Showing posts with label പ്രമേഹം. Show all posts
Showing posts with label പ്രമേഹം. Show all posts

Wednesday, October 23, 2019

പ്രമേഹം ഒരു അടിസ്ഥാനചിന്ത

പ്രമേഹത്തിനെ കുറിച്ച് പ്രമേഹരോഗികൾ എങ്കിലും അത്യാവശ്യം അറീഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ അരീയ്യാത്തത് കൊണ്ടാണ്‌  മേല്പറഞ്ഞ തരത്തിലുള്ള തർക്കങ്ങൾ വരുന്നത്.

അത് കൊണ്ട് അത് അല്പം പറയാം

1. പ്രമേഹത്തിന്റെ മധുമേഹം എന്ന അവസ്ഥയിൽ എത്തിയാൽ അത് ചികിൽസിച്ച് ഭേദപ്പെടുത്തുവാൻ സാധിക്കില്ല എന്നാണ്‌ ആയുർവേദാചാര്യന്മാർ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നത്.

അതിനെ മരുന്നു കൊണ്ടും പഥ്യം കൊണ്ടും നിയന്ത്രിച്ചു നിർത്താൻ മാത്രമേ സാധിക്കൂ.

(ഇനി ആയുർവേദത്തിന്റെ ആചാര്യന്മാരെ ക്കാൾ കൂടൂതൽ അറിവുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ ആര്യം എനിക്കറിയില്ല ട്ടൊ, അവർ ചിലപ്പോൾ ഭേദപ്പെടുത്തുമായിരിക്കും)

എന്താണു പ്രമേഹം എന്ന് നോക്കാം

മനുഷ്യശരീരത്തിന്‌  പ്രവർത്തനത്തിനുള്ള ഊർജ്ജം ലഭിക്കുന്നത് പധാനമായി  പഞ്ചസാരയിൽ നിന്നാണ്‌.

നാം കഴിക്കുന്ന ആഹാരത്തിൽ നിന്നും പഞ്ചസാര ആണ്‌ ഏറ്റവും കൂടൂതൽ ആഗിരണം ചെയ്തെടുക്കുന്നത്.

ഈ ആഗിരണം ചെയ്യപ്പെടുന്ന പചസാര രക്തത്തിലേക്കാണ്‌ ആദ്യം കലരുന്നത്.

ഒരു മനുഷ്യശരീരത്തിൽ ഏകദേശം  5 ലിറ്റർ രക്തം ആണുണ്ടാവുക (അല്പസ്വല്പം വ്യത്യാസം കണ്ടേക്കാം)

രക്തത്തിൽ ആകെ നിലനിർത്താവുന്ന പഞ്ചസാരയ്ക്ക് ഒരു അളവുണ്ട്

ആ അളവിൽ  കൂടൂതൽ ആയാൽ രക്തത്തിന്റെ Viscosity  കൂടൂം സാന്ദ്രത അല്ലെങ്കിൽ കൊഴുപ്പ് എന്നൊക്കെ മായാളത്തിൽ പറയാം എന്ന് തോന്നുന്നു

അങ്ങനെ ആയാൽ രക്തത്തിനു സുഖമായി ഒഴുകുവാൻ സാധിക്കില്ല എന്നറിയാമല്ലൊ. അത് മാത്രം അല്ല മറ്റു കുഴപ്പങ്ങളും ഉണ്ട്.

അതിനാൽ ശരീരം സ്വയം അതിനെ നിയന്ത്രിക്കും.

പഞ്ചസാരയെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ സൂക്ഷിക്കും, മാസത്തിലും കരളിലും ഒക്കെ ആയി Glycogen എന്ന തരത്തിലുള്ള  വസ്തു ആക്കി വയ്ക്കും

അവിടെയും സൂക്ഷിക്കാൻ പറ്റുന്ന അളവിന്‌ ഒരു ലിമിറ്റ് ഉണ്ട്.   അതും കഴിഞ്ഞാലൊ?

പഞ്ചസാരയെ തന്നെ കൊഴുപ്പ്- മേദസ് fat ആക്കി  സൂക്ഷിക്കും ഇതൊക്കെ പിന്നീട് ആവശ്യം  വരുമ്പോൾ ഉപയോഗിക്കുവാൻ വേണ്ടീ ആണ്‌.

