ബിജുവിന്റെ ആ രാമായണത്തിന്റെ ഒരു കോപ്പി വച്ചേക്കണെ രാമന്‍ കൈകേയിയെ പള്ളു പറഞ്ഞതൊന്നും
ബിജു കോട്ടപ്പുറം said... Says ""ഇതാകെ കണ്‍ഫ്യൂഷനായല്ലോ മാഷെ, വാത്മീകി രാമായണം തന്നെയല്ലേ ?
കൈകേയീടെ ദുര്‍വാശിയെയൊക്കെ സാമാന്യം നന്നായി പള്ളും പറഞ്ഞ്, എനിക്കിനി കാട്ടിലലയേണ്ടി വരുമല്ലോ എന്നൊക്കെ നെലവിളിച്ച് കരഞ്ഞ് മൂക്കളയൊലിപ്പിച്ച് നല്ല സീനൊണ്ടാക്കിയിട്ടല്ലേ രാമന്‍ കാട്ടിലോട്ട് കെട്ടിയെടുക്കുന്നത്. ഇതും ക്ഷത്രീയ ഗുണമായിരിക്കും !
രാജാക്കന്മാരുടെ മക്കളായി ജനിക്കുന്നതും ക്ഷത്രീയഗുണമാണോ മാഷെ ?
സോണിയാ ഗാന്ധി ക്ഷത്രീയ ആണോ ?"
അങ്ങനെ വെറുതെ വിടാന്‍ പറ്റില്ലല്ലൊ.
കൈകേയി രാമനോട് വനവാസത്തിനു പോകാനും ഭരതനെ അഭിഷേകം നടത്താനും ഉള്ള കാര്യം ധരിപ്പിക്കുമ്പോള്‍ രാംന്‍ പറയുന്ന കാര്യങ്ങള്‍:ആണ്
പക്ഷെ വാല്മീകിരാമായണം സംസ്കൃതത്തില്‍ ലഭ്യമായതിലെ അയോദ്ധ്യാകാണ്ഡം 19 ആം സര്‍ഗ്ഗത്തില്‍ പറയുന്നത്.
അത് ദാ കേട്ടു കൊള്ളൂ
1. തദപ്രിയമമിത്രഘ്നോ വചനം മരണോപമം
ശ്രുത്വാ ന വിവ്യഥേ രാമഃ കൈകേയീം ചേദമബ്രവീത്
സാധാരണക്കാര്‍ക്ക് മരണസമാനമായ ഈ അപ്രിയവാക്കുകള്‍ കേട്ടിട്ട് ശത്രുസൂദനനായ രാമന് ദുഃഖം ഉണ്ടായില്ല. അവന്‍ കൈകേയിയോട് ഇപ്രകാരം പറഞ്ഞു
2. ഏവമസ്തു ഗമിഷ്യാമി വനം വസ്തുമഹം ത്വിതഃ
ജടാചീരധരോ രാജ്ഞഃ പ്രതിജ്ഞാമനുപാലയന്‍
അങ്ങനെ ആകട്ടെ . ഞാന്‍ ജടാവല്‍ക്കലധാരിയായി, രാജാവിന്റെ പ്രതിജ്ഞയെ പാലിക്കുവാനായി വനവാസം നടത്താം.
3. ഇദം തു ജ്ഞാതുമിച്ഛാമി കിമര്‍ത്ഥം മാം മഹീപതിഃ
നാഭിനന്ദതി ദുര്‍ദ്ധര്‍ഷോ യഥാപൂര്‍വമരിംദമഃ
പക്ഷെ ഒരു കാര്യം ഞാന്‍ അറിയുവാന്‍ ആഗ്രഹിക്കുന്നു. അജയ്യനും ശത്രുനാശകനുമായ രാജാവ് മുമ്പത്തെ പോലെ സന്തോഷവാനായി ഇക്കാര്യം എന്നോടെന്തുകൊണ്ടു പറയുന്നില്ല എന്ന്.
4.മന്യുര്‍ന്ന ച ത്വയാ കാര്യോ ദേവി ബ്രൂമി തവാഗ്രതഃ
യാസ്യാമി ഭവ സുപ്രീതാ വനം ചീരജടാധരഃ
ഞാന്‍ ഇതു ചോദിച്ചു എന്നു വച്ച് ഭവതി കോപിക്കേണ്ടതില്ല. സന്തോഷമായിരിക്കൂ ഞാന്‍ ജടാവല്‍ക്കലധാരിയായി വനവാസം നടത്തിക്കൊള്ളാം.
