ലക്ഷ്മണണ്റ്റെ ചിരി -- ഇതും പഴയ ഒരു കഥയാണ്.
ലക്ഷ്മണണ്റ്റെ ചിരി -- ഇതും പഴയ ഒരു കഥയാണ്. (എന്തു ചെയ്യാം പഴയ മനസ്സില്‍ പഴയതല്ലേ വരൂ. )
വനവാസത്തിനു പോയ ശ്രീരാമനെ അനുഗമിച്ച ലക്ഷ്മണന്‍ പതിന്നാലു വര്‍ഷക്കാലം ഊണും ഉറക്കവും ത്യജിച്ച് തണ്റ്റെ ജ്യേഷ്ഠനേയും ജ്യേഷ്ഠത്തിയമ്മയേയും കാത്തു. ആദ്യദിവസം ഉറക്കം വെടിഞ്ഞു നിന്ന ലക്ഷ്മണണ്റ്റെ അടുത്ത് നിദ്രാദേവി വന്നു അദ്ദേഹത്തെ ഉറക്കന്‍ ശ്രമിച്ചു. എന്നാല്‍ ലക്ഷ്മണന്‍ വഴങ്ങിയില്ല. തുടര്‍ന്ന് തനിക്കു ഉറക്കാനുള്ള അവകാശത്തെ കുറിച്ച് ദേവിയും , തനിക്ക് ഉറങ്ങാതിരിക്കാനുള്ള അവകാശത്തെ കുറിച്ച് ലക്ഷ്മണനും തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തിണ്റ്റെ അവസാനം അവര്‍ യോജിച്ച് ഒരു തീരുമാനത്തിലെത്തി. പതിന്നാലു സംവത്സരക്കാലം ആണ് ലക്ഷ്മണന്‍ ആവശ്യപ്പെടുന്നത് അത്രയും നാള്‍ നിദ്രാദേവി ഉപദ്രവിക്കരുത് പക്ഷെ അതിനു ശേഷം എപ്പോള്‍ വേണമെങ്കിലും ഉറക്കാനുള്ള അനുവാദവും കൊടുത്തു. നിദ്രാദേവി സമ്മതിച്ചു.
വനവാസമെല്ലാം കഴിഞ്ഞു, ശ്രീരാമന്‍ അയോധ്യയിലെത്തി. വീണ്ടും അദ്ദേഹത്തിണ്റ്റെ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങളായി. ശ്രീരാമനും സീതാദേവിയും തങ്ങളുടെ പീഠങ്ങളിലിരുന്നു. ലക്ഷ്മണന്‍ പതിവുപോലെ അടുത്തു തന്നെ നിന്നു.
അപകടം അപ്പോഴല്ലേ. ദേ നിദ്രാദേവി എത്തി. ആട്ടെ ലക്ഷ്മണാ ഉറങ്ങാന്‍ തയ്യാറായിക്കോളൂ. ലക്ഷ്മണന്‍ കുടുങ്ങി. താന്‍ ഏതു കാഴ്ച്ച കാണാനാണോ ഇത്രനാള്‍ ഊണും ഉറക്കവും ഒഴിച്ച് കഷ്ടപ്പെട്ടത് -- ആ കാഴ്ച്ച കാണുവാന്‍ സാധിക്കാതെ തനിക്ക് ഉറങ്ങേണ്ടി വരും . കരാറ്‍ പ്രകാരം നിദ്രാദേവിയെ എതിര്‍ക്കാന്‍ സാധിക്കില്ലല്ലൊ. താന്‍ ആലോചനക്കുറവു കൊണ്ട് പണ്ടു കാണിച്ച ആ വിഡ്ഢിത്തമോര്‍ത്ത് ലക്ഷ്മണന്‍ അങ്ങു ചിരിച്ചു പോയി.
സഭയില്‍ പെട്ടെന്നുള്ള ആ ചിരി ആളുകളെ അമ്പരപ്പിച്ചു. മറ്റുള്ളവര്‍ക്കാര്‍ക്കും ഈ ചരിത്രമൊന്നും അറിയില്ലല്ലൊ. അവര്‍ കാണുന്നത് ലക്ഷ്മണന്‍ നിന്നു ചിരിക്കുന്നു.
ആചാര്യന്‍ വസിഷ്ഠന്‍ ആലോചിച്ചു- ഇവന്‍ എന്താ ഇങ്ങനെ ചിരിക്കുന്നത്? പതിന്നാലു കൊല്ലം മുമ്പു ഞാന്‍ ഇതെ പോലെ ഒരു മുഹൂര്‍ത്തം കുറിച്ചു ഒരുക്കങ്ങളെല്ലാം നടത്തി, ഇപ്പോള്‍ അഭിഷേകം നടത്താം എന്നെല്ലാം പറഞ്ഞിരുന്നതാണ് എന്നിട്ടോ. അതുപോലെ ഇപ്പോഴും ഞാന്‍ ദേ മുഹൂര്‍ത്തം കുറിക്കലും, അഭിഷേകത്തിനൊരുക്കലും എല്ലാം --- അതേ അവന്‍ എന്നേ കളിയാക്കി തന്നെയാണ് ചിരിക്കുന്നത് -- ംളാനവദനനായി വസിഷ്ഠ
ന്‍ ഇരുന്നു.