ഈ പ്രവൃത്തി ചെയ്യുന്നത് Insulin  ആണ്‌.

Insulin ഇല്ലെങ്കിൽ ഇവ ഒന്നും നടക്കുകയില്ല.

രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടൂന്നതനുസരിച്ച് ഇൻസുലിൻ കൂടൂതൽ ഉണ്ടാക്കുവാനും, യാതൊരു കാരണവശാലും രക്തത്തിലെ പഞ്ചസാരയുടേ അളവ്‌ 180 ml/dl ഇൽ കൂടാതെ നോക്കുവാനും ഒരു ആരോഗ്യം ഉള്ള ശരീരത്തിനു സാധിക്കും. അഥവാ 180 ൽ കൂടീയാൽ വൃക്കകൾ അതിനെ അരിച്ച് മൂത്രത്തിൽ കൂടീ പുറം തള്ളും.

അങ്ങനൊരു അവസ്ഥയിൽ ആണ്‌ ശരീരം ദാഹം ഉണ്ടാക്കുന്നതും വെള്ളം കുടീക്കാൻ നിർബ്ബന്ധിക്കുന്നതും - കൂടൂതൽ മൂത്രം പോക്കുമ്പോൾ ആവശ്യത്തിൽ കൂടൂതൽ ഉള്ള പഞ്ചസാര പുറത്ത് പോകും.  ഇത് ആരോഗ്യമുള്ള ശരീരത്തിൽ നടന്നാൽ കുഴപ്പം ഇല്ല.. അതായത് പ്രമേഹം കൊണ്ടല്ലാതെ മറ്റു കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന പഞ്ചസാരയുടെ അളവു വർദ്ധനയിൽ കുഴപ്പം ഇല്ല എന്ന് അർഥം

Insulin ന്റെ അളവ് ആവശ്യത്തിനില്ല  എങ്കിൽ പഞ്ചസാര കൊണ്ട് ശരീരത്തിനു യാതൊന്നും ചെയ്യുവാൻ സാധിക്കില്ല.

രക്തത്തിൽ ഉള്ള പഞ്ചസാരയെ ഊർജ്ജാവശ്യങ്ങൾക്ക് ഉപയോഗിക്കണം എങ്കിൽ അത് കോശങ്ങൾക്കുള്ളീൽ പ്രവേശിക്കണം, എങ്കിലെ പ്രവർത്തനം നടക്കൂ

അങ്ങനെ കോശത്തിനുള്ളീലേക്ക് പഞ്ചസാര കടക്കണം എങ്കിൽ ഇൻസുലിൻ വേണം - കോശത്തിന്റെ വാതിൽ തുറക്കുന്നത് ഇൻസുലിൻ പറഞ്ഞാലെ ഉള്ളു എന്നർഥം

അതായത് രക്തത്തിൽ എത്ര പഞ്ചസാര ഉണെങ്കിലും, ഇൻസുലിൻ ഇല്ല എങ്കിൽ  കോശങ്ങൾ പഞ്ചസാരയുടെ കുറവാണെന്ന് തെറ്റിദ്ധരിക്കുകയും  അതിനുള്ള signal കൊടുക്കുകയും ചെയ്യും -

ഫലമോ?

പഞ്ചസാര കുറയ്ക്കാനുള്ള നടപടികൾ  ശരീരം നടത്തുകയില്ല, പകരം അതിനെതിരായ - അതായത് പഞ്ചസാര കൂട്ടാനുള്ള നടപടികൾ നടത്തുകയും ചെയ്യും.

ഇവിടെ ആണ്‌ പ്രമേഹരോഗം അപകടകാരി ആകുന്നത്.

