Showing posts with label യോഗ. Show all posts
Showing posts with label യോഗ. Show all posts

Sunday, November 21, 2010

നട്ടെല്ലും യോഗയും





ചിത്രത്തില്‍ മഞ്ഞ വര - Intervertebral Disc

പച്ച വര - സുഷുമ്ന

നീലവര - കശേരു body

ചുവപ്പ്‌ വര - disc prolapse കാരണം സുഷുമ്ന തള്ളപ്പെട്ടു ചുരുങ്ങിയിരിക്കുന്നു.

Read More Here
http://www.ispub.com/journal/the_internet_journal_of_neurosurgery/volume_5_number_1_24/article_printable/bilateral_foot_drop_without_cauda_equinae_syndrome_due_to_l4_l5_disc_prolapse_a_case_report.html

http://keepinguptodate.wordpress.com/2008/05/28/prolapsed-intervertebral-disc/

http://www.spineuniverse.com/anatomy/vertebral-column

നമ്മുടെ നട്ടെല്ലിന്റെ ഘടന അല്‍പം അറിഞ്ഞിരിക്കുക.

കുനിഞ്ഞു നിന്ന് അല്ലെങ്കില്‍ ഇരുന്ന് അധികസമയം ജോലിചെയ്യുന്നവര്‍ പ്രത്യേകിച്ചും.

നട്ടെല്ല് ഉണ്ടാക്കിയിരിക്കുന്നത്‌ അനേകം കശേരുക്കള്‍ ഒന്നിനു മുകളില്‍ ഒന്നായി അടൂക്കി വച്ചാണ്‌.

അതിലെ ഓരോ കശെരുവിനും അതിന്റെ body എന്നും, spine എന്നും പറയുന്ന രണ്ട്‌ ഭാഗങ്ങള്‍ ഉണ്ട്‌. ഇതിനിടയില്‍ ഉള്ള ഒരു ദ്വാരം ആണ്‌ മുകളില്‍ നിന്നും താഴെ വരെ സുഷുമ്ന Spinal Cord യ്ക്കുള്ള ഇടമായി രൂപാന്തരപ്പെടുന്നത്‌.

കുനിയുകയും നിവരുകയും മറ്റും ചെയ്യുമ്പോള്‍ സുഷുമ്നയ്ക്കു കേടു തട്ടാതിരിക്കുവാനായി അതിനെ ഈ കുഴലില്‍ സൂക്ഷിച്ചിരിക്കുന്നു.

സാധാരണ ഗതിയില്‍ വ്യായാമം ചെയ്യുന്ന ഒരു വ്യക്തിയുടെ എല്ലുകളും മസിലുകളും ബലമുള്ളവയായിരിക്കും, എന്നാല്‍ മടിയന്മാരില്‍ അങ്ങനെ അല്ല

ശരീരത്തിന്‌ ഒരു നിയമം ഉണ്ട്‌ - നല്ലവണ്ണം ജോലി ചെയ്യുന്ന ഭാഗ്ത്തിന്‌ ആവശ്യത്തിനു പോഷണം എത്തിക്കും,. അല്ലാത്തവരുടെ പോഷണം കുറയ്ക്കും വേണ്ടിവന്നാല്‍ പോഷണം നിര്‍ത്തും

അല്ലാതെ ഒരുമാതിരി ബോസ്‌ മാരെ പോലെ - ചന്തി ചൊറിയുന്നവനു പ്രൊമോഷനും ജോലി ചെയ്യുന്നവന്‌ കൂടൂതല്‍ ജോലിയും - അല്ല

അപ്പോള്‍ പറഞ്ഞു വന്നത്‌, നമ്മുടെ നട്ടെല്ലും ബലം കുറഞ്ഞു പോകും ഒരുപാടു നേരം ഇരുന്നു പണിചെയ്യുന്നവരില്‍ (അവര്‍ക്കു വ്യായാം ഇല്ലെങ്കില്‍)

മറ്റൊരു ദൂഷ്യവശം ഇരിക്കുമ്പോള്‍ മുന്നോട്ടു കുനിയാനുള്ള ഒരു പ്രവണത നമുക്കെല്ലാം ഉണ്ട്‌.

