രോഗം എന്തു കൊണ്ടുണ്ടാകുന്നു?
ഈ ഒരു ചോദ്യം നിങ്ങളോട് ആണെങ്കില്‍ നിങ്ങള്‍ എന്ത് ഉത്തരം കൊടുക്കും?
ഒരു ആധുനിക ഡോക്റ്ററോട് ചോദിച്ചാല്‍ കിട്ടാവുന്ന ഉത്തരത്തില്‍ രോഗാണു ബാധ, ആഹാരവിഹാരങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മാനസിക പ്രശ്നങ്ങള്‍, പാരമ്പര്യം തുടങ്ങി അനേകം കാരണങ്ങള്‍ വരും
ശരി ആണ് ഇതെല്ലാം രോഗകാരണങ്ങള്‍ തന്നെ
പക്ഷെ ഒരേ ആഹാരവിഹാരങ്ങള്‍ അനുസരിക്കുന്ന ഒരേസ്ഥലത്തു ജീവിക്കുന്ന രണ്ടു പേരുണ്ടെങ്കില്‍ അതി ഒരാള്‍ക്കു രോഗം വരുന്നതായും മറ്റൊരാള്‍ രോഗമില്ലാത്തവനായും വരുന്നതും കണ്ടിട്ടുണ്ട് ഇല്ലെ?
ഒരേ അച്ഛനും അമ്മയ്ക്കും ജനിച്ച ഇരട്ടകളില്‍ പോലും ഈ വ്യത്യാസം കാണാം.
അതു കൊണ്ട് ആയുര്‍വേദം പറയുന്നത് ശരീരം രോഗത്തെ സ്വീകരിക്കത്തക്കവണ്ണം ബലക്കുറവുള്ളതാകുമ്പോഴാണ് രോഗം ഉണ്ടാകുന്നത് എന്നാണ്.
ഈ ബലക്കുറവിനു കാരണമായി മേല്‍പറഞ്ഞ പലതും ഉണ്ടെങ്കിലും വിശേഷമായി മറ്റൊന്നു കൂടി ആയുര്‍വേദം പറയുന്നു.
അത് പൂര്‍വജന്മകൃത പാപം ആണ്
"പൂര്‍വജന്മ കൃതം പാപം വ്യാധിരൂപേണ ജായതേ"
അതുകൊണ്ടു തന്നെ അത് അനുഭവിച്ചു തീര്‍ക്കുവാനുള്ള ഒരു വസ്തു ആണ് എന്നു വരുന്നു.
പലരിലും ഒരേ രോഗം ഉണ്ടായാലും ചിലര്‍ക്കു മാറുകയും ചിലര്‍ക്കു മാറാതിരിക്കുകയും ചെയ്യുന്നതിനേയും ഇത്തരത്തില്‍ വ്യാഖ്യാനിക്കാന്‍ സാധിക്കും.
അനുഭവയോഗം ഉള്ളവന്‍ അനുഭവിക്കും അല്ലാത്തവന്‍ സുഖപ്പെടും എന്നര്‍ത്ഥം. അങ്ങനെ ഉള്ളവര്‍ സുഖമനുഭവിക്കുന്നതും അനുഭവമാണ്.
സുഖപ്പെടാന്‍ യോഗം ഉള്ളവന്‍ നല്ല ഭിഷഗ്വരന്റെ അടുത്തെത്തിപ്പെടുന്നു അല്ലാത്തവന്‍ കച്ചവടമനസ്ഥിതിക്കാരന്റെ അടുത്തും.
അതെ അതുപോലെ അനുഭവയോഗം ഉള്ളവന്‍ ഒരിക്കലും നേരായ വഴിയില്‍ എത്തിപ്പെടാതിരിക്കാനാനല്ലൊ ശ്രി സി കെ ബാബു, കെ പി സുകുമാരന്‍ തുടങ്ങിയവര്‍ ഇതുപോലെ ഉള്ള ലേഖനങ്ങള്‍ പടച്ചു വിട്ടു കൊണ്ടിരിക്കുന്നത്.