5. ഹിതേന ഗുരുണാ പിത്രാഃ കൃതജ്ഞേന നൃപേണ ച
നിയുജ്യമാനോ വിസ്രബ്ധഃ കിം ന കുര്യാമഹം പ്രിയം?
രാജാവ് എന്റെ പ്രിയകാംക്ഷിയും ഗുരുവും പിതാവും ആണ്. പിന്നെ അദ്ദേഹത്തിന്റെ ആജ്ഞയെ പാലിക്കുന്നതില്‍ എനിക്ക് എന്തു ശങ്കയ്ക്കാണവകാശമുള്ളത്?
6. അളീകം മാനസം ത്വേകം ഹൃദയം ദഹതേ മമ
സ്വയം യന്നാഹ മാം രാജാ ഭരതസ്യാഭിഷേചനം.
പക്ഷെ എന്റെ മനസ്സിനെ വിഷമിപ്പിക്കുന്നത് ഇതൊന്നു മാത്രം ഭരതനെ രാജ്യാഭിഷേകം നടത്തുന്ന ഈ സന്തോഷവാര്‍ത്ത രാജാവു സ്വയം എന്നോട് എന്തു കൊണ്ടു പറയുന്നില്ല ?
7. അഹം ഹി സീതാം രാജ്യം ച പ്രാണാനിഷ്ടാന്‍ ധനാനി ച
ഹൃഷ്ടോ ഭ്രാത്രേ സ്വയം ദദ്യാം ഭരതായ പ്രചോദിതഃ
ദേവിയുടെ (കൈകേയിയുടെ) ഒരു വാക്കു കൊണ്ടു പോലും ഞാന്‍ ഭരതനു വേണ്ടി സീതയെയോ രാജ്യത്തേയോ , ഇഷ്ടങ്ങളായ സര്‍വ ധനത്തെയോ പോലും കൊടുക്കുന്നതിനു സന്നദ്ധനാണ്.
8. കിം പുനര്‍മ്മനുജേന്ദ്രേണ സ്വയം മിത്രാ പ്രയോജിതഃ
തവ ച പ്രിയകാമാര്‍ത്ഥം പ്രതിജ്ഞാമനുപാലയന്‍
എങ്കില്‍ മുന്‍പറഞ്ഞതുപോലെ എന്റെ പിതാവും ഗുരുവും പ്രിയ കാക്ഷിയും ആയ മഹാരാജാവു സ്വയം ദേവിയുടെ ഇഷ്ടപൂര്‍ത്തിയ്ക്കായിപ്പറഞ്ഞാല്‍ (ഞാന്‍ എന്തു തന്നെ സന്ത്ജോഷമായി ചെയ്യുകയില്ല എന്നു വ്യംഗ്യം)
ഈ ശ്ലോകങ്ങള്‍ വായിച്ച് ഇവയുടെ അര്‍ത്ഥം ആരെങ്കിലും സംസ്കൃതം അറിയാവുന്നവരെ കൊണ്ട് പരിശോധിപ്പിച്ച ശേഷം
നമ്മുടെ ബിജു കോട്ടപ്പുറം പറഞ്ഞ മൂക്കള ഒന്നു കാണിച്ചു തരണേ മഹാശയന്മാരേ
Friday, March 26, 2010
Thursday, March 25, 2010
ശ്രീരാമകഥ
വിശ്വാമിത്രന്റെ കഥയിലൂടെ ബ്രാഹ്മണന്‍ എങ്ങനെ ഉള്ളവനായിരിക്കണം എന്നു കാണിച്ചു തന്ന വാല്‌മീകി ക്ഷത്രിയന്‍ എങ്ങനെ ആയിരിക്കണം എന്നത് ശ്രീരാമന്റെ കഥയിലൂടെ കാണിച്ചു തരുന്നു.
ശ്രീരാമകഥ ശരിയായി എഴുതണമെങ്കില്‍ ഇനി ഒരു പത്തു ജന്മം ജനിച്ച് ഏതെങ്കിലും നല്ല ഗുരുക്കന്മാരുടെ കീഴില്‍ അഭ്യസിച്ചാല്‍ ഒരു പക്ഷെ എനിക്കു കഴിയുമായിരിക്കും. പക്ഷെ ഇപ്പോള്‍ ചില കാര്യങ്ങള്‍ എനിക്കു മനസ്സിലായ രീതിയില്‍ കുറിയ്ക്കുന്നു അത്രമാത്രം.
അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കു വേണ്ടി വഴിയോരങ്ങളിലും, മീറ്റിങ്ങുകളിലും, അസംബ്ലികളിലും, പാര്‍ലമെന്റിലും എന്നു വേണ്ട എവിടെയും ചാവാലിപട്ടികളെ പോലെ പോരടിക്കുന്ന നാറിരാഷ്ട്രീയക്കാര്‍ എങ്ങനെ ആണൊ അതുപോലെ ആയിരിക്കരുത് അതാണ് ക്ഷത്രിയനു വേണ്ട ആദ്യഗുണം.
ഇന്നു കാണുന്നത് സ്ഥാനാര്‍ത്ഥികളെ ആണ് സ്ഥാനമാനങ്ങള്‍ക്കു വേണ്ടി അര്‍ത്ഥിക്കുന്ന - പിച്ചയാചിക്കുന്ന ചെറ്റകള്‍. ഇവര്‍ അവിടെ - അധികാരസ്ഥാനങ്ങളില്‍ - കയറിയിരുന്നാല്‍ കാണിക്കുന്ന കാര്യങ്ങള്‍ നമ്മുടെ മുന്നില്‍ എന്നെന്നും കാണാവുന്നതുമാണ്
ആ അധികാരക്കൊതി ഇല്ലാതിരിക്കുക അതാണ് ക്ഷത്രിയനു വേണ്ട ആദ്യഗുണം. അതു ശ്രീരാമകഥയില്‍ വ്യക്തമാക്കിയതു ശ്രദ്ധിച്ചില്ലേ?
കൈകേയി തനിക്കു ലഭിക്കേണ്ട വരങ്ങളായി രാമനെ വനവാസത്തിനയയ്ക്കണമെന്നും ഭരതനെ അഭിഷേകം ചെയ്യണമെന്നും പറയുകയും അതു രാമനെ കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തശേഷം ദശരഥന്‍ രാമനോടു പറയുന്ന ഒരു കാര്യം ഉണ്ട്
- തന്നെ പിടിച്ചു ബന്ധനസ്ഥനാക്കിയിട്ട് രാജ്യം ഭരിച്ചു കൊള്ളുവാന്‍.
അനുസരണ - താതന്റെ ആജ്ഞ അനുസരിക്കുന്നവന്‍ എന്നു പേരെടുത്ത ശ്രീരാമനു വേണമെങ്കില്‍ അതും അനുസരിയ്ക്കാമായിരുന്നു. അല്ലേ?
പക്ഷെ രാമന്‍ അതല്ല അനുസരിച്ചത് - വനവാസം എന്ന നിയോഗമാണ്.
അധികാരക്കൊതി മാത്രമല്ല, സ്വന്തമായി രാജ്യതാല്‍പര്യം മാത്രമേ ഉള്ളു, മറ്റ് എല്ലാം - സ്വന്തം ഭാര്യാപുത്രസഹോദരാദികള്‍ പോലും അതു കഴിഞ്ഞേ വരുന്നുള്ളു - യഥാര്‍ത്ഥ ക്ഷത്രിയന്.
അതിനെ കാണിക്കുവാന്‍ പറഞ്ഞതല്ലെ സീതാ പരിത്യാഗവും മറ്റും?

കണ്ണാംകുളം കരകവിഞ്ഞൊഴുകിത്തുടങ്ങീ
"കണ്ണാംകുളം കരകവിഞ്ഞൊഴുകിത്തുടങ്ങീ"
എന്നൊരു സമസ്യ കേട്ടിട്ടുണ്ട്. ആരെഴുതിയതാണെന്നൊന്നും അറിയില്ല.
ഞങ്ങളുടെ വീട്ടില്‍ അച്ഛന്‍ അമ്മ ചേട്ടന്മാര്‍ ചേച്ചി ഇവരെല്ലാവരും ഒഴിവു കിട്ടുമ്പോള്‍ നടത്തിയിരുന്ന ഒരു വിനോദമായിരുന്നു അക്ഷരശ്ലോകം. ഞാന്‍ ഏറ്റവും കുഞ്ഞായതു കൊണ്ട് അതിനധികം അവസരം കിട്ടിയില്ല. അറിവു വച്ചു വരുമ്പോഴേക്കും ഓരോരുത്തര്‍ വയറ്റുപിഴപ്പിനു വേണ്ടി വീടു വിട്ടു പോയതിനാല്‍.
