കൈകേയിയുടെ ആഗ്രഹപൂര്‍ത്തിക്കുവേണ്ടി രാജ്യം ഉപേക്ഷിച്ച്, പതിന്നാലു വര്‍ഷം വനവാസം കഴിഞ്ഞ്, അവതാരോദ്ദേശമായ രാവണനിഗ്രഹവും കഴിഞ്ഞ് ശ്രീരാമന്‍ തിരികെ അയോദ്ധ്യയിലേക്ക് പോകുകയാണ്. ആ രംഗം നമുക്കൊന്നു നോക്കിയാലോ?
ഭരതന്‍ ആദ്യം തന്നെ രാമനെ തിരിച്ചു നാട്ടില്‍ വരുവാന്‍ വിളിച്ചതാണ്. എന്നാല്‍ രാമന്‍ അതു നിഷേധിച്ചപ്പോള്‍ പാദുകവും വാങ്ങി caretaker ആയി ഭരിച്ചുകൊള്ളാം എന്നു സമ്മതിച്ച് അയോധ്യയിലേക്കു മടങ്ങി.
ഇന്നത്തെ ലോകത്തില്‍ അധികാരത്തിന്റെ കസേരയില്‍ ഒരു ദിവസമെങ്കിലും ഇരുന്നയാള്‍ അതില്‍ കടിച്ചു തൂങ്ങാന്‍ വേണ്ടി കാണിക്കുന്ന പരാക്രമങ്ങള്‍ ഇവിടെ ഞാനെഴുതേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. എങ്കില്‍ പതിന്നാലുകൊല്ലം അയോധ്യാധിപനായിരുന്ന ഭരതന്റെ മനസ്സിനുള്ളില്‍ എന്തായിരിക്കും? അല്‍പമെങ്കിലും ആ സിംഹാസനത്തോട് ആഗ്രഹം ഉണ്ടായിരുന്നിരിക്കുമോ? ശ്രീരാമന്‍ തിരികെ വരുമ്പോള്‍ അഥവാ ആ സ്ഥാനം ഒഴിഞ്ഞു കൊടുക്കാന്‍ വിസമ്മതമായിരുന്നു എങ്കില്‍?
സാമാന്യേന ഒരു രാജ്യത്തെ ഭരിക്കുന്ന ആ ശക്തിയോടായിരിക്കും അവിടെയുള്ള സൈന്യത്തിനും കൂറ്. ശ്രീരാമന്‍ ഇത്രയും കാലം അവിടെ ഇല്ലാതിരുന്നതിനാല്‍ അവിടെയുള്ള സൈന്യവും ഭരതന്റെ ആജ്ഞാനുവര്‍ത്തികള്‍ ആയിരിക്കും അവര്‍ - ഇറാക്കില്‍ സദ്ദാമിന്റെ ആളുകള്‍ ചെയ്തതുപോലെ കൂറു മാറുമെന്ന് ഉറപ്പൊന്നുമില്ല.
അധികാരത്തിനു വേണ്ടി സുഗ്രീവന്‍ ബാലിയേയും വിഭീഷണന്‍ രാവണനേയും രാമന്റെ സഹായം കൊണ്ടു തന്നെയാണ് ഒഴിവാക്കിയത്. "കൊടുത്താല്‍ കൊല്ലത്തും കിട്ടും " എന്ന് അന്നു പഴഞ്ചൊല്ലുണ്ടായിരുന്നതായി രാമായണത്തില്‍ വായിച്ചില്ല [ഇനി ആരെങ്കിലും അധ്യായം (പേജ് നമ്പര്‍ പോരാ) ശ്ലോകം ഇവ കാട്ടി പറഞ്ഞാല്‍ ഇതു പിന്‍ വലിക്കാം] എങ്കിലും അതു രാമനും നല്ലതുപോലെ അറിവുള്ള കാര്യമാണ്. അതുകൊണ്ട് തനിക്കും അങ്ങനെ സംഭവിച്ചു കൂടാ എന്നില്ലല്ലൊ.
ബാലിവധം മുമ്പെഴുതിയപ്പോള്‍ ശ്രീരാമന്റെ കൂര്‍മ്മബുദ്ധി ഞാന്‍ സൂചിപ്പിച്ചത് ഓര്‍ക്കുക. അതുപോലെ ഇങ്ങനെയുള്ള ഒരു ഘട്ടത്തില്‍ അദ്ദേഹം എന്താണ് ചെയ്തത് എന്നു നോക്കാം.
യുദ്ധമെല്ലാം കഴിഞ്ഞു. എല്ലാവരും സന്തുഷ്ടരായി നില്‍ക്കുന്ന അവിടെക്ക് സ്വര്‍ഗ്ഗത്തില്‍ നിന്നും ദശരഥനും തന്റെ പുത്രനെ കാണുവാന്‍ വന്നിരുന്നു, ദേവാദികളെല്ലാവരും വന്നിരുന്നു. ഇവരെല്ലാം വിമാനങ്ങളിലായിരുന്നു വന്നത് എന്നു വാല്‌മീകി ശ്ലോകത്തില്‍ എഴുതിപ്പോയി. എന്നാല്‍ അവയുടെ പേരുകള്‍, ഉപയോഗിച്ച ഇന്ധനം, വന്ന route, ആരായിരുന്നു pilot ഇവയൊന്നും പറയാതെ വെറുതേ
"ഏഷ രാജാ ദശരഥോ വിമാനസ്ഥഃ പിതാ തവ----" (യുദ്ധകാണ്ഡം 119 - 5) സ്വര്‍ഗ്ഗസ്ഥിതനായിരുന്നുട്ടും തന്റെ മക്കളെ കാണൂവാന്‍ വന്ന്അ വിമാനസ്ഥിതനായ അങ്ങയുടെ പിതാവിനെ കണ്ടാലും " എന്നു രണ്ടു ശ്ലോകങ്ങള്‍ ചേര്‍ത്ത് അര്‍ഥം; എന്നും
"ഹര്‍ഷേണ മഹതാവിഷ്ടോ വിമാനസ്ഥോ മഹീപതിഃ
പ്രാണൈഃ പ്രിയതരം ദൃഷ്ട്വാ പുത്രം ദശരഥസ്തദാ"
(യുദ്ധകാണ്ഡം 119 - 11)
വിമാനസ്ഥിതനായ് ആ ദശരഥമഹാരാജാവ് പ്രാണനെക്കാള്‍ പ്രിയന്മാരായ തന്റെ മക്കളെ കണ്ട് ആനന്ദിച്ചു, എന്നോ,
"ഇതി പ്രതിസമാദിശ്യ പുത്രൗ സീതാം ച രാഘവഃ
ഇന്ദ്രലോകം വിമാനേന യയൗ ദശരഥോ നൃപഃ"
(യുദ്ധകാണ്ഡം 119 - 38)
ഇങ്ങനെ മക്കളേയും സീതയേയും ആശ്വസിപ്പിച്ചുപദേശിച്ച ശേഷം ആ ദശരഥമഹാരാജാവ് ഇന്ദ്രലോകത്തേക്ക് വിമാനമാര്‍ഗ്ഗം യാത്രയായി എന്നോ,
"ഏവമുക്താ സഹസ്രാക്ഷോ രാമം സൗമിത്രിണാ സഹഃ
വിമാനൈഃ സൂര്യസംകാശൈര്യയൗ ഹൃഷ്ടഃ സുരൈഃ സഹഃ" ( യുദ്ധകാണ്ഡം 120- 22) ഇങ്ങനെ രാമലക്ഷ്മണന്മാരോടു പറഞ്ഞ ശേഷം ഇന്ദ്രന്‍ ദേവന്മാരോടു കൂടെ വിമാനമാര്‍ഗ്ഗം സ്വര്‍ഗ്ഗത്തേക്കു പോയി എന്നൊക്കെ പറഞ്ഞതില്‍ നിന്നും( ഇത്രയൊന്നുമല്ല ഇനി എത്രവേണമെങ്കിലുമുണ്ട്) അന്നു വിമാനം എന്നൊന്നില്ലായിരുന്നു എന്നും ഇതൊക്കെ നമ്മളെ കളിപ്പിക്കുവാന്‍ വേണ്ടി ആരോ എഴുതി ചേര്‍ത്തതോ വ്യഖ്യാനിച്ചതോ ആയിരിക്കും എന്നെല്ലാവര്‍ക്കും മനസ്സിലായി എന്നു കരുതുന്നു,.
അങ്ങനെ ദശരഥമഹാരാജാവും ദേവന്മാരും ഇന്ദ്രനുമെല്ലാം വിമാനമാര്‍ഗ്ഗമല്ല മറ്റ് എന്തോ മാര്‍ഗ്ഗം പോയിക്കഴിഞ്ഞപ്പോള്‍ വിഭീഷണന്റെ ആഗ്രഹപ്രകാരം ശ്രീരാമന്‍ പുഷ്പകവിമാനത്തില്‍ തന്നെ അയോധ്യക്കുള്ള യാത്ര ആകാമെന്നു സമ്മതിച്ചു. ( ദേ പിന്നെയും കളിപ്പീര്)
അതില്‍ ശ്രീരാമ ലക്ഷ്മണന്മാരും സീതയും വാനരസേനയും, എല്ലാം എല്ലാം കൂടി കയറിപോലും- (അവിശ്വസനീയം - ഇത്ര വലുതാണെങ്കില്‍ കപ്പലു തന്നെയായിരിക്കണം) എന്തും ആകട്ടെ- അവരെല്ലാവരും കൂടി യാത്രയായി. ഭരദ്വാജാശ്രമത്തിലെത്തി അവിടെ തമ്പടിച്ചു. ഭരദ്വാജനില്‍ നിന്നും അയോധ്യയുടെ വിവരങ്ങള്‍ ശേഖരിച്ച രാമന്‍
അവിടെ നിന്നും അങ്ങോട്ടു പോകുന്നതിനു മുമ്പ് ശ്രീരാമന്‍ ഹനുമാനെ വിളിച്ച് ചില കാര്യങ്ങള്‍ പറയുന്നത് നോക്കാം.
അയോധ്യാം ത്വരിതോ ഗത്വാ ശീഘ്രം പ്ലവഗസത്തമ
ജാനീഹി കച്ചിത് കുശലീ ജനോ നൃപതിമന്ദിരേ" (അയോധ്യ-- 125 -3 മുതല്‍ )
വേഗം തന്നെ അയോധ്യയില്‍ ചെല്ലണം അവിടെ എല്ലാവരുടെയും സൗഖ്യം അറിയണം.
"ശൃംഗവേരപുരം പ്രാപ്യ ഗുഹം ഗഹനഗോചരം
നിഷാദാധിപതിം ബ്രൂഹി കുശലം വചനാന്മമ"
ശൃംഗവേരപുരത്തു ചെന്നു നിഷാദാധിപനായ ഗുഹനെ കണ്ടു കുശലം പറയണം.