ശ്രി സി കെ ബാബു എന്തു വിഷയത്തിലെ വിദ്വാനാണെന്നെനിക്കറിയില്ല.
പക്ഷെ മൂത്രത്തെ പറ്റി അദ്ദേഹം ഇങ്ങനെ ഒരു അഭിപ്രായം പറയുന്നതിനുപയോഗിച്ച മാനദണ്ഡം എനിക്കു മനസിലാകുന്നില്ല
അവനവന്‍ അറിവില്ലാത്ത കാര്യത്തെ തെറ്റാണെന്ന് എഴുതേണ്ട കാര്യം എന്താണ്.
വൈദ്യ ശാസ്ത്രവിദഗ്ദ്ധനായ ഡൊ സൂരജ് എഴുതുന്നത് ശ്രദ്ധിച്ചിട്ടുണ്ടൊ അദ്ദേഹം തനിക്കറിവുള്ള വിഷയങ്ങള്‍ വിശദമായി എഴുതുന്നു. അല്ലാതെ ഇതുപോലെ അറിവില്ലാത്തതിനെ പുഛിക്കുക അല്ല ചെയ്യുന്നത്.
അതുപോലെ വൈദ്യശാസ്ത്രത്തില്‍ വിദഗ്ദ്ധനാണെങ്കില്‍ തനിക്കറിവുള്ള കാര്യങ്ങള്‍ പറയുക. അറിവില്ലാത്തതിനെ വിട്ടേക്കുക.
പറയുവാന്‍ വ്യക്തമായ കാരണം ഉണ്ടെന്നു തന്നെ കൂട്ടിക്കോളൂ.
ക്യാന്‍സര്‍ പോലെ ഉള്ള മാരകരോഗങ്ങളില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കേയര്‍ കൊടുക്കുന്നിടത്ത് പോയി അവര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ കണ്ടിട്ടുണ്ടോ?
അത്തരം രോഗങ്ങളില്‍ അത്ഭുതാവഹമായ വേദനശാന്തി ലഭിക്കുന്ന തരം ചികില്‍സകള്‍ ഉണ്ട്. എന്ന് എനിക്കറിയാവുന്നതു കൊണ്ടാണ് ആ ലേഖനത്തിലെ ആ വാചകങ്ങളെ ശക്തമായി എതിര്‍ക്കുന്നത്.
രോഗം ഭേദമായില്ലെങ്കില്‍ പോലും വേദനയില്ലാത്ത ശാന്തജീവിതം എങ്കിലും കൊടുക്കുവാന്‍ കഴിയുന്നതിനെ ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെ വിലയിരുത്താന്‍ കഴിയൂ
അല്ലാതെ കണ്ട അണ്ടനും അടകോടനും പറ്റില്ല
മൂത്രത്തിനെ ആയുര്‍വേദം ശിവാംബു എന്ന പദം കൊണ്ടാണ് വ്യവഹരിക്കുന്നത്.
മുന്‍ലേഖനത്തിലെ വിശദീകരണ പ്രകാരം വേണമെങ്കില്‍ പരീക്ഷിച്ചു നോക്കിക്കൊള്ളൂ.
മൂത്രവും വെറും പച്ച വെള്ളവും മാത്രം കഴിച്ച് - മറ്റൊന്നും കഴിക്കാതെ- ആരോഗ്യപൂര്‍ണ്ണമായി വളരെ നാള്‍ കഴിയാം. പക്ഷെ അതോടൊപ്പം രാസവസ്തുക്കള്‍ ആയ ആധുനിക മരുന്നുകള്‍ പോലും പാടില്ല മുകളില്‍ പറഞ്ഞ രണ്ടും മാത്രം
അവസാന ഘട്ട ക്യാന്‍സര്‍ രോഗത്തില്‍ ഗോമൂത്രം കുടിപ്പിച്ചു നോക്കൂ വേദന വളരെ അധികം കുറയും
ശരീരം ആഹാരത്തെ വെറുക്കുന്നത് അത് ആ സമയത്ത് രോഗബാധിത കോശങ്ങളെ കൂടുതല്‍ വളരുവാന്‍ സഹായിക്കും എന്നതു കൊണ്ടാണ്.
