Friday, June 15, 2007

എതിരന്‍ ജീ വീണ്ടും എന്നെ ചുറ്റിച്ചു.

എതിരന്‍ ജീ

വീണ്ടും എന്നെ ചുറ്റിച്ചു.

ഞാന്‍ ആകപ്പാടെ ആയുര്‍വേദം ഒരു ഡിഗ്രി എടുത്തു പോയി അതു കോട്ടക്കല്‍ പോലെ വളരെ പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ നിന്നും ആയിപ്പോയി.

പിന്നീട്‌ ആധുനികവൈദ്യത്തിലും ഒരു ഡിഗ്രി എടുത്തു പോയി അതു കേരള സര്‍വകലാശാലയില്‍ നിന്ന്‌.

ഇതൊക്കെ പണ്ട്‌ ആയതു കൊണ്ട്‌ നമുക്കു വിവരമില്ലാതെ -ചോദിക്കാന്‍ നമ്മുടെ അക്ഷരകഷായം എഴുതുന്ന ആളെ പരിചയം ഇല്ലാതെ പോയില്ലെ.

ഇപ്പോഴല്ലെ മനസിലായത്‌ ഡിഗ്രിക്കാര്‍ക്കൊന്നും വിവരമില്ല എന്ന്‌. അങ്ങനെ ഇദ്ദേഹം ഞാന്‍ ജോലി ചെയ്യുന്ന (ഫ്രഞ്ച്‌ കമ്പനി അഅണേ ) അവരോട്‌ പറഞ്ഞു കൊടുത്ത്‌ അരി മുട്ടിക്കുമോ എന്നാണിപ്പോള്‍ പേടി.-

കാരണം ഞങ്ങള്‍ ഡോക്ടര്‍മാര്‍ എല്ലാവരും രോഗികളെ ആദ്യം പിഴിയും പിന്നീട്‌ കൂട്ടുകാര്‍ക്ക്‌ refer ചെയ്ത്‌ അവര്‍ക്കും പിഴിയാന്‍ അവസരം കൊടുക്കും ഇങ്ങനെ ജീവിക്കുകയല്ലേ. ഞാന്‍ അതിന്റെ ഫലം അനുഭവിക്കുന്ന ആളാണെന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമായി കഴിയുകയും ചെയ്തു

ഇനി ഞാന്‍ ആയുര്‍വേദത്തിലോ ആധുനികത്തിലോ വല്ല മരുന്നും കുറിച്ചിട്ടെന്തു ഫലം?
സ്വകാര്യം- ഇവിടെ വരാമെങ്കില്‍ ഞാന്‍ താങ്കളെ ഒന്നു പിഴിഞ്ഞിട്ട്‌ റഫര്‍ ചെയ്യാം.

അല്ലെങ്കില്‍ അദ്ദേഹത്തിനോടു ചോദിച്ചാല്‍ ചിലപ്പോള്‍ വല്ല മരുന്നും കിട്ടുമായിരിക്കും ലോകത്തെ എല്ലാ അസുഖങ്ങളും മാറ്റി എടുക്കുന്ന ഒരാള്‍ ഏറ്റുമാനൂരുണ്ടത്രെ. എന്താണാവോ പോലും അദ്ദേഹം ഈ ഡങ്കിപനിയും ചിക്കന്‍ പനിയും ഒന്നും അങ്ങു മാറ്റാത്തത്‌ എന്നു എന്നോടു ചോദിക്കല്ലേ അത്‌ Leaves of Mind എന്ന ബ്ലോഗ്ഗര്‍ക്കറിയാമായിരിക്കും . അവര്‍ ഞങ്ങള്‍ മുമ്പൊന്നു ചോദിച്ചിറ്റ്‌റ്റ്‌ മിണ്ടുന്നില്ല.

നാമൊക്കെ കുറച്ചു കൂടി അടങ്ങി ഒതുങ്ങി ഇരിക്കുന്നതായിരിക്കും നല്ലത്‌

28 comments:

  1. ethiran said സാറിന് അറിയാമായിരിക്കും. ഒരു കുറിപ്പടി തരണേ.


    ഇപ്പോഴല്ലെ മനസിലായത്‌ ഡിഗ്രിക്കാര്‍ക്കൊന്നും വിവരമില്ല എന്ന്‌. അങ്ങനെ ഇദ്ദേഹം ഞാന്‍ ജോലി ചെയ്യുന്ന (ഫ്രഞ്ച്‌ കമ്പനി അഅണേ ) അവരോട്‌ പറഞ്ഞു കൊടുത്ത്‌ അരി മുട്ടിക്കുമോ എന്നാണിപ്പോള്‍ പേടി.-

    ReplyDelete
  2. ethiran said സാറിന് അറിയാമായിരിക്കും. ഒരു കുറിപ്പടി തരണേ.

    കാരണം ഞങ്ങള്‍ ഡോക്ടര്‍മാര്‍ എല്ലാവരും രോഗികളെ ആദ്യം പിഴിയും പിന്നീട്‌ കൂട്ടുകാര്‍ക്ക്‌ refer ചെയ്ത്‌ അവര്‍ക്കും പിഴിയാന്‍ അവസരം കൊടുക്കും ഇങ്ങനെ ജീവിക്കുകയല്ലേ. ഞാന്‍ അതിന്റെ ഫലം അനുഭവിക്കുന്ന ആളാണെന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമായി കഴിയുകയും ചെയ്തു

    ReplyDelete
  3. അല്ലെങ്കില്‍ അദ്ദേഹത്തിനോടു ചോദിച്ചാല്‍ ചിലപ്പോള്‍ വല്ല മരുന്നും കിട്ടുമായിരിക്കും ലോകത്തെ എല്ലാ അസുഖങ്ങളും മാറ്റി എടുക്കുന്ന ഒരാള്‍ ഏറ്റുമാനൂരുണ്ടത്രെ. എന്താണാവോ പോലും അദ്ദേഹം ഈ ഡങ്കിപനിയും ചിക്കന്‍ പനിയും ഒന്നും അങ്ങു മാറ്റാത്തത്‌ എന്നു എന്നോടു ചോദിക്കല്ലേ അത്‌ Leaves of Mind എന്ന ബ്ലോഗ്ഗര്‍ക്കറിയാമായിരിക്കും . അവര്‍ ഞങ്ങള്‍ മുമ്പൊന്നു ചോദിച്ചിറ്റ്‌റ്റ്‌ മിണ്ടുന്നില്ല.

