Thursday, September 20, 2007

On the lighter side

ഹാവൂ ഇന്നലെ രാത്രി intercom ബെല്ലടിച്ചപ്പോള്‍ അതു ഞങ്ങള്‍ പഠിച്ചുകൊണ്ടിരുന കാലത്ത്‌ പറഞ്ഞു ചിരിച്ചിട്ടുള്ള പോലെ ഒരു സംഭവം ആകും എന്നു ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

ഏതായാലും അത്‌ എല്ലാവര്‍ക്കുമായി പങ്കു വയ്ക്കുന്നു.

വടക്കെ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക്‌ english കുറച്ചു കമ്മിയാണെന്നറിയാമല്ലൊ.

അപ്പോള്‍ രാത്രി എനിക്കു കിട്ടിയ സന്ദേശം
"hello Doctor, 75 year old patient brought to casualty, crying with pain abdomen, tried to pass urine in the house but failed, so came here. Then I tried to pass urine but I also failed. Now Doctor please hurry, come to casualty and pass urine."

Wednesday, September 19, 2007

മരണശേഷം -09

ഓംകാരോപാസനയുടെ ഫലത്തെ പ്രശ്നോപനിഷത്തിലെ അഞ്ചാം
പ്രശ്നത്തിനുത്തരമായി പിപ്പലാദാചാര്യന്‍ സത്യകാമന്‌ പറഞ്ഞുകൊടുക്കുന്നത്‌
ഇപ്രകാരമാണ്‌. "ഓംകാരത്തിന്റെ ഒന്നാം മാത്രയില്‍ മനസ്സുറച്ചാല്‍ അവനെ
ഋക്കുകള്‍ മനുഷ്യലോകത്ത്‌ ഏകാഗ്രതയും ബ്രഹ്മചര്യവും ഉള്ള
തപസ്വിയും ശ്രദ്ധയുള്ളവനും ഭൗതികാധ്യാത്മികസമ്പന്നതയും
ഉള്ളവനാക്കുന്നു.

രണ്ടാം മാത്രയില്‍ മനസ്സുറച്ചവനെ യജുര്‍മന്ത്രങ്ങള്‍
അന്തരീക്ഷത്തില്‍ ചന്ദ്രലോകത്തെത്തിച്ച്‌ അവിടെ ഐശ്വര്യങ്ങള്‍ അനുഭവിച്ച ശേഷം
വീണ്ടും മനുഷ്യലോകത്ത്‌ വരുന്നു. മൂന്നാം മാത്രയില്‍
മനസ്സുറച്ചവനെ സാമമന്ത്രങ്ങള്‍ ബ്രഹ്മലോകത്തെത്തിക്കുനു - അഖണ്ഡബോധരൂപമായ
ബ്രഹ്മാനന്ദത്തെ അനുഭവിക്കുന്നു.
(വിശദമായി പ്രശ്ണോപനിഷത്ത്‌ നോക്കുക)

നാം ഒരു വാഹനത്തില്‍ യാത്ര ചെയ്യുന്ന ഉദാഹരനം നോക്കുക. വാഹനം
ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഉണ്ടാകുന്ന താളനിബദ്ധമായ ഒരു ശബ്ദം ഉണ്ടെങ്കില്‍
നമുക്ക്‌ സുഖമായി അതിലിരുന്ന്‌ ഉറങ്ങാം, വാഹനം നില്‍ക്കുമ്പോള്‍ ഉണരുകയും
ചെയ്യും. അതേ പോലെ തന്നെ ഒരു അമ്മ തന്റെ കുഞ്ഞിനെ ഉറക്കുവാന്‍ എത്ര
ശ്രവണസുഖമല്ലാത്ത ശബ്ദത്തിലായാല്‍ പോലും താളത്തിലാണ്‌ രാരിരം
പാടൂന്നത്‌ എങ്കില്‍ കുറച്ചു നേരം കൊണ്ട്‌ ആ കുട്ടി ഉറങ്ങും, പാട്ടു
നിര്‍ത്തിയാല്‍ അഥവാ തൊട്ടിലിന്റെ ആട്ടം നിര്‍ത്തിയാല്‍ ഉണരും. നമ്മുടെ
തലച്ചോറിന്‌ താളത്തിനോട്‌ ഇഴുകിച്ചേരാനുള ഒരു പ്രത്യേകത
ഉള്ളതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ഓംകരത്തിന്റെ അവസാനമുള്ള മ്‌ എന്ന
നീട്ടല്‍ എത്രനേരം കൂടുതല്‍ നീട്ടുന്നുവോ അതും ഇതേ പോലെ ഒരു താളം
തലച്ചോറില്‍ ഏല്‍പിക്കുന്നു. (ഭ്രാമരിപ്രാണായാമം ചെയ്യുന്നവര്‍ക്ക്‌ ഇതു
ബോധ്യമായിട്ടുണ്ടാകും) അപ്പോല്‍, ചെറിയ രീതിയില്‍ ഇത്രയൊക്കെ ആകും എങ്കില്‍
വാഹനത്തിലിരുന്നുറങ്ങുന്ന ആ സുഷുപ്തി അറിഞ്ഞു കൊണ്ടാനന്ദിക്കുന്ന അവസ്ഥ
ഓംകാരോപാസനയിലും ഉണ്ടാകുന്നതിന്‌ തടസ്സമില്ലല്ലൊ അല്ലേ?

നിര്‍ഗ്ഗുണോപാസന എന്നത്‌ പ്രതീകത്തിന്റെ സഹായമില്ലാതെ തന്നെ
മനസ്സിനെ നിശ്ചലമാക്കുന വിദ്യ ആണ്‌. അത്‌ സാക്ഷാല്‍
ബ്രഹ്മദര്‍ശികള്‍ക്കല്ലാതെ ആര്‍ക്കെങ്കിലും സാധിക്കുമോ എന്നു സംശയം ആണ്‌.

