ബിജുവിന്റെ ആ രാമായണത്തിന്റെ ഒരു കോപ്പി വച്ചേക്കണെ രാമന്‍ കൈകേയിയെ പള്ളു പറഞ്ഞതൊന്നും
ബിജു കോട്ടപ്പുറം said... Says ""ഇതാകെ കണ്‍ഫ്യൂഷനായല്ലോ മാഷെ, വാത്മീകി രാമായണം തന്നെയല്ലേ ?
കൈകേയീടെ ദുര്‍വാശിയെയൊക്കെ സാമാന്യം നന്നായി പള്ളും പറഞ്ഞ്, എനിക്കിനി കാട്ടിലലയേണ്ടി വരുമല്ലോ എന്നൊക്കെ നെലവിളിച്ച് കരഞ്ഞ് മൂക്കളയൊലിപ്പിച്ച് നല്ല സീനൊണ്ടാക്കിയിട്ടല്ലേ രാമന്‍ കാട്ടിലോട്ട് കെട്ടിയെടുക്കുന്നത്. ഇതും ക്ഷത്രീയ ഗുണമായിരിക്കും !
രാജാക്കന്മാരുടെ മക്കളായി ജനിക്കുന്നതും ക്ഷത്രീയഗുണമാണോ മാഷെ ?
സോണിയാ ഗാന്ധി ക്ഷത്രീയ ആണോ ?"
അങ്ങനെ വെറുതെ വിടാന്‍ പറ്റില്ലല്ലൊ.
കൈകേയി രാമനോട് വനവാസത്തിനു പോകാനും ഭരതനെ അഭിഷേകം നടത്താനും ഉള്ള കാര്യം ധരിപ്പിക്കുമ്പോള്‍ രാംന്‍ പറയുന്ന കാര്യങ്ങള്‍:ആണ്
പക്ഷെ വാല്മീകിരാമായണം സംസ്കൃതത്തില്‍ ലഭ്യമായതിലെ അയോദ്ധ്യാകാണ്ഡം 19 ആം സര്‍ഗ്ഗത്തില്‍ പറയുന്നത്.
അത് ദാ കേട്ടു കൊള്ളൂ
1. തദപ്രിയമമിത്രഘ്നോ വചനം മരണോപമം
ശ്രുത്വാ ന വിവ്യഥേ രാമഃ കൈകേയീം ചേദമബ്രവീത്
സാധാരണക്കാര്‍ക്ക് മരണസമാനമായ ഈ അപ്രിയവാക്കുകള്‍ കേട്ടിട്ട് ശത്രുസൂദനനായ രാമന് ദുഃഖം ഉണ്ടായില്ല. അവന്‍ കൈകേയിയോട് ഇപ്രകാരം പറഞ്ഞു
2. ഏവമസ്തു ഗമിഷ്യാമി വനം വസ്തുമഹം ത്വിതഃ
ജടാചീരധരോ രാജ്ഞഃ പ്രതിജ്ഞാമനുപാലയന്‍
അങ്ങനെ ആകട്ടെ . ഞാന്‍ ജടാവല്‍ക്കലധാരിയായി, രാജാവിന്റെ പ്രതിജ്ഞയെ പാലിക്കുവാനായി വനവാസം നടത്താം.
3. ഇദം തു ജ്ഞാതുമിച്ഛാമി കിമര്‍ത്ഥം മാം മഹീപതിഃ
നാഭിനന്ദതി ദുര്‍ദ്ധര്‍ഷോ യഥാപൂര്‍വമരിംദമഃ
പക്ഷെ ഒരു കാര്യം ഞാന്‍ അറിയുവാന്‍ ആഗ്രഹിക്കുന്നു. അജയ്യനും ശത്രുനാശകനുമായ രാജാവ് മുമ്പത്തെ പോലെ സന്തോഷവാനായി ഇക്കാര്യം എന്നോടെന്തുകൊണ്ടു പറയുന്നില്ല എന്ന്.
4.മന്യുര്‍ന്ന ച ത്വയാ കാര്യോ ദേവി ബ്രൂമി തവാഗ്രതഃ
യാസ്യാമി ഭവ സുപ്രീതാ വനം ചീരജടാധരഃ
ഞാന്‍ ഇതു ചോദിച്ചു എന്നു വച്ച് ഭവതി കോപിക്കേണ്ടതില്ല. സന്തോഷമായിരിക്കൂ ഞാന്‍ ജടാവല്‍ക്കലധാരിയായി വനവാസം നടത്തിക്കൊള്ളാം.
