"കണ്ണാംകുളം കരകവിഞ്ഞൊഴുകിത്തുടങ്ങീ"
എന്നൊരു സമസ്യ കേട്ടിട്ടുണ്ട്. ആരെഴുതിയതാണെന്നൊന്നും അറിയില്ല.
ഞങ്ങളുടെ വീട്ടില്‍ അച്ഛന്‍ അമ്മ ചേട്ടന്മാര്‍ ചേച്ചി ഇവരെല്ലാവരും ഒഴിവു കിട്ടുമ്പോള്‍ നടത്തിയിരുന്ന ഒരു വിനോദമായിരുന്നു അക്ഷരശ്ലോകം. ഞാന്‍ ഏറ്റവും കുഞ്ഞായതു കൊണ്ട് അതിനധികം അവസരം കിട്ടിയില്ല. അറിവു വച്ചു വരുമ്പോഴേക്കും ഓരോരുത്തര്‍ വയറ്റുപിഴപ്പിനു വേണ്ടി വീടു വിട്ടു പോയതിനാല്‍.
അവര്‍ പാടിക്കേട്ട ഒരു പൂരണം (ഇതും ആരുടെ വക എന്നറിയില്ല)
"പിണ്ണാക്കു കണ്ടു കൊതിമൂത്തുടനേയെടുത്ത-
തണ്ണാക്കിലിട്ടതുകുതിര്‍ന്നവിടെത്തടഞ്ഞു
തൊണ്ണാന്‍ കണക്കെ മിഴിയുന്തിവലഞ്ഞു കഷ്ടം
കണ്ണാംകുളം കരകവിഞ്ഞൊഴുകിത്തുടങ്ങി"
Subscribe to:
Post Comments (Atom)
കേട്ടിങ്ങനെ പരിചയമുണ്ടെന്നല്ലാതെ അക്ഷരശ്ലോകം കളിച്ചിട്ടില്ല.എന്തായാലും ഈ പൂരണം ഉണ്ടാക്കിയയാള്‍ രസികന്‍ തന്നെ..
ReplyDeleteപിണ്ണാക്കു തൊണ്ടയില്‍ തടഞ്ഞ് കണ്ണാകുന്ന കുളം കവിഞ്ഞൊഴുകി എന്നാണോ ഉദ്ദേശിച്ചത്.ആദ്യവരി വായിച്ചപ്പോള്‍ ഞാന്‍ ധരിച്ചു കണ്ണാംകുളം എന്നയിടത്തു വെള്ളപ്പൊക്കം എങ്ങാനും ഉണ്ടായോ എന്നു.:)
കണ്ണാംകുളം എന്നു വച്ചാല്‍ കായംകുളം പോലെ ഏതാണ്ട് ആയിരുന്നു ഞാനും ആദ്യം സങ്കല്‍പ്പിച്ചിരുന്നത്, അത് ഈ വിധത്തിലാക്കിയ ആള്‍ മിടുക്കന്‍ തന്നെ
ReplyDelete:)
കൊള്ളാമല്ലോ..... കണ്ണാംകുളം
ReplyDelete