യുക്തിവാദം തെറ്റോ ശരിയോ എന്ന പേരില്‍ ഒരു പോസ്റ്റും അതിനെ തുടര്‍ന്നുള്ള ചര്‍ച്ചയും അവിടെ നടക്കുമ്പോള്‍ ഞാനും എന്റെ ചില ചെറിയ സംശയങ്ങള്‍ ചോദിച്ചു. യുതിയുക്തമായ് ഉത്തരം കാത്തിരിക്കുകയാണ്. ഏതായാലും അതു വരെ എന്തെങ്കിലും ചെയ്യണമല്ലൊ.
അതു കൊണ്ട് ഭാരതീയ തത്വശാസ്ത്രത്തില്‍ യുക്തി, തെറ്റ് ശരി ഇവയെ എങ്ങനെ ആണ് കാണുന്നത് എന്നു നോക്കാം.
കര്‍മ്മം എന്നത് തെറ്റ് എന്നോ ശരി എന്നോ നിര്‍വചിക്കുവാന്‍ സാധ്യമല്ല. അത് neutral ആണ്. അതിനെ തെറ്റോ ശരിയോ ആക്കുന്നത് അതിനു പിന്നിലുള്ള മനോഭാവമാണ്. അത്‌ആയത് എന്തുദ്ദേശിച്ചു കൊണ്ടാണോ ആ കര്‍മ്മം ചെയ്യുന്നത് അതിനനുസരിച്ചിരിക്കും ആ കര്‍മ്മം തെറ്റോ ശരിയോ ആകുന്നത്. ഉദാഹരണത്തിന് സമൂഹത്തിനു ദ്രോഹം ചെയ്യുന്ന ഒരാളേ രാജാവ് കൊല്ലുന്നത് ശരിയാണ്, അതു പോലെ. കള്ളു കുടിച്ചു കൊണ്ട് അസഭ്യം പറയുകയും , നമ്മുടെ കൂടെ ഉള്ള ഭാര്യയേയോ മകളേയോ കടന്നുപിടിക്കുകയും ചെയ്താല്‍ അന്നേരം, ഗാന്ധിസം പറഞ്ഞു കൊണ്ട് അവന് രണ്ടെണ്ണം പൂശിയില്ലെങ്കില്‍ അതാകും തെറ്റ്
ദൈവ വിശ്വാസവും ഇതു പോലെ തന്നെ ആണ്.
കോഴിയെ കുരുതി കൊടുത്താല്‍ ദേവീ പ്രസാദിക്കും എന്നോ, കുഞ്ഞുങ്ങളെ ബലി കൊടുത്താല്‍ നിധി ലഭിക്കും എന്നോ, ചൂരലിനടിച്ചാല്‍ പ്രേതബാധ ഒഴിയും എന്നോ ഒക്കെ പറയുന്നത് Criminal കുറ്റം തന്നെ ആണ്. അതിനെതിരേ പ്രതികരിക്കേണ്ടതും ആണ്.
അമ്പലത്തില്‍ വഴിപാടു കൊടുത്താല്‍ കാര്യം സാധിക്കും എന്നു വിശ്വസിച്ച് - ദൈവത്തിനെ കൈക്കൂലിക്കാരനാക്കുന്നതും , ഒരു മൂന്നാമന്റെ recommendation പ്രകരം പ്രവര്‍ത്തിക്കുന്നവനുമായ ദൈവത്തെ ആരാധിക്കുന്നവനും ചെയ്യുന്നത് അജ്‌ഞതയാണ്. അവര്‍ക്ക് ജ്ഞാനമാണ് കൊടുക്കേണ്ടത്
പക്ഷെ-
സന്ധ്യ നേരത്ത് ഒരാളൊരു വിഗ്രഹത്തിനു മുമ്പില്‍ നിലവിളക്കു കൊളുത്തി വച്ച് അതിനടുത്തിരുന്ന് കുറച്ചു നേരം നാമം ജപിച്ചാല്‍, വിഗ്രഹത്തിന് ശക്തിയില്ല , താന്‍ കാണിക്കുന്നത് അന്ധവിശ്വാസമാണ് , ആവിഗ്രഹം ഭഞ്ജിക്കണം എന്നൊക്കെ പറഞ്ഞാല്‍ അതു കൊള്ളരുതാഴികയാണ്.
