Friday, September 04, 2009

ഉത്തിഷ്ഠത ജാഗ്രത

ഈ വരികള്‍ എല്ലാവരും ധാരാളം കേട്ടിട്ടുള്ളതല്ലേ?

ഇതെവിടെ ആണ്‌ ആദ്യം പറഞ്ഞത്‌ എന്നറിയാമോ?

"ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യ വരാന്‍ നിബോധത"

6 comments:

  1. ആരും വായിക്കാത്തതു കൊണ്ടല്ല കമന്റാത്തത്‌ എന്നറിയാം.
    ഇവിടെ കമന്റിയാല്‍ ചുട്ടുതിനുന്നവനാകുമോ എന്നു ഭയന്നും അല്ല(?) എന്നും അറിയാം.

    അതുകൊണ്ട്‌ ഒരു ക്ലൂ തരാം

    ഞാന്‍ ഇതുള്ള ഗ്രന്ഥത്തെകുറിച്ച്‌ എന്റെ ബ്ലോഗില്‍ ഒരുപാട്‌ എഴുതിയിട്ടുണ്ട്‌.

    പക്ഷെ പുരാണം അല്ല

    ReplyDelete
  2. കഠോപനിഷത്തിന്റെ ഏതോ ഒരു ഭാഷ്യം വായിച്ചപ്പോള്‍ ഇതിങ്ങനെയിരുന്നു വായിച്ചാല്‍ മനസ്സിലാവില്ല. എഴുന്നേറ്റു ചെന്നു് വിവരമുള്ള ആരെയെങ്കിലും കണ്ട് ചോദിച്ചരിയൂ എന്നായിരിക്കും ഈ വരികളുടെ അര്‍ത്ഥമെന്നു കരുതിയതോര്‍മ്മവന്നു മാഷേ.

    ReplyDelete
  3. ഹ ഹ ഹ സിദ്ധാര്‍ത്ഥാ
    അതു കലക്കി :)

    ReplyDelete
  4. കഠോപനിഷത്‌ മൂന്നാം വല്ലി

    "ഉത്തിഷ്ഠത ജാഗ്രത
    പ്രാപ്യവരാന്‍ നിബോധത
    ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ
    ദുര്‍ഗ്ഗം പഥസ്തത്‌ കവയോ വദന്തി"

    ReplyDelete
  5. കഠോപനിഷത്‌ മൂന്നാം വല്ലി

    "ഉത്തിഷ്ഠത ജാഗ്രത
    പ്രാപ്യവരാന്‍ നിബോധത
    ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ
    ദുര്‍ഗ്ഗം പഥസ്തത്‌ കവയോ വദന്തി"

    ജ്ഞാനലാഭത്തിനു വേണ്ടി ഉണരൂ,അജ്ഞാനമാകുന്ന നിദ്ര വെടിയൂ, ഉത്തമന്മാരായ ഗുരുക്കന്മാരെ പ്രാപിച്ച്‌ അറിവു നേടൂ. ആ വഴി കത്തിയുടെ വായ്ത്തലപോലെ മൂര്‍ച്ചയുള്ളതാണെന്ന് കവികള്‍ പറയുന്നു.

    അതേ പറയുന്നതുപോലെ എളുപ്പമല്ല ഇതൊന്നും. കത്തിയുടെ വായ്ത്തലയില്‍ കൂടി നടക്കുന്നതു പോലെ കഠിനമാണ്‌. അതുകൊണ്ട്‌ സ്ഥിരോല്‍സാഹവും, ഉറച്ച ബുദ്ധിയും ഉണ്ടെങ്കിലേ അതു നേടൂവാന്‍ സാധിക്കൂ.

    ReplyDelete