മോക്ഷത്തിനുപകരിക്കാത്ത പെണ്മക്കളെ കുറിച്ച് ഭൂമിപുത്രിയുടെ ഒരു പോസ്റ്റ് കണ്ടു.
നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയില്‍ വന്ന അപചയത്തെ കുറിച്ച് ചിന്തിക്കുവാനും , അതിനു വേണ്ട തിരുത്തലുകള്‍ ഉണ്ടാക്കുവാനും ഉള്ള ആവശ്യകത എത്രയുണ്ട് എന്ന് ആ പോസ്റ്റ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
സാധുക്കളായ ആളുകളുടെ മനസ്സില്‍ ആചാരങ്ങള്‍ക്ക് എത്ര പ്രാധാന്യമാണ് ഉണ്ടായിരിക്കുന്നത് എന്നും ആ പോസ്റ്റ് നമുക്ക് കാണിച്ചു തരുന്നു.
ഹൈന്ദവതത്വചിന്തയെ ആകെക്കൂടി മാറ്റിമറിച്ച് അവനവന്റെ വയറ്റു പിഴപ്പിന് വേണ്ടി ഓരോരുത്തര്‍ ഉണ്ടാക്കി വച്ച ആചാരങ്ങളില്‍ ഇങ്ങനെ ചിലതിനെ കുറിച്ച് ഒന്നു ചിന്തിക്കാം.
യഥാര്‍ത്ഥത്തില്‍ പിതാവിന് മോക്ഷം ലഭിക്കുന്നതിന് പുത്രന്‍ ചെയുന്ന പിണ്ഡദാനാദി ക്രിയകള്‍ സഹായിക്കും എന്ന് ഹൈന്ദവതത്വശാസ്ത്രം പറയുന്നുണ്ടോ?
ഓരോ ജീവനും അവനവന്റെ സ്വന്തം കര്‍മ്മത്തിന്റെ ഫലമാണ് അനുഭവിക്കുന്നത്, അല്ലാതെ സര്‍ക്കാരാഫീസിലെ ഏജന്റിന്റെകയ്യില്‍ കാശു കൊടുത്ത് കാര്യം സാധിക്കുന്നതുപോലെ ഒരു സിദ്ധാന്തം ഹൈന്ദവതത്വശാത്രം പറയുന്നില്ല.
പിന്നെ ഉദാഹരിക്കുന്നത് പുത്രന്‍ എന്ന ശബ്ദം. അതിന്റെ വ്യുല്‍പത്തി പുത് എന്ന നരകത്തില്‍ നിന്നും ത്രാണനം ചെയ്യുന്നവന്‍ പുത്രന്‍ - പുത്രി അവിടെ പറഞ്ഞിട്ടില്ല അല്ലേ? (ഇതിനെ കുറിച്ച് അങ്കിള്‍ ഒരിക്കല്‍ എഴുതിയിരുന്നു - അവിടെ ഞാന്‍ ഒരു ചെറിയ അഭിപ്രായം പറഞ്ഞപ്പോള്‍ അങ്കിള്‍ പറഞ്ഞു "ഇതെന്റെ വ്യാഖ്യാനം എന്നു കരുതിയാല്‍ മതി " എന്ന്. ശരിയാണ് ഓരോരുത്തര്‍ക്കും അവനവന്റെ അഭിപ്രായം വരികയും അതെല്ലാം മറ്റുള്ളവരുടെ മേള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്തപ്പോഴാണ് ഇപ്പറഞ്ഞ കുഴപ്പങ്ങളും ഉണ്ടായത്.)
ഉപനിഷത്തുകളാണ് ഹൈന്ദവതത്വചിന്തയുടെ അവസാനവാക്കുകള്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ബൃഹദാരണ്യകം എന്ന ഉപനിഷത്തില്‍ പുത്രനെ കുറിച്ച് പറയുന്ന ഭാഗമുണ്ട് - പുത്രന്‍ എങ്ങനെ നരകത്തില്‍ നിന്നും പിതാവിനെ രക്ഷിക്കുന്നു എന്ന്- ആ ഭാഗം മുമ്പും ഞാന്‍ എഴുതിയിരുന്നു- ഒന്നു കൂടി എഴുതാം.
"അഥ ത്രയോ വാവ ലോകാ മനുഷ്യലോകഃ പിതൃലോകോ ദേവലോകഃ ഇതിസോയം മനുഷ്യലോകോ പുത്രേണൈവ ജയ്യോനാന്യേന കര്‍മ്മണാ കര്‍മ്മണാ പിതൃലോകോ വിദ്യയാ ദേവലോകോ--"
മനുഷ്യലോകം പിതൃലോകം ദേവലോകം എന്നിങ്ങനെ മൂന്നു ലോകങ്ങള്‍. അവയില്‍ മനുഷ്യലോകം ജയിക്കുന്നത് പുത്രനില്‍ കൂടി, പിതൃലോകം ജയിക്കുന്നത് അവനവന്റെ കര്‍മ്മങ്ങളില്‍ കൂടി, ദേവലോകം ജയിക്കുന്നത് ജ്ഞാനത്തില്‍ കൂടി-- എന്നര്‍ത്ഥം
ഇനി മനുഷ്യലോകം എങ്ങനെ ജയിക്കുന്നു എന്നു കാണണ്ടേ?
"അഥാതഃ സമ്പ്രതിര്യദാ പ്രൈഷ്യന്മന്യതേഥ പുത്രമാഹഃ ത്വം ബ്രഹ്മ ത്വം യജ്ഞഃസ്ത്വം ലോക ഇതി സ പുത്രഃ പ്രത്യാഹാഹം ബ്രഹ്മാഹം യജ്ഞോഹം ലോക ഇതി യദ്വൈ കിഞ്ചാനൂക്തം തസ്യ സര്‍വസ്യ ബ്രഹ്മേത്യേകതാ യേ വൈ കേ ച യജ്ഞാസ്തേഷാ ഓം സര്‍വേഷാം യജ്ഞഃ ഇത്യേകതാ യേ വൈ കേ ച ലോകാസ്തേഷാ ഓം സര്‍വേഷാം ലോക ഇത്യേകതൈതാവദ്ധാ ഇദം ഓം സര്‍വമേതന്മാ സര്‍വം സന്നയമിതോഭുനജദിതി തസ്മാല്‍പുത്രമനുശിഷ്ടം ലോക്യമാഹുസ്തസ്മാദേനമനുശാസതി സ യദൈവം വിദമസ്മാല്ലോകാല്‍പ്രൈത്യഥൈഭിരേവ പ്രാണൈഃ സഹ പുത്രമാവിശതി. സ യദ്യനേന കിഞ്ചിദക്ഷണയാകൃതം ഭവതി തസ്മാദേന ഓം സര്‍വസ്മാല്‍ പുത്രോ മുഞ്ചതി തസ്മാല്‍ പുത്രോ നാമ സ പുത്രേണൈവാസ്മിന്‍ ലോകേപ്രതിതിഷ്ഠത്യഥൈനമേതേ ദേവാഃ പ്രാണാഃ അമൃതാ ആവിശന്തി"
ഇത് സായിപ്പ് വായിച്ചാല്‍ ലുല്ലാബിയാണെന്നു അദ്ദേഹത്തിന് തോന്നിയേക്കാം, സായിപിന്റെ വായില്‍ മാത്രം നോക്കിയിരിക്കുന്ന വര്‍ അതു പാടി നടന്നെന്നും വരാം, ഗുരുവില്ലാതെ എല്ലാ സ്വയം പഠിക്കുന്ന മഹാന്മാര്‍ക്ക് എന്തായിരിക്കും മനസ്സിലാവുക എന്ന് അവര്‍ക്കു മാത്രമറിയാം
ഇതിന്റെ ഏറ്റവും ചുരുങ്ങിയ അര്‍ത്ഥം -
മനുഷ്യന്‍ തന്റെ ജീവിതകാലം അവസാനിക്കാറായി എന്നു മനസ്സിലാകുമ്പോള്‍ പുത്രനെ അടുത്തു വിളിച്ച് ലോക്യം പറയണം. ലോക്യം എന്നത് ബ്രഹ്മതത്വം ഉപദേശിക്കുക- നീയാണ് ബ്രഹ്മം എന്ന അറിവ് അവനുപകര്‍ന്നു കൊടുക്കുക, നീയാണ് ഈ ലോകം എന്നു പറഞ്ഞുകൊടുക്കുക, നീയാണ് ഈ ലോകത്തിന്റെ നിലനില്‍പ്പിനു വേണ്ട സല്‍ക്കര്‍മ്മങ്ങള്‍ക്കധികാരി എന്നു പറഞ്ഞു കൊടുക്കുക - അതാണ് ലോകവും യജ്ഞവും നീയാണ് എന്നു പറഞ്ഞത്.
തന്റെ സകലകര്‍മ്മങ്ങളും ഈ ലോകത്തിലെ സമസ്തജീവജാലങ്ങള്‍ക്കും പോഷകമായിരിക്കണം എന്ന ജ്ഞാനം മകനുണ്ടാകുന്നു - അവന്‍ സന്തുഷ്ടനാകുന്നു.
അങ്ങനെ ആ പുത്രന്‍ സര്‍വലോകങ്ങളുടെയും പോഷകനാണ് താന്‍ എന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്നതോടുകൂടി പിതാവ് തന്റെ പ്രാണങ്ങളോടു കൂടി പുത്രനില്‍ ആവേശിച്ചു എന്നു പറയുന്നു.
ഓരോ വ്യക്തിയും അവനവന്റെ സമൂഹത്തില്‍ ചെയ്തു പോന്നിരുന്ന കര്‍മ്മങ്ങള്‍ അവനവന്റെ മക്കളില്‍ കൂടി അനുസ്യൂതം തുടരുക എന്ന അര്‍ഥവും ഇതിനെടുക്കാം.
ആ തുടരലില്‍ കൂടിയാണ് അദ്ദേഹം അമരനാകുന്നത് അല്ലാതെ സ്വര്‍ഗ്ഗത്തില്‍ എവിടെയോ കസേരയില്‍ പോയിരിക്കുകയല്ല.
മകന്‍ അഥവാ മകള്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്ത് നിറവേറ്റുന്നതാണ് മകന്റെയോ മകളുടേയോ പിതൃധര്‍മ്മ പിണ്ഡദാനം എല്ലാം അല്ലാതെ കറുത്തവാവു ദിവസം ബലിയിടുന്നത് അല്ല
Friday, September 05, 2008
Subscribe to:
Post Comments (Atom)
ജ്ഞാനപ്രദമായ പോസ്റ്റ്.
ReplyDelete“ഓരോ വ്യക്തിയും അവനവന്റെ സമൂഹത്തില്‍ ചെയ്തു പോന്നിരുന്ന കര്‍മ്മങ്ങള്‍ അവനവന്റെ മക്കളില്‍ കൂടി അനുസ്യൂതം തുടരുക എന്ന അര്‍ഥവും ഇതിനെടുക്കാം.“
ReplyDeleteവ്യക്തമായ വ്യഖ്യാനം.
ഭൂമിപുത്രിയുടെ പോസ്റ്റ് വായിച്ചിരുന്നു.
ആചാരങ്ങള്‍ മനുഷ്യസൃഷ്ടിയാണെന്ന തിരിച്ചറിവാണാവശ്യം.അപ്പോള്‍ പിന്നെ ആചാരങ്ങളേത്, അവയുടെ ശരിതെറ്റുകളേതെന്നു അന്വേഷിച്ചു അലയേണ്ടിവരില്ല.
ഭൂമിപുത്രിയുടെ പോസ്റ്റ് വായിച്ചിരുന്നു..ഇതും വായിച്ചു..
ReplyDeleteചിന്തിയ്ക്കാന്‍ ഉതകുന്ന അനേകം കാര്യങ്ങള്‍ പറഞ്ഞതിന് നന്ദി..
പക്ഷെ,ഒരു അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല..
പോസ്റ്റ് നന്നായെന്നു മാത്രം പറയട്ടെ..
ഈ തുടർചിന്തയ്ക്കും സാധാരണത്വത്തിൽ നിന്നും ഉയർന്ന വ്യാഖ്യാനത്തിനും വളരെ നന്ദി സർ.
ReplyDeleteപിരിഞ്ഞുപോയ ആത്മാവിനെ വിളക്ക്കൊളുത്തി സ്മരിച്ചുകൊണ്ടല്‍പ്പം എള്ളും പൂവും ചന്ദനവും..ഒരു കൊച്ചുരുള ചോറ്..ഇതിലൊന്നും പ്രത്യക്ഷമായി വല്ല്യ കാര്യമൊന്നും ഞാനും കാണുന്നില്ല.
നമുക്കറിയാത്ത ഡൈമെൻഷനുകൾ
പലതുമുണ്ടെന്നൊരു ബോധമുള്ളതുകൊണ്ട്,
അവജ്ഞയോടെ തള്ളുന്നുമില്ല.
ഞാനിത്രയേ ഇപ്പോൾ കരുതുന്നുള്ളൂ-പ്രീയപ്പെട്ടവരേ എന്നെന്നേയ്ക്കുമായി നഷ്ട്ടപ്പെട്ട സാധാരണമനുഷ്യർക്ക്,ചിലപ്പോൾ ഈച്ചടങ്ങുകൾ ഒരു സാന്ത്വനമാകാം.
തിരക്കുകൾക്കിടയിൽ കൊല്ലത്തിൽ
ഏതെങ്കിലുമൊരു ദിവസം,ഏതാനും നിമിഷങ്ങൾ അവർക്കായെന്തെങ്കിലും ചെയ്യുന്നുവെന്നൊരു സംതൃപ്തി,സന്തോഷം,
ഒരു ‘ഫീൽ ഗുഡ് ഫാക്റ്റർ’,ഉണ്ടിതിൽ,ഇല്ലേ?
അതിൻ പോലും തങ്ങൾക്കർഹതയില്ലെന്ന് പെണ്മക്കളെ വിശ്വസിപ്പിയ്ക്കുന്ന പൗരോഹിത്യത്തിനോടാൺ എനിയ്ക്ക്
കൂടുതൽ പ്രതിഷേധം.
tracking..
ReplyDeleteപ്രിയ ഭൂമിപുത്രീ,
ReplyDeleteഅതിലൊന്നും കാര്യമില്ല എന്നു ഞാന്‍ പറഞ്ഞില്ല കേട്ടോ.
തന്നെയല്ല ചില കാര്യങ്ങള്‍ ഉണ്ടു താനും.
യജ്ഞങ്ങള്‍ പലതരം കേട്ടിരിക്കുമല്ലൊ നിത്യവും അനുഷ്ഠിക്കേണ്ടവ. അവയിലൊന്നാണ് ഭൂതയജ്ഞം - നമ്മുടെ സഹജീവികളായ പക്ഷിമൃഗാദികള്‍ക്കും കൃമികീടാദികള്‍ക്കും വരെ വേണ്ട ആഹാരം കൂടുക്കുന്നത് അതില്‍പ്പേടുന്നു.
ഉറുമ്പോണം ഇവിടെ ഉദാഹരിക്കാം
ബലി എന്ന കര്‍മ്മത്തില്‍ ചോറുരുള ഉരുട്ടി കാക്കയ്ക്കു കൊടുക്കുന്നത് അതില്‍ പെട്ട ഒന്നാണ് . സാധാരണ നാം ആഹാരം കൊടുക്കുന്ന പട്ടി പൂച്ച കോഴി മുതലായവ അത് ഭക്ഷിക്കാതെ നോക്കണം എന്നു നിഷ്കര്‍ഷിക്കുന്നതും , സമൂഹത്തിന്റെ ശുചിത്വപാലകനായ കാക്കയ്ക്ക് ആഹാരം ലഭിക്കുന്നു എന്നുറപ്പു വരുത്തുവാന്‍ വേണ്ടിയാണ്. ഇനി അഥവാ കാക്ക ഭക്ഷിച്ചതില്‍ അധികമുണ്ടെങ്കില്‍ അത് മീന്‍ തവള ആമ തുടങ്ങിയ ജലജന്തുക്കള്‍ക്കു ലഭിക്കുവാന്‍ വേണ്ടി കുളത്തിലിടണം എന്നു പറയുന്നു.
പഴയ ആളുകള്‍ പലതും നല്ലവണ്ണം മുന്നില്‍ കണ്ടു തന്നെ ആണ് ഓരോ കാര്യവും നിശ്ചയിച്ചിരുന്നത്. പക്ഷെ അതില്‍ മറ്റ് ദുരുദ്ദേശം കടന്നു വന്നതാണ് പ്രശ്നം
ഞങ്ങളുടെ ഭാഗത്തൊന്നും പെണ്മക്കള്‍ക്ക് വിലക്കില്ല
:)
ReplyDeleteഅനില്‍ ജീ, ആചാരങ്ങളെ കുറിച്ചുള്ള ഇത്തരം സത്യങ്ങള്‍ സാധാരണ ജനം അറിയാതിരിക്കുന്നതു കൊണ്ര് രണ്ടു കൂട്ടര്‍ക്കാണ് മെച്ചം ഉള്ളത് ഒന്ന് പുരോഹിതവര്‍ഗ്ഗത്തിന് അവര്‍ക്ക് സാമ്പത്തിക ലാഭം. രണ്ട് രാഷ്ട്രീയക്കാര്‍ക്ക് - ജനങ്ങളെ വിഭജിച്ചു നിര്‍ത്തി, തമ്മിലടിക്കുന്ന അവരുടെ ഇടയില്‍ കുറുക്കനെ പോലെ ചോരകുടിയ്ക്കുവാന്‍ നടക്കുന്ന നാറികള്‍ . ഇവര്‍ രണ്ടു കൂട്ടരും സാധാരണ ജനം സത്യത്തെ അറിയുന്നതില്‍ നിന്നു തടയുവാന്‍ എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കും. അത്രകാലവും ഇതൊക്കെ തന്നെ സമൂഹത്തില്‍ നടക്കൂ.
ReplyDeleteരണ്ടും വായിച്ചു, നല്ല പോസ്റ്റ്
ReplyDeleteRobert Ingersoll ന്റെ,ഞാനെപ്പോഴും ഓർക്കുന്ന,ഒരു നിരീക്ഷണമുണ്ട്(മുൻപൊരിയ്ക്കൽ ബാബൂന്റെ ബ്ലോഗിലുമെഴുതിയിരുന്നു)
ReplyDeleteപുരോഹിതനും രാഷ്ട്രീയനേതാവും ഒരേമുട്ടയിൽനിന്നും വിരിഞ്ഞ കുഞ്ഞുങ്ങളാൺ.രണ്ടുപേരും പൊതുജനത്തിന്റെ രക്തമൂറ്റിക്കുടിയ്ക്കും
ഭൂമിപുത്രീ 'കുഞ്ഞുങ്ങള്‍' എന്ന വാക്കിന് ഒരു മാര്‍ദ്ദവം ഉണ്ട് അതുപയോഗിക്കല്ലേ.
ReplyDeleteപകരം വല്ല ചെകുത്താന്മാര്‍ എന്നോ മറ്റോ പറഞ്ഞോളൂ
ഹ!ഹ!ചില ചെകുത്താന്മാരുടെ മുഖം ടിവീലൊക്കെക്കാണുമ്പോൾ ഞാൻ ആലോചിച്ച്പോകറുണ്ട്,ഇവരുമൊക്കെ ഒരുകാലത്ത് നിഷക്കളങ്കരായ കുഞ്ഞുങ്ങളായിരുന്നല്ലോയെന്ന്.
ReplyDeleteഭൂമിപുത്രി,
ReplyDeleteപുരൊഹിതന്മാരും രാഷ്ടീയക്കാരും! താരതമ്യം കൊള്ളാം.
രണ്ടു വര്‍ഗ്ഗങ്ങളുടെയും ഉല്‍പ്പത്തിയെപ്പറ്റി എനിക്കറിയില്ല.സാധാരണ ജനങ്ങളുടെ അജ്ഞതയില്‍ അവരെ സഹായിക്കാനായി ഉടലെടുത്തതാണ് ഏതായാലും പുരോഹിത വര്‍ഗ്ഗം.രാഷ്ട്രീയക്കാര്‍ എന്ന വര്‍ഗ്ഗത്തെ നമ്മള്‍ തന്നെ സൃഷ്ടിച്ചതാണ്.ഏതായാലും അവതാര ലക്ഷ്യങ്ങള്‍ ജനനന്മയാണ്. കാലാന്തരത്തില്‍ മനുഷ്യനു വന്ന മാറ്റങ്ങള്‍, നഷ്ടമായ മൂല്ല്യബോധം, ഇവ എല്ലാ രംഗങ്ങളിലേയും നന്മയെ ഇല്ലായ്മചെയ്തു.അക്കൂട്ടത്തില്‍ മേല്‍ കക്ഷികളും ഒഴിവായില്ലെന്നു മാത്രം. സ്വാര്‍ഥതയുടെ ഇനിയുള്ള കാലഘട്ടത്തില്‍ ഒരു തിരിച്ചുപോക്ക് അസാദ്ധ്യവുമാണ്.
അനിലേ,എനിയ്ക്ക് തോന്നുന്നില്ല ഇതൊരു കാലത്തിന്റെ മാത്രം പ്രത്യേകതയാണെന്ന്.ഒരു പതിനായിരം വർഷം പുറകോട്ട് പോയാലും ഈ രണ്ടുകൂട്ടരുടെയും സ്വഭാവം
ReplyDeleteചോരകുടിതന്നെയാകും.
പതിനായിരം മുൻപോട്ട് പോയാലുമതെ!
യേശുദേവൻ പുരോഹിതന്മാരേ ഓടിച്ച് വിട്ടൊരു സന്ദർഭമുണ്ട് ബൈബിളിൽ.
അതുപോലെത്തന്നെ,യജ്ഞങ്ങളേയും
വേദങ്ങളേയും പൗരോഹിത്യത്തിനെയുമൊക്കെ ഗീതയിലും അപലപിച്ചിട്ടുണ്ട്.സമയം പോലെ,നിത്യചൈതന്യയതിയുടെ ഗീതാവ്യാഖ്യാനമൊന്നു വായിച്ച്നോക്കു.
ഈ പണിയ്ക്കർസാറിന്റെ ബ്ലോഗിൽക്കേറിയാൽ ഓഫടിച്ചു മതിയാകും:)
അനില്‍ ജീ,
ReplyDeleteപുരോഹിതവര്‍ഗ്ഗം മനുഷ്യന്റെ അജ്ഞതയെ നീക്കാനാണ് ഉത്ഭവിച്ചത് എന്നു പറഞ്ഞാല്‍ അംഗീകരിക്കുവാന്‍ ഒരു പ്രയാസം. അവര്‍ അവരുടെ വയറ്റുപിഴപ്പിനുവേണ്ടി കെട്ടിയ വേഷം ആണ് അത്.
അത് കൂടി കൂടി ഈ രീതിയിലായി എന്നേ ഉള്ളു.
ജനത്തിന്റെ വിവരമില്ലായ്മയും ആര്‍ത്തിയും കൂടി ചേര്‍ന്നപ്പോള്‍ അവര്‍ക്ക് സ്വര്‍ഗ്ഗം അത്ര തന്നെ.
വളരെ അറിവു പകർന്ന - ലേഖനം! പിന്നെ പണിക്കർ സാറിന്റെ തന്നെ
ReplyDelete“പുരോഹിതവര്‍ഗ്ഗത്തിന് അവര്‍ക്ക് സാമ്പത്തിക ലാഭം. രണ്ട് രാഷ്ട്രീയക്കാര്‍ക്ക് - ജനങ്ങളെ വിഭജിച്ചു നിര്‍ത്തി, തമ്മിലടിക്കുന്ന അവരുടെ ഇടയില്‍ കുറുക്കനെ പോലെ ചോരകുടിയ്ക്കുവാന്‍ നടക്കുന്ന നാറികള്‍ .“
എന്ന സത്യം നിറഞ്ഞ കമന്റൂം അതിലേറെ ഇഷടപ്പെട്ടു!
പണിക്കര്‍സാര്‍,
ReplyDeleteഇനി ഓഫ്ഫ് ടൊപ്പിക്കുകള്‍ ഇല്ല കേട്ടോ, ഭൂമിപുതി ഓടിവരും.
ഇവിടെ കുറച്ചുകൂടി പറയാനുണ്ട്.പിതൃപിണ്ഡം എന്നതു മരിച്ച മാതാപിതാക്കള്‍ക്കായി ഉരുട്ടി വയ്ക്കുന്ന ചോറല്ല. പിതൃക്കളെ ഉദ്ദേശിച്ചു ചെയ്യുന്ന യജ്ഞമാണിത്.ദേവഗണത്തിലെ ഒരു പ്രത്യേക വിഭാഗമാണു പിതൃക്കള്‍,അല്ലാതെ മരിച്ചവരുടെ ആത്മാക്കളല്ല.ഈ യജ്ഞം കൊണ്ട് പിതൃക്കള്‍ സംപ്രീതരായി മരിച്ചവരുടെ ആത്മാക്കളെ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം.
ReplyDeleteപിതൃപിണ്ഡത്തിന്റെ വിധിയിലും പ്രത്യേകതകളുണ്ട്.ആദ്യം വിശ്വദേവതകളെയും പിന്നീടു പിതൃക്കളെയും അന്ത്യത്തില്‍ വിഷ്ണുവിനെയും ധ്യാനിച്ചാണ് പിതൃപിണ്ഡം ചെയ്യുന്നത്.
ഇവിടെ കണ്ടതു പോലെ “പഴയ ആളുകള്‍ പലതും നല്ലവണ്ണം മുന്നില്‍ കണ്ടു തന്നെ ആണ് ഓരോ കാര്യവും നിശ്ചയിച്ചിരുന്നത്. പക്ഷെ അതില്‍ മറ്റ് ദുരുദ്ദേശം കടന്നു വന്നതാണ് പ്രശ്നം“..
ഋഷിജീ,
ReplyDeleteവിശദീകരണത്തിനു നന്ദി.
പക്ഷെ പുരോഹിതവര്‍ഗ്ഗം അതിനിടയ്ക്ക് ഒരു വൈതരണി നദി ഉണ്ടാക്കി വയ്ക്കുകയും അവര്‍ക്ക് സ്വര്‍ണ്ണം കൊടുത്താല്‍ പിതൃക്കളെ അതിനക്കരെ കടത്തിവിടാം എന്നും പറഞ്ഞ് ചില നാടകങ്ങള്‍ കളിച്ചതാണ് അപകടമായത് എന്ന് അല്ലേ?
ഭൂമിപുത്രി, ആദ്യം കരിപ്പറ സുനിലിന്റെ ഈ പോസ്റ്റ് ഒന്ന് വായിക്കൂ.
ReplyDeleteമരിച്ചു കഴിഞ്ഞു ചെയ്യുന്ന കര്‍മ്മങ്ങള്‍ ഒന്നും ആ വ്യക്തിക്ക് ഒരു ഗുണവും ചെയ്യുന്നില്ല. പിന്നെ കുറെ ചടങ്ങുകള്‍, കുടുബ-സമൂഹ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനുവേണ്ടിയായിരുന്നു. പിന്നീട് പലതും പുരോഹിതന്മാരുടെ വയറ്റു പിഴപ്പിനായി അധപ്പതിച്ചു.
(ഒരേ മുട്ടയില്‍ നിന്നു വിരിഞ്ഞകുഞ്ഞുങ്ങള്‍)
പൗരോഹിത്യവും രാജകീയവാഴ്ചയും (ഇതിന്റെ ആധുനിക പതിപ്പും) അന്യോന്യം കൈകോര്‍ത്തു പിടിച്ചുകൊണ്ട് ജനതയെ ചൂഷണം ചെയ്യുന്ന പ്രവണത ലോകത്തെവിടെയും നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. രാജാവും പുരോഹിതനും ഒരേ മുട്ടയില്‍നിന്നും വിരിഞ്ഞുവന്ന രണ്ടു കഴുകന്മാരാണ്. ഒരുവന്‍ മനുഷ്യന്റെ രക്തം ഊറ്റിക്കുടിക്കുന്നു, മറ്റവന്‍ ജനത്തിന്റെ ആത്മാവിനെയും. രണ്ടുപേരും വഞ്ചകരാണ്; ചൂഷകരുമാണ്.
ഈ വരികള്‍ ഇവിടെ ഞാന്‍ എഴുതിയിരുന്നു. യതിയുടെ വാക്കുകള്‍ തന്നെ.
ഋഷി,
ReplyDeleteപിതൃയാനത്തിന്റെയും ദേവയാനത്തിന്റെയും പ്രതീകങ്ങള്‍ വ്യത്യസ്തമാണെന്നത് ഒന്നു കൂടി വിശദമാക്കാമായിരുന്നല്ലോ. അതിലൂടെ ചിലര്‍ക്കെങ്കിലും ചില സംശയങ്ങള്‍ മാറ്റിയെടുക്കാമല്ലോ.
ലിങ്കുകൾക്ക് നന്ദി പാർത്ഥൻ.
ReplyDeleteപല ഗീതാവ്യാഖ്യാനങ്ങൾ ഓടിച്ചുനോക്കിയതിൽ,
യതിയാൺ എന്റെ യുക്തിബോധ-
ത്തിനിണങ്ങുന്നതെന്ന് തോന്നിയിട്ടുണ്ട്.
ശ്രീനാരായണ ഗുരുവിനെക്കുറിച്ച് വായിച്ചപ്പോൾ മറ്റൊന്നോർമ്മവരുന്നു
(പണിയ്ക്കർസാറേ,വീണ്ടുമൊരോഫ്)
അന്ധവിശ്വാസങ്ങളുടെ ഈറ്റില്ലമെന്ന് പറയപ്പെട്ടിരുന്ന സർപ്പക്കാടുകൾ വെട്ടിത്തെളിയ്ക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നതായി വായിച്ചിട്ടുണ്ട്.
പിന്നെയും കാലം കുറേപ്പോയപ്പോളാൺ നമ്മളറിഞ്ഞത്,ഓരോ സർപ്പക്കാടുകളും കൊച്ചു കൊച്ചു നിത്യഹരിതവനങ്ങളായി സംരക്ഷിച്ചുപോന്നിരുന്നതിന്റെ പ്രസക്തിയും,അതിനകത്തുള്ള അപൂർവ്വ സസ്യങ്ങളും-ജിവികളും അമൂല്ല്യമായ ഒരാവാസ വ്യവസ്ഥിതിയുടെ ഭാഗമായിരുന്നുവെന്നുമൊക്കെ.
സായ്പ്പിന്റെ സാങ്ക്ഷൻ കിട്ടുന്നതിനും മുൻപേ മുത്തശിമാർ പാടിയിരുന്ന, സുഗതകുമാരിയുടെ പ്രശസ്തമായ ആ ഉദ്ധരണിയും ഓർക്കുന്നുണ്ടാകുമല്ലൊ-
‘കാവു തീണ്ടല്ലേ മക്കളേ കുളം വറ്റും’
ഋഷി,ആ വിവരണത്തിൻ പ്രത്യേകം നന്ദി.
ഇതൊക്കെ സാധാരണക്കാർക്ക് വിവരിച്ചുകൊടുത്തുകൊണ്ടുവേണം ക്രിയകളൊക്കെ ചെയ്യിയ്ക്കാൻ,അല്ലേ? രസമുള്ള ഭാവനകൾ!
`ഹ ഹ ഹ പാര്‍ത്ഥന്‍ ജി ശരിയാണ് കഴുകന്‍ നല്ല വാക്ക് അതും ചേരും
ReplyDelete`ഭൂമിപുത്രീ ഞാന്‍ മുമ്പ് എവിടെയോ കാവിനെപറ്റി എഴുതിയിരുന്നു ഇതേ കാര്യം. ഇന്നും ഞങ്ങളുടെ വീട്ടില്‍ പഴയ പവിത്രതയോടുകൂടി തന്നെ ഒരു ചെറിയ കാവുണ്ട്, വലുതൊന്നുമല്ല ഒരു പത്തടിനീളമുള്ള തുണ്ട് അതില്‍; ചൂരലും മറ്റ് എന്തൊക്കെയോ ഉണ്ട്. അതൊന്നും പറയല്ലേ ഈ ഭൂമി മനുഷ്യനു മാത്രം ഉള്ളതാണ് ഇവിടെയുള്ള എല്ലാ മൃഗങ്ങളേയും പക്ഷികളെയും നമുക്കു തിന്നാനുണ്ടാക്കിയിരിക്കുന്നതാണ്‍` എന്നൊക്കെ പറഞ്ഞാലല്ലെ പുരോഗമനമാകൂ- ഇന്നാണ് എനിക്ക് എന്നെകുറിച്ച് ചന്ത്രക്കാരന്‍ എഴുതിയതും ബെന്നി തുടങ്ങിയ മഹാന്മാര്‍ കമന്റിയതും ആയ ബ്ലോഗ്
ReplyDeletehttp://chandrakkaran.blogspot.com/2007/01/blog-post.html
ദേ ഇത്
മുഴുവന്‍ വായിക്കുവാന്‍ ഒത്തത്
എന്റെ ബ്ലോഗൊക്കെ പ്രതിലോമമല്ലേ
സാറേ,അവിടെ‘കഴുകൻ’എന്നവാക്കാണുണ്ടായിരുന്നതെന്ന് പിന്നീട് ഞാനോർത്തു.
ReplyDeleteലിങ്ക് നോക്കാം.
മുൻപൊരിയ്ക്കൽ ഞാനും എഴുതിയിരുന്നു,മറ്റൊരു തരത്തിൽ..
ഭൂമിപുത്രിയ്ക്കുവേണ്ടി ഒരു ഓഫ്:
ReplyDeleteപണിക്കരുമാഷ് ക്ഷമിക്കുക.
ഗുരുദേവന്‍ ഒരിക്കലും കാവും കാടും വെട്ടിക്കളയാന്‍ പറഞ്ഞിട്ടില്ല. എന്നുമാത്രമല്ല, സര്‍പ്പം പാട്ട് എന്ന അനുഷ്ഠാനം പാടില്ല എന്നു പോലും പറഞ്ഞിട്ടില്ല. അതെല്ലാം ഓരോരുത്തരുടെ വിശ്വാസങ്ങളാണ്. ഗുരു പറഞ്ഞത് അതിനോടനുബന്ധിച്ചുള്ള ആര്‍ഭാടങ്ങള്‍ പാടില്ല എന്നാണ്. കൂടാതെ, പുളികുടി, തിരണ്ടുകുളി, ദുര്‍മ്മൂര്‍ത്തികളുടെ ആരാധന, ജന്തുബലി, മന്ത്രവാദം, കെട്ടുകല്യാണം തുടങ്ങിയ ദുരാചാരങ്ങള്‍ പാടില്ല എന്നാണ്. ഇത്തരം ദുരാചാരങ്ങളോടനുബന്ധിച്ചും, വിവാഹത്തിനും വേണ്ടി ചെയ്യുന്ന ആഢംബരങ്ങളും എല്ലാം പണയം വെച്ചും നടത്തുന്ന സദ്യയെയും ഗുരു എതിര്‍ത്തിരുന്നു.
സര്‍പ്പം പാട്ടിന്റെ ആഢബരങ്ങള്‍ നിര്‍ത്തലാക്കാന്‍ ആഹ്വാനം ചെയ്തത് ഇങ്ങിനെയായിരുന്നു. കാര്‍ത്തികപ്പള്ളി താലൂക്കിലെ ആലുമ്മൂട്ടില്‍ കൊച്ചുകുഞ്ഞ് ചന്നാരുടെ വീട്ടില്‍ കെങ്കേമമായി സര്‍പ്പം പാട്ട് നടക്കുമ്പോഴാണ് ഗുരു അവിടെ ചെല്ലുന്നത്. ആയിരത്തോളം കരിക്കും അഞ്ഞൂറോളം കവുങ്ങിന്‍ പൂക്കുലയും അടക്കം ഏകദേശം ഒരു ദിവസത്തെ ചിലവ് അക്കാലത്തെ മുവ്വായിരത്തോളം പേരുടെ ദിവസക്കുലി.
തുള്ളക്കാരുടെ കയ്യില്‍ കവുങ്ങിന്‍ പൂക്കുലയ്ക്കു പകരം തൂപ്പ് ഒടിച്ചു കൊടുത്തുകൊണ്ടും തല തണുപ്പിക്കാന്‍ കരിക്കിന്‍വെള്ളം ഒഴിക്കുന്നതിനു പകരം രാമച്ചം ഇട്ട പച്ചവെള്ളവും ഉപയോഗിക്കാന്‍ മാതൃക കാട്ടിക്കൊടുത്തുകൊടുക്കുകയും ചെയ്തു.
കരിക്ക് വലുതായി നാളികേരമാകട്ടെയെന്നും, പൂക്കുല വലുതായി അടക്കയാവട്ടെയെന്നുമായിരുന്നു
ഗുരുദേവന്റെ ഉപദേശം.
അതിനുശേഷം അവിടത്തെ സര്‍പ്പം തുള്ളല്‍ അവസാനിച്ചു എന്നാണ് പറയപ്പെടുന്നത്.
കൂടുതൽ വിവരങ്ങളുമായി എത്തിയതിൽ സന്തോഷം
ReplyDeleteപാർത്ഥൻ.
ഞാനെവിടെയോ വായിച്ച ഒരോർമ്മയിലെഴുതിയതാൺ കേട്ടൊ.
ഗുരുവിനെപ്പോലെയൊരു ബഹുമാന്യവ്യക്തിയേ വിമർശിച്ചതല്ല.കാലം മാറിമറയുമ്പോൾ ഓരോന്നിനോടുമുള്ള സമീപനത്തിൽ വരുന്ന വ്യത്യാസം എടുത്തുകാണിയ്ക്കാൻ ശ്രമിച്ചെന്ന് മാത്രം.
സംസ്കൃതം പഠിച്ചവര്‍ക്ക് ശ്രീശങ്കരാചാര്യരുടെ വ്യാഖ്യാനങ്ങള്‍ പോലെ മലയാളികള്‍ക്ക് ഉപനിഷത്തുകള്‍ മനസ്സിലാകണം എങ്കില്‍ ശ്രീനാരായണഗുരുവിന്റെ കൃതികള്‍ മതി.
ReplyDeleteഅദ്ദേഹം ഇങ്ങനെ ഒരു കാര്യം പറഞ്ഞു എന്ന് കേട്ട് ഒരല്‍പം അതിശയം തോന്നിയതായിരുന്നു. പാര്‍ത്ഥന്‍ ജിയുടെ വാക്കുകള്‍ അത് തിരുത്തി നന്ദി
പോസ്റ്റും കമന്റുകളും വായിച്ചു.
ReplyDelete1. ധർമ്മം സൗകര്യാർഥം മറന്നു, അർത്ഥ സമ്പാദനത്തിനു വേണ്ടി പ്രവൃത്തിചെയ്യാൻ വേണ്ടി, അതിനു വേണ്ട പാഠങ്ങൾ പഠിക്കാൻ വേണ്ടി ബുദ്ധിയും സമയവും വ്യയംചെയ്തവർ , അങ്ങനെ നേടിയ പണത്തിന്റെ ഒരുഭാഗം സമര്പ്പിക്കട്ടെ, അവർക്കറിയാത്ത കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നവർക്കു.
ReplyDelete2. പുരോഹിതൻ , വൈദികൻ എന്നീ വാക്കുകൾ ശരിയായ അര്ഥത്തിലല്ല ഇന്നുപയോഗിക്കുന്നതു. വേദവിരോധികളെ വൈദികനെന്നു വിളിക്കുന്നുണ്ട്.
3.. മക്കത്തായം, മരുമക്കത്തായം എന്നിങ്ങനെ രണ്ടുതരം ആചാരമുള്ളതിൽ ബീജപ്രധാനമായ മക്കത്തായത്ത്തിൽ പുരുഷസന്താനം, (സന്താനം= സമ്യക് താനം, ശരിയായ തുടർച്ച)
ക്ഷേത്രപ്രധാനമായ മരുമക്കത്തായത്ത്തിൽ പെണ്മക്കൾവഴി തുടർച്ച...അമ്മയുടെ.
4. അച്ഛനമ്മമാരുടെ ഇഷ്ടാനിഷ്ടങ്ങൾ സുഖദു:ഖങ്ങൾ മൂല്യസങ്കല്പങ്ങൾ എന്നിവ ശരിക്കറിഞ്ഞ്ഞ്ഞാൽ (ഗുരുവിന്റെയും) അവ തന്നിലുള്ളതഞ്ഞാൽ മകന്/മകള്ക്ക് തുടർച്ച അനുഭാവിക്കാൻ സാധിക്കും- പറഞ്ഞറിയിക്കാൻ പറ്റിലില്ലെങ്കിലും
ReplyDelete--------------1. ധർമ്മം സൗകര്യാർഥം മറന്നു, അർത്ഥ സമ്പാദനത്തിനു വേണ്ടി പ്രവൃത്തിചെയ്യാൻ വേണ്ടി, അതിനു വേണ്ട പാഠങ്ങൾ പഠിക്കാൻ വേണ്ടി ബുദ്ധിയും സമയവും വ്യയംചെയ്തവർ , അങ്ങനെ നേടിയ പണത്തിന്റെ ഒരുഭാഗം സമര്പ്പിക്കട്ടെ, അവർക്കറിയാത്ത കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നവർക്കു.-------------------
ഹ ഹ ഹ സമ്പാദിച്ച പണത്തിന്റെ ഒരു ഭാഗം അല്ല മുഴുവന് കൊടുത്താലും കാര്യമൊന്നും ഇല്ല എന്നുള്ളത് ഒരു വശം. പക്ഷെ പറഞ്ഞു കൊടുക്കുന്നവർക്ക് ആ പണം കൊണ്ട് ഗുണമുണ്ടാകുന്നത് നല്ല കാര്യം.
ധനേനാധർമ്മലഭ്ധേന യച്ഛി ദ്രമപിധീയതെ
അസംവൃതം തത് ഭവതി, തതോന്യമുദീരയേത്
അധർമ്മം കൊണ്ടു ലഭിച്ച ധനം കൊടുത്ത് ആ അധർമ്മപ്രവൃത്തിയുടെ പാപത്തെ ഇല്ലാതാക്കൻ ശ്രമിച്ചാൽ , അത് നടക്കില്ല എന്ന് മാത്രമല്ല, അതിന്റെതായി മറ്റൊരു ച്ഛിദ്രം ഉണ്ടാവുക കൂടി ചെയ്യും അത്രെ