ഭീഷ്മരുടെ ആയോധനപാടവം പറഞ്ഞറിയിച്ചു തരേണ്ട ആവശ്യം ഇല്ലല്ലൊ. അങ്ങനെ ഉള്ള ഒരാൾ ഒരിക്കൽ ഒരു ആപ്പിൽ ചാടി.
തന്റെ ഗുരുവിനോടു തന്നെ യുദ്ധം ചെയ്യേണ്ട അവസ്ഥ.
തന്നെ ആയോധനവിദ്യ പഠിപ്പിച്ച തന്റെ ഗുരുവിനെ ജയിക്കുക എന്നത് തന്റെ ലക്ഷ്യം ആണെങ്കിൽ അതിനു വേണ്ടതു ചെയ്യണം - അതിൽ മാനാഭിമാനങ്ങൾ ആലോചിച്ചിട്ടു കാര്യമില്ല.
താൻ ചെയ്യുന്ന കർമ്മങ്ങൾക്കു ഫലപ്രാപ്തി വേണം എങ്കിൽ ഗുരുവിന്റെ അനുഗ്രഹം കൂടി വേണം - (താടിയും മുടിയും നീട്ടിയ സിബുഗുരുവിനെ ഭജിക്കുന്നവർക്കു വേണ്ടി വരില്ല - അവരെ വെറുതെ വിട്ടിരിക്കുന്നു)
അതുകൊണ്ടായിരുന്നു യുദ്ധം തുടങ്ങുന്നതിനു മുമ്പ് ഭീഷ്മർ പരശുരാമന്റെ അടുത്തു ചെന്നു ജയിക്കുവാൻ അനുഗ്രഹിക്കണം എന്നു പറയുന്നത്. ( ഈ വേല ഭീഷ്മർ മാത്രമല്ല ദ്രോണരുമായുള്ള യുദ്ധത്തിനു മുൻപ് ധർമ്മപുത്രരും മറ്റും മറ്റും കാണിക്കുന്നതായി പറഞ്ഞിട്ടുണ്ട്)
പലതരത്തിൽ പെട്ട ആയിരക്കണക്കിനു ജോലിക്കാർ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിലെ ഹ്യൂമൻ റിസോഴ്സ് വിഭാഗം മേധാവിമാർ കാണിക്കേണ്ടി വരുന്ന പലതും ഓർമ്മ വരുന്നു ഹ ഹ ഹ
Monday, January 16, 2012
Saturday, January 14, 2012
മാനേജ് മെന്റ് മഹാഭാരതം സ്റ്റൈൽ തുടർച്ച
മഹാഭാരതം കഥയിൽ ഗാന്ധാരി എന്ന രാജകുമാരിയെ ധൃതരാഷ്ട്രർ വിവാഹം കഴിച്ചത് അറിയാമല്ലൊ അല്ലെ?
ഗാന്ധാരിയുടെ സഹോദരൻ ആണ് ശകുനി.
തന്റെ സഹോദരിയെ ഒരു പൊട്ടക്കണ്ണനെ കൊണ്ട് കല്യാണം കഴിപ്പിച്ചപ്പോൾ ശകുനി ഒരു ശപഥം ചെയ്തു -
ഈ രാജവംശം താൻ മുടിയ്ക്കും എന്ന്
ആ വിവാഹം തടയാൻ മാത്രം ശക്തി അയാൾക്കില്ലാതിരുന്നിട്ടും ഈ ഒരു പ്രതിജ്ഞ അയാൾ നടപ്പിലാക്കി - അതും അറിയാമല്ലൊ അല്ലെ?
എന്തായിരുന്നു ശകുനി ഉപയോഗിച്ച വിദ്യ?
തന്റെ മരുമകനായ ദുര്യോധനനെ തന്നെ ഉപയോഗിച്ചു.