പടത്തില്‍ നോക്കിയാല്‍ അറിയാം സുഷുമ്ന കശേരു body യുടെ പിന്നില്‍ കൂടിയാണ്‌ പോകുന്നത്‌

മുന്നോട്ട്‌ അധികം കുനിയുമ്പോള്‍ രണ്ട്‌ കശേരുക്കളുടെ ഇടയിലുള്ള disc ന്റെ മുന്‍ഭാഗത്ത്‌ മര്‍ദ്ദം കൂടുതലും പിന്‍ഭാഗത്ത്‌ മര്‍ദ്ദം കുറവും ആണ്‌. അപ്പോള്‍ അതിനു പിന്നിലേക്ക്‌ തള്ളാനുള്ള ഒരു പ്രവണത ഉണ്ടാകും.

ചില ദൗര്‍ഭാഗ്യവാന്മാരില്‍ കുനിഞ്ഞു നിന്നു ഭാരം എടുക്കുക പോലെ ഉള്ള സന്ദര്‍ഭങ്ങളില്‍ ഈ മര്‍ദ്ദം കൂടൂമ്പോള്‍ അതിനെ നിലയ്ക്കു നിര്‍ത്തുന്ന ligamentന്‌ തകരാറുണ്ടാകുകയും disc Spinal Canalലേക്ക്‌ തള്ളിപോരികയും ചെയ്യും.

ബലക്കുറവുണ്ടെങ്കില്‍ കുനിഞ്ഞു നിന്നു ചുമയ്ക്കുമ്പോഴും ഇതു സംഭവിക്കാം

നിലം തൂത്തുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ Case അണ്‌ മുകളില്‍ കൊടൂത്ത പടം.

അതുകൊണ്ട്‌ ആദ്യമായി യോഗ ചെയ്യുന്നവര്‍ മുന്നോട്ടു കുനിഞ്ഞുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതിനു മുമ്പ്‌ പിന്നിലേക്കു വളയുന്ന വ്യായാമങ്ങള്‍ ചെയ്യുന്നതാണ്‌ നല്ലത്‌

ലേലു അല്ലു









ഇതുവരെ യോഗ ഒന്നും ചെയ്തിട്ടില്ലാത്തവര്‍ക്കു ആദ്യമായി ചെയ്തു തുടങ്ങാന്‍ പറ്റിയ ചിലത്‌ ഇവിടെ കാണിക്കാം.

തുടങ്ങുന്നതിനു മുമ്പ്‌ കുറച്ചു നേരം ഒരു ബാറില്‍ തൂങ്ങി ആടൂന്നതു നന്നായിരിക്കും.(കതകിന്റെ കട്ടളപ്പടിയില്‍ സൗകര്യമുണ്ടെങ്കില്‍ അതായാലും മതി)

മലര്‍ന്നു കിടന്ന് കൊണ്ട്‌ ചെയ്യാവുനതാണ്‌ ആദ്യം.

കുറച്ചു നേരം മലര്‍ന്നുകിടന്നു ശ്വാസം നീട്ടിവലിക്കുകയും സാവകാശം പുറമേയ്ക്കു വിടൂകയും ചെയ്യുക.

പിന്നീട്‌ ആദ്യം ശ്വാസം മുഴുവന്‍ ഉള്ളിലേക്കെടുത്തിട്ട്‌ ഇടത്തെ കാല്‍ സാവകാശം മുകളിലേയ്യ്കുയര്‍ത്തുക 10- 15 ഡിഗ്രി മതി.