5. ഹിതേന ഗുരുണാ പിത്രാഃ കൃതജ്ഞേന നൃപേണ ച
നിയുജ്യമാനോ വിസ്രബ്ധഃ കിം ന കുര്യാമഹം പ്രിയം?
രാജാവ് എന്റെ പ്രിയകാംക്ഷിയും ഗുരുവും പിതാവും ആണ്. പിന്നെ അദ്ദേഹത്തിന്റെ ആജ്ഞയെ പാലിക്കുന്നതില്‍ എനിക്ക് എന്തു ശങ്കയ്ക്കാണവകാശമുള്ളത്?
6. അളീകം മാനസം ത്വേകം ഹൃദയം ദഹതേ മമ
സ്വയം യന്നാഹ മാം രാജാ ഭരതസ്യാഭിഷേചനം.
പക്ഷെ എന്റെ മനസ്സിനെ വിഷമിപ്പിക്കുന്നത് ഇതൊന്നു മാത്രം ഭരതനെ രാജ്യാഭിഷേകം നടത്തുന്ന ഈ സന്തോഷവാര്‍ത്ത രാജാവു സ്വയം എന്നോട് എന്തു കൊണ്ടു പറയുന്നില്ല ?
7. അഹം ഹി സീതാം രാജ്യം ച പ്രാണാനിഷ്ടാന്‍ ധനാനി ച
ഹൃഷ്ടോ ഭ്രാത്രേ സ്വയം ദദ്യാം ഭരതായ പ്രചോദിതഃ
ദേവിയുടെ (കൈകേയിയുടെ) ഒരു വാക്കു കൊണ്ടു പോലും ഞാന്‍ ഭരതനു വേണ്ടി സീതയെയോ രാജ്യത്തേയോ , ഇഷ്ടങ്ങളായ സര്‍വ ധനത്തെയോ പോലും കൊടുക്കുന്നതിനു സന്നദ്ധനാണ്.
8. കിം പുനര്‍മ്മനുജേന്ദ്രേണ സ്വയം മിത്രാ പ്രയോജിതഃ
തവ ച പ്രിയകാമാര്‍ത്ഥം പ്രതിജ്ഞാമനുപാലയന്‍
എങ്കില്‍ മുന്‍പറഞ്ഞതുപോലെ എന്റെ പിതാവും ഗുരുവും പ്രിയ കാക്ഷിയും ആയ മഹാരാജാവു സ്വയം ദേവിയുടെ ഇഷ്ടപൂര്‍ത്തിയ്ക്കായിപ്പറഞ്ഞാല്‍ (ഞാന്‍ എന്തു തന്നെ സന്ത്ജോഷമായി ചെയ്യുകയില്ല എന്നു വ്യംഗ്യം)
ഈ ശ്ലോകങ്ങള്‍ വായിച്ച് ഇവയുടെ അര്‍ത്ഥം ആരെങ്കിലും സംസ്കൃതം അറിയാവുന്നവരെ കൊണ്ട് പരിശോധിപ്പിച്ച ശേഷം
നമ്മുടെ ബിജു കോട്ടപ്പുറം പറഞ്ഞ മൂക്കള ഒന്നു കാണിച്ചു തരണേ മഹാശയന്മാരേ
Subscribe to:
Post Comments (Atom)
ഭാരതീയമായ പൈതൃകത്തിനെ
ReplyDeleteഅവഹേളിക്കുവാന്‍ കച്ചകെട്ടിയരീതിയില്‍ ചിലതു കാണുമ്പോള്‍ ചുമ്മാ ചിലതു കുറിയ്ക്കുന്നെന്നെ ഉള്ളു.
ചൊറിയുന്നവര്‍ക്കു ചൊറിയാം
പതിനഞ്ചു സര്‍ഗ്ഗങ്ങളിലായി ഈ സംഘര്‍ഷപൂരിതമായ രംഗം ലക്ഷ്മണന്റെ ക്രോധത്തെയും സീതയുടെ ദുഃഖത്തെയും ഒക്കെ ഒരുവിധം സാന്ത്വനിപ്പിച്ചു രാമന്‍ കൈകാര്യം ചെയുന്നതാണ് വിശദീകരിക്കുന്നത്
ReplyDeleteപിന്നീട് രാജാവിന്റെയും കൈകേയിയുടെയും മറ്റും .
