Sunday, July 12, 2009

അത്യന്താധുനിക വിജ്ഞാനം



ഇതുപോലെ എന്തൊക്കെ പുതിയ വിജ്ഞാനങ്ങളാണൊ ഇനിയും നമുക്കു ലഭിക്കാനിരിക്കുന്നത്‌ ഹ ഹ ഹ സന്തോഷിച്ചോളൂ.

ചുമ്മാതല്ല ഇപ്പൊ പെണ്ണുങ്ങള്‍ക്കൊന്നും മാസമുറ ഇല്ലാത്തത്‌ അല്ലേ?

30 comments:

  1. പണിക്കര്‍ സാറെ,
    ചെറിയൊരു കണ്‍ഫ്യൂഷന്‍ കടന്നു കൂടിയിട്ടുണ്ടെന്ന് തോന്നുന്നു.
    മനുഷ്യനില്‍ പ്രജനന കാലം എന്നൊന്നില്ല, എപ്പോഴും പ്രജനനത്തിനു സന്നദ്ധമാണ്. മാസമുറ അതിന്റെ ഭാഗമായി ഉള്ളതുമാണ്.
    എന്നാല്‍ മൃഗങ്ങളില്‍ പ്രജനന കാലം ചാക്രികമാണ്.
    ഉദാഹരണത്തിന് പശുക്കളില്‍ ഇത് 18 -21 ദിവസമാണ്, അതില്‍ ഓവുലേഷന്‍ അടുക്കുന്ന “മദി” (Oestrous)എന്ന സമയത്തുമാത്രമേ അത് ഇണ ചേരാനനുവദിക്കൂ.

    മനുഷ്യ സ്ത്രീയാവട്ടേ ഇതിനെപ്പോഴു സന്നദ്ധമായിരിക്കും(സാങ്കേതികമായി).

    ഈ വ്യത്യാസമാണ് സൂരജ് പറഞ്ഞിരിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാക്കാനായത്.

    ReplyDelete
  2. അത്യന്താധുനികവും പാരമ്പര്യമായിട്ടുള്ളതുമായവയും സമന്വയിപ്പിച്ചുകൊണ്ടുള്ള ചിന്താശൈലിയായിരിക്കും ഗുണം ചെയ്യുക എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

    സ്ക്രീന്‍ഷോട്ട് എടുക്കാന്‍ നല്ല വഴി ഞാന്‍ ഇവിടെ പറഞ്ഞിരുന്നു: http://kpsukumaran.blogspot.com/2009/07/blog-post_11.html

    ഒരഭിപ്രായം പറഞ്ഞു എന്ന് മാത്രം:)

    ReplyDelete
  3. അനില്‍ ജീ,

    മൃഗങ്ങളില്‍ കാണുന്നതൊക്കെ ചെയ്യാനായിരുന്നു എങ്കില്‍ മൃഗമായിരുനാല്‍ മതിയായിരുന്നല്ലൊ.
    മനുഷ്യനാകേണ്ടിയിരുന്നോ?

    അതോ ഇനി മൃഗങ്ങളില്‍ പട്ടിയ്ക്കും ഇതുപോലെ ഇണചേരുന്നതിനു ചില കാലങ്ങളിലെ സാധിക്കൂ ആ പട്ടികള്‍ കഴിക്കുന്നത്‌ അമേധ്യം ആണ്‌ അതുകൊണ്ട്‌ അവരും അമേദ്ധ്യം ഭക്ഷിച്ചു തുടങ്ങുമോ?


    പ്രകൃതിനിയമം ആണും പെണ്ണും ഇണയാകുന്നതാണ്‌ അതിനെതിരായി ഹോര്‍മാണുകളുടെ വ്യത്യാസം കൊണ്ടോ മാനസിക വൈകല്യം കൊണ്ടൊ ഒക്കെ ഓരോരുത്തര്‍ക്കോരോന്നു തോന്നി എന്നു വരാം. പക്ഷെ അതൊക്കെ ശരി ആണെന്നു വാദിക്കുന്നതു കാണുമ്പോള്‍ ചിരി വരും അത്രയേ ഉള്ളു

    ReplyDelete
  4. അനില്‍ ജീ,

    പിന്നൊന്നു കൂടി പ്രജനനം കൊണ്ടു പ്രജകളെ ജനിപ്പിക്കുനതു തന്നെ ആണൊ ഉദ്ദേശിച്ചത്‌ ?

    എങ്കില്‍ അതു മിക്കവാറും എല്ലാ ജന്തുക്കളിലും പെണ്ണു തന്നെ അല്ലേ നടത്തുന്നത്‌?

    എങ്കില്‍ പിന്നെ അതിനെ എന്തിനാണ്‌ ആണും ആണും തമ്മില്‍ വിവാഹം കഴിക്കുന്നതിനോടുപമിക്കുന്നത്‌?