ഭഗവദ് ഗീത എന്ന ഒരു ഗ്രന്ഥമുണ്ട് ഹിന്ദുക്കളുടെ. അതില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ഉപദേശം കൊടുത്തു കഴിഞ്ഞ് പറയുന്ന ഒരു വാചകം ഉണ്ട്
"വിമൃശ്യൈതദേശേഷേണ യഥേഛസി തഥാ കുരു"
ഏതദ്= ഞാന്‍ ഈ പറഞ്ഞത്
അശേഷേണ= അശേഷമാകും വണ്ണം - അതായത് ഒട്ടും ബാക്കിവയ്ക്കാത് - മുഴുവനും
വിമൃശ്യ = വിമര്‍ശനബുദ്ധിയോടു കൂടി പഠിച്ച ശേഷം- അതായത് എന്തെങ്കിലും കുറവുണ്ടെങ്കില്‍ അതു വിമര്‍ശിച്ച് തെറ്റു തിരുത്തി പഠിച്ച ശേഷം
യഥാ ഇഛസി = നിനക്ക് എന്താണൊ ഇഷ്ടമായി തോന്നുന്നത് - നിനക്കു ശരി എന്താണ് എന്നു തോന്നുന്നുവോ അത്
തഥ കുരു = അപ്രകാരം അനുഷ്ഠിക്കുക.
നാം പറയുവാനോ പ്രവര്‍ത്തിക്കുവാനോ പോകുന്ന വിഷയം എത്ര വിശദമായി പഠിക്കണം എന്നും നോക്കുക.
ഇതിലും വലിയ യുക്തിവാദം എവിടെ എങ്കിലും ഉണ്ടെങ്കില്‍ ഒന്നു പറഞ്ഞ് തന്നാല്‍ കൊള്ളാം
Subscribe to:
Post Comments (Atom)
"യുക്തിവാദം തെറ്റോ ശരിയോ -annexure"
ReplyDeleteതാങ്കളുടെ വാദത്തോട് നൂറു ശതമാനവും യോജിക്കുന്നു. (അതില്‍ കൂടുതല്‍ യോജിക്കാന്‍ കണക്ക് അനുവദിക്കാത്തത് കൊണ്ടാണ്‍ ഞാന്‍ നൂറില്‍ നിര്‍ത്തിയത്!)
ReplyDeleteതസ്മാത് ശാസ്ത്രം പ്രമാണം തേ
കാര്യാകാര്യവ്യവസ്ഥിതോ
Thanks Satheesh :: സതീഷ് for the kind words.
ReplyDeleteThis comment is in relation to the yukthivaadam post of KPS comment no 48 in second post. Since I am unable to comment there due to slow net connection.
I had asked certain questions there to KPS, but he has so far not given an answer. I would like to know now - before answering this -whether he also is of the same opinion as boorshwasi, ashok, bloggle etc in this regard, or if he has any difference in opinion.
Dear India Heritage,
ReplyDeleteI believe , I have been emphasizing on the same points which Brinoj,Ashok and Bloggle said ! As of now , this is what science has discovered and proved through researches done day and night by a few intelligent and dedicated minds and still more and more contributions are expected in future too. I could not digest that, how can a human being on this earth , come to his own imaginary conclusions without the help of research and proofs.
പ്രിയ സുകുമാര്‍ ജി,
ReplyDeleteബ്രിനോജ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധിച്ചിരിക്കുമല്ലൊ.
1. "Just imagine a balloon having dote placed in it.and suppose that you are inside it.as the balloon is expanding from the inside thrust, it expands against the outer space (or air on earth),and the dots will be getting away from each other.." അതായത് ബ്രിനോജ് പറയുന്ന പ്രപഞ്ചം കരയില്‍ ഒരു വീര്‍പ്പിച്ച ബലൂണിനെ പോലെ ഉള്ള വസ്തു ആണ്. അതിനേ അതിന്റെ മേല്‍ ചുറ്റുമുള്ള വസ്തുകള്‍ക്ക് യാതൊരു സ്വാധീനവും ചെലുത്താനാവില്ല. അപ്പോള്‍ അതിന് നിശ്ചിതമായ ഒരു പരിധിയും ഉണ്ട് എന്നര്‍ത്ഥം.
