Sunday, September 07, 2008

പ്രായശ്ചിത്തം ബ്രാഹ്മണര്‍ക്ക്‌ സ്വര്‍ണ്ണദാനം

എല്ലാവര്‍ക്കും അറിയാവുന്ന കഥയായിരിക്കും. എന്നാലും ഇക്കഥയ്ക്ക്‌ എന്നും പ്രസക്തി ഉള്ളതിനാല്‍ ഒന്നു പോസ്റ്റട്ടെ

തെനാലി രാമന്റെ പേരിലാണ്‌ ഇതിനു കൂടുതല്‍ പ്രശസ്തി.

ഒരിക്കല്‍ രാജാവിന്റെ അമ്മയ്ക്ക്‌ ഒരാഗ്രഹം മാങ്ങ തിന്നണം എന്ന്‌. മാങ്ങ അന്വേഷിച്ച്‌ എത്തിക്കുന്നതിനു മുമ്പ്‌ അവര്‍ അസുഖം വന്ന്‌ ഇഹലോകവാസം വെടിഞ്ഞു.

രാജാവിന്‌ വളരെ വിഷമം ആയി. അദ്ദേഹം ജ്യോതിഷികളെ വിളിച്ചു. എന്താണൊരു പ്രായശ്ചിത്തം?

അവര്‍ പ്രശ്നം വച്ചു കണ്ടു പിടിച്ചു. രാജാവിന്റെ അമ്മയുടെ ആത്മാവിനു ശാന്തി കിട്ടണമെങ്കില്‍ നൂറു ബ്രാഹ്മണര്‍ക്ക്‌ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ മാങ്ങ ദാനം ചെയ്യണം.

ഉടന്‍ വിളിച്ചു വരുത്തി നൂറു 'ബ്രാഹ്മണരെ'

സംഭവം തെനാലി രാമനും അറിഞ്ഞു എങ്കിലും രാജാവിന്റെ കല്‍പനയല്ലെ. മറുത്തൊന്നും പറയുവാന്‍ സാധിക്കില്ലല്ലൊ. അതുകൊണ്ട്‌ അടങ്ങിയിരുന്നു.

സ്വര്‍ണ്ണ മാങ്ങകള്‍ തയ്യാറായി. രാജാവ്‌ ഭക്തിയോടുകൂടി അവ ബ്രാഹ്മണര്‍ക്ക്‌ ദാനം ചെയ്തു. അവര്‍ അതു വാങ്ങി സന്തോഷമായി തിരിച്ചു പോയി. ജ്യോതിഷികള്‍ പറഞ്ഞതുപോലെ അമ്മയുടെ ആത്മാവിനു മോക്ഷം കിട്ടി എന്നു രാജാവ്‌ വിശ്വസിച്ചു സന്തോഷിച്ചു.

അല്‍പദിവസം കഴിഞ്ഞപ്പോള്‍ പഴയ ബ്രാഹ്മണര്‍ നിലവിളിച്ചു കൊണ്ട്‌ രാജാവിനടുത്ത്‌ പരാതിയുമായി എത്തി. എന്താണ്‌ പരാതി?

തെനാലിരാമന്‍ അവരുടെ തുടയില്‍ ചട്ടുകം പഴുപ്പിച്ചു വച്ചു.

ഉടന്‍ തന്നെ രാമനെ വരുത്തി. "എന്തു ധിക്കാരമാണിക്കാണിച്ചത്‌ ? ബ്രാഹ്മണരുടെ തുടയില്‍ ചട്ടുകം പഴുപ്പിച്ചു വയ്ക്കുകേ?"

അപ്പോള്‍ രാമന്‍ ചരിത്രം പറഞ്ഞു. തിരുമേനി, അങ്ങയുടെ അമ്മയ്ക്ക്‌ മാങ്ങ തിന്നണം എന്നാഗ്രഹമുണ്ടായി, എന്നാല്‍ അത്‌ സാധിക്കുന്നതിനു മുമ്പ്‌ മരിച്ചുപോയതിനാല്‍ ആത്മാവിന്‌ ശാന്തിയ്ക്കുവേണ്ടി സ്വര്‍ണ്ണത്തില്‍ ഉണ്ടാക്കിയ മാങ്ങ ഈ ബ്രാഹ്മണര്‍ക്കു നലകിയത്‌ അങ്ങു തന്നെയല്ലേ?
അപ്പോഴാണ്‌ അടിയന്‍ ഓര്‍ത്തത്‌ അടിയന്റെ അമ്മയ്ക്ക്‌ അല്‍പം വാതത്തിന്റെ അസ്കിത ഉണ്ടായിരുന്നു മരിക്കുന്ന സമയത്ത്‌. മരിക്കുന്നതിനു തൊട്ടുമുമ്പ്‌ അമ്മ എന്നോടു പറഞ്ഞതായിരുന്നു ചട്ടുകം പഴുപ്പിച്ച്‌` അമ്മയുടെ വേദനയുള്ള തുടയില്‍ വയ്ക്കാന്‍. എന്നാല്‍ അടിയന്‌ അതു സാധിക്കുന്നതിനു മുമ്പേ അമ്മ അങ്ങു പോയി. അന്നു തൊട്ട്‌ അടീയന്‍ ഇതിനൊരു പ്രായശ്ചിത്തം എന്താണെന്ന്‌ ആലോചിച്ചു വിഷമിച്ചിരിക്കുകയായിരുന്നു.