തുടര്‍ന്ന്‌ ആത്മാവിന്റെ വിവരണം നല്‍കുകയാണ്‌ യമധര്‍മ്മന്‍. ഭഗവദ്‌
ഗീതയില്‍
രണ്ടാം അദ്ധ്യായം 20ആം ശ്ലോകം അല്‍പം
വ്യത്യാസപ്പെടുത്തിയതാണ്‌ ഈ മന്ത്രം

"ന ജായതേ മ്രീയതേ വാ വിപശ്ചിത്‌
നായം കുതശ്ചിന്ന ബഭൂവ കശ്ചിത്‌
അജോ നിത്യഃ ശാശ്വതോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ"

ഈ ആത്മാവ്‌ ജനിക്കുന്നില്ല, മരിക്കുന്നുമില്ല. ഇത്‌ ഒന്നില്‍ നിന്നും
ഉണ്ടായതല്ല, ഇതില്‍ നിന്നും ഒന്നും ഉണ്ടാകുന്നുമില്ല. ഇത്‌ ജനിക്കാത്തവനും,
നിത്യനും, എല്ലാക്കാലവും നിലനില്‍ക്കുന്നവനും , നിത്യനൂതനനും ആണ്‌.
ദേഹം നശിപ്പിക്കപ്പെടുമ്പോഴും ഇത്‌ നശിക്കുന്നില്ല.

ദര്‍ശനങ്ങളില്‍ സാങ്ഖ്യം, യോഗം, ന്യായം, വൈശേഷികദര്‍ശനം എന്നീ നാല്‌
എണ്ണം സേശ്വരദര്‍ശനങ്ങള്‍ - അതായത്‌ ഒരു ഈശ്വരനെ അംഗീകരിക്കുന്നവ
ആണ്‌.
വൈശേഷികദര്‍ശനത്തിന്റെ ഒരു ഭാഗം വിശദീകരിച്ച്‌ ഈ സങ്കല്‍പം
എന്താണെന്ന്‌ പറയാം.
അതിന്‍പ്രകാരം- ദ്രവ്യം - matter ഉണ്ടാകുവാന്‍ എന്തെങ്കിലും ഒരു കാരണം
ആവശ്യം ആണ്‌ അതായത്‌ ഒരു കാരണത്തില്‍ നിന്നും ഒരു കാര്യം
ഉണ്ടാകുന്നു. ഇതിനെ കാര്യകാരണ ബന്ധം എന്നു വിളിക്കുന്നു.
വെറുതേ ഏതെങ്കിലും ഒരു കാരണത്തില്‍ നിന്നും ഏതെങ്കിലും ഒരു കാര്യം
ഉണ്ടാകുക എന്നത്‌ യുക്തിക്ക്‌ നിരക്കാത്തതായതിനാല്‍ കാരണങ്ങള്‍ക്ക്‌ ഒരു
നിശ്ചിത നിയമം ഉണ്ടായിരിക്കണം അല്ലെങ്കില്‍ എന്തില്‍ നിന്നും എന്തും
ഉണ്ടാകാം എന്നു വരും.
അതുകൊണ്ട്‌ അവര്‍ കാരണത്തെ മൂന്നു തരമായി തരം തിരിക്കുന്നു
1. സമവായി കാരണം
2. അസമവായി കാരണം
3. നിമിത്ത കാരണം
ഏതു ദ്രവ്യത്തിന്റേയും ഉല്‍പത്തിയില്‍ ഇവ മൂന്നും പ്രവര്‍ത്തിക്കുന്നു.
ഒരു വസ്ത്രം ഉണ്ടാകുന്നത്‌ ഉദാഹരണമായെടുത്താല്‍ നൂല്‍
വസ്ത്രത്തിന്റെ സമവായി കാരണവും, നൂലിന്റെ യഥാതഥമുള്ള അടുക്കല്‍ - നെയ്ത്ത്‌
അസമവായി കാരണവും , നെയ്ത്തുകാരന്‍ നിമിത്തകാരണവും ആണ്‌ എന്ന്‌
അവര്‍ സമര്‍ത്ഥിക്കുന്നു.
ഇതിലെ നെയ്ത്തുകാരന്റെ ഭാഗം ആണ്‌ അവര്‍ ഈശ്വരനുനല്‍കുന്നത്‌.

(എന്നാല്‍ ഇതിനെ ഒന്നും അദ്വൈതം അംഗീകരിക്കുന്നില്ല, എന്നു മാത്രമല്ല
യുക്തിയുക്തം ഖണ്ഡിച്ചിട്ടും ഉണ്ട്‌.)

അപ്പോള്‍ പറഞ്ഞു വന്നത്‌ ആത്മാവ്‌ എന്നത്‌ ഇതുപോലെ ഒന്നില്‍ നിന്നും
ഉണ്ടായതും അല്ല, അതില്‍ നിന്നും മറ്റൊന്നും ഉണ്ടാകുന്നും ഇല്ല- അതിന്‌ ഉണ്മ
എന്നൊരവസ്ഥ മാത്രമേ ഉള്ളു.

"ഹന്താ ചേന്മന്യതേ ഹന്തും
ഹതശ്ചേന്മന്യതേ ഹതഃ
ഉഭൗ തൗ ന വിജാനീതോ
നായം ഹന്തി ന ഹന്യതേ"

കൊല്ലാനൊരുങ്ങി നില്‍ക്കുന്നവന്‍ കൊല്ലുന്നു എന്നും കൊല്ലപ്പെടുവാന്‍
സാധ്യതയുള്ളവന്‍ കൊല്ലപ്പെടുന്നു എന്നും ഒക്കെ കരുതുന്നു എങ്കില്‍ രണ്ടു പേരും സത്യം
അറിയുന്നില്ല കാരണം ഈ ആത്മാവ്‌ മരിക്കുന്നുമില്ല, ആരേയും കൊല്ലുന്നും ഇല്ല.

Monday, September 17, 2007

മരണശേഷം -08

അധ്യാത്മയോഗം അഭ്യസിച്ച്‌ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നും
പിന്‌വലിച്ച്‌ എന്നൊക്കെ മുമ്പു പറഞ്ഞു.

മനസ്സ്‌ എന്ന പതിനൊന്നാമത്തെ ഇന്ദ്രിയം ആണ്‌ ആകെ ഉള്ള
കുഴപ്പക്കാരന്‍. അവന്‍ ഏതു നേരവും പ്രവൃത്തിനിരതനാണ്‌. അവന്‍ ശാന്തനാണെങ്കില്‍
കാര്യം ജയിച്ചു.

