ഇതിലെ ഇതിവൃത്തത്തിന് ബ്ലോഗിലെ ചര്‍ച്ചകളുമായോ , കമ്മുകളുമായോ , മല്ലുകളുമായോ, തെരഞ്ഞെടൂപ്പുമായോ, രാഷ്ട്രീയവുമായോ എന്നല്ല ലോകവുമായി പോലും ഒരു ബന്ധവും ഇല്ല, ഒരു ശൂന്യാകാശത്തിലെ കഥ. - ഇതെന്റെ സ്വന്തം സൃഷ്ടിയല്ല - കേട്ടുപഴകിയതാണ്
ഒരിക്കല്‍ ഒരു മരംവെട്ടുകാരന്‍ മഴുവും ഏന്തി കാട്ടിലെത്തി.
വെട്ടുവാനുള്ള മരം കണ്ടുപിടിച്ചു . മഴുവും കയറും അതിനടിയില്‍ വച്ചു. വെട്ടുവാന്‍ തയ്യാറെടുപ്പു തുടങ്ങി.
മരം മഴുവിനോടു ചോദിച്ചു
" അസ്മാദി കൂടെ ഉണ്ടല്ലൊ അല്ലേ?"
ഇരുമ്പു മഴു പറഞ്ഞു "ഉണ്ട് കണ്ടില്ലേ നല്ല പുത്തന്‍ പിടിയാണ് , ഇന്നലെ മേടിച്ചതേ ഉള്ളു"
ഇരുമ്പുകൊണ്ടുള്ള മഴുവാണെങ്കിലും മരം വെട്ട് എളുപ്പമാകണമെങ്കില്‍ മരം കൊണ്ടുള്ള പിടി വേണം എന്നു മരത്തിനറിയാം
മരം ഒന്നു ചിരിച്ചു
Subscribe to:
Post Comments (Atom)
" അസ്മാദി കൂടെ ഉണ്ടല്ലൊ അല്ലേ?"
ReplyDeleteഇനം ഇനത്തിനെ തിരിച്ചറിയുന്നു!!
ReplyDeleteമരം വെട്ട് എളുപ്പമാകണമെങ്കില്‍ മരം കൊണ്ടുള്ള പിടി വേണം എന്നു മരത്തിനറിയാം.
ReplyDeleteനല്ല അര്ത്ഥതലങ്ങള്‍ തന്നെ മാഷേ.
ഇതില്‍ മറ്റൊരു സത്യവും ഒളിഞ്ഞിരിക്കുന്നില്ലേ.
അവനവനെ നശിപ്പിക്കാനും അവനവനോ, അവനവന്‍റേതോ ആയതോ,അവനന്വന്‍റെ ആള്‍ക്കാരോ ആവശ്യമായി വരുന്നു.!
മുത്തപ്പനു കുത്തിയ പാള അപ്പനെന്നൊ, ഇന്നത്തെ മരുമകള്‍ നാളത്തെ അമ്മായിയമ്മയെന്നൊ ഈ കഥയുമായി ചേരുമൊ..
ReplyDeleteഎന്തു നല്ല ക്ഥ...ഓര്‍ത്തുവെയ്ക്കാനൊരു ഗുണപാഠവും..
ReplyDeleteഅസ്മാദിയെന്നു വെച്ചാല്‍..മരപ്പിടിയാണോ..?
സന്തോഷ് മാധവന്റെ (ആസാമി) കേസ് വിധി.
ReplyDeleteപ്രതികളായ 4 പെൺകുട്ടികളിൽ 3 പേരും കാലുമാറി. അവർക്ക് ഒരു വിരോധവും ഇല്ല. ഒരാൾ മാത്രം ഉറച്ചു നിന്നു. ഇങ്ങനെ കോടതിയെ അവഹേളിക്കുന്നവർക്കെതിരെ കേസെടുക്കാൻ സർക്കാരിന് വകുപ്പുണ്ടോ? നീല ചിത്രത്തിൽ അഭിനയിച്ചതിന് കാലുമാറിയ പെൺകുട്ടിക്കെതിരെ എന്തു കൊണ്ട് കേസ് എടുത്തില്ല.
കുറ്റം മഴുവിന്റെയോ മഴുത്താഴയുടെയോ ?
ആനയെ പിടിച്ചു മെരുക്കിയെടുക്കാൻ താപ്പാന തന്നെ വേണം.
Rare Rose
ReplyDeleteഅസ്മാദി - എന്നെപോലെ യുള്ള അല്ലെങ്കില്‍ എന്റെ ആള്‍ക്കാര്‍ എന്നാണുദ്ദേശിക്കുന്നത്
വേണു ജി എഴുതിയത് കണ്ടില്ലേ?
അതുകൊണ്ടാണോ പല്ലിന് പല്ല് എന്ന് പറയുന്നത്?
ReplyDeleteഅതുപോലെ മുള്ളിനെ മുള്ളുകൊണ്ടെടുക്കണം എന്നും പറയുന്നത്?
:)
നല്ല ആശയം...
ReplyDeleteമികച്ചത്...
നശിപ്പിക്കാനും അവനവന്റെ ആള്‍ക്കാര്‍ തന്നെ വേണം. ഈ തത്വം വായിച്ചപ്പോള്‍ എനിക്കോര്‍മ്മവന്നത് ഇങ്ങനെ:
ReplyDeleteമരണം സംഭവിച്ചു കഴിഞ്ഞാലും ഇങ്ങനെതന്നെയല്ലേ? ജഡത്തെ യഥാവിധി നശിപ്പിക്കാനും സ്വന്തക്കാര്‍ തന്നെ വേണം.
അതേ
ReplyDeleteപഴയ കുട്ടികഥകളിലെല്ലം നല്ല ഒരു ഗുണപാഠവും ഉണ്ടായിരിക്കുമല്ലോ
തറവാടി ജീ വേറൊരു ആംഗ്ളില് കൂടി കണ്ടു അല്ലെ ആയിരിക്കാം
ReplyDeleteഹൻലല്ലത്, ജയതി ജി മ്ന്നുഊ കൊല്ലം താമസിച്ച മറുപടിക്കു ക്ഷമാപണം
http://www.blogger.com/profile/08035336541177473771
ReplyDeleteഗീത said...
നശിപ്പിക്കാനും അവനവന്റെ ആള്‍ക്കാര്‍ തന്നെ വേണം. ഈ തത്വം വായിച്ചപ്പോള്‍ എനിക്കോര്‍മ്മവന്നത് ഇങ്ങനെ:
മരണം സംഭവിച്ചു കഴിഞ്ഞാലും ഇങ്ങനെതന്നെയല്ലേ? ജഡത്തെ യഥാവിധി നശിപ്പിക്കാനും സ്വന്തക്കാര്‍ തന്നെ വേണം.
Sunday, June 07, 2009 4:33:00 PM
ഗീതറ്റീച്ചറെ കോളേജിൽ പഠിപ്പിക്കുവാ അല്ലിയോ?
ഇതു വായിച്ചപ്പോൾ ഇങ്ങനെ എങ്കിലും മനസിലായല്ലൊ ഭാഗ്യം അല്ല ഫാഗ്യം
ചത്തു കഴിഞ്ഞ് എന്തു വിധിയാ പോലും?
ആരാ പോലും വിധിച്ചത്?
പടച്ചോനെ കാത്തോളനേ