അങ്ങനെ ഇരുന്നപ്പോഴാണ്‌ അങ്ങയുടെ പ്രായശ്ചിത്തം കണ്ടത്‌. അപ്പോള്‍ ഇത്ര മഹാന്മാരായ ബ്രാഹ്മണരുടെ തുടയില്‍ ചട്ടുകം പഴുപ്പിച്കു വച്ചാല്‍ അടിയന്റെ അമ്മയുടെ ആത്മാവിനും മോക്ഷം കിട്ടുമെങ്കില്‍ അടിയന്‍ അതു ചെയ്യാതിരിക്കുന്നത്‌ പുത്രധര്‍മ്മത്തിനു വിരോധമാകില്ലേ? അതിനിവര്‍ സ്വമനസ്സാലേ സമ്മതിയ്ക്കാഞ്ഞതു കൊണ്ട്‌ അടിയന്‌ സ്വല്‍പം ബലപ്രയോഗം വേണ്ടി വന്നു പിടിച്ചു കെട്ടിയിട്ട്‌ ചെയ്യേണ്ടി വന്നു.
പക്ഷെ അടിയന്‍ സ്വര്‍ണ്ണം കൊണ്ടുള്ള ചട്ടുകം ഉണ്ടാക്കി അതാണ്‌ പഴുപ്പിച്ചു വച്ചത്‌ ഏതായാലും ഇപ്പോള്‍ അടിയന്റെ അമ്മയുടെ ആത്മാവിനും ശാന്തി കിട്ടിക്കാണും"

13 comments:

 1. പണിക്കര്‍ സാറെ,
  നല്ല കഥ,കേട്ടിട്ടുണ്ട്.
  ഗുരുവായൂര്‍ക്ക് കുറച്ചു ചട്ടുകം അയച്ചുകൊടുക്കേണ്ടി വരുമല്ലൊ ഉടനെ.

  ReplyDelete
 2. ഗുരുവായൂര്‍ക്ക്‌ അയച്ചു കൊടുക്കുകയല്ല വേണ്ടത്‌. നമ്മള്‍ 108 പേര്‍ പഴുപ്പിച്ച ചട്ടകവുമായി പുറത്ത്‌ കാത്തു നില്‍ക്കണം.

  ReplyDelete

 3. കഥ മുന്പ് കേട്ടിട്ടില്ലെങ്കിലും

  ഇഷ്ടായിട്ടോ!
  പിന്നെ കമന്റ് ചെയ്യുമ്പോള്‍ ഉള്ള ഈ വേര്‍ഡ്‌ വേരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ കൂടുതല്‍ സൌകര്യമായിരുന്നു.
  ലൈവ് മലയാളം

  ReplyDelete
 4. :-)
  ഹ ഹ ഹ... തെന്നാലി രാമന്‍ പറഞ്ഞതുകേട്ടിട്ട് രാജാവിനു വിവേകമുദിച്ചു എന്നു കരുതാം; പക്ഷെ, ഇപ്പോളുള്ളവര്‍ക്ക് വിവേകമില്ലാത്തതല്ലല്ലോ, വിവേകം അറിഞ്ഞുകൊണ്ട് മറക്കുന്നതല്ലേ!
  --

  ReplyDelete
 5. "vajRasUchika" unTO sir iviTe? sUchi vaangngaanANE, vikkaanalla vannathu njaan!

  ReplyDelete
 6. മധുരാജ്‌ ജീ വജ്രം പോയിട്ട്‌ ഒരു അലൂമിനിയം പോലുമില്ല :)

  ReplyDelete
 7. പ്രിയ അനില്‍ജി, പാര്‍ത്ഥന്‍ ജി, ഹരീ ജി, അനൂപ്‌ ജി, മധുരാജ്‌ ജി,
  കമന്റ്‌ അല്‍പം വലുതായതിനാല്‍ ഒരു പോസ്റ്റാക്കുന്നു.

