Thursday, June 17, 2010

ദൈവത്തെ പേടിക്കണ്ടാ

"ഇവിടെയും എന്റെ “യുക്തിയാണ്‌” (കുയുക്തി?) വിജയിക്കുന്നത്‌. ദൈവമുണ്ട്‌ എന്ന്‌ വിശ്വസിച്ചിട്ട്‌ ദൈവമില്ലാതായാൽ എനിക്ക്‌ ഒരു നഷ്ടവുമില്ല. ദൈവമില്ലായെന്ന്‌ വിശ്വാസിച്ചിട്ട് ഒരു പക്ഷെ ദൈവമുണ്ടായാൽ... തീക്കളിയ്‌ക്ക്‌ കാക്കരയില്ല."

കാക്കരയുടെ ഒരു കമന്റ് ആണ് സജിയുടെ ഒരു ലേഖനത്തിലും ഇതിനോട് സാമ്യമുള്ള ഒരു വാചകം കണ്ടിരുന്നു വിശ്വാസം തെറ്റായാല്‍ എന്നൊ മറ്റൊ പേരുള്ള ഒരു പോസ്റ്റില്‍.

ദൈവത്തെ പിടിച്ച് മനുഷ്യന്റെ എല്ലാ ദുര്‍ഗ്ഗുണങ്ങളും മനുഷ്യനുള്ളതിന്റെ ആയിരം ഇരട്ടി ഉള്ള ഒരു സാധനം ആക്കി, ഒരു ഭീകരനെ പോലെ മുകളില്‍ എവിടെയോ ഇരുത്തിയതുപോലെ തോന്നുന്നു.

പുനര്‍ജ്ജന്മം ഇല്ലെന്നു വിശ്വസിക്കുന്നവരില്‍ - ആകെ ഉള്ള ഒരേ ഒരു ജന്മം , അതും ദൈവം സ്വയം സൃഷ്ടിച്ചത് - അതില്‍ ചിലര്‍ സുഖമുള്ളവരും , ചിലര്‍ ദുഃഖമുള്ളവരും , ചിലര്‍ രോഗികളും, ചിലര്‍ ആരോഗ്യമുള്ളവരും, ചിലര്‍ കള്ളന്മാരും , ചിലര്‍ ദരിദ്രരും ഒക്കെ ആകുന്നു എങ്കില്‍

ആ സൃഷ്ടി ചെയ്ത ദൈവം അന്യായമാണ് കാണീച്ചത്. അദ്ദേഹം എല്ലാവരെയും ഒരേ പോലെ സൃഷ്ടിക്കേണ്ടിയിരുന്നില്ലെ? ഇങ്ങനെ പലരൂപത്തില്‍ സൃഷ്ടിക്കുവാന്‍ കാരണം?

അതും പോരാഞ്ഞിട്ട് തന്നെ പുകഴ്തി സ്തോത്രം ചൊല്ലുകയും വേണം എന്നാഗ്രഹിക്കുന്ന ഒരു ദൈവം ആണെങ്കില്‍ എന്റെ പൊന്നു ദൈവമെ എന്നെ വെറുതെ വിട്ടേരെ, ഞാന്‍ ഈ നാട്ടുകാരനല്ല.

പുനര്‍ജ്ജന്മം വിശ്വസിക്കുന്ന ഒരു ഹിന്ദു - ആദ്യം തന്നെ സൃഷ്ടിച്ചതു ദൈവമാണെന്നും തന്റെ കര്‍മ്മഫലമാണ് പലപല ജന്മങ്ങള്‍ പലപല തരത്തില്‍ ലഭിക്കുന്നതിനു കാരണം എന്നും പറഞ്ഞാല്‍ അതില്‍ യുക്തി ഉണ്ടെന്നു തോന്നാം. പക്ഷെ ആദ്യം തന്നെ സൃഷ്ടിച്ചു എന്നു പറയുന്നിടത്ത് വളരെ അധികം ക്ലിഷ്ടതകള്‍ കാണാം . അതിനെ പല രീതിയില്‍ വിശകലനം ചെയ്യുന്ന തത്വശാസ്ത്രങ്ങള്‍ ‘ദര്‍ശനങ്ങള്‍” എന്ന പേരില്‍ അറിയപ്പെടൂന്നു.

