Showing posts with label ചാണക്യസൂത്രങ്ങള്‍. Show all posts
Showing posts with label ചാണക്യസൂത്രങ്ങള്‍. Show all posts

Saturday, July 19, 2008

ചാണക്യനെകുറിച്ചുള്ള പോസ്റ്റില്‍

ചാണക്യനെകുറിച്ചുള്ള പോസ്റ്റില്‍ മുകളില്‍ അര്‍ത്ഥശാസ്ത്രം എന്നെഴുതിക്കാണുന്നു.

താഴെകൊടുക്കുന്ന ശ്ലോകങ്ങളേ ചാണക്യസൂത്രങ്ങള്‍ എന്നു പറയുന്നു.

കൊടുത്തിട്ടുള്ള ശ്ലോകങ്ങളില്‍ ധാരാളം അക്ഷരപ്പിശകുകള്‍ കാണുന്നു-

ഇതൊക്കെ കണ്ടപ്പോള്‍ ചിലതു കുറിയ്ക്കണമെന്നു തോന്നി
ചണകന്റെ പുത്രനായ വിഷ്ണുഗുപ്തന്റെ ചരിത്രം, ചാണക്യന്‍, കൗടില്ല്യന്‍ എന്ന പേരുകള്‍ എല്ലാം അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്‌.

ചാണക്യനെ കുറിച്ചു പറയുമ്പോള്‍ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്‌-






ഒരു കുടിലില്‍ താമസിക്കുന്ന മന്ത്രിവര്യനായ ചാണക്യനെ കണ്ട
പ്രസിദ്ധ ചൈനാ സഞ്ചാരിയായ ഫാഹ്യാനും ചാണക്യനും തമ്മില്‍ നടന്നതായി കാണുന്ന ഈ വാക്കുകള്‍-

ഫാഹ്യാന്‍ : " ഇത്രയും വിശാലമായ ഈ ദേശത്തിന്റെ പ്രധാനമന്ത്രി ഇങ്ങനെ ഒരു കുടിലില്‍ ആണോ താമസിക്കുന്നത്‌?"
ചാണക്യന്‍ : ഏതു രാജ്യത്ത്‌ പ്രധാന മന്ത്രി കുടിലില്‍ താമസിക്കുന്നുവോ അവിടെ ഉള്ള ജനങ്ങള്‍ മന്ദിരങ്ങളില്‍ താമസിക്കും, മറിച്ച്‌ എവിടെയുള്ള പ്രധാനമന്ത്രി കൊട്ടാരത്തില്‍ താമസിക്കുന്നുവോ അവിടെയുള്ള ജനങ്ങള്‍ കുടിലുകളില്‍ താമസിക്കും"

അദ്ദേഹത്തിന്റെ കൃതികള്‍ അര്‍ത്ഥശാസ്ത്രം, ലഘുചാണക്യം, വൃദ്ധചാണക്യം, ചാണക്യനീതി, ചാണക്യസൂത്രം എന്നിവയാണ്‌. ഇവയില്‍ ചാണക്യനീതി എന്ന ഗ്രന്ഥത്തിലുള്ള ശ്ലോകങ്ങളാണ്‌ ആ പോസ്റ്റില്‍ കാണുന്നത്‌.

ചാണക്യസൂത്രം എന്നത്‌

"സുഖസ്യ മൂലം ധര്‍മ്മഃ:" എന്നു തുടങ്ങി

"തസ്മാത്‌ സര്‍വേഷാം കാര്യസിദ്ധിര്‍ഭവതി" എന്നവസാനിക്കുന്ന 571 സൂത്രങ്ങള്‍ ആണ്‌.

വായിക്കുവാന്‍ താല്‍പര്യം ഉള്ളവരുണ്ടെങ്കില്‍ അത്‌ ഖണ്ഡശഃ പ്രസിദ്ധീകരിക്കുവാനും ഞാന്‍ തയ്യാറാണ്‌.

സൂത്രം എന്നത്‌
"അല്‍പാക്ഷരമസന്ദിഗ്ധം
ബഹ്വര്‍ത്ഥം വിശ്വതോമുഖം
അസ്തോഭമനവദ്യം ച
സൂത്രം സൂത്രവിദോ: വിദുഃ"

വളരെ കുറച്ച അക്ഷരങ്ങളെ കൊണ്ട്‌ വളരെ വലിയ തത്വങ്ങള്‍ വിവരിക്കുന്ന രീതിയാണ്‌. അല്ലാതെ ശ്ലോകങ്ങളല്ല.

മഹത്തായ ഈ പാരമ്പര്യമെല്ലാം കളഞ്ഞ്‌ അതൊന്നും പാഠ്യവിഷയങ്ങളില്‍ ഉള്‍പ്പെടുത്താത്തതും , എന്തെങ്കിലും കാരണത്താല്‍ അവയെ കുറിച്ചു പറഞ്ഞാല്‍ അതെല്ലാം വര്‍ഗ്ഗീയം എന്നു മുദ്ര കുത്തി അവഹേളിക്കുന്ന ഒരു പറ്റം കോമരങ്ങളും അവരുടെ മൂടു താങ്ങി നടക്കുന്ന വിവരദോഷികളും രാജ്യത്തെ നയിക്കുവാന്‍ ഉള്ളപ്പോള്‍ ബ്ലോഗില്‍ ഇത്രയെങ്കിലും കുറിയ്ക്കുന്ന ചാണക്യനോട്‌ നന്ദി തോന്നുന്നു.

ileap വരുന്നതിനു മുമ്പ്‌ ഏതാണ്ട്‌ 1998 ലോ മറ്റോ ആണെന്നു തോന്നുന്നു krmal040 എന്ന ഒരു മലയാളം ഫോണ്ട്‌ ഉണ്ടായിരുന്നു . അതുപയോഗിച്ച്‌ ചാണക്യനീതി എന്ന പുസ്തകത്തിലെ ശ്ലോകങ്ങളും അതിന്റെ വ്യാഖ്യാനവും എഴുതി വച്ചിരുന്നു.