  ReplyDelete
 8. വേദപണ്ഡിതരെ ആദരിക്കുക എന്നതാണു ഈ ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നതു.വേദപണ്ഡിതനെ താനു ആദരിക്കുന്നു എന്നു കൃഷ്ണൻ.
  ഗുരുവായൂരിൽ നടന്ന് ആ ചടങ്ങിൽ ആദരിക്കപ്പെട്ട 101 പേരിൽ 63 പേരെയും എനിക്കു നേരിട്ടല്ലെങ്കിലും അറിയാം;തങ്ങൾക്കാവുന്നവിധം വേദവിധിക്കനുസരിച്ചുജീവിക്കുന്നവരാണവരൊക്കെ.വേദാറ്ത്ഥ്ം മെറ്റാഫിസിക്സായി പറയാനെന്നല്ല, ഇംഗ്ലീഷു ഒരുവാചകം പോലും പറയാനറിയില്ലെങ്കിലും,ഗോറിയും ഗസ്നിയും തൈമൂറും അറങസീബും അക്ബറും,ടിപ്പുവും,മെക്കാളയും നെഃറുവും മുതൽ ഈ എം എസ്സും പീണറായിയും വരെയുള്ളവർ ഭരണകൂടത്തെയും സൈന്യത്തെയും സങ്ഘടനകളേയും ഉപയോഗിച്ചു നശിപ്പിക്കാൻ ശ്രമിച്ചിട്ടുംമരിക്കാതിരുന്ന വൈദികസംസ്കൃതിയെ ശുദ്ധാചാരങ്ങളിലൂടെ തങ്ങളൂടെ ജീവിതത്തിൽ നിലനിർത്തുന്നവരാണവരൊക്കെ.
  ബാക്കി മുപ്പത്തേഴുപേർ ആരെന്നു എനിക്കറിയില്ല; പക്ഷേ അറിയാത്തവരെപ്പറ്റി അവറ് പഴുത്ത ചട്ടുകത്തിനറ്ഹരാണെന്നു പറയാൻ എന്റെ സംസ്കാ‍ാരം സമ്മതിക്കുന്നില്ല.ഈ ബ്ലോഗിൽ അങ്ങനെ പലരും അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും അവരുടെയ്യും സംസ്കാരം അതിന്നനുവദിച്ചിട്ടില്ലെന്നുതന്നെ ഞാൻ കരുതുന്നു. മറ്റെന്ത്തിനോടോ അവറ്ക്കുള്ള രോഷം, പ്രകടിപ്പിക്കാനുള്ള എന്തോപരിമിതി മൂലം സാധുബ്രാഹ്മണറ്ക്കു നേറ്ക്കു കാണിച്ചതാവാനേ വഴിയുള്ളൂ;അതിശക്തനായഅറ്ജുനന്റെ നേറ്ക്കു പറ്റില്ലെങ്കിൽ സ്വതവെ അബലയും പോരെങ്കിൽ ഗറ്ഭിണിയുമായ പുത്രഭാര്യയുടെ നേറ്കാവട്ടെ തന്റ് ബ്രഹ്മാസ്ത്രമെന്നു അശ്വത്ഥാമാവ് നിശ്ചയിച്ചതുപോലെയേഉള്ളൂ അത്.

  എന്റെയും പരിമിതി എനിക്കറിയാം.ബാല്യകൌമാരങ്ങളും യുവത്വത്തിന്റെ ആദ്യഭാഗവും ഈശ്വരനിഷേധത്തിന്റേയും കമ്മൂണിസത്തിന്റേയും ഒപ്പം കഴിച്ചശേഷം ഈയടുത്തകാലം ജനവും പണവും വരവുണ്ടെന്നു കണ്ടപ്പോൾ ഒരു പൂണൂലെടുത്തിട്ട് ശ്രീകോവിലിൽ കയറിയ ചിലരെ എനിക്കറിയാം.അങ്ങനെ ആരെങ്കിലും സുധാകരന്റെയോ രവീന്ദ്രന്റെയോ പിൻബലത്തിൽ കയറിക്കൂടിയിട്ടുണ്ടാവാനുള്ള സാദ്ധ്യത-ഗുരുവായൂരിലതു പ്രയാസമാണെങ്കിലും‌- ഞാൻ തള്ളിക്കളയുന്നില്ല.അവറ് പക്ഷേ അപവാദങ്ങളാണു; അവയെ സാമാന്യവൾക്കരിച്ചു വാദത്തിനുപയോഗിക്കുന്നതു ന്യായമല്ല.