വലിയ വലിയ കാര്യങ്ങളിലേക്കു കടക്കുന്നതിനു മുമ്പ്‌ നമുക്ക്‌ ചില
ചെറിയ കാര്യങ്ങള്‍ നോക്കാം.

നമുക്ക്‌ ഏതെങ്കിലും ഒരു വസ്തുവില്‍ ആഗ്രഹം ജനിക്കുന്നു എന്നു
വിചാരിക്കുക. അപ്പോള്‍ മനസ്സു ഇളകിക്കൊണ്ടിരിക്കുന്നു. ആ വസ്തുവിനോടുള്ള നമ്മുടെ
അഭിനിവേശം എത്രയുണ്ടോ അതിനനുസരിച്ചിരിക്കും നമ്മുടെ മനഃപ്രയാസവും.

എന്നാല്‍ ആ വസ്തു നമുക്കു ലഭിക്കുമ്പോഴോ? ഒരു നിമിഷത്തേക്ക്‌
സന്തോഷമായി എന്നു തോന്നും. മനസ്സുശാന്തമായി എന്നു നാം പറയും. ഈ ശാന്തത
ദീര്‍ഘനേരം നിലനില്‍ക്കില്ല. അടുത്ത വസ്തുവിലോ കാര്യത്തിലോ ഉള്ള
പ്രവൃത്തി ഉടന്‍ തുടങ്ങുകയായി. വീണ്ടും ഇളക്കം. ഈ പ്രക്രിയ അനുസ്യൂതം
തുടരുന്നു.

സാക്ഷാല്‍കരിക്കുവാന്‍ സാധിക്കാത്ത ആഗ്രഹങ്ങള്‍
ദുഃഖദായികളാകുന്നു.

ഇതിനെ തന്നെ തമാശരൂപത്തില്‍ കണക്ക്‌ കാണിച്ചും പറയാറുണ്ട്‌.
ആഗ്രഹം , ആഗ്രഹസാക്ഷാല്‍കാരം എന്നീ രണ്ട്‌ പ്രക്രിയകളെ ആണല്ലൊ നാം
സ്വീകരിച്ചത്‌. ഒരു ആഗ്രഹം , ഒരു ആഗ്രഹസാക്ഷാല്‍കാരം അപ്പോള്‍
ലഭിച്ചത്‌ ഒരു സന്തോഷം, എങ്കില്‍ infinite അനന്തമായ സന്തോഷം
കിട്ടണമെങ്കിലുള്ള വഴി ഇവ തമ്മിലുള്ള ratio ആയതിനാല്‍ ആഗ്രഹത്തേ
'0' ആക്കുക
number of ആഗ്രഹസാക്ഷാല്‍കാരം/number of ആഗ്രഹം =infinite

ആകും അപ്പോള്‍.

അതായത്‌ ആഗ്രഹം ഇല്ലാതെ ആക്കിയാല്‍ അനന്തമായ
സന്തോഷമായിരിക്കും ഫലം എന്നര്‍ത്ഥം("ജ്ഞേയഃ സ നിത്യസന്യാസീ യോ ന ദ്വേഷ്ടി ന
കാംക്ഷതി - ഭഗവദ്‌ഗീത)

മനസ്സിനെ അടക്കുക എന്ന്‌ എന്തെളുപ്പമാണ്‌ പറഞ്ഞു നിര്‍ത്തിയത്‌. എന്നാല്‍
കാര്യം അങ്ങനെ അല്ല. ഈ ലോകത്ത്‌ അതിനെക്കാള്‍ പ്രയാസമുള്ള മറ്റൊരു
കാര്യം ഇല്ലതന്നെ.
അതിനുള്ള ഒരു വഴി അധ്യാത്മ യോഗം ആണ്‌. യോഗത്തില്‍ ധ്യാനം
ശീലിച്ച്‌ സമാധിയില്‍ എത്തുക.

'സമാധി' എന്ന വാക്കും പ്രത്യേകത ഉള്ളതാണ്‌ എന്താണ്‌ അതിന്റെ
അര്‍ത്ഥം?
'സമ' ആയ 'ധീ' ആണ്‌ സമാധി. ധീ എന്നത്‌ ബുദ്ധി. അത്‌ 'സമ'
ആയും 'വിഷമ' ആയും ഇരിക്കാം. എല്ലാറ്റിനേയും ഒരേപോലെ കാണുന്നതാണ്‌
'സമ', ഭേദം കാണുന്നത്‌ 'വിഷമ'.

ഭഗവദ്‌ഗീതയില്‍ പറയുന്ന
"വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാ സമദര്‍ശിനഃ"

എന്ന ശ്ലോകത്തില്‍ നോക്കുക- വിദ്യാവിനയസമ്പന്നനായ ബ്രാഹ്മണനിലും,
പശുവിലും, ആനയിലും, പട്ടിയിലും, പട്ടിയെ തിന്നുന്നവനിലും എല്ലാം ഒരേ
തത്വത്തെ കാണുന്നവനെ ആണ്‌ 'പണ്ഡിതന്‍' എന്നു വിളിക്കുന്നത്‌. ഇവരില്‍
വ്യത്യാസം കാണുന്നവന്‍ പണ്ഡിതന്‍ പോലും അല്ല -( പിന്നല്ലെ ബ്രാഹ്മണന്‍
ആകുന്നത്‌ !!!)

ഇതില്‍ നിന്നും കുറച്ചു കൂടി ഉയരത്തില്‍ ഈ പ്രപഞ്ചത്തെ മുഴുവനും
ഒരു വ്യത്യാസവും ഇല്ലാത്തതായി അനുഭവിക്കുവാന്‍ കഴിയുന്ന ആ
അവസ്ഥയാണ്‌ 'സമാധി'.

സമാധ്യവസ്ഥയില്‍ പ്രാണസഞ്ചാരവും അടങ്ങും എന്നതു കൊണ്ടാണ്‌ ആദ്യം
പ്രാണായാമം ശീലിക്കേണ്ടി വരുന്നത്‌.