ഇതൊക്കെ ഒന്നു വായിക്കൂ
അതു കഴിഞ്ഞിട്ടു പോരെ മൂക്കള തുടയ്ക്കല്‍
ഫൂ
പണ്ടു ചില ഈയമുരുക്കി ഒഴിക്കല്‍ ഒക്കെ കേട്ടിട്ടുണ്ട്. ചിലവന്മാരുടെ ഒക്കെ വാദങ്ങള്‍ കേള്‍ക്കുമ്പോള്‍
ReplyDeleteഈയം ഉരുക്കി ഒഴിക്കുന്നതിനെക്കുറിച്ച് ഉമേഷ് എഴുതിയത് ഇതുദ്ദേശിച്ചായിരുന്നുവോ പോലും?
ഇതു വായിച്ചിട്ട്
കൈകേയിയെ പള്ളു പറഞ്ഞെന്നും മൂക്കള്‍ ഒലിപ്പിച്ചെന്നും ഒക്കെ കേള്‍ക്കുമ്പോള്‍ അതിലൊന്നും തെറ്റു പറയാന്‍ തോന്നുന്നില്ല
കാളിദാസന്‍ രഘുവംശം എഴുതി തുടങ്ങിയപ്പോള്‍ ആദ്യം ഒരു ശ്ലോകം എഴുതി -
വാഗര്‍ത്ഥപ്രതിപത്തയേ ജഗതഃ പിതരൗ വന്ദേ എന്ന് അതായത് താന്‍ എഴുതിയ വാക്കുകള്‍ ഉദ്ദേശിച്ച അര്‍ത്ഥം തന്നെ വായിക്കുന്നവനും, മനസ്സിലാകുനതിനു വേണ്ടി ജഗല്‍ പിതാക്കളായ പാര്‍വതീപരമേശ്വരന്മാരെ വന്ദിക്കുന്നേന്‍ എന്ന്
വാല്‌മീകി എങ്ങാനും ഇന്നിവിടെ വന്നു ബ്ലോഗ് വായിച്ചാല്‍ നിശ്ചയമായും ആത്മഹത്യ ചെയ്യും എന്നതില്‍ വല്ല സംശയവും ഉണ്ടോ?
ഇവിടെ മൂക്കളയും ഒലിപ്പിച്ചു നടക്കുന്ന ശ്രീരാമന്‍ അല്ലെ?
കഷ്ടം
രാമായണവും മഹാഭാരതവും ഒക്കെ വേണമെന്നുള്ളവര്‍ മാത്രം വായിക്കൂ.
അല്ലാത്തവര്‍ അവരവര്‍ക്കിഷ്ടം,ഉള്ളതു മാത്രം വായിച്ചു രസിക്കൂ.
ഇവിടെ വന്നു വിഡ്ഢിവേഷം കെട്ടാതിരിക്കാന്‍ ശ്രമിക്കൂ
വാല്‌മീകി എങ്ങാനും ഇന്നിവിടെ വന്നു ബ്ലോഗ് വായിച്ചാല്‍ നിശ്ചയമായും ആത്മഹത്യ ചെയ്യും എന്നതില്‍ വല്ല സംശയവും ഉണ്ടോ?
ReplyDeleteഹ..ഹ..ഹ
സത്യം!!
ReplyDelete"അധികാരത്തിലുള്ള എല്ലാവരും എല്ലാക്കാലത്തും നടത്തിവന്നിരുന്ന ഒരു കാര്യമാണ് സാധാരണക്കാരനെ കഴുതകളാക്കി, അവന്റെ കാര്യം കാണുക എന്നത്. പൊതുജനത്തിന് വിവരം ഉണ്ടാകാതിരിക്കുക എന്നത് അവര്‍ ജീവിതപ്രമാണമായി തന്നെ സ്വീകരിച്ചിരുന്നു. കാരണം പൊതുജനത്തിനു വിവരം വച്ചാല്‍ അത് അവരുടെ നിലനില്‍പ്പിനെ ബാധിക്കും
പണ്ടു കാലത്ത് അത് ജാതിക്കോമരങ്ങള്‍ നടത്തിയിരുന്നു എങ്കില്‍ ഇന്ന് അത് രാഷ്ട്രീയക്കോമരങ്ങള്‍ നടപ്പിലാക്കുന്നു എന്നു മാത്രം.ഏതായാലും ഫലം ഒന്നേയുള്ളു - കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.