അഹംഭാവം അല്പമെങ്കിലും ഉണ്ടായിരുന്ന ഒരാളെ തെരഞ്ഞെടുത്ത് വേണ്ട ഉപദേശങ്ങൾ നൽകി തന്റെ കാര്യം സാധിച്ചെടുത്തു

Labels:
മാനേജ് മെന്റ് മഹാഭാരതം സ്റ്റൈൽ
Thursday, January 05, 2012
മാനേജ്മെന്റ് ദുര്യോധനൻ style
കർണ്ണന്റെ കഥ പറയുമ്പോൾ കുറച്ചു ആഴത്തിൽ ചിന്തിച്ചാലോ
കാട്ടിൽ ഇരുന്ന് ഈ പഴയ മൂരാച്ചികൾ എന്തെല്ലാമാണ് എഴുതിപ്പിടിപ്പിക്കുന്നത്?
ഇവന്മാര്ക്കെങ്ങാനും ഈ മാനേജ്മെന്റ് കാര്യം വല്ലതും അറിയാമോ? അതൊക്കെ നമ്മൾക്കല്ലെ ? ബല്യേ പുരോഗമിച്ച നമ്മൾക്ക്
ഏതായാലും ഒന്നു നോക്കാം അല്ലെ?
ദുര്യോധനൻ - തന്റെ അച്ഛന്റെ രാജ്യം ഭരിക്കുവാൻ തന്നെ തീരുമാനിച്ചവൻ
ഒരു തീരുമാനം നടപ്പിലാകണം എങ്കിൽ ഇച്ഛാശക്തിമാത്രം പോരാ ചിലപ്പോള് സഹായികളും ആവശ്യം ആയി വരും
ഇവിടെ പ്രത്യേകിച്ച് അർജ്ജുനനെ പോലെ ഒരു വില്ലാളിവീരൻ എതിരുള്ളപ്പോൾ
"People will always forget whatever you give them, But they will never forget how you made them feel"
അന്ന് ഇംഗ്ലീഷൊന്നും ഇല്ലായിരുന്നതു കൊണ്ട് വ്യാസൻ ഈ വാചകം കേട്ടു കാണാൻ വഴിയില്ല. പക്ഷെ ദുര്യോധനൻ അതറിയാമായിരുന്നു എന്നു തോന്നുന്നു.
കർണ്ണൻ എന്ന അതുല്ല്യപ്രതിഭയെ എല്ലാക്കാലത്തേക്കും തന്റെ അനുയായി ആക്കുവാൻ ദുര്യോധനൻ പ്രയോഗിച്ച വിദ്യ അറിയാമല്ലൊ അല്ലെ?
അംഗരാജ്യം കർണ്ണനു കൊടുത്ത് അവിടത്തെ രാജാവാക്കി വാഴിച്ച സന്ദർഭം

Friday, August 26, 2011
ആയുര്‍വേദത്തിന്റെ ഇന്നത്തെ പോക്ക്
ആയുര്‍വേദത്തിന്റെ ഇന്നത്തെ പോക്ക്
ഈ പോസ്റ്റില്‍ കണ്ട ഒരു വാദം
ആയുര്‍വേദകോളേജില്‍ ആധുനികവൈദ്യശാസ്ത്രവിഷയങ്ങള്‍ ഒഴിവാക്കിയതിനെ കുറിച്ച്.
അതിനു പിന്നാലെ കുറെ പിന്തുണക്കാരും.
എന്നാല്‍ പിന്നെ മൊത്തം അങ്ങു ആധുനികം പഠിച്ചാല്‍ പോരെ കാശു കൊടുത്താല്‍ സീറ്റു കിട്ടുമല്ലൊ
ലേഖകന്‍ തന്നെ അതിനു മുമ്പ് ഒരു ലേഖനത്തില്‍ http://ayurvedamanjari.blogspot.com/2010/11/blog-post_21.html പറഞ്ഞവാചകങ്ങള്‍ കേട്ടാല്‍ കോരിത്തരിച്ചു പോകും-
"ആയുര്‍വേദം പഠിക്കുമ്പോള്‍ ധാരാളം സിദ്ധാന്തങ്ങള്‍ നാം പഠിക്കുന്നുണ്ട്. അതൊന്നും പ്രായോഗികമായി എങ്ങും പ്രയോഗിച്ചു ഞാന്‍ കണ്ടില്ല"
പിന്നെ എന്തിനാ സുഹൃത്തെ പഠിത്തം തുടര്‍ന്നത് നിര്‍ത്തി പോന്നു കൂടായിരുന്നൊ?