ധ്യാനം എന്നത്‌ 'സഗുണം ' നിര്‍ഗ്ഗുണം' എന്നിങ്ങനെ രണ്ടു രീതിയില്‍
ശീലിക്കാം. സഗുണോപാസനയില്‍ ഏതെങ്കിലും ഒരു പ്രതീകത്തെ ഉപാസിച്ച്‌ അതില്‍
മനസ്സിനെ കേന്ദ്രീകരിക്കുന്നു. അതാണ്‌ യോഗത്തില്‍ 'ധാരണ' എന്ന പേരില്‍
പറയപ്പെടുന്നത്‌.
കഠോപനിഷത്തില്‍ 'പ്രണവം' അഥവാ ഓംകാരമാണ്‌ പ്രതീകമായി
എടുക്കുന്നത്‌. (മുണ്ഡകോപനിഷത്തില്‍ പ്രണവം വളരെ വിശദമാക്കുന്നു) ഇനി
അങ്ങോട്ട്‌ നചികേതസ്സിന്റെ ചോദ്യവും അതിനു മറുപടി ആയി യമധര്‍മ്മന്റെ
പ്രണവത്തെ കുറിച്ചുള്ള വിശദീകരണവും ആണ്‌.

"അന്യത്ര ധര്‍മ്മാദന്യത്രാധര്‍മ്മാത്‌
അന്യത്രാസ്മാത്‌ കൃതാകൃതാത്‌
അന്യത്ര ഭൂതാച്ച ഭവ്യാച്ച
യത്തദ്‌ പശ്യസി തദ്വദ"

നചികേതസ്സ്‌ ചോദിക്കുന്നു- ധര്‍മ്മാധര്‍മ്മങ്ങള്‍ക്കും അപ്പുറം,
കാര്യകാരണരൂപമായ ഈ ജഗത്തിനും മീതെ ആയി
ഭൂതഭാവിവര്‍ത്തമാനങ്ങള്‍ക്കും ഉപരിയായി അങ്ങു യാതൊരു തത്വത്തെ കാണുന്നുന്വോ അതിനെ
ഉപദേശിച്ചാലും

ഈ ചോദ്യത്തിനുത്തരമായി ഓംകാരത്തെ കാണിച്ചു കൊടുക്കുന്നു-

"സര്‍വേ വേദാ യത്‌പദമാമനന്തി
തപാംസി സര്‍വാണി ച യദ്വദന്തി
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹേണ ബ്രവീമ്യോമിത്യേതത്‌"

വേദങ്ങളെല്ലാം യാതൊരു തത്വത്തേ വിവരിക്കുന്നുവോ, തപസ്സുകളെല്ലാം
യാതൊന്നിനെ ലക്ഷ്യമാക്കുന്നുവോ, ബ്രഹ്മചര്യം യാതൊന്നിനുവേണ്ടി
അനുഷ്ഠിക്കപ്പെടുന്നുവോ ആ തത്വം ഓംകാരം ആണ്‌.
"ഏതദ്ധ്യേവാക്ഷരം ബ്രഹ്മ
ഏതദ്ധ്യേവാക്ഷരം പരം
ഏതദ്ധ്യേവാക്ഷരം ജ്ഞാത്വാ
യോ യദിഛസി തസ്യ തത്‌"

അക്ഷരമായ - നശിക്കാത്തതായ ബ്രഹ്മവും, പരമമായ സത്യവും,
ആയ ഈ ഓംകാരത്തെ അറിഞ്ഞുപാസിക്കുന്നവന്‌ എന്താഗ്രഹിക്കുന്നുവോ അത്‌
അവന്റേതാകുന്നു.

"ഏതദാലംബനം ശ്രേഷ്ഠം
ഏതദാലംബനം പരം
ഏതദാലംബനം ജ്ഞാത്വാ
ബ്രഹ്മലോകേ മഹീയതേ"

സഗുണോപാസനക്കുള്ള ഏറ്റവും നല്ല വസ്തു ഈ ഓംകാരമാണ്‌ ഇതിനെ
അറിഞ്ഞുപാസിക്കുന്നവന്‍ ബ്രഹ്മലോകത്തില്‍ പൂജ്യനാകുന്നു.

Saturday, September 15, 2007

മരണശേഷം - 07

യമധര്‍മ്മന്‍ തുടര്‍ന്നും നചികേതസ്സിനെ അനുമോദിക്കുകയാണ്‌. കാരണം അവന്‍ അത്ര മഹത്തായ ഒരു തീരുമാനം ആണ്‌ എടുത്തത്‌.
ആദ്യം സ്വര്‍ഗപ്രാപ്തിക്കുള്ള നചികേതാഗ്നി ഉപദേശിച്ചു എന്നു പറഞ്ഞല്ലൊ. അഗ്നിയെ സ്വാധീനമാക്കി കഴിഞ്ഞു എന്നാല്‍ അഷ്ടൈശ്വര്യസിദ്ധിയും ഉണ്ടായി എന്നര്‍ഥമാക്കാം. അതായത്‌ "അണിമ, മഹിമ , ലഘിമ ഗരിമ , ഈശിത്വം വശിത്വം പ്രാപ്തി പ്രാകാശ്യം" മറവില്ലാതെ എന്തും കാണുവാനും, എവിടെയും സഞ്ചരിക്കുവാനും, മറയുവാനും, പ്രത്യക്ഷമാകുവാനും മറ്റും മറ്റും ഉള്ള കഴിവുകള്‍ ആണ്‌ ഇവ. മാജിക്കിനെക്കാള്‍ കൂടുതല്‍ ഉയര്‍ന്ന ഒരു സാധനം. ആ കഴിവ്‌ സാധാരണ "ഞാന്‍" എന്നും "എന്റെ" എന്നും മറ്റും അഹംകരിക്കുന്ന ഒരാള്‍ക്കു ലഭിച്ചാല്‍ അതു സമൂഹത്തിന്‌ ഒരിക്കലും നന്നായിരിക്കുകയില്ല. സാധാരണയായി അതു മറ്റുള്ളവരെ തന്റെ വരുതിയിലാക്കാനേ ഉപയോഗിക്കൂ. അതു കൊണ്ടാണ്‌ വിരക്തി വന്നു എന്നുറപ്പു വരുത്തിയ ശേഷം മാത്രം ഇവയൊക്കെ ഉപദേശിക്കുന്നത്‌. എന്നാല്‍ നചികേതസ്‌ ഇവയെ ഒക്കെ ആദ്യം തന്നെ നിഷേധിച്ച്‌ ആത്മജ്ഞാനം മാത്രം മതി എന്നു പറഞ്ഞവനാണ്‌