    ReplyDelete
  5. സുകുമാര്‍ ജീ,

    അന്ധമായി അനൂകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യാതിരുന്നാല്‍ മതി, കാരണം നല്ലത്‌ എല്ലാറ്റിലും ഉണ്ട്‌. അതിനു വിവേചന ബുദ്ധി ഉപയോഗിക്കണം എന്നു മാത്രം.

    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി

    ReplyDelete
  6. പണിക്കര്‍ സാറെ,
    താങ്കള്‍ അടിവരയിട്ട് കാണിച്ച കാര്യത്തിന്റെ കിടപ്പ് വശം പറഞ്ഞെന്നെ ഉള്ളൂ.

    എല്ലാറ്റിനും മൃഗങ്ങളെ നാം ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ, മൃഗങ്ങളില്‍ സ്വവര്‍ഗ്ഗ രതി കാണപ്പെടാറുണ്ട് എന്നത് ശരിതന്നെയാണ്. എന്നാലത് സാന്ദര്‍ഭികമായി നടക്കുന്ന ഒരു സംഗതി മാത്രമാണ്. നൂറു ശതമാനം ഹോമോ സെക്ഷ്വല്‍ പരിപാടി മാത്രം നടത്തുന്ന മൃഗങ്ങള്‍ ഉണ്ടാവില്ല എന്നാണ് എന്റെ അറിവ്, എതിര്‍ ലിംഗവുമായും അവ ബന്ധത്തില്‍ ഏര്‍പ്പെടും.

    കണ്ടപ്പോള്‍ ഇത്രയും പറഞ്ഞെന്നെ ഉള്ളൂ, ഈ വിഷയത്തിലെ (സ്വവര്‍ഗ്ഗ രതി )എന്റെ കണ്‍ഫ്യൂഷന്‍ പൂര്‍ണ്ണമായും മാറിയിട്ടില്ലാത്തതിനാല്‍ കൂടുതല്‍ പറയാനില്ല.
    :)

    ReplyDelete
  7. ആര്‍ത്തവചക്രവും പ്രജനനകാലവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാനുള്ള ബുദ്ധി തല്‍ക്കാലം അടിയനുണ്ടേയ് !

    പോസ്റ്റിന്റെ ആദ്യഡ്രാഫ്റ്റില്‍ ഈസ്ട്രസ് സൈക്കിള്‍ എന്ന് “പ്രജനന കാലത്തി”ന്റെയൊപ്പം ബ്രാക്കറ്റില്‍ ചേര്‍ത്തത് കോമ്പ്ലിക്കേയ്ഷന്‍ വേണ്ടാന്ന് കരുതി എടുത്തു കളഞ്ഞതാണ്. ഏതായാലും ഇവിടെ ഇങ്ങനെ അത്യന്താര്‍വ്വാചീന വിജ്ഞാനം ഉദ്ധരിച്ചുപിടിച്ചിരിക്കുന്നതുകൊണ്ട് mating season എന്ന കുറച്ചുകൂടി ലളിതമായ വാക്ക് അതിന്റെ ബ്രാക്കറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

    കണ്ടുപിടിച്ച് ആഘോഷിച്ചത് നന്നായി. ഓരോ വിവരക്കേടുകള്‍ ഇങ്ങനെയൊക്കെയല്ലേ പൊറത്ത് വരൂ.

    ReplyDelete
  8. കമന്റുകൾ വന്ന ശേഷമാണ് ശരിക്കും തമാശ ആയത് :)

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. അനില്‍ ,

    എന്നാല്‍ മൃഗങ്ങളില്‍ പ്രജനന കാലം ചാക്രികമാണ്.
    ഉദാഹരണത്തിന് പശുക്കളില്‍ ഇത് 18 -21 ദിവസമാണ്, അതില്‍ ഓവുലേഷന്‍ അടുക്കുന്ന “മദി” (ഓഎസ്റ്റ്രൌസ്)എന്ന സമയത്തുമാത്രമേ അത് ഇണ ചേരാനനുവദിക്കൂ.


    അനിലിനാണിവിടെ കണ്‍ഫ്യൂഷന്‍ എന്നു തോന്നുന്നു.

    പ്രജനന കാലം എന്നു വച്ചാല്‍, പ്രത്യുത്പാദനം നടത്തുന്ന കാലമാണ്. അത് എല്ലാ ജീവികള്‍ക്കും, മനുഷ്യര്‍ ഉള്‍ ,പ്പടെ, ഉണ്ട്. പശുവിന്റെ ആര്‍ത്തവ ചക്രത്തിലേതു പോലെ തന്നെ 28-30 ദിവസം തന്നെയാണ്, മനുഷ്യന്റെയും ആര്‍ത്തവ ചക്രം. പശുവിന്‌ ഉള്ളതുപോലെ ovulation സമയത്തു തന്നെയാണ്, മനുഷ്യന്റെയും പ്രജനന കാലം. കുടു ബാസൂത്രണത്തിലെ, safe period എന്ന തത്വം ഉപയോഗിക്കുന്നത് ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ്.