ഇങ്ങനെ യുള്ള കോരന്മാരെ സൃഷ്ടിക്കുവാനും നിലനിര്‍ത്തുവാനും വേണ്ടി ആണ് ഇവര്‍ ഇതേപോലെ വര്‍ഗ്ഗീയമെന്നും പ്രതിലോമമെന്നും മറ്റും പറഞ്ഞ് യഥാര്‍ത്ഥ ജ്ഞാനത്തെ അവഹേളിക്കുന്നത്. എങ്കിലേ അവര്‍ക്ക് മണിമാളികകളില്‍ വിലസുവാന്‍ സാധിക്കൂ.
"
അപ്പോള്‍ പിന്നെ ഇവര്‍ക്കു മൂക്കള ഒലിപ്പിക്കാതെ പറ്റുമൊ?
എന്ത് ഉറപ്പായിട്ടാണ് ബിജു വന്നു അടിച്ചു വിട്ടിട്ടു പോയത്. ഞാനും വിശ്വസിച്ചു പോയി. അതെങ്ങാനും വാല്മീകി കണ്ടാല്‍ അദ്ദേഹം ആത്മഹത്യ ചെയ്യുമെന്നത് നിശ്ചയം.
ReplyDeleteഈ വിശദീകരണത്തിന് നന്ദി.
ഇന്ത്യാ ഹെറിറ്റേജ് മാഷേ, ഇതു കാണാൻ വൈകി. മാഷിന്റെ പൊത്തകത്തിൽ എല്ലാ പേജും ഇല്ലെന്നു തോന്നുന്നല്ലോ. രാമൻ കൈകേയിയോട് മേല്പടി കാര്യമൊക്കെ പറഞ്ഞു കഴിഞ്ഞ് ലക്ഷ്മണന്റെ കോപമൊക്കെ ശമിപ്പിച്ച് പിന്നെ കൗസല്യയോട് പറയുന്ന ചില ശ്ലോകങ്ങളുണ്ട്. അയോധ്യാകാണ്ഡം സർഗ്ഗം 22, ശ്ലോകങ്ങൾ 16 മുതലുള്ള പത്തു ശ്ലോകം കൂടെ ഒന്ന് ഉത്തരിച്ച് അർത്തം പറയണേ. മാഷ്‌ക്കും ഒരു പോസ്റ്റ് എഴുതാൻ വിഷയം ആവുമല്ല്...
ReplyDelete" ബിജു കോട്ടപ്പുറം said...
ReplyDeleteഇന്ത്യാ ഹെറിറ്റേജ് മാഷേ, ഇതു കാണാൻ വൈകി. മാഷിന്റെ പൊത്തകത്തിൽ എല്ലാ പേജും ഇല്ലെന്നു തോന്നുന്നല്ലോ. രാമൻ കൈകേയിയോട് മേല്പടി കാര്യമൊക്കെ പറഞ്ഞു കഴിഞ്ഞ് ലക്ഷ്മണന്റെ കോപമൊക്കെ ശമിപ്പിച്ച് പിന്നെ കൗസല്യയോട് പറയുന്ന ചില ശ്ലോകങ്ങളുണ്ട്. അയോധ്യാകാണ്ഡം സർഗ്ഗം 22, ശ്ലോകങ്ങൾ 16 മുതലുള്ള പത്തു ശ്ലോകം കൂടെ ഒന്ന് ഉത്തരിച്ച് അർത്തം പറയണേ. മാഷ്‌ക്കും ഒരു പോസ്റ്റ് എഴുതാൻ വിഷയം ആവുമല്ല്...
"
അയ്യോ പൊന്നേ എന്റെ പൊത്തകത്തില്‍ ഉണ്ടോ എന്നന്വേഷിക്കാതെ അതിങ്ങു പറഞ്ഞു തരരുതോ മഹാത്മാവേ ഞങ്ങളും കൂടി പഠിക്കട്ടെ.
വാല്‌മീകിരാമായണത്തിലെ അയോദ്ധ്യാകാണ്ഡം, 22 ആം സര്‍ഗ്ഗത്തിലെ ആ പത്തു ശ്ലോകങ്ങള്‍ - 16 മുതല്‍ ഉള്ളവ കേള്‍ക്കാന്‍ കൊതിയാകുന്നു.