  ReplyDelete
 9. മധുരാജ്‌ ജീ,
  ഇവരൊക്കെ നല്ലവരായിരിക്കാം. ആചാരങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്നവരും ആയിരിക്കാം അല്ലെന്നൊന്നും പറയുന്നില്ല.

  ഞാന്‍ ഇവിടെ കണ്ട ഒരു ആചാരം പറയാം.

  ഒരു കീഴ്ജാതിയില്‍ പെട്ട സ്ത്രീ ബോര്‍വെല്ലിനടുത്തെത്തുന്നു,. അവിടെ ഒരു മേല്‍ജാതിസ്ത്രീ വെള്ളം എടുത്തുകൊണ്ടിരിക്കുകയാണ്‌. വന്ന സ്ത്രീ തന്റെ മണ്‍കുടം ആ തറയില്‍ വച്ചതും, വെള്ളം എടുത്തുകൊണ്ടിരുന്ന സ്ത്രീ തന്റെ കുടം നിലത്തിട്ട്‌ പൊട്ടിച്ചിട്ട്‌ അലറുന്നു. കൂടിയവരെല്ലാം കൂടി മറ്റേ സാധുസ്ത്രീയെ കൊണ്ട്‌ അവര്‍ക്ക്‌ പുതിയ കുടം വാങ്ങികൊടുപ്പിക്കുന്നു.

  (അതുപയോഗിക്കുവാന്‍ മറ്റവര്‍ക്ക്‌ ഒരു ഉളുപ്പുമില്ല കേട്ടൊ)

  രണ്ട്‌ ഞങ്ങളുടെ കമ്പനി ക്ലബ്ബില്‍ ഒരു രാത്രി പാര്‍ട്ടി നടക്കുന്നു. പുതിയതായി സ്ഥലം മാറിവന്ന ഒരു വിദ്വാന്റെ മകന്‍ കളിക്കുന്നതിനിടയില്‍ എന്തോ വഴക്കുണ്ടായി എതിരാളിയുടെ മുഖത്തേക്ക്‌ ഒരു തുപ്പ്‌. ഹിന്ദിയില്‍ പറയാന്‍ അറയ്ക്കുന്ന തെറിയും.

  പക്ഷെ പറഞ്ഞു തീരുന്നതിനു മുമ്പ്‌ മറ്റവന്റെ കയ്യ്‌ തുപ്പിയവന്റെ കരണം പുകച്ച്‌ പെരുമാറുന്നു.

  അതുവരെ തിരികെ അടികിട്ടിയിട്ടില്ലാത്തതിനാലായിരിക്കും തുപ്പിയവന്‍ പകച്ചു പോയി. കരഞ്ഞു കൊണ്ട്‌ തന്റെ പിതാവിനടുത്തെത്തുന്നു.

  "സാലാ കോന്‍ ഹേ' ബ്രാഹ്മിന്‍' കാ ലഡ്‌കാ കോ മാര്‍നെവാല" എന്നു അലറിക്കൊണ്ട്‌ പിതാവ്‌. പക്ഷെ തല്ലിയവനും 'ബ്രാഹ്മണന്‍' ആയിരുന്നതു കൊണ്ട്‌ ഒത്തു തീര്‍ന്നു.

  ഇതൊന്നും ഹൈന്ദവതയില്‍ പെട്ട 'ആചാരങ്ങള്‍' അല്ലെന്ന്‌ ഇവിടെ ഉള്ളവര്‍ക്ക്‌ മനസ്സിലാവില്ലായിരിക്കും.

  ReplyDelete
 10. മധുരാജ്-ജി, സൂചി വാങ്ങാനാണോ വിൽക്കാനാണോ എന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു.

