പക്ഷെ ഞാന്‍ പറഞ്ഞ ശ്ലോകത്തിന്റെ വാക്കുകള്‍ക്കു കുറച്ചു മാറ്റമുണ്ടല്ലൊ, അതിനനുസരിച്ച കുറച്ച് അര്‍ത്ഥവ്യത്യാസവും മാത്രം. താല്‍പര്യം ഒരുപോലെ തന്നെ ഏതായാലും കാത്തിരിക്കാം
അന്നു് അതവിടെ എഴുതിവെച്ചതു് ആരെങ്കിലുമൊക്കെ അതിലെ വിശേഷരസം ശ്രദ്ധിക്കുമെന്നു പ്രതീക്ഷിച്ചായിരുന്നു. പക്ഷേ അതുണ്ടായില്ല. (ഓരോന്നിനും അതിന്റെ സമയമുണ്ടല്ലോ ദാസാ...)
വെള്ളത്തിൽ ശവം വീണപ്പോൾ മീനുകൾക്കൊക്കെ തീറ്റ കീട്ടിയ സന്തോഷമായി. കാക്കകളാകട്ടെ നല്ലൊരു കോളു് വെള്ളത്തിൽ വീണുനഷ്ടപ്പെട്ടുപോയല്ലോ എന്നോർത്ത് സന്തപ്തരായിച്ചമഞ്ഞു.
യുക്തികൊണ്ടു് ശരിതന്നെ. പക്ഷേ കുറുക്കൻ എന്ന ഒരർത്ഥം എവിടെയും കാണുന്നില്ലല്ലോ. ക്രോ എന്നതിനു് ഇന്തോയൂറോപ്യൻ വേരുകളുണ്ടുതാനും. കുരു എന്നതിന്റെ ഒരർത്ഥം പക്ഷി എന്നാണു്. (മോണിയെർ വില്യംസ്) മലയാളത്തിലെ കുരുവിയേയും ഓർക്കാം. കുർക്കുരം എന്നൊരു പേരുണ്ട് നായ്‌വർഗ്ഗത്തിൽ പെട്ട (കുരയ്ക്കുന്ന) ജന്തുക്കൾക്കു്. അതിലും കൂടുതൽ ബന്ധം എവിടെയും കാണുന്നില്ല.
ആ! സംസ്കൃതമല്ലേ? എന്തെങ്കിലുമായ്ക്കോട്ടെ. ഇങ്ങനെ വെള്ളത്തിൽ വീണുകിടക്കുന്ന പഴഞ്ചൻസാധനങ്ങളൊക്കെ കൊത്തിവലിച്ചിട്ട് നമുക്കെന്തു കിട്ടാൻ? പാണ്ഡവന്മാർ ഇഷ്ടംപോലെ ചിരിച്ചോട്ടെ.
"കേശവം പതിതം ദൃഷ്ട്വാ
ReplyDeleteപാണ്ഡവാഃ ഹര്‍ഷമായയുഃ
കൗരവാഃ ദുഃഖസന്തപ്താഃ
-------"
കുസൃതി നിറഞ്ഞ
ഈ ശ്ലോകത്തിന്റെ നാലാം പാദം, അറിയുമോ?
ആരെങ്കിലും സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു
ഞാന്‍കേട്ടിരിക്കുന്നത്.
Deleteകേശവംപതിതം ദ്യഷ്ട്വാ
ഭീമം ച വികടായുധോ
ധാര്‍ത്തരാഷ്ട്രോ പ്രരോദേന്തി
പാണ്ഡവം ഹര്‍ഷമായും എന്നാണ്
http://keshuvko.wordpress.com/2006/08/07/why-the-name-keshav/
ReplyDeleteഅനില്‍
ReplyDeleteതന്ന ലിങ്കിനു നന്ദി
പക്ഷെ ഞാന്‍ പറഞ്ഞ ശ്ലോകത്തിന്റെ വാക്കുകള്‍ക്കു കുറച്ചു മാറ്റമുണ്ടല്ലൊ, അതിനനുസരിച്ച കുറച്ച് അര്‍ത്ഥവ്യത്യാസവും മാത്രം. താല്‍പര്യം ഒരുപോലെ തന്നെ ഏതായാലും കാത്തിരിക്കാം
ആകെ കൺഫ്യൂഷനായ ഒരു ഘട്ടത്തിൽ ഇവിടെ ഞാൻ മുമ്പ് ഈ ശ്ലോകം എഴുതിയിരുന്നു.
ReplyDeleteകേ ശവ കേ ശവ!
അന്നു് അതവിടെ എഴുതിവെച്ചതു് ആരെങ്കിലുമൊക്കെ അതിലെ വിശേഷരസം ശ്രദ്ധിക്കുമെന്നു പ്രതീക്ഷിച്ചായിരുന്നു. പക്ഷേ അതുണ്ടായില്ല.
ReplyDelete(ഓരോന്നിനും അതിന്റെ സമയമുണ്ടല്ലോ ദാസാ...)