ഞാന്‍ അതു വിശദമായി തന്നെ എഴുതാം. പക്ഷെ താങ്കള്‍ ഈ പറഞ്ഞ വിഡ്ഢിത്തം താങ്കള്‍ തന്നെ ശ്ലോകം ഉദ്ധരിച്ചു എഴുതൂ.
വാല്‌മീകിരാമായണത്തിലെ തന്നെ വേണേ
" ബിജു കോട്ടപ്പുറം said...
ReplyDeleteഇന്ത്യാ ഹെറിറ്റേജ് മാഷേ, ഇതു കാണാൻ വൈകി. മാഷിന്റെ പൊത്തകത്തിൽ എല്ലാ പേജും ഇല്ലെന്നു തോന്നുന്നല്ലോ. രാമൻ കൈകേയിയോട് മേല്പടി കാര്യമൊക്കെ പറഞ്ഞു കഴിഞ്ഞ് ലക്ഷ്മണന്റെ കോപമൊക്കെ ശമിപ്പിച്ച് പിന്നെ കൗസല്യയോട് പറയുന്ന ചില ശ്ലോകങ്ങളുണ്ട്. അയോധ്യാകാണ്ഡം സർഗ്ഗം 22, ശ്ലോകങ്ങൾ 16 മുതലുള്ള പത്തു ശ്ലോകം കൂടെ ഒന്ന് ഉത്തരിച്ച് അർത്തം പറയണേ. മാഷ്‌ക്കും ഒരു പോസ്റ്റ് എഴുതാൻ വിഷയം ആവുമല്ല്...
"
ശരിയാ രാമന്‍ ചുരുങ്ങിയ പക്ഷം കൈകേയിയെ തന്തയ്കെങ്കിലും വിളിച്ചു കാണും അല്ലേ?
ആ പത്തു ശ്ലോകമെ ഉള്ളോ അതോ ഇനിയും ഉണ്ടോ?
വേഗം ആകട്ടെ രാമന്‍ പള്ളു പറഞ്ഞതു കേള്‍ക്കാനും മൂക്കള ഒലിപ്പിച്ചതു കാണാനും കൊതിയാകുന്നു.
കൈകേയ്യാഃ പ്രതിപത്തിര്‍ഹി കഥം സ്യാന്മമ വേദനേ
ReplyDeleteയദി തസ്യാ നഭാവോയം കൃതാന്തവിഹിതോ ഭവേത് 16
പ്രതിയായ കൈകേയി പത്തിയുയര്‍ത്തി ഹീ എന്നു കേള്‍പ്പിച്ചു കൊണ്ട് വേദനിപ്പിച്ച് എന്റെ കഥ കഴിക്കുമ്പോള്‍
എന്നൊക്കെ ആണൊ ബിജൂ അയോദ്ധ്യാകാണ്ഡം 22 ആം അദ്ധ്യായത്തിലെ ഈ പതിനാറാം ശ്ലോകം വായിച്ചപ്പോള്‍ മനസ്സിലായത്?
ബിജുവേ ആ പറഞ്ഞ പത്തുശ്ലോകങ്ങളും അവയുടെ അര്‍ത്ഥവും ദാ ഇവിടെ കൊടുത്തിട്ടുണ്ട് .,
ReplyDeleteഇവയൊക്കെ അടിയന്റെ പൊത്തകത്തിലുള്ളതാണെ
ഇനി അവിടത്തെ പൊത്ഥകത്തിലുള്ളതും അതിന്റെ അര്‍ത്തവും കൂടി ഒന്നു പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു
ദാ, ഈ ലിങ്ക് വായിച്ചോളൂ....
ReplyDeletehttp://russelsteapot.blogspot.com/2009/08/blog-post.html
"ഭരതന്‍ ചിത്രകൂടത്തില്‍ വച്ച് രാമനെ സമീപിച്ചു തിരിച്ചുവന്ന് രാജ്യഭാരം കൈയേല്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.രാജ്യം ഉപേക്ഷിക്കാന്‍ രാമന്‍ പറയുന്ന കാരണം, ദശരഥന്‍ കൈകേയിയെ വിവാഹം ചെയ്യുന്ന സമയത്ത് തന്റെ രാജ്യം കൈകേയിയുടെ പിതാവിന് 'രാജ്യ ശുല്കം'(kingdom as dowry)ആയി കൊടുത്തിരുന്നു എന്നാണ്.(2-107-3)
ReplyDeletepuraa bhraataH pitaa naH sa maataram te samudvahan |
maataamahe samaashrauShiid raajya shulkam anuttamam ||
"O, My brother! Long ago, when our father married your mother, he promised your maternal grandfather that he would confer his kingdom as an exceptional marriage-dowry" "
മുകളില്‍ കൊടുത്ത ലിങ്കില്‍ ആദ്യം കാണുന്ന വാചകങ്ങള്‍ ആണ്.
