Tuesday, October 03, 2006

വാല്‍മീകിരാമായണത്തിണ്റ്റെ വന്ദനശ്ളോകങ്ങളില്‍ ഒന്ന്‌

വാല്‍മീകിരാമായണത്തിണ്റ്റെ വന്ദനശ്ളോകങ്ങളില്‍ ഒന്ന്‌ സംസ്കൃതം അഭ്യസിക്കുന്ന തുടക്കക്കാര്‍ക്ക്‌ നല്ലതായിരിക്കും എന്നു കരുതി ഇവിടെ കൊടുക്കുന്നു.

സംസ്കൃതത്തിലും മലയാളത്തിലെപോലെ ഏഴു വിഭക്തികളാണ്‌ (സംബോധനപ്രഥമ എന്നൊരെണ്ണം പ്രഥമയുടെ തന്നെ പ്രകാരാന്തരമായുണ്ടെന്നു മാത്രം)

പ്രഥമ എന്നത്‌ നാമത്തെ കുറിക്കുന്നു എന്നു തുടങ്ങി അതിണ്റ്റെയെല്ലാം അര്‍ത്ഥം വരുന്ന ബാലപ്രബോധനത്തിലെ വരികള്‍--

അതെന്നു പ്രഥമക്കര്‍ഥം, ദ്വിതീയക്കതിനെ പുനഃ
തൃതീയാ ഹേതുവായിക്കൊണ്ടാലോടൂടേറ്റ്‌ഹായ്‌ ച ക്രമാല്‍
ആയിക്കൊണ്ടു ചതുര്‍ത്ഥീ ച സര്‍വത്ര പരികീര്‍ത്തിതാ
അതിങ്കല്‍ നിന്നു പൊക്കെകാള്‍ ഹേതുവായിട്ടു പഞ്ചമി
ഇക്കുമിന്നുമിടേ ഷഷ്ഠിക്കതിണ്റ്റെ വച്ചുമെന്നപി
അതിങ്കലതില്‍ വച്ചെന്നും വിഷയം സപ്തമീ മതാ

ഇതു തന്നെ ലളിതമായി മലയാളത്തില്‍ പറയുന്നു--

ശൂന്യം, എ ഒട്‌ ക്ക്‌ ആല്‍ ഉടെ ഇല്‍ എന്ന പ്രത്യയങ്ങള്‍ നാമരൂപത്തോട്‌ ചേര്‍ത്താല്‍ കിട്ടുന്ന അര്‍ത്ഥങ്ങള്‍.

ഇനി രാമായണത്തിലെ ശ്ളോകം-

ശ്രീരാമഃ ശരണം സമസ്തജഗതാം രാമം വിനാ കാ ഗതിഃ
രാമേണ പ്രതിഹന്യതേ കലിമലം രാമായ കാര്യം നമഃ
രാമാല്‍ ത്രസ്യതി കാലഭീമഭുജഗോ രാമസ്യ സര്‍വം വശേ
രാമേ ഭക്തിരഖണ്ഡിതാ ഭവതു മേ രാമ ത്വമേവാശ്രയഃ

ശ്രീരാമഃ , രാമം, രാമേണ, രാമായ, രാമാല്‍, രാമസ്യ, രാമേ , ഹേ രാമ (സംബോധന) എന്നിങ്ങനെ എല്ലാ പ്രഥമാ ഏകവചനരൂപങ്ങളും ഈ ശ്ളോകത്തിലുള്‍പ്പെടുത്തിയിരിക്കുന്നു.

1 comment:

  1. ബാലപ്രബോധനം മുഴുവനായിത്തന്നെ വിക്കിയില്‍ കൊടുത്തിട്ടുണ്ട്.


    സംസ്കൃതം (അതു മാത്രമല്ല, മിക്ക ഇന്ത്യന്‍ ഭാഷകളും) പഠിക്കണമെന്ന് തെല്ലെങ്കിലും ആഗ്രഹമുള്ളവര്‍ ആദ്യം കാണാപ്പാഠം പഠിക്കേണ്ട നല്ലൊരു ഭാഗമാണ് “അതെന്നു പ്രഥമയ്ക്കര്‍ത്ഥം..”

    ReplyDelete