അതുകഴിഞ്ഞാല്‍
ശ്വാസം പുറമേയ്ക്കു വിട്ടുകൊണ്ട്‌
തലയുയര്‍ത്തി പാദത്തിലേക്കു നോക്കുക
ആ നിലയില്‍ നിര്‍ത്തി 1000, 2000, 3000, 4000, 5000 എന്നു മനസ്സില്‍ എണ്ണുക. അതിനുള്ളില്‍ കാല്‍പാദം വിറയ്ക്കാന്‍ തുടങ്ങുന്നു എങ്കില്‍ അതിനുമുന്‍പ്‌ കാല്‍ താഴ്തി നിലത്തു വയ്ക്കുക.

അതേപോലെ വലതുകാലും

അതിനു ശേഷം രണ്ടുകാലുകളും ഒരുമിച്ചും ചെയ്യുക.

ഓരോ ദിവസവും
ക്രമേണ എണ്ണത്തിന്റെ എണ്ണം കൂട്ടുക 10-15 സെക്കന്റ്‌ ചെയ്യാന്‍ സാധിച്ചാല്‍ വളരെ നല്ലത്‌.

ഇതേ ക്രമം തന്നെ കമഴ്‌ന്നു കിടന്നു കാലുകള്‍ പിന്നിലേയ്ക്കു പൊക്കുന്ന വ്യായാമവും അടൂത്ത വിഡിയൊയില്‍ കാണുക.

വജ്രാസനവും തുടര്‍ന്നു ഭുജംഗാസനവും ചെയ്യാം .
ഇവയൊക്കെ ഏറ്റവും എളുപ്പം ശീലിക്കാവുന്നവയും ശരീരത്തിന്‍ വളരെ ഗുണം ചെയ്യുന്നവയും ആണ്‌

ഒരു മാസം ചെയ്തിട്ട്‌ വ്യത്യാസം അനുഭവിക്കുക

ഞാന്‍ യോഗാഭ്യാസി ഒന്നും അല്ല അതിന്റെതായ പോരായ്മകള്‍ കാണുന്നത്‌ ക്ഷമിക്കുക - പക്ഷെ ചെയ്യേണ്ട രീതി മനസ്സിലാക്കാന്‍ കാനിച്ചു എനെ ഉള്ളു :) ലേലു അല്ലു ലേലു അല്ലു

Saturday, November 20, 2010

യോഗ ക്ലാസ്‌

തണലിന്റെ യോഗ ക്ലാസില്‍ പോയിരിക്കുമല്ലൊ അല്ലേ?

മടിയൊന്നും വിചാരിക്കണ്ടാ. തുടങ്ങിക്കോളൂ തുടര്‍ന്നോളൂ.

നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നാം അല്ലാതെ മറ്റാരെങ്കിലും വന്നു നോക്കുമോ?

എങ്കില്‍ തരക്കേടില്ലായിരുന്നു. പക്ഷെ അതു നാം തന്നെ നോക്കിയല്ലേ പറ്റൂ.

ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറുള്ളതില്‍ ഒരു മണിക്കൂര്‍ നമുക്കു വേണ്ടി - നമുക്കു വേണ്ടി മാത്രം മാറ്റി വയ്ക്കുക.

സമയം ഇല്ല എന്നു പറയല്ലെ.

ജോലിയ്ക്കു പോകാന്‍ ഇറങ്ങുമ്പോള്‍ ആണെങ്കില്‍ പോലും അതി തീവ്രമായി അപ്പിയിടാന്‍ മുട്ടിയാല്‍ എന്തു ചെയ്യും ? പോക്കു പിന്നീടാകട്ടെ എന്നു വയ്ക്കും കാര്യം നടത്തും അല്ലെ ? അല്ലെങ്കില്‍ അതിന്റെ തീവ്രത കുറവാണെന്നു കരുതിയാല്‍ മതി.

അപ്പോള്‍ അത്ര തീവ്രമായി കരുതുക

ഈ ശരീരം ആരോഗ്യമായി നിലനിന്നാലേ നമുക്കു നമ്മുടെ ജീവിതം സഫലമാക്കാന്‍ സാധിക്കൂ

അതുകൊണ്ട്‌ ഒരു മണിക്കൂര്‍ നമ്മുടെ സ്വന്തം - ബാക്കി ഇരുപത്തിമൂന്നും മറ്റുള്ളവര്‍ക്ക്‌
സമ്മതിച്ചോ?