" ---"
"അയോധ്യായാശ്ച തേ മാര്‍ഗ്ഗം പ്രവൃത്തിം ഭരതസ്യ ച
നിവേദയിഷ്യതി പ്രീതോ ---"
എനിക്കു മന്ത്രിയെപോലെയാണ് ഗുഹന്‍ അവന്‍ അയോധ്യയിലേക്കുള്ള വഴിയും, ഭരതന്റെ കാര്യങ്ങളും നിനക്കു പറഞ്ഞു തരും.
"ഭരതസ്തു ത്വയാ വാച്യഃ കുശലം വചനാന്മമ--"
നീ ഭരതനോടും കുശലാന്വേഷണം നടത്തണം. പറയേണ്ടത് എന്തൊക്കെയാണ്?
ഞാന്‍ വനവാസമെല്ലാം കഴിഞ്ഞു സിദ്ധാര്‍ഥനായി - നമ്മുടെ സിദ്ധാര്‍ഥനല്ല കേട്ടൊ- കാര്യങ്ങള്‍ സാധിച്ചവനായി തിരിച്ചെത്തി. എന്തിക്കെയാണ് ചെയ്തത്?-
"ഹരണം ചാപി വൈദേഹ്യാ---"
രാവണന്റെ സീതാപഹരണം, സുഗ്രീവ സഖ്യം, ബാലിവധം, സീതാന്വേഷണം, സേതുബന്ധനം സമുദ്രലംഘനം, ഇന്ദ്രന്റേയും , ബ്രഹ്മാവിന്റെയും, വരുണന്റേയും മറ്റും കയ്യില്‍ നിന്നും ഉള്ള വരലബ്ധി, രാവണ വധം, പരമശിവന്റെ അനുഗ്രഹത്താല്‍ പിതൃദര്‍ശനം, ഇവയെല്ലാം കഴിഞ്ഞ് ആ യുദ്ധത്തില്‍ തന്നെ സഹായിച്ച വീരന്മാര്‍ആയ സകല കപികുലത്തോടും കൂടി ഞാനിതാ തിരിച്ചെത്തി ഇതാ പ്രയാഗ വരെ വന്നു ചേര്‍ന്നിരിക്കുന്നു. "
ഇതാണ് പറയേണ്ടത്
എന്നിട്ടോ ?
"ഏതച്ഛ്രുത്വാ യമാകാരം ഭജതേ ഭരതസ്തതഃ
സ ച തേ വേദിതവ്യഃ സ്യാല്‍---"
ഇതു കേട്ടിട്ട് ഭരതനുണ്ടാകുന്ന ഭാവം എന്താണ് എന്നു ശ്രദ്ധിക്കണം അതാണ് ഇവിടെ വന്ന് എന്നോടു പറയേണ്ടത്
" ജ്ഞേയാ സര്‍വേ ച വൃത്താന്താ ഭരതസ്യേംഗിതാനി ച
തത്വേന മുഖവര്‍ണ്ണേന ദൃഷ്ട്യാ വ്യാഭാഷിതേന ച"
ഇതു കേട്ടിട്ട് ഭരതന്റെ മുഖത്തിനുണ്ടാകുന്ന നിറം, കണ്ണുകള്‍ക്കുള്ള ഭാവം, സംഭാഷണം ഇവ കൊണ്ട് ഭരതന്റെ മനോഭാവം അറിയണം.
"സര്‍വകാമസമൃദ്ധം ഹി ഹസ്ത്യശ്വരഥസംകുലം
പിതൃപൈതാമഹം രാജ്യം കസ്യ നാവര്‍തയേന്മനഃ"
സകലസുഖസമൃദ്ധമായ പൂര്‍വികസ്വത്തായ രാജ്യം ആരുടെ മനസ്സിനെയാണ് ഇളക്കി കൂടാത്തത്?
ബാക്കി പിന്നീട്
Added later
ശ്രീരാമന്റെ തിരിച്ചു വരവ‍്‍ -2
അപ്പോള്‍ നാം പറഞ്ഞു നിര്‍ത്തിയത് രാമന്‍ ഹനുമാനോട് അയോദ്ധ്യയില്‍ ചെന്നു വിവരങ്ങള്‍ അറിഞ്ഞു വരാന്‍ പറയുന്നതാണ്.
അയോദ്ധ്യയിലെ ജനങ്ങളുടെ സുഖവിവരങ്ങള്‍ മാത്രമല്ല രാമനു പ്രധാനം-
പിന്നെയോ ഭരതനോട് പ്രത്യേകം സംസാരിക്കണം, ആ സംസാരത്തിനിടെ ഭരതന്റെ മുഖത്തുണ്ടാകുന്ന ഭാവങ്ങള്‍ ശ്രദ്ധിക്കണം, അവസാനം പറയുന്നു
"സര്‍വസുഖസമൃദ്ധമായ പൂര്‍വീകസ്വത്തായ രാജ്യം ആരുടെ മനസ്സിനെയാണ് ഇളക്കിക്കൂടാത്തത്?"
ആദ്യമൊക്കെ വേണ്ടാ എന്നു പറഞ്ഞിരുന്നു എങ്കിലും കൈകേയിയുടെ സഹവാസത്താല്‍ ക്രമേണ അതു മാറിക്കൂടാഴികയില്ലല്ലൊ. അങ്ങനെ ഇപ്പോള്‍ ഭരതന് രാജ്യതാല്‍പര്യം ഉണ്ടായിട്ടുണ്ട് എങ്കില്‍ ശ്രീരാമന്റെ ഈ തിരിച്ചു വരവിനെ അദ്ദേഹം എങ്ങനെയായിരിക്കും നേരിടുക?
വന്നിരിക്കുന്നതോ മുമ്പു പറഞ്ഞത് ഒന്നു കൂടി നോക്കുക-
ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരില്‍ നിന്നുള്ള വരലബ്ധി,
തന്നെ യുദ്ധത്തില്‍ സഹായിച്ച പ്രധാനികളെല്ലാം ഒപ്പം, ഇങ്ങനെയാണ് -
എതിര്‍ക്കാനാണ് ഭാവമെങ്കില്‍ പൊടിപോലും കാണുകയില്ല എന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാം
ആദ്യം വായിച്ചു വരുമ്പോള്‍ രാമന്റെ ഈ വാക്കുകള്‍ അല്‍പം ഭീതിജനകമല്ലേ എന്നു തോന്നും.
ശ്രീ കുട്ടികൃഷ്ണമാരാര്‍ ചെറുപ്പത്തില്‍ എഴുതിയ വാല്മീകിയുടെ രാമനും , പ്രായം ചെന്നപ്പോള്‍ എഴുതിയ അതിനെകുറിച്ചുള്ള ഖേദപ്രകടനവും ഇവിടെ സ്മര്‍ത്തവ്യംആണ്. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ധാരണകള്‍ അദ്ദേഹം തന്നെ തിരുത്തുന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ അദ്ദേഹം വാല്മീകിയുടെ രാമനെ മനസിലാക്കിയത് വേണ്ട വിധത്തിലായിരുന്നില്ല എന്ന് പ്രായം ചെന്നപ്പോള്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നു.
എങ്കില്‍ ഇപ്പോള്‍ നമ്മുടെ മനസ്സിലെന്താണ് അഭിപ്രായം? ഒന്നാലോചിക്കുക. ബാക്കി പിന്നീടെഴുതാം
posted by ഇന്‍ഡ്യാഹെറിറ്റേജ് at 12:16 PM 4 comments links to this post
Monday, January 22, 2007
ശ്രീരാമന്റെ തിരിച്ചു വരവ് --3
ഇനി അഥവാ ഭരതന്‍ അയോധ്യയിലെ സിഹാസനത്തില്‍ ഇരുന്നു ഭരിക്കുന്നു എന്നു വിചാരിക്കുക. ശ്രീരാമന്‍ ഒരു അനിഷ്ടാതിഥിയായി അവിടെ എത്തിച്ചേര്‍ന്നാലുള്ള അവസ്ഥ എന്തായിരിക്കും. എന്താ ഭരതനെ ഓടിച്ചിട്ടു തല്ലിക്കൊന്നിട്ടു രാമന്‍ ഭരിക്കുമോ?, അഥവാ ഇഷ്ടമില്ലാതെ ഒഴിഞ്ഞു കൊടുത്ത സിംഹാസനത്തില്‍ എന്നെന്നും ഭരതനെ സംശയിച്ചുകൊണ്ട് രാമനിരിക്കുമോ?
ഇത്തരമൊന്നും അവസ്ഥകള്‍ യാതൊരു കാരണവശാലും ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയാണ് ഹനുമാനെ മേല്‍ പറഞ്ഞതു പോളെ അങ്ങോട്ടു വിടുന്നത് - അവിടെ പോയി അന്വേഷിക്‌ഹ്ചിട്ട് പോയതിനെക്കാള്‍ വേഗത്തില്‍ മടങ്ങിവന്ന് വിവരം പറയണം. എന്തിനാണെന്നോ - സകലസുഖസമൃദ്ധമായ ഈ ഭൂമി മുഴുവന്‍ ഭരതന്‍ ഭരിച്ചുകൊള്ളട്ടെ . തനിക്ക് വേഗം തന്നെ വേറേ എവിടെയെങ്കിലും പോകുവാന്‍ -തനിക്കു രാജ്യം അന്നും വേണ്ടാ, ഇന്നും വേണ്ടാ. താന്‍ ധര്‍മ്മം നിറവേറ്റുന്നു എന്നു മാത്രം- ലേപനം ചെയ്യാതെ കര്‍മ്മം ചെയ്യുന്നു അന്നു ഇതിനെയാണ് പറയുന്നത്.
നോക്കുക--
"സംഗത്യാ ഭരതഃ ശ്രീമാന്‍ രാജ്യേനാര്‍ത്ഥീ സ്വയം ഭവേല്‍
പ്രശാസ്തു വസുധാം സര്‍വാമഖിലാം രഘുനന്ദനഃ
തസ്യ ബുദ്ധിം ച വിജ്ഞായ വ്യവസായം ച വാനര
യാവന്ന ദൂരം യാതാഃ സ്മഃ ക്ഷിപ്രമാഗന്തുമര്‍ഹതി"
കൈകേയിയുമായുള്ള സഹവാസം മൂലം ഭരതന് ഒരു പക്ഷേ രാജ്യത്തില്‍ ഇഷ്ടം തോന്നുന്നുണ്ടായേക്കാം. അങ്ങനെയാണെങ്കില്‍ അവന്‍ ഈ സര്‍വജഗത്തിനേയും ഭരിച്ചു കൊള്ളട്ടെ. അവന്റെ മനസ്സറിഞ്ഞ ശെഷം, ഞ്‌അങ്ങള്‍ ഈ ആശ്രമത്തില്‍ നിന്നും അധിക ദൂരം പോകുന്നതിനു മുമ്പു തന്നെ - പെട്ടെന്ന് തിരികെ എത്തുകയും വേണം.