അങ്ങനെ ഉള്ളവര്‍ പഠിപ്പിച്ചു വിട്ട വിദ്വാന്മാര്‍ ഇത്രയേ പറഞ്ഞുള്ളല്ലൊ എന്നു സമാധാനിക്കാം അല്ലെ.
ഡോ സൂരജും ഞാനുമായുണ്ടായ തര്‍ക്കങ്ങളില്‍ അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു ആധുനിക വൈദ്യത്തിനു പ്രവേശനം ലഭിക്കാത്തവര്‍ ആയുര്‍വേദത്തിനു ചേരുന്നു എന്നെ ഉള്ളു അല്ലാതെ ആരും ആയുര്‍വേദത്തെ ഇഷ്ടപ്പെട്ടിട്ടു പോകുന്നതല്ല എന്ന്
ഇന്നത്തെ തലമുറയുടെ ഈ രീതിയിലുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അതു ശരിയാണെന്നു തോന്നിപ്പോകുന്നു.
പക്ഷെ ഇവരൊന്നും വാദങ്ങളില്‍ പിന്നോട്ടല്ല കേട്ടൊ. കറക്റ്റ് ആയി ത്രിദോഷം വച്ചാണ് ചികില്‍സിക്കുന്നത്
കഷ്ടം
കൂട്ടരെ കേട്ടോളൂ
കോട്ടക്കല്‍ ആയുര്‍വേദകോളേജിലെ ആദ്യ ബാച് ഡിഗ്രി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ആണ് ഞാന്‍.
ഡിഗ്രി അന്ന് ആദ്യമായി തുടങ്ങിയതായതു കൊണ്ട് അവിടെ പല അദ്ധ്യാപകരും പഴയ രീതില്‍ പഠിച്ച -- പലരും പാരമ്പര്യക്കാരായ വിദ്വാന്മാര്‍ ആയിരുന്നു.
അതുപോലെ ഒരാളായിരുന്നു ഞങ്ങളെ ചികില്‍സിതം മൂന്നാം പേപര്‍ വരെ പഠിപ്പിച്ചത് - അദ്ദേഹം ഒരു സംസ്കൃത പണ്ഡിതന്‍ ആയിരുന്നു. അല്ലാതെ നിങ്ങള്‍ മനസ്സില്‍ പൂജിക്കുന്ന പോലെ -- കോട്ടും സൂട്ടുമിട്ട - ഒരാള്‍ അല്ലായിരുന്നു (അങ്ങനെ ആരെങ്കിലും അദ്ധ്യാപകരായി ഉണ്ടായിരുന്നു നിങ്ങളും ഇപ്പറഞ്ഞ വാക്കുകള്‍ പറയില്ലായിരുന്നു അല്ലെ?)
എന്നാല്‍ ഡിഗ്രി തുടങ്ങുന്നതിനു വേണ്ടി യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തിനു വേണ്ടി നിയമിച്ച കുറെ ഡിഗ്രിക്കാരായ -- ഉണ്ടായിരുന്നു -
അവര്‍ ഞങ്ങളെ കോട്ടിടീക്കുവാനായിരുന്നു ആദ്യം ശ്രമിച്ചത്.
അയുര്‍വേദത്തെ സ്നേഹിക്കുന്ന ഒരാള്‍ എന്ന നിലയില്‍ പറയട്ടെ നിങ്ങളോടു എനിക്കു പുശ്ഛമാണ് തോന്നുന്നത്
അവനവന്‍ പഠിക്കുവാന്‍ പോകുന്ന വിഷയം പഠിക്കുക അതില്‍ പ്രാവീണ്യം നേടുക. അതിനാണു ശ്രമിക്കേണ്ടത്.
അതിനു പറ്റില്ലെങ്കില്‍ അപ്പണിക്കു പോകാതിരിക്കുക ആയുര്‍വേദത്തിനെ അത്ര ഇഷ്ടമാണെങ്കില്‍ നിങ്ങള്‍ അതായിരുന്നു ചെയ്യേണ്ടിയിരുന്നത്.