എങ്കില്‍ പോയെ എല്ലാവരും ക്ലാസില്‍ കയറിയേ.

മനുഷ്യശരീരത്തിന്റെ മസിലുകളും, അവയെ എല്ലുകളോടു ബന്ധിപ്പിക്കുന ടെന്‍ഡനുകളും പ്രവര്‍ത്തിക്കുന്ന രീതി വച്ചു നോക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരീരം വീഴാതെ നിലനിര്‍ത്തുവാന്‍ - ബാലന്‍സ്‌ നിലനിര്‍ത്തുവാന്‍ - ചില കാര്യങ്ങള്‍ ശ്രദ്ധിക്കും.

ഏതെങ്കിലും ഒരു വശത്തേക്കു പെട്ടെന്നു നീങ്ങിയാല്‍ മറുവശത്തേക്കു വലിയ്ക്കുന്ന മസില്‍ അതിനെ തടയാന്‍ ശ്രമിക്കും.

അതായത്‌ മുന്നോട്ടു കുനിയാന്‍ പെട്ടെന്നു ശ്രമിച്ചാല്‍ പിന്നോട്ടു വലിക്കുന്ന മസിലുകള്‍ അതിനെ തടയാന്‍ ശ്രമിക്കും എന്നര്‍ത്ഥം.

അതുകൊണ്ട്‌ കുനിഞ്ഞ്‌ കാല്‌വിരലില്‍ കൈവിരല്‍ കൊണ്ടു പിടിക്കണം എങ്കില്‍ അതിനു രണ്ടു വഴികള്‍ ശീലിക്കാം.

ഒന്ന്- സാവകാശം ആടി ആടി കുനിയാം, ക്രമേണ ക്രമേണ കുനിയലിന്റെ ആഴം കൂട്ടാം . ഒരു ദിവസം തന്നെ താഴെ എത്തണം എന്നു നിര്‍ബന്ധം പിടിക്കാതിരുന്നാല്‍ മതി. സാവധാന്മ നമുക്കു തന്നെ മനസ്സിലാകും നമ്മുടെ മസിലുകള്‍ അയഞ്ഞു തരുന്നുണ്ടെന്ന്

രണ്ട്‌ - ഒരേ പൊസിഷനില്‍ തന്നെ കുറെ നേരം തുടരുക. അപ്പോഴും അതിനെതിരായി പ്രവര്‍ത്തിക്കുന്ന മസിലുകള്‍ പ്രവര്‍ത്തനം കുറയ്ക്കും , നമുക്കു കൂടൂതല്‍ താഴേക്കു കുനിയാന്‍ സാധിക്കും.

ചക്രാസനം പറഞ്ഞതു ശ്രദ്ധിച്ചിരിക്കുമല്ലൊ

അതു പരിശീലിക്കുമ്പോള്‍ പ്രായം കൂടൂതല്‍ ഉള്ളവര്‍ ഒരു പൊക്കം കുറഞ്ഞ സ്റ്റൂള്‍ അഥവാ ടീപോയ്‌ മേല്‍ മലര്‍ന്നു കിടന്നിട്ട്‌ കൈകളും കാലുകളും നിലത്തുറപ്പിക്കുകയും പതുക്കെ ശരീരം ഉയര്‍ത്തുവാന്‍ ശ്രമിക്കുകയും ചെയ്യാവുന്നതാണ്‌.

പക്ഷെ ഇത്‌ ആദ്യ ഘട്ടത്തില്‍ ചെയ്യേണ്ട കുറച്ചു നാള്‍ കൊണ്ട്‌ ശരീരം ഒരുവിധം ആരോഗ്യമുള്ളതാക്കിയതിനു ശേഷം ആണ്‌ നല്ലത്‌

അപ്പോള്‍ എല്ലാം പറഞ്ഞതു പോലെ


പക്ഷെ ഏതായാലും അദ്യ ദിവസങ്ങളില്‍ അധികനേരം വ്യായാമം വേണ്ട.