ആത്മജ്ഞാനം എന്നത്‌ എന്തെങ്കിലും കര്‍മ്മത്തിന്റെ ഫലമായി സിദ്ധിക്കുന്നതല്ല. വേദത്തിലെ കര്‍മ്മകാണ്ഡത്തില്‍ പറയുന്ന യജ്ഞങ്ങളൊന്നും മോക്ഷത്തിനെ തരികയില്ല. മോക്ഷം അങ്ങനെ എന്തെങ്കിലും കര്‍മ്മത്തിന്റെ ഫലം ആണെന്നു വന്നാല്‍ അത്‌ അനിത്യം ആകും. അപ്പോല്‍ അവയെല്ലാം അതിനു താഴെയുള്ള പ്രാണസാക്ഷാല്‍കാരത്തിനെ ഉപകരിക്കൂ. പ്രാണസാക്ഷാല്‍കാരത്തില്‍ നിന്നും വിരാഡ്രൂപപ്രതിഷ്ഠ നേടാം.

അങ്ങനെ സ്വര്‍ഗ്ഗപ്രാപ്തി വിരാഡ്രൂപപ്രതിഷ്ഠ ഇവ യമന്‍ നേടിയ കാര്യവും അവയെല്ലാം കണ്ടിട്ടും അവയുടെ മാഹത്മ്യം അറിയാമായിട്ടും അതിലും വലുതായ ആത്മസാക്ഷാല്‍കാരത്തിനു വേണ്ടി നീ അവയെ ത്യജിച്ചതു കൊണ്ട്‌ ധീരനാണെന്നും അടുത്ത മന്ത്രങ്ങളില്‍ പറയുന്നു.

"ജാനാമ്യഹം ശേവധിരിത്യനിത്യം
നഹ്യധ്രുവൈഃ പ്രാപ്യതേ ഹി ധ്രുവം തത്‌
തതോ മയാ നാചികേതശ്ചിതോഗ്നിഃ
അനിത്യൈര്‍ദ്രവ്യൈഃ പ്രാപ്തവാനസ്മി നിത്യം"

കര്‍മ്മഫലങ്ങളായി ലഭിക്കുന്ന ഏതൊരു സമ്പത്തും അനിത്യമാണെന്നു ഞാന്‍ അറിയുന്നു. നശ്വരങ്ങളായ ആ നിധികള്‍ ഉപയോഗിച്ച്‌ പരമസത്യമായ ആത്മജ്ഞാനം - മോക്ഷം- പ്രാപ്യമല്ല. നിത്യസത്യത്തെ പ്രാപിക്കണം എന്നുറപ്പു വന്നതിനാല്‍, എന്നാല്‍ ഭൗതികവസ്തുക്കളെക്കാള്‍ സ്ഥിരതയുള്ള സ്വര്‍ഗ്ഗത്തെയും, വിരാഡ്രൂപത്തേയും പ്രാപിക്കാനുതകുന്ന നചികേതാഗ്നി ജ്വലിപ്പിക്കപ്പെട്ടു.- അങ്ങനെ നൈമിഷികപദാര്‍ത്ഥങ്ങളെ യജിച്ച്‌ അവയെക്കാള്‍ സ്ഥിരപ്രതിഷ്ടയുള്ള വിരാഡ്രൂപപ്രതിഷ്ഠ ഞാന്‍ നേടി.

കാമസ്യാപ്തിം ജഗതഃ പ്രതിഷ്ഠാം
ക്രതോരനന്ത്യമഭയസ്യ പാരം
സ്തോമമഹദുരുഗായം പ്രതിഷ്ഠാം
ദൃഷ്ട്വാ ധീരോ നചികേതോത്യസ്രാക്ഷീ

പ്രാണസാക്ഷാല്‍കാരം കൊണ്ട്‌ ലഭിക്കാവുന്ന ഐശ്വര്യങ്ങളും, ജഗത്തിന്റെ മുഴുവന്‍ അധീശത്വവും, എല്ലാം ധീരനായ നചികേതസ്സെ നീ കൈവെടിഞ്ഞു.

തം ദുര്‍ദര്‍ശം ഗൂഢമനുപ്രവിഷ്ഠം
ഗുഹാഹിതം ഗഹ്വരേഷ്ഠം പുരാണം
അധ്യാത്മയോഗാധിഗമേന ദേവം
മത്വാ ധീരോഹര്‍ഷശോകൗ ജഹാതി

കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുള്ളവനും, ഉള്ളിന്റെ ഉള്ളില്‍ ഒളിച്ചിരിക്കുന്നവനും, ബുദ്ധിയില്‍ സ്ഥിതി ചെയ്യുന്നവനും, അനേകവിധത്തിലുള്ള സങ്കല്‍പങ്ങളാല്‍ മറയ്ക്കപ്പെട്ടവനും പ്രകൃതിവികാരരൂപങ്ങളില്‍ നിലനില്‍ക്കുന്നവനും പണ്ടേ ഉള്ളവനുമായ ആ ദേവനെ വിവേകമുള്ള മനുഷ്യന്‍, ഇന്ദ്രിയങ്ങളെ അടക്കി, പ്രത്യാഹരിച്ച്‌, മനസ്സിനെ അന്തര്‍മ്മുഖമാക്കി, ഏകാഗ്രമാക്കി അറിവു നേടി, മാറി മാറി വരുന്ന സുഖദുഃഖങ്ങളെ അതിജീവിക്കുന്നു.