താങ്കള്‍ പറഞ്ഞ ആദിയില്‍ ഒന്നും ഇല്ലാതിരുന്നിടത്ത് നിന്നുണ്ടായ പ്രപഞ്ചവും ഇതു തന്നെ ആയിരുന്നോ? കാരണം ബ്രിനോജ് പിന്നീട് പറയുന്നു- "I havent said there was nothing before it..The big bang occurred from the singularity and that was the origin of universe that we currently are in." അതായത് ബ്രിനോജ് അങ്ങനെ പറയുന്നില്ല എന്ന്, പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പും എന്തോ ഉണ്ടായിരുന്നു അത്രെ.
contd-
3. അശോക് പറഞ്ഞത് അങ്ങനെ അല്ല. "Science define universe as including matter, energy, space and time etc (and more like dark matter, dark energy etc). Nothing as we can conceive is left out. If we leave out anything which actually constitute universe (and which we can conceive) it will not be the true universe as you said." വ്യക്തമായി നാം ഉദ്ദേശിക്കുന്ന അണ്ഡകടാഹം തന്നെ ആണ്
ReplyDeleteഇതില്‍ രണ്ടും താങ്കള്‍ അംഗീകരിക്കുന്നു എന്നാണോ താങ്കളുടെ കമന്റില്‍ പറയുന്നത് അതോ ഇനി അതിനു വേറെ വല്ല അര്‍ഥവും ഉണ്ടോ? ഇതില്‍ ഏതിനേ കുറിച്ചാണ് ചര്‍ച്ച?
അണ്ഡകടാഹത്തിന്റെ അകത്തു പറന്നു കളിക്കുന്ന നിറച്ചു വച്ച ബലൂണിനെ പോലെ ഉള്ള ഒരു പ്രപഞ്ചത്തിനെ കുറിച്ചാണെങ്കില്‍ ഈ ചര്‍ച്ചക്ക് അര്‍ത്ഥമില്ല- അഥവാ ഞാന്‍ ആ വിഡ്ഢിത്തത്തിനില്ല.
ആദ്യം ഇത്രയും തീരുമാനമാകട്ടെ എന്നിട്ട് ബാക്കി പറയാം
ശാസ്ത്രജ്ഞന്മാര് why എന്നും how എന്നും മറ്റും ചോദിച്ചു ചോദിച്ച് ഓരോന്നു കണ്ടെത്തും എന്നും അതുപോലെ നാമൊന്നും ചോദിക്കാതെ അന്ധമായി വിശ്വസിച്ചതു കൊണ്ടാണ് അന്ധവിശ്വാസികളായതെന്നും, നന്നാകണം എങ്കില്‍ ഈ ചോദ്യങ്ങള്‍ എല്ലായിടത്തും ചോദിക്കണം എന്നും അതാണ് യുക്തിവാദം എന്നും
ReplyDeleteഒക്കെ വായിച്ചപ്പോള്‍ ഞാനും എന്റെ കഷ്ടകാലത്തിന് രണ്ട് ചോദ്യം ചോദിച്ചു പോയി- ദൈവത്തിനെ കുറിച്ചൊന്നുമല്ല അവര്‍ പറഞ്ഞവാക്കുകളെ കുറിച്ചു തന്നെ- അതു കൊണ്ടെന്താ - ഇപ്പോള്‍ കളരിക്കു പുറത്ത്. ഇനി അവിടെ ചെന്ന് ചോദ്യം ഒന്നും ചോദിക്കണ്ട അതൊക്കെ വേണ്ടപ്പെട്ടവര്‍ ചെയ്തോളും.
ഏതായാലും നന്നായി. യുക്തിവാദം എന്താണെന്നു മനസ്സിലായല്ലൊ.