“കേ_ശവം പതിതം ദൃഷ്ട്വാ പാണ്ഡവാഃ ഹർഷനിർഭരാഃ
രുദന്തി കൌരവാഃ സർവ്വേ ഹാ ഹാ കേ_ശവ കേ_ശവ!“
വെള്ളത്തിൽ ശവം വീണപ്പോൾ മീനുകൾക്കൊക്കെ തീറ്റ കീട്ടിയ സന്തോഷമായി. കാക്കകളാകട്ടെ നല്ലൊരു കോളു് വെള്ളത്തിൽ വീണുനഷ്ടപ്പെട്ടുപോയല്ലോ എന്നോർത്ത് സന്തപ്തരായിച്ചമഞ്ഞു.
ആദ്യ വരി ചുമ്മാ ഗൂഗ്ലിക്കിട്ടിയ ലിങ്കായിരുന്നു.
ReplyDeleteശ്ലോകം ഇതിലേതാണുശരി?
http://www.mail-archive.com/sanskrit@cs.utah.edu/msg00149.html
ReplyDeletehere there is another version
വിശ്വം
ReplyDeleteകാക്കകള്‍ ആണൊ കുറുക്കനാണൊ കൂടുതല്‍ യോജിക്കുക?
അനില്‍ ശ്ലോകം എല്ലാം ശരി തന്നെ ആണ് പല വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നു എന്നെ ഉള്ളു അപ്പോള്‍ കാക്ക കുറുക്കനാകും എന്ന പോലെ ചെറിയ വ്യത്യാസങ്ങള്‍ മാത്രം.
വെള്ളത്തില്‍ വീണ ശവത്തിനെ നോക്കി കുറുക്കനല്ലെ കൂടുതല്‍ ദുഃഖിക്കുക. കാക്കയ്ക്ക് അതില്‍ പറന്നു ചെന്നിരുന്ന് കാര്യം സാധിക്കാമല്ലൊ
ReplyDeleteയുക്തികൊണ്ടു് ശരിതന്നെ. പക്ഷേ കുറുക്കൻ എന്ന ഒരർത്ഥം എവിടെയും കാണുന്നില്ലല്ലോ. ക്രോ എന്നതിനു് ഇന്തോയൂറോപ്യൻ വേരുകളുണ്ടുതാനും. കുരു എന്നതിന്റെ ഒരർത്ഥം പക്ഷി എന്നാണു്. (മോണിയെർ വില്യംസ്) മലയാളത്തിലെ കുരുവിയേയും ഓർക്കാം.
ReplyDeleteകുർക്കുരം എന്നൊരു പേരുണ്ട് നായ്‌വർഗ്ഗത്തിൽ പെട്ട (കുരയ്ക്കുന്ന) ജന്തുക്കൾക്കു്. അതിലും കൂടുതൽ ബന്ധം എവിടെയും കാണുന്നില്ല.
ആ! സംസ്കൃതമല്ലേ? എന്തെങ്കിലുമായ്ക്കോട്ടെ. ഇങ്ങനെ വെള്ളത്തിൽ വീണുകിടക്കുന്ന പഴഞ്ചൻസാധനങ്ങളൊക്കെ കൊത്തിവലിച്ചിട്ട് നമുക്കെന്തു കിട്ടാൻ? പാണ്ഡവന്മാർ ഇഷ്ടംപോലെ ചിരിച്ചോട്ടെ.
"kauravAH = kuravaH - one having a bad cry.
ReplyDeletetasmAt jAtAH kouravAh i.e.foxes."
ഞാന്‍ മുകളില്‍ കൊടുത്ത ലിങ്കില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
സംസ്കൃതം പാരമ്പര്യമായി അറിയുന്നവര്‍ പറഞ്ഞു കേട്ടതും കുറുക്കന്‍ എന്നായിരുന്നു.
പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതു പോലെ.
ReplyDeleteകാതിലോല നല്ലതാളി
ക-അതിലോല നല്ലത്-ആളി :)
മണികണ്ഠന്‍ ജി ഒന്നു തെറ്റു ചൂണ്ടി കാണിക്കാനും തിരുത്താനും ഒരവസരം കിട്ടിയിട്ടു കുറച്ചു നാളായി :) :)
ReplyDeleteകാ അതിലോലാ
സ്ത്രീലിംഗം കാ എന്നു ദീര്‍ഘമാണ്
ഹാവു എന്തൊരാശ്വാസം ഹ ഹ ഹ
തെറ്റു ചൂണ്ടിക്കാട്ടിയതിനു നന്ദി. കഞ്ചന്‍ നമ്പ്യാരുടെ ഫലിതങ്ങള്‍ കേട്ടിട്ടുള്ളതില്‍ ഓര്‍മ്മയില്‍ വന്ന ഒന്ന് ഇവിടെ ഇണങ്ങും എന്നു കരുതി എഴുതിയതാണ്.
ReplyDelete