    ReplyDelete
  4. സാറിനെ ചുറ്റിയ്ക്കാന്‍ അത്ര എളുപ്പമല്ല. കുത്തിവയ്പ്പ് ഡിഗ്രിക്കാരുടെ ആണെന്നും പറഞ്ഞു വരുന്നവര്‍ക്ക് സാര്‍ ആയുര്‍വേദമാണെന്നും പറഞ്ഞ് തുളസീജലം എടുത്തു കൊടുക്കും. അല്ലെങ്കില്‍ പാര്‍ക്-ഇ-ഡേവീസിന്റെ കലന്‍ഡര്‍ ചിത്രം കാണിച്ച് ആയുര്‍വേദ സൂചി കയറ്റും.

    ഡിഗ്രിക്കാരുടെ സൂചിയ്ക്കും ആയുര്‍വേദസൂചിയ്ക്കും ദേഹത്ത് കയറുമ്പോള്‍ രണ്ടു തരം വേദനയാണോ സര്‍?
    ഞാ‍ന്‍ അവിടെ വന്നാല്‍ ഡിഗ്രിക്കാരുടെ പിഴിച്ചിലാണൊ ആയുര്‍വേദ “പ്ഴിച്ചില്‍” ആണൊ ചെയ്യുന്നത്?

    ഇതൊന്നും പോരാഞ്ഞ്‍ ഭഗവദ്ഗീത വ്യാഖ്യാനിക്കാനും പുറപ്പെടുന്നു! മാ ഫലേഷു കദാചന?

    സാറിനും എന്നെപ്പോലെ അടങ്ങിയൊതുങ്ങി ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും പക്ഷെ പറ്റുന്നില്ലെന്നും മനസ്സിലായി.

    ReplyDelete
  5. എതിരന്‍ ജീ,
    പണ്ടു സ്കൂളില്‍ പഠിച്ച നാലു വാചകങ്ങള്‍ ഓര്‍മ്മ വന്നു -
    He that knows, and knows that he knows, is wise - follow him.
    He that knows, and knows not that he knows, is asleep - wake him.
    He that knows not, and knows that he knows not, is innocent - teach him.
    He that knows not, and knows not that he knows not, is a fool - avoid him.


    അതു കൊണ്ട്‌ ഞാന്‍ ഇപ്പോള്‍ അങ്ങോട്ടു പോക്കു നിര്‍ത്തി.
    അശോക്‌ കര്‍ത്താവിന്റെ- profile നേരത്തെ നോക്കാന്‍ തോന്നാഞ്ഞത്‌ കഷ്ടമായി പോയി - തെളിച്ചെഴുതിയിട്ടുണ്ട്‌ തൊഴില്‍ 'വെറുതെ ആരെ എങ്കിലും ഒക്കെ ചൊറിയുക ആണ്‌ 'എന്ന്‌

    ReplyDelete
  6. see the full profile quoted

    അശോക് കര്‍ത്ത
    Age: 44
    Gender: Male
    Astrological Sign: Cancer
    Zodiac Year: Tiger
    Industry: Publishing
    Occupation: Copywriter
    Location: Kayamkulam : Keralam : India
    About Me
    അസൂയയ്ക്കു കയ്യും കാലും ഒരു കഷണ്ടീം വെച്ചാല്‍ എങ്ങനെയിരിയ്ക്കും?

    This is a colon : and this is a semi-colon ; - what's a semi-truck?
    Pet?

    Interests
    ആരേയെങ്കിലുമൊക്കെ ചുരണ്ടിക്കൊണ്ടിരിക്കുക
    Favorite Movies
    റാഷമോണ്‍
    Favorite Music
    Classical Maharajapuram Santhanam Chenkotta Harihara Subhramanyan
    Favorite Books
    വിശ്രമ വിഭവം
    Blogs
    Blog Name Team Members
    അക്ഷരക്കഷായം
    --------------------------
    Surely it was a mistake on my side to take part in discussions thinking that he was a serious critic

    ReplyDelete
  7. ചേട്ടോ...നമസ്കാരം
    ശ്രീ മനുവിന്റെ ബ്ലോഗില്‍ താങ്കളുടെ കമന്റ് വന്നിട്ട് ഒരു മറുപടി പറയാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നി.താങ്കളുടെ മെയില്‍ ഐഡി ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഈ പാവം പോസ്റ്റിന് താഴെ കമന്റ് ഇടേണ്ടി വന്നത്.താങ്കള്‍ക്കുള്ള മറുപടി ഇതാണ്..