ശാസ്ത്രജ്ഞന്മാര് why എന്നും how എന്നും മറ്റും ചോദിച്ചു ചോദിച്ച് ഓരോന്നു കണ്ടെത്തും എന്നും അതുപോലെ നാമൊന്നും ചോദിക്കാതെ അന്ധമായി വിശ്വസിച്ചതു കൊണ്ടാണ് അന്ധവിശ്വാസികളായതെന്നും, നന്നാകണം എങ്കില്‍ ഈ ചോദ്യങ്ങള്‍ എല്ലായിടത്തും ചോദിക്കണം എന്നും അതാണ് യുക്തിവാദം എന്നും
ഒക്കെ വായിച്ചപ്പോള്‍ ഞാനും എന്റെ കഷ്ടകാലത്തിന് രണ്ട് ചോദ്യം ചോദിച്ചു പോയി- ദൈവത്തിനെ കുറിച്ചൊന്നുമല്ല അവര്‍ പറഞ്ഞവാക്കുകളെ കുറിച്ചു തന്നെ- അതു കൊണ്ടെന്താ - ഇപ്പോള്‍ കളരിക്കു പുറത്ത്. ഇനി അവിടെ ചെന്ന് ചോദ്യം ഒന്നും ചോദിക്കണ്ട അതൊക്കെ വേണ്ടപ്പെട്ടവര്‍ ചെയ്തോളും.
ഏതായാലും നന്നായി. യുക്തിവാദം എന്താണെന്നു മനസ്സിലായല്ലൊ.
Funny, they have opened comment option again there. But Since Sri KPS has told previously that there is nothing more for him to say to me , what can I do?
ReplyDeleteshall I ask here"അത് കൊണ്ട് താങ്കളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ ഞങ്ങള്‍ അശക്തരാണ് . ഭാവിയിലെ സത്യാന്വേഷകര്‍ അക്കാലത്തെ വിശ്വാസികള്‍ക്ക് കുറച്ചു കൂടി തൃപ്തികരമായ ഉത്തരങ്ങള്‍ നല്‍കിയേക്കും " But still you have no hesitation in believing those words in english.
But you are asking for answers and proof from 'viSwaasi'. If they cannot answer you disbelieve.
What is the LOGIC?
dear india heritage
ReplyDeleteyou said:"since you have clarified that you are not talking about the totality, I think there is no point in continuing thus."
For me totality is the universe that i equated to the balloon.I think there is nothing outside it..
Two points in the end
1. you are giving the example of a baloon like 'universe' and then dare to say that anything outside that cannot influence it. What is the logic? - just out of curiosity.
This logic s based on the simple observation that there has not been any evidence of an external influence on any of the phenomena in the universe.
If you can provide me any such influence or observation and a theory (not a hypothesis) that can describe them as well as all the phenomena that i had earlier asked i wont hesitate to call the modern concept of physics as blunder..
2.Then you said
"At this point one is having every right to believe something that is beyond our perception or observance.You may call it anything, God or anything.?
"Sorry sri KPS will not like if you call it 'GOD' But you can say anything else.
I dont care of what is outside the model of universe that physics tells, as i think it is irrelevant..
Also you can make any number of hypotheses about it. If you are believing in an "endless Anda kataham" , please explain me the observable phenomena of increasing distance between the galaxies and the decreasing rate of change of that based on the endless universe concept. Also if we go backwards to this expansion we will end up in a cluster of galaxies or a singularity. Were there other singularities also in this endless space? what resulted in the expansion??Also please explain the other phenomenon in micro level that is currently explained by quantum mechanics.
I will believe something based on evidences and something which passes the two criterions for the scientific theories. I am not forced to believe any hypothesis without any evidences because there may be other hypotheses which I will have to believe if I believe any of the hypotheses.
In other words If I am believing in a god or say brahma (which is again a hypothesis to me) and suppose some other hypothesis is saying that the entire andakataham is resting on the back of a tortoise I will have to believe that also. Because neither of them are not having any proofs and they are not passing the criteria of a scientific theory. Also if I think anta kataham is beyond my comprehension, then I will have to say that those tortoise is also beyond my comprehension and if I am forced to believe the anta kataham or a god,I will be forced to believe that the tortoise is taking the universe in its back.
So if it is my “വിഡ്ഢിത്തം” not to believe in hypotheses and believe in scientific theories,I am happy to be in that “വിഡ്ഢി” club along with all those scientists who have been finding out these things.And I will be happy to believe in the “viddithams” starting from theory of relativity,quantum mechanics,string theory etc.
