Showing posts with label ദൈവത്തെ പേടിക്കണ്ടാ. Show all posts
Showing posts with label ദൈവത്തെ പേടിക്കണ്ടാ. Show all posts

Thursday, June 17, 2010

ദൈവത്തെ പേടിക്കണ്ടാ

"ഇവിടെയും എന്റെ “യുക്തിയാണ്‌” (കുയുക്തി?) വിജയിക്കുന്നത്‌. ദൈവമുണ്ട്‌ എന്ന്‌ വിശ്വസിച്ചിട്ട്‌ ദൈവമില്ലാതായാൽ എനിക്ക്‌ ഒരു നഷ്ടവുമില്ല. ദൈവമില്ലായെന്ന്‌ വിശ്വാസിച്ചിട്ട് ഒരു പക്ഷെ ദൈവമുണ്ടായാൽ... തീക്കളിയ്‌ക്ക്‌ കാക്കരയില്ല."

കാക്കരയുടെ ഒരു കമന്റ് ആണ് സജിയുടെ ഒരു ലേഖനത്തിലും ഇതിനോട് സാമ്യമുള്ള ഒരു വാചകം കണ്ടിരുന്നു വിശ്വാസം തെറ്റായാല്‍ എന്നൊ മറ്റൊ പേരുള്ള ഒരു പോസ്റ്റില്‍.

ദൈവത്തെ പിടിച്ച് മനുഷ്യന്റെ എല്ലാ ദുര്‍ഗ്ഗുണങ്ങളും മനുഷ്യനുള്ളതിന്റെ ആയിരം ഇരട്ടി ഉള്ള ഒരു സാധനം ആക്കി, ഒരു ഭീകരനെ പോലെ മുകളില്‍ എവിടെയോ ഇരുത്തിയതുപോലെ തോന്നുന്നു.

പുനര്‍ജ്ജന്മം ഇല്ലെന്നു വിശ്വസിക്കുന്നവരില്‍ - ആകെ ഉള്ള ഒരേ ഒരു ജന്മം , അതും ദൈവം സ്വയം സൃഷ്ടിച്ചത് - അതില്‍ ചിലര്‍ സുഖമുള്ളവരും , ചിലര്‍ ദുഃഖമുള്ളവരും , ചിലര്‍ രോഗികളും, ചിലര്‍ ആരോഗ്യമുള്ളവരും, ചിലര്‍ കള്ളന്മാരും , ചിലര്‍ ദരിദ്രരും ഒക്കെ ആകുന്നു എങ്കില്‍

ആ സൃഷ്ടി ചെയ്ത ദൈവം അന്യായമാണ് കാണീച്ചത്. അദ്ദേഹം എല്ലാവരെയും ഒരേ പോലെ സൃഷ്ടിക്കേണ്ടിയിരുന്നില്ലെ? ഇങ്ങനെ പലരൂപത്തില്‍ സൃഷ്ടിക്കുവാന്‍ കാരണം?

അതും പോരാഞ്ഞിട്ട് തന്നെ പുകഴ്തി സ്തോത്രം ചൊല്ലുകയും വേണം എന്നാഗ്രഹിക്കുന്ന ഒരു ദൈവം ആണെങ്കില്‍ എന്റെ പൊന്നു ദൈവമെ എന്നെ വെറുതെ വിട്ടേരെ, ഞാന്‍ ഈ നാട്ടുകാരനല്ല.

പുനര്‍ജ്ജന്മം വിശ്വസിക്കുന്ന ഒരു ഹിന്ദു - ആദ്യം തന്നെ സൃഷ്ടിച്ചതു ദൈവമാണെന്നും തന്റെ കര്‍മ്മഫലമാണ് പലപല ജന്മങ്ങള്‍ പലപല തരത്തില്‍ ലഭിക്കുന്നതിനു കാരണം എന്നും പറഞ്ഞാല്‍ അതില്‍ യുക്തി ഉണ്ടെന്നു തോന്നാം. പക്ഷെ ആദ്യം തന്നെ സൃഷ്ടിച്ചു എന്നു പറയുന്നിടത്ത് വളരെ അധികം ക്ലിഷ്ടതകള്‍ കാണാം . അതിനെ പല രീതിയില്‍ വിശകലനം ചെയ്യുന്ന തത്വശാസ്ത്രങ്ങള്‍ ‘ദര്‍ശനങ്ങള്‍” എന്ന പേരില്‍ അറിയപ്പെടൂന്നു.

അവയെ കുറിച്ച് പിന്നീടെഴുതാം

ഇപ്പോള്‍ പ്രസിദ്ധമായ ഈ ഒരു വാചകം എഴുതി നിര്‍ത്തട്ടെ

“ GOD LOVES YOU BECAUSE OF WHAT GOD IS, NOT BECAUSE OF WHAT YOU DID OR DID NOT DO"

അതുകൊണ്ട് കാക്കരെ സ്വന്തം കര്‍മ്മത്തെ പേടിച്ചാല്‍ മതി ദൈവത്തെ പേടിക്കണ്ടാ