Showing posts with label health discussion. Show all posts
Showing posts with label health discussion. Show all posts

Wednesday, May 02, 2007

പനി എന്നത്‌ ഒരു രോഗമല്ല - Contd

This was to be a comment for the previous post- but since blogeer is not accepting it there - posting here

third year syndrome എന്നു medical students നനുഭവപ്പെടുന്ന ഒരു രോഗമുണ്ട്‌. ക്ലിനികല്‍ ക്ലാസുകള്‍ തുടങ്ങി ഓരോ രോഗത്തെയും പറ്റി പഠിക്കുന്ന അവസരത്തില്‍ അവനവന്‌ TB യാണ്‌, ക്യാന്‍സര്‍ ആണ്‌ അതാണ്‌ ഇതാണ്‌ എന്നു പറഞ്ഞ്‌ പ്രൊഫസര്‍മാരുടെ അടുത്തെത്തുന്ന അവസ്ഥ. ഈ പംക്തിയിലും ലക്ഷണങ്ങള്‍ ഞാന്‍ പറയുവാന്‍ തുടങ്ങിയാല്‍ വായിക്കുന്ന ഓരോരുത്തര്‍ക്കും ഇതുപോലെ ഭയമുണ്ടാകുകയും നം ഉദ്ദേശിക്കുന്ന നല്ല ഫലത്തിനു പകരം ദുഷ്ടഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യാന്‍ സാധ്യതയുണ്ട്‌.

അതു കൊണ്ട്‌ ഒന്നു പറയാം. ഒരു പ്രാവശ്യം തലവേദന വന്നതു കൊണ്ട്‌ അതു brain tumour ആകണമെന്നില്ല.
ഒന്നു പനിച്ചു എന്നു വച്ച്‌ അതു meningitis ആകണം എന്നില്ല.

ഏതു ലക്ഷണവും തുടര്‍ന്നു നിലനില്‍ക്കുകയും, അതിനോടൊപ്പം മറ്റു ലക്ഷണങ്ങള്‍ കൂടി ഉണ്ടാവുകയും ചെയ്യുകയാണെങ്കില്‍ നിശ്ചയമായും വൈദ്യോപദേശം തേടുന്നതാണ്‌ നല്ലത്‌.

അഥവാ ഒരേ ലക്ഷണം തന്നെ വീണ്ടും വീണ്ടും ഉണ്ടായാലും അങ്ങനെ തന്നെ.

അപകടകരമായ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവ ബോധം മറയല്‍-( എന്തു കാരണത്താല്‍ ബോധം മറഞ്ഞാലും വൈദ്യപരിശോധന നല്ലതാണ്‌), ശ്വാസം തള്ളല്‍- താന്‍ നിത്യം ചെയ്തു കൊണ്ടിരുന്ന ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ പുതിയതായി അനുഭവപ്പെടുന്ന ശ്വാസം മുട്ടല്‍, മൂത്രത്തിന്റെ അളവു കുറയല്‍ - (സാധാരണ ഒരാള്‍ ഒരു ദിവസം ഏകദേശം 1 ലിറ്റര്‍ മൂത്രം വിസര്‍ജ്ജിക്കുന്നു- )അതോടൊപ്പം ശരീരത്തില്‍ നീര്‌, മലം കറുത്ത നിറത്തില്‍ - ടാറു പോലെ - പലപ്രാവശ്യം പോകുക ഇവയൊക്കെ ഒരു പ്രാവശ്യം കണ്ടാലും വൈദ്യന്റെ അടുത്തു പോയി പരിശൊധിക്കുന്നതാണ്‌ നല്ലത്‌. എല്ലാ ലക്ഷണങ്ങളും ഇതു പോലെ വിവരിക്കാന്‍ സാധിക്കാത്തതു കൊണ്ട്‌ ഇവിടെ നിര്‍ത്തട്ടെ.
പിന്നെ ദേവന്‍ പറഞ്ഞതുപോലെ ഉള്ള രോഗികളാണ്‌ ഞങ്ങള്‍ക്കു കിട്ടുന്നതില്‍ 80% വും.അവരെ തിരിച്ചറിയാനും ഞങ്ങള്‍ക്ക്‌ വഴികളുണ്ട്‌. placebo therapy പലപ്പോഴും നിരുപദ്രവമായ distilled water, Bcomplex തുടങ്ങിയവ ഉപയോഗിച്ചാണ്‌ ചെയ്യുന്നത്‌ എന്നതു കൊണ്ട്‌ അതിനെ over treatment എന്നു വിളിക്കുന്നതിനോട്‌ എനിക്കു യോജിപ്പില്ല.