"ഏതത്‌ ശ്രുത്വാ സമ്പരിഗൃഹ്യ മര്‍ത്യഃ
പ്രവൃഹ്യ ധര്‍മ്യമണുമേതമാപ്യ
സ മോദതേ മോദനീയം ഹി ലബ്ധ്വാ
വിവൃതം സദ്മ നചികേതസം മന്യേ"

ഈ ആത്മതത്വം ഗുരുമുഖത്തു നിന്നും കേട്ടറിഞ്ഞ്‌. അത്‌ സ്വസ്വരൂപം തന്നെ ആണ്‌ എന്ന്‌ വ്യക്തമായി മനസ്സിലാക്കി മരണത്തെ കാത്തു കഴിയുന്ന മനുഷ്യന്‍- ( അജ്ഞാനിയായ മനുഷ്യന്‍) ധ്യാനമനനങ്ങളില്‍ കൂടി അതിനെ ശരീരത്തില്‍ നിന്നും വേറിട്ടതായി മനസ്സിലാക്കി, ധര്‍മ്യവും അത്യന്തം സൂക്ഷ്മവുമായ അതുമായി ഒന്നായി ചേര്‍ന്ന്‌ ആനന്ദിക്കുന്നു.. നചികേതസ്സിനെ ഞാന്‍ അവിടെക്കുള്ള വാതില്‍ തുറന്നവനായി കരുതുന്നു.

മരണശേഷം - 06

മുന്‍പു പറഞ്ഞ മാങ്ങക്ക്‌ സ്വയം താന്‍ ഒരു മാങ്ങ ആണ്‌ എന്ന്‌ അറിയുമായിരുന്നോ എന്നു അറിഞ്ഞുകൂടാ, പക്ഷെ നമുക്ക്‌ അത്‌ അറിയാമായിരുന്നു - ഓരോ അവസ്ഥയിലും അത്‌ ഒരു മാങ്ങ തന്നെ ആയിരുന്നു എന്ന്‌.

ആ മാങ്ങ തുടക്കം മുതല്‍ എങ്ങനെ ഉണ്ടാകണം എന്ന വിവരം മുഴുവന്‍ അതിനുള്ളില്‍ ഉള്ള chromosome കളില്‍ വിവരിച്ചിട്ടുണ്ട്‌ എന്ന്‌ ആധുനിക ശാസ്ത്രം നമുക്ക്‌ പഠിപ്പിച്ചു തന്നു. അതിന്‍ പ്രകാരം ആഹാരത്തില്‍ നിന്നും ലഭിക്കുന്ന ഘടകങ്ങള്‍ കൊണ്ട്‌ മാവില്‍ മാങ്ങ ഉണ്ടായി പരിണമിച്ച്‌ നശിച്ചു പോകുന്നു. അതിനുള്ളിലുള്ള ബീജം അനുകൂലസാഹചര്യം ഉണ്ടായാല്‍ അടുത്ത മാവായി പിറവി എടുക്കുന്നു.

ഇനി മാങ്ങ നശിച്ചു പോകുന്നു എന്നു പറഞ്ഞതു കൊണ്ട്‌ അതുണ്ടാകാന്‍ ഉപയോഗിച്ച ഘടകപദാര്‍ഥങ്ങള്‍ നശിച്ചു എന്നര്‍ത്ഥമില്ല. അവ മറ്റൊരു രൂപത്തില്‍ ഈ പ്രപഞ്ചത്തില്‍ തന്നെ ഉണ്ട്‌. പേര്‌ വ്യത്യാസം ഉണ്ട്‌ എന്നു മാത്രം.

ഇതേപോലെ പ്രപഞ്ചത്തിലുള്ള ഏതു വസ്തുവിനെ എടുത്താലും ഉല്‍പത്തി, സ്ഥിതി, നാശം എന്നീ മൂന്നവസ്ഥകള്‍ കാണാം. ഉല്‍പത്തിയില്‍ നിന്നും നാശത്തിലേക്കുള്ള പരിണാമം അനുസ്യൂതം നടക്കുന്നു എല്ലാറ്റിലും

അഥവാ ഉല്‍പത്തി ഉള്ളതിനെല്ലാം നാശവും ഉണ്ട്‌.

"ജാതസ്യ ഹി ധ്രുവോ മൃത്യുഃ"

ജനിച്ചതിനു മരണം ഉറപ്പാണ്‌ എന്നു പറയുന്നു.
എങ്കില്‍ നിത്യം ആയത്‌ - നശിക്കാത്തത്‌ എന്തെങ്കിലും ഉണ്ടോ എന്ന്‌ നമ്മുടെ പൂര്‍വികര്‍ ആലോചിച്ചതിന്റെ ഫലമായാണ്‌ വേദാന്തചിന്ത ഉടലെടുത്തത്‌.

"അജോ നിത്യഃ ശാശ്വതോയം പുരാണോ--"

അജനും- ജനിക്കാത്തവനും, നിത്യനും ശാശ്വതനും പുരാണനും ഒക്കെ ആയ ആത്മാവിനെ കുറിച്ചുള്ള ജ്ഞാനം അങ്ങനെ ഉണ്ടായി. അവന്‍ ജനിച്ചതാകുവാന്‍ സാധ്യതയില്ല - കാരണം ജനിച്ചാല്‍ മരിക്കണം. ജനിക്കാത്തതു കൊണ്ട്‌ മരിക്കുവാനും സാധിക്കില്ല അതു കൊണ്ട്‌ അനന്തനും ആയിരിക്കണം. അപ്പോള്‍ അതിനു മാത്രം സ്ഥിതി എന്ന ഒരവസ്ഥ മാത്രമേ ഉള്ളു.

അവന്‍ ഇന്നത്‌ എന്നു നിര്‍വചിക്കപ്പെടാന്‍ സാധിക്കില്ല - കാരണം നിര്‍വചിക്കപ്പെട്ട വസ്തു നിര്‍വചനത്തിനധീനനാണ്‌- അവനോ എല്ലാറ്റിനും അതീതനാണ്‌- അതുകൊണ്ടാണ്‌ അവനെ "അണോരണീയാന്‍ മഹതോ മഹീയാന്‍ --"അണുക്കളില്‍ വച്ച്‌ അണുവും അതേ സമയം മഹത്തുക്കളില്‍ വച്ചു മഹത്തും എന്നു പറയുന്നത്‌

ഞാന്‍ എന്റെ ശരീരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവോ ആ ഉദാഹരണം നോക്കുക- ഈ ശരീരം എന്നത്‌ അനേകലക്ഷം കോശങ്ങള്‍ ഒന്നിച്ച്‌ ഒരു കൂട്ടമായി പ്രവര്‍ത്തിക്കുന്നു. അവ ഓരോന്നും നശിക്കുകയും പുതിയത്‌ പുതിയത്‌ ഉണ്ടാകുകയും ചെയ്യുന്നു, എന്നാല്‍ ഞാന്‍ എന്ന സങ്കല്‍പം മാത്രം എപ്പോഴും ഞാന്‍ മാത്രമായി നിലനില്‍ക്കുന്നു. ഈ ശരീരത്തിന്റെ ഓരോ കോശവും "എന്റേ"താണ്‌ - "ഞാന്‍ " അല്ല.

നല്ല ഉറക്കത്തില്‍ ഈ ശരീരം മുഴുവനും അതു പോലെ തന്നെ ഉണ്ട്‌. കണ്ണില്‍ പ്രകാശം അടിച്ചു നോക്കൂ- ആ ഇന്ദ്രിയം ഉണ്ട്‌, അതില്‍ പ്രകാശം വീഴുന്നും ഉണ്ട്‌ പക്ഷെ അത്‌ ഞാന്‍ അറിയുന്നില്ല, സ്പര്‍ശിച്ചു നോക്കൂ - ത്വഗിന്ദ്രിയം ഉണ്ട്‌ സ്പര്‍ശനവും ഉണ്ട്‌ പക്ഷെ ഞാന്‍ അറിയുന്നില്ല. ഇതേ പോലെ തന്നെ എല്ലാ ഇന്ദ്രിയവും ഉണ്ടെങ്കിലും യാതൊന്നും ഞാന്‍ അറിയുന്നില്ല. ഈ അവസ്ഥയെ 'സുഷുപ്തി' എന്നു വിളിക്കുന്നു.
ഇതിനെ കുറിച്ച്‌ ഉപനിഷത്‌ വളരെ സുന്ദരമായി വിശദീകരിക്കുന്നുണ്ട്‌.
അതു പിന്നീടെഴുതാം.

അപ്പോള്‍ ഈ ശരീരം അല്ല ഞാന്‍, പിന്നെയോ ആ ബോധം ആണ്‌ എന്നു വരുന്നു.

അങ്ങനെ ബോധം മാത്രമായ 'ഞാന്‍" ന്‌ എന്റെ മരണശേഷം എന്തു സംഭവിക്കുന്നു?
അത്‌ അറിയുവാനുള്ള ചോദ്യം ആണ്‌ നചികേതസ്‌ ചോദിച്ചത്‌. എന്നാല്‍ യമധര്‍മ്മന്‍ ലോകത്തിലുള്ളതും , സ്വര്‍ഗ്ഗത്തിലുള്ളതും ഒക്കെ ആയ പലതരം സുഖാനുഭവങ്ങളേയും നീട്ടി പ്രലോഭിപ്പിച്ചു നോക്കി.

അതിലൊന്നും അവന്‍ താല്‍പര്യമില്ലാത്തവനാണ്‌ എന്നു മനസ്സിലാക്കിയ യമധര്‍മ്മന്‍ സന്തോഷത്തോടു കൂടി നചികേതസ്സിനെ അനുമോദിക്കുകയാണ്‌ ഇനി. തുടര്‍ന്ന്‌ നിത്യനായ ആത്മാവിനെ മനസ്സിലാക്കി കൊടുക്കുന്ന വിദ്യയേയും, പ്രാപഞ്ചികസുഖത്തില്‍ മുഴുകുവാന്‍ പ്രേരിപ്പിക്കുന്ന അവിദ്യയേയും എല്ലാം ഉപദേശിക്കുന്നു.

"സത്വം പ്രിയാപ്രിയരൂപാംശ്ച കാമാന്‍
അഭിധ്യായന്‍ നചികേതോത്യസ്രാക്ഷീഃ
നൈതാം സൃംകാം വിത്തമയീമവാപ്തോ
യസ്യാം മജ്ജന്തി ബഹവോ മനുഷ്യാഃ"

അല്ലയോ നചികേതസ്സെ, വിവേകമുള്ളവനായ നീ ഇഷ്ടാനിഷ്ടരൂപികളായ ഭൗതികകാമങ്ങളെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. സമ്പദ്രൂപിയായ, പാപമയിയായ ലക്ഷ്യത്തെ നേടിയില്ല. സാധാരണ ഇതില്‍ ആളുകള്‍ വീണുപോകുകയാണ്‌ പതിവ്‌

"ദൂരമേതേ വിപരീതേ വിഷൂചീ
അവിദ്യാ യാ ച വിദ്യേതി ജ്ഞാതാ
വിദ്യാഭീപ്സിതം നചികേതസം മന്യേ
നത്വാ കാമാ ബഹവോലോലുപന്ത"

അത്യന്തം വിരുദ്ധസ്വഭാവികളാണ്‌ വിദ്യയും അവിദ്യയും. നചികേതസ്സിനെ വിദ്യാമര്‍ഗ്ഗിയായി ഞാന്‍ കരുതുന്നു, എണ്ണമറ്റ ഭൗതികകാമങ്ങള്‍ക്ക്‌ നിന്നെ ആകര്‍ഷിക്കുവാന്‍ കഴിഞ്ഞില്ലല്ലൊ.

"അവിദ്യായാമന്തരേ വര്‍ത്തമാനാഃ
സ്വയം ധീരാഃ പണ്ഡിതമ്മന്യമാനാഃ
ദംദ്രമ്യാമാണാഃ പരിയന്തി മൂഢാഃ
അന്ധേനൈവ നീയമാനാഃ യഥാന്ധാഃ

അവിദ്യക്കുള്ളില്‍ ഇരുട്ടിലെന്നപോലെ മുഴുകി കഴിയുന്നവര്‍, സ്വയം ധീരന്മാരാണെന്നും, പണ്ഡിതന്മാരാണെന്നും, വെറുതേ ശാസ്ത്രകുശലന്മാരാണെന്നും അഭിമാനിച്ച്‌, അനേകതരത്തിലുള്ള വക്രഗതികള്‍ അംഗീകരിച്ച്‌ മൂഢന്മാരായി, ജന്മജരാമരണാദി ദുഃഖങ്ങളില്‍ പെട്ട്‌ , അന്ധന്മാരാല്‍ നയിക്കപ്പെടുന്ന അന്ധന്മാരെ പോലെ ഉഴലുന്നു.