കോയമ്പത്തൂര്‍ ആയുര്‍വേദകോളേജിന്റെ ഒരു വിഭാഗത്തില്‍ അല്‍പകാലം ജോലി ചെയ്തിട്ടുണ്ട്
അന്നു ഞാന്‍ കണ്ടിരുന്നു ഹോളന്‍ഡില്‍ നിന്നുള്ള ഒരു ആധുനികവൈദ്യശാസ്ത്രവിദഗ്ദ്ധ - ഡൊ ഹെലന്‍- ആയുര്‍വേദം പഠിക്കുവാന്‍ എത്തിയത്.
അവര്‍ ചെങ്ങന്നൂരിലുള്ള കൃഷ്ണാശ്രമത്തിലൊ മറ്റൊ ആയിരുന്നു താമസിച്ചിരുന്നത്.
ഓരോ ക്ലാസ് കഴിയുമ്പോഴും തിരികെ അവിടെ പോയി അതിനെ പറ്റി വിശദമായി പഠിച്ചിട്ട് അതിലുള്ള സംശയങ്ങളും ആയി വന്നതു കണ്ട് അത്ഭുതപ്പെട്ടതാണ് അന്ന്
അവര്‍ ഗുരു ആയി തെരഞ്ഞെടുത്തതും എന്റെ മറ്റൊരു സഹപാഠിയും അന്നത്തെ ആയുര്‍വേദ കോളെജ് പ്രിന്‍സിപ്പലും ആയിരുന്ന ഡോ മുരളിയെ ആയിരുന്നു.
അദ്ദേഹം ഇപ്പോള്‍ ഷൊര്‍ണൂര്‍ ആയുര്‍വേദകോളേജില്‍ ഇടയ്ക്കിടയ്ക്ക് പോകാറൂണ്ട്
ആയുര്‍വേദം അത്ര ഇഷ്ടം ആണെങ്കില്‍ അവരെ പോലെ ഉള്ളവരെ ഒന്നു കാണൂ
ഡൊ ശങ്കരന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു പോയല്ലൊ
Saturday, July 30, 2011
ഛാന്ദോഗ്യോപനിഷത്തിലെ സത്യകാമന്റെ കഥ
ആരെ സുഖിപ്പിക്കാനായിരിക്കണം വെട്ടം മാണി ആ ചെറിയ പടത്തില്‍ കൊടുത്ത വാചകങ്ങള്‍ എഴുതി പിടിപ്പിച്ചത്?
ഛാന്ദോഗ്യോപനിഷത്തിലെ സത്യകാമന്റെ കഥ മുമ്പെഴുതിയപ്പോള്‍ ഞാന്‍ ഒരു വാചകം കുറിച്ചിരുന്നു
സംസ്കൃതം അറിയാവുന്ന വല്ലവരുടെയും അടുത്തു നിന്നും അതിന്റെ അര്‍ത്ഥം പഠിക്കൂ എന്തിനാ വെട്ടം മാണിയുടെ പിന്നാലെ പോകുന്നത് എന്ന്.
Rajesh R Varma said...
പുരാണിക് എന്‍സൈക്ലോപീഡിയ വായിക്കുന്നതില്‍ എന്താണു തെറ്റ്? അതിനെ 'വെട്ടം മാണിയുടെ പുറകേ പോക'ലെന്നു വിശേഷിപ്പിക്കുന്നതെന്തിനാണ്?
qw_er_ty
Monday, September 11, 2006 12:34:00 PM
ഇവിടെ രണ്ടും കണ്ടോളൂ
വെട്ടം മാണിയ്ക്ക് എവിടെ നിന്നാണ് ആ ഭര്‍ത്താവിനെ കിട്ടിയത് എന്നു കൂടി പറഞ്ഞുതരണെ
റോഡരികിലെ ബോര്‍ഡ് നോക്കി പഠിച്ച തമിഴു പോലെ അല്ല വായിക്കേണ്ടത് എന്നു മാത്രം
താഴെക്കാണുന്ന ഭാഗങ്ങള്‍ മനസ്സിരുത്തി വായിക്കുക
ഓരോ വ്യാഖ്യാതാക്കന്മാര്‍ ഇറങ്ങിയിരിക്കുന്നു
സംസ്കൃതത്തിനെ ആദ്യം ഏതെങ്കിലും ഒരു വിഡ്ഢി ഇംഗ്ലീഷിലാക്കും .