സാക്ഷാല്‍ ശ്രീരാമന്‍ ഭരതനോട് പറഞ്ഞതാണ് അല്ലേ?
അതു രാമന്റെ മഹത്വമോ അതോ മോശത്വമോ?
കൈകേയി ശ്രീരാമന്റെ അഭിഷേകവിവരം ആദ്യം വന്നു പറയുന്ന മന്ഥരയ്ക്ക് തന്റെ സ്വര്‍ണ്ണമാല ഊരി നല്‍കി സന്തോഷസൂചകമായി എന്നാണ് . കൈകേയിയെ ക്കുറിച്ച് രാമനറിയാവുന്നതുകൊണ്ടാണ് ലക്ഷ്മണനോട് ഞാന്‍ മുന്‍പെഴുതിയ ശ്ലോകങ്ങള്‍ പറയുന്നതും അതു കൈകേയിയുടെ കുഴപ്പമല്ല വിധിയാണ് എന്നു മനസ്സിലാക്കാന്‍ പറയുന്നതും
ഇതു പോലെ cherry-picking നടത്തിയാല്‍ ധാരാളം അവസരങ്ങള്‍ കാണും. അങ്ങനെ അല്ല വാല്‌മീകിരാമായണം പോലെ ഉള്ള ഇതിഹാസം പഠിക്കേണ്ടത്.
വിശദമായി പിന്നീടെഴുതാം ഇപ്പോള്‍ തെരക്കുള്ളതുകൊണ്ട് തല്‍ക്കാലം നിര്‍ത്തട്ടെ
"suhR^idashchaapramattaastvaaM rakshantvadya samantataH |
ReplyDeletebhavanti bahuvighnaani kaaryaaNyevaMvidhaani hi ||
"Generally, there are many obstacles for such type of functions. Hence, your friends should guard you vigilantly from all directions."
viproshhitashcha bharato yaavadeva puraaditaH |
taavadevaabhishhekaste praaptakaalo mato mama ||
"It is my opinion that your coronation function should occur, while Bharata is away from the city."
kaamaM khalu sataaM vR^itte bhraataa te bharataH sthitaH |
jyeshhThanuvartii dharmaatmaa saanukrosho jitendriyaH ||
" Bharata, your brother, goes according to his eldest brother. He is righteous, compassionate and has the senses under control. He verily follows the path of good people."
kintu chittaM manushhyaaNaamanityamiti me matiH |
sataaM cha dharmanityaanaaM kR^itashobhi cha raaghava |
"Oh, Rama! It is my opinion that minds of men are inconstant. But the ever righteous, endowed with goodness, sometimes may act unexpectedly on impulse." "
മുകളില്‍ കൊടുത്ത ലിങ്കില്‍ പിന്നെ കാണുന്ന വാചകങ്ങള്‍ ആണ്.
ഞാന്‍ മുന്‍പു പലതവണ എഴുതിയതാണ് - ചില തത്വങ്ങള്‍ പഠിപ്പിക്കുന്നത് കഥാസന്ദര്‍ഭങ്ങള്‍ വഴിയാണ്.
ഉദാഹരണങ്ങളില്‍ കൂടി വിവരിക്കുന്ന തത്വങ്ങള്‍ പഠിച്ചുറയ്ക്കാന്‍ എളുപ്പമാണ്.
"മനസാ ചിന്തിതം കാര്യം വചസാ ന പ്രകാശയേത്
മന്ത്രേണ രക്ഷയേത് ഗൂഢം കാര്യെ ചാപി നിയോജയേത്"
ഈ ഒരു തത്വം വിശദീകരിക്കുനതില്‍ ഈ സന്ദര്‍ഭം ഞാന്‍ തന്നെ മുമ്പെഴുതിയിട്ടുണ്ട്
"മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യം പ്രവൃത്തിയിലാകുന്നതുവരെ പുറത്തു പറയരുത് അത് രഹസ്യമായിരിക്കണം.