And lastly i am not intolerant to call other hypotheses as blunders even though i am not believing them.I respect the thoughts of the persons who had made them and will not refute them,(though will not believe).
ഇന്‍ഡ്യാഹെറിറ്റേജ് ,
ReplyDeleteരണ്ട് തട്ടില്‍ കളി നടക്കുന്നതറിഞ്ഞില്ല. എന്റെ കമന്റ് മറ്റിടത്തിട്ടിടുണ്ട്.
My comment.
ശ്രീ ബ്രിനോജിനോട്
ReplyDeleteഇവിടെ ചര്‍ച്ചയില്‍ ഞാന്‍ ആദ്യം ഉന്നയിച്ച ചോദ്യങ്ങളില്‍ ഒന്ന് KPS ന്റെ - ആദ്യം ഒന്നും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നും എങ്ങനെ ദൈവം ഉണ്ടായി ? എന്നു തുടങ്ങുന്ന പ്രസ്താവനക്കുള്ളതായിരുന്നു. അല്ലാതെ താങ്കള്‍ പറയുന്നതു പോലെ ഒരു singularity ഉള്ളതില്‍ നിന്നും പൊട്ടിത്തെറിച്ചുണ്ടായ പ്രപഞ്ചത്തിനെ പറ്റി അല്ല.
അതു തുടങ്ങി ഉള്ള എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി ആയി താങ്കള്‍ വിഷയം വിട്ടുള്ള ചര്‍ച്ച ആണ് നടത്തുന്നത് എന്നു മനസ്സിലായതു കൊണ്ടാണ് ആ വാദത്തെ KPS ഉം പിന്തുണക്കുന്നുവോ എന്നു ചോദിച്ചത്. KPS അതിനെ [പിന്തുണക്കുന്നു എന്നു പറയുമ്പോള്‍ അദ്ദേഹം പറഞ്ഞ'ആദിയില്‍ ഒന്നും ഇല്ലാഴിക'യെ കുറിച്ചല്ല അദ്ദേഹവും സംസാരിക്കുന്നത് എന്നു വരും. പറയുന്നത് മാറ്റി പറഞ്ഞിട്ട് ബാക്കി ഉള്ളവരെ വിഡ്ഢികളാക്കുന്ന ഇത്തരം ചര്‍ച്ചക്കില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ താങ്കള്‍ വിഡ്ഢി ആണെന്നല്ല. അങ്ങനെ ഒരര്‍ഥം എന്റെ വാക്കുകള്‍ ഉണ്ടാക്കി എങ്കില്‍ ക്ഷമിക്കുക
പ്രിയ അശൊക്,
ReplyDeleteഒരു വസ്തു expand ചെയ്യുക - വികസിക്കുക എന്നു പറയുന്നതു കൊണ്ട് - പ്രത്യേകിച്ചും galaxy കള്‍ തമ്മില്‍ ഉള്ള അകലം കൂടുന്നു എന്നുള്ള ഉദാഹരണം കാണിച്ചു പറയുമ്പോള്‍ ആ വസ്തുവിന് നിയതമായ ഒരു അതിര്‍ത്തി ഉണ്ട് എന്നും ആ അതിര്‍ത്തി കൊണ്ട്ണ്ടാകുന്ന അതിന്റെ volume കൂടുന്നു എന്നുമാണ് അര്‍ഥം വരിക.
എന്നാല്‍ അതിര്‍ത്തി ഉള്ളത്finite ആണ് . അങ്ങനെ finite ആയ ഒരു വസ്തു വികസിക്കുന്നു എന്നു പറഞ്ഞാല്‍ അതിനു പുറത്ത് ചുരുങ്ങിയ പക്ഷം അതായത് മറ്റൊന്നും ഇല്ലെങ്കില്‍ പോലും - വികസിച്ചു ചെല്ലാന്‍ ഇടം കൊടുക്കുന്ന ശൂന്യസ്ഥലം എങ്കിലും വേണം. അങ്ങനെ ഒരു ശൂന്യസ്ഥലം ഉണ്ട് എന്നു പറഞ്ഞാല്‍ അതും ഈ പ്രപഞ്ചത്തില്‍ ഉള്‍പെട്ടതാകില്ലേ? contd
പിന്നെ എങ്ങനെ നിങ്ങള്‍ 'വികസിക്കുന്നു ' എന്ന പദം ഉപയോഗിക്കും? ഉപയോഗിച്ചാല്‍ നിങ്ങള്‍ പ്രപഞ്ചത്തിന്റെ ഒരംശത്തെ കുറിച്ചു മാത്രമാണ് പറയുന്നത് - എന്നു വരും . ഇപ്പോള്‍ മനസ്സിലായി കാണും എന്നു വിചാരിക്കുന്നു.