ഇംഗ്ലീഷ് മാത്രം അറിയാവുന്ന സാധുക്കള്‍ അതു സത്യം ആണെന്നു വിശ്വസിക്കും
വെട്ടം മാണിയ്ക്കും അതു തന്നെ ആയിരിക്കും സംഭവിച്ചിരിക്കുക
മുകളില്‍ കൊടുത്ത സംസ്കൃതത്തിനു കീഴെ അര്‍ത്ഥം കൊടൂത്തതുശ്രദ്ധിച്ചൊ?
അതിനു താഴെ കമന്ററി ശ്രദ്ധിച്ചോ?
ഒരു വീട്ടില്‍ അടുക്കളയിലും മറ്റും കൂടൂതല്‍ നടക്കേണ്ടി വന്നതു കൊണ്ട് ഭര്‍ത്താവിന്റെ ഗോത്രം ചോദിക്കാന്‍ ഒത്തില്ലെന്ന് അതിനു മുന്‍പെ അങ്ങേര്‍ മരിച്ചു പോയി എന്ന് ഫൂ
Monday, July 18, 2011
സീതയ്ക്കു രാമന്‍ എപ്പടി
"
51. vipin has left a new comment on your post "ശ്രീരാമൻ ഭഗവാനോ അതോ???":
ഒരാള് സമൂഹത്തെ സ്വാധീനിച്ചു എന്നത് കൊണ്ട് അയാള് നല്ലവന് ആകണം എന്നില്ല ! മുസ്ലീമിന് മുഹമ്മദ് എന്ന പോലെയാണ് ഉത്തരേന്ത്യയിലെ ഹിന്ദുക്കള്ക്ക് രാമന് , വ്യത്യാസം രാമന് ജീവിച്ചിരുന്ന ആളാണോ എന്നതിന് തെളിവില്ല എന്നതാണ് .
ഹിന്ദുക്കള് രാമനെ കണക്കാക്കുന്നത് ഉത്തമ പുരുഷനായിട്ടാണ് ! അത് അന്നത്തെ അളവ്കോലുകള് വെച്ച് ശരിയുമായിരിക്കാം ,എന്നെ സംബന്ധിച്ചിടത്തോളം രാമനെ ഉത്തമപുരുഷനായി കണക്കാക്കാന് തോന്നിയിട്ടില്ല , അത് സ്വന്തം ഭാര്യയുടെ ചാരിത്ര്യത്തെ സംശയിച്ചത് കൊണ്ടും ബാലിയെ ഒളിയമ്പെയ്തതു കൊണ്ടുമാണ് ( സീതയെ രാവണന് പീഡിപ്പിചിരുന്നെങ്കില് തന്നെ അവളെ ആശ്വസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവന് ആണ് ഉത്തമപുരുഷന് എന്നാണ് എന്റെ കാഴ്ചപ്പാട് ). മറ്റു പല കാര്യങ്ങളിലും രാമന് ഉത്തമനായിട്ടാണ് തോന്നിയിട്ടുള്ളത് (സദാചാരത്തിന്റെ കാര്യത്തിലൊക്കെ രാമന് മുഹമ്മദിനേക്കാള് കേമന് തന്നെ ) !!
"
ഒരു സാധാരണ പൗരന്റെ യുക്തിബോധം മാത്രം വച്ച് രാമനെ അളക്കുന്നത് ശരിയാകില്ല. അതുകൊണ്ടാണ് സീതാപരിത്യാഗവും സീതയുടെ അഗ്നിപരീക്ഷയും എല്ലാം നമുക്ക് അരോചകം ആകുന്നത്.
കമന്റില്‍ കണ്ട പ്രസ്താവനക്കുള്ള വിശദീകരണം എന്നു വിചാരിച്ചാല്‍ മതി.
രാമായണം മുഴുവന്‍ കേട്ടിട്ട് "സീതയ്ക്കു രാമന്‍ എപ്പടി" എന്നു ചോദിച്ചതായ ഒരു തമാശ കേട്ടിരിക്കുമല്ലൊ അല്ലെ?
