"ഭവന്തി നമ്രാസ്തരവ ഫലാഗമെ--"
മരങ്ങളിൽ കായുണ്ടാകുമ്പോൾ അവ താഴേക്കു വരും എന്നൊക്കെ സ്കൂളിൽ പഠിച്ചതോർക്കുന്നു.
വിദ്യാഭ്യാസവും വിവരവും കൂടുന്നതിനനുസരിച്ച് വിനയം ആണ് കൂടേണ്ടത് എന്ന് കേട്ടിട്ടുണ്ട്.
ഇതൊക്കെ പഴയ മനസിൽ കിടക്കുന്നത് കൊണ്ടായിരിക്കാം, ദാ ഇങ്ങനൊരു വാചകം
"ഇന്ന് ഒരു സുഹൃത്തിന്റെ കൂടെ ഒരു അദ്ധ്യാപകനുമായി സംസാരിക്കാനുള്ള അവസരമുണ്ടായി. വീട്ടിൽ ജോലിയെടുക്കുന്ന ജോലിക്കാരിയോടു തുടങ്ങി കാർഡ്രൈവറോടു വരെ സംസാരിക്കുന്ന രീതി കണ്ടപ്പോൾ അദ്ധ്യാപകനാണോ എന്ന് സംശയം തോന്നിപോയി. ഇറങ്ങുന്നതിനുമുന്പ് മിനിമം അദ്ദേഹത്തിന് അത് മനസ്സിലാക്കി കൊടുക്കണമെന്ന് വിചാരിച്ചു. "
ഈ പോസ്റ്റിൽ https://www.facebook.com/kkumar.urii/posts/488785307887653? കണ്ടപ്പോൾ എനിക്കത് തീരെ സുഖിച്ചില്ല.
"അമ്പട ഞാനെ" എന്ന ഭാവം വച്ചു കൊണ്ട് ഒരാളെ പഠിപ്പിക്കാൻ പോകുന്ന കഥ.
ബാക്കി ഒക്കെ അവിടെ കമന്റുകളായി കാണാം. ഏതായാലും അവിടെ പറഞ്ഞിട്ട് കാര്യമില്ല - കാരണം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അതിനെ ഇനിയും വ്യാഖ്യാനിച്ച് കുളമാക്കും. ഞാൻ പറഞ്ഞതിന്റെ ഭാവമെല്ലാം അവർ വേറെ ആക്കിയെടുക്കും.
ഏതായാലും എഴുതിയ സുഹൃത്തിന് മനസിലാകും എങ്കിൽ മനസിലാകാൻ വേണ്ടി ഇത്രയും