അതിനു വെള്ളം കുടീച്ചാൽ മാത്രം പോരാ എന്ന് മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു

കൂടൂതൽ പറയണം എങ്കിൽ കൂടൂതൽ പറയാം  ഒരു വിരോധവും ഇല്ല. കാര്യം മനസിലാക്കി തരാനും ആരെങ്കിലും വേണമല്ലൊ
 

Friday, November 02, 2018

പ്രമേഹം contd

പ്രമേഹത്തിനെ കുറിച്ച് ആദ്യത്തെ പോസ്റ്റ് കണ്ടിരിക്കുമല്ലൊ ഇല്ലെ?
ഇനി അല്പം കൂടി നോക്കാം
നമ്മുടെ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനു ഒരു ദിവസത്തേക്ക് എത്ര ഊർജ്ജം വേണമോ അത്രയും കലോറി ആയിട്ടാണു കണക്കു കൂട്ടുന്നത്.
വേണ്ട അത്ര കലോറി മാത്രം അകത്തേക്കെടുക്കുന്നു എങ്കിൽ അതു മുഴുവൻ ഉപയോഗപ്പെടുന്നു എന്നർത്ഥം
അതിൽ കൂടുതൽ കഴിക്കുന്നു, ചെലവു കുറവ് എങ്കിൽ അധികമുള്ള ഊർജ്ജം കൊഴുപ്പ് ആയി ശേഖരിക്കപ്പെടും, തൂക്കം കൂടും
ഒരു ഓഫീസിൽ ഇരുന്നു പണീ ചെയ്യുന്ന ആൾക്ക് ഏകദേശം 1500-1700 കലോറി ആണ് ഒരു ദിവസത്തേക്ക് ആവശ്യം വരിക
അദ്ധ്വാനത്തിന്റെ തോതനുസരിച്ച് - കഠിനാധ്വാനി - മരം വെട്ട് , ലോഡിംഗ് തുടങ്ങിയവ ചെയ്യുന്നവർക്ക് 3500- 4000 വരെ വേണ്ടി വരും.
ആഹാരസാധനങ്ങളിൽ Carbohydrates, Proteins, Fats എന്നിവ ഉണ്ട് . അതിൽ ഫാറ്റ് അഥവാ എണ്ണ കൊഴുപ്പ് ഇവ ഒരു ഗ്രാം കഴിച്ചാൽ അത് 9 കലോറി ഊർജ്ജം തരും മറ്റുള്ളവ ഒരു ഗ്രാം 4 കലോറി തരും.
പച്ചക്കറികൾ, ഇലക്കറികൾ തുടങ്ങിയവയിൽ കലോറി ഇല്ല എന്ന് കരുതാം.
ആഹാരത്തിൽ 60% Carbohydrates (അരി, ഗൊതമ്പ്, കിഴങ്ങ്, മധുരവസ്തുക്കൾ പഴങ്ങൾ )
30% Proteins മൽസ്യം, മാംസം, പയറുവർഗ്ഗങ്ങൾ, പാൽ മുട്ടയുടെ വെള്ള
10% കൊഴുപ്പ്
ഈ അനുപാതത്തിൽ ആകുന്നത് നല്ലത്.
ഇനി പ്രമേഹരോഗം ഉള്ളവർ ആഹാരം ക്രമീകരിക്കേണ്ട രീതി പറയാം
നേരത്തെ പറഞ്ഞല്ലൊ Pancreas ന് insulin ഉണ്ടാക്കാനുള്ള കഴിവ് ഉണ്ട്, പക്ഷെ പെട്ടെന്നുണ്ടാകുന്ന sugar വർദ്ധനവിനെ പെട്ടെന്നു കുറയ്ക്കാൻ പറ്റുന്നില്ല എന്നെ ഉള്ളു എന്ന്.
അതു കൊണ്ട് പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂടാതിരിക്കാനുള്ള വഴികൾ സ്വീകരിക്കുക
1. ആഹാരത്തിൽ Glycemic Index കൂടുതലുള്ള അരി കിഴങ്ങ് ഇവയുടെ അളവു കുറയ്ക്കുക, അവയോടൊപ്പം പയർവർഗ്ഗങ്ങൾ പച്ചക്കറികൾ ഇവ കൂട്ടി ചേർക്കുക.