    അനില്‍ രണ്ടാമതു പറഞ്ഞപോലെ ovulation സമയത്തു മാത്രമേ പശു ഇണ ചേരാറുള്ളു. മനുഷ്യന്‍ അങ്ങനെയല്ല. ആവണമെന്നും ആരും നിര്‍ബന്ധിക്കുന്നുമില്ല. അതാണ് മനുഷ്യനും പശുവും തമ്മിലുള്ള വ്യത്യാസം.

    മനുഷ്യന്റെ പ്രജനന കാലവും, പശുവിന്റേതു പോലെ ചാക്രികമാണ്. പശു ഇണ ചേരുനത് ചാക്രികമാണെന്ന വ്യത്യാസമേ ഉള്ളു. മൃഗ വാസനകള്‍ മനുഷ്യരിലുണ്ടെന്നു സ്ഥാപിക്കാന്‍ സൂരജ് പല മണ്ടത്തരങ്ങളും എഴുതുന്നുണ്ട്. അതു ചൂണ്ടിക്കാണിക്കുന്നവര്‍ നോണ്‍ സ്റ്റോപ്പായി മണ്ടത്തരം എഴുതുനു എന്നാണദ്ദേഹം ആക്ഷേപിക്കുന്നതും .

    മനുഷ്യന്റെ പ്രജനന കാലം, പശുവിന്റേതു പോലെ തന്നെ ചാക്രികമാണ്. മനുഷ്യന്റെ ഇണ ചേരല്‍, പശുവിന്റേതു പോലെ ചാക്രികമല്ല. മനുഷ്യന്റെ പ്രജനന കാലം മൃഗങ്ങളുടെതു പോലെ ചാക്രികമല്ല എന്ന മണ്ടത്തരം എഴുതിയാല്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം കിട്ടില്ല. പ്രജന കാലത്തിന്റെ ബ്രാക്കറ്റില്‍ mating season എന്നെഴുതിയാല്‍, ഈ മണ്ടത്തരം പരിഹരിക്കപ്പെടുകയും ഇല്ല. കാരണം മനുഷനില്‍ mating season എന്നൊന്നില്ല. അതാണു മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള വ്യത്യാസം. ഇത് മനസിലാക്കാനുള്ള അടിസ്ഥാനവിവരമില്ലാതെ മനുഷ്യനെ മൃഗത്തിന്റെ തലത്തിലേക്ക് താഴ്ത്തുന്നതിനെ സുബോധം എന്നു വിളിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

    ReplyDelete
  11. അയ്യോ അതു പിന്നെനിക്കറിയില്ലേ വിവരം ഉണ്ട്‌ ഒരുപാടുണ്ട്‌ അതാണല്ലൊ ഇക്കാണുന്നതും.

    അമേരിക്കയില്‍ വലിയ ലാക്കിട്ടറാകാന്‍ പഠിക്കുവാണെന്നല്ലേ പറഞ്ഞിരിക്കുന്നത്‌. പഠിച്ചു പഠിച്ച്‌ വലിയ ലാക്കിട്ടറായിട്ട്‌ ഹൃദോഗിയെ ശസ്തക്രിയ ചെയ്തിട്ട്‌ ആദ്യം സ്റ്റെന്റ്‌ വയ്ക്കണം. അതുകഴിഞ്ഞ്‌ അതങ്ങ്‌ എടൂത്തുകളയണം.
    പിന്നെ രോഗി എന്താ ചത്തുപോയത്‌ എന്നാരെങ്കിലും അന്വേഷിക്കുമ്പൊള്‍ പറഞ്ഞാല്‍ മതി അതിനുള്ള വിവരമൊക്കെ അടിയനുണ്ട്‌ അടിയന്‍ അതു ആദ്യം വച്ചു പിന്നെ വേണ്ടാന്നു വച്ചതാണെന്ന്.

    പ്രജനനകാലം എന്നാല്‍ mating season ആണ്‌ എന്നു പറഞ്ഞ തരം വിഡ്ഢിത്തങ്ങള്‍ പുറത്തു വരുന്നതാണൊ അവസാനം പറഞ്ഞത്‌. ബലേ ഭേഷ്‌.

    ഇനി പുതിയ തും പഴയതും ആയ പേരുകള്‍ കാണാനുണ്ടല്ലൊ ശ്രീഹരി-- ഒക്കെ ആയിക്കോട്ടെ

    ReplyDelete
  12. കാളിദാസന്‍ ജി,

    സന്ദര്‍ശനത്തിനും വിശദീകരണത്തിനും നന്ദി, പക്ഷെ ഇതുകൊണ്ടൊന്നും പ്രത്യേകിച്ചു കാര്യമുണ്ടെന്നു തോന്നുന്നില്ല- ഉറങ്ങുന്നവരെയെ ഉണര്‍ത്താന്‍ സാധിക്കൂ

    ReplyDelete
  13. കാളിദാസന്‍ ആവശ്യമില്ലാത്ത കണ്‍ഫ്യൂഷനാണല്ലോ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്.