  പണ്ഡിതനെ മാത്രമല്ല, ഒരു L.P. സ്കൂൾ അദ്ധ്യാപകനെപോലും ആദരിക്കുന്ന നാടാണ് നമ്മുടെ. ഇവിടെ പ്രശ്നത്തിൽ തെളിഞ്ഞുകണ്ട വിഘ്നത്തിന് 108 ബ്രാഹ്മണർക്ക് കാൽകഴുകിച്ചൂട്ടൽ നടത്തണം എന്നായിരുന്നു പത്രത്തിൽ കണ്ടത്‌. അത് പൂണൂലിട്ടവരാണോ പണ്ഡിതരാണോ എന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നു. ‘പണ്ഡിതൻ’ എന്നതിന് വിദ്വാൻ എന്നുമാത്രം വ്യാഖ്യനിച്ചാൽ പോര എന്നു തോന്നുന്നു. ഇവിടെ ആത്മീയമാണല്ലോ വിഷയം. അതുകൊണ്ട് ആത്മീയ വിഷയത്തിൽ ജ്ഞാനമുള്ളവൻ എന്നു തന്നെ എടുക്കണം. ആരാണ് ഗണപതി എന്നുപോലും അറിയാത്ത തന്ത്രികളെപ്പോലെയാവരുത് ഗുരുവായൂരിലെ പണ്ഡിതന്മാർ. എന്നുവെച്ച് വൈദികസംസ്കൃതിയെ നിലനിർത്തിപ്പോരുന്നവരെ ആക്ഷേപിക്കണം എന്നൊന്നും മനസ്സിൽ പോലും വിചാരിക്കുന്നില്ല. മതാചാരപ്രകാരം (ശുദ്ധാചാരങ്ങൾതന്നെ) വൈദികകർമ്മങ്ങൾ അനുഷ്ഠിക്കുന്നത് സ്വർഗ്ഗപ്രാപ്തി ലക്ഷ്യമാക്കിയാണെന്ന് ഗീത തന്നെ പറയുന്നുണ്ട്. അതായത് അത് അനുഷ്ഠിക്കുന്നതിന്റെ പിന്നിൽ സ്വാർത്ഥമോഹങ്ങൾ തന്നെ. ഗുരുവായൂരിൽ ദേവസത്തിൽ ജോലി വാഗ്ദാനം ചെയ്ത് അപേക്ഷകരിൽ നിന്നും കൈകൂലി വാങ്ങിയ വിദ്വാന്മാരെ പ്പറ്റി വാർത്തകൾ ഉണ്ടായിരുന്നു. ആരെല്ലാമാണെന്ന് ഗുരുവായൂർക്കാർക്ക് അറിവുള്ളതുമാണ്. ഗുരുവായുരപ്പനോട് അത്രയ്ക്ക് പ്രേമം ഉള്ളവർ ജോലിയിൽ നിന്നും വിരമിച്ചതിനുശേഷമോ, ജോലിതെണ്ടിനടക്കുന്ന കാലത്തോ അവിടെ വേണ്ട കാര്യങ്ങൾ സേവനമായി ചെയ്യട്ടെ. അതിനുവേണ്ടി ഒരു സംഘടനയ്ക്കു രൂപം കൊടുക്കട്ടെ. അപ്പോൾ ദേവസത്തിനു ചിലവും കുറഞ്ഞുകിട്ടും. അങ്ങിനെയായാൽ ഭഗവാൻ പറഞ്ഞപോലെ ഭഗവാന്റെ അനുഗ്രഹം കിട്ടാൻ ‘പത്രം പുഷ്പം ഫലം തോയം’ ഇവകൊണ്ടു മാത്രം പ്രാർത്ഥിച്ചാൽ മതി. നടയ്ക്കൽ വെച്ചിട്ടുള്ള ഭണ്ഡാരപ്പെട്ടികൾ എല്ലാം പൊളിച്ചു കളയണം. അതുള്ളതുകൊണ്ടാണ് നാസ്തികരും ഭൌതികവാദികളുമായവർ അവിടെ കയ്യിട്ടുവാരാൻ വെമ്പൽ കൊള്ളുന്നത്‌.

  ReplyDelete
 11. പാര്‍ത്ഥന്‍ ജീ,

  പണ്ഡിതന്‍ ആരാണെന്ന്‌ ഗീതയില്‍ ഭഗവാന്‍ പറഞ്ഞത്‌ ഞാന്‍ ഇവിടെ കൊടുത്തിരുന്നു.

  ഞാന്‍ മുകളില്‍ കൊടുത്ത ഉദാഹരണങ്ങള്‍ പോലെ അജ്ഞന്മാര്‍ അരങ്ങു തകര്‍ക്കുന്നതാണ്‌ ഇവിടങ്ങളില്‍ മതപരിവര്‍ത്തനം സാധ്യമാക്കുന്നത്‌.

  ഇപ്പോള്‍ ഒരു സംശയം - ആരാണ്‌ വൈദിയകധര്‍മ്മം എന്താണെന്ന്‌ നിര്‍വചിക്കുക?

  സാക്ഷാല്‍ ശ്രീ ശങ്കരന്‍ ഏതായാലും ബുദ്ധിയില്ലാത്ത ആളൊന്നും ആയിരുന്നിരിക്കില്ല. അദ്ദേഹത്തെ സമൂഹത്തില്‍ നിന്നും അകറ്റിയ സിദ്ധാന്തമാണൊ സനാതനധര്‍മ്മം?

  ReplyDelete