ReplyDeletecomment I put in yukthivadam-theto Sariyo but deleted by KPS
ReplyDeleteശ്രീ പുരുഷന് പിള്ള,
അനന്തതയെ മനുഷ്യമനസ്സിന് മനസ്സിലാക്കുവാന് സാധിക്കുകയില്ല എന്നു ഞാനാണ് പറഞ്ഞത്.
ശ്രീ KPS സ്വന്തമായി അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കിലും ബ്രിജേഷിന്റെ അഭിപ്രായമാണ് തനിക്കുള്ളത് എന്നു പറയുന്നു.
contd--
ബ്രിജേഷ് everything can be rationally explained എന്നു പറഞ്ഞതില് നിന്നും അദ്ദേഹത്തിന് അങ്ങനെ മനസ്സിലാക്കുവാന് പറ്റാഴിക ഒന്നും ഇല്ല എന്നാണ് പറയുന്നത് , തന്നെയും അല്ല പ്രപഞ്ചം infinite - അനന്തം അല്ല, പരിമിതം ആണ് എന്നും അദ്ദേഹം വാദിക്കുന്നു. physics ന്റെ അഭിപ്രായം ആണ് എന്നു പറഞ്ഞ് Mr Stephen Hawkins ന്റെ റഫറന്സ് ഉം തന്നു. ( പ്രസിദ്ധ ജര്മ്മന് ഫിസിസിസ്റ്റായ ശ്രീ Wiechart ന്റെ ഒരു വരി ഞാന് ഉദ്ധരിക്കാം- വെറുതെ ഒരു തമാശക്ക് "The universe is infinite in all directions not only above us in the large but also below us in the small" )
ReplyDeleteഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്നറിയാം- കാരണം ഇക്കൂട്ടര്ക്ക് എന്തു വിഡ്ഢിത്തവും പറയുവാന് ഒരറപ്പും ഇല്ല എന്നു മുകളില് നിന്നു മനസ്സിലായിക്കാണുമല്ലൊ.
contd--
ഞാന് ചോദിച്ച ചോദ്യങ്ങള്ക്കൊന്നും ഉത്തരം തരാനില്ല എന്നു പറഞ്ഞിട്ട് മലാഖയേയും ബൈബിളിനേയും വേദത്തേയും ഉപനിഷത്തിനേയും മറ്റും പറ്റി ഒരു പ്രസംഗം.
ReplyDeleteഎന്റെ ചോദ്യങ്ങള് വസ്തു നിഷ്ഠങ്ങളാണ്, അതെല്ലാം അവര് പറഞ്ഞ ഓരോ വിഷയത്തെ സംബന്ധിച്ചു മാത്രവും ആണ്. പക്ഷെ ഉത്തരമോ - ഒരു ജാതി പരീക്ഷക്ക് അറിയില്ലാത്ത ചോദ്യം വരുമ്പോള് അതിനെ കുറിച്ച് പ്രബന്ധം എഴുതുന്നതു പോലെ വാരി വലിച്ചെഴുതും.
contd--
ശ്രീ KPS ന് വേദം ഉപനിഷത്ത് ബൈബിള് ദര്ശനങ്ങള് തുടങ്ങിയ പഠിച്ചിട്ട് മനസ്സിലായില്ല അതുകൊണ്ടാണ് യുക്തിവാദത്തില് വിശ്വസിക്കുന്നത് എന്നു പറയുന്നു.