അപ്പോൾ ആഗിരണത്തിന്റെ വേഗത കുറയും. എന്നാലും ആഹാരം ആകെ മൂന്നു തവണ ആയിട്ടാണു കഴിക്കുന്നത് എങ്കിൽ ആകെ വേണ്ട കലോറി ലഭിക്കുവാൻ കഴിക്കുന്ന അളവ് വച്ച് രക്തത്തിലെ പഞ്ചസാര കൂടൂം ഇല്ലെ?
അത് കൊണ്ട്
2. ആഹാരത്തിന്റെ എണ്ണം കൂട്ടുക.
കുറഞ്ഞ അളവിൽ കൂടുതൽ തവണകളായി കഴിക്കുക. അപ്പോൾ എത്ര വലിച്ചെടുത്താലും ഒരു പരിധിക്കുള്ളീൽ നില്ക്കും ഇല്ലെ?
അതായത് മൂന്നു നേരത്തിനു പകരം അഞ്ചു തവണ ആക്കുക
മൂന്നു ചപ്പാത്തി ഒന്നിച്ച് കഴിക്കുന്നതിനു പകരം 1.5 ചപ്പാത്തി രണ്ടു തവണ കഴിക്കുക (ഒരു ഉദാഹരണം മാത്രം)
3.5 - 4 മണിക്കൂർ ഇടവിട്ടു മാത്രം ആഹാരം കഴിക്കുക
ഇങ്ങനെ ചെയ്താൽ pancreas ലുള്ള ലോഡ് കുറയും.
3. കൃത്രിമമായ ആഹാരപദാർഥങ്ങൾ കഴിവതും ഒഴിവാക്കുക. Bakery Items, മധുരപലഹാരങ്ങൾ ഇവ.
4. ഇനി ഏത് ആഹാരപദാർഥവും കഴിക്കാൻ പറ്റും. ഒരു കാര്യം മാത്രം ശ്രദ്ധിക്കുക - ഒരു ദിവസം ആകെ വേണ്ട കലോറിയിൽ കൂടരുത്.
അതായത് പായസം ഒരു ഗ്ലാസ് കുടിക്കണം എന്ന് തോന്നുന്നു എങ്കിൽ കുടിക്കാം, പക്ഷെ അതിൽ നിന്നു കിട്ടുന്ന ഊർജ്ജം എത്രയാണോ അത്രയും തരുന്ന മറ്റു ഭക്ഷണങ്ങൾ അന്നത്തേക്ക് ഒഴിവാക്കുക.
നാവിൽ കൂടീ ആണ് അപകടം വരുന്നത് എന്നു പണ്ടൂള്ളവർ പറയും
ശരിയാണ്
വേണ്ടാത്ത വർത്തമാനം പറഞ്ഞ് തല്ലു വാങ്ങുന്നതും, രുചിയുടെ പിന്നാലെ പോയി അസുഖം വരുത്തി വയ്ക്കുന്നതും നമ്മുടെ മുന്നിലെ പാഠങ്ങൾ ആണല്ലൊ
അതു കൊണ്ട് പ്രമേഹം നിയന്ത്രിക്കണം എന്നുള്ളവർ ആഹാരത്തിൽ ശ്രദ്ധിച്ചേ പറ്റൂ.
ഒരു ലളിതമായ രീതി പറയാം
രണ്ടു നുള്ള് പച്ച അവിൽ.
രണ്ട് ബദാം പരിപ്പ്
രണ്ട് കശു അണ്ടി പരിപ്പ്
ഒരു ചെറിയ ആപ്പിൾ
മാതളനാരങ്ങ ഒരെണ്ണത്തിന്റെ പകുതി
----
ഒരു കട്ടോരിയിൽ
കടല, ചെറുപയർ ഇവ മുളപ്പിച്ചത് ഒരു പിടി
കാരറ്റ് നാൽ ഇഞ്ച് നീളം മുറിച്ചു കഷണങ്ങൾ ആക്കിയത്
ചെറിയ വെള്ളരിയും അത്ര അളവിൽ
സവാള ഉള്ളി ഒരു പകുതി
പച്ചമുളക് ചെറിയത് ഒരെണ്ണം നുറുക്കിയത്
ഇത്രയും ഇട്ട് അതിലേക്ക് ഒരു പകുതി ചെറുനാരങ്ങ നീരു പിഴിഞ്ഞൊഴിക്കുക
കാലത്ത് നിങ്ങൾ കഴിക്കുന്ന സാധാരണ Breakfast നു പകരം ഇതൊന്നു കഴിച്ചു നോക്കുക
sugar level ഇടയ്ക്ക് ചെക്ക് ചെയ്യുക. അധികം ആണെങ്കിൽ ഇവയുടെ അളവു കുറച്ച് രണ്ടോ മൂന്നൊ തവണയായി ഇടക്കു - രണ്ടര മൂന്നു മണിക്കൂർ ഈടവിട്ട്- കഴിക്കുക, കുറവാണെങ്കിൽ കൂട്ടുക.
സുഖമായി sugar Control ചെയ്യാൻ സാധിക്കും.