അതിന്റെ രണ്ടാമത്തെ അദ്ധ്യായം gif ഫയല്‍ ആക്കി ഇവിടെ പ്രസിദ്ധീകരിക്കുന്നു. അക്ഷരങ്ങള്‍ ഒരു ഭംഗിയില്ലാത്തവയാണ്‌. ഇതിനെ യൂണീകോഡാക്കുവാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്നും അറിഞ്ഞാല്‍ കൊള്ളാം.
അതിനു സാധിക്കുമെങ്കില്‍ ആ പുസ്തകം മുഴുവനും നേണമെങ്കില്‍ വിക്കിയില്‍ ഇടൂവാനും സാധിക്കും


added later

അധികാരത്തിലുള്ള എല്ലാവരും എല്ലാക്കാലത്തും നടത്തിവന്നിരുന്ന ഒരു കാര്യമാണ്‌ സാധാരണക്കാരനെ കഴുതകളാക്കി, അവന്റെ കാര്യം കാണുക എന്നത്‌. പൊതുജനത്തിന്‌ വിവരം ഉണ്ടാകാതിരിക്കുക എന്നത്‌ അവര്‍ ജീവിതപ്രമാണമായി തന്നെ സ്വീകരിച്ചിരുന്നു. കാരണം പൊതുജനത്തിനു വിവരം വച്ചാല്‍ അത്‌ അവരുടെ നിലനില്‍പ്പിനെ ബാധിക്കും
പണ്ടു കാലത്ത്‌ അത്‌ ജാതിക്കോമരങ്ങള്‍ നടത്തിയിരുന്നു എങ്കില്‍ ഇന്ന്‌ അത്‌ രാഷ്ട്രീയക്കോമരങ്ങള്‍ നടപ്പിലാക്കുന്നു എന്നു മാത്രം.ഏതായാലും ഫലം ഒന്നേയുള്ളു - കോരന്‌ കഞ്ഞി കുമ്പിളില്‍ തന്നെ.
ഇങ്ങനെ യുള്ള കോരന്മാരെ സൃഷ്ടിക്കുവാനും നിലനിര്‍ത്തുവാനും വേണ്ടി ആണ്‌ ഇവര്‍ ഇതേപോലെ വര്‍ഗ്ഗീയമെന്നും പ്രതിലോമമെന്നും മറ്റും പറഞ്ഞ്‌ യഥാര്‍ത്ഥ ജ്ഞാനത്തെ അവഹേളിക്കുന്നത്‌. എങ്കിലേ അവര്‍ക്ക്‌ മണിമാളികകളില്‍ വിലസുവാന്‍ സാധിക്കൂ.

സംസ്കൃതം ചത്ത ഭാഷയാണ്‌ എന്നവര്‍ പറഞ്ഞു നടക്കുന്നു. പടിഞ്ഞാട്ട്‌ നോക്കികളായ അവര്‍ക്ക്‌ തിമിരം ബാധിച്ചിട്ടുണ്ടോ എന്നു സംശയം വരും - ബുദ്ധിമാന്മാരായ പടിഞ്ഞാറന്മാര്‍ ചത്ത ഭാഷ പഠിക്കുമോ , പഠിപ്പിക്കുമോ?
"Harvard University" യില്‍ ഈ ചത്ത ഭാഷ പഠിപ്പിക്കുന്നുണ്ട്‌,
"University of Leiden" Netherlands ല്‍ ഈ ചത്ത ഭാഷ പഠിപ്പിക്കുന്നുണ്ട്‌
University of Tuebingen, Germany ല്‍ ഈ ചത്ത ഭാഷ പഠിപ്പിക്കുന്നുണ്ട്‌ ഇതൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം.
പക്ഷെ ഭാരതത്തില്‍ ഇതു പട്‌ഹിക്കരുതു പോലും ഇതു ചത്തുപോയി പോലും. ഇങ്ങനെ ഒക്കെ പറഞ്ഞ്‌ പടിഞ്ഞാറുകാരന്റെ വായില്‍ നോക്കികളായ കുറേ കോരന്മാരെ നിലനിര്‍ത്തേണ്ടത്‌ ഇവരുടെ ആവശ്യമായിപ്പോയി.
അതുകൊണ്ട്‌ സംഘടിതമായി അനോണികളായും, അല്ലാതെയും ഇത്തരം വിഷയങ്ങാള്‍ എഴുതുന്നവരേ അധിക്ഷേപിക്കുന്നതുകാണാം. പക്ഷെ ഇവര്‍ ഒന്നു മനസ്സിലാക്കുന്നില്ല. ജാതിക്കോമരങ്ങളുടെ ആധിപത്യം അവസാനിച്ചതുപോലെ ഒരു ദിവസം ഇവരുടെ ഈ കള്ളക്കളിയും കോരന്‍ മനസ്സിലാക്കും.