ReplyDeleteദര്ശനങ്ങളില് വൈശെഷികദര്ശനകാരനായ 'കണാദനെ' കുറിച്ച് ഒരു വിഡ്ഢിത്തം എഴുതികണ്ടതുകൊണ്ടാണ് ഞാന് ഈ വഴിക്കു വന്നതു തന്നെ. അതു ചൂണ്ടികാണിച്ചപ്പോള് അദ്ദേഹം അതു തിരുത്താം എന്നു സമ്മതിച്ചു -( പക്ഷെ ഇതുവരെ തിരുത്തിയിട്ടില്ല കേട്ടോ), അതു കഴിഞ്ഞ് അദ്ദേഹം കണാദന്റെ അഭിപ്രായം ഇന്നതാണ് എന്നു പറഞ്ഞ് അടുത്ത വിഡ്ഢിത്തം.( അതു ചൂണ്ടി കാണിച്ചത് അദ്ദേഹത്തിന് അത്ര ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു.) ഇതെ പോലെ ഒക്കെ ആണ് മനസിലാക്കി വച്ചിരിക്കുന്നത് എങ്കില് അദ്ദേഹത്തെ കുറ്റം പറയുവാന് സാധിക്കില്ല.
കാരണം ശാസ്ത്രം മനസ്സിലാകണമെങ്കില് ഗുരുത്വം വേണം എന്നു പണ്ടുള്ളവര് പറഞ്ഞിരുന്നു
ബഹുമാന്യനായ ഇന്ത്യ ഹെരിറ്റേജ്'
ReplyDeleteപോസ്റ്റ് വായിച്ചു . കമന്റുകള്‍ വായിക്കാനുള്ള സമയക്കുറവില്‍ ക്ഷമാപണം.
അഞ്ചരക്കണ്ടിയുടെ വീക്ഷണവും ഇന്ത്യ ഹെറിറ്റേജിന്റെ നിലപാടും തമ്മില്‍ പ്രദമദൃഷ്ട്യാ കാര്യമായ വ്യത്യാസമൊന്നും ഉള്ളതായി ചിത്രകാരന്‍ കരുതുന്നില്ല.
അഞ്ചരക്കണ്ടി ആധുനികശാസ്ത്രത്തെ ആശ്രയിക്കുംബോള്‍, ഇന്ത്യഹെറിറ്റജ് ഇന്ത്യന്‍ പൌരാണികതയുടെ തത്വശാസ്ത്രങ്ങളെക്കൂടി സന്നിവേശിപ്പിച്ച യുക്തിചിന്തയാണ് ഇഷ്ടപ്പെടുന്നതെന്ന വ്യത്യാസമേയുള്ളു.
രണ്ടുപേരും നന്മ ആഗ്രഹിക്കുന്ന മികവുറ്റ മനുഷ്യരും, സത്യാന്വേഷികളുമാണ്.
യുക്തിചിന്തയിലൂടെ ദൈവത്തെ ഇല്ലാതാക്കുന്നതിനെ ചിത്രകാരനും അനുകൂലിക്കുന്നില്ല. അന്യരെ ബഹുമാനിച്ചുകൊണ്ടുതന്നെ എന്തിനേയും ചോദ്യം ചെയ്യാനുള്ള സത്യാന്വേഷണ ത്വരയുണ്ടാക്കുന്നതാണ് യുക്തിവാദം. ആ യുക്തിവാദത്തിലൂടെ മാത്രമേ അറിവില്ലായ്മയാല്‍ അനുഷ്ടിച്ചുവരുന്ന ആചാരങ്ങളുടെ തോടുപൊട്ടിച്ച് മനുഷ്യനു ആത്മീയവും ഭൌതീകവുമായ വളര്‍ച്ചനേടാനാകു.
യുക്തിവാദം വളരുന്ന മനുഷ്യന്റെ ചിന്താരീതിയാണ്. അതു നഷ്ടമായാല്‍ തലമുറകള്‍ തന്നെ മുരടിച്ചുപോകും.
തുടര്‍ന്ന് ആരും ഒന്നും പറയാതിരിക്കുന്നതുകൊണ്ടും നമുക്കു വേറേ വിഷയത്തിലേക്കു കടക്കാം എന്ന് ശ്രീ KPS പറഞ്ഞതു കൊണ്ടും, ഒരു ചര്‍ച്ച തുടങ്ങിയിട്ട് തുടങ്ങിയ ആള്‍ നിരുത്തരവാദപരമായി ഇട്ടു പോയാലും അതു ചെയ്യുന്നത് ശരി അല്ല എന്നു തോന്നുന്നതിനാലും അല്‍പം കൂടി പറയട്ടെ.