    പ്രജനകാലം മേറ്റിങ് സീസണ്‍ തന്നെയാണ്.

    മൃഗങ്ങള്‍ ആ പ്രത്യേക ദിവസം/ ദിവസങ്ങളില്‍ മാത്രമേ ആണിനെ ഇണചേരാനനുവദിക്കൂ. മറ്റു ദിവസങ്ങളില്‍ അടുപ്പിക്കില്ല.

    മനുഷ്യ സ്ത്രീ ഏതു ദിവസവും റിസപ്റ്റീവ് ആയിരിക്കും,സൈക്കിളിന്റെ ഏതു ദിവസവും, ആര്‍ത്തവ ദിവസങ്ങള്‍ അടക്കം.

    അതാണ് മേറ്റിങ് സീസണ്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

    ReplyDelete
  14. അനില്‍,

    പ്രജനകാലം മേറ്റിങ് സീസണ്‍ തന്നെയാണ്.

    പ്രജനനകാലം മേറ്റിങ് സീസണ്‍ അല്ല എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. മനുഷ്യരില്‍ മേറ്റിങ് സീസണ്‍ എന്ന പേരില്‍ ഒരു സീസണില്ല.

    മനുഷ്യനില്‍ പ്രജനന കാലം ചാക്രികമാണെന്നു വ്യക്തമല്ല എന്ന സൂരജിന്റെ പ്രസ്താവന ആണീ ബ്ളോഗിനാധാരം. ഞാന്‍ പറയുന്നത് മനുഷ്യനില്‍ പ്രജനന കാലം ​വളരെ വ്യക്തമായി ചാക്രികമാണെന്നാണ്. ആര്‍ത്തവ ചക്രം ഇത്ര വ്യക്തമായി മറ്റു ജീവികളില്‍ ഇല്ല. പൂര്‍ണ്ണ ആരോഗ്യവതിയായ ഏതു സ്ത്രീക്കും, അവളുടെ അടുത്ത ബന്ധുക്കള്‍ക്കും അവളുടെ ആര്‍ത്തവ ചക്രം സുവ്യക്തമാണ്. ഇവിടെ ചര്‍ച്ച ചെയ്തതും മനുഷ്യരിലെ ഈ ചാക്രികതയെ കുറിച്ചാണ്.

    മിക്കവാറും ജീവികളില്‍ പ്രജനന കാലം മേറ്റിങ് സീസണ്‍ തന്നെയാണ്. പക്ഷെ എല്ലാ ജീവികളിലുമല്ല. മനുഷ്യരില്‍ അല്ലേ അല്ല. മേറ്റിങ് സീസണ്‍ എന്നു പറഞ്ഞാല്‍ ഒരു പ്രത്യേക കലത്ത് മാത്രം ഇണ ചേരുന്ന സ്വഭാവ വിശേഷമാണ്. ഒരു മനുഷ്യനും അങ്ങനെയുള്ള സ്വഭാവമില്ല.

    മേറ്റിങ് സീസണ്‍ എന്നു പറഞ്ഞാല്‍ ജീവിവര്‍ഗ്ഗത്തിലെ പെണ്‍ജീവി പ്രത്യുത്പാദനത്തിനു തയ്യാറാവുന്ന സമയമാണ്. അവര്‍ ആണ്‍ജീവിയെ ലൈംഗിക ബന്ധത്തിനു ക്ഷണിക്കുന്നതപ്പോഴാണ്. അവര്‍ ഇണയെ തെരഞ്ഞെടുക്കുകപോലും ചെയ്യും ചില ജനുസുകളില്‍. എല്ലാ ജീവികളിലുമിതു പോലെ കാലങ്ങള്‍ക്കനുസരിച്ചല്ല മേറ്റിങ്. നായകള്‍ പോലുള്ള ചില ജീവികളില്‍ അത് വര്‍ഷത്തിലെ ഒരു പ്രത്യേക മാസമാണ്. ചില ജീവികളില്‍ ഇത് ഈസ്റ്റ്രസ് സൈക്കിള്‍ അനുസരിച്ചും .

    മൃഗങ്ങളില്‍ പ്രജനന കാലം തന്നെയാണ്, മേറ്റിങ് അദ്ധവാ ലൈംഗിക ബന്ധത്തിനുള്ള കാലം. പക്ഷെ മനുഷ്യനില്‍ പ്രജനന കാലമല്ല ലൈംഗിക ബന്ധത്തിനുള്ള കാലം. ഇത് തമ്മില്‍ താരതമ്യപ്പെടുത്തുന്നതു തന്നെ മണ്ടത്തരമാണ്. കാരണം മനുഷ്യസ്ത്രീ എന്നും ലൈംഗിക ബന്ധത്തിനു തയ്യാറാണ്. മൃഗസ്ത്രീ അല്ല. മനുഷ്യസ്ത്രീയിലെ ഹോര്‍മോണ്‍ ലെവല്‍ അനുസരിച്ചു മാത്രമല്ല അവളുടെ ലൈംഗിക ചോദനകള്‍ . ജന്തുകളില്‍ അതനുസരിച്ചു തന്നെയാണ്.