ഇന്നലെ എഴുതിയപ്പോള്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയി.

നടുവിനു വേദന ഉള്ളവര്‍ ഒരു അസ്ഥിരോഗവിദഗ്ദ്ധന്റെ ഉപദേശം അറിഞ്ഞിട്ടെ പാദഹസ്താസനം ചെയ്യാവൂ.

നട്ടെല്ലിന്റെ കശേരുക്കള്‍ക്കിടയില്‍ ഒരു ഷോക്‌ അബ്സോര്‍ബര്‍ പോലെ പ്രവര്‍ത്തിക്കുന്ന intervertebral Disc ഉണ്ട്‌. ചില സന്ദര്‍ഭങ്ങളില്‍ അവ പിന്നിലേക്കു തള്ളിനില്‍ക്കും.

അങ്ങനെയുള്ളവര്‍ ഈ ആസനം ശീലിച്ചാല്‍ Disc Prolapse എന്ന അവസ്ഥ തീവ്രം ആകുവാനും കുഴപ്പങ്ങള്‍ സംഭവിക്കാനും സാധ്യത ഉണ്ട്‌.

അതിനാല്‍ അവര്‍ ആദ്യം ചെയ്യേണ്ടത്‌ നട്ടെല്ലിനെ പിന്നിലേയ്ക്കു വളയ്ക്കുന്ന ആസനങ്ങള്‍ ആണ്‌. അവ ശീലിച്ച്‌ നടൂവുവേദന മാറുകയും, നട്ടെല്ലിന്റെ കശേരുക്കള്‍ക്കും മറ്റും ബലം വയ്ക്കുകയും ചെയ്ത ശേഷം മേല്‍പറഞ്ഞ ആസനവും ചെയ്യാം

അപ്പോള്‍ എല്ലാം പറഞ്ഞതു പോലെ

Wednesday, November 17, 2010

നിര്‍ദ്ദേശങ്ങള്‍

യോഗശാസ്ത്രത്തിന്റെ ആത്യന്തികമായ പ്രയോജനം സമാധി എന്നാണ്‌

അതാണ്‌ അതിന്റെ എട്ടാമത്തെ അംഗം

"സമാധി" എന്ന പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം "സമയായ ധീ" എന്നാണ്‌.

ധീ = ബുദ്ധി
സമയായ ബുദ്ധി എന്നു പറഞ്ഞാല്‍ എല്ലാറ്റിനെയും ഒരേപോലെ കാണുന്ന ബുദ്ധി.

അതായതു ഈ പ്രപഞ്ചത്തിലുള്ള യാതൊന്നും തന്നില്‍ നിന്നും അന്യമല്ല എന്നുള്ള അറിവ്‌.

ബുദ്ധി 'സമാ' എന്നും 'വിഷമാ' എന്നും രണ്ടു തരത്തിലാണ്‌ ഭാരതീയ തത്വശാസ്ത്രം പറയുന്നത്‌.

വിഷമയായ ബുദ്ധിയാണ്‌ നമുക്കുള്ളത്‌ അതുകൊണ്ടാണ്‌ നാം മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമാണെന്നുള്ള തോന്നല്‍ നമുക്കുള്ളത്‌.

അതുള്ളപ്പോള്‍ നമുക്ക്‌ അതുവേണം ഇതുവേണം മറ്റുള്ളവരെക്കാള്‍ കൂടുതല്‍ വേണം എന്ന തോന്നലിനു പ്രസക്തിയുണ്ട്‌. കാരണം നാം മറ്റുള്ളതില്‍ നിന്നും വ്യത്യസ്ഥനാണ്‌/വ്യത്യസ്ഥയാണ്‌.

അതു മാറി സമയായ ബുദ്ധിയുണ്ടായാലെ സുഖം ലഭിക്കൂ.

ആ ആത്യന്തികസുഖത്തിനുള്ള ഉപായം ആണ്‌ യോഗശാസ്ത്രം.

