Thursday, April 01, 2010

അന്‍പത്തി ഒന്ന് അക്ഷരങ്ങള്‍

പണ്ടു പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ്‌. ഓര്‍മ്മയില്‍ നിന്നെഴുതുന്നു കഥാപാത്രങ്ങളുടെ പേര്‍ അത്ര ഓര്‍മയില്ല.

ഒരു രാജാവിന്റെ അടുത്ത്‌ മുറജപം പോലെ എന്തോ നടക്കുന്ന സമയം.

അനേകം പണ്ഡിതന്മാര്‍ ഇരുന്ന്‌ മന്ത്രോച്ചാരണങ്ങള്‍ നടത്തുന്നു.

ഒരാള്‍ അതിനെ പുഛിച്ച്‌ ഇങ്ങനെ പറഞ്ഞു അത്രെ " ഇതെന്ത്‌ ? അന്‍പത്തി ഒന്ന് അക്ഷരങ്ങള്‍ തിരിച്ചും മറിച്ചും പറയുന്നു. മന്ത്രമാണത്രെ മന്ത്രം "

ഇതു കേട്ട മറ്റൊരാള്‍ അയാളെ തന്തയ്ക്കും തലവഴിയ്ക്കും ഒക്കെ തെറിയും വിളിച്ചു.

അപ്പോള്‍ ആദ്യത്തെ ആള്‍ - അയാളും മോശക്കാരനല്ല - രാജാവിനടുത്ത്‌ പരാതിയും ആയി ചെന്നു ഇയാള്‍ എന്നെ തന്തയ്ക്കുവിളിച്ചു എന്ന്‌.

ഉടന്‍ രാജാവു തെറിവിളിച്ചയാളെ വരുത്തി കാര്യം ആരാഞ്ഞു.

അയാള്‍ പറഞ്ഞു "അയ്യോ അടിയന്‍ തെറിയൊന്നും വിളിച്ചില്ലേ. മുറജപത്തില്‍ മന്ത്രം എന്നു പറയുന്നത്‌ അന്‍പത്തി ഒന്ന് അക്ഷരങ്ങള്‍ തിരിച്ചും മറിച്ചും പറയുന്നതാണെന്ന് ഇദ്ദേഹം പറഞ്ഞു. അടിയനും അതുപോലെ അന്‍പത്തി ഒന്നക്ഷരം തിരിച്ചും മറിച്ചും ഒക്കെ ഒന്നു പറഞ്ഞതെ ഉള്ളേ"

രാമായണത്തിലെ ശ്ലോകങ്ങള്‍ പലയിടത്തു നിന്നും അടര്‍ത്തി എടൂത്താല്‍ ഇതിലും സരസമായി കാര്യങ്ങള്‍ പറയാം. ഇനി അതിലെ വാക്കുകള്‍ പലയിടത്തു നിന്നും വേണ്ടപോലെ കൂട്ടി ചേര്‍ത്താല്‍ അതിലും നല്ല അര്‍ത്ഥങ്ങള്‍ മെനയാം. അക്ഷരങ്ങള്‍ ഇതുപോലെ വിളക്കി ചേര്‍ത്താല്‍ ആ ഹാ എത്ര സുന്ദരം എന്റെ കേരളം

അപ്പോള്‍ എല്ലാം പറഞ്ഞതു പോലെ

6 comments:

  1. അയാള്‍ പറഞ്ഞു "അയ്യോ അടിയന്‍ തെറിയൊന്നും വിളിച്ചില്ലേ. മുറജപത്തില്‍ മന്ത്രം എന്നു പറയുന്നത്‌ അന്‍പത്തി ഒന്ന് അക്ഷരങ്ങള്‍ തിരിച്ചും മറിച്ചും പറയുന്നതാണെന്ന് ഇദ്ദേഹം പറഞ്ഞു. അടിയനും അതുപോലെ അന്‍പത്തി ഒന്നക്ഷരം തിരിച്ചും മറിച്ചും ഒക്കെ ഒന്നു പറഞ്ഞതെ ഉള്ളേ"

    ReplyDelete
  2. അപാര പാണ്ഡിത്യമൊന്നും ഇല്ലങ്കിലും സ്വന്തം തല രക്ഷിക്കാനുള്ള അറിവ് പണ്ടുള്ള മനുഷ്യര്‍‌ക്ക് ഉണ്ടായിരുന്നു. ചെയ്തത് അരുതാത്തതാണെങ്കില്‍ രാജാവിന്റെ മുന്നില്‍ നിന്ന് മരണശിക്ഷ പോലും കിട്ടും എന്ന ഭയം, അത് തന്നെ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദൈവഭയത്തോടെ ജനങ്ങള്‍ ജീവിച്ചു എന്നും പറയാം. രാമയണം മാത്രുക ആക്കി ഈശ്വര വിശ്വാസത്തില്‍ കൂടി സത്ജീവിതം നയിച്ച് ജീവിച്ചാല്‍ .....അതെ “ആ ഹാ എത്ര സുന്ദരം എന്റെ കേരളം” കേരളം മാത്രമല്ല ഈ ലോകവും!

    ReplyDelete
  3. നമ്പിയാരെന്നു ചോദിച്ചു
    നമ്പ്യാരെന്നു ചൊല്ലിനേന്‍
    നമ്പി കേട്ടഥ കോപിച്ചു
    തമ്പുരാനേ പൊറുക്കണം

    ReplyDelete
  4. കണ്ടു ചേട്ടാ, അഹോ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍?

    ReplyDelete
  5. ഒരു കോടതി വിചാരണ :
    കഥയല്ല, ശരിക്കും ഉണ്ടായതാ.
    പ്രതിയോട് ജഡ്‌ജി : ആധാരം കോണ്ടന്നിട്ടുണ്ടോ?
    പ്രതി: ആധാരോം, കീധാരോം കൊണ്ടന്നിട്ടുണ്ട്.
    എതിർഭാഗം വക്കീൽ : കീധാരം എന്നു പറഞ്ഞത് കോടതിയലക്ഷ്യമാണ്.
    ജഡ്‌ജി : കീധാരം എന്താണ് എന്ന് വ്യക്തമാക്കണം.
    പ്രതി : കീധാരം, ആധാരം പൊതിഞ്ഞു കൊണ്ടന്ന പേപ്പറാണ്.

    ReplyDelete
  6. അപ്പോ കീമാൻ എന്നു പറയുന്നതോ? ഹ ഹ ഹ :)

    ReplyDelete