    ReplyDelete
  15. "പോസ്റ്റിന്റെ ആദ്യഡ്രാഫ്റ്റില്‍ ഈസ്ട്രസ് സൈക്കിള്‍ എന്ന് “പ്രജനന കാലത്തി”ന്റെയൊപ്പം ബ്രാക്കറ്റില്‍ ചേര്‍ത്തത് കോമ്പ്ലിക്കേയ്ഷന്‍ വേണ്ടാന്ന് കരുതി എടുത്തു കളഞ്ഞതാണ്."

    അനില്‍ ജീ,

    മുകളില്‍ കൊടുത്ത സൂരജിന്റെ ഈ വാചകം ഒന്നുകൂടി വായിക്കണേ.

    ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്താല്‍ അണ്ഡോല്‍പാദനം നടക്കുകയും തന്മൂലം ജീവി പ്രജോല്‍പാദനത്തിനു തയ്യാറാകുകയും ചെയ്യുന്ന ചക്രമാണ്‌ ഈസ്റ്റ്രസ്‌ സൈക്കിള്‍.

    മനുഷ്യസ്ത്രീകളിലെ പോലെ പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞാല്‍ ആര്‍ത്തവവിരാമം വരെ അനുസ്യൂതം തുടരുന്ന ഒരു ചാക്രികപ്രതിഭാസം തന്നെയാണ്‌ അത്‌.

    മനഃസാക്ഷി എന്നൊരു സാധനം നമ്മുടെ അകത്തുണ്ട്‌. വേണ്ടാതീനം എഴുതുവാന്‍ പോകുമ്പോള്‍ അവന്‍ ഒന്നു തടയും.

    എന്നാല്‍ മനഃപൂര്‍വം അതിനെ മറികടന്നു ചിലരെഴുതും.

    അപ്പോള്‍ ആദ്യം ഈസ്റ്റ്രസ്‌ സൈക്കിള്‍ എന്നെഴുതാന്‍ തോന്നും ,പക്ഷെ പിന്നീട്‌ തിരുത്തായി mating season എന്നാക്കും

    ReplyDelete
  16. ഒരുപക്ഷെ, സൂരജ് ഉദ്ദേശിച്ചത് എഴുതിയപ്പോള്‍ അര്‍ഥം മാറിയതായിരിക്കാം.. 'ചാക്രികം' എന്ന വാക്ക് ഉപയോഗിച്ചതിലെ കുഴപ്പം.. എല്ലാവര്ക്കും പറ്റുന്നതല്ലേ.. വിട്ടുകള..

    ReplyDelete
  17. സത,

    പ്രജനന കാലം (estrous cycle) എന്ന് എഴുതിയത്, പ്രജനന കാലം (mating season) എന്നാക്കി മാറ്റിയാല്‍ ഈ വിവരക്കേട് മാറില്ല. കാരണം ഇവ ഒരേ അര്‍ത്ഥം നല്‍കുന്ന വാക്കുകളല്ല. പ്രജനന കാലം = estrous cycle = mating season എന്നു വിവക്ഷിക്കുമ്പോള്‍ ഇപ്പോള്‍ സൂരജ് കൂടുതല്‍ വലിയ മണ്ടത്തരമാണ്, കാണിക്കുന്നത്.

    ഇതു ചൂണ്ടിക്കാട്ടി ഞാന്‍ ഒരു കമന്റ് സൂരജിന്റെ പോസ്റ്റില്‍ ഇട്ടിരുന്നു. അത് ഡെലീറ്റ് ചെയ്യുകയും, പോസ്റ്റില്‍ തിരുത്ത് വരുത്തുകയും ചെയ്തു.


    മാറ്റി മാറ്റി അര്‍ത്ഥം പറയുന്നത് ഈ പോസ്റ്റുമായി ബന്ധമില്ല. പ്രജനന കാലം എന്നോ മേറ്റിങ് സീസണ്‍ എന്നോ അര്‍ത്ഥം കല്‍പിച്ചാലും ഇല്ലെങ്കിലും, ഈസ്റ്റ്രസ് സൈക്കിള്‍ എന്നു മൃഗങ്ങളില്‍ പറയുന്ന അവസ്ഥാവിശേഷത്തിനു മനുഷ്യരില്‍ പറയുന്നത് മെന്‍സ്റ്റ്രുവല്‍ സൈക്കിള്‍ എന്നാണ്. മെന്‍സ്റ്റ്രുവല്‍ സൈക്കിളും ഈസ്റ്റ്രസ് സൈക്കിള്‍ പോലെ തന്നെ ചാക്രികമാണ്. എല്ലാ മൃഗങ്ങളിലും എല്ലാ ഈസ്റ്റ്രസ് സൈക്കിളിലും പ്രജനനം നടക്കണമെന്നുമില്ല.