അവര്‍ പാടിക്കേട്ട ഒരു പൂരണം (ഇതും ആരുടെ വക എന്നറിയില്ല)
"പിണ്ണാക്കു കണ്ടു കൊതിമൂത്തുടനേയെടുത്ത-
തണ്ണാക്കിലിട്ടതുകുതിര്‍ന്നവിടെത്തടഞ്ഞു
തൊണ്ണാന്‍ കണക്കെ മിഴിയുന്തിവലഞ്ഞു കഷ്ടം
കണ്ണാംകുളം കരകവിഞ്ഞൊഴുകിത്തുടങ്ങി"

Wednesday, March 24, 2010
പണ്ടെങ്ങാണ്ടൊരു കൊക്കു
അച്ഛന്‍ പറഞ്ഞു കേട്ട ഒരു പഴയ ശ്ലോകം. വെറുതെ തമാശയ്ക്ക് ആരോ എഴുതിയതായിരിക്കും.
ശ്ലോകങ്ങളില്‍ താല്‍പര്യം ഉണര്‍ത്താന്‍ വേണ്ടി പണ്ടുള്ളവര്‍ കണ്ടു പിടിച്ച മാര്‍ഗ്ഗവുമായിരിക്കാം.
ഒരു കൊക്കു പണ്ട് പക്കിയുടെ വീട്ടില്‍ വിരുന്നു ചെന്നിരുന്നു അത്രെ അവിടെ അങ്ങോട്ടും ഇങ്ങോട്ടും ഇരിക്കാന്‍ പറഞ്ഞുകൊണ്ട് അവര്‍ തര്‍ക്കത്തിലാണ്. ഇതിന്റെ നാലാമത്തെ വരി അത്ര ഉറപ്പു പോരാ
"പണ്ടെങ്ങാണ്ടൊരു കൊക്കു പക്കിഭവനേ ചെന്നാന്‍ വിരുന്നുണ്ണുവാന്‍
കണ്ടപ്പോള്‍ പക്കി ചൊന്നാന്‍ ഇരിയിരി ബകമേ നീയിരിക്കെന്നു പക്കി
കൊക്കേ നീയിരി പക്കിരീ ബകമിരീ പക്കിക്കിരീ കൊക്കിരീ
കൊക്കും പക്കിയുമിന്നുപോലുമവിടെത്തര്‍ക്കത്തിലാണെന്നു കേള്‍"

Labels:
പണ്ടെങ്ങാണ്ടൊരു കൊക്കു
Wednesday, January 20, 2010
Crossing the border
ഇ മെയിലുകള്‍ ഫോര്‍വേര്‍ഡ് ചെയ്തു വരുന്നവയാണെങ്കിലും ചിലപ്പോള്‍ ചിന്തിപ്പിക്കും , ചിന്തിച്ചിട്ടു കാര്യമൊന്നുമില്ലെങ്കിലും
ദാ ഒരെണ്ണം
Must Know:Crossing the border in various Countries:‘Consequences’ and ‘Incentives’
--------------------------------------------------------------------------------
If You Cross The North Korean Border Illegally You Get 12 Years Hard Labor.
If You Cross The Iranian Border Illegally You Are Detained Indefinitely in Prison.
If You Cross The Afghan Border Illegally, You Get Shot.
If You Cross The Saudi Arabian Border Illegally You Will Be Jailed.
If You Cross The Chinese Border Illegally You May Never Be Heard or Seen Thereafter.
If You Cross The Venezuelan Border Illegally You Will Be Branded A Spy And Your Fate Will Be Sealed.
If You Cross The Cuban Border Illegally You Will Be Thrown Into Political Prison To Rot.
If You Enter Britain Illegally You Will Arrested, Prosecuted And Send To Prison And Deported.
But,
If You Are A Bangladeshi or from any neighbouring country And Illegally Enter India Crossing The Indian Border -
You Get A Ration Card, Voter Identification, Passport, Haj Subsidy, Job, A Drivers License, Identity Card, Job Reservation, Special Privileges, Credit Cards, Subsidized Rent Or A Loan To Buy A House, Free Education, Free Health Care, A Lobbyist In New Delhi to look after your interests And Voting Rights!
Dhanyavad

--
Regards

Thursday, January 07, 2010
നാലാം പാദം അറിയുമോ?
"കേശവം പതിതം ദൃഷ്ട്വാ
പാണ്ഡവാഃ ഹര്‍ഷമായയുഃ
കൗരവാഃ ദുഃഖസന്തപ്താഃ
-------"
കുസൃതി നിറഞ്ഞ
ഈ ശ്ലോകത്തിന്റെ നാലാം പാദം, അറിയുമോ?
ആരെങ്കിലും സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു

Subscribe to:
Posts (Atom)