    “ഞാന്‍ പ്രായത്തെ ബഹുമാനിക്കുന്നു”
    (മറ്റൂ ബ്ലോഗന്മാരോട്..ഈ ഒരു കംന്റ് തികച്ചും വ്യക്തിപരവും , ഓഫ്ഫുമാണ്..ദയാവായി ഈ ഒരു കമന്റ് കണ്ടെന്ന് നടിക്കല്ലേ)

    എന്ന് വിനയന്‍

    ReplyDelete
  8. ശ്രീ വിനയന്‍ തേടിപ്പിടിച്ച്‌ വന്നു കമന്റിട്ടത്‌ നന്നായി.
    സന്തോഷം.

    ഞാന്‍ മനസ്സിലാക്കിയിടത്തോളം ധാരാളം ആളുകള്‍ എഴുതുന്നിടത്തു നിന്നും അവനവന്റെ ഇഷ്ടത്തിനനുസരിച്ചുള്ളതു തെരഞ്ഞു വായിക്കുക, ബാക്കിയുള്ളവയെ ഒഴിവാക്കിയേക്കുക. ഓരോരുത്തരും അവരവരുടെ നിലവാരത്തിനനുസരിച്ചുള്ളതാണ്‌ എഴുതുന്നത്‌. അതില്‍ നിന്നും തങ്ങളുടെ തങ്ങളുടെ നിലവാരത്തില്‍ പെട്ടയാളുകളുടേ ഒരു കൂട്ടായ്മ സന്തോഷത്തോടെ പ്രവര്‍ത്തിക്കും എന്നതാണ്‌ ബ്ലോഗ്ഗിന്റെ ഗുണം -

    ReplyDelete
  9. കൊള്ളാമല്ലോ....ഇതാണ് യഥാര്‍ത്ഥ ഇന്‍ഡ്യാ ഹെറിറ്റേജ്. പാരമ്പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ കോട്ടക്കലെ (അതോ കോഴിക്കോട് യൂണിവേഴ്സിറ്റിയുടേയോ?)കടലാസുകാണിക്കുക. അപ്പോ മുണ്ട് ഉടുക്കുമായിരിക്കും. പാന്‍സിട്ടിട്ട് കേരളയുടെ ഡിഗ്രി കാണിക്കുക. ഇതാണ് ഇന്ത്യന്‍ പൌരന്‍. കോട്ടക്കല്‍ പോലെ ഒരു വിഖ്യാത പഠന കേന്ദ്രത്തില്‍ നിന്ന് പഠിച്ചിറങ്ങിയിട്ട് ആത്മവിശ്വാസമില്ലാത്തത് കൊണ്ടായിരിക്കുമല്ലോ ‘ഹേതു വിപരീതം’ മാത്രമായ മറ്റേ ഡിഗ്രി സംഘടിപ്പിച്ചത്? MBBS കാരനാണെന്ന് പറഞ്ഞ് കൊണ്ട് ആയുര്‍വ്വേദം കുറിക്കുന്ന ഡോ. മല്ലീനാഥനെ അപ്പോള്‍ നാം പൂവിട്ട് തൊഴണം. ആ ആത്മവിശ്വാസത്തേയും പാരമ്പര്യത്തോടുള്ള ബഹുമാനത്തേയും അംഗീകരിക്കണം.
    ഇനിയൊരു തമാ‍ശ! ഇത്തരം ഡോക്ടറന്മാരെ കാണാന്‍ പോയാല്‍ അവര്‍ കിഴിപിഴിച്ചിലാകും നടത്തുക. പണക്കിഴി!
    താങ്കള്‍ ച്ഛത്തീസ് ഗഡിലാണല്ലെ? അപ്പോ തൊടുപുഴക്കാരനായിരിക്കും? എങ്കില്‍ ഏറ്റുമാനൂരെ വൈദ്യനെ അറിയാന്‍ ഇടയുമുണ്ട്.
    ചിക്കന്‍ ഗുനിയക്ക് ദേവതാരവും, കൊത്തമ്ല്ലിയും, ചുക്കും, കിരിയാത്തും കഷായം വച്ച് കൊടുത്താല്‍ പോരെ വൈദ്യരേ? സംഗതി വെറും ഭൂതബാധയല്ലെ? വെറുതെ അലോപ്പതിക്കാരെ സംരക്ഷിക്കാന്‍ എന്തിനാ നമ്മുടെ പൈതൃകം പണയം വയ്ക്കുന്നതു?
    അതൊക്കെ പോകട്ടെ ‘കണ്ണ് കടി’ക്ക് ചികിത്സ ഉണ്ടോ?

    ReplyDelete
  10. പ്രിയ ഇന്‍‌ഡ്യ ഹെറിറ്റേജ്

    ഒരു സംശയം ചോദിക്കട്ടെ വിവാദത്തിനില്ല,

    എല്ലാവരും‌ അവരവരുടെ നിലവാരത്തിലുള്ളത് മാത്രം വായിക്കാന്‍ തുടങ്ങിയാല്‍‌ ,വായനയിലും എഴുത്തിലും മെച്ചപ്പെടണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ബ്ലോഗിനെന്ത് നല്‍കാന്‍ കഴിയും?

    ReplyDelete
  11. ഇന്‍ഡ്യാഹെറിറ്റേജ്,
    വിനയപൂര്‍വ്വം ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ.

    പ്രൊഫൈല്‍ നോക്കിയല്ലല്ലോ നമ്മള്‍ ഓരൊ പോസ്റ്റും വായിക്കുന്നത്. ഒരു പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണോ അല്ലയോ, അതിന് എന്തെങ്കിലും റലവന്‍സ് ഉണ്ടോ എന്നെല്ലാം നോക്കി, അവിടെ നമ്മുടെ പ്രതികരണം ആവശ്യമുണ്ടെന്ന് തോന്നിയാല്‍ (മാത്രം) നമ്മള്‍ കമന്റിടുന്നു. അങ്ങിനെയല്ലെ?

    പ്രൊഫൈല്‍, ആ ബ്ലോഗ് എഴുതുന്ന ആളുടെ വിവരങ്ങള്‍ ആണ് എന്നത് തിയറി. പക്ഷെ ഒട്ടുമിക്ക സമയത്തും ഒരാളുടെ അപ്പോഴത്തെ ഒരു മൂഡ് അനുസരിച്ച് എഴുതുന്നതാണെന്നാണ് അത് എന്നതാണ് എന്റെ അനുഭവം. ബെര്‍ളിയുടേ ബ്ലോഗ് കണ്ടീല്ലേ..? കടുത്ത പ്രേതബാധയുണ്ടത്രെ.. അതൊക്കെ ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ?. അത് ഒരു തമാശയായിട്ടെടുക്കും അത്രതന്നെ.

    ഒരാള്‍ എഴുതുന്ന പോസ്റ്റ്, പ്രൊഫൈലില്‍ വിവരങ്ങള്‍ നോക്കി മാത്രം, അത് വായിക്കണോ വേണ്ടയോ എന്ന് ഒരു മുന്‍‌വിധിയില്‍ എത്താതിരിക്കൂ..‍.

    പിന്നെ താങ്കളുടെ പോസ്റ്റില്‍, ഒരു ഡോക്ടര്‍ക്കു ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത, അഹങ്കാരം ചുവയ്ക്കുന്നുണ്ടൊ?

    രസകരമായ ഒരു സംഭവം കൂടി പറയാം,

    ഒരു രോഗിയുടെമേല്‍, ഡോക്ടറുടേ ഒരു പാട് പരീക്ഷണങ്ങള്‍ കഴിഞ്ഞു. വീണ്ടും പുതിയ ഒരു മരുന്ന് പരീക്ഷിക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരു നാട്ടിന്‍പുറത്തുകാരന്‍ മകന്‍, കരഞ്ഞുകൊണ്ടു പറഞ്ഞൂ...

    “ ഡോക്ടറേ, ങ്ങക്ക് ഒരു ഡിഗ്രി എടുത്താ എല്ലാം ആയി ന്നാ വിചാരം... 40% മാര്‍ക്ക് ണ്ടെങ്കില്‍‍ ആര്‍ക്കും ഒരു ഡിഗ്രി എടുക്കാം അതിനര്‍ത്ഥം ബാക്കി 60% കാര്യങ്ങളും ങ്ങക്ക് അറിയില്ല എന്നതാണ്. സാര്‍‍ ആദ്യം പോയി അത് പഠിച്ചിട്ടു വാ. എന്നിട്ടു മതി ന്റെ അച്ഛന്റെ മേല്‍ ഇനി പരീക്ഷണം. പിന്നെ ഡോക്ടറേ, മരുന്ന് എഴുതിയാല്‍ മാത്രം പോര, അത് ഫലിക്കണമെങ്കില്‍ മൂന്നക്ഷരൊം, മുറുക്കോം കൂടി വേണം.“