പ്രമേഹം

പ്രമേഹം
വളരെ അധികം ആളുകൾ ഭയപ്പെടുന്ന ഒരു അസുഖം തന്നെ സംശയം ഇല്ല.
വളരെ അധികം ആളുകൾ പലതരം ചികി ൽസകളിൽ പെട്ട് വലയുന്ന രോഗം
അതിലും സംശയം ഇല്ല
പരസ്യം വഴി കുടുങ്ങുന്ന ധാരാളം പാവങ്ങൾ
അതിനും സംശയം ഇല്ല
എന്നാൽ ഞാൻ ചില കാര്യങ്ങൾ പറഞ്ഞു തരാം.
ശ്രദ്ധയോടു കൂടി വായിക്കുക
Insulin dependant diabetes - ചെറുപ്പത്തിൽ തന്നെ ഉണ്ടാകുന്നതാണ് അതിനു insulin തന്നെ ചികിൽസ ഠ് ഡോക്റ്ററുടെ ഉപദേശപ്രകാരം ചെയ്യുക പരസ്യക്കാരുടെ പിന്നാലെ പോയി ജീവിതം തുലയ്ക്കരുത്
Niddm Non-Insulin Dependant diabetes
അതാണ് നമുക്ക് ജീവിതക്രമം കൊണ്ട് നിയന്ത്രിക്കാവുന്നത്
അതിലേക്കു കടക്കുന്ന തിനു മുൻപ് പ്രമേഹത്തെ കുറിച്ച് ഒരല്പം.
നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഊർജ്ജം വേണം
ആ ഊർജ്ജം ലഭിക്കുന്നത് പ്രധാനമായും പഞ്ചസാര sugar ഇൽ നിന്നാണ്.
നാം കഴിക്കുന്ന ആഹാരത്തിൽ നിന്നും ഗ്ലൂക്കോസ് ആയി പഞ്ചസാര വലിച്ചെടുക്കുന്നു (മറ്റു പലതും ഉള്ളത് ഈ പ്രകരണത്തിലേക്ക് വേണ്ടാത്തതു കൊണ്ട് ഒഴിവാക്കി)
നമ്മുടെ ശരീരത്തിലെ ഓരൊ 100 മില്ലിലിറ്റർ രക്തത്തിലും താങ്ങാവുന്നത് ഏകദേശം 180 mg sugar ആണ്. അതിൽ കൂടുതൽ വരുന്നതിനെ മൂത്രത്തിൽ കൂടി പുറത്ത് കളയും. പക്ഷെ കഴിക്കുന്ന ആഹാരത്തിൽ നിന്നും വളരെ കൂടുതൽ ഗ്ലൂക്കോസ് ലഭിക്കുന്നതിനാൽ ഇതിനെ പിന്നീടുള്ള ഉപയോഗത്തിനു വേണ്ടി glycogen രൂപത്തിൽ ശേഖരിച്ചു വക്കും മസിലുകളിലും കരളിലും ഒക്കെ ആയി.
ആ സംഭരണശേഷിയിലും കൂടുതൽ ആണു കഴിക്കുന്നത് എങ്കിൽ അതിനെ fat ആക്കി സൂക്ഷിക്കും
ഈ പണി എല്ലാം ചെയ്യുന്നത് insulin എന്ന ഹോർമോൺ വഴി ആണ്
പഞ്ചസാരയുടെ അളവിനനുസരിച്ച് insulin ഉല്പാദനം കൂടുകയും കുറയുകയും ഒക്കെ ചെയ്യും.
പാങ്ക്രിയാസ് എന്ന ഗ്രന്ഥിയിൽ ആണ് insulin ഉണ്ടാകുന്നത്.
അതിന് പഞ്ചസാര എത്ര കൂടിയാലും പെട്ടെന്നു തന്നെ insulin ഉല്പാദനം കൂട്ടി മേല്പറഞ്ഞ 180 mg/100ml എന്ന അളവിൽ കൂടാൻ അനുവദിക്കാതിരിക്കുവാൻ ഉള്ള കഴിവ് ഉണ്ട്