ഈ വിഷയം വാല്‌മീകി രാമായണത്തില്‍ രാമനെ അഭിഷേകം ചെയ്യുന്ന സമയത്ത് പറയുന്നുണ്ട്- വസിഷ്ഠനെ വിളിച്ച് ഒരുക്കങ്ങളെല്ലാം നടത്താന്‍ പറഞ്ഞു. അതിനു ശേഷം രാമനേ വരുത്തിയിട്ട് ഇങ്ങിനെ പറയുന്നു - നാളെ രാവിലെ നിണ്റ്റെ രാജ്യാഭിഷേകം നടത്താന്‍ തീരുമാനിച്ചു. ഒരു ദിവസത്തെ വ്രതം നോക്കണമല്ലൊ അതിനുമുമ്പ്. അതുകൊണ്ട് ഇപ്പോള്‍ തന്നെ സീതയേയും കൂട്ടി വ്രതം തുടങ്ങിക്കൊള്ളുക. എന്നാല്‍ ഇനിയും ഒര༂R>µ� ദിവസം ബാക്കിയുണ്ട്, ഇതു പുറത്തു പറഞ്ഞും പോയി.
അതിനു ശേഷം പറയുന്നു "====കിം നു ചിത്തം മനുഷ്യാണാമനിത്യമിതി മേ മതം=======" ആരെല്ലാം എന്തൊക്കെ പറഞ്ഞാലും എത്ര കൂട്ടൂകാരോ ബന്ധുക്കളോ ആകട്ടെ മനുഷ്യണ്റ്റെ മനസ്സല്ലേ അതു മാറിയേക്കാം" പറഞ്ഞതു പോലെ തന്നെ ഫലിച്ചു രാമന്‍ കാട്ടിലും ഭരതന്‍ നാട്ടിലും.
ഇതു പുറത്തു പറയാതെ ചെയ്തതു കോണ്ടാണ് പൊഖ്രാനില്‍ അണുപരീക്ഷണം കഴിഞ്ഞപ്പോള്‍ അമേരിക്ക പറഞ്ഞത് അവിടെ എന്തോ ഭൂകമ്പം ഉണ്ടായിട്ടുണ്ട് എന്ന് "
"പിന്നീട് മന്ഥരയുടെ പ്രേരണയാല്‍ ഭരതനെ രാജാവാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും,കൈകേയിക്ക് രാമനോട് വിരോധമൊന്നുമില്ല. എന്നാല്‍ രാമനോ...
ReplyDeleteവനത്തിലേക്ക് പുറപ്പെടുന്നതിനുമുന്‍പ് ലക്ഷ്മണനോട് അയോധ്യയില്‍തന്നെ താമസിക്കണമെന്ന് ആവശ്യപ്പെടുന്നു. അതിന് പറയുന്ന കാരണങ്ങള്‍ നോക്കുക. (2-31-13 ___2-31-14)
saa hi raajyam idam praapya nR^ipasya ashva pateH sutaa |
duhkhitaanaam sapatniinaam na kariSyati shobhanam
"That Kaikeyi daughter of king Aswapathi, after obtaining this kingdom, will certainly not accord good treatment to her step-wives, who are at grief."
ഇവിടെ വിശദീകരണം അല്‍പം കൂടി വേണം എന്നു തോന്നുന്നു.
യാതൊരു കാര്യം നോക്കിയാലും അവസാനഫലം എന്തായിരിക്കും അതാണ് ഒന്നാമതു നോക്കേണ്ടത്.
അല്ലാതെ
" ഞാന്‍ വളരെ നല്ല ഉദ്ദേശത്തോടു കൂടി എന്റെ കഴുതയ്ക്കും താങ്കളുടെ കഴുതയ്ക്കസുഖം വന്നപ്പോള്‍ താങ്കള്‍ ചെയ്തതു പോലെ ഒരു ഇടങ്ങഴി മണ്ണെണ്ണ കൊടുത്തു പക്ഷെ കഷ്ടം എന്റെ കഴുത ചത്തുപോയി"
എന്നു പറയുന്നതല്ല.