അവയെ കുറിച്ച് പിന്നീടെഴുതാം

ഇപ്പോള്‍ പ്രസിദ്ധമായ ഈ ഒരു വാചകം എഴുതി നിര്‍ത്തട്ടെ

“ GOD LOVES YOU BECAUSE OF WHAT GOD IS, NOT BECAUSE OF WHAT YOU DID OR DID NOT DO"

അതുകൊണ്ട് കാക്കരെ സ്വന്തം കര്‍മ്മത്തെ പേടിച്ചാല്‍ മതി ദൈവത്തെ പേടിക്കണ്ടാ

15 comments:

  1. “ GOD LOVES YOU BECAUSE OF WHAT GOD IS, NOT BECAUSE OF WHAT YOU DID OR DID NOT DO"

    അതുകൊണ്ട് കാക്കരെ സ്വന്തം കര്‍മ്മത്തെ പേടിച്ചാല്‍ മതി ദൈവത്തെ പേടിക്കണ്ടാ

    ReplyDelete
  2. മനുഷ്യന്‍ മനുഷ്യനായിരിക്കട്ടെ... അവന്‍റെയുള്ളില്‍ ഈശ്വരന്‍ ഉണ്ടാവും... അല്ലെങ്കില്‍ അവന്‍ തന്നെ ഈശ്വരനായി മാറും. തത്‌ ത്വം അസി.......

    ReplyDelete
  3. viSvasikkaanuLLa kazhivu...athoru kazhivaaNu...nashTappeTTaal thirichchukiTTaaththa kazhivu, allE?
    athe, athu nashTappeTTaal pinne swantham pariSramam koNTu uNTaakkaan patilla...
    athaarO thanna kazhivaaNu, janmam pOle...
    samSayikkaanuLLa kazhivu..athethra thuchchham!athu innallenkil naaLe aarkkum uNTaakkaam!
    malayaaLamilla...sorry

    ReplyDelete
  4. ഏതെങ്ങിലും ഒരു കമന്റോ പോസ്റ്റോ എടുത്ത്‌ വിശദമായ ഒരു മറുപടി ഇവിടെ പോസ്റ്റായി വരുമ്പോൾ അവിടെ ഒരു ലിങ്കിട്ടിരുന്നുവെങ്ങിൽ നല്ലതായിരുന്നു...

    ഇവിടെയും കാക്കര “കുയുക്തിയിലെഴുതിയ” കാര്യമാണ്‌ പ്രതിപാദ്യം. എന്നാലും ഇവിടെ വരുന്നവർ കൂടുതൽ മനസ്സിലാക്കണമെങ്ങിൽ പോസ്റ്റിൽ നല്കിയ ലിങ്കിൽ (അപ്പുട്ടന്റെ പോസ്റ്റ്) പോയി വായിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. അവിടെ കൂടുതൽ വിശദികരണങ്ങളുണ്ട്‌.

    ഒറ്റവാക്കിൽ ഉത്തരമെഴുതിയാൽ കാക്കരയ്‌ക്ക്‌ ദൈവത്തേക്കാൾ പേടി കർമ്മത്തെ തന്നെയാണ്‌.

    നന്ദി...

    ReplyDelete
  5. “കാക്കരയ്‌ക്ക്‌ ദൈവത്തേക്കാൾ പേടി കർമ്മത്തെ തന്നെയാണ്‌“
    ദാ പിന്നെയും ‘പേടി’
    “ദൈവത്തേക്കാൾ“ !!!
    ദൈവത്തെ ഒട്ടും പേടിക്കണ്ടാന്ന്‌, സ്നേഹിച്ചാല്‍ മതി
    ഹ ഹ ഹ

    ReplyDelete
  6. പേടിയെന്നാൽ ഭീകരസത്വത്തെ കാണുമ്പോഴുണ്ടാകുന്ന പേടിയായി മാത്രം കാണേണ്ട!

    താങ്ങൾ പോസ്റ്റിൽ ഉപയോഗിച്ച “പേടി” എന്ന വാക്ക്‌ ഉപയോഗിച്ച്‌ തന്നെ കർമ്മത്തിനാണ്‌ പ്രധാന്യം എന്ന്‌ പറഞ്ഞതിനെ കാണാതെ പോയതുകാണുമ്പോൾ എനിക്കും ചിരി വരുന്നു...

    എന്റെ ദൈവം ജന്റിൽമാനാണ്‌. മതം ഒരു ജീവിതരീതിയും. എന്റെ ജന്റിൽമാനായ ദൈവത്തിന്റെ മുന്നിൽ എല്ലാ മതവിശ്വാസികളും അവിശ്വസികളും സമന്മാരാണ്‌. കർമ്മത്തിലൂടെ ദൈവത്തിങ്കലിലേക്ക്‌...

    ReplyDelete
  7. കാക്കരെ സോറി, സോറി. താങ്കള്‍ അവിടെ മുമ്പ് എഴുതിയതൊക്കെ വായിച്ചിട്ടുണ്ട്. കളിയാക്കിയതായി കരുതല്ലേ. താങ്കള്‍ ഒരു ഊന്നുവടിയായി സങ്കല്പ്പിച്ച ദൈവത്തെ എനിക്കും ഇഷ്ടമാണ്.