-----------------
എന്നാല്‍ അവിടെ ചെന്നു നോക്കുന്ന ഹനുമാന്‍ കാണുന്ന ഭരതനോ?-
ഭരതന്‍ അയോധ്യയില്‍ പോകുന്നു പോലുമില്ല. നന്ദിഗ്രാമത്തില്‍ ഉണ്ടാക്കിയ ആശ്രമത്തില്‍ മരവുരിധരിച്ച് (ശ്രീരാമന്‍ വനവാസത്തില്‍ എങ്ങനെ കഴിഞ്ഞുവോ അതുപോലെ) ആശ്രമവാസിയായി, ശ്രീരാമന്റെ പാദുകങ്ങളേ വച്ചു പൂജ ചെയ്ത് അതിന്റെ പ്രതിനിധിയായി രാജ്യഭാരം നടത്തുന്നു. അയോധ്യയിലെ സിംഹാസനം രാമനുവേണ്ടി ഒഴിച്ചിട്ടിരിക്കുന്നു.
ഭരതനെ കണ്ട രംഗം കേള്‍ക്കണ്ടേ?
"ക്രോശമാത്രേ ത്വയോധ്യായശ്ചീരകൃഷ്ണാജിനാംബരം
ദദര്‍ശ ഭരതം ദീനം കൃശമാശ്രമവാസിനം
ജടിലം മലദിഗ്ധാംഗം ഭ്രാതൃവ്യസനകര്‍ശിതം
ഫലമൂലാശിനം ദാന്തം താപസം ധര്‍മ്മചാരിണം
സമുന്നതജടാഭാരം വല്‍കലാജിനവാസസം
നിയതം ഭാവിതാത്മാനം ബ്രഹ്മര്‍ഷിസമതേജസം
പാദുകേ തേ പുരസ്കൃത്യ പ്രശാസന്തം വസുന്ധരാം"
അയോധ്യയില്‍ നിന്നും ഏകദേശം ഒരു കോസം( മൂന്നു മൈ ലിനു തുല്യം ) ദൂരത്തുള്ള നന്ദിഗ്രാമത്തില്‍ ദീനനായ , കൃശനായ , സഹോദരദുഃഖത്താല്‍ ക്ഷീണിച്ച, മരവുരി ധരിച്ച ധര്‍മ്മപഥത്തില്‍ സഞ്ചരിക്കുന്ന, ജടാധാരിയായ, പാദുകങ്ങളെ പുരസ്കരിച്ച് രാജ്യം ഭരിക്കുന്ന---- ---- ഭരതനെയാണ് കാണുന്നത്.
അതുകൊണ്ടാണ് ശ്രീരാമന്‍ തിരികെ രാജ്യഭാരം ഏല്‍ക്കുന്നതും.
ഈ തരത്തിലുള്ള മാനുഷിക ബന്ധങ്ങളും, രാജധര്‍മ്മവും-( ശരിയായ രാഷ്ട്രീയം) ഒക്കെയാണ് വാല്മീകിരാമായണത്റ്റ്‌ഹിലെ പ്രതിപാദ്യവിഷയം.
posted by ഇന്‍ഡ്യാഹെറിറ്റേജ് at 7:14 PM 8 comments links to this post
Wednesday, January 17, 2007
Subscribe to:
Post Comments (Atom)
ശ്രീരാമന്റെ തിരിച്ചു വരവ്
ReplyDeleteഈ പോസ്റ്റില്‍ എന്താണുള്ളതു മാഷേ, ഞാനെഴുതിയ ഒരു പോസ്റ്റിലേക്കുള്ള ഒളിയമ്പുകളല്ലാതെ? രാമായണത്തിലെ മറ്റു വിമാനപരാമര്‍ശങ്ങളെപ്പറ്റി അറിയാന്‍ താത്‌പര്യത്തോടെ വായിച്ചതാണു്. ഇതു് അവിടുന്നും ഇവിടുന്നും കുറേ ഉദ്ധരണികള്‍ മാത്രമേ ഉള്ളല്ലോ. എന്താണു് ഈ ലേഖനത്തിന്റെ തീം? അവസാനം എഴുതിയ “ബാക്കി പിന്നീട്” എന്നതോ?
ReplyDelete"കൊടുത്താല്‍ കൊല്ലത്തും കിട്ടും " എന്ന് അന്നു പഴഞ്ചൊല്ലുണ്ടായിരുന്നതായി രാമായണത്തില്‍ വായിച്ചില്ല [ഇനി ആരെങ്കിലും അധ്യായം (പേജ് നമ്പര്‍ പോരാ) ശ്ലോകം ഇവ കാട്ടി പറഞ്ഞാല്‍ ഇതു പിന്‍ വലിക്കാം]
ഇതില്‍ ചതുര-ബ്രായ്ക്കറ്റില്‍ കൊടുത്തിരിക്കുന്നതു് എന്റെ വാക്യമാണു്. അതേ, ഞാന്‍ ഇപ്പോഴും അതില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നു. വ്യക്തമായി, വസ്തുനിഷ്ഠമായി പറഞ്ഞാലേ അപഹാസ്യരാകാതെ കാര്യങ്ങള്‍ മറ്റുള്ളവരെ മനസ്സിലാക്കാന്‍ കഴിയൂ. അല്ലെങ്കില്‍ “ഭാരതീയപൈതൃകം” എന്ന വാക്കു കേള്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചകഞ്ചുകിതരാകുന്ന ഒരു ന്യൂനപക്ഷം മാത്രമേ വികാരഭരിതരാവൂ. (ഇതില്‍ നിന്നു് ഭാരതീയപൈതൃകത്തെപ്പറ്റി അഭിമാനിക്കുന്നവര്‍ ന്യൂനപക്ഷമാണെന്നു വ്യാഖ്യാനിച്ചുകളയരുതു്. ഭാരതീയപൈതൃകത്തെപ്പറ്റി ആരെങ്കിലും എവിടെയെങ്കിലും എഴുതുന്നതു വെള്ളം തൊടാതെ വിഴുങ്ങുന്നതു ന്യൂനപക്ഷമാണു് എന്നാണു ഞാന്‍ ഉദ്ദേശിച്ചതു്.)
മാഷ് രാമായണം കുറേ പരതി അല്ലേ, കൂടുതല്‍ വിമാനപരാമര്‍ശങ്ങള്‍ കണ്ടുപിടിച്ചു് എന്റെ വാദങ്ങളുടെ മുനയൊടിക്കാന്‍, അല്ലേ? (മാഷ്‌ക്ക് എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ മാഷെക്കാള്‍ കൂടുതല്‍ എനിക്കു സന്തോഷമാകുമായിരുന്നു എന്നു മാഷറിയുന്നുണ്ടോ? ഞാനും തിരയുന്നുണ്ടു്, എന്റെ ലേഖനം വേണമെങ്കില്‍ മാറ്റിയെഴുതാന്‍) എന്നിട്ടു മരിച്ചുപോയ ദശരഥനും മറ്റും “വിമാനമാര്‍ഗ്ഗം” വന്നു് ആശീര്‍വദിച്ചു എന്ന ഭാഗമല്ലാതെ മറ്റൊന്നും കിട്ടിയില്ല, അല്ലേ? കഷ്ടം!
ആദ്യമായി, എന്താണു പറയാനുള്ളതെന്നു് ഉറപ്പിച്ചതിനു ശേഷം അതിനു് ഉപോദ്‌ബലകങ്ങളാകേണ്ട കാര്യങ്ങള്‍ പരതുന്ന പരിപാടി നിര്‍ത്തുക. പകരം ഉള്ളതു മുഴുവന്‍ വായിച്ചിട്ടു് വിവേചനമില്ലാതെ അവയില്‍ നിന്നു നിഗമനത്തിലെത്തുക. രണ്ടാമതായി, മറ്റുള്ളവരുടെ വാക്കുകളെ വിമര്‍ശിക്കുമ്പോള്‍ അയാള്‍ പറഞ്ഞു എന്നു പറഞ്ഞു് അയാളെഴുതിയതു അതുപോലെ ഉദ്ധരിച്ചു് (അല്ലെങ്കില്‍ അങ്ങോട്ടു് ഒരു ലിങ്കു കൊടുത്തു്) അഭിപ്രായം എഴുതുക.
അല്ലാതെ ബാലിവധസമയത്തു കൂര്‍മ്മബുദ്ധിയായ (എങ്കിലും മാഷേ, ശ്രീരാമനു് ആമയുടെ ബുദ്ധിയാണെന്നു് പറഞ്ഞതു് അല്പം കടന്നുപോയി. ഇതു നോക്കുക. കൂര്‍മ്മബുദ്ധി എന്നതിന്റെ ഏറ്റവും രസകരമായ അര്‍ത്ഥം ഇവിടെ കണ്ണൂസ് പറഞ്ഞിട്ടുണ്ടു്.) ശ്രീരാമന്റെ പാത തുടര്‍ന്നു് ഒളിയമ്പു മാത്രം എയ്തു തുടരാനാണോ പ്ലാന്‍?
ഉമേഷ് ഗുരു asks
ReplyDelete" എന്താണു് ഈ ലേഖനത്തിന്റെ തീം? "
Thus reads the first line --
"കൈകേയിയുടെ ആഗ്രഹപൂര്‍ത്തിക്കുവേണ്ടി രാജ്യം ഉപേക്ഷിച്ച്, പതിന്നാലു വര്‍ഷം വനവാസം കഴിഞ്ഞ്, അവതാരോദ്ദേശമായ രാവണനിഗ്രഹവും കഴിഞ്ഞ് ശ്രീരാമന്‍ തിരികെ അയോദ്ധ്യയിലേക്ക് പോകുകയാണ്. ആ രംഗം നമുക്കൊന്നു നോക്കിയാലോ?
--"
എങ്കില്‍ പതിന്നാലുകൊല്ലം അയോധ്യാധിപനായിരുന്ന ഭരതന്റെ മനസ്സിനുള്ളില്‍ എന്തായിരിക്കും? അല്‍പമെങ്കിലും ആ സിംഹാസനത്തോട് ആഗ്രഹം ഉണ്ടായിരുന്നിരിക്കുമോ? ശ്രീരാമന്‍ തിരികെ വരുമ്പോള്‍ അഥവാ ആ സ്ഥാനം ഒഴിഞ്ഞു കൊടുക്കാന്‍ വിസമ്മതമായിരുന്നു എങ്കില്‍?
------
------
"സര്‍വകാമസമൃദ്ധം ഹി ഹസ്ത്യശ്വരഥസംകുലം
പിതൃപൈതാമഹം രാജ്യം കസ്യ നാവര്‍തയേന്മനഃ"
സകലസുഖസമൃദ്ധമായ പൂര്‍വികസ്വത്തായ രാജ്യം ആരുടെ മനസ്സിനെയാണ് ഇളക്കി കൂടാത്തത്?
ബാക്കി പിന്നീട് "
----
ഉമേഷ് ഗുരു ഇതൊന്നും വായിക്കാതെയാണോ പോലും ഈ കമന്റിട്ടത്?