ReplyDeleteശ്രീ ബ്രിനോജ് പലതവണകളായി പറഞ്ഞ വാദമുഖങ്ങള്‍ ശ്രദ്ധിക്കാം-
1. "അപ്പോള്‍ പ്രപഞ്ചം എല്ലാക്കാലത്തും നിലനിന്നിരുന്നു എന്നും, നിരന്തരമായ ഊര്‍ജ്ജപിണ്ഡവ്യതിയാനങ്ങള്‍ നടക്കുന്നു എന്നും, അതിന്റെ ഫലമായി പദാര്‍ത്ഥങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നും ചിന്തിക്കുന്നതാണ് കൂടുതല്‍ ലളിതം എന്നെനിക്കു തോന്നുന്നു "
(എല്ലാകാലത്തും നിലനില്‍ക്കുന്നതിനെ ആണ് "അനന്തം" എന്നു പറയുന്നത്)
2. "ഇനി പ്രപഞ്ചം അനന്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം പ്രപഞ്ചത്തിന് ഫൈനൈറ്റ് ആയ മാസും എനെര്‍ജിയും ഉണ്ട്"
--ഇപ്പോള്‍ എന്താ അഭിപ്രായം മാറ്റിയോ? മാസും എനെര്‍ജിയും മാത്രം പോരാ കാലവും ദേശവും അതായത് time and space കൂടി കണക്കുകൂട്ടണം എന്നറിയില്ലേ? പിന്നെ നിങ്ങളുടെ വ്യക്തിപരമായ വിശ്വാസത്തിന് ഞാന്‍ എതിരല്ല കേട്ടോ.
contd
"വിമൃശ്യൈതദേശേഷേണ യഥേഛസി തഥാ കുരു"
ReplyDeleteബ്ലോഗുകളിലെ പല കമന്‍റ്റുകളും വളരെ നിരുത്തരവാദപരമാണെന്ന് സങ്കടത്തോടെ പറയേണ്ടീവരും.
പ്രിയ ജൊജൂ,
ReplyDeleteഅവനവന്‍ എഴുതുന്നത് വിഡ്ഢിത്തമാണെന്നു മനസ്സിലാകാനുള്ള ബോധം പോലുമില്ല എന്നു തോന്നും ചില കമന്റുകള്‍ കാണുമ്പോള്‍. എന്തു ചെയ്യാം
"he that knows not and knows not that he knows not is a fool, avoid him "
എന്നു സ്കൂളില്‍ പഠിച്ചത് ഓര്‍മ്മയുള്ളതു കൊണ്ട് അവയൊന്നു ഒരു പ്രശ്നമാക്കണ്ടാ
നല്ല പോസ്റ്റ് :)
ReplyDeleteകമന്റുകളെപറ്റി ഒന്നും പറയുന്നില്ല.
യുക്തിവാദം = നിരീശ്വരവാദമെന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍, കയ്യില്‍ കുറച്ചു മുറിസയന്‍സുമുണ്ടെങ്കില്‍ പിന്നെ പറയാനുമില്ല. വേദഗ്രന്ഥങ്ങള്‍ എന്നാല്‍ ശാസ്ത്രത്തെ എതിര്‍ക്കാനുള്ളതാണെന്നും കൂടിപറയുമ്പോള്‍ പൂര്‍ണ്ണമാകുന്നു.
ആത്മാവിന് വേണ്ടി എഴുതപ്പെട്ടത് ബുദ്ധിയിലൂടെ വായിച്ചെടുക്കുകയല്ല വേണ്ടത്, ആത്മാവിലൂടെ വായിച്ച് ബുദ്ധിഉപയോഗിച്ച് വിലയിരുത്തുകയാണ്.
ദൈവം ഇല്ല എന്ന വാദം കഴമ്പില്ലാത്തതാണ് എന്ന് ബോധ്യപ്പെടാത്തവര്‍ ഇവ്വിഷയകമായി കൂടുതല്‍ മനസ്സിലാക്കാന്‍ niyazthrikkarippur.blogdpot.in ക്ലിക്ക് ചെയ്യുക.
ReplyDelete