സംസ്കൃതത്തിലെ വിഭക്തികൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനുദാഹരണമായി വാല്മീകിരാമായണത്തിലെ ഈ ശ്ലോകം മുമ്പ് എഴുതിയിരുന്നു.
ശ്രീരാമഃ ശരണം സമസ്തജഗതാം രാമം വിനാ കാ ഗതിഃ
രാമേണ പ്രതിഹന്യതേ കലിമലം രാമായ കാര്യം നമഃ
രാമാല്‍ ത്രസ്യതി കാലഭീമഭുജഗോ രാമസ്യ സര്‍വം വശേ
രാമേ ഭക്തിരഖണ്ഡിതാ ഭവതു മേ രാമ ത്വമേവാശ്രയഃ
ശ്രീരാമഃ , രാമം, രാമേണ, രാമായ, രാമാല്‍, രാമസ്യ, രാമേ , ഹേ രാമ (സംബോധന) എന്നിങ്ങനെ എല്ലാ പ്രഥമാ ഏകവചനരൂപങ്ങളും ഈ ശ്ളോകത്തിലുള്‍പ്പെടുത്തിയിരിക്കുന്നു.
ഇപ്പോൾ അതു പോലെ മറ്റു രണ്ടു ശ്ലോകങ്ങളും കൂടി കണ്ടു എന്നാൽ അവയും കൂടി പ്രകാശിപ്പിക്കാം എന്നു തീരുമാനിച്ചു
ഒന്നു രാമനും മറ്റതു കൃഷ്ണനും
രാമോ രാജമണിഃ സദാ വിജയതേ രാമം രമേശം ഭജേ
രാമേണാഭിഹതാ നിശാചരചമൂഃ രാമായ തസ്മൈ നമഃ
രാമാന്നാസ്തി പരായണം പരതരം രാമസ്യ ദാസോസ്മ്യഹം
രാമേ ചിത്തലയഃ സദാ ഭവതു മേ ഭോ രാമ മാമുദ്ധര
കൃഷ്ണോ രക്ഷതു നോ ജഗത്ത്രയഗുരുഃ കൃഷ്ണം നമസ്യാമ്യഹം
കൃഷ്ണേനാമരശത്രവോ വിനിഹതാഃ കൃഷ്ണായ തസ്മൈ നമഃ
കൃഷ്ണാദേവ സമുത്ഥിതം ജഗദിദം കൃഷ്ണസ്യ ദാസോസ്മ്യഹം
കൃഷ്ണെ തിഷ്ഠതി സർവമേതദഖിലം ഹേ കൃഷ്ണ രക്ഷസ്വ മാം
Sunday, April 04, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment