വാല്‌മീകിരാമായനത്തിലെ കഥകൊണ്ട് എന്തായിരുന്നിരിക്കാം വാല്‌മീകി ഉദ്ദേശിച്ചത്?
അത് പഠിച്ചിട്ട് എനിക്കു തോന്നിയത് എഴുതാം.
ഒരു സമൂഹത്തിന്റെ ആരോഗ്യപൂര്‍ണ്ണമായ നിലനില്‍പ്പിന് ആവശ്യമുള്ള ഘടകങ്ങള്‍ -
1. ഭരണാധികാരി - നീതിയുക്തനും സമര്‍ത്ഥനും യോഗ്യനും ആയവന്‍.
2. ഭരണാധികാരിയുടെ ഉപദേശി. സര്‍വ ജ്ഞാനത്തിന്റെയും മൂര്‍ത്തീഭാവം
3. സഹായികള്‍ യോഗ്യര്‍
സമൂഹം എല്ലാതരക്കാരും നിറഞ്ഞത് ആയിരിക്കും. അതിനുള്ളില്‍ യോഗ്യനായ ഒരു ഭരണാധികാരി എന്നാല്‍ എന്തൊക്കെ ഗുണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരിക്കണം എന്തൊക്കെ ഉണ്ടായിരിക്കരുത് എന്ന് മനസ്സിലാക്കണം
എന്തൊക്കെ ഉണ്ടായിരിക്കരുത് എന്നറിയണമെങ്കില്‍ ഇന്നത്തെ ഭരണാധികാരികളെ നോക്കിയാല്‍ മതി. എളുപ്പമായി.
ഇന്ന് സ്ഥാനാര്‍ത്ഥികള്‍ അല്ലേ സ്ഥാനത്തിനു വേണ്ടി ഇരക്കുന്നവര്‍ എന്നല്ലെ ആ വാക്കിനര്‍ത്ഥം?
സ്ഥാനത്തിന് അഥവാ പദവിയ്ക്കു വേണ്ടിയുള്ള മോഹം, സ്വത്ത് സ്വന്തം ബന്ധം ഇവയൊന്നും ഇല്ലാത്ത ഒരവസ്ഥ - ആരിലെങ്കിലും ഉണ്ടെങ്കില്‍ അവനാണ് ആ സ്ഥാനത്തിനു യോഗ്യന്‍. ഈ ഗുണങ്ങളാണ് രാമന്റെ കഥയില്‍ കൂടി വാല്‌മീകി വരച്ചു കാണിയ്ക്കുന്നത്.
തനിയ്ക്ക് രാജ്യാഭിഷേകം നടത്തുവാന്‍ തീരുമാനിച്ച തന്റെ പിതാവ് കൈകേയിയുടെ നിര്‍ബ്ബന്ധം വന്നപ്പോള്‍ രാമനോട് ആവശ്യപ്പെടുക പോലും ചെയ്തതാണ് തന്നെ പിടിച്ചു കെട്ടിയിട്ടിട്ട് രാജ്യം സ്വന്തമാക്കികൊള്ളുവാന്‍.
അടുത്ത അവസരത്തില്‍ ഭരതന്‍ കാട്ടി തന്നെ കാണുവാന്‍ വന്നപ്പോഴും തിരികെ വിളിക്കുമ്പോഴും അല്‍പമെങ്കിലും ആശ ഉണ്ടായിരുന്നു എങ്കില്‍ രാമന് തിരികെ പോയി രാജ്യം കയ്യാളാമായിരുന്നു.
മൂന്നാമത് രാവണവധം കഴിഞ്ഞ് തിരികെ വന്നിട്ട് ഹനുമാനെ പറഞ്ഞു വിട്ട് ഭരതന്റെ അവസ്ഥ നോക്കി വന്ന് വിവരം അറിയിക്കുവാന്‍ പറയുന്ന രംഗം ശ്രീരാമന്റെ തിരിച്ചുവരവ് എന മൂന്നു പോസ്റ്റുകളിലായി ഞാന്‍ മുമ്പെഴുതിയിരുന്നു. ഭരതന് അഥവാ അവിടെ ഭരണത്തില്‍ താല്‍പര്യമുള്ളതായി സൂചന എങ്കിലും കിട്ടുന്നു എങ്കില്‍ - താന്‍ വന്ന വിവരം പോലും അറിയിക്കാതെ മടങ്ങി കാട്ടിലേയ്ക്കു പൊയ്ക്കോളാം എന്ന്.
ചുരുക്കത്തില്‍ രാജ്യം അധികാരം എന്ന ഒരു ചിന്ത രാമനില്‍ ഇല്ലായിരുന്നു എന്നു വിളിച്ചറിയിക്കുന്നു.
സ്വന്തം ബന്ധം എന്ന ചിന്തയും ഇല്ലായിരുന്നു എന്നു കാണിക്കുവാനാണ് സീതാ പരിത്യാഗം വിശദീകരിക്കുന്നത്
pharmacology പഠിക്കുമ്പോല്‍ അതില്‍ കാണും the ideal medicine should have these properties എന്ന്
എന്നു പറയുന്നതുപോലെ the ideal king എങ്ങനെ ആയിരിക്കണം എന്നതിന്റെ definition ആണ് അഥവാ ക്ഷത്രിയന്റെ ധര്‍മ്മം ആണ് രാമകഥ.
വിശ്വാമിത്രന്റെ കഥ അതേപോലെ തന്നെ the ideal brahmin - യഥാര്‍ത്ഥ ബ്രാഹ്മണന്‍ എന്നതിന്റെ നിര്‍വചനം
എന്നാല്‍ ഇന്നോ രാമായണം വായിച്ചിട്ട് സീതയെ പരിത്യജിച്ചതിന്റെ കുറ്റവും അതുപോലെ മറ്റുള്ളവയും, പറഞ്ഞ്, വിഡ്ഢിച്ചിരി ചിരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.
ആ മഹാ കാവ്യം പഠിക്കുക അതിലെ സന്ദേശം മൊത്തം മമസ്സിലാക്കുക.
Wednesday, September 10, 2008
Tuesday, September 09, 2008
ബ്രാഹ്മണന്‍
പ്രിയ അനില്‍ജി, പാര്‍ത്ഥന്‍ ജി, ഹരീ ജി, അനൂപ് ജി, മധുരാജ് ജി,
കമന്റ് അല്‍പം വലുതായതിനാല്‍ ഒരു പോസ്റ്റാക്കുന്നു.
പേരിന്റെ വാലറ്റമായി നമ്പൂതിരി എന്നു തുടങ്ങിയ ഏതെങ്കിലും ഒരു 'തിരി'യുണ്ടാവുകയോ അമ്പലവാസികള്‍ എന്ന കൂട്ടത്തില്‍ പെടുകയോ ഒക്കെ ചെയ്താല്‍ "ബ്രാഹ്മണന്‍" ആകും എന്ന ഒരു തെറ്റിദ്ധാരണ എങ്ങനെയോ നമ്മുടെ ഒക്കെ ഉള്ളില്‍ ഉണ്ടായി.
ഇത് എത്ര തവണ എഴുതിയിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല - കാരണം അങ്ങനൊരു വിശ്വാസം, മാറ്റിയെടുക്കുക അത്ര എളുപ്പമല്ല. ചാണക്യന്‍ വിശദീകരിക്കുന്ന ശ്ലോകങ്ങള്‍ ഞാന്‍ ഈ ബ്ലോഗില്‍
1. http://indiaheritage.blogspot.com/2008/08/blog-post.html
2. http://indiaheritage.blogspot.com/2006/09/blog-post_115777419885991197.html
3. http://indiaheritage.blogspot.com/2008/07/blog-post_26.html#comments
മൂന്നിടത്തും മറ്റൊരു ബ്ലോഗ് തുറന്ന്
http://chaanakyaneethi.blogspot.com
ചാണക്യന്റെ മുഴുവന്‍ വിശദീകരണങ്ങളും പ്രത്യേകവും കൊടുത്തതാണ് in chapter 11. പക്ഷെ അതൊക്കെ ഇപ്പോഴത്തെ പോലെ തന്നെ നിലനിര്‍ത്തേണ്ടത് മുമ്പു പറഞ്ഞ രണ്ടുകൂട്ടരുടെ ആവശ്യമായതുകൊണ്ട്, ഇനി ജനം വിചാരിച്ചാലും അവര്‍ അതു മാറ്റുവാന്‍ സമ്മതിക്കും എന്നു തോന്നുന്നില്ല.
ദ്വിജന്‍ എന്ന പേരിനര്‍ഹന്‍ - (ബ്രാഹ്മണനല്ല വെറും ദ്വിജന്‍ മാത്രം)
"ഏകാഹാരേണ സന്തുഷ്ടഃ
ഷട്‌കര്‍മ്മനിരതസ്തദാ
ഋതുകാലേഭിഗാമീ ച
സോ വിപ്രോ ദ്വിജ ഉച്യതേ"
ഒരു ദിവസം ഒരു നേരത്തെ ആഹാരം മാത്രം ,
ദിവസം തോറും ചെയ്യുന്ന കര്‍മ്മങ്ങള്‍ ഷട്‌കര്‍മ്മങ്ങള്‍ മാത്രം - അതായത് - പഠിക്കുക പഠിപ്പിക്കുക, ദാനം സ്വീകരിക്കുക കൊടുക്കുക, യജ്ഞം ചെയ്യുക ചെയ്യിക്കുക - ഇവ മാത്രം യജ്ഞം എന്നതിന് ഹോമ പൂജാദി അര്‍ത്ഥം ഒന്നും എടുത്തേക്കല്ലെ.
ഗുരുവായൂരില്‍ കണ്ടെന്നു പറയുന്ന എത്ര "ബ്രാഹ്മണന്മാര്‍" ഇതില്‍ ദ്വിജനെന്ന വിഭാഗത്തിലെങ്കിലും പെടും?
ദ്വിജത്വം കഴിഞ്ഞ് വളരെ ഉന്നതമായ ശ്രേണിയില്‍ ഉള്ളവരാണ് 'ഋഷി'
ആ പദവി ലഭിക്കുന്നവര്‍ -
"ആകൃഷ്ടഫലമൂലാനി
വനവാസരതിഃ സദാ
കുരുതേ/ഹരഹഃ ശ്രാദ്ധം
ഋഷിര്‍വിപ്രഃ സ ഉച്യതേ"
ജീവിതം വനത്തിലായിരിക്കും ഇഷ്ടപ്പെടുക, ആഹാരം ഫലമൂലാദികള്‍ മാത്രം. ചെയ്യുന്ന കര്‍മ്മങ്ങള്‍ ശ്രാദ്ധം. മരിച്ചവര്‍ക്ക് ചെയ്യുന്ന കര്‍മ്മമല്ലേ ശ്രാദ്ധം? അതായത് അവനവന്‍ പോലും ഇഹലോകത്തില്‍ പ്രത്യേകം ജീവിക്കുന്നതായി കണക്കാക്കുന്നില്ല - ചുരുക്കത്തില്‍ "അഹംകാരം" ഞാന്‍ എന്ന അവസ്ഥയെ വെടിഞ്ഞവന്‍ എന്നര്‍ത്ഥം
ഋഷിക്കും മുകളില്‍ മഹര്‍ഷി എന്ന അവസ്ഥയും കഴിഞ്ഞാണ് ബ്രഹ്മര്‍ഷി അഥവാ ബ്രാഹ്മണന്‍ ആകുന്നത്.
നാട്ടില്‍ മുഴുവന്‍ ബ്രാഹ്മണര്‍ , വടക്കെ ഇന്ത്യയില്‍ ഫയങ്കര ബ്രാഹ്മണര്‍ -
ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം എന്നെഴുതിയ കൃഷ്ണനെങ്ങാനും ഇവിടെ വന്നാല്‍ --

Sunday, September 07, 2008
പ്രായശ്ചിത്തം ബ്രാഹ്മണര്‍ക്ക് സ്വര്‍ണ്ണദാനം
എല്ലാവര്‍ക്കും അറിയാവുന്ന കഥയായിരിക്കും. എന്നാലും ഇക്കഥയ്ക്ക് എന്നും പ്രസക്തി ഉള്ളതിനാല്‍ ഒന്നു പോസ്റ്റട്ടെ
തെനാലി രാമന്റെ പേരിലാണ് ഇതിനു കൂടുതല്‍ പ്രശസ്തി.
ഒരിക്കല്‍ രാജാവിന്റെ അമ്മയ്ക്ക് ഒരാഗ്രഹം മാങ്ങ തിന്നണം എന്ന്. മാങ്ങ അന്വേഷിച്ച് എത്തിക്കുന്നതിനു മുമ്പ് അവര്‍ അസുഖം വന്ന് ഇഹലോകവാസം വെടിഞ്ഞു.
രാജാവിന് വളരെ വിഷമം ആയി. അദ്ദേഹം ജ്യോതിഷികളെ വിളിച്ചു. എന്താണൊരു പ്രായശ്ചിത്തം?
അവര്‍ പ്രശ്നം വച്ചു കണ്ടു പിടിച്ചു. രാജാവിന്റെ അമ്മയുടെ ആത്മാവിനു ശാന്തി കിട്ടണമെങ്കില്‍ നൂറു ബ്രാഹ്മണര്‍ക്ക് സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ മാങ്ങ ദാനം ചെയ്യണം.
ഉടന്‍ വിളിച്ചു വരുത്തി നൂറു 'ബ്രാഹ്മണരെ'
സംഭവം തെനാലി രാമനും അറിഞ്ഞു എങ്കിലും രാജാവിന്റെ കല്‍പനയല്ലെ. മറുത്തൊന്നും പറയുവാന്‍ സാധിക്കില്ലല്ലൊ. അതുകൊണ്ട് അടങ്ങിയിരുന്നു.
സ്വര്‍ണ്ണ മാങ്ങകള്‍ തയ്യാറായി. രാജാവ് ഭക്തിയോടുകൂടി അവ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. അവര്‍ അതു വാങ്ങി സന്തോഷമായി തിരിച്ചു പോയി. ജ്യോതിഷികള്‍ പറഞ്ഞതുപോലെ അമ്മയുടെ ആത്മാവിനു മോക്ഷം കിട്ടി എന്നു രാജാവ് വിശ്വസിച്ചു സന്തോഷിച്ചു.
അല്‍പദിവസം കഴിഞ്ഞപ്പോള്‍ പഴയ ബ്രാഹ്മണര്‍ നിലവിളിച്ചു കൊണ്ട് രാജാവിനടുത്ത് പരാതിയുമായി എത്തി. എന്താണ് പരാതി?
തെനാലിരാമന്‍ അവരുടെ തുടയില്‍ ചട്ടുകം പഴുപ്പിച്ചു വച്ചു.
ഉടന്‍ തന്നെ രാമനെ വരുത്തി. "എന്തു ധിക്കാരമാണിക്കാണിച്ചത് ? ബ്രാഹ്മണരുടെ തുടയില്‍ ചട്ടുകം പഴുപ്പിച്ചു വയ്ക്കുകേ?"
അപ്പോള്‍ രാമന്‍ ചരിത്രം പറഞ്ഞു. തിരുമേനി, അങ്ങയുടെ അമ്മയ്ക്ക് മാങ്ങ തിന്നണം എന്നാഗ്രഹമുണ്ടായി, എന്നാല്‍ അത് സാധിക്കുന്നതിനു മുമ്പ് മരിച്ചുപോയതിനാല്‍ ആത്മാവിന് ശാന്തിയ്ക്കുവേണ്ടി സ്വര്‍ണ്ണത്തില്‍ ഉണ്ടാക്കിയ മാങ്ങ ഈ ബ്രാഹ്മണര്‍ക്കു നലകിയത് അങ്ങു തന്നെയല്ലേ?
അപ്പോഴാണ് അടിയന്‍ ഓര്‍ത്തത് അടിയന്റെ അമ്മയ്ക്ക് അല്‍പം വാതത്തിന്റെ അസ്കിത ഉണ്ടായിരുന്നു മരിക്കുന്ന സമയത്ത്. മരിക്കുന്നതിനു തൊട്ടുമുമ്പ് അമ്മ എന്നോടു പറഞ്ഞതായിരുന്നു ചട്ടുകം പഴുപ്പിച്ച്` അമ്മയുടെ വേദനയുള്ള തുടയില്‍ വയ്ക്കാന്‍. എന്നാല്‍ അടിയന് അതു സാധിക്കുന്നതിനു മുമ്പേ അമ്മ അങ്ങു പോയി. അന്നു തൊട്ട് അടീയന്‍ ഇതിനൊരു പ്രായശ്ചിത്തം എന്താണെന്ന് ആലോചിച്ചു വിഷമിച്ചിരിക്കുകയായിരുന്നു.
അങ്ങനെ ഇരുന്നപ്പോഴാണ് അങ്ങയുടെ പ്രായശ്ചിത്തം കണ്ടത്. അപ്പോള്‍ ഇത്ര മഹാന്മാരായ ബ്രാഹ്മണരുടെ തുടയില്‍ ചട്ടുകം പഴുപ്പിച്കു വച്ചാല്‍ അടിയന്റെ അമ്മയുടെ ആത്മാവിനും മോക്ഷം കിട്ടുമെങ്കില്‍ അടിയന്‍ അതു ചെയ്യാതിരിക്കുന്നത് പുത്രധര്‍മ്മത്തിനു വിരോധമാകില്ലേ? അതിനിവര്‍ സ്വമനസ്സാലേ സമ്മതിയ്ക്കാഞ്ഞതു കൊണ്ട് അടിയന് സ്വല്‍പം ബലപ്രയോഗം വേണ്ടി വന്നു പിടിച്ചു കെട്ടിയിട്ട് ചെയ്യേണ്ടി വന്നു.
പക്ഷെ അടിയന്‍ സ്വര്‍ണ്ണം കൊണ്ടുള്ള ചട്ടുകം ഉണ്ടാക്കി അതാണ് പഴുപ്പിച്ചു വച്ചത് ഏതായാലും ഇപ്പോള്‍ അടിയന്റെ അമ്മയുടെ ആത്മാവിനും ശാന്തി കിട്ടിക്കാണും"

Friday, September 05, 2008
മോക്ഷത്തിനുപകരിക്കാത്ത പെണ്മക്കളെ കുറിച്ച് ഭൂമിപുത്രിയുടെ പോസ്റ്റ്
മോക്ഷത്തിനുപകരിക്കാത്ത പെണ്മക്കളെ കുറിച്ച് ഭൂമിപുത്രിയുടെ ഒരു പോസ്റ്റ് കണ്ടു.
നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയില്‍ വന്ന അപചയത്തെ കുറിച്ച് ചിന്തിക്കുവാനും , അതിനു വേണ്ട തിരുത്തലുകള്‍ ഉണ്ടാക്കുവാനും ഉള്ള ആവശ്യകത എത്രയുണ്ട് എന്ന് ആ പോസ്റ്റ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
സാധുക്കളായ ആളുകളുടെ മനസ്സില്‍ ആചാരങ്ങള്‍ക്ക് എത്ര പ്രാധാന്യമാണ് ഉണ്ടായിരിക്കുന്നത് എന്നും ആ പോസ്റ്റ് നമുക്ക് കാണിച്ചു തരുന്നു.
ഹൈന്ദവതത്വചിന്തയെ ആകെക്കൂടി മാറ്റിമറിച്ച് അവനവന്റെ വയറ്റു പിഴപ്പിന് വേണ്ടി ഓരോരുത്തര്‍ ഉണ്ടാക്കി വച്ച ആചാരങ്ങളില്‍ ഇങ്ങനെ ചിലതിനെ കുറിച്ച് ഒന്നു ചിന്തിക്കാം.
യഥാര്‍ത്ഥത്തില്‍ പിതാവിന് മോക്ഷം ലഭിക്കുന്നതിന് പുത്രന്‍ ചെയുന്ന പിണ്ഡദാനാദി ക്രിയകള്‍ സഹായിക്കും എന്ന് ഹൈന്ദവതത്വശാസ്ത്രം പറയുന്നുണ്ടോ?
ഓരോ ജീവനും അവനവന്റെ സ്വന്തം കര്‍മ്മത്തിന്റെ ഫലമാണ് അനുഭവിക്കുന്നത്, അല്ലാതെ സര്‍ക്കാരാഫീസിലെ ഏജന്റിന്റെകയ്യില്‍ കാശു കൊടുത്ത് കാര്യം സാധിക്കുന്നതുപോലെ ഒരു സിദ്ധാന്തം ഹൈന്ദവതത്വശാത്രം പറയുന്നില്ല.
പിന്നെ ഉദാഹരിക്കുന്നത് പുത്രന്‍ എന്ന ശബ്ദം. അതിന്റെ വ്യുല്‍പത്തി പുത് എന്ന നരകത്തില്‍ നിന്നും ത്രാണനം ചെയ്യുന്നവന്‍ പുത്രന്‍ - പുത്രി അവിടെ പറഞ്ഞിട്ടില്ല അല്ലേ? (ഇതിനെ കുറിച്ച് അങ്കിള്‍ ഒരിക്കല്‍ എഴുതിയിരുന്നു - അവിടെ ഞാന്‍ ഒരു ചെറിയ അഭിപ്രായം പറഞ്ഞപ്പോള്‍ അങ്കിള്‍ പറഞ്ഞു "ഇതെന്റെ വ്യാഖ്യാനം എന്നു കരുതിയാല്‍ മതി " എന്ന്. ശരിയാണ് ഓരോരുത്തര്‍ക്കും അവനവന്റെ അഭിപ്രായം വരികയും അതെല്ലാം മറ്റുള്ളവരുടെ മേള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്തപ്പോഴാണ് ഇപ്പറഞ്ഞ കുഴപ്പങ്ങളും ഉണ്ടായത്.)
ഉപനിഷത്തുകളാണ് ഹൈന്ദവതത്വചിന്തയുടെ അവസാനവാക്കുകള്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ബൃഹദാരണ്യകം എന്ന ഉപനിഷത്തില്‍ പുത്രനെ കുറിച്ച് പറയുന്ന ഭാഗമുണ്ട് - പുത്രന്‍ എങ്ങനെ നരകത്തില്‍ നിന്നും പിതാവിനെ രക്ഷിക്കുന്നു എന്ന്- ആ ഭാഗം മുമ്പും ഞാന്‍ എഴുതിയിരുന്നു- ഒന്നു കൂടി എഴുതാം.
"അഥ ത്രയോ വാവ ലോകാ മനുഷ്യലോകഃ പിതൃലോകോ ദേവലോകഃ ഇതിസോയം മനുഷ്യലോകോ പുത്രേണൈവ ജയ്യോനാന്യേന കര്‍മ്മണാ കര്‍മ്മണാ പിതൃലോകോ വിദ്യയാ ദേവലോകോ--"
മനുഷ്യലോകം പിതൃലോകം ദേവലോകം എന്നിങ്ങനെ മൂന്നു ലോകങ്ങള്‍. അവയില്‍ മനുഷ്യലോകം ജയിക്കുന്നത് പുത്രനില്‍ കൂടി, പിതൃലോകം ജയിക്കുന്നത് അവനവന്റെ കര്‍മ്മങ്ങളില്‍ കൂടി, ദേവലോകം ജയിക്കുന്നത് ജ്ഞാനത്തില്‍ കൂടി-- എന്നര്‍ത്ഥം
ഇനി മനുഷ്യലോകം എങ്ങനെ ജയിക്കുന്നു എന്നു കാണണ്ടേ?
"അഥാതഃ സമ്പ്രതിര്യദാ പ്രൈഷ്യന്മന്യതേഥ പുത്രമാഹഃ ത്വം ബ്രഹ്മ ത്വം യജ്ഞഃസ്ത്വം ലോക ഇതി സ പുത്രഃ പ്രത്യാഹാഹം ബ്രഹ്മാഹം യജ്ഞോഹം ലോക ഇതി യദ്വൈ കിഞ്ചാനൂക്തം തസ്യ സര്‍വസ്യ ബ്രഹ്മേത്യേകതാ യേ വൈ കേ ച യജ്ഞാസ്തേഷാ ഓം സര്‍വേഷാം യജ്ഞഃ ഇത്യേകതാ യേ വൈ കേ ച ലോകാസ്തേഷാ ഓം സര്‍വേഷാം ലോക ഇത്യേകതൈതാവദ്ധാ ഇദം ഓം സര്‍വമേതന്മാ സര്‍വം സന്നയമിതോഭുനജദിതി തസ്മാല്‍പുത്രമനുശിഷ്ടം ലോക്യമാഹുസ്തസ്മാദേനമനുശാസതി സ യദൈവം വിദമസ്മാല്ലോകാല്‍പ്രൈത്യഥൈഭിരേവ പ്രാണൈഃ സഹ പുത്രമാവിശതി. സ യദ്യനേന കിഞ്ചിദക്ഷണയാകൃതം ഭവതി തസ്മാദേന ഓം സര്‍വസ്മാല്‍ പുത്രോ മുഞ്ചതി തസ്മാല്‍ പുത്രോ നാമ സ പുത്രേണൈവാസ്മിന്‍ ലോകേപ്രതിതിഷ്ഠത്യഥൈനമേതേ ദേവാഃ പ്രാണാഃ അമൃതാ ആവിശന്തി"
ഇത് സായിപ്പ് വായിച്ചാല്‍ ലുല്ലാബിയാണെന്നു അദ്ദേഹത്തിന് തോന്നിയേക്കാം, സായിപിന്റെ വായില്‍ മാത്രം നോക്കിയിരിക്കുന്ന വര്‍ അതു പാടി നടന്നെന്നും വരാം, ഗുരുവില്ലാതെ എല്ലാ സ്വയം പഠിക്കുന്ന മഹാന്മാര്‍ക്ക് എന്തായിരിക്കും മനസ്സിലാവുക എന്ന് അവര്‍ക്കു മാത്രമറിയാം
ഇതിന്റെ ഏറ്റവും ചുരുങ്ങിയ അര്‍ത്ഥം -
മനുഷ്യന്‍ തന്റെ ജീവിതകാലം അവസാനിക്കാറായി എന്നു മനസ്സിലാകുമ്പോള്‍ പുത്രനെ അടുത്തു വിളിച്ച് ലോക്യം പറയണം. ലോക്യം എന്നത് ബ്രഹ്മതത്വം ഉപദേശിക്കുക- നീയാണ് ബ്രഹ്മം എന്ന അറിവ് അവനുപകര്‍ന്നു കൊടുക്കുക, നീയാണ് ഈ ലോകം എന്നു പറഞ്ഞുകൊടുക്കുക, നീയാണ് ഈ ലോകത്തിന്റെ നിലനില്‍പ്പിനു വേണ്ട സല്‍ക്കര്‍മ്മങ്ങള്‍ക്കധികാരി എന്നു പറഞ്ഞു കൊടുക്കുക - അതാണ് ലോകവും യജ്ഞവും നീയാണ് എന്നു പറഞ്ഞത്.
തന്റെ സകലകര്‍മ്മങ്ങളും ഈ ലോകത്തിലെ സമസ്തജീവജാലങ്ങള്‍ക്കും പോഷകമായിരിക്കണം എന്ന ജ്ഞാനം മകനുണ്ടാകുന്നു - അവന്‍ സന്തുഷ്ടനാകുന്നു.
അങ്ങനെ ആ പുത്രന്‍ സര്‍വലോകങ്ങളുടെയും പോഷകനാണ് താന്‍ എന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്നതോടുകൂടി പിതാവ് തന്റെ പ്രാണങ്ങളോടു കൂടി പുത്രനില്‍ ആവേശിച്ചു എന്നു പറയുന്നു.
ഓരോ വ്യക്തിയും അവനവന്റെ സമൂഹത്തില്‍ ചെയ്തു പോന്നിരുന്ന കര്‍മ്മങ്ങള്‍ അവനവന്റെ മക്കളില്‍ കൂടി അനുസ്യൂതം തുടരുക എന്ന അര്‍ഥവും ഇതിനെടുക്കാം.
ആ തുടരലില്‍ കൂടിയാണ് അദ്ദേഹം അമരനാകുന്നത് അല്ലാതെ സ്വര്‍ഗ്ഗത്തില്‍ എവിടെയോ കസേരയില്‍ പോയിരിക്കുകയല്ല.
മകന്‍ അഥവാ മകള്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്ത് നിറവേറ്റുന്നതാണ് മകന്റെയോ മകളുടേയോ പിതൃധര്‍മ്മ പിണ്ഡദാനം എല്ലാം അല്ലാതെ കറുത്തവാവു ദിവസം ബലിയിടുന്നത് അല്ല

Thursday, September 04, 2008
മഹാഭാരതത്തിലെ കഥ
ഒരേ കാര്യം തന്നെ പല തവണ എഴുതുമ്പോള്‍ എനിക്കു പോലും ബോറടിക്കും അപ്പോള്‍ വായിക്കുന്നവര്‍ക്കോ ?
എന്നാലും ചില കാര്യങ്ങള്‍ പറയാതിരിക്കുവാന്‍ വയ്യ.
പാര്‍ത്ഥന്‍ ജിയുടെ മഹാഭാരതത്തെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന പോസ്റ്റില്‍ പറയുന്ന ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ട്.
അതതു കാലത്തുള്ളവര്‍ അതിലൊക്കെ എന്തെങ്കിലും ഒക്കെ എഴുതിചേര്‍ത്തിട്ടുണ്ടായിരിക്കാം, ഇല്ല എന്നതിന് രാമായണത്തില്‍ എഴുതിയില്ല എന്ന വാദം തന്നെ ഉദാഹരിക്കാം.
