Thursday, June 10, 2010

വയര്‍ നിറയ്ക്കല്‍

അടുത്തിടെ പണ്ടത്തെ ഒരു വലിയ ‘ആള്‍ദൈവ‘ ത്തെ കുറിച്ചുള്ള ചിലവാര്‍ത്തകള്‍ അറിഞ്ഞു. ഇതിപ്പോള്‍ എഴുതാന്‍ കാരണം പാര്‍ത്ഥന്റെ ഈ പോസ്റ്റിലെ

നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നത് എന്ത് എന്ന ചോദ്യത്തിന്, യേശുവിന്റെ മറുപടി : “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല”.

ഈ വാചകം ആണ്.

കോണ്‍ഗ്രസിന്റെ ഇന്ദിരാഗാന്ധിപ്രതാപകാലത്ത്‌ അവരുടെ ഒക്കെ തണലില്‍ സ്വന്തം അടിത്തറ കെട്ടി ഉയര്‍ത്തിയ (?)
ഒരു വ്യക്തി. പ്രമുഖരായ വ്യവസായികളുടെ എല്ലാം ആദരണീയ വ്യക്തി.

അവരുടെ ചെലവില്‍, അസ്വരുടെ വ്യവസായസ്ഥാപനങ്ങളിലെ അതിഥിസല്‍ക്കാര മന്ദിരങ്ങളില്‍ മാറിമാറി താമസിച്ച്‌ തനിക്കു വേണ്ടുന്നതൊക്കെ അനുഭവിച്ചിരുന്ന ഒരു വ്യക്തി.

പക്ഷെ ശനി കണ്ടകനായതിനാലൊ, എന്തൊ വിദേശകമ്പനികള്‍ ഭാരതത്തിലുള്ള ചില കമ്പനികള്‍ വാങ്ങികൂട്ടിയ കൂട്ടത്തില്‍, ഇദ്ദേഹത്തിനെ ആരാധിച്ചിരുന്ന ഒരെണ്ണവും അവയില്‍ പെട്ടുപോയി.

പതിവു പോലെ അദ്ദേഹം ഒരുനാള്‍ വിരുന്നിനെത്തി.

അതിഥി മന്ദിരത്തില്‍ താമസിക്കണം എങ്കില്‍ എന്റെ ബോസിന്റെ അനുവാദം വേണം.

കാലാകാലങ്ങളായി നടന്നു വന്നിരുന്ന ഒരു ആചാരം ഒറ്റയടിയ്ക്കു നിര്‍ത്തുന്നത് ബുദ്ധിമുട്ടാണെന്നു തന്റെ ജോലിയില്‍ കഴിവുതെളിയിച്ച ന്റെ ബോസിനു നന്നായറിയാം. അതും വടക്കെ ഇന്ത്യയിലെ ഭ്രാന്തന്മാരായ മതമേധാവികള്‍ക്കിടയില്‍.

അദ്ദേഹം അയാള്‍ക്കു താമസത്തിനനുവാദം കൊടുത്തു. കുറച്ചു ദിവങ്ങള്‍ കഴിഞ്ഞിട്ടും പോകാനുള്ള പരിപാടി ഒന്നും കാണാഞ്ഞതിനാല്‍ ഇതയാളുടെ അവസാനത്തെ വിരുന്നാക്കണം എന്നു തീരുമാനിച്ച് എന്റെ ബോസ് യാളുമായി നാലുമണിക്കൂര്‍ നീണ്ട ഒരു കൂടിക്കാഴ്ച്ച നടത്തി.

ഏതായാലും അതിനു ശേഷം അയാള്‍ വന്നിട്ടില്ല.

പക്ഷെ ആ കൂടിക്കാഴ്ച്ചയ്ക്കിടയില്‍ ഉണ്ടായ ചില സംസാരങ്ങള്‍ ശ്രദ്ധയര്‍ഹിക്കുന്നു.

ബോസിന്റെ ഒരു ചോദ്യം

“ അങ്ങ് ഇത്രയും വലിയ ശക്തിയും സിദ്ധിയും ഉള്ള ആളായിട്ടും എന്തുകൊണ്ട് ഇന്ദിരാഗാന്ധി, കമലാപതി ത്രിപാഠി ( അയാളുടെ മരുമകള്‍ “ബഹു” എന്നറിയപ്പെട്ടിരുന്നതാണത്രെ- അവരുടെ അനുഗ്രഹം കൊണ്ടാണ്‍് ഇയ്യാള്‍ ഇന്ദിരാഗാന്ധിയുടെ അടൂത്ത് എത്തിപ്പെട്ടത് പോലും. ബഹുവിന്‍ ഇഷ്ടം ആണെങ്കില്‍ സ്വര്‍ഗ്ഗം , അല്ലെങ്കില്‍ നരകം അതായിരുന്നു അത്രെ അന്നത്തെ കാലം) എന്നിവരെ പോലെയുള്ള രാഷ്റ്റ്രീയക്കാരുടെയും , സിംഘാണിയ യെ പോലെ ഉള്ള വ്യവസായികളെയും വിട്ട് പാവങ്ങളെ സേവിക്കാത്തത് ?”

അയാളുടെ ഉത്തരം “ അവനവന്റെ വയറു നിറയ്ക്കാന്‍ പ്രാപ്തിയില്ലാത്ത അവരെ ഒക്കെ സേവിച്ചാല്‍ അവര്‍ എങ്ങനെ എന്റെ വയര്‍ നിറയ്കും?

എഴുതുവാന്‍ ഒരുപാടുണ്ട്. പക്ഷെ ഈ ഒരു വാചകം കഥയുടെ സാരാംശമായി തോന്നിയതുകൊണ്ട് ഇവിടെ നിര്‍ത്തി

ബൈ ബൈ

1 comment:

  1. “ അവനവന്റെ വയറു നിറയ്ക്കാന്‍ പ്രാപ്തിയില്ലാത്ത അവരെ ഒക്കെ സേവിച്ചാല്‍ അവര്‍ എങ്ങനെ എന്റെ വയര്‍ നിറയ്കും?

    ReplyDelete