അതു കൊണ്ട് ആഹാരം കൊടുക്കാതെ ഇത്തരം ചികില്‍സ ഫലപ്രദമായി കാണുന്നു.
രോഗം ഭേദമായില്ലെങ്കില്‍ പോലും
അവസാന ഘട്ടമായതു കൊണ്ട് മരുന്നുകള്‍ ഒന്നുമില്ലാതെ തന്നെ വേദനയില്ലാത്ത ഒരു ജീവിതം ലഭിക്കുന്നതു തന്നെ മഹാകാര്യം ആണ്‍ എന്നു വിശ്വസിക്കുന്ന ഒരു വൈദ്യന്‍ ഇതു മനസിലായേക്കാം.
പക്ഷെ ഇതൊന്നും "ആധുനിക ചാത്രക്കാര്‍ക്കു ദഹിക്കുകയില്ലായിരിക്കും
ശാസ്ത്രത്തിനു ദഹിക്കും കേട്ടൊ. പക്ഷെ സായിപ്പിന്റെ മൂടുമാത്രം താങ്ങി നടക്കുന്നവര്‍ക്കു ദഹിക്കില്ല എന്ന്
Showing posts with label മൂത്രം. Show all posts
Showing posts with label മൂത്രം. Show all posts
Friday, March 23, 2012
Wednesday, March 21, 2012
സി കെ ബാബു എഴുതിയ "തൂണിലും തുരുമ്പിലും ദൈവം"
മുന്‍പത്തെ ലേഖനത്തില്‍ പറഞ്ഞ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരിക്കുമല്ലൊ.
ശരീരത്തിനുള്ളില്‍ എത്തിപ്പെടുന്ന യാതൊരു വസ്തുവിനെയും പഠിക്കാനും കൈകാര്യം ചെയ്യാനും കഴിവുള്ളതാണ് ശരീരം- അതിനു സമയം അനുവദിക്കും എങ്കില്‍.
പാമ്പിന്‍ വിഷം ഉദാഹരണമായി പറഞ്ഞതു കണ്ടുവല്ലൊ അല്ലെ?
പാമ്പിന്‍ വിഷം മാംസ്യവര്‍ഗ്ഗത്തില്‍ പെടുന്നു. അത് ആമാശയത്തില്‍ എത്തിയാല്‍ അതിനെ ദഹിപ്പിച്ച് അതില്‍ നിന്നും വേണ്ട ഭാഗങ്ങള്‍ ആഗിരണം ചെയ്യുകയും അത് ശരീരത്തിന്‍ ആഹാരം ആയി തീരുകയും ചെയ്യും
എന്നാല്‍ അത് നേരിട്ടു രക്തത്തില്‍ കടന്നാല്‍ - പര്യാപ്തമായ അളവില്‍ ഉണ്ടെങ്കില്‍ അതു മരണ കാരണം ആയിത്തീരുന്നു.
സാത്മ്യം വിശദീകരിച്ചതു പ്രകാരം പ്രായോഗികമായ രീതി ആധുനികശാത്രം വികസിപ്പിച്ചെടുത്തതാണ് പ്രതിരോധ കുത്തിവയ്പ്പുകള്‍.
അതായതു ശരീരത്തിനു ഹാനികാരകമായ വസ്തുക്കളെ ഉപയോഗിച്ചു തന്നെ സരീരത്തിനു രക്ഷാകവചം സൃഷ്ടിക്കുന്നു.