വാല്‌മീകിരാമായണത്തിലെ ശ്ലോകങ്ങളുടെ അകെ എണ്ണം 24,000 എന്ന് ആദ്യം തന്നെ പറയുന്നു എന്നാല്‍ ഇന്നു ലഭിക്കുന്ന പുസ്തകം ഞാന്‍ പണ്ട് എണ്ണി നോക്കി ഇവിടെ എഴുതിയിട്ടുണ്ട്. അപ്പോള്‍ അവയൊക്കെ എവിടെ നിന്നു വന്നു? ആരെങ്കിലും എഴുതി ചേര്‍ത്തതാകാനല്ലേ തരമുള്ളു. അതുകാണാത്ത ഒരാള്‍ മഹാഭാരതത്തിലും അതില്ല എന്നു പറയുന്നതിനെ ഉള്‍ക്കൊള്ളുവാന്‍ ഒരു മടി.
വാല്‌മീകിരാമായണത്തില്‍ ഉത്തര കാണ്ഡം എന്ന ഒരു അധമമായ ഭാഗവും ചേര്‍ത്തു വച്ചിട്ടുണ്ട് അത് മുമ്പ് പറഞ്ഞ 26,000 ചില്വാനവും കഴിഞ്ഞ് വേറേ ആണ്. അതിലാണ് ശംബൂകന്റെ പോലെയുള്ള വൃത്തികെട്ട കഥകള്‍. അങ്ങനെ ഉള്ള നീച പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ മടിക്കാത്തവര്‍ എന്തു തന്നെ ചെയ്യില്ല?
ആകെ ഉള്ള കാണ്ഡങ്ങളുടെയും ശ്ലോകങ്ങളുടെയും എണ്ണം പരഞ്ഞ ഭാഗം കൂടി മാറ്റുവാന്‍ ഈ വിദ്വാന്മാര്‍ മറന്നു പോയതായിരിക്കണം.
പാര്‍ത്ഥന്‍ ജി പറഞ്ഞ ഒരു വാചകം ഇത്തരുണത്തില്‍ ശ്രദ്ധേയമാണ് "---മോന്‍ എഴുതി " അതെഴുതുവാന്‍ സാധിക്കില്ലല്ലൊ. കാരണം അനോണിയായി ബ്ലോഗില്‍ എഴുതുന്നതുപോലെയുള്ള വേലയല്ലേ. ---യില്ലാഴിക കാണിക്കുന്നത് പേരു വച്ചായാല്‍ ബുദ്ധിമുട്ടല്ലേ.
അല്ലായിരുന്നു എങ്കില്‍ ചരകസംഹിത എന്ന ആയുര്‍വേദത്തില്‍ പറയുന്നതു പോലെ
"ഇത്യഗ്നിവേശകൃതേ തന്ത്രേ
ചരകപ്രതിസംസ്കൃതേ
ദൃഢബല പൂരിതേ--" (ഇങ്ങനെ അഗ്നിവേശനാല്‍ എഴുതപ്പെട്ടതും , ചരകനാല്‍ പ്രതിസംസ്കരിക്കപ്പെട്ടതും , ദൃഢബലനാല്‍ മുഴുവനാക്കപ്പെട്ടതുമായ സംഹിതയിലെ--- ) എന്ന് വ്യക്തമായി എഴുതിയേനെ.
മഹാഭാരതത്തിലെ കഥ, ലോകത്തു നടക്കുന്ന വിവിധകര്‍മ്മങ്ങളെ പല പല വീക്ഷണകോണങ്ങളില്‍ കൂടി പലര്‍ കാണുന്നത് അപഗ്രഥിക്കുകയും അതില്‍കൂടി അവനവന്റെ സ്വഭാവരൂപീകരണം സാധ്യമാക്കുകയും ചെയ്യുവാന്‍ സഹായിക്കുന്ന ഒരു ഉപകരണം മാത്രമാണ്.
താന്‍ കണ്ടതു മാത്രം സത്യം എന്നു വിശ്വസിക്കുന്ന പൊട്ടക്കുളത്തിലെ തവളകളെ പോലെയുള്ള മൂഢന്മാര്‍ മുതല്‍, അങ്ങേയറ്റം പ്രപഞ്ചസത്യത്തെ സാക്ഷാല്‍കരിച്ച മഹാന്മാര്‍ വരെ ഉള്ള ഏതിനും മനസ്സിലാകാവുന്ന രീതിയില്‍ ഈ ലോകത്തില്‍ ഒരു കാര്യവും പറയുവാന്‍ സാധിക്കില്ല.
അതുകൊണ്ട് ഈ കഥകള്‍ അവനവന് മനസ്സിലാകുന്ന രീതിയില്‍ മനസ്സിലാക്കികൊള്ളുക - "ലക്ഷ്മണന്റെ ചിരി " വായിച്ചിരിക്കുമല്ലൊ അല്ലേ?
അവസാനം എത്തുമ്പോള്‍ വേദവും തെറ്റാകും ഇക്കാര്യം Basic Principles of Ayurveda" എന്ന ലേഖനത്തില്‍ ചെറുതായി ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്.