ഈ കഴിവിനുള്ള കുറവ് വരുമ്പോഴാണ് പ്രമേഹം ഉണ്ടാവുക.
സാധാരണ ഒരു ആഹാരം കഴിച്ചാൽ അതിൽ നിന്നുള്ള ഗ്ലൂക്കോസ് രക്തത്തിൽ ഏറ്റവും അധികം ഉണ്ടാകുന്നത് 1.5 മുതൽ 2 മണിക്കൂറിനകത്താണ്.
അതിനെ ആഹാരം കഴിക്കുന്ന തിന മുൻപുണ്ടായിരുന്ന നിലയിലേക്ക് എത്തിക്കാൻ അര മണിക്കൂർ മതി
അതായത് ആഹാരം കഴിക്കുന്നതിനു മുൻപ് 100 mg ആയിരുന്നു എങ്കിൽ എത്ര കഴിച്ചാലും 2.5 മണിക്കൂർ കഴിയുമ്പോൾ ആരോഗ്യം ഉള്ള ഒരാളുടെ blood sugar 100 mg/100ml തന്നെ ആയിരിക്കണം.
ഇൻസുലിൻ ഉല്പാദനത്തിൽ തകരാറു വന്നാൽ ഇത് സാദ്ധ്യം ആകുന്നില്ല. രക്തത്തിലെ പഞ്ചസാര 180 ൽ കൂടുതൽ ആവുകയും അത് മൂത്രത്തിൽ കൂടി പുറത്ത് വരികയും ചെയ്യുന്നു.
ഇതിനു നമുക്കെന്ത് ചെയ്യാൻ പറ്റും എന്നു നോക്കാം
ആഹാരപദാർഥങ്ങളിൽ പഞ്ചസാരയുടെ അളവ് കൂടുതൽ ഉള്ളവ
പഞ്ചസാര
മധുരപലഹാരങ്ങൾ
അരി
ഉരുളക്കിഴങ്ങ്
ഗോതമ്പ്
ധാന്യവർഗ്ഗങ്ങൾ
കിഴങ്ങുവർഗ്ഗങ്ങൾ
ഇവ കഴിച്ചാൽ വളരെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാര കൂടും കാരണം അവയെ അധികം process ചെയ്യേണ്ടി വരുന്നില്ല.
ഇങ്ങനെ ഉള്ളവയുടെ glycemic index കൂടുതൽ ആണെന്ന് പറയും.
പെട്ടെന്ന് പഞ്ചസാര കൂടുമ്പോൾ അതിനനുസരിച്ച് പെട്ടെന്നു പ്രവർത്തിക്കാൻ കഴിവില്ല എന്നെ ഉള്ളു pancreas ന് അല്ലെ?
പക്ഷെ സാവകാശം ആണെങ്കിൽ അതിനു പറ്റുകയും ചെയ്യും
അത് കൊണ്ട് ഇവയുടെ ഉപയോഗം ചെയ്താലും പെട്ടെന്ന് പഞ്ചസാര ആഗിരണം ചെയ്യാതിരുന്നാൽ ?
അതിനുള്ള വഴി ആണ് ശ്രദ്ധിക്കേണ്ടത്
Fibre rich items, proteins ഇവ ആഹാരത്തിനോട് കൂടുതൽ ചേർക്കുക മേല്പറഞ്ഞവയുടെ അളവു കുറയ്ക്കുക
ഇവ ചെയ്താൽ പഞ്ചസാരയുടെ ആഗിരണം കുറയും - നിലവിലുള്ള insulin production capacity കൊണ്ടു തന്നെ അതിനെ വേണ്ട അളവിൽ നിലനിർത്താനും കഴിയും
പഴങ്ങൾ കഴിക്കുന്നതിൽ പ്രമേഹരോഗികൾ ഭയക്കുന്നത് കാണാം. അതിന്റെ ആവശ്യം ഇല്ല.
ചുരുക്കത്തിൽ ആഹാരത്തിൽ കൃത്യം ആയ നിയന്ത്രണം കൊണ്ടു തന്നെ പ്രമേഹത്തെ ഒരു പരിധി വരെ നിലക്കു നിർത്താൻ സാധിക്കും
