Sunday, April 04, 2010

ഇവനെ ഒക്കെ എന്തു ചെയ്യണം?

NTPC കായംകുളം സമൂഹത്തിനു വേണ്ടി ചെയ്യുന്ന ഒരു നല്ലകാര്യം ശ്രദ്ധയിൽ പെട്ടു - ആ കമ്പനിയുടെ പരിസരങ്ങ ളിൽ ഉള്ള സ്കൂളൂകളിലെ 10, 12 ക്ലാസുകളിലെ ഏറ്റവും അധികം മാർക്കുവാങ്ങുന്ന വിദ്യാർത്ഥികൾക്ക് ഒരു പാരിതോഷികം - കുറച്ചു രൂപ സമുന്നതി എന്ന NGO വഴി സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്‌ വിതരണം ചെയ്യുന്നു ആണ്ടിൽ ഒരിക്കൽ.

പക്ഷെ ഈ നല്ല കാര്യം പല സ്വകാര്യസ്കൂളുകളിലും ലഭിക്കുമ്പോൾ പല സർക്കാർ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കു ലഭിക്കുന്നില്ല എന്നതും ശ്രദ്ധയിൽ പെട്ടു.

കാര്യം അന്വേഷിച്ചപ്പോൾ ലഭിക്കേണ്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് അവസാന ദിവസം കഴിഞ്ഞാണത്രെ എത്തേണ്ടിടത്തിയത്. എന്തൊരു ശുഷ്കാന്തി.

അഥവാ സ്കൂൾ തലവന്റെ മക്കൾക്കായിരുന്നു ലഭിക്കുന്നത് എങ്കിലും ഇതുപോലെ തന്നെ ആയിരുന്നിരിക്കുമോ ഇവർ പ്രവർത്തിക്കുക?

ബ്ലോഗിലൊന്നും ഇതൊന്നും എഴുതിയിട്ടൊന്നും ഒരു കാര്യവുമില്ല എന്നറിയാം എന്നാലും മനസ്സിന്റെ വിഷമം അല്പം ഒന്നു കുറഞ്ഞു കിട്ടുമല്ലൊ എന്നു കരുതി അത്ര മാത്രം

അല്ല ആരെങ്കിലും ഇത് അന്വേഷിച്ചാൽ പ്രശ്നം രാഷ്ട്രീയവൽക്കരിക്കാനും സ്കൂൾ തലവൻ ചെയ്തതാണു ശരി എന്നു വരുത്താനും അന്വേഷിക്കുന്നവനെ കുറ്റക്കാരനാക്കനും ഒക്കെ നാം മിടുക്കന്മാരും ആണല്ലൊ അല്ലേ.

ഇക്കാര്യത്തിൽ കൃസ്തീയ മാനേജുമെന്റുകൾ കാണീച്ച ശുഷ്കാന്തിയും പ്രശംസനീയം ആണ്. ബെധനിമഠം പോലെയുള്ള സ്കൂളൂകൾ തങ്ങളുടെ വിദ്യാർത്ഥികൾക്ക് ആ ആനുകൂല്യം ഉടനടി നേടിക്കൊടൂത്തപ്പോൾ, മറ്റു പല മാനേജുമെന്റ്കളൂം അവയുടെ ഒന്നും പേർ എഴുതുന്നില്ല - എനിക്കുമില്ലെ നാണം

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ചെറുതന വില്ലേജിൽ ആയാപറമ്പു ഹൈ സ്കൂൾ ഞാൻ ജനിച്ച നാട്ടിൽ എന്റെ പ്രൈമറി വിദ്യാഭ്യാസം നടത്തി തന്ന സ്കൂളായതു കൊണ്ട് അവിടത്തെ കുട്ടികൾക്കും ലഭിച്ചില്ല എന്നറിഞതുകൊണ്ടൂള്ള വിഷമം ഇതെന്നെ കൊണ്ട് എഴുതിച്ചു

8 comments:

  1. ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ചെറുതന വില്ലേജിൽ ആയാപറമ്പു ഹൈ സ്കൂൾ ഞാൻ ജനിച്ച നാട്ടിൽ എന്റെ പ്രൈമറി വിദ്യാഭ്യാസം നടത്തി തന്ന സ്കൂളായതു കൊണ്ട് അവിടത്തെ കുട്ടികൾക്കും ലഭിച്ചില്ല എന്നറിഞതുകൊണ്ടൂള്ള വിഷമം ഇതെന്നെ കൊണ്ട് എഴുതിച്ചു

    ReplyDelete
  2. അഥവാ സ്കൂൾ തലവന്റെ മക്കൾക്കായിരുന്നു ലഭിക്കുന്നത് എങ്കിലും ഇതുപോലെ തന്നെ ആയിരുന്നിരിക്കുമോ ഇവർ പ്രവർത്തിക്കുക?