ReplyDelete" എന്താണു് ഈ ലേഖനത്തിന്റെ തീം? "
"കൈകേയിയുടെ ആഗ്രഹപൂര്‍ത്തിക്കുവേണ്ടി രാജ്യം ഉപേക്ഷിച്ച്, പതിന്നാലു വര്‍ഷം വനവാസം കഴിഞ്ഞ്, അവതാരോദ്ദേശമായ രാവണനിഗ്രഹവും കഴിഞ്ഞ് ശ്രീരാമന്‍ തിരികെ അയോദ്ധ്യയിലേക്ക് പോകുകയാണ്. ആ രംഗം നമുക്കൊന്നു നോക്കിയാലോ?
--"
എങ്കില്‍ പതിന്നാലുകൊല്ലം അയോധ്യാധിപനായിരുന്ന ഭരതന്റെ മനസ്സിനുള്ളില്‍ എന്തായിരിക്കും? അല്‍പമെങ്കിലും ആ സിംഹാസനത്തോട് ആഗ്രഹം ഉണ്ടായിരുന്നിരിക്കുമോ? ശ്രീരാമന്‍ തിരികെ വരുമ്പോള്‍ അഥവാ ആ സ്ഥാനം ഒഴിഞ്ഞു കൊടുക്കാന്‍ വിസമ്മതമായിരുന്നു എങ്കില്‍?
------
------
"സര്‍വകാമസമൃദ്ധം ഹി ഹസ്ത്യശ്വരഥസംകുലം
പിതൃപൈതാമഹം രാജ്യം കസ്യ നാവര്‍തയേന്മനഃ"
സകലസുഖസമൃദ്ധമായ പൂര്‍വികസ്വത്തായ രാജ്യം ആരുടെ മനസ്സിനെയാണ് ഇളക്കി കൂടാത്തത്?
ബാക്കി പിന്നീട് "
----
ഉമേഷ് ഗുരു ഇതൊന്നും വായിക്കാതെയാണോ പോലും ഈ കമന്റിട്ടത്?
ഉമേഷ് ഗുരുവിന് ഇപ്പോള്‍ ഈ ലേഖനത്തിന്റെ തീം മനസ്സിലായോ എന്തോ അദ്ദേഹം അല്ലെങ്കിലും അങ്ങനെയാണ്
ReplyDeleteഎന്നോട് എന്തെങ്കിലും ചോദ്യം അങ്ങു ചോദിക്കും ഞാന്‍ ഉത്തരം പറഞ്ഞാല്‍ അതു ശരിയായോ ഇല്ലയോ
എന്നൊന്നും രാണ്ടാമതു പറയുന്ന പതിവില്ല. മുമ്പ് ചൊവ്വാദോഷത്തെ കുറിച്ചുള്ള പോസ്റ്റില്‍
ഈയുള്ളവന്‍ അറിയാതെ ഒരു കമന്റിട്ടു പോയിരുന്നു- "മനപ്പൊരുത്തമാണ് എറ്റവും പ്രധാനം
അതുണ്ടെങ്കില്‍ പിന്നെ ഒന്നും നോക്കേണ്ട ആവശ്യമില്ല " ഇതു കൈക്കുളങ്ങരരാമവാര്യരുടെ
വ്യാഖ്യാനമുള്ള വരാമിഹിരന്റെ ഹോരാശസ്ത്രത്തിലുണ്ട് എന്ന്. അതിനദ്ദേഹം എഴുതിയ മറുപടി
പരസ്പരബഹുമാനം പ്രകടിപ്പിക്കുന്നതിന്റെ പരമകാഷ്ടയാണ്,. അതിനു ഞാന്‍ പേജു നമ്പര്‍
വരെ കാണിച്ച് മറുപടി കൊടുത്തിരുന്നു.
അദ്ദേഹത്തിന്റെ തന്നെ പോസ്റ്റായ വിമാനസംബന്ധിയായ പോസ്റ്റില്‍0 "ഗുരുമുഖത്തു നിന്നു പഠിച്ച
വിദ്യക്കേ ഗുണമുള്ളു " "എല്ലാം ഗുരുമുഖത്തു നിന്നു തന്നെ പഠിക്കണം" എന്നിത്യാദി
പ്രസ്താവനകള്‍ ഞാന്‍ പറഞ്ഞു എന്നു എഴുതി കണ്ടു. അതിനും ഞാന്‍ ചോദിച്ചു ഞാന്‍ എവിടെയാണ്
ഇപ്പറഞ്ഞ രീതിയില്‍ പറഞ്ഞത് ? എന്ന്. അതിനു മറുപടിയില്ല. അപ്പോള്‍
ഇപ്പറഞ്ഞ വ്യക്തമായി ആര്‍ എവിടെ എപ്പോള്‍ പറഞ്ഞു എന്നതൊന്നും അദ്ദേഹത്തിനു ബാധകമല്ലേ?
ഞാന്‍ പറയാത്ത കാര്യങ്ങള്‍
ഞാന്‍ പറഞ്ഞു എന്ന് തുറന്നെഴുതിയാല്‍ അതു ഒന്നുകില്‍ തെളിയിക്കാണം അല്ലെങ്കില്‍ തിരുത്തണം. ഇതു
സാമാന്യ മര്യാദയാണ്.
മഹാന്മാര്‍ക്ക് ഇതൊന്നും ബാധകമല്ലായിരിക്കാം.
ഇനി - "എന്താണ് ഈ പോസ്റ്റിന്റെ തീം?" എന്ന ചോദ്യത്തില്‍ നിന്നും ഈ പോസ്റ്റിന്റെ തീം അദ്ദേഹത്തിനു
മനസ്സിലായില്ല എന്നു തോന്നി .
ഇതു വായിച്ചിട്ട് അതു മനസ്സിലായില്ലെങ്കില്‍ എന്തായിരിക്കാം അതിന്റെ കാരണം എന്ന് അധികം
ആലോചിക്കേണ്ടി വന്നില്ല.
"അതിബുദ്ധിയുള്ള പൊന്മാന്‍ കിണറ്റുകരയിലാണ് മുട്ടയിടുക " എന്നൊരു ചൊല്ലുണ്ട്. മലയാള വാക്കുകളുടെ
അര്‍ഥത്തെ പറ്റി തര്‍ക്കം വരുമ്പോള്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടാറുള്ള ശബ്ദതാരവലിയില്‍
കൂര്‍മ്മബുദ്ധി എന്ന വാക്കും അതിന്റെ അര്‍ഥവും കൊടുത്തിട്ടുണ്ട്. തീക്ഷ്ണമായ ബുദ്ധി എന്നാണ്‍് അത്,
ഞങ്ങളൊക്കെ ചെറുപ്പത്തില്‍ പഠിച്ചതും അതുതന്നെയാണ്; - പക്ഷെ ഉമേഷ് ഗുരുവിന്റെ
അഭിപ്രായത്തില്‍ അതിന് കൂര്‍മ്മത്തിന്റെ- ആമയുടെ ബുദ്ധി എന്നാണ് അര്‍ഥം. ഇതിനൊക്കെ മറുപടി
പറയുവാന്‍ തുടങ്ങിയാല്‍ അവസാനിക്കുകയില്ല.
പിന്നെയും പറയുന്നു ശ്രീരാമനെ പോലെ ഒളിയമ്പു എയ്യാനാണോ ഭാവം? എന്നൊരു ചോദ്യം. ശ്രീരാമന്‍
ഒളിയമ്പെയ്തതു ബാലിയെയാണ് ബാലി ഒരു വാനരന്‍ --(വാനരന്‍ എന്നാല്‍ കുരങ്ങ് എന്നാണ് അര്‍ഥം ഇനി
അദ്ദെഹത്തിന്റെ ഭാഷയില്‍ വേറെ വ്യഖ്യാനമുണ്ടായേക്കാം). അതുകൊണ്ട് അങ്ങനെയൊന്നും വിചാരിക്കേണ്ട.
പ്രൊഫെയിലില്‍ നിങ്ങളുടെ പ്രായം ശരിയാണെങ്കില്‍ നിങ്ങള്‍ ജനിക്കുന്നതിനു മുമ്പു മുതല്‍ വാല്മീകിരാമായണം പഠിച്ചു തുടങ്ങിയവനാണ് ഞാന്‍ നിങ്ങളെഴുതിയതു പോലെ അയലുവക്കത്തെ വീട്ടില്‍ നിന്നും ഫോണ്‍ വഴി വായിച്ചു കേള്‍ക്കേണ്ട ഗത്‌ഇകേട് ഇല്ല.
ഛേ ഛേ,
ReplyDeleteഎന്തായിത് ഉമേഷ് ജീ. പണിക്കര്‍ മാഷ് മൂന്നു തവണ പോസ്റ്റിന്റെ തീം പറഞ്ഞിട്ടും ഇതുവരെ മനസിലായില്ലേ? ഇതെന്തൊരു കഷ്ടമാ. രാമരാജ്യത്ത് ആരുമിതു കാണുന്നില്ലേ.
പണിക്കര്‍മാഷ് വളരെ നല്ല ഉദ്ദേശത്തോടെ എഴുതിയ ഈ പോസ്റ്റില്‍ ഇടക്കിടയ്ക്ക് ഒന്നു രണ്ടു വിമാനങ്ങള്‍ പറക്കുന്നുണ്ടെന്നുവച്ച് ഈ ഭാരതപുത്രന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടൂന്നതു കാണുന്നില്ലേ ആരും.
ഒരു പോസ്റ്റെഴുതിയിട്ട് അതിന്റെ തീം ഇങ്ങനെ മൂന്നാലു തവണ വിശദീകരിക്കേണ്ടി വരിക വലിയ കഷ്ടം തന്നെ.
പണിക്കര്‍ ജീ, തീം മുഴുവന്‍ ഞാന്‍ വിശ്വസിച്ചു കേട്ടോ.
This comment has been removed by a blog administrator.
ReplyDeleteവക്കാരീസ് ടിപ്‌സ് ഫോര്‍ സ്‌ട്രെസ് ഫ്രീ ചര്‍ച്ച ഒരു കോപ്പി ചെലവാകാനുള്ള ഒരു ചാന്‍സ് കാണുന്നുണ്ട് :)
ReplyDeleteqw_er_ty
അയ്യയ്യോ മന്‌ജിത് ജീ,
ReplyDeleteഅടിയങ്ങളൊക്കെ, പണ്ടു പറക്കുന്നു എന്നു വിശ്വസിച്ച രാമായണത്തിലേ വിമാനങ്ങളൊന്നും പറക്കുന്നവയായിരുന്നില്ല എന്നിപ്പൊഴല്ലേ മനസ്സിലായുള്ളു. അതു ഞങ്ങള്‍ക്കു മനസ്സിലായി എന്ന് സന്തോഷത്തോടെ വെളിപ്പെടുത്തിയതല്ലേ.
