Showing posts with label പുനര്‍ജ്ജന്മം. Show all posts
Showing posts with label പുനര്‍ജ്ജന്മം. Show all posts

Saturday, February 12, 2011

പുനര്‍ജ്ജന്മം

പുനര്‍ജ്ജന്മത്തെക്കുറിച്ച്‌ സ്വാമി വിവേകാനന്ദന്‍ പറഞ്ഞതായി എവിടെയോ വായിച്ച ഒരു കാര്യം എന്റെ രീതിയില്‍ പറയട്ടെ -

"നിങ്ങള്‍ ഒരു അഞ്ചു കുന്നിക്കുരു കയ്യില്‍ എടുക്കുക. എന്നിട്ട്‌ അവ മുകളിലേക്ക്‌ എറിയുക. അവ താഴെ വരച്ച ഒരു വൃത്തത്തിനുള്ളില്‍ വീഴത്തക്ക വണ്ണം വേണം എറിയാന്‍.

അവ താഴെ പതിക്കുന്നത്‌ ഏതെങ്കിലും ഒരു രൂപം (pattern) സൃഷ്ടിച്ചുകൊണ്ടായിരിക്കുമല്ലൊ.

അത്‌ പകര്‍ത്തിവയ്ക്കുക. വീണ്ടും അവ പെറുക്കി എടുത്തിട്ട്‌ മുകളിലേക്ക്‌ എറിയുക.

വീണ്ടും ഒരു pattern ഉണ്ടാകും.

ഇതു തുടര്‍ന്നുകൊണ്ടെ ഇരിക്കുക.

ആ വൃത്തത്തിനുള്ളില്‍ അത്രയും കുന്നിക്കുരുക്കള്‍ക്ക്‌ സൃഷ്ടിക്കാവുന്ന എല്ലാ സാധ്യതകളും തീര്‍ന്നു കഴിഞ്ഞാല്‍ അവയ്ക്കു മുന്‍പുണ്ടായിരുന്ന ഏതെങ്കിലും ഒരു pattern പുനര്‍ന്നിര്‍മ്മിച്ചല്ലേ ഒക്കൂ ?

( അതോ അതിനും എതിര്‍പ്പുണ്ടോ? )

ഇനി ഈ പ്രപഞ്ചത്തിന്റെ കാര്യം ഊര്‍ജ്ജതന്ത്രവും രസതന്ത്രവും മറ്റും വിശദീകരിക്കുന്ന രീതി നോക്കുക.

ശരീരം എന്നത്‌ കുറെ ഏറെ രാസവസ്തുക്കളുടെ ഒരു സമവായം ആണ്‌.
യുക്തിവാദികളുടെ അഭിപ്രായത്തില്‍ ശരീരം നശിക്കുന്നതോടു കൂടി നശിക്കുന്ന ജീവന്‍ അല്ലാതെ മറ്റൊന്നും ഇല്ല.

ഊര്‍ജ്ജതന്ത്ര പ്രകാരം വസ്തു പുതിയതായി ഉണ്ടാകുന്നും നശിക്കുന്നും ഇല്ല രൂപാന്തരം സംഭവിക്കുന്നതേ ഉള്ളൂ - അതായത്‌ മാറിമറിഞ്ഞു കൊണ്ടിരിക്കുന്നതേ ഉള്ളു.

എങ്കില്‍

ഇന്നു കാണുന്ന ഈ പ്രപഞ്ചം അതേ പോലെ തന്നെ മറ്റൊരു ഭാവിയില്‍ അതെത്ര ദൂരെ ആണെങ്കിലും ഉണ്ടാകേണ്ടതല്ലെ?

അന്ന് ഈ ഇന്‍ഡ്യാഹെറിറ്റേജ്‌ വീണ്ടും ഇതുപോലെ എഴുതുകയും സൂരജും കാല്വിനും മറ്റും ഇതുപോലെ തന്നെ മറുകുറി എഴുതുകയും ചെയ്യില്ലെ?