അതെന്തോ ആകട്ടെ
സവര്‍ണ്ണരെ ആക്രമിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു വാചകം ആണ് മനുസ്മൃതിയില്‍ പറഞ്ഞിട്ടുള്ളതെന്നു പറയുന്ന
"വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം " എന്ന വാചകം
അങ്ങനെ പറഞ്ഞിട്ടുണ്ടാകുമോ?
"വേദം" എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് അറിവിനെ പ്രദാനം ചെയ്യുന്നത് എന്ന അര്‍ത്ഥം ആണ്.
കിട്ടുന്ന അറിവ് ശരിയായിരിക്കണം അല്ലെങ്കിലോ?
അപകടം ആണ്
"ജന്മനാ ജായതേ ശൂദ്രഃ
കര്‍മ്മണാ ജായതെ ദ്വിജഃ"
ജനിക്കുന്നത് ശൂദ്രനായിട്ടാണ്, കര്‍മ്മം കൊണ്ടാണ് - പ്രവൃത്തി കൊണ്ടാണ്- ദ്വിജന്‍ ആകുന്നത്
എന്നു പറയുന്ന ഒരാള്‍ മുന്‍പറഞ്ഞ വാചകം പറഞ്ഞാല്‍ അതില്‍ എന്താണ് തെറ്റ്?
അപ്പോള്‍ ശൂദ്രന്‍ എന്ന പദം കൊണ്ട് അയാള്‍ ഉദ്ദെശിച്ചത് ആരെ ആണെന്നറിയണം അല്ലെ?
ബ്രാഹ്മണന്‍, ക്ഷത്രിയന്‍ വൈശ്യന്‍ എന്നിവര്‍ക്കൊന്നും പറഞ്ഞിട്ടില്ലാത്ത ഗുണങ്ങള്‍ - (അതോ ദോഷങ്ങളൊ?)
ഉള്ള ചെറ്റകള്‍ ആണ് ശൂദ്രന്‍ അല്ലാതെ ഇന്നു കാണപ്പെടുന്ന തരത്തിലുള്ള സമുദായങ്ങള്‍ അല്ല.
അതില്‍ തന്നെ തെണ്ടിത്തരം കൂടുതല്‍ കൂടുതല്‍ കാണിക്കുന്നവരെ മറ്റു പല പേരുകള്‍ പറഞ്ഞു തന്നെ വിളിക്കുന്നുണ്ട് - മാര്‍ജ്ജാരന്‍, ചണ്ഡാളന്‍ തുടങ്ങി
അത് ദാ ചാണക്യനീതിയില്‍ കൊടുത്തിരിക്കുന്ന ഭാഗം നോക്കുക.
വാല്‌മീകിരാമായനം പോലെ ഉള്ള ഇതിഹാസങ്ങള്‍ അറിവിനെ പഠിപ്പു കുറഞ്ഞ ആളുകള്‍ക്ക് മനസിലാകുവാന്‍ കഥാരൂപത്തില്‍ എഴുതിയവ ആണെന്ന്
"ഇതിഹാസഃ പുരാണം ച പഞ്ചമോ വേദ ഉച്യതെ"
എന്ന പ്രസ്താവനയില്‍ നിന്നും മനസ്സിലാക്കാം
പക്ഷെ അത് ശരിയായ വിധത്തില്‍ മനസ്സിലാക്കണം എന്നു മാത്രം
ഇവിടെ ഞാന്‍ ഒന്നു കൂടി പറയേണ്ടി വരുന്നതില്‍ ക്ഷമിക്കണം - റോഡു വക്കിലെ ബോര്‍ഡു നോക്കി തമിഴു പഠിച്ചതു പോലെ രാമായണം പഠിച്ചാല്‍ പോരാ എന്ന്
ബ്രാഹ്മണന്‍ എന്ന സങ്കല്‍പത്തിന്റെ ഉത്തമ ഉദാഹരണം 13 സര്‍ഗ്ഗങ്ങളിലായി വാല്‌മീകി പറഞ്ഞ കഥ ഇവിടെ പറഞ്ഞിട്ടുണ്ട്.