വിവരമുള്ളവര്‍ ഇങ്ങനെ ഇനിയും കൂടുതല്‍ പറഞ്ഞുതരുമല്ലൊ
കൂര്‍മ്മ ബുദ്ധിയും ഇതുകൊണ്ടു പിടികിട്ടി
ഇനി എന്തെല്ലാം പിടികിട്ടാനിരിക്കുന്നു
അഹോ ഭാഗ്യം ഈ ഭൂലോകത്തെത്തിപെടാന്‍ കഴിഞ്ഞത്
ഡോ. പണിക്കര്‍ എന്നെക്കൊണ്ടു പറയിച്ചേ അടങ്ങൂ?
ReplyDeleteമറുപടി വളരെ വലുതായതുകൊണ്ടു ഞാന്‍ ഇവിടെ ഇട്ടിട്ടുണ്ടു്. അതിന്റെ പ്രതികരണങ്ങള്‍ ദയവായി ഈ പോസ്റ്റില്‍ത്തന്നെ ചേര്‍ക്കുക.
രണ്ടു വാക്ക്
ReplyDelete"ബുദ്ധികൂര്‍മ്മത" അഥവാ 'കൂര്‍മ്മബുദ്ധി' എന്ന വാക്കിനെപ്പറ്റി കഴിഞ്ഞദിവസം ഉമേശ് ചൂണ്ടിക്കാണിച്ചപ്പോഴാണ് ആലോചിച്ചത്.
sharp എന്ന അര്‍ഥത്തില്‍ മലയാളത്തില്‍ 'കൂര്‍ത്തത്' 'കൂര്‍മ്മയുള്ളത്' എന്നു പറയാറില്ലേ? "മധുരത" പോലെ, 'കൂര്‍മ്മത" എന്നു പറഞ്ഞുകൂടെ (വെറും സംശയമാണ്).
നീലിമ പോലെ 'പച്ചിമ' എന്നും കണ്ടുതുടങ്ങിയിട്ടുണ്ടല്ലോ.
തീക്ഷ്ണബുദ്ധിയ്ക്കു പകരമായി ഉപയോഗിയ്ക്കാവുന്ന മലയാളം മറ്റുപദം ഏതെങ്കിലുമുണ്ടോ? എന്റെ കയ്യില്‍ മലയാളം നിഘണ്ടുവില്ല.(അതെന്റെ പോരായ്മയാണ്). എങ്കിലും അറിയുന്നവര്‍ സമയം കിട്ടുമ്പോള്‍ പറഞ്ഞുതരണേ.
2 'ശേഖരിയ്ക്കുക' എന്ന വാക്‌ക്‍ 'കൂട്ടിവെയ്ക്കുക എന്ന അര്‍ഥത്തില്‍ സംസ്കൃതത്തില്‍ ശരിയല്ല. മലയാളത്തില്‍ ആ വാക്കു ശരിയാണോ? അതോ അപപാഠമാണോ? അറിയാന്‍ താല്‍പര്യപ്പെടുന്നു.
സസ്നേഹം
ജ്യോതി
ജ്യോതീ,
ReplyDeleteഇതു നോക്കുക.
സംസ്കൃതത്തിലെ പല വാക്കുകള്‍ക്കും മലയാളത്തില്‍ അര്‍ത്ഥവ്യത്യാസം വന്നിട്ടുണ്ടു്. താമസം, അതിശയം തുടങ്ങി പലതും. പക്ഷേ കൂര്‍മ്മ ഒരു മലയാളവാക്കാണു്. കൂര്‍ത്തതിന്റെ അവസ്ഥ. അതിന്റെകൂടെ സംസ്കൃതപ്രത്യയമായ “ത” ചേര്‍ക്കുന്നതു ശരിയല്ല (സ്വതേ നാമമായതുകൊണ്ടു പിന്നെ പ്രത്യയം ചേര്‍ക്കേണ്ട ആവശ്യമില്ല താനും.) ചേര്‍ത്താല്‍ അതു നന്മത, വെണ്മത എന്നിവയെപ്പോലെ ആയിപ്പോകും.
sharp എന്നതിന്റെ സംസ്കൃതമെന്താണു ജ്യോതീ?
പണിക്കര്‍ സാറേ...
ReplyDeleteഉമേഷ്ജിയുടെ മറുപടി വായിച്ചല്ലോ....ഇനി വല്ല സംശയവുമുണ്ടോ ആവോ?
പറയാന്‍ വിഷമമുണ്ട്. താങ്കള്‍ക്ക് അറിവൊക്കെയുണ്ട്..പക്ഷേ......എന്തോ ആള് ശരിയല്ല.
മാഷെ, മാഷിന് വേണ്ട ആദരവ് മാഷിന് കിട്ടും..കിട്ടിക്കോളും.ബൂലോഗം അത് തരും.തരുന്നുണ്ടാകും.ഇല്ലെങ്കില്‍ മാഷ് ഇനിയും മെച്ചപ്പെടാന്‍ ഉണ്ടാകും..അറിവില്ലല്ലെങ്കില്‍ വേറെ ഏതെങ്കിലും തരത്തില്‍...
ബൂലോഗം വിയെമ്മിന്റെ കോമഡി വായിച്ച് കൂടുതല്‍ രസിക്കുന്നതിന് ഞാന്‍ വിയെമ്മിനിട്ട് ഒളിഞ്ഞും തെളിഞ്ഞും പാരപണിഞ്ഞിട്ടെന്ത് കാര്യം? അത് മോശല്ലേ മാഷേ...
ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞൂന്നേയുള്ളു..അതെന്താന്നെച്ചാല്‍, അങ്ങ് പറയുന്നത് വലിയ ശ്രീരാമന്റെ കഥയൊക്കെയാണെങ്കിലും താങ്കളുടെ ഉദ്ദേശ്യം ഏകദേശം നമ്മടെ ലെവലിലൊക്കെയുള്ളതാണ് മാഷേ..അത് മനസ്സിലാക്കാന്‍ സംസ്കൃതമൊന്നുമറിയേണ്ട.
മുഴച്ച് നില്‍ക്കുന്നു പച്ചനിറം.
അയ്യേ!
"പ്രൊഫെയിലില്‍ നിങ്ങളുടെ പ്രായം ശരിയാണെങ്കില്‍ നിങ്ങള്‍ ജനിക്കുന്നതിനു മുമ്പു മുതല്‍ വാല്മീകിരാമായണം പഠിച്ചു തുടങ്ങിയവനാണ് ഞാന്‍"
ReplyDeleteഈ ലോജിക്ക് വച്ച് താങ്കളായിരിക്കുമല്ലോ ബെന്‍ജോണ്‍സണേക്കാള്‍ വലിയ ഓട്ടക്കാരന്‍. കാരണം ബെന്‍ജോണ്‍സണ്‍ ഡയപ്പറിട്ടുനടന്നകാലത്ത് താങ്കള്‍ പുഷ്പം പോലെ മയിലുകള്‍ നടന്നിട്ടുണ്ടാവില്ലേ? 25-30 വയസ്സുകഴിഞ്ഞാല്‍ പിന്നെ, പ്രായം കൊണ്ടുമാത്രം വലിയ കാര്യമൊന്നുമില്ല.
താങ്കളുടെ സര്‍ക്കാസം ഒരു തരം ഭീരുത്വമാണ്. ഉത്തരം പറയാതെ ഒഴിഞ്ഞുമാറാനുള്ള ചീപ്പ് ടെക്നിക്ക്.
ഈ കഥയില്‍ വിമാനം മൂന്ന് പറന്നുകഴിയുമ്പോള്‍ അതെവിടേയ്ക്കാണ് പോകുന്നത് എന്നറിയാന്‍ ഡയപ്പറിട്ടുകൊണ്ട് രാമായണം വായിക്കേണ്ടകാര്യമൊന്നുമില്ല.
അപ്പോള്‍ നമ്മള്‍ നമുക്കു വേണ്ട ഭാഗങ്ങള്‍ മാത്രമേ quote ചെയ്യാന്‍ പാടുള്ളു, വാക്കുകള്‍ നമുക്കു വേണ്ട രീതിയിലേ വാഖ്യാനികാനും പാടുള്ളു എന്നു കൂടി ഇപ്പോള്‍ മനസ്സിലായി. സന്തോഷം
ReplyDeleteചൊവ്വാദോഷത്തിന്റെ കമന്റില്‍ ആപസ്തംബന്‍, അലംബായനന്‍ എന്നെ ആചാര്യന്മാരുടെ ആശയം ഉള്‍പ്പെടുത്തിയതൊക്കെ അങ്ങു വിട്ടുകളയാം.
കമന്റുകള്‍ മുഴുവന്‍ രൂപത്തില്‍ ഇങ്ങനെയായിരുന്നല്ലൊ
indiaheritage said...
ജാതകപരിശോധനക്ക് ആധാരമായ ഹോരാശാസ്ത്രത്തില്‍ പ്രധാനമായ ഒന്നാണ് വരാഹമിഹിരാചാര്യണ്റ്റേത്. അതിണ്റ്റെ ശ്രീ കൈക്കുളങ്ങര രാമവാര്യരുടെ വ്യഖ്യാനമുള്ള പുസ്തകം നോക്കുക.
ആ പുസ്തകത്തില്‍ പറയുന്നുണ്ട് മനപ്പൊരുത്തമാണ് പ്രധാനം, അതുണ്ടെങ്കില്‍ വേറേ ഒന്നും നോക്കേണ്ട കാര്യമില്ല എന്ന്.
ഈരേഴുപതിന്നാലു ലോകങ്ങളുടേയും രക്ഷകനായ ഭഗവാനേ യേശുദാസടുത്തു ചെന്നുപദ്രവിക്കാതെ രക്ഷിക്കുന്നതും, സന്താനഗോപാലയന്ത്രം ധരിച്ച് പുത്രഭാഗ്യം ഉണ്ടാക്കുന്നതും എല്ലാം കേള്‍ക്കുമ്പോള്‍
പണ്ടു സഞ്ജയന്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു. " സുഹൃത്തെ മന്ദബുദ്ധികളായ ആളുകള്‍ ഉള്ളിടത്തോലം കാലം ഭൂമിയില്‍ മനസ്സാക്ഷിയില്ലാത്തവര്‍ക്ക് ജീവിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല "
11 September, 2006 04:33
ഉമേഷàµ::Umesh said...
ഇന്‍ഡ്യാഹെരിറ്റേജ് മാഷേ,
വരാഹമിഹിരഹോരയിലെവിടെയാണു മനപ്പൊരുത്തത്തിന്റെ കാര്യം പറഞ്ഞിരിക്കുന്നതു്? പോട്ടേ, അതിലെവിടെയാണു വിവാഹപ്പൊരുത്തത്തിന്റെ കാര്യം പറഞ്ഞിരിക്കുന്നതു്? ചുരുക്കം ചില വര്‍ജ്ജ്യയോഗങ്ങളല്ലാതെ ഇന്നു പറയുന്ന വിവാഹപ്പൊരുത്തമെന്തെങ്കിലും ഹോരാശാസ്ത്രത്തിലുണ്ടോ?