    ഈ വാക്കുകളൊന്നും പരിചയമില്ലാത്തവര്‍ക്ക് ഇത് എന്തോ വലിയ ദുരൂഹമായതാണെന്നേ തോന്നൂ. അറിവില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല.വിമര്‍ശനം സഹിക്കാന്‍ പറ്റാത്തതു കൊണ്ടാണ്, സംഭവിച്ച തെറ്റു മാനസിലാക്കാതെ വീണ്ടും വീണ്ടും മണ്ടത്തരങ്ങള്‍ ആവര്‍ ത്തിക്കുന്നത്. സ്വവര്‍ഗ്ഗ രതിയും ഇപ്പറഞ്ഞ സംഗതികളും തമ്മില്‍ യാതൊരു ബന്ധമില്ല.

    സൂരജും മറ്റു പലരും, ജന്തു ലോകത്ത് സ്വവര്‍ഗ്ഗഭോഗമെന്ന് ഊഹിക്കാവുന്ന ചേഷ്ടകള്‍ കണ്ടെത്തിയിട്ടുണ്ട്, അതു കൊണ്ട് അത് മനുഷ്യനിലും ആവുന്നതില്‍ തെറ്റില്ല എന്നു പറയുന്നത് വിഡ്ഡിത്തമല്ലെ? പിന്നെ എന്താണു മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം?

    ആണ്‍മൃഗവും ആണ്‍മൃഗവും അല്ലെങ്കില്‍, പെണ്‍ മൃഗവും പെണ്‍ മൃഗവും തമ്മില്‍, കണ്ണില്‍ എണ്ണ ഒഴിച്ചിരുന്ന് കണ്ടുപിടിച്ച ചില ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് അതാണ്, ജന്തു ലോകത്തിലെ നടപ്പു വ്യവസ്ഥ എന്നൊക്കെ പറയുന്നത് അസാമാന്യ വിവര ക്കേടാണ്. നമ്മളൊക്കെ മൃഗങ്ങളെ വളര്‍ത്താറുണ്ടല്ലോ. ആ മൃഗങ്ങളില്‍ ആരെങ്കിലും സ്വവര്‍ഗ്ഗ ഇണകളായി നടക്കുന്നത് കാണാറുണ്ടോ?

    നിയമപരമായി അനുവദിച്ചില്ലെങ്കിലും സ്വവര്‍ഗ രതി നടക്കും.അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണെന്നു മാത്രം.അതുപോലെ പല വ്യക്തിപരമായ ഇഷ്ടങ്ങളും പലര്‍ക്കുമുണ്ട്. എത്രത്തോളം അവ അനുവദിക്കണമെന്നത് ഒരോ സമൂഹത്തിന്റെയും വിവേചനാധികാരമാണ്. പടിഞ്ഞാറന്‍ നാടുകള്‍ ചെയ്യുന്നതെല്ലാം പകര്‍ത്തുന്നത് എത്രത്തോളം ഇന്‍ഡ്യക്ക് ഗുണകരമായിരിക്കും എന്നത് കൂടുതല്‍ ചര്‍ച്ച ആവശ്യമായ സംഗതിയാണ്.

    ReplyDelete
  18. ""ആഴത്തിലെക്കു ചെന്നാല്‍ അസംബന്ധ ചികിത്സാരീതികളുടെ ഘോഷയാത്രയാണു ആയുര്‍വേദത്തില്‍ നല്ലൊരു പങ്കിലും എന്നു അതിന്റെ മൂലഗ്രന്ഥങ്ങള്‍ തന്നെ പറഞ്ഞുതരും."

    ഈ വാക്കുകള്‍ എഴുതിയ ലേഖകന്‍

    "ചരകന്റെയും സുശ്രുതന്റെയും തിയറികളും, പ്രാക്റ്റീസും യുക്തിയുടെ വെളിച്ചം പേറുന്നവയെങ്കിലും ആയുര്‍വേദത്തിന്റെ പല "യുക്തിരഹിതമായ" പാഠഭേദങ്ങളുമായി അവ യോജിക്കുന്നില്ല എന്നേ പറഞ്ഞിട്ടുള്ളൂ
    "

    പ്രിയ സത, സൂരജ്‌ ഉദ്ദേശിക്കുന്നതും എഴുതുന്നതും ഒക്കെ കുറെ ഏറേ നാളുകളായി കണ്ട പരിചയമുള്ളതുകൊണ്ട്‌ മുകളില്‍ കണുന്ന വാചകങ്ങള്‍ താങ്കള്‍ ഒന്നു വായിച്ചു നോക്കാന്‍ താല്‍പര്യപ്പെടുന്നു.

