലൈഫിനു നാട്ടില്‍ വന്നു. മൂപ്പരുണ്ടോ നാട്ടിലെ കണ്ട്രി സെറ്റ് അപ്പ് ഓര്‍ക്കുന്നു.
വന്നതിന്റെ അടുത്ത ദിവസം ഒരു തണ്ടാന്‍ സന്നി പിടിച്ച കുഞ്ഞിനെയും കൊണ്ട് ഡിസ്പന്‍സറിയിലോട്ടോടുമ്പോഴാണു പുത്തന്‍ ഡോക്ടറുടെ ബോര്‍ഡ് കണ്ടത്, നേരേ അങ്ങോട്ട് ഓടിക്കേറി. ഉഗാണ്ടന്‍ ഡോക്റ്റര്‍ കുട്ടിയെ നോക്കി, തോര്‍ത്ത് ഉടുത്തു നില്‍ക്കുന്ന തണ്ടാനെയും. കയ്യില്‍ എന്തുണ്ടെന്ന് അന്വേഷിച്ചു.
“ഒരു വാഴക്കുല വേണേല്‍, വൈകിട്ട് എത്തിക്കാം അങ്ങുന്നേ.”
“ഞാന്‍ ഇംഗ്ലണ്ടില്‍ വാഴക്കുല കൊടുത്തല്ല ഹേ പഠിച്ചത്, പണമുണ്ടോ?”
“അത്, ഇല്ല അങ്ങുന്നേ...”
“എന്നാല്‍ ദാ ആ പറമ്പില്‍ ഒരു മൂന്നടി കുഴി കുത്തിക്കോ.”
തണ്ടാന്‍ കയ്യൊന്നു പൊക്കിയതും ഫ്ലാഷ് മിന്നിയപോലെ എന്തോ തോന്നിയ ഉഗാണ്ടന്‍ ഡോക്റ്റര്‍ അഞ്ചാറു വട്ടം കറങ്ങി നിലത്തു വീണു.
അങ്ങനെ തണ്ടാനു ‘ഇദി അമീന്‍‘ എന്നു ഇരട്ടപ്പേരും വീണു.
പ്രമോദ്ജി,
ReplyDeleteവിശ്വാസം വളരെ പ്രധാനപ്പെട്ട ഒന്നു തന്നെ. അതിന് ഒരു ലിമിറ്റ് ഉണ്ട്.
അമൃതാണെന്ന് 100% വിശ്വസിച്ചുകൊണ്ടാണെങ്കിലും potassium Cyanide കുറച്ചു കഴിച്ചാല്‍ അങ്ങു ചത്തു പോകും.
അതുകൊണ്ട് നമുക്കു പൊതു ജനം ബോധവാന്മാരാകുന്നതു കോണ്ട് ഈ മണ്ഡലത്തില്‍ ലഭിക്കാവുന്ന ഗുണങ്ങള്‍ കൂടൂതല്‍ ചര്‍ച്ച ചെയ്യുന്നത് നല്ലതായിരിക്കും എന്നു തോന്നുന്നു.
ദേവന്‍ ,
ചിലരൊക്കെ കോടികള്‍ മുടക്കിയാണെങ്കിലും പൊതുജനത്തെ 'സേവിക്കാന്‍" അങ്ങു മുട്ടി നടക്കുകയാണ്‍` അല്ലേ?
കടുവായെ പിടിച്ച കിടുവാ
ReplyDeleteഅരീക്കോടന്‍ ജീ,
ReplyDeleteകടുവായെ പിടിച്ച കിടുവാ
പണ്ടുള്ള ഒരു പാട്ട് -
"പിടിച്ചു ഞാന്‍ അവനെന്നേ കെട്ടി
കൊടുത്തു ഞാന്‍ അവന്‍ എനിക്കിട്ടു രണ്ട്"
അതു പോലെ ആകാതിരുന്നാല്‍ മതി