ശ്ലോകം ഉദ്ധരിക്കണമെന്നില്ല. ഏതദ്ധ്യായത്തില്‍ എത്രാമത്തെ ശ്ലോകമെന്നു പറഞ്ഞാല്‍ മതി.
ഇനി, അതിലില്ലാത്തതു കൈക്കുളങ്ങര രാമവാര്യര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ദുര്‍വ്യാഖ്യാനമല്ലേ?
വിവാഹപ്പൊരുത്തം ഹോരാശാസ്ത്രത്തിലോ ഫലദീപികയിലോ സാരാവലിയിലോ ഒന്നുമില്ല. ഉദരപൂരണത്തിനു കൂടുതല്‍ വഴികള്‍ക്കായി പിന്നീടു ജ്യോത്സ്യന്മാര്‍ കൂട്ടിച്ചേര്‍ത്തതാണു്.
ഒരു പക്ഷേ, ഞാന്‍ ഗുരുമുഖത്തു നിന്നു പഠിക്കാതെ പുസ്തകത്തില്‍ നിന്നു വായിച്ചതു കൊണ്ടാവാം ഇതൊന്നും കാണാഞ്ഞതു്, അല്ലേ?
ഈ പോസ്റ്റ് ചൊവ്വദോഷത്തെപ്പറ്റിയാണല്ലോ. അതിനെപ്പറ്റി ഒന്നും മാഷ് പറഞ്ഞില്ലല്ലോ. വരാഹമിഹിരന്‍ എന്തു പറഞ്ഞിട്ടുണ്ടു ചൊവ്വദോഷത്തെപ്പറ്റി?
പിന്നെ, “ഭഗവാനേ യേശുദാസടുത്തു ചെന്നുപദ്രവിക്കാതെ രക്ഷിക്കുന്നതും...” എന്നു പറഞ്ഞതൊന്നു വിശദീകരിക്കാമോ? ഗുരുവായൂരപ്പന്റെ കാര്യമാണോ?
12 September, 2006 03:22
നളനàµâ€ said...
ഉമേഷ് അണ്ണനേതായാലും ഗുരുമുഖത്തുനിന്നും പഠിക്കാത്തതു വലിയ കഷ്ടമായിപ്പോയി.
12 September, 2006 03:34
indiaheritage said...
Priya Umesh,
ചൊവ്വാദോഷമുള്ള ആളുകളുടെ വിവാഹമാണ് ആ പോസ്റ്റിണ്റ്റെ --'ചൊവ്വാദോഷമില്ലാത്ത ആള്‍ ഒരുവര്‍ഷത്തിനുള്ളില്‍ മരിക്കും '--എന്ന വാചകം പ്രസക്തമാക്കുന്നത് എന്നെനിക്കു തോന്നുന്നു.
ജാതകപൊരുത്തത്തെ പറ്റി ശ്രീ കൈക്കുളങ്ങര രാമവാരിയര്‍ പുസ്തകത്തിണ്റ്റെ ഒന്നാം ഭാഗം പേജ് ൩൨ ല്‍ കൊടുത്തിരിക്കുന്ന വ്യാഖ്യാനം നോക്കുക . അതു വ്യാഖ്യാതാവിണ്റ്റെ വാക്കുകളാണ് അതുകൊണ്ടാണ് ഞാന്‍ വ്യാഖ്യാതാവിണ്റ്റെ പേരുള്ളത് നിര്‍ദ്ദേശിച്ചത്.
അതില്‍ അദ്ദേഹം അലംബായനന്‍ ആപസ്തംബന്‍ തുടങ്ങിയ ആചാര്യന്‍മാരുടെ വീക്ഷണങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പക്ഷെ അതൊന്നും പൊരുത്തം നോക്കണം എന്നല്ല മരിച്ച് ഉദരപൂരണത്തിനുവെണ്ടി കെട്ടിച്ചമച്ചതാണെന്നും പറയുന്നുണ്ട്.
ഞാന്‍ എഴുതിയ അവസാനത്തേ വരിയിലും സഞ്ജയണ്റ്റെതായി കൊടുത്ത വരി ശ്രദ്ധിച്ചിരിക്കുമല്ലൊ
ഗുരുവായൂരപ്പദര്‍ശനത്തിണ്റ്റെ കാര്യം തന്നെയാണ് യേശുദാസിണ്റ്റെ കാര്യത്തില്‍ ഞാനുദ്ദേശിച്ചത്
12 September, 2006 04:26
Mosilager said...
സോറീ സാരന്മാരേ വായിച്ച് വരാന്‍ കുറേ സമയം എടുക്കും... ധീരേ ധീരേ ഓരോ കമ്മന്‍റ് വായിചോണ്ട് ഇരിക്കുകയാണ്‍.
12 September, 2006 22:40
Post a Comment
പ്രസക്തമെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ഉദ്ധരിച്ചുള്ളൂ. എങ്കിലും അതു മറച്ചുവെച്ചിട്ടില്ല. അതിനാണു ലിങ്ക് കൊടുത്തതു്. വായിക്കുന്നവര്‍ ലിങ്ക് പിന്തുടര്‍ന്നു വായിച്ചുകൊള്ളും.
ReplyDeleteഅതിലുള്ള യേശുദാസിനെപ്പറ്റിയുള്ള അധിക്ഷേപവും മറ്റും ഇവിടെ പ്രസക്തമാണെന്നു തോന്നിയില്ല.
പിന്നെ,
അതില്‍ അദ്ദേഹം അലംബായനന്‍ ആപസ്തംബന്‍ തുടങ്ങിയ ആചാര്യന്‍മാരുടെ വീക്ഷണങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പക്ഷെ അതൊന്നും പൊരുത്തം നോക്കണം എന്നല്ല മരിച്ച് ഉദരപൂരണത്തിനുവെണ്ടി കെട്ടിച്ചമച്ചതാണെന്നും പറയുന്നുണ്ട്.
എന്നു താങ്കള്‍ പറഞ്ഞതുകൊണ്ടു് എന്താണുദ്ദേശിച്ചതെന്നും മനസ്സിലായില്ല. ഈപ്പറഞ്ഞ രണ്ടു പേരും പൊരുത്തത്തെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും അവ ഉദരപൂരണത്തിനു വേണ്ടി കെട്ടിച്ചമച്ചതാണെന്നും കൈക്കുളങ്ങര പറയുന്നു എന്നാണോ? അതോ അവ പറയുന്നതു പൊരുത്തം നോക്കണം എന്നല്ല മറിച്ചു് ഉദരപൂരണം മാത്രമേ ചെയ്യാവൂ എന്നു പറയുന്നു എന്നാണോ?
ഇതില്‍ എന്താണുദ്ദേശിച്ചതെന്നു് ഇത്രയും വിശദമായി എഴുതി ചോദിക്കണമെന്നു തോന്നിയില്ല. കാരണം, മനപ്പൊരുത്തമാണു പ്രധാനം എന്നു് ഒരു പുസ്തകം ഉദ്ധരിച്ചു താങ്കള്‍ പറഞ്ഞു. അങ്ങനെയല്ലല്ലോ എന്നു ഞാനും പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞതു തന്നെ ആരോ പറഞ്ഞു (ആരു പറഞ്ഞു എന്നു് എനിക്കിപ്പോഴും വ്യക്തമല്ല) എന്നു താങ്കള്‍ പറഞ്ഞു. താങ്കള്‍ തന്നെ പരസ്പരവിരുദ്ധമായി സംസാരിക്കുന്നു എന്നു ഞാന്‍ എടുത്തു പറയാഞ്ഞതാണോ കുറ്റം?
താങ്കള്‍ എഴുതിയ പാരാവാരം മുഴുവന്‍ ഉദ്ധരിക്കാന്‍ നിന്നാല്‍ അതിനേ സ്ഥലം കാണൂ. അതിനാല്‍ പ്രസക്തമെന്നു തോന്നുന്നതു് ഉദ്ധരിക്കുന്നു. ബാക്കി വായിക്കാന്‍ ലിങ്കും കൊടുക്കുന്നു. അത്ര മാത്രം.
ഇവിടെ ഭാഗികമായി മാത്രം ഉദ്ധരിച്ചു ഞാന്‍ വായനക്കാരെ വഴിതെറ്റിച്ചിട്ടില്ല എന്നാണു് ഇപ്പോഴും എന്റെ വിശ്വാസം.
"ഈരേഴുപതിന്നാലു ലോകങ്ങളുടേയും രക്ഷകനായ ഭഗവാനേ യേശുദാസടുത്തു ചെന്നുപദ്രവിക്കാതെ രക്ഷിക്കുന്നതും, സന്താനഗോപാലയന്ത്രം ധരിച്ച് പുത്രഭാഗ്യം ഉണ്ടാക്കുന്നതും എല്ലാം കേള്‍ക്കുമ്പോള്‍
ReplyDeleteപണ്ടു സഞ്ജയന്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു. " സുഹൃത്തെ മന്ദബുദ്ധികളായ ആളുകള്‍ ഉള്ളിടത്തോലം കാലം ഭൂമിയില്‍ മനസ്സാക്ഷിയില്ലാത്തവര്‍ക്ക് ജീവിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല "
---"
ഈ വരികള്‍ വായിച്ചപ്പോള്‍ അതു യേശുദാസിനെ അധിക്ഷേപിക്കുകയാണ് എന്നാണ് ഉമേഷിനു മനസ്സിലായത് എങ്കില്‍ ---
ഞാന്‍ തന്നെ വിശദീകരിച്ചേക്കാം ഈരേഴുപതിന്നാലു ലോകങ്ങളേയും രക്ഷിക്കുന്ന ഭഗവാന്റെ രക്ഷകരായി സ്വയം ചമയുന്ന ആളുകളോടു യേശുദാസിനെ അമ്പലത്തില്‍ കയറ്റാതെ നിര്‍ത്തുന്നതിലുള്ള എന്റെ അമര്‍ഷം ആണ് അത് എന്നു മന്‍സ്സിലായില്ലെങ്കില്‍ -
അതു സാധാരണക്കാരെ കബളിപ്പിച്ച് ഉപജീവനം നടത്തുന്നവര്‍ക്കെതിരായ പ്രസ്താവനയാണ് എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍- സമ്മതിച്ചിരിക്കുന്നു താങ്കളുടെ വാദങ്ങളെല്ലാം അംഗീകരിച്ചിരിക്കുന്നു. തെറ്റിദ്ധാരണയുടെ പുറത്ത് എന്തുമാകാമല്ലൊ
ഞാന്‍ നിര്‍ത്തി ഇനി നമ്മള്‍ തമ്മില്‍ എന്തു പറയാന്‍-
വളരെ വിദഗ്ദ്ധമായാണല്ലോ താങ്കള്‍ വിഷയം മാറ്റുന്നതു്? “ഗുരുമുഖത്തെപ്പറ്റി ഞാന്‍ പറഞ്ഞതു് എവിടെയാണെന്നു കാണിച്ചുതരാമോ” എന്നും “മനപ്പൊരുത്തത്തെപ്പറ്റി ഞാന്‍ പറഞ്ഞതിനു താന്‍ മറുപടി പറഞ്ഞില്ലല്ലോ” എന്ന രണ്ടു വെല്ലുവിളികളോടെ തുടങ്ങി. അതിനു രണ്ടിനും മറുപടി പറഞ്ഞപ്പോള്‍ താങ്കള്‍ക്കു പിന്നെയൊന്നും പറയാനില്ല. പിന്നെ “കൂര്‍മ്മബുദ്ധി”യില്‍ പിടികൂടി ശബ്ദതാരാവലിയില്‍ അതു സാധുവാണെന്നുണ്ടു് എന്നതിലായി. (ഞാന്‍ പറഞ്ഞതു “കൂര്‍മ്മബുദ്ധി” അല്ല “ബുദ്ധികൂര്‍മ്മത” ആണെന്നതു വേറേ കാര്യം.) അതും തെറ്റാണെന്നു തെളിയിച്ചപ്പോള്‍ അലംബായനനെയും ആപസ്തംബനെയും കൊണ്ടുവന്നു. അതിനും മറുപടി പറഞ്ഞപ്പോള്‍ അതിന്റെകൂടെ സാന്ദര്‍ഭികമായി പറഞ്ഞ യേശുദാസിന്റെ വാലില്‍ തൂങ്ങി. അല്ലാ, മേല്‍പ്പറഞ്ഞ കാര്യങ്ങളെപ്പറ്റി ഒന്നും പറയാനില്ലേ? (രാമായണവും വിമാനവുമൊക്കെ പണ്ടേ ഓഫ്‌ടോപ്പിക്കായി!)