വിശ്വാമിത്രന്‍ എന്ന ക്ഷത്രിയന്‍ ഏതൊരു അവസ്ഥയില്‍ എത്തിയപ്പോഴാണ് അദ്ദേഹം ബ്രാഹ്മണന്‍ ആയത് എന്നു വ്യക്തമായി വിശദീകരിക്കുന്നു.
അതേ പോലെ ഉത്തമനായ ക്ഷത്രിയന്‍ - ഭരണാധികാരി- ഏതൊരു സ്വഭാവം ഉള്ളവന്‍ ആയിരിക്കണം എന്നതാണ് ശ്രീരാമന്റെ കഥ കൊണ്ട് പറഞ്ഞു തരുന്നത്

രാമകഥ മുഴുവന്‍ എഴുതിതീര്‍ക്കാനല്ല ഇത്
പിന്നെയോ ഒരു കമന്റില്‍ കണ്ട പ്രസ്താവനക്കുള്ള വിശദീകരണം എന്നു വിചാരിച്ചാല്‍ മതി.
സീതയെ സംശയിച്ചതും അഗ്നിപരീക്ഷയും
"യദ്യദാചരതി ശ്രേഷ്ഠഃ
ലോകസ്തദനുവര്‍ത്തതെ"
ശ്രേഷ്ഠന്മാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ലോകം അനുകരിക്കും
രാമന്‍ രാവണ നിഗ്രഹം കഴിഞ്ഞാല്‍ അയോധ്യയിലെ രാജാവാകുവാന്‍ പോകുകയാണ്. ആ ഒരാള്‍ മറ്റൊരാളുടെ രാജ്യത്തില്‍ ഒരു കൊല്ലം താമസിച്ച തന്റെ ഭാര്യയെ അതേ പോലെ തന്നെ കൂടെ താമസിപ്പിക്കുന്നു എങ്കില്‍ അതു ലോക നീതി ആയി കരുതപ്പെടും
അപ്പോള്‍ ലോകരെ കാണിക്കുവാന്‍ വേണ്ടി ഒരു പരീക്ഷണം നടത്തുന്നതാണ് അഗ്നിപരീക്ഷ.
ആ ഭാഗം മനസ്സിരുത്തി വായിച്ചു നോക്കുക.
ഇനി ഇപ്പറഞ്ഞ രീതിയില്‍ പരീക്ഷിക്കപ്പെട്ടതാണെങ്കില്‍ പോലും രാജാവ് എന്ന അവസ്ഥയില്‍ സ്വന്തം എന്ന പദത്തിനു യാതൊരു വിലയും ഇല്ല എന്ന് ഉറപ്പിക്കുവാന്‍ ആണ് സീതാ പരിത്യാഗം--
സ്വിസ് ബാങ്കില്‍ കോടികള്‍ നിക്ഷേപിച്ചിട്ട് തെരുവുനായ്ക്കളെ വെല്ലുന്ന പ്രകടനം നടത്തുന്ന നമ്മുടെ നേതാക്കന്മാരെ കാണുന്ന നമുക്ക് ഇതു ദഹിക്കുവാന്‍ പ്രയാസം ആയിരിക്കും
ഇതു രണ്ടും ഉത്തമനായ ക്ഷത്രിയസ്വഭാവത്തിനുള്ള ഉദാഹരണം ആണ്.
ഒളിയമ്പെയ്ത കഥയും ഇത്തരത്തില്‍ തന്നെ ആണ്.
ക്ഷത്രിയനെ സംബന്ധിച്ചിടത്തോളം നിശ്ചയിച്ചുറപ്പിച്ച കാര്യം നടപ്പിലാകേണ്ടതാണ്.
അതിനു വിഘ്നം ഉണ്ടാകുന്നതിന് അവസരം കൊടുക്കുവാന്‍ പാടില്ല
ബാലിയും രാവണനും തമ്മില്‍ സഖ്യം ചെയ്തവരാണ്.
ബാലിയെ നേരില്‍ തോല്‍പ്പിക്കുവാനും സാധ്യമല്ല.

Subscribe to:
Posts (Atom)