    ഇതു വേറും തമാശ ആയി എടൂത്താല്‍ മതി. ഈ വിഷയം ഒന്നു തുടങ്ങാന്‍ ഞാന്‍ അതില്‍ കയറിപ്പിടിച്ചു എന്നു കരുതൂ അത്രമാത്രം

    ReplyDelete
  8. ഇത് പ്രശ്ന എരിയ ആണോ ചേട്ടാ?

    ReplyDelete
  9. ഇല്ല അരുണേ ഒരു പ്രശ്നവുമില്ല. ഓരോത്തിടത്ത് ഓരോന്നു കാണുമ്പോ ചിരി വരും. അപ്പൊ ഒന്നു ചിരിച്ചേക്കാം എന്നു തോന്നും. കാക്കര ചുമ്മാ പറഞ്ഞു പറഞ്ഞു ചെന്നു ആപ്പില്‍ ചാടിയതു കണ്ടപ്പൊ കഷ്ടം തോന്നി.

    ReplyDelete
  10. കഴിഞ്ഞ ആഴ്ചയിൽ, ഒപ്പം ജോലി ചെയ്യുന്ന ഒരു മുസ്ലീം സുഹൃത്തിന്റെ വക: നിങ്ങളുടെ ദൈവത്തിനും കഷ്ടകാലം ഉണ്ടെന്നു കേട്ടല്ലോ, ദൈവത്തിനും കഷ്ടകാലം ഉണ്ടായാൽ നിങ്ങളുടെ കാര്യം അതിലും കഷ്ടമാകുമല്ലോ. പരമശിവന് കഷ്ടകാലം ആയ അവസ്ഥയെക്കുറിച്ചാണ് പറഞ്ഞു വന്നത്.
    അപ്പോൾ ഞാൻ പറഞ്ഞു, പുള്ളിക്കാരൻ ആ കാലത്ത് വെറും തെണ്ടിയായിരുന്നു. എല്ലാം നഷ്ടപ്പെട്ട് കിടപ്പുതന്നെ ശ്മശാനത്തിലായിരുന്നു. തെണ്ടിനടന്ന് കിട്ടുന്നതാണ് ഭക്ഷിച്ചിരുന്നത്.
    ദൈവം ഇല്ലെന്നു കരുതുന്നതുകൊണ്ടാണോ ഇങ്ങനെ പറയുന്നത് എന്നായി അദ്ദേഹം. ദൈവം ഇല്ലെങ്കിലും ഉണ്ടെങ്കിലും ഈ അഭിപ്രായം പറയുന്നതിന് ആരെയും പേടിക്കേണ്ട എന്നു ഞാൻ പറഞ്ഞു. ദൈവത്തിനെ പേടിക്കാതെയാണോ ജീവിക്കുന്നത് എന്നായി സുഹൃത്ത്. ഞാൻ പറഞ്ഞു, ദൈവത്തിനെ സ്നേഹിക്കുകയാണ് വേണ്ടത്, പേടിക്കുകയല്ല. അങ്ങനെയായാൽ ദൈവം നമ്മളെയും സ്നേഹിക്കും.

    ദൈവത്തിന്റെ പേരും പറഞ്ഞ് മനുഷ്യനെ പേടിപ്പിച്ച് ജീവിക്കുന്ന ചൂഷകർ ഹിന്ദുമതത്തിൽ മാത്രമാണെന്നാണ് ചിലരുടെ പ്രചരണം.

    ReplyDelete
  11. ഈ നിരീക്ഷണവും ഇഷ്ടപ്പെട്ടു...

    ReplyDelete
  12. കാക്കര പറഞ്ഞതിലെ ആ ഒരു കുയുക്തിമാത്രമാണ് ബാക്കിയുള്ളവര്‍ പിന്നീടാഘോഷിച്ചത്‌. കാക്കരയുടെ സാധാരണ വിശ്വാസങ്ങളൊ യുക്തികളൊ ഒന്നും അവര്‍ക്കു വേണ്ട കാക്കര ഇനി പറഞ്ഞാലും കാര്യവും ഇല്ല.

    അങ്ങനെ ആക്കിയതു കണ്ടപ്പോഴായിരുന്നു ഞാന്‍ വന്നത്. കാരണം കാക്കര മുമ്പ് എഴുതിയത് വായിച്ചിട്ടുള്ള ആളാണ് ഞാന്‍.