ReplyDeleteഇനി യേശുദാസിനെപ്പറ്റി താങ്കള്‍ പറഞ്ഞ വാക്യത്തിന്റെ താങ്കള്‍ ഉദ്ദേശിച്ചതിന്റെ അര്‍ത്ഥം ഞാന്‍ ഇപ്പോള്‍ താങ്കള്‍ വിശദീകരിച്ചപ്പോഴാണു മനസ്സിലാക്കിയതു്. ആതൊരു അധിക്ഷേപമായാണു് ഞാന്‍ കരുതിയതു്.
ഒരാള്‍ പറയുന്നതു് മറ്റൊരാള്‍ തെറ്റിദ്ധരിക്കുന്നതു് വക്താവിന്റെ ആര്‍ജ്ജവക്കുറവു മൂലമാണോ ശ്രോതാവിന്റെ മുന്‍വിധിയും അനവധാനതയും
മൂലമാണോ എന്നു ചോദിച്ചാല്‍ രണ്ടുമാണെന്നാണു് എന്റെ പക്ഷം. ഒരു കമന്റിന്റെ ഭാഗമായി താങ്കള്‍ എഴുതിയ ഒരു വാക്യം വേണ്ടത്ര വ്യക്തമാകാഞ്ഞപ്പോള്‍ അതു താങ്കളോടു ചോദിച്ചു മനസ്സിലാക്കാതെ തെറ്റായ അര്‍ത്ഥത്തില്‍ ഉദ്ധരിച്ചതിനു ക്ഷമിക്കുക.
അതേ സമയം ഈ ഒടുവില്‍ പറഞ്ഞതിന്റെ ബാക്കിയായി പുതിയ വിഷയം തുടങ്ങുന്നതിനു പകരം, മുമ്പു പറഞ്ഞ ഏതെങ്കിലും കാര്യത്തെപ്പറ്റി വല്ല വിശദീകരണവുമുണ്ടെങ്കില്‍ കേട്ടാല്‍ കൊള്ളാമായിരുന്നു.
ഓ, താങ്കള്‍ നിര്‍ത്തി, അല്ലേ. ഞാനും നിര്‍ത്തി. ഇനി ഇതു പോലെ വല്ലതും വേറേ എവിടെയെങ്കിലും കാണുകയാണെങ്കില്‍ വീണ്ടും വരാം.
ഉമേഷ്::Umesh said...
ReplyDelete“ഗുരുമുഖത്തെപ്പറ്റി ഞാന്‍ പറഞ്ഞതു് എവിടെയാണെന്നു കാണിച്ചുതരാമോ” എന്നും “മനപ്പൊരുത്തത്തെപ്പറ്റി ഞാന്‍ പറഞ്ഞതിനു താന്‍ മറുപടി പറഞ്ഞില്ലല്ലോ” എന്ന രണ്ടു വെല്ലുവിളികളോടെ തുടങ്ങി. അതിനു രണ്ടിനും മറുപടി പറഞ്ഞപ്പോള്‍ താങ്കള്‍ക്കു പിന്നെയൊന്നും പറയാനില്ല. പിന്നെ “കൂര്‍മ്മബുദ്ധി”യില്‍ പിടികൂടി ശബ്ദതാരാവലിയില്‍ അതു സാധുവാണെന്നുണ്ടു് എന്നതിലായി. (ഞാന്‍ പറഞ്ഞതു “കൂര്‍മ്മബുദ്ധി” അല്ല “ബുദ്ധികൂര്‍മ്മത” ആണെന്നതു വേറേ കാര്യം.)
-----
കമന്റുകള്‍ ഇങ്ങനെയായിരുന്നല്ലൊ
-------
മുമ്പ് ചൊവ്വാദോഷത്തെ കുറിച്ചുള്ള പോസ്റ്റില്‍
ഈയുള്ളവന്‍ അറിയാതെ ഒരു കമന്റിട്ടു പോയിരുന്നു- "മനപ്പൊരുത്തമാണ് എറ്റവും പ്രധാനം
അതുണ്ടെങ്കില്‍ പിന്നെ ഒന്നും നോക്കേണ്ട ആവശ്യമില്ല " ഇതു കൈക്കുളങ്ങരരാമവാര്യരുടെ
വ്യാഖ്യാനമുള്ള വരാമിഹിരന്റെ ഹോരാശസ്ത്രത്തിലുണ്ട് എന്ന്. അതിനദ്ദേഹം എഴുതിയ മറുപടി
പരസ്പരബഹുമാനം പ്രകടിപ്പിക്കുന്നതിന്റെ പരമകാഷ്ടയാണ്,. അതിനു ഞാന്‍ പേജു നമ്പര്‍
വരെ കാണിച്ച് മറുപടി കൊടുത്തിരുന്നു.
അദ്ദേഹത്തിന്റെ തന്നെ പോസ്റ്റായ വിമാനസംബന്ധിയായ പോസ്റ്റില്‍0 "ഗുരുമുഖത്തു നിന്നു പഠിച്ച
വിദ്യക്കേ ഗുണമുള്ളു " "എല്ലാം ഗുരുമുഖത്തു നിന്നു തന്നെ പഠിക്കണം" എന്നിത്യാദി
പ്രസ്താവനകള്‍ ഞാന്‍ പറഞ്ഞു എന്നു എഴുതി കണ്ടു.
"അതു മനസ്സിലാകണമെങ്കില്‍ ഗുരുമുഖത്തു നിന്നും പഠിക്കണം"
എന്നു ഞാന്‍ അദ്വൈത ചര്‍ച്ചയില്‍ ഡാലിയുടെ പോസ്റ്റില്‍ ഇട്ടത് നേരത്തെ സമ്മതിച്ചതുമാണ് അതിനേ വിശദീകരിച്ചതുമാണ്. അതല്ലാതെ മേല്‍പറഞ്ഞതരത്തില്‍ എല്ലാം ഗുരുമുഖത്തു നിന്നും പഠിക്കണം എന്നോ ഗുരുകുഖത്തു നിന്നഭ്യസിച്ച വിദ്യക്കു മാത്രമേ ഫലമുള്ളു എന്നും ഞാന്‍ ഒരിടത്തും പരഞ്ഞിട്ടില്ല, അഥവാ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തിരുത്തുവാന്‍ തയ്യറുമാണ് എന്നും നേരത്തേ എഴുതിക്കഴിഞ്ഞതാണ്.
ഉമേഷ്::Umesh said...
+--അല്ലാതെ ബാലിവധസമയത്തു കൂര്‍മ്മബുദ്ധിയായ (എങ്കിലും മാഷേ, ശ്രീരാമനു് ആമയുടെ ബുദ്ധിയാണെന്നു് പറഞ്ഞതു് അല്പം കടന്നുപോയി. ഇതു നോക്കുക. കൂര്‍മ്മബുദ്ധി എന്നതിന്റെ ഏറ്റവും ----"
ഇതു "കൂര്‍മ്മത" എന്നാണോ "കൂര്‍മ്മ " എന്നാണോ? ഇതില്‍ നിങ്ങള്‍ കൂര്‍മ്മത എന്നാണ് പറഞ്ഞത് എന്നൊക്കെ പറഞ്ഞാല്‍ നാം രണ്ടു പേര്‍ മാത്രമല്ല ഈ ഭൂമിയില്‍ ഉള്ളത്, അനേകര്‍ വായിക്കുന്നതാകാം എന്നു മാത്രമേ പറയാനുള്ളു.
ഭാഷ വായിച്ചാല്‍ വേണ്ട വിധത്തിലല്ലാതെ മനസ്സിലാക്കുന്ന നിങ്ങളോടു വീണ്ടും സംസാരിക്കേണ്ടി വന്നതില്‍ ലജ്ജയുണ്ട്
നന്നായി വരട്ടെ എല്ലാ ഭാവുകങ്ങളും താങ്കള്‍ക്കും താങ്കളുടെ സ്തുതിപാഠകര്‍ക്കും എല്ലാ കാലത്തേക്കും നേര്‍ന്നുകൊണ്ട് വീണ്ടും നിര്‍ത്തട്ടെ.
ദയവായി ക്ഷമിക്കുക. “ബുദ്ധികൂര്‍മ്മത”യെപ്പറ്റി കമന്റില്‍ ചോദിച്ചതു ജ്യോതിയാണു്. കമന്റിട്ടപ്പോള്‍ തെറ്റിപ്പോയി. ക്ഷമിക്കുക.
ReplyDeleteഅതിരിക്കട്ടേ, ബാക്കിയുള്ള കാര്യങ്ങളെപ്പറ്റി ഒന്നും പറയാനില്ലേ?
എല്ലാ വിധ ഉയര്‍ച്ചയും ഐശ്വര്യവും പ്രാപ്തിയും ഒക്കെ ഉണ്ടായിരുന്ന നഹുഷരാജാവ് സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നു, സ്വന്തം കഴിവിനാല്‍. പക്ഷേ, ആ ഉയര്‍ച്ചയില്‍ അഹങ്കാരത്തിനു കൊമ്പുമുളച്ചപ്പോള്‍, നേരേചൊവ്വേ നില്‍ക്കാന്‍പോലും വയ്യാത്ത ഒരു പെരുമ്പാമ്പായി ഭൂമിയിലേയ്ക്കു വീണു, എന്നൊരുകഥ കേട്ടിട്ടുണ്ട്.