ഇനി മറ്റൊരു വിഷയം നോക്കാം
നാം ഓരോ വസ്തുവിനെയും പഠിക്കുന്നത് ഇന്നത്തെ രീതിയില്‍ ക്ലാസുകളില്‍ പഠിക്കുന്ന അളവുകോലുകള്‍ ഉപയോഗിച്ചാണ്
എന്നാല്‍ അത് എല്ലായ്പ്പോഴും ശരിയായിക്കൊള്ളണം എന്നില്ല
ഒരേ വസ്തുവിനെ തന്നെ മറ്റൊരു രീതിയില്‍ നോക്കിക്കാണാന്‍ കഴിഞ്ഞേക്കാം
ഇന്നലെ ശ്രി സി കെ ബാബു എഴുതിയ "തൂണിലും തുരുമ്പിലും ദൈവം" എന്ന ഒരു പോസ്റ്റ് വായിക്കാന്‍ ഇടയായി
അതില്‍ ഇടയ്ക്ക് ശ്രി മൊറാര്‍ജി ദേശായിയെ കുറിച്ച് ഒരു പരാമര്‍ശം കണ്ടു.
തുടര്‍ന്ന് "മൂത്രവും തീട്ടവും കഴിക്കുന്ന --"എന്ന രീതിയില്‍ ഒരു പ്രസ്താവനയും കണ്ടു.
"
എന്തായാലും സ്വന്തം മലം മൂത്രം വാതം പിത്തം കഫം മുതലായവ അവനവനുതന്നെ റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്നതു് ഭാരതത്തിലെ പരിസ്ഥിതിമലിനീകരണത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു് നോക്കുമ്പോള്‍ വിപ്ലവാത്മകമായ ഒരു ആശയമാണെന്നു് പറയാതെ വയ്യ. "
മൂത്രത്തെയും മലത്തെയും ഒരുപോലെ ആയിരിക്കും ബാബു കാണുന്നത്
അല്‍പം കമ്മ്യൂണിസവും അല്‍പം യുക്തിവാദവും അധികം വിവരക്കേടും ചേര്‍ന്നാല്‍ ഇതും ഇതില്‍ അപ്പുറവും തോന്നാം
മലം എന്നത് ശരീരത്തിനു പുറമെ ഉള്ള വസ്തു ആണ്. വായ മുതല്‍ ഗുദം വരെ ഉള്ള ഒരു കുഴല്‍ ശരീരത്തിനുള്ളില്‍ പിടിപ്പിച്ചിരിക്കുന്നു എന്നെ ഉള്ളു അതിനുള്ളില്‍ കൂടി കടന്നു വരുന്ന വസ്തു കീഴെ കൂടി പുറം തള്ളപ്പെടുന്നു. അത് ശരീരബാഹ്യം ആണ്
എന്നാല്‍ മൂത്രം അങ്ങനെ അല്ല അത് സരീരത്തിനുള്ളില്‍ തന്നെ ഉല്‍പാദിപ്പിക്കപ്പെടുന്ന വസ്തു ആണ്.
കൂടുതല്‍ വിശദം ആക്കിയാല്‍- മൂത്രം എന്നത് ശരീരം തന്നെ മറ്റൊരു രൂപത്തില്‍ നില്‍നില്‍ക്കുന്ന അവസ്ഥ ആണ്.
വിശദം ആയി പറയാം.
നമ്മുടെ ശരീരം x കോശങ്ങളെ കൊണ്ട് ഉണ്ടാക്കിയതാണ് എന്നു വിചാരിക്കുക
ഈ x കോശങ്ങള്‍ അനുസ്യൂതം വിഭജിച്ചുകൊണ്ടിരിക്കുന്നു.