സീതാദേവി വിയര്‍ക്കുന്നു. ഒരുകൊല്ലം ലങ്കയില്‍ കഴിഞ്ഞ ശേഷം പട്ടമഹിഷിയായി സിംഹാസനത്തിലിരിക്കുന്ന തന്നെ കളിയാക്കിത്തന്നെയല്ലേ ലക്ഷ്മണന്‍ ഈ ചിരിക്കുന്നത്-- മുഖം കുനിച്ചു വിഷാദമഗ്നയായി സീതാദേവി ഇരുന്നു.
ഭരതന്‍ ആലോചിച്ചു.
താന്‍ സ്വന്തം ഇഷ്ടപ്രകാരം തന്നെ വേണ്ടെന്നു വച്ച രാജ്യം, അതല്ല ലക്ഷ്മണണ്റ്റെയും കൂടി മിടുക്കു കൊണ്ട് ശ്രീരാമനു നേടിക്കൊടുത്തതായും രാജാവിണ്റ്റെ ഇഷ്ടന്‍ അവനും താന്‍ വെറും --- ദൈവമേ ഇങ്ങനെ വിചാരിച്ചാണോ അവന്‍ ചിരിക്കുന്നത്?
ശ്രീ രാമന്‍ ആലോചിച്ചു.
രാജ്യം വേണ്ട എന്നെല്ലാം പറഞ്ഞ് കാട്ടില്‍ പോയിട്ടും തിരികെ വന്നു അഭിഷേകത്തിനു നാണമില്ലാതെ രണ്ടാം വട്ടം തയ്യാറെടുക്കുന്ന തന്നെത്തന്നെ ഉദ്ദേശിച്ചല്ലേ ഇവണ്റ്റെ ഈ ചിരി----
ഇങ്ങനെ നീണ്ടു പോകുന്നു ഈ കഥ.
അവനവണ്റ്റെ മനസ്സിലുള്ളതേ അവനവന്‍ കാണൂ. നമ്മുടെ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ ഇതു കൂടുതല്‍ വ്യക്തമാകും.
മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനും , വായിക്കാനും, മനസ്സിലാക്കാനും ഉള്ള സന്‍മനസ്സു കാണിക്കുക.
Monday, August 25, 2008
Subscribe to:
Post Comments (Atom)
ഇങ്ങിനെയൊരു കഥ ആദ്യമായാൺ കേൾക്കുന്നതു.
ReplyDeleteവരികൾക്കിടയിൽനിന്ന്, ഭാവനാസമ്പന്നർ, എന്തൊക്കെയാൺ കണ്ടെടുക്കുന്നത്,അല്ലേ സാറേ?
കാര്യങ്ങൾ തെറ്റായിട്ടു മനസ്സിലാക്കുന്നതുകൊണ്ട് എത്രയെത്ര ബന്ധങ്ങൾ ഇവിടേ തകരുന്നുണ്ട്
ReplyDeleteനല്ല പോസ്റ്റ്
ആശംസകൾ
"എന്തു ചെയ്യാം പഴയ മനസ്സില്‍ പഴയതല്ലേ വരൂ."
ReplyDeleteപഴയമനസ്സില്‍ പഴയതുവന്നാലെന്ത് പാഴല്ലാതിരുന്നാല്‍ പോരെ, നല്ലകഥ.
ഈ ചിരിക്ക് ശേഷമാണോ, രാമന്‍ സീതയെ കാട്ടില്‍ ഉപെക്ഷിക്കുന്നത്.
ReplyDeleteആദ്യമായാണിതു കേള്‍ക്കുന്നതു.
ReplyDeleteനല്ല ഉപദേശം.
ജോക്കറേ,
ReplyDeleteരാമൻ പണിക്കർ സാറിന്റെ ഈ ഉപദേശം കേട്ടു : “മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനും , വായിക്കാനും, മനസ്സിലാക്കാനും ഉള്ള സന്‍മനസ്സു കാണിക്കുക.”
അങ്ങനെ അലക്കുകാരൻ പറഞ്ഞത് കേൾക്കാനും മനസിലാക്കാനുമുള്ള സന്മനസ്സ് രാമൻ കാണിച്ചത് കൊണ്ട് സീതമ്മ വഴിയാധാരവുമായി. (ഓ, എന്നാലെന്ത് പിള്ളാരു രണ്ടും പുലികളായില്ലേ.)
ഇതു ആദ്യമായാ കേട്ടത്...എന്നാലും.."ക്ഷ" പിടിച്ചു...നന്നായിരിക്കുന്നു..നല്ല ചിന്ത.
ReplyDelete