    മൂന്നക്ഷരൊം, മുറുക്കോം = ഗുരുത്വം

    ReplyDelete
  12. ഈ പാവം ഓയില്‍മെക്കാനിക്കിനെ വിവാദത്തിലേക്ക്‌ വലിച്ചിഴയ്ക്കണ്ട കാര്യമില്ലായിരുന്നു. ഒരു അനുഭവത്തിന്റെ വെളിച്ചത്തില്‍ അശോക്‌ ചേട്ടന്റെ പോസ്റ്റിനെ പിന്തുണച്ചതാണു ഇന്ത്യാ ഹെറിറ്റേജിനെ പ്രകോപിപ്പിച്ചത്‌. കാഷ്വാലിറ്റികള്‍ കൈകാര്യം ചെയ്യാന്‍ അലോപ്പതിക്ക്‌ മാത്രമേ കഴിയൂ എന്ന ചിന്ത ശരിയല്ല. അതിനു ഒരു അനുഭവം ഉണ്ട്‌.
    എന്റെ ഒരു ബന്ധുവായ ഹരിച്ചേട്ടനു സംഭവിച്ച അപകടവുമായി ബന്ധപ്പെട്ടാണത്‌. മൂന്ന് നാലു വര്‍ഷമായിക്കാണും. ഹരിച്ചേട്ടന്‍ ഓടിച്ചിരുന്ന ബൊളീറോ ഒരു ടാക്സിയുമായി കൂട്ടിയിടിച്ചു. ഡ്രൈവറന്മാരുടെ സൈഡിലായിരുന്നു ഇടി. കാര്‍ ഡ്രൈവര്‍ക്ക്‌ നല്ല പരിക്കുണ്ടായി. ഹരിച്ചേട്ടന്റെ റിബ്ബുകള്‍ക്കും ഓടിവു പറ്റി. ഇടിയുടെ ആഘാതത്തില്‍ റ്റയറുകള്‍ പൊട്ടിത്തെറിച്ചു. കാര്‍ ഡ്രൈവറെ ഉടന്‍ ആശുപത്രിയി എത്തിച്ചു. തൊടുപുഴയില്‍. അവിടെ നിന്ന് മെഡിക്കല്‍ ട്രസ്റ്റിലെക്ക്‌ മാറ്റി. 6 മാസം അവിടെ ചികിത്സയിലിരുന്ന ശേഷം ഒന്നര വര്‍ഷം കൂടിക്കഴിഞ്ഞു അയാള്‍ക്ക്‌ സ്റ്റിയറിംഗ്ഗ്‌ വീലില്‍ പിടിക്കാന്‍.
    ഹരിച്ചേട്ടന്‍ ഒരു പ്രത്യേക തരക്കാരനായതു കൊണ്ട്‌ ആശുപത്രിയിലേക്കല്ല പോയത്‌. എവറസ്റ്റ്‌ കയറുന്ന മനുഷ്യന്‍ എന്തൊക്കെ റിസ്കാ എടുക്കുന്നതെന്നായിരുന്നു ചേട്ടന്റെ ചോദ്യം. അത്രയും റിസ്കുണ്ടോ സ്വന്തം രോഗം മാറ്റാന്‍? തന്നെ ഏറ്റുമാനൂരുള്ള പ്രഭാകരന്‍ നായരുടെ അടുത്ത്‌ കൊണ്ട്‌ പോയാല്‍ മതി എന്ന് ചേട്ടന്‍ വാശിപിടിച്ചു. അതിനെ ധിക്കരിക്കാനാവത്തതുകൊണ്ട്‌ അവിടെ എത്തിച്ചു. ചെല്ലുമ്പോള്‍ നല്ല വേദനകൊണ്ട്‌ പുളയുകയും ചെറിയൊരു മയക്കത്തിന്റെ ലാഞ്ചന കാണിക്കുകയും ചെയ്തിരുന്നു. വൈദ്യന്‍ എന്തോ കുടിപ്പിച്ചു. പിന്നെ ഉരസ്സില്‍ എന്തൊക്കയോ അരച്ച്‌ കെട്ടി. രണ്ടാഴ്ച അത്‌ തുടര്‍ന്നു. ഹരിച്ചേട്ടന്‍ വീണ്ടും ബോളീറോയുമായി. റോഡില്‍. വേഗത ഏറ്റവും കുറഞ്ഞത്‌-90 കിമി. ഇതിനിടയില്‍ കരളിനു പരിക്കേറ്റിരുന്നതിനു മൂന്ന് മാസം മരുന്ന് കഴിക്കുകയുംചെയ്തു.
    ഇതൊരു നിസ്സാര കേസായിത്തോന്നുന്നെങ്കില്‍ അങ്ങ്‌ വിട്ട്‌ കളഞ്ഞേക്ക്‌. പക്ഷെ എനിക്കങ്ങനെ തോന്നിയില്ല. അതു കൊണ്ടാണു എന്റെ തോന്നല്‍ ഞാന്‍ കുറിച്ചത്‌. ഇത്തരം ആളുകള്‍, പലരും ഇന്ന് ജീവിച്ചിരിപ്പുണ്ട്‌. അവരുടെ അടുത്ത്‌ ആളുകള്‍ എത്തുന്നില്ല. അതുകൊണ്ട്‌ അത്‌ സര്‍വ്വസാധാരണമായി നമുക്ക്‌ തോന്നുന്നില്ല. അത്രേയുള്ളു.

    ReplyDelete
  13. പ്രിയ തറവാടിജീ,
    ആ കമന്റ്‌ എഴുതാനുണ്ടായ സാഹചര്യം വിനയന്‍ തന്നെ സൂചിപ്പിച്ചിരിക്കുന്നത്‌ ശ്രദ്ധിക്കുമല്ലൊ. സൂവിന്റെ ഒരു പോസ്റ്റ്‌ ചവറാണ്‌ എന്ന മട്ടില്‍ അദ്ദേഹം ഒരു കമന്റിട്ടതും അതിനെതിരെമനു ഒരു കമന്റിട്ടതും അതില്‍ തന്നെ ഞാന്‍ ഒരു കമന്റിട്ടതും ആണ്‍ബ്ബ്‌ വിനയന്റെ ഈ കമന്റിന്നാധാരം.
    അതു കൊണ്ടാണ്‌ ഞാന്‍ അങ്ങനെ എഴുതിയത്‌. തനിക്കിഷ്ടപ്പെടുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ ഒരു കൂട്ടായ്മ പോലെ സന്തോഷമായി പോകാം , അല്ല എല്ലാവരേയും നന്നാക്കിയേ അടങ്ങൂ എന്ന രീതിയില്‍ ക്രൂരമായി വ്‌ഇമര്‍ശിച്ച്‌ കഴിയാം , അല്ല നമുക്കിഷ്ടമില്ലാത്തവയെ ഒഴിവാക്കിയും പോകം . എന്തിനും സ്വാതന്ത്ര്യം ബ്ലോഗിലുണ്ടെന്നു മാത്രം.
    അഭിപ്രായത്തിന്‌ നന്ദി

    ReplyDelete
  14. asok kartha said
    കോട്ടക്കല്‍ പോലെ ഒരു വിഖ്യാത പഠന കേന്ദ്രത്തില്‍ നിന്ന് പഠിച്ചിറങ്ങിയിട്ട് ആത്മവിശ്വാസമില്ലാത്തത് കൊണ്ടായിരിക്കുമല്ലോ ‘ഹേതു വിപരീതം’ മാത്രമായ മറ്റേ ഡിഗ്രി സംഘടിപ്പിച്ചത്?


    ഹേതുവിപരീതം = കാരണത്തിന്‌ വിപരീതം അതാണ്‌ ശുദ്ധ ചികില്‍സ,
    വ്യാധിവിപരീതം = ലക്ഷണങ്ങള്‍ക്ക്‌ ഉള്ള ചികില്‍സ താല്‍കാലികഫലപ്രദമെങ്കിലും ഹേതു വിപരീതത്തിനെകാള്‍ നിലവാരം കുറഞ്ഞത്‌
    ഇതു പോലും അറിയാത്ത കര്‍ത്താവേ അങ്ങേക്കുള്ള മറുപടി ഞാന്‍ മുമ്പിലത്തെ കമന്റില്‍ പറഞ്ഞല്ലൊ .