    ഒരു ഉളുപ്പുമില്ലാതെ വിവരക്കേട്‌ പറയുവാന്‍ സാധിക്കുന്ന വളരെ കുറച്ചു പേരെയെ കാണാന്‍ കിട്ടൂ

    പരസ്പരവിരുദ്ധമായി ഇതുപോലെ എഴുതുവാന്‍ പ്രത്യേക കഴിവു തന്നെ വേണ്ടിവരും. ഇതൊരു സാമ്പിള്‍ മാത്രം. എന്റെ ഈ ബ്ലോഗ്‌ ആദി മുതല്‍ കമന്റുകള്‍ ചേര്‍ത്തു വായിച്ചാല്‍ ഒരു ഏകദേശ രൂപം കിട്ടും .

    ReplyDelete
  19. സൂരജിന്റെ കമെന്റുകള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടില്ല.. അതുകൊണ്ട് ഒരു വിലയിരുത്തലിനു സാധിച്ചിട്ടില്ല..

    കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി എന്നാ ബ്ലോഗ്ഗര്‍ സൂരജിനോട് സുല്ലിട്ട ഒരു പോസ്റ്റ്‌ മാത്രം വായിച്ചിട്ടുണ്ട്..

    ReplyDelete
  20. പ്രിയ സത, ഞാന്‍ ആ ക്വോട്‌ ചെയ്തിരിക്കുന്ന രണ്ടു വാചകങ്ങള്‍ കമന്റിലെ അല്ല സൂരജിന്റെ പോസ്റ്റുകളിലെ തന്നെ ആണ്‌

    മെഡിസീന്‍ അറ്റ്‌ ബൂലോഗം എന്ന ഒരു പോസ്റ്റുണ്ട്‌ അതില്‍ ആയുര്‍വേദത്തിനെ അവഹേളിക്കുവാന്‍ എഴുതിയവ.

    അതിനു മറുപടിയായി ഞാന്‍ എഴുതിയത്‌ ദാ ഇവിടെ വേണമെങ്കില്‍ വായിക്കാം

    http://indiaheritage.blogspot.com/2007/11/blog-post_3244.html

    and my blog

    http://heritageindia-indiaheritage.blogspot.com/

    ReplyDelete
  21. അത്യന്താധുനികവും പാരമ്പര്യമായിട്ടുള്ളതുമായവയും സമന്വയിപ്പിച്ചുകൊണ്ടുള്ള ചിന്താശൈലിയായിരിക്കും ഗുണം ചെയ്യുക എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.


    മാഷിന്റെ ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഒരു വ്യക്തിയാണു ഞാന്‍.
    പക്ഷെ ആധുനിക വൈദ്യശാസ്ത്രം ഇന്നും പൂര്‍ണ്ണമല്ല. അറിയപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ അറിയപ്പെടാതെ ഇരിക്കുന്നുണ്ട്.

    ""ആഴത്തിലെക്കു ചെന്നാല്‍ അസംബന്ധ ചികിത്സാരീതികളുടെ ഘോഷയാത്രയാണു ആയുര്‍വേദത്തില്‍ നല്ലൊരു പങ്കിലും എന്നു അതിന്റെ മൂലഗ്രന്ഥങ്ങള്‍ തന്നെ പറഞ്ഞുതരും."

    എന്നാണു സൂരജ് എഴുതിയിരിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിനും ചേരും. അതിന്റെ ചരിത്രം പരിശോധിച്ചാല്‍, ഇതിലും വലിയ അസംബന്ധങ്ങളുടെ ഘോഷയാത്ര കാണുവാന്‍ സാധിക്കും. ആയുര്‍ വേദം ഗവേഷണങ്ങളിലൂടെ ആരും പോഷിപ്പിച്ചില്ല. അതു കൊണ്ട് ആ അസംബന്ധങ്ങള്‍ ആരും മാറ്റിയുമില്ല. ആധുനിക വൈദ്യശാസ്ത്രം ഗവേഷണങ്ങളിലൂടെ പല അസം ബന്ധങ്ങലും മാറ്റിയെഴുതി. ഗവേഷണം നടന്നില്ലായിരുന്നെങ്കില്‍ ആ അസംബന്ധങ്ങള്‍ ഇന്നും നില നില്‍ക്കുമായിരുന്നു.

    സൂരജിന്റെ ലേഖനങ്ങളില്‍ പല അസംബന്ധങ്ങളുമുണ്ട്. വൈദ്യശാസ്ത്രത്തിനേക്കുറിച്ച് അറിവില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങളുമുണ്ട്. അവയെ ചോദ്യം ചെയ്താല്‍, പുലഭ്യം പറഞ്ഞും, അഭിപ്രായം നിക്കിക്കളഞ്ഞുമാണദ്ദേഹം ദേഷ്യം തീര്‍ക്കുന്നത്. ഒരു നിവൃത്തിയുമില്ലാതെ വന്നാല്‍ ഈ ചാക്രിക ലേഖനത്തില്‍ കാണിച്ച പോലെ ഉരുളും, ഭീമാബദ്ധങ്ങള്‍ വീണ്ടും എഴുതും. വിമര്‍ശനം ശരിയാണോ എന്നു പരിശോധിക്കാനുള്ള മനസിക വളര്‍ച്ച ഇല്ലാത്തതാണു കുഴപ്പം.