    ReplyDelete
  3. ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ പഞ്ചായത്തിൽ ജനിച്ച ഞാൻ ഇന്നു തന്നെ ഇക്കാര്യം അന്വെഷിക്കാൻ തീരുമാനിച്ചു!

    എന്റെ സമീപത്തുള്ള എല്ലാ സ്കൂൾ പി.റ്റി.എ കാരേയും അരിയിക്കാൻ ശ്രമിക്കാം.

    ഇൻഡ്യാ ഹെറിറ്റേജ് എന്റെ നാട്ടുകാരനാനെന്ന് ഇപ്പൊഴാണറിയുന്നത്!

    ഫോട്ടോയും കണ്ടതിൽ സന്തോഷം!

    ReplyDelete
  4. സ്കൂൾ തലവന്റെ മക്കൾ സർക്കാർ സ്കൂളിലൊ?

    ഞാനും അമർഷം രേഖപ്പെടുത്തുന്നു.

    ReplyDelete
  5. ജയൻ സാർ, വളരെ നന്ദി. ഇക്കാര്യം പി റ്റി എ പോലെ ഏതെങ്കിലും ഗ്രൂപ് ആണ് ഉത്തരവാദിത്വത്തോടു കൂടി നടത്തുന്നതെങ്കിൽ നന്നായിരിക്കും.
    ഏതായാലും ഇക്കൊല്ലത്തെ പോയി ഇനിയുള്ള വർഷങ്ങളിലെങ്കിലും ഇങനെ സംഭവിക്കരുതല്ലൊ
    കാക്കര ജീ അങനെ ഒരു കാര്യം ഞാൻ ഓർത്തില്ല
    ഹ ഹ ഹ :)

    ReplyDelete
  6. അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങള്‍ അധികാരപ്പെട്ടവരുടെ അനാസ്ഥകൊണ്ട് ലഭ്യമല്ലാതെ പോകുന്നത് വളരെ വേദനാ ജനകം ആണു ഇതിനു വേണ്ടുന്ന രേഖകള്‍ വളരെ ലളിതമായി സംവിധാനം ചെയ്യാം. അതാതു ക്ലാസിലെ ക്ലാസ്സ് റ്റീച്ചര്‍ വിവരം സൂപ്പര്‍വൈസര്‍ക്കും അവിടെ നിന്ന് ഹെഡ്മാസ്റ്റര്‍ക്കും കൊടുത്താല്‍ മതി ഇതിനു ഒരു റ്റീചിങ്ങ് സ്റ്റാഫിനെ ചുമതലയും ഏല്‍പ്പിക്കുക. ..ഈ വക കാര്യങ്ങള്‍ PTA കൂടി ഉള്‍പ്പെട്ട ഒരു കമ്മിറ്റി എല്ലാ സ്കൂളിലും രൂപികരിക്കണം, PTAയുടെ കൂടി പങ്കാളിത്ത്വമുണ്ടെങ്കില്‍ ഒരു പരിധി വരെ ഇത്തരം അനാസ്ഥ ഇല്ലാതാക്കാം നിശ്ചിത ദിവസം രേഖകള്‍ സമര്‍പ്പിച്ചൊ എന്നു
    ഹെഡ്മാസ്റ്റര്‍ തിരക്കുകയും വേണം

    മാണിക്യം said..@ http://aaltharablogs.blogspot.com/2010/04/blog-post.html

    ReplyDelete
  7. ഇതിലൊക്കെ ഇത്ര മഹാകാര്യം എന്തിരിക്കുന്നു എന്നാണു മനസ്സിലാകാത്തത്‌. ഇതിനു മുൻപിലത്തെ കൊല്ലം കൊടുത്തതാണ്. അപ്പോൾ അതൊന്നും അറിയാഞ്ഞല്ല.

    NGO ആയ സമുന്നതി ഇതിൽ പ്രത്യേക താല്പര്യം കാണിക്കുന്നവരും ആണ്.

    10ലേയും 12ലേയും മിടൂക്കന്മാർക്ക്‌ അല്പം ധനസഹായം എവിടെ നിന്നെങ്കിലും കിട്ടുന്നുണ്ടെങ്കിൽ അത്‌ സംഘടിപ്പിച്ചു കൊടൂക്കുന്നത്‌ തന്റെ കടമയാണെന്ന് വിചാരിക്കാൻ അധികാരികൾ എന്നു മറക്കുന്നുവോ അതിനെ എന്താണു പേരിട്ടു വിളിക്കേണ്ടത്?

    ReplyDelete
  8. ജയൻ സർ തെരഞ്ഞെടുത്ത 12 സ്കൂളുകളിലാണ് ഈ പ്രോത്സാഹനം കൊടൂക്കുന്നത്‌ എല്ലാമെനിക്കറിയില്ല എന്റെ ഗ്രാമത്തിലെ സ്കൂളുണ്ടെന്നും അവിടെ ഇക്കൊല്ലം കുട്ടികൾക്കു കിട്ടിയില്ല എന്നും അറിയാം

    ReplyDelete