    അങ്ങയോട്‌ ഉള്ള അവസാനത്തെ സംവാദമാണിത്‌.

    ReplyDelete
  15. പ്രിയ leaves of mind
    ആയുര്‍വേദത്തിനും ആധുനിക വൈദ്യത്തിനും അതാതിന്റെ സന്ദര്‍ഭങ്ങളില്‍ തുല്ല്യ പ്രാധാന്യം കൊടുക്കുന്ന ഒരു വ്യക്തിയാണ്‌ ഞാന്‍. കാഷ്വാല്‍റ്റി എന്നാല്‍ rib ഒടിയുക മാത്രമല്ല. ഞാന്‍ അന്നു ചോദിച്ചതു പോലെ പ്രസവത്തിനിടയില്‍ ഗര്‍ഭപാത്രം പൊട്ടി പോകുന്ന ഒരവസ്ഥ ഉണ്ടായി എന്നു വയ്ക്കുക, ആ രോഗിയെ ഒരു reasonableTime നുള്ളില്‍ ഒറു ആശുപത്രിയില്‍ എത്തിച്ചാല്‍ ഒരു പക്ഷെ രക്ഷിക്കാന്‍ കഴിഞ്ഞേക്കും - എന്നാല്‍ ഇദ്ദേഹത്തിന്റടുത്ത്‌ കൊണ്ടു ചെന്നാലോ? ഈ ചോദ്യം അന്നു ഞാന്‍ ചോദിച്ചതാണ്‌.
    അതു ക്‌ഒണ്ട്‌ കോളേജില്‍ പഠിച്ചിറങ്ങിയ സര്‍വ ഡോക്റ്റര്‍മാര്‍ക്കും വിവരമില്ല , ആധിനുകര്‍ കാണിക്കുന്നത്‌ മുഴുവന്‍ അയാളെഴുതിയതു പോലെ വൃത്തികേടുകളാണ്‌ എന്നു പറഞ്ഞാല്‍ അങ്ങനെ അല്ലാത്ത ഒരു സമൂഹത്തിന്‌ വേദനിക്കും അതു തിരുത്തുവാന്‍ പലതവണ പറഞ്ഞിട്ടും കൂട്ടാക്കാതെ ജല്‍പനം നടത്തുമ്പോള്‍ ചിലപ്പോള്‍ ഇതു പോലെ എഴുതേണ്ടി വരുന്നു.

    ReplyDelete
  16. പ്രിയ മണിക്കുയില്‍,
    മുമ്പിലത്തെ കമന്റും ചേര്‍ത്തു വായിക്കുമല്ലൊ.
    നല്ല ചര്‍ച്ചാസാധ്യതയുള്ള ഒരു പോസ്റ്റാണെന്നു കരുതി ഇതിനു മുമ്പിലുള്ള രണ്ടു പോസ്റ്റില്‍ ഞാന്‍ കടന്നു ചെന്നതാണ്‌.
    കാരണം ആധുനിക വൈദ്യത്തിന്റെയും ആയുര്‍വേദത്തിലേയും ധാരാളം കള്ളക്കളികള്‍ കണ്ടു മനസ്സു മടുത്തിട്ടാണ്‌ കമ്പനി ജോലി മതി എന്നു തീരുമാനിച്ചു നാടു വിട്ടത്‌.
    പക്ഷെ ഇതില്‍ നടക്കുന്നത്‌ വെറുതേ അളുകളെ കളിയാക്കുന്നതിലപ്പുറം മറ്റൊന്നുമില്ല എന്നു മനസ്സിലായപ്പോഴാണ്‌ profile നോക്കിയത്‌
    താങ്കള്‍ എഴുതിയ കഥ പോലെ അതില്‍ സ്വല്‍പം കൂടി നല്ല ഒരെണ്ണം ദേവന്റെ ആയുരാരാഗ്യത്തിലാണെന്നു തോന്നുന്നു - ഉണ്ട്‌. ഇത്തരം വിഷയങ്ങള്‍ ഞങ്ങല്‍ അവിടെ മുമ്പേ തന്നെ കൈകാര്യം ചെയ്തിരുന്നതും ആണ്‌

    ReplyDelete
  17. എനിക്ക് പറ്റിയ തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി. തെറ്റ് തെറ്റ് തന്നെയാണു. എന്ത് ചെയ്യാന്‍ പറ്റും? തിരുത്തുകയല്ലാതെ!

    ReplyDelete
  18. പ്രിയ leaves of mind
    എനിക്കു വലിപ്പമുള്ള കമന്റുകള്‍ പോസ്റ്റ്‌ ചെയ്യാന്‍ സാധിക്കത്തതു കൊണ്ട്‌ താങ്കള്‍ക്കുള്ള മറുപടി രണ്ടായി ഇടേണ്ടി വന്നു.
    rib (വാരിയെല്ല്‌ ) ഓടിയുക എന്നത്‌ സാധാരണമായി കണ്ടു വരുന്ന അപകടമാണ്‌.
    പലപ്പോഴും ചികില്‍സ ഒന്നും ചെയ്യാതെ തന്നെ ഭേദപ്പെടുന്നതും ആണ്‌.
    എന്നാല്‍ ആ എല്ലിന്റെ അറ്റം ശ്വാസകോശത്തിലേക്ക്‌ തുളച്ചു കയറി pneumothorax എന്ന അവസ്ഥ ഉണ്ടായാല്‍ ആ രോഗി താങ്കള്‍ പറഞ്ഞതു പോലെ എന്നെ അങ്ങോട്ടു കൊണ്ടു പോയാല്‍ മതി എന്നു പറയുകയില്ല ;- tension pneumothorax ആണെങ്കില്‍ എത്രയും പെട്ടെന്ന്‌ ഒരു നല്ല ആശുപത്രിയില്‍ എത്തിച്ചില്ല എങ്കില്‍ ജീവിക്കുകയും ഇല്ല.
    താങ്കളുടെ ആ കമന്റിന്‌ ആധാരമായ ,പഴയ പോസ്റ്റിലെ എന്റെ കമന്റ്‌ ഒന്നു കൂടി വായിക്കുവാന്‍ താല്‍പര്യപ്പെടുന്നു -