    ReplyDelete
  22. @ സത

    കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി എന്നാ ബ്ലോഗ്ഗര്‍ സൂരജിനോട് സുല്ലിട്ട ഒരു പോസ്റ്റ്‌ മാത്രം വായിച്ചിട്ടുണ്ട്..

    ഈ പോസ്റ്റിന്റെ ലിങ്കൊന്ന് തരാവോ?

    qw-er-ty

    ReplyDelete
  23. http://kpsukumaran.blogspot.com/2008/08/blog-post_30.html


    താല്പര്യം തോന്നുന്നവരുടെ മാത്രം പഴയ പോസ്റ്റുകള്‍ വായിക്കാറുണ്ട്.. അങ്ങനെ കണ്ടതാണ് ഇത്, അതും കുറെ നാള്‍ മുന്‍പേ.. ചോദിച്ചതുകൊണ്ടു തരുന്നു..

    ReplyDelete
  24. ഞാന്‍ ഇവിടെ വന്നപ്പോള്‍ തന്നെ അനിലിന്റെ ആദ്യകമന്റ് കണ്ടിരുന്നു. അനിലിനായിരുന്നു കണ്‍‌ഫൂഷന്‍. തര്‍ക്കം വേണ്ട എന്ന് കരുതി ഒന്നും മിണ്ടാതെ പോയതാണ്. ഇതാണ് വസ്തുത.തര്‍ക്കിക്കാനൊന്നുമില്ല.

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. മേല്‍ക്കമന്റില്‍ കണ്‍‌ഫ്യൂഷന്‍ എന്ന് തിരുത്തി വായിക്കുമല്ലോ.

    അനിലിന്റെ കമന്റില്‍ മാസമുറ എന്നും ഒരു പരാമര്‍ശമുണ്ട്. ആര്‍ത്തവം എന്നാല്‍ ബീജസങ്കലനത്തിന് ശേഷം രൂപപ്പെടുന്ന സിക്താണ്ഡത്തിന്റെ വളര്‍ച്ചക്കായി പ്രകൃതി ഒരുക്കുന്ന സംവിധാനങ്ങള്‍ ബീജസങ്കലനം നടക്കാത്ത അവസ്ഥയില്‍ പുറംതള്ളുന്നതാണ് എന്ന കാര്യത്തിലും തര്‍ക്കമുണ്ടാവുകയില്ലല്ലൊ.

    ഒരു കോപ്പി-പെയിസ്റ്റ് താഴെ:

    You know that a hen will lay egg daily. Like that an egg(called ovum) is generated in a woman's body once in every twenty eight days or so. For some days it will wait for a sperm cell to come and fertilate it. Once it finds that no sperm cells reached it(may be because no sexual intercourse or due to sexual intercourse wearing a condom), it will automatically flows out. While it flow out, the whole arrangements it made ready to accomodate a child(pregnancy) also goes out. This phenomenan is called mensus. Then again next cyle of egg formation, waiting for sperm and flowing out happens as next mensus. This is called mensural cycle. And the time period between two mesuration is called mensuration period. Mensuration usually starts for ladies at 12-18 years of age. It may start even earlier or later. It will continue till around 40 years of age, which can be extented by hormone therapy.

    ReplyDelete
  27. ഹ ഹ!!
    കെ.പി.എസ്.മാഷെ,
    ഇത്രയും റഫറന്‍സ് തപ്പിയെടുക്കണ്ട കാര്യമുള്ള വിഷയമാണോ ഇത്?

    സൂരജ് പോസ്റ്റിട്ടാല്‍ പണിക്കര്‍ സാറ് ഒരെണ്ണം ഇടും, അതേപോലെ തിരിച്ചും. അത്രയേ ഉള്ളൂ സത്യത്തില്‍ വിഷയം. അല്ലാതെ മനുഷ്യനിലും മൃഗങ്ങളിലുമുള്ള റീപ്രൊഡക്റ്റീവ് ഫിസിയോളജി അറിയാഞ്ഞ പ്രശ്നമാണോ?
    :)

    ReplyDelete
  28. അനില്‍ ഞാന്‍ വെറുതെ റഫറന്‍സ് പെയിസ്റ്റ് ചെയ്തു എന്നേയുള്ളൂ. മറ്റുള്ളവരും വായിക്കുന്നുണ്ടാകുമല്ലൊ.ബ്ലോഗിലെ കമന്റുകള്‍ പരസ്പരവാദങ്ങള്‍ക്കപ്പുറം മറ്റ് വായനക്കാരെയും കൂടി ഉന്നം വെച്ചാണല്ലോ നാം എഴുതുന്നത്...:)

    ReplyDelete