under treatment രോഗിയുടെ ഉപേക്ഷ കൊണ്ടുണ്ടാകുന്നത്‌ ശരിയാണ്‌. ചില മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ ഉപേക്ഷ വിചാരിച്ച്‌ അവസാനം അപകടത്തിലെത്തുന്നു.

ഇനിയൊന്ന്‌ psychosomatic disorders ആണ്‌. ഇന്നത്തെ ഫാസ്റ്റ്‌ ആന്‍ഡ്‌ സ്റ്റ്രെസ്സ്‌ ഫുല്‍ ലൈഫ്‌ ല്‍ ധാരാളം ബ്ലഡ്‌ പ്രെഷര്‍, ഹൃദ്രോഗം ഇവ കാണുന്നു. ഇവയെ ആദ്യമെ കണ്ടു പിടിച്ച്‌ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്ത്‌ മാനസിക റിലാക്സേഷന്‍ കിട്ടാനുള്ള ഉപദേശങ്ങള്‍ കൊടുത്താല്‍ തടയാവുന്നതേയുള്ളു.
occupational Stress management ല്‍ ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തു കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണിത്‌.

പനി എന്നത്‌ ഒരു രോഗമല്ല

രോഗികളുടെ ഭാഗം ദേവനും വൈദ്യന്മാരുടെ ഭാഗം ഞാനും ആയി ഒരു വിശകലനം എന്നു ദേവന്‍ പറഞ്ഞതു കൊണ്ട്‌ ചില കാര്യങ്ങള്‍ കൂടുതലായി പറയട്ടെ.

മുമ്പിലത്തെ ഉദാഹരണത്തില്‍ രോഗി പനി കുറയുന്നില്ല എന്ന തിനാണ്‌ വൈദ്യന്റെ അടുത്ത്‌ എത്തുന്നത്‌.

1. പനി എന്നത്‌ ഒരു രോഗമല്ല, രോഗലക്ഷണം മാത്രമാണ്‌.
2. ശരീരത്തില്‍ പനി ഉണ്ടാകുന്നത്‌ ശരീരത്തിന്റെ രോഗപ്രതിരോധശേഷി നന്നായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഒരു തെളിവാണ്‌.
3. രോഗപ്രതിരോധത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ശ്വേതരക്താണുക്കള്‍ അല്‍പം ഉയര്‍ന്ന ഈ ഊഷ്മാവിലാണ്‌ നന്നായി പ്രവര്‍ത്തിക്കുന്നത്‌. അഥവാ പനി കുറക്കുന്നത്‌ ശരീരത്തിന്‌ താരതമ്യേന ദോഷകരമാണ്‌.
4. പനി ഉള്ള അവസ്ഥയില്‍ രോഗി കൂടുതല്‍ വിശ്രമം എടുക്കും , അപ്പോള്‍ ശരീരത്തിന്റെ ഊര്‍ജ്ജം മുഴുവന്‍ രോഗപ്രതിരോധത്തിന്നയി ഉപയോഗിക്കും. ഗുളിക കൊടുത്തോ ഇഞ്ചക്ഷന്‍ കൊടുത്തോ പനി പെട്ടെന്നു കുറച്ചാല്‍ രോഗി തുടര്‍ന്ന്‌ ജോലി തുടരുകയും തമൂലം ഈ പ്രതിരോധ പ്രവര്‍ത്തനം മന്ദീഭവിക്കുകയും , രോഗം അധികരിക്കാന്‍ കാരണമാകുകയും ചെയ്യാം.