ReplyDeleteആ കഥ പഠിയ്ക്കുന്നത്, സ്വര്‍ഗ്ഗം ഉണ്ടോ? അതു മുകളിലാണോ? ഒരാള്‍ ശപിച്ചാല്‍ മറ്റൊരാള്‍ പാമ്പാവുമോ? ഇതൊക്കെ പൊള്ളക്കഥകളല്ലേ? എന്നു ചിന്തിക്കാന്‍ മാത്രമല്ല, സ്വന്തം വ്യക്തിത്വം വികസിപ്പിക്കാനുള്ള കൊച്ചുകൊച്ചു പാഠങ്ങള്‍ ഹൃദയത്തിലേക്കലിഞ്ഞുചേരാന്‍ കൂടിയാണ് എന്നു ഞാന്‍ കരുതുന്നു.
വലിയവരായ, സന്മനസ്സുള്ള ആളുകള്‍ എന്നു ഞാന്‍ വിശ്വസിക്കുന്നവരില്‍ നിന്നും ഇത്തരം പ്രതികരണങ്ങള്‍ കാണുമ്പോള്‍ മഹാമോശം എന്നു പറയാനാണെനിയ്ക്കു തോന്നുന്നത്. (പച്ചമനുഷ്യരാണ്, ദൈവമൊന്നുമല്ല, എന്നത് ന്യായീകരണമാവില്ല.) എനിയ്ക്കറിയാം നിങ്ങള്‍ instinct നനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നവരേക്കാള്‍ ബുദ്ധിയും വിവേകവും ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരാണെന്ന്.
(ഞാന്‍ വികാരാധീനയാവുമ്പോള്‍ എന്നേയും ഈ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടാവും എന്ന ശുഭപ്രതീക്ഷയോടെ, ഈ കമന്റ് പ്രസിദ്ധീകരിക്കാന്‍ തീരുമാനിയ്ക്കുന്നു. പണിക്കര്‍ജി, വേണമെങ്കില്‍ ഡിലീറ്റുകയും ആവാം.)
എല്ലാവരോടും ബഹുമാനത്തോടെ,
ജ്യോതി
ജ്യോതിര്‍മയി
ReplyDelete-
ഞാന്‍ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ വീണ്ടും വീണ്ടും എന്റെ പേരില്‍ ആരോപിക്കപെടുമ്പോള്‍ ചിലപ്പോള്‍ മറുപടി കൊടുത്തില്ലെങ്കില്‍ പിന്നീടു വരുന്നവര്‍ നമ്മളെ പഴിക്കില്ലെ ?
അതവര്‍ക്കു മനസ്സിലാകാഞ്ഞിട്ടാണൊ എന്നാരു നോക്കുന്നു.
അതിനു തന്നെയല്ലെ ഡോ പണിക്കര്‍ക്കുള്ള മറുപടിയില്‍ കമന്റനുവദിക്കാതെ വച്ചിരിക്കുന്നത്? അതു വായിക്കുന്നവര്‍ ആ ഒരു ഭാഗം മാത്രമല്ലേ കാണുകയുള്ളു.
ശ്രീകൃഷ്ണന്‍ ഗീതയില്‍ പറഞ്ഞത് ഓര്‍മ്മയുണ്ടായിരിക്കുമല്ലൊ- തന്നെ ഇതൊന്നു ബാധിക്കുകയില്ലെങ്കിലും ലോക നിയമം വച്ച് ചെയ്യേണ്ടി വരുന്നു എന്ന്.
ആ വാചകങ്ങളോ, രാമായണത്തിലെ വിമാനത്തിനു വ്യക്തമായ തെളിവുണ്ടെന്നോ ഒന്നു ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. രാമായണതിലുള്ള വിമാന സൂചന ഞാന്‍ വിശ്വസിക്കുന്നു അതെന്റെ സ്വാതന്ത്ര്യം.
പക്ഷേ
"അപാനം ശതധാ ധൗതം ന ശ്രേഷ്ഠം ഇന്ദ്രിയം ഭവേല്‍" എന്നു പണ്ടുള്ളവര്‍ പറഞ്ഞത് എത്ര സത്യം എന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി വരുന്നു
Entha blog-ilum groupism mO. Umesh-um koottarum oru group, indiaheritage rebel!!
ReplyDeleteHealthy discussion nallathan~. Alpa vivaram ullavaran~ athinte pEril ahankarikkunnath~.
Heritage Mashe, Nalla subjects. Please continue writing.
Arun, a blog fan
അരുണ്‍
ReplyDeleteഭര്‍ത്തൃഹരിയുടെ രണ്ടു ശ്ലോകങ്ങള്‍
"അജ്ഞഃ സുഖമാരാദ്ധ്യഃ സുഖതരമാരാദ്ധ്യതേ വിശേഷജ്ഞഃ
ജ്ഞാനലവദുര്‍വിദഗ്ധം ബ്രഹ്മാപി തം നരം ന രഞ്ജയതി"
ഒട്ടും അറിവില്ലാത്തവനേയും വിശേഷജ്ഞാനം ഉള്ളവനേയും കാര്യങ്ങള്‍ മനസ്സിലാക്കുവന്‍ എളുപ്പമാണ്.
എന്നാല്‍ അല്‌പജ്ഞാനം കൊണ്ടഹങ്കരിക്കുന്നവനെ ബ്രഹ്മാവിനു പോലും നേരെയാക്കുവാന്‍ സാധിക്കുകയില്ല.
"വ്യാളം ബാലമൃണാളതന്തുഭിരസൗ രോദ്ധും സമുജ്ജൃംഭതേ
ഭേത്തും വജ്രമണിം ശിരീഷകുസുമപ്രാന്തേന സന്നഹ്യതി
മാധുര്യം മധുബിന്ദുനാ രചയിതും ക്ഷാരാംബുധേരീഹതേ
മൂര്‍ഖാന്‍ യഃ പ്രതിനേതുമിഛതി ബലാല്‍ സൂക്തൈഃ സിധാസ്യന്ദിഭിഃ"
മദിച്ചിരിക്കുന്ന ആനയേ ഇളം താമരനൂലു കൊണ്ടു ബന്ധിക്കുവാന്‍ ശ്രമിക്കുന്നതും, കാഠിന്യമേറിയ വജ്രത്തെ നെന്മേനിവാകയുടെ പൂവിന്റെ ഇതള്‍ ഉപയോഗിച്ചു മുറിക്കാന്‍ ശ്രമിക്കുന്നതും, ഒരു തുള്ളി പഞ്ചസാര ഇറ്റിച്ച് സമുദ്രത്തിനു മാധുര്യമുണ്ടാക്കുവാന്‍ ശ്രമിക്കുന്നതും ചിലരെ നല്ല വാക്കുകളുപയോഗിച്ച് നല്ലവഴിക്കു നയിക്കുവാന്‍ ശ്രമിക്കുന്നതും ഒരുപോലെയാണ്.
Pl read
ReplyDeleteമൂര്‍ഖാന്‍ യഃ പ്രതിനേതുമിഛതി ബലാല്‍ സൂക്തൈഃ സിധാസ്യന്ദിഭിഃ"
as
മൂര്‍ഖാന്‍ യഃ പ്രതിനേതുമിഛതി ബലാല്‍ സൂക്തൈഃ സുധാസ്യന്ദിഭിഃ"
കാര്യങ്ങള്‍ issueവില്‍ നിന്നകന്ന് വ്യക്തിപരമായാല്‍ അവ വ്യക്തികള്‍ തമ്മില്‍ പറഞ്ഞുതീര്‍ക്കുന്നതാണ് നല്ലത്. അതിനിടയില്‍ ചിലര്‍ വന്ന് 'ഐക്യദാര്‍ഢ്യം' പ്രഖ്യാപിക്കുന്നത് നല്ല പ്രവണതയാണെന്ന് തോന്നുന്നില്ല.
ReplyDeleteആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയും കമന്റുകള്‍ക്കു വേണ്ടിയും ആണ് ഞാന്‍ ഇതൊക്കെ എഴുതുന്നത് എന്ന് ഒരാരോപണം കണ്ടു.
ReplyDeleteസുഖിപ്പിക്കല്‍ കമന്റുകള്‍ക്ക് ഞാന്‍ പ്രത്യേകിച്ച് യാതൊരു വിലയും കൊടുത്തിട്ടില്ല. വിമര്‍ശനമാണെങ്കില്‍ അതിനെ വിലവക്കുന്നുമുണ്ട്.
അതു പറഞ്ഞാല്‍ മാത്രം പോരല്ലൊ അതുകൊണ്ട്, അതിനുവേണ്ടി മാത്രം, അര്‍ഥമില്ലാത്തവയായതിനാല്‍ പരസ്യപ്പെടുത്താതെ വച്ചിരുന്നവയില്‍ നിന്നും കുറച്ചു കമന്റുകള്‍ ഇപ്പോള്‍ പരസ്യപ്പെടുത്തുന്നു ഇനിയുമുണ്ട് പക്ഷെ പിന്മൊഴിയെ ബുദ്ധിമുട്ടിക്കുന്നില്ല.
ഏവൂരാന്‍ ക്ഷമിക്ക്‌ഉക.
"സുരലോഗം || suralogam said...
ReplyDeleteകാര്യങ്ങള്‍ issueവില്‍ നിന്നകന്ന് വ്യക്തിപരമായാല്‍ അവ വ്യക്തികള്‍ തമ്മില്‍ പറഞ്ഞുതീര്‍ക്കുന്നതാണ് നല്ലത്. അതിനിടയില്‍ ചിലര്‍ വന്ന് 'ഐക്യദാര്‍ഢ്യം' പ്രഖ്യാപിക്കുന്നത് നല്ല പ്രവണതയാണെന്ന് തോന്നുന്നില്ല.
"
ആദ്യം പല പല ഊച്ചാളികളും വന്ന് എനിക്കെതിരായീ എഴുതീയപ്പോഴൊന്നും ഈ വിഷമം കണ്ടില്ലല്ലൊ സുരലോഗമേ
പിന്നെ അരുൺ വന്നപ്പോൾ മാത്രം എന്തുപറ്റി?
2007ല്‍ ഒരാളിട്ട കമന്റിന് കുതര്‍ക്കം നോക്കി 2010ല്‍ മറുപടി കൊടുക്കണമെങ്കില്‍ !!! ഈ സുഭാഷിതമൊക്കെ എന്ന് പ്രാവര്‍ത്തികമാക്കും സാറേ ? ആനപ്പക എന്നൊക്കെ കേട്ടിട്ടേയുള്ളൂ......
ReplyDeleteശ്ശെടാ shhh ന് നൊന്തോ
ReplyDelete