Wednesday, April 14, 2010

വഴിപാട് ഏലസ്സു്

വഴിപാടു നടത്തിയും, ഏലസ്സു ധരിച്ചും കാര്യം നേടാം എന്നു ധരിച്ചു വശായി വരുന്നുണ്ട് പലരും. അവരുടെ എണ്ണം കൂടൂന്നില്ലെങ്കിൽ ടി വീ ചാനലുകളിൽ ഇത്രയധികം വിവരക്കേടുകൾ കാശു മുടക്കി എഴുന്നള്ളിക്കുമായിരുന്നൊ?

പക്ഷെ നമ്മുടെ പൂർവികർ പറഞ്ഞതു കേൾക്കണ്ടേ?

ബുദ്ധി, ശക്തി , പരാക്രമം, സാഹസം, ഉദ്യമം(INITIATIVE), ധൈര്യം എന്ന് ആറെണ്ണം കൂടിയിടത്തെ ദേവന്മാർ പ്രസാദിക്കുകയുള്ളു എന്ന്.

“ഉദ്യമഃ സാഹസം ധൈര്യം ബുദ്ധിഃ ശക്തിഃ പരാക്രമഃ
ഷഡേതേ യത്ര വർത്തന്തേ തത്ര ദേവാഃ സഹായ്യകൃത്‌ “

ഇവ ആറും ഉണ്ടെങ്കിൽ മാത്രം പ്രസാദിക്കുന്ന ദേവന്മാർക്ക് എന്തു ഏലസ്സു് വേണം ? എന്തു വഴിപാടു് നേരണം ?

5 comments:

  1. ഈ ആറും ഉണ്ടേല്‍ ദേവന്റെതന്നെ ആവശ്യമില്ല എന്നല്ലേ ഉദ്ദേശിച്ചത് ;) ?

    ഹാപ്പി ന്യൂയിയര്‍ !

    ReplyDelete
  2. കഴിഞ്ഞ ദിവസം കൈരളി ടിവിയില്‍ ആണെന്ന് തോന്നുന്നു, മുടിയും താടിയും നീട്ടി,കാവി നിറമുളള വസ്ത്രം ധരിച്ച, ഭസ്മം പൂശിയ, ഒരു ഉത്തരേന്ത്യന്‍ ഛായയുള്ള ഒരാള്‍, (സന്യാസി എന്ന് പറയുന്നില്ല) ഏതൊക്കെയോ യന്ത്രത്തിന്റെയും എലസ്സുകളുടെയും മറ്റും പരസ്യം പറയുന്നത് കണ്ടു. അങ്ങ് ഹിമാലയത്തില്‍നിന്ന് നേരിട്ട് ഇറക്കി കൊടുക്കുന്നതാണത്രേ. അയാളെ ടിവിയില്‍ നിന്ന് പിടിച്ചിറക്കി മൂക്ക് ഇടിച്ചു പരത്തി അങ്ങേരുടെ 'പ്രാണായാമം / ശ്വാസഗതി' നേരെയാക്കി വിടാന്‍ തോന്നി.... ഇവരൊക്കെയാണ് സന്യാസത്തിന്റെയും ഹിന്ദുമതത്തിന്റെയും പവിത്രത കളഞ്ഞു കുളിക്കുന്നത്.

    ReplyDelete
  3. ഹൈന്ദവ തത്വശാസ്ത്രത്തിൽ ദേവത അഥവാ ദേവൻ എന്ന പദം എന്താണ്?

    Matter - Energy ഇവ ഒന്നിന്റെ തന്നെ രണ്ടു രൂപഭേദങ്ങൾ ആണെങ്കിൽ അതിലെ എനർജി എന്നി വിളിക്കുന്ന തത്വം ആണ് ദേവത അഥവാ ദേവൻ.

    അഗ്നി എന്നതിന്‌ മൂർത്തമായി അഗ്നിയുണ്ട് അതിന്റെ തന്നെ സൂക്ഷ്മമായ ദേവതയുണ്ട്

    വായുവിനും മൂർത്തമായ വായുവുണ്ട് സൂക്ഷ്മമായ ദേവതയുണ്ട്. ഇതു ലോകത്തിലുള്ള സർവതത്വങൾക്കും ബാധകം ആണ്.

    അതിൻപ്രകാരം മേൽ‌പ്പറഞ്ഞ ആറു കാര്യങൾ ഒരുമിച്ചുള്ളതിന്റെ പ്രകടമായ ദേവതയാണ് പ്രകരണത്തിൽ പറയുന്നത്.

    ഇവ ആറും ഒന്നിച്ചു പ്രവർത്തിച്ചാൽ വിജയിക്കും - അതിനെ ദേവൻ അനുഗ്രഹിച്ചു എന്നോ ദേവത അനുഗ്രഹിച്ചു എന്നൊ അഥവാ സ്വധർമ്മം നിരവ്ഹിച്ചു എന്നോ എന്തു വേണമെങ്കിലും പറയാം

    പക്ഷെ അതിന്റെ പേരിൽ ഒരു ഏലസ്സും അരയിൽ കെട്ടി മേലോട്ടു നോക്കിയിരുന്നാൽ വിജയിക്കും എന്നു വിശ്വസിക്കുന്നവരേ നിങ്ങളെ എന്തു വിളിയ്ക്കും

    ReplyDelete
  4. "ഉദ്യമഃ സാഹസം ധൈര്യം ബുദ്ധിഃ ശക്തിഃ പരാക്രമഃ"

    ഇവയില്‍ ഓരോന്നും എന്താണെന്നുകൂടി ദയവായി വ്യക്തമാക്കാമോ?

    ReplyDelete
  5. ടി വീ ചാനലുകളിൽ ഇത്രയധികം വിവരക്കേടുകൾ കാശു മുടക്കി എഴുന്നള്ളിക്കുമായിരുന്നൊ?

    അയ്യോ അത് പറയാതിരിക്കുകയാ ഭേദം!!

    ReplyDelete