    ReplyDelete
  19. കണ്ടറിയാത്തവന്‍ കൊണ്ടറിയും...ഇവനൊക്കെ വല്ലതും ഒടിഞ്ഞു മുറിഞ്ഞാല്‍ താനെ പറയും, എന്നെ ഒരു ഡോക്റ്ററെ കാണിക്കൂ എന്ന്.ഇപ്പറഞ്ഞ എറ്റുമാനൂരും കര്‍താവും എല്ലാം പറയും. എപ്പൊഴും പറയാറുണ്ട്, ഒന്നിനെയും വെറുതെ തള്ളിപ്പറയരുതെന്ന്...വെവരമോ ഇല്ല..പോട്ടെ, അഹങ്കാരവും കൂടിയായാലോ?

    ReplyDelete
  20. Dear ജിജ്ഞാസു
    That's too much. Let them not - or in that case let nobody- have to face any such sufferings

    ReplyDelete
  21. ഇതിനോടു ബന്ധപ്പെട്ട പോസ്റ്റുകള്‍ എല്ലാം വായിച്ചു, കമന്റുകളും. “ആയുര്‍വേദമോ അലോപ്പതിയോ എന്ന കാര്യത്തില്‍ താങ്കളുടെ നിലപാട് താഴെ പറയുന്നവയില്‍ ഏതെല്ലാമായിരിക്കും /അല്ലെങ്കില്‍ ഏതിനോടോക്കെ അടുത്തു നില്‍ക്കും..?

    1) അലോപ്പതി മുഴുവന്‍ ശരി, അയുര്‍വേദം ശരിയല്ല
    2) ആയുര്‍വേദം മുഴുവന്‍ ശരി, അലോപ്പതി ശരിയല്ല
    3) രണ്ടും, proven ആയ രണ്ട് വ്യത്യസ്ത ചികിത്സാ രീതികളാണ്. അതിന്റെ ഫലസിദ്ധി അത് പ്രയോഗിക്കുന്ന ആളേയും, പ്രയോഗിക്കപ്പെടുന്ന ആളേയും ആശ്രയിച്ചിരിക്കുന്നു.

    4) അലോപ്പതി ഡോക്റ്റര്‍മാര്‍ മുഴുവന്‍ കള്ളന്മാരാണ്. ആയുര്‍വേദ ഡോക്റ്റര്‍മാര്‍ ആകട്ടെ പുണ്യവാന്മാരും
    5) ആയുര്‍വേദ ഡോക്റ്റര്‍മാര്‍ മുഴുവന്‍ കള്ളന്മാരാണ്. അലോപ്പതി ഡോക്റ്റര്‍മാര്‍ ആകട്ടെ പുണ്യവാന്മാരും
    6) ഈ രണ്ടിലും നല്ലവരും, ചീത്ത ആള്‍ക്കാരും ഉണ്ട്. ചീത്ത ആല്‍ക്കാരാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.

    7) അലോപ്പതിയില്‍ ആധുനിക ഉപകരണങ്ങള്‍ ഉണ്ട്. അത്, രോഗം കൂടുതല്‍ മനസ്സിലാക്കി ചികിത്സിക്കാന്‍ സഹായിക്കുന്നു. ആയുര്‍വേദത്തില്‍ ഇങ്ങനെയുള്ള ഉപകരണങ്ങള്‍ കുറവാണ്. അതുകൊണ്ട് ചികിത്സ കൃത്യമായിക്കൊള്ളണമെന്നില്ല.

    8) അലോപ്പതി മരുന്നുകള്‍ക്ക് സൈഡ് എഫ്ഫെക്റ്റ് കൂടുതലാണ്. ആയുര്‍വേദത്തില്‍ കുറവും.

    9) അലോപ്പതി ഡോക്റ്റര്‍മാര്‍ക്ക് ആയുര്‍വേദ വൈദ്യന്മാരെ പുച്ഛമാണ്

    10) ആയുര്‍വേദ വൈദ്യന്മാര്‍ക്ക് അലോപ്പതി ഡോക്റ്റര്‍മാരെ പുച്ഛമാണ്

    11) മനുഷ്യന്റെ രോഗം മാറ്റുന്നത് ഡോക്ടറല്ല. ഡോക്ടര്‍ ചികിത്സിക്കുന്നേയുള്ളൂ. രോഗം മാറുന്നത് എന്തുകൊണ്ടാണ് / അല്ലെങ്കില്‍ പ്രൂവന്‍ ആയ ഒരു മരുന്ന് പരാജയപ്പെടുന്നത് എന്തുകൊണ്ടാണ് എന്ന് ലോകത്തിലെ ഒരു ഡോക്റ്റര്‍ക്കും, ആധികാരികമായി പറയാന്‍ കഴിയില്ല.

    പുതിയ എന്തെങ്കിലും ഉണ്ടെങ്കില്‍ ദയവായി കൂട്ടിച്ചേര്‍ക്കൂ..

