Sunday, July 19, 2009

autorun.inf വൈറസ്‌

കമ്പ്യൂട്ടര്‍ വൈറസുകളുടെ അക്രമണത്തില്‍ നിന്നും രക്ഷപെടൂവാനുള്ള ഉപായങ്ങള്‍ IT അഡ്മിന്‍ ന്റെ പോസ്റ്റില്‍ കണ്ടുകാണുമല്ലൊ.

അതില്‍ പറഞ്ഞവയും അതിന്റെ കമന്റില്‍ പറഞ്ഞവയും എല്ലാം ചെയ്താലും മാറാത്ത ഒരു വിരുതനെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തളയ്ക്കാന്‍ നോക്കുകയായിരുന്നു.

autorun.inf, autorun.exe ഈ രണ്ടു ഫയലുകള്‍ അവന്‍ തിരുകി വയ്ക്കും എന്തൊക്കെ ചെയ്താലും പോവുകയില്ല. XP യില്‍ ആണെങ്കില്‍ command prompt ല്‍ അവന്റെ attribute മാറ്റുവാനും സമ്മതിക്കുകയില്ല.

എന്റെ PC യില്‍ രണ്ട്‌ ഭാഗത്തായി XP യും 98 ഉം ഉണ്ട്‌ അതിനാല്‍ 98 ല്‍ കൂടി start in MS Dos Mode ല്‍ പോയി അവിടെ വച്ച്‌ എല്ലാറ്റിന്റെയും attribute മാറ്റി ഡെലീറ്റ്‌ ചെയ്തു

അതില്‍ ഓരോ userinit.exe, svchost.exe ഇവയും പെടും.

എന്നാലും അവസാനം XP തുറക്കുമ്പോള്‍ എല്ലാം പഴയതുപോലെ കാണും.

ഒരിക്കല്‍ കയറിക്കഴിഞ്ഞാല്‍ Manual Removal സാധാരണക്കാരനായ എന്നെ പോലെ ഒരാള്‍ക്കു സാധികുകയില്ല എന്നു മനസ്സിലായി.

അങ്ങനെ തപ്പി കണ്ട ഒരെണ്ണത്തിനെ നിങ്ങള്‍ക്കും പരിചയപ്പെടുത്താം--

സാക്ഷാല്‍ പടയാളി -
unkackme എന്ന ഒരു software കിട്ടി. ഒരു മാസത്തെ free trial ഉണ്ട്‌. അവനെ ഓടിച്ചു . autorun.inf പോയ വഴി കാണാനില്ല അതില്ലാതെ autorun.exe ഇരുന്നു കരയുന്നു.
ചുമ്മാ അവനെ അങ്ങു ഡെലീറ്റ്‌ ചെയ്തോളൂ

(ഇവന്‍ രെജ്സ്റ്റ്രിയിലുള്ള ക്രമക്കേടുകള്‍ ഒക്കെ പറഞ്ഞും തരും , വിശദമാക്കിയും തരും കേട്ടോ)



ലിങ്ക്‌ ദാ ഇത്‌
http://www.greatis.com/unhackme/

ഇവനെ കൊണ്ട്‌ ഡ്രൈവുകള്‍ ഒക്കെ protect ചെയ്തു വയ്ക്കുകയും ചെയ്യാം - പെന്‍ഡ്രൈവുകള്‍ ഉള്‍പ്പടെ

അപ്പോള്‍ എല്ലാവര്‍ക്കും വൈറസ്‌ ഫ്രീ ആയ ഒരു കര്‍ക്കിടകം ആശംസിക്കുന്നു.

2 comments:

  1. ഇവനെ കൊണ്ട്‌ ഡ്രൈവുകള്‍ ഒക്കെ protect ചെയ്തു വയ്ക്കുകയും ചെയ്യാം - പെന്‍ഡ്രൈവുകള്‍ ഉള്‍പ്പടെ

    അപ്പോള്‍ എല്ലാവര്‍ക്കും വൈറസ്‌ ഫ്രീ ആയ ഒരു കര്‍ക്കിടകം ആശംസിക്കുന്നു.

    ReplyDelete
  2. അതുകൊള്ളാം, വൈറസ് ഫ്രീ കര്‍ക്കിടകമാസം. തിരിച്ചങ്ങോട്ടൊരു ബ്ലോഗ് മീറ്റ് ആശംസയായാലോ!

    ReplyDelete