എന്നാല്‍ ശരീരത്തിന്റെ അളവ് കൂടുന്നും ഇല്ല. കാരണം വിഭജിക്കുമ്പോല്‍ എത്ര കൂടുതല്‍ ഉണ്ടാകുന്നുവോ അത്രയുന്മ് എണ്ണം നശിപ്പിക്കപ്പെടുന്നും ഉണ്ട്.
അതായത് 20000 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാല്‍ ടയര്‍ മാറ്റണം എന്നു പറഞ്ഞിട്ടുണ്ടെങ്കില്‍, ഇനി ഒരു 20000 കിലോമീറ്റര്‍ കൂടി ഓടും എങ്കിലും വിവരം ഉള്ളവര്‍ ആ ടയര്‍ മാറ്റി പുതിയ ഒരെണ്ണം ഫിറ്റ് ചെയ്യും
അതെ പോലെ ശരീരത്തിലെ ഓരോ കോശങ്ങളുടെയും ജീവിതകാലാവധി കഴിഞ്ഞാല്‍ അതിനെ മാറ്റി പുതിയ ഒരെണ്ണത്തിനെ അവിടെ ശരീരം സ്ഥാപിക്കും
ഈ പ്രക്രിയ അനുസ്യൂതം ത്ടര്‍ന്നു കൊണ്ടിരിക്കുന്നു
ഇതു തന്നെ ആണ് ജീവിതപ്രക്രിയ.
ഇതു തന്നെ ആണ് metabolism എന്നു ആധുനികര്‍ പറയുന്നത്
ഈ പ്രക്രിയ നിര്‍ബ്ബാധം തുടര്‍ന്നു കൊണ്ടിരുന്നാല്‍ ശരീരം ആരോഗ്യപൂര്‍ണ്ണവും ആയിരിക്കും
ഇതില്‍ എന്തെങ്കിലും തടസം വരുന്നതാണ് രോഗം എന്ന പേരില്‍ അറിയപ്പെടുന്നത്.
അപ്പോള്‍ രോഗമില്ലാത്ത ഒരു ശരീരത്തില്‍ ഈ നശിപ്പിക്കപ്പെടുന്ന കോശങ്ങള്‍ക്കെന്തു സംഭവിക്കും?
അതിനെ അതിന്റെ അടിസ്ഥാന ഘടകങ്ങള്‍ ആക്കി വിഭജിച്ചു വിഭജിച്ച് ജലത്തില്‍ ലയിക്കുന്ന രൂപത്തിലാക്കി വൃക്കയില്‍ എത്തിച്ച് അരിച്ചെടുത്ത് പുറം തള്ളുന്നു.
അതായത് 24 മണിക്കൂര്‍ നേരം ഒന്നും കഴിക്കാതെ ഇരുന്ന ശേഷം, അത്രയും നേരത്തെ മൂത്രം ഒരു കുപ്പിയില്‍ സംഭരിച്ചാല്‍ ആ കിട്ടുന്ന വസ്തു ആ 24 മണിക്കൂര്‍ നേരം ശരീരത്തിലുണ്ടായ നാശം സംഭവിച്ച കോശങ്ങളുടെ മറ്റൊരു രൂപം ആയിരിക്കും.
അതായത് ശരീരം തന്നെ മറ്റൊരു രൂപത്തില്‍ - അല്ലെ?
15000 രൂപ കൊടുത്ത് വാങ്ങുന്ന - നാറുന്ന പബ്ലിക് മൂത്രപ്പുരകളിലെ മൂത്രത്തില്‍ നിന്നും എടുക്കുന്ന Urokinase കുത്തിവയ്ക്കുമ്പോള്‍ ഒരറപ്പും ഇല്ല
പിന്നെ ഇതിനെ മലത്തോട് താരതമ്യം ചെയ്ത് അത് ഭക്ഷിക്കണം എന്നാര്‍ക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കില്‍ അതും ആയിക്കോളൂ ഭയങ്കര യുക്തിയല്ലെ
Subscribe to:
Posts (Atom)