    ഒരു പോളിനെ അനുസ്മരിപ്പിക്കുന്നുണ്ട് അല്ലെ.. .ചൂടാവല്ലെ ട്ടോ...,

    താങ്കളുടെ കമന്റ്:
    “ഞാന്‍ മനസ്സിലാക്കിയിടത്തോളം ധാരാളം ആളുകള്‍ എഴുതുന്നിടത്തു നിന്നും അവനവന്റെ ഇഷ്ടത്തിനനുസരിച്ചുള്ളതു തെരഞ്ഞു വായിക്കുക, ബാക്കിയുള്ളവയെ ഒഴിവാക്കിയേക്കുക. ഓരോരുത്തരും അവരവരുടെ നിലവാരത്തിനനുസരിച്ചുള്ളതാണ്‌ എഴുതുന്നത്‌....“

    ഇതു ഞാനും ശരിവയ്ക്കുന്നു. അതോണ്ട്, താങ്കളുടെ നിലപാടുകളെ പറ്റി കൂടുതല്‍ അറിയാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു കമന്റ്.

    ReplyDelete
  22. പ്രിയ കുട്ടൂ,
    എന്റെ ബ്ലോഗ്‌ കഴിഞ്ഞ സെപ്റ്റംബറില്‍ തുടങ്ങിയതാണ്‌ അതിലേ പോസ്റ്റുകളും അതിലുള്ള കമന്റുകളും അവക്ക്‌ ഞാന്‍ കൊടുത്ത മറുപടികളും, ദേവന്റെ ആയുരാരോഗ്യം എന്ന പോസ്റ്റില്‍ ഞാന്‍ ഇട്ട കമന്റുകളും ഒക്കെ ഒന്നു വായിച്ചു നോക്കിയാല്‍ എന്നെക്കുറിച്ച്‌ താങ്കള്‍ക്ക്‌ ചിലപ്പോള്‍ ഒരു അഭിപ്രായം രൂപപ്പെടുത്തുവന്‍ കഴിഞ്ഞേക്കും.
    അനുബന്ധ പോസ്റ്റുകള്‍ എല്ലാം വായിച്ചു എന്നു പറഞ്ഞ അങ്ങ്‌
    പ്രിയ leaves of mind
    ആയുര്‍വേദത്തിനും ആധുനിക വൈദ്യത്തിനും അതാതിന്റെ സന്ദര്‍ഭങ്ങളില്‍ തുല്ല്യ പ്രാധാന്യം കൊടുക്കുന്ന ഒരു വ്യക്തിയാണ്‌ ഞാന്‍. കാഷ്വാല്‍റ്റി എന്നാല്‍ rib ഒടിയുക ---


    എന്നെഴുതിയത്‌ മനസ്സിലാകാതെ ആണോ പോയിന്റ്‌ 1, 2, 3 ഇവ കൊടുത്തിരിക്കുന്നത്‌?

    Then it is very unlikely that you will understand me.

    ReplyDelete
  23. Once a physician along with his friends went up the forest for a picnic. There he caught a fever. Degree is not known, because thre was no thermometer. He took out his writing pad and scribbled a medicine. He looked around and handed over the chit to a fellow of the tribe to fetch that immediately. He laughed at him. " Sir we have to climb down 13 km to ghat road and there to near by village is 4 km. For the medical shop you have to go to near by town which is 15 km away.You wont get even cycle there. Just walk and walk. If I go I could only be back the next day." Doctor screamed " I will die of fever if I dont get medicine" "Any how that will happen if u depend on this medicine" he retorted, " because I will take some 12 hrs to get it and back."
    QUESTION : WHAT WILL BE THE FATE OF THAT LEARNED MAN, A PHYSICIAN OF MODERN TIMES?
    Please post your imaginations........

    ReplyDelete
  24. പനിയെ കുറിച്ച്‌ ഞാന്‍ മുമ്പൊരു പോസ്റ്റിട്ടിരുന്നു
    ഇത്തരം വിഷയങ്ങള്‍ താല്‍പര്യമുള്ളവര്‍

    ആ പോസ്റ്റും
    അതിനോടനുബന്ധിച്ച പോസ്റ്റുകളും വായിക്കുവാന്‍ താല്‍പര്യപ്പെടുന്നു. തല്‍ക്കാലം ഈ പോസ്റ്റിലേക്കുള്ള കമന്റ്‌ ഓപ്ഷന്‍ എടുത്തു കളയുന്നു.
    നന്ദി

    ReplyDelete
  25. പണിക്കരുമാഷേ ദിന്താണ് കഥ?
    പുതിയ പോസ്റ്റ് വല്ലോം ഉണ്ടൊന്ന് നൊക്കാന്‍ വന്നതാ.

    സംഗതി ഒന്നും വ്യക്തമായി മനസിലായില്ലെങ്കിലും എന്തോ വാഗ്വാദം ആണെന്ന് തോന്നുന്നു.

    രസം പൊലെ ഉള്ള വിജ്ഞാന പ്രദം ആയ ലേഖനങ്ങളും, മാവേലിനാടു..പോലുള്ള രസികന്‍ ഐറ്റംസും ഇനിയും പോരട്ടേ മാഷേ

    ReplyDelete
  26. എന്റെ ഡിങ്കന്‍ ജീ, ഇതെവിടെ ആയിരുന്നു?
    ഇവിടെ പുകിലല്ലായിരുന്നോ പുകില്‍.
    അതു label കണ്ടാലറിഞ്ഞു കൂടെ?
    അതിന്റെ ഇടയില്‍ കുറച്ചു കവിതകള്‍ ഈണം കൊടുത്തു പാടൂവാനും മറ്റും ഉണ്ടായിരുന്നതു കൊണ്ട്‌ പുതിയ പോസ്റ്റൊന്നും ഇടാന്‍ സാധിച്ചില്ല.

    ReplyDelete