    അടിയ്ക്കാന്‍ വടീ കൊണ്ടു കൊടൂത്തിട്ട് പിന്നെ എന്തു ചെയ്യും?
    “താങ്കളെ ഊന്നുവടി ദൈവ സങ്കല്പത്തിലെത്തിച്ച നിസ്സഹാവസ്ഥ --“ എന്നു വരെ അവര്‍ എഴുന്നള്ളിച്ചില്ലെ?

    അവനവന്റെ ആത്മസാക്ഷാത്കാരത്തിനെ സഹായിക്കുന്ന ഒരു സങ്കല്പം എന്നാണ് കാക്കര ഉദ്ദേശിച്ചതെങ്കില്‍ , വാതം വന്ന ഒരു കിളവന്‍ കയ്യില്‍ പിടിച്ചു നടക്കുന്ന വടീയാക്കി അവര്‍
    ചിരിക്കാതെ ഞാന്‍ എതു ചെയ്യും? പക്ഷെ അതു കാക്കരയെ കളിയാക്കി അല്ല.

    കുരുട്ടു ബുദ്ധിയുടെ വിലസല്‍ കണ്ട്

    ReplyDelete
  13. ഞാന്‍ ഈ എഴുതിയ ചോദ്യങ്ങളെ വ്യാഖ്യാനിക്കാന്‍

    കുറെ പേര്‍ കുറെ പോസ്റ്റുകള്‍ വരെ ഇട്ടു.

    വായിച്ചു നോക്കാം തമാശകള്‍. ഹിന്ദുമത തത്വശാസ്ത്രം ശരിക്കെന്താണ് എന്നു ജനം മനസ്സിലാക്കരുത് എന്നു നിര്‍ബന്ധമുള്ള ഒരു കൂട്ടര്‍,അതെ ഉള്ളു കാര്യം.

    പക്ഷെ വിഡ്ഢികള്‍ ഒന്നു മനസ്സിലാക്കുന്നില്ല കൂടൂതല്‍ വിടുവായത്തം വിളമ്പുമ്പോള്‍ കൂടുതല്‍ ജനം ഇതു വായിക്കുകയും അവരുടെ പൊള്ളത്തരം, വെളിവാകുകയും ആണ് ചെയ്യുന്നത് എന്ന്

    ReplyDelete
  14. എനിക്ക് അങ്ങയോടു ഒരു അഭ്യര്‍ത്ഥന ഉണ്ട്
    ആദിയില്‍ ബ്രഹ്മം സങ്കല്പിച്ചാണ് ഈ കാണുന്ന ലോകം ഉണ്ടായത് എന്ന് പറയുന്നു
    എന്താണ് ഈ സങ്കല്പം എന്നും ...നമ്മുടെ സങ്കല്പത്തിനും ആ ദിവ്യ സങ്കല്പത്തിനും തമ്മിലുള്ള വ്യതാസം എന്താണ് എന്നതിനെ കുറിച്ച് ഒരു പോസ്റ്റ്‌ എഴുതിയാല്‍ നന്നായിരുന്നു

    ReplyDelete
  15. "Chakrapani Balamukundan said...

    എനിക്ക് അങ്ങയോടു ഒരു അഭ്യര്‍ത്ഥന ഉണ്ട്
    ആദിയില്‍ ബ്രഹ്മം സങ്കല്പിച്ചാണ് ഈ കാണുന്ന ലോകം ഉണ്ടായത് എന്ന് പറയുന്നു
    എന്താണ് ഈ സങ്കല്പം എന്നും ...നമ്മുടെ സങ്കല്പത്തിനും ആ ദിവ്യ സങ്കല്പത്തിനും തമ്മിലുള്ള വ്യതാസം എന്താണ് എന്നതിനെ കുറിച്ച് ഒരു പോസ്റ്റ്‌ എഴുതിയാല്‍ നന്നായിരുന്നു
    "

    എന്റെ ചക്രപാണീ താങ്കള്‍ ഒരു വല്യമുകുന്ദനാണെന്നു തോന്നുന്നല്ലൊ അത്ര ബാലന്റെ ചോദ്യം ഒന്നുമല്ല

    ബ്രഹ്മത്തിന്റെ ദിവ്യസങ്കല്‍പം എന്തായിരുന്നു എന്ന്
    ആ ആദ്യത്തെ ബ്രഹ്മത്തോടു തന്നെ ചോദിക്കുന്നതല്ലെ നല്ലത്‌?

    എന്നിട്ട്‌ അതിങ്ങോട്ടു പറഞ്ഞു താ
    അതുകഴിഞ്ഞ്‌ താങ്കളുടെ സങ്കല്‍പം എന്താണെന്നും പറഞ്ഞു താ

    അപ്പോള്‍ അതില്‍ വ്യത്യാസം വല്ലതും ഉണ്ടെങ്കില്‍ സന്തോഷമായി പറയാം പോരേ?

    ReplyDelete