"The Absolute truth has no aspects or attributes, but for the phenomenal world we have to assume certain aspects, without which science cannot exist. Hence the so-called aspects. This is what is known as Maya.
Names and Forms where given to the nameless and formless Absolute i.e. the Absolute is not confined to names or forms, when you are limiting anything based on some criteria, there arise names, forms and thus Plurality. This is the Phenomenal world. There science exists which assumes the plurality to be true for the time being and through these assumptions helps the individuals to experience the Absolute World, where even these assumptions and science are false. " Read more here

Tuesday, September 02, 2008
സൂരജിനെ പോലെ ഒരു വ്യാഖ്യാതാവിനെ കിട്ടിയ ഞാന്‍ എത്ര ധന്യന്‍
അയ്യോ ഇത് കാണാന്‍ വൈകിപ്പോയല്ലൊ.
സൂരജിന്റെ ഒരു കമന്റിനെ കുറിച്ച് മറ്റൊരു കമന്റ് കണ്ടു. അത് സ്വാഭാവികമായും എന്നെ കുറിച്ചാണെന്നു സംശയിക്കത്തക്ക സാഹചര്യം ഉള്ളതുകൊണ്ട് ഇത്. കാരണം ഞാനും സൂരജും സാധാരണ 'അടി' ഉണ്ടാക്കുന്നവരാണല്ലൊ.
സൂരജ് എഴുതിയത്-"പുനർ ജന്മത്തേയും , കർമ്മഫലസിദ്ധാന്തത്തേയും, ഒറ്റമൂലി/നിമിത്തശാസ്ത്ര/ദൂതലക്ഷണ തരിക്കിടകളേയുമൊക്കെ പൊക്കിക്കോണ്ട് നടക്കുന്നവർ ഒരു സുപ്രഭാതത്തിൽ ഗണപതി പാലുകുടിച്ചതിന്റെയും മനുഷ്യശരീരത്തിന്റെ ‘കാന്തപ്രഭാവ’ത്തിന്റെയും ശാസ്ത്രീയത തേടുന്നത് കണ്ടപ്പോൾ ചിരി അടക്കാനായില്ല.
അങ്ങനെ ചില കൊട്ടുകൊടുക്കുന്നത് നല്ലതാണെന്ന് ഇനിയൊരാള്‍.
അപ്പൊ ഇപ്പൊ മനസ്സിലായല്ലൊ. ഇനി ആര്‍ക്കെങ്കിലും മനസ്സിലായില്ലെങ്കില്‍ ഇതുകൊണ്ട് മനസ്സിലാക്കി കൊള്ളുക-
1. ഞാന്‍ എഴുതിയ ഗണപതിഭഗവാന്റെ പാലുകുടി എന്ന പോസ്റ്റില്‍ എഴുതിയിരിക്കുന്നതിന്റെ അര്‍ത്ഥം - ആ പോസ്റ്റില്‍ പറഞ്ഞ പോലെ ഒന്നുമല്ല സാക്ഷാല്‍ ഗണപതിഭഗവാന്‍ ഇറങ്ങി വന്ന് പ്രതിമയിലിരുന്ന് പാലുകുടിച്ചു എന്നാണ് കൂടുതല്‍ അര്‍ത്ഥം വല്ലതും ഉണ്ടൊ എന്ന് സംശയം ഉണ്ടെങ്കില്‍ സൂരജിനോട് ചോദിക്കുക അദ്ദേഹത്തിനാണ് അതിനെപറ്റി കൂടൂതല്‍ അറിയാവുന്നത്.
2. ആയുര്‍വേദത്തിനെകുറിച്ച് സൂരജ് തന്ന മഹത്തായ അറിവുകളെക്കുറിച്ച്` ഈയുള്ളവന്‍ ചര്‍ച്ച ചെയ്തിടത്ത് ഒരിടത്ത് ദൂതലക്ഷണം എന്നെ പഠിപ്പിക്കുവാന്‍ എന്റെ അമ്മ ശ്രമിച്ചതും അതൊന്നും എനിക്ക് മനസ്സിലാക്കാന്‍ സാധിക്കാത്തതും മറ്റും എഴുതിയ പോസ്റ്റില്‍ ഞാന്‍ പറയുന്നത് ദൂതലക്ഷണം ആണ് യഥാര്‍ത്ഥ ശാസ്ത്രം എന്നാണ് . ഇനി എല്ലാവരും അത് വിശ്വസിച്ചു കൊള്ളണം എന്നും.
ഇവയൊക്കെ പോലെ ഞാന്‍ എഴുതിയതോ എഴുതാന്‍ പോകുന്നതോ ആയ യാതൊന്നും നിങ്ങള്‍ സൂരജ് പറയുന്നതിനു മുമ്പ് വിശ്വസിച്ചു പോകരുത് -
ഹാ സൂരജിനെ പോലെ ഒരു വ്യാഖ്യാതാവിനെ കിട്ടിയ ഞാന്‍ എത്ര ധന്യന്‍ സാക്ഷാല്‍ പോത്തിങ്കാലന്റെ അനുഗ്രഹമാകും അല്ലേ

Subscribe to:
Posts (Atom)