ദേവന്‍ ഒരു ശ്ലോകമെഴുതുകയും വക്കാരി അതിനു ഭാഷ്യമെഴുതുകയും ഞാന്‍ അതു വായിക്കുകയും ചെയ്തപ്പോള്‍ പണ്ടത്തെ ഈ ശ്ലോകം സരസന്മാരായ പൂര്‍വീകര്‍ വ്യാഖ്യാനം ചെയ്തത് ഓര്‍ത്തു. അപ്പോള്‍ അതു മറ്റുള്ളവരുമായി പങ്കു വക്കാം ന്നും വിചാരിച്ചു
ശ്ലോകം-
ഉദയഗിരി ചുമന്നൂ ഭാനുബിംബം വിളങ്ങീ
നളിനമുകുളജാലേ മന്ദഹാസം വിളങ്ങീ
പനിമതി വരവായീ ശംഖുനാദം മുഴങ്ങീ
ഉണരുക കണീകാണാനംബരേശംബരേശ
ഉദയഗിരി= ഉദയപര്‍വ്വതം
ചുമന്നൂ= ചുമക്കുക എന്നു പറഞ്ഞാല്‍ അതെടുത്തു പിടീക്കുക എന്നര്‍ഥം അപ്പോള്‍ - എടുത്തു പൊക്കി പിടിച്ചു
ഭാനു = ഭാനു എന്ന ആള്‍
ബിംബം = ശരീരം
വിളങ്ങീ= സംസ്കൃതത്തില്‍ ള കാരം വളരെ കുറച്ചേ ഉപയോഗിക്കൂ- അതു കൊണ്ട് ഒരു വിധിയുണ്ട് "ലളയോരഭേദഃ " അതായത് ല യും ളയും ഒരേ പോലെ പ്രയോഗിക്കാം (ഇനി ഇതും കേട്ടോണ്ട് ചെന്ന് പുളിക്ക് പുലി എന്നു പറയണം
എന്നിട്ടു പറയണം indiaheritage പറഞ്ഞിട്ടാണെന്ന് ഡോണ്ട് ഡൂ)
അപ്പോള്‍ വിളങ്ങി എന്നു പറഞ്ഞാല്‍ വിലങ്ങി എന്നര്‍ത്ഥം- അതായത് ശരീരം വിലങ്ങി .
എന്തു സംശയം ഒരു പത്തു കിലോ മണല്‍ ചാക്ക് എടുത്തു പൊക്കിയാല്‍ വിലങ്ങും പിന്നല്ലേ ഒരു പര്‍വതം എടുത്തു പൊക്കാന്‍ പോയാല്‍ വിലക്കം മാത്രമല്ല ചിലപ്പോള്‍ നടു ഒടിഞ്ഞെന്നും വരും.
നളിനമുകുളജാലേ= ജാലകത്തിന്റെ മുകളില്‍ കൂടി ഇതു കണ്ടു കൊണ്ടിരുന്ന നളിനി
മന്ദഹാസം തുടങ്ങി= മന്ദഹസിച്ചു ചിരിച്ചു - അല്ല ഈ വേണ്ടാത്ത പണി കണ്ടാല്‍ ആരായാലും ചിരിച്ചു പോകും അപ്പോള്‍ നളിനിയെകുറ്റം പറയാന്‍ സാധിക്കില്ല.
പനി മതി വരവായീ = മതി ഇത്രയും മതി , പനിയും വന്നു. ശരീരം വിലങ്ങിയാല്‍ നീരും പനിയും കൂടെത്തന്നെ ഉണ്ടാകും അതെല്ലാവര്‍ക്കും അറിയാമല്ലൊ.
ശംഖു നാദം മുഴങ്ങീ = വേലക്കാരന്‍ ശംഖു-( ശങ്കു എന്നു പറഞ്ഞാല്‍ പുള്ളിക്കു രസിച്ചില്ലെങ്കിലോ എന്നു കരുതി അല്‍പം ഗാംഭീര്യത്തോടു കൂടി ശംഖു എന്നു പറഞ്ഞു എന്നു മാത്രം) ശബ്ദമുണ്ടാക്കി, തന്റെ യജമാനന് അബദ്ധത്തില്‍ ചെന്നു ചാടിയതു കണ്ട് അവന്‍ ഒച്ചയുണ്ടാക്കി
ഉണരുക കണികാണാന്‍ അബരേശാംബരേശാ = അല്ലയോ അംബരേശാ - (അവന്റെ കൂട്ടുകാരനായിരിക്കും) വേഗം എണീക്കൂ ഇതു കണി കാണാന്‍
Showing posts with label narmam. Show all posts
Showing posts with label narmam. Show all posts
Monday, May 07, 2007
Subscribe to:
Posts (Atom)