ഇനി അത് കൊണ്ടു പറ്റുന്നില്ല എങ്കിൽ?
Insulin is the answer
ആരോട് insulin എടുക്കുന്ന കാര്യം പറഞ്ഞാലും അയ്യൊ വേണ്ട. ഒരിക്കൽ insulin എടുത്താൽ ജീവിതകാലം മുഴുവൻ എടുക്കേണ്ടി വരില്ലെ?
ഞാൻ ഒരു 1000 പ്രാവശ്യം എങ്കിലും കേട്ടിട്ടുള്ള ചോദ്യം ആണിത്
ആരാണീ വിഡ്ഢിത്തം പ്രചരിപ്പിക്കുന്നത് എന്നറിയില്ല
ഏതായാലും എന്റടുത്ത് വരുന്നവരോട് ഞാൻ പറയുന്ന ഒരു ഉദാഹരണം കൂടി പറയാം
നാം ഒരു കാളവണ്ടിയിൽ യാത്ര ചെയ്യുന്നു എന്നു വിചാരിക്കുക.
കുറെ ഏറെ ദൂരം പോയിക്കഴിഞ്ഞാൽ കാളകൾ തളരും
അന്നേരം നമുക്കു മുന്നിൽ 2 വഴികൾ ഉണ്ട്
1. കാളകളെ ചമ്മട്ടി കൊണ്ട് അടിക്കുക.
2. കാളകൾക്ക് അല്പം പുല്ലും വെള്ളവും കൊടുത്ത് അല്പനേരം വിശ്രമിക്കാൻ അനുവദിക്കുക
നാം ഇതിൽ ഏത് തെരഞ്ഞെടുക്കും?
ചാട്ടയടി ഏറ്റാൽ കാളകൾ നടക്കും പക്ഷെ അതിനൊരു പരിധി ഉണ്ട് . ഇല്ലെ?
അത് കഴിഞ്ഞാൽ കാള വീണു പോകും
പക്ഷെ വിശ്രമവും പുല്ലും വെള്ളവും കൊടുത്താലൊ?
കുറെ കാലം കൂടി കാളകൾ ആരോഗ്യമായി നടക്കും
ഇതെ പോലെ തന്നെ ആണു pancreas ൽ നിന്നും insulin ഉല്പാദിപ്പിക്കുന്ന beta cells ന്റെ കാര്യവും
ശരീരത്തിലെ എല്ലാ കോശങ്ങൾക്കും പ്രവർത്തിക്കുവാൻ insulin ആവശ്യം ഉണ്ട് beta cells നും.
അത് കൊണ്ട് insulin കുറവു കൊണ്ടുള്ള ക്ഷീണം അവയെയും ബാധിക്കും.
നാം കൊടുക്കുന്ന മരുന്നുകൾ beta cells നെ പ്രകോപിപ്പിച്ച് insulin secrete ചെയ്യിക്കുന്നു എന്നെ ഉള്ളു - കാളയെ അടിക്കുന്നത് പോലെ
അത് കൊണ്ട് തുടക്കത്തിൽ തന്നെ അല്പം അളവിൽ insulin കൊടുക്കുകയാണെങ്കിൽ അതാണു നല്ലത് എന്ന് മനസിലായിക്കാ ണുമല്ലൊ അല്ലെ?
ഭയപ്പെടാനുള്ള അസുഖം അല്ല പ്രമേഹം. പക്ഷെ കാര്യങ്ങൾ അറിഞ്ഞ് ശ്രദ്ധിക്കണം എന്നു മാത്രം
പരസ്യക്കാരുടെ കെണിയിൽ വീഴാതിരിക്കുക
ആയുർവേദം പറയുന്നത് പ്രമേഹം - മധുമേഹം യാപ്യം അതായത് ചികിൽസ കൊണ്ട് control ൽ നിർത്താവുന്നത് എന്നാണ് അല്ലാതെ ഭേദപ്പെടുത്താവുന്നത് എന്നല്ല
പരസ്യങ്ങൾ ഒറ്റമൂലി ഒക്കെ വയറ്റുപിഴപ്പാണ്