5. വൈറസ്സുകള്‍ക്കെതിരെ മരുന്നുകള്‍ അധികമില്ല, ഉള്ളതു തന്നെ വളരെ വിലപിടിച്ചതും പലപ്പോഴും ഉപയോഗിക്കേണ്ട ആവശ്യം വരാത്തതുമാണ്‌. എന്നാല്‍ ഇവക്ക്‌ ഉയര്‍ന്ന താപനില ഹാനികരമാണ്‌ അതു കൊണ്ട്‌ പലതരം viral Feverഉം പനി കൊണ്ടു തന്നെ ഭേദമാകും.
6. പനിയുടെ ഏറ്റക്കുറച്ചിലുകള്‍ അളന്നാണ്‌. ചില തരം രോഗങ്ങളെ തിരിച്ചറിയുന്നത്‌. പല രോഗങ്ങള്‍ക്കും 24 മണിക്കൂറില്‍ അല്ലെങ്കില്‍ 48/72 മണിക്കൂറുകളില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അളന്ന്‌ chart ചെയ്ത്‌ ആണ്‌. ഇതിനിടയീല്‍ ഗുളിക കൊടുത്തോ മറ്റു രീത്‌ഇയിലോ പനി കുറച്ചാല്‍ ( രോഗത്തിന്റെ മരുന്നു കൊണ്ട്‌ സ്വാഭാവികമായി കുറയുന്നതല്ല ഉദ്ദേശിക്കുന്നത്‌) ഈ രീതിയില്‍ ചാര്‍ട്ടിംഗ്‌ സാധ്യമാകുന്നില്ല. ഇതും രോഗ നിര്‍ണ്ണയത്തെ തടസപെടുത്താം.

പനി കുറഞ്ഞില്ല എന്നത്‌ ചികില്‍സയുടെ പോരായ്മയായി കരുതി medical College നെ പറ്റി ചീത്ത പറയുന്നത്‌ ധാരാളം കേട്ടിട്ടുണ്ട്‌. രോഗം കൃത്യമായി മനസ്സിലാകുന്നതു വരെ ലക്ഷണങ്ങള്‍ക്കുള്ള ച്കില്‍സ നല്‍കുകയില്ല എന്നതാണ്‌ medical College കളുടെ ഏറ്റവും
വലിയ മാഹാത്മ്യം. എന്നാല്‍ അതിന്റെ പേരില്‍ ഡോക്റ്റരേ ചീത്ത പറഞ്ഞിട്ട്‌ രോഗിയെ discharge ചെയ്യിച്ച്‌ കച്ചവടസ്ഥാപനങ്ങളില്‍ three star ചികില്‍സക്കു കൊണ്ടു പോകുന്നതും നിത്യനുഭവമാണ്‌.

പനി എത്രവരെയായാല്‍ അപകടമാണെന്നും എത്രവരെ നല്ലതാണെന്നും അറിയാവുന്ന ഡോക്റ്റര്‍മാര്‍ അതിനെ നിരീക്ഷിച്ചു കൊണ്ടു തന്നെ ഉള്ളിടത്തോളം കാലം ഇതിനെ പറ്റി ഭയക്കേണ്ട ആവശ്യം ഇല്ല.

രോഗികള്‍ക്കല്ല പലപ്പോഴും പ്രശ്നം കൂടെ വരുന്ന ചില പുത്തന്‍ പണക്കാര്‍ക്കാണ്‌. ചികില്‍സക്കു ചെലവാക്കിയ സംഖ്യയെ പറ്റി വിളിച്ചു പറഞ്ഞ്‌ എന്തോ മഹാകാര്യം സാധിച്ചതു പോലെ നടക്കുന്നവരേയും കാണുന്നുണ്ട്‌.
ഇതൊക്കെ വൈദ്യശാസ്ത്രത്തിന്റെ ചില അടിസ്ഥാനങ്ങള്‍ പൊതുജനം അറിഞ്ഞാല്‍ മാറാവുന്നതേ ഉള്ളു.
( പനിയെ പറ്റി മുഴുവനും ആയി എന്നു ധരിച്ചല്ല നിര്‍ത്തുന്നത്‌- ഇനിയും ഒരുപാട്‌ ഉണ്ട്‌. എന്നാല്‍ ഇതിനെ കുറിച്ച്‌ നിങ്ങള്‍ എന്തു പറയുന്നു എന്നറിയാന്‍ താല്‍പര്യം)