Wednesday, March 24, 2010

പണ്ടെങ്ങാണ്ടൊരു കൊക്കു

അച്ഛന്‍ പറഞ്ഞു കേട്ട ഒരു പഴയ ശ്ലോകം. വെറുതെ തമാശയ്ക്ക്‌ ആരോ എഴുതിയതായിരിക്കും.

ശ്ലോകങ്ങളില്‍ താല്‍പര്യം ഉണര്‍ത്താന്‍ വേണ്ടി പണ്ടുള്ളവര്‍ കണ്ടു പിടിച്ച മാര്‍ഗ്ഗവുമായിരിക്കാം.

ഒരു കൊക്കു പണ്ട്‌ പക്കിയുടെ വീട്ടില്‍ വിരുന്നു ചെന്നിരുന്നു അത്രെ അവിടെ അങ്ങോട്ടും ഇങ്ങോട്ടും ഇരിക്കാന്‍ പറഞ്ഞുകൊണ്ട്‌ അവര്‍ തര്‍ക്കത്തിലാണ്‌. ഇതിന്റെ നാലാമത്തെ വരി അത്ര ഉറപ്പു പോരാ

"പണ്ടെങ്ങാണ്ടൊരു കൊക്കു പക്കിഭവനേ ചെന്നാന്‍ വിരുന്നുണ്ണുവാന്‍
കണ്ടപ്പോള്‍ പക്കി ചൊന്നാന്‍ ഇരിയിരി ബകമേ നീയിരിക്കെന്നു പക്കി
കൊക്കേ നീയിരി പക്കിരീ ബകമിരീ പക്കിക്കിരീ കൊക്കിരീ
കൊക്കും പക്കിയുമിന്നുപോലുമവിടെത്തര്‍ക്കത്തിലാണെന്നു കേള്‍"

2 comments:

  1. ശാർദ്ദൂലവിക്രീഡിതശ്ലോകത്തിന്റെ രണ്ടാമത്തെ വരി സ്രഗ്ദ്ധരയായിപ്പോയോ?

    പിന്നെ, ഇതു വല്ല അക്ഷരശ്ലോകസദസ്സിലും ചൊല്ലിയാൽ സ്ഥലം നോക്കണേ. കേരളത്തിൽ കുറച്ചു വടക്കോട്ടു പോയാൽ സംഗതി പ്രശ്നമാകും :)

    ReplyDelete