ബുദ്ധി മനസ്‌ ഇവ അന്യോന്യബദ്ധമാണ്‌. മനസ്സും ശരീരവും അതേപോലെ തന്നെ അന്യോന്യബദ്ധമാണ്‌ ആധാരം/ആധേയം അല്ലെങ്കില്‍ ആശ്രയം/ ആശ്രയി എന്ന രീതില്‍

ശരീരം ആരോഗ്യം ഉള്ളതാണെങ്കില്‍ മാത്രമേ മനസ്സും ആരോഗ്യമുള്ളതാകൂ

മനസ്സ്‌ ആരോഗ്യമുള്ളതാണെങ്കിലേ ശരീരം ആരോഗ്യം ഉള്ളതായിരിക്കൂ.

അതുകൊണ്ട്‌ മാനസികാരോഗ്യം ഇച്ഛിക്കുന്നവര്‍ക്കുള്ള ആദ്യനിര്‍ദ്ദേശം ആണ്‌ ശാരീരിക ആരോഗ്യം നിലനിര്‍ത്താനുള്ള ഉപായങ്ങള്‍.

അതിന്റെ ആദ്യപടിയാണ്‌ "യോഗാസനങ്ങള്‍"

"സ്ഥിരസുഖമാസനം" എന്നാണ്‌ അതിന്റെ നിര്‍വചനം.

ഏതൊരു ആസനം ആണൊ പരിശീലിക്കുന്നത്‌ ആ ആസനത്തില്‍ സ്ഥിരമായും സുഖമായും തുടരാന്‍ സാധിക്കണം അല്ലെങ്കില്‍ അതു ശരിയല്ല.

കൂടുതല്‍ നേരം എന്നത്‌ 'സ്ഥിരം' എന്ന പദത്തിന്റെ ലളിതമായ വിവരണം.

എത്രനേരം തുടര്‍ന്നാലും അത്രനേരവും 'സുഖ'മായിരിക്കണം എന്നത്‌ അതിന്റെ ഉപാധി.

അതായത്‌ കാലിന്റെ തുടകള്‍ വേദനിച്ചു കൊണ്ട്‌ ഒരാള്‍ പദ്‌മാസനം ശീലിക്കുന്നു എങ്കില്‍ അതു തെറ്റാണ്‌ എന്നര്‍ത്ഥം. വേദന ഉണ്ടാകുന്നതിനു മുമ്പു തന്നെ അതു നിര്‍ത്തിയിരിക്കണം.

അപ്പോള്‍ ഏതു ആസനം ശീലിച്ചാലും അത്‌ ആദ്യം ആദ്യം അല്‍പസമയം മാത്രം ശീലിക്കുക.

നാം കളികള്‍ തുടങ്ങുമ്പോള്‍ കാണാറില്ലേ ആദ്യത്തെ ദിവസം കളിച്ചാല്‍ കുറെ ഏറെ സമയം കളിക്കും വൈകുന്നേരം വീട്ടില്‍ വന്നു കുളി കഴിഞ്ഞു കിടന്നാല്‍ പതുക്കെ ശരീര വേദന തുടങ്ങുകയായി.

എന്നാല്‍ ക്രമേണ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ വേദന തന്നത്താനെ ഇല്ലാതെ ആകും.

പക്ഷെ ചിലപ്പോള്‍ രണ്ടാമത്തെ ദിവസം കളിക്കന്‍ കഴിഞ്ഞു എന്നു വരികയില്ല.

അത്തരം ഒരു സ്ഥിതിവിശേഷം ഉണ്ടാകാന്‍ യോഗ പരിശീലനത്തിനിടയില്‍ ഉണ്ടാകരുത്‌ എന്നര്‍ത്ഥം.

ക്രമേണ മാത്രമേ സമയദൈര്‍ഘ്യവും, യോഗയുടെ കാഠിന്യവും വര്‍ദ്ധിപ്പിക്കാവൂ.

തുടരും