കഥയുടെ അവസാനം ലഭിക്കുന്ന രാജ്യത്തില്‍ പ്രജകള്‍ക്കെല്ലാം ആദ്യം പറഞ്ഞ വിധം സുഖസമൃദ്ധി കൊടുക്കുവാന്‍ കഴിയുന്നവനാണ് രാജ്യം ഭരിക്കേണ്ടത്.
അതു കൊണ്ടാണ് ഒരു കേവലസ്ത്രീയുടെ വാക്കു കേട്ടു പോലും സീതയെ ഉപേക്ഷിക്കുന്ന രാമന്‍ ശ്രേഷ്ഠനാണെന്നു പറയുന്നത് അല്ലാതെ കേവലം ഒരു മന്ഥരയുടെ നാലു വീണ് വാക്കുകള്‍ കേട്ട് രാമനെ കാട്ടിലോടിയ്ക്കണം ഭരതനു രാജ്യം കൊടുക്കണം എന്നു പറഞ്ഞ് - ഒന്നു കൂടി ശ്രദ്ധിക്കുക -- കേവലം ഒരു മന്ഥരയുടെ നാലു വീണ് വാക്കുകള്‍ കേട്ട് രാമനെ കാട്ടിലോടിയ്ക്കണം ഭരതനു രാജ്യം കൊടുക്കണം എന്നു പറഞ്ഞ് രാജാവിനെ സ്വധര്‍മ്മത്തില്‍ നിന്നും തടുക്കുന്ന കൈകേയി അല്ല അനുകരണീയ എന്നു പറയേണ്ടത്.
അവര്‍ പറയുന്ന വിധം രാജ്യം പോയാല്‍ - ഒരു തവണ പോയി തുടങ്ങിയാല്‍ പിന്നീടതിനന്തം ഉണ്ടാകില്ല.
രാഷ്ട്രതന്ത്രം എന്നത് അടുക്കളവശത്തെ സംസാരമല്ല എന്നോര്‍ക്കുക - ഭരതന്‍ കാട്ടില്‍ വന്നു രാമനെ തിരികെ വിളിക്കുമ്പോള്‍ രാമന്‍ ഉപദേശിക്കുന്ന രാഷ്ട്രതന്ത്രജ്ഞത ഉണ്ട് ഒന്നു വായിക്കൂ സുഹൃത്തേ അതും കൂടി
ഭരതന്‍ പോലും കൈകേയിയുടെ വാക്കുകള്‍ക്ക് അനുകൂലനല്ല എന്നു ദശരഥനും ആദ്യം പറയുന്നു, ഭരതനും പിന്നീട് അതു തെളിയിക്കുന്നു
ഇത്രയെല്ലാം വ്യക്തമായി എഴുതിയിട്ടും അവിടെ നിന്നും ഇവിടെ നിന്നും മറ്റും ഓരോരോ വരികള്‍ എടുത്തുദാഹരിച്ച് ഇതു പോലെ നീചമായ ധാരണകള്‍ പരത്തുവാന്‍ എന്തിനു വെമ്പുന്നു സുഹൃത്തേ?
മേല്‍പറഞ്ഞതില്‍ സീതയെ കാട്ടിലുപേക്ഷിച്ചത് ന്യായീകരിക്കുകയാണെന്നര്‍ത്ഥം എടുക്കുവാന്‍ സാധ്യതയുണ്ട്.
ReplyDeleteഅതു വരാതിരിക്കുവാനാണ് നേരത്തെ എഴുതിയത് സ്വന്തം സ്വാര്‍ത്ഥം എന്നത് ഭരണാധികാരിയ്ക്കില്ല, അവന്റെ സ്വന്തം എന്നത് പ്രജകളാണ്. അതുകഴിഞ്ഞെ കുടുംബം പോലും ഉള്ളു എന്ന്
"Bastard എന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ ഞാന്‍ നിന്റെ വീട്ടില്‍ പോയി"
ReplyDeleteനിന്റെ അച്ഛന്‍ പറഞ്ഞു "Bastard" എന്നു വച്ചാല്‍ തന്തയില്ലാത്തവന്‍ എന്നാണര്‍ത്ഥം
ഇത് ആണ് ഉണ്ടായത്
ഇതിലെ ബോള്‍ഡ് ആക്കിയതെല്ലാം കൂടി മാത്രം കൂട്ടി വായിച്ചാല്‍ അതു വായിച്ചവന്റെ കുറ്റമല്ലാതെ എഴുതിയതിന്റെ താല്‍പര്യം ആകുമോ ?