"ന സാമ്പരായ പ്രതിഭാതി ബാലം
പ്രമാദ്യന്തം വിത്തമോഹേന മൂഢം
അയം ലോകോ നാസ്തി പര ഇതി മാനീ
പുനഃ പുനര്‍വശമാപദ്യതേ മേ"

ധനസമ്പത്തില്‍ മോഹിച്ച്‌ സത്യബുദ്ധി വെടിഞ്ഞ ബാലിശബുദ്ധികള്‍ക്ക്‌ പരലോകവും അവിടെ എത്തുന്ന വിധവും വ്യക്തമാകുന്നില്ല, അവര്‍ക്ക്‌ ഈ ലോകമേ ഉള്ളു. പരലോകം ഇല്ല എന്നു വിശ്വസിക്കുന്ന അവര്‍ വീണ്ടും വീണ്ടും എന്റെ അടുക്കല്‍ എത്തി ചേരുവാന്‍ ഇടവരുന്നു.

"ശ്രവണായാപി ബഹുഭിര്യോ ന ലഭ്യഃ
ശൃണ്വന്തോപി ബഹവോ യം ന വിദ്യുഃ
ആശ്ചര്യോ വക്താ കുശലോസ്യ ലബ്ധാ
ആശ്ചര്യോ ജ്ഞാതാ കുശലാനുശിഷ്ടഃ"

ഈ ആത്മാവ്‌ വളരെപ്പേര്‍ക്ക്‌ കേള്‍ക്കുവാന്‍ പോലും കിട്ടുന്നില്ല.
കേള്‍ക്കുന്നവരില്‍ തന്നെ വളരെപേര്‍ക്ക്‌ അറിയുവാന്‍ സാധിക്കുന്നില്ല. ആത്മാവിനെ വ്യക്തമായി വിവരിക്കുന്നയാള്‍ ആശ്ചര്യപുരുഷനായി കണക്കാക്കപ്പെടുന്നു. വ്യക്തമായി ധരിക്കുവാന്‍ കഴിയുന്ന ആള്‍ സമര്‍ഥനും , സുഖിമാനുമായിത്തീരുന്നു. സമര്‍ത്ഥനായ ഗുരുവിനാല്‍ ഉപദേശിക്കപ്പെട്ട്‌ ആത്മതത്വം അനുഭവിക്കുന്നവ്‌അന്‍ ആശ്ചര്യപുരുഷനായിതീരുന്നു.
സമര്‍ഥനായ ഗുരു വേണം ആത്മതത്വം ഉപദേശിക്കുവാന്‍.

അതില്ലാതെ ഞാന്‍ എല്ലാം സ്വയം പഠിക്കും എന്നു പറയുന്ന അല്‍പബുദ്ധികള്‍ക്കു വേണ്ടി ഇനിയും പറയുന്നു-

"ന നരേണാവരേണ പ്രോക്ത ഏഷ
സുവിജ്ഞേയോ ബഹുധാ ചിന്ത്യമാനഃ
അനന്യപ്രോക്തേ ഗതിരത്ര നാസ്തി
അണീയാന്‍ ഹ്യതര്‍ക്യമണുപ്രമാണാത്‌"

അവരനായ - രാഗദ്വേഷാദിയുക്തനായ ഹീനനായ പുരുഷനാല്‍ ഉപദേശിക്കപെട്ടാല്‍ ആ ആത്മതത്വം ഗ്രഹിക്കപ്പെടുകയില്ല.
വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കാത്തവര്‍ സംശയിച്ച്‌ സംശയിച്ച്‌ ആത്മാവിനെ പലതരത്തിലാണ്‌ മനസ്സിലാക്കുന്നത്‌. ബ്രഹ്മസാക്ഷാല്‍കാരം നേടിയ ആചാര്യനാല്‍ ഉപദേശിക്കപ്പെടുമ്പോള്‍ ഇക്കാര്യത്തില്‍ സംശയത്തിനിടമില്ല.ഈ ആത്മാവ്‌ അത്യന്തം സൂക്ഷമായ തത്വമായതു കൊണ്ട്‌ യുക്തികൊണ്ടോ തര്‍ക്കം കൊണ്ടോ സ്ഥാപിക്കപ്പെടാവുന്നതും അല്ല.

"നൈഷാ തര്‍ക്കേണ മതിരാപനേയാ
പ്രോക്തഅന്യേനൈവ സുജ്ഞാനായ പ്രേഷ്ഠ
യാം ത്വമാപഃ സത്യധൃതിര്‍ബതാസി
ത്വാദൃങ്ങ്‌നോ ഭൂയാന്നചികേതഃപ്രഷ്ടാ"

ഏറ്റവും പ്രിയപ്പെട്ട കുട്ടീ, ആത്മാവിനെ കുറിച്ചുള്ള നിശ്ചയബുദ്ധി തര്‍ക്കം കൊണ്ടു മാത്രം ലഭിക്കുകയില്ല. ശ്രുതിയിലു അനുഭവത്തിലും ഉറപ്പു വന്ന ആത്മദര്‍ശിയാല്‍ ഉപദേശിക്കപെട്ടാല്‍ മാത്രമേ വ്യക്തമാകുകയുള്ളു. ആ ബുദ്ധി യാതൊന്നോ അത്‌ പൂര്‍വപുണ്യം കൊണ്ട്‌ നിനക്കുണ്ട്‌. നീ സത്യാന്വേഷണനിശ്ചയം ഉള്ളവനാകുന്നു. നിന്നെ പോലെ ഉള്ള ശിഷ്യന്മാരെ എനിക്ക്‌ ഇനിയും കിട്ടുമാറാകട്ടെ

(ഡാലി അദ്വൈതത്തെ കുറിച്ച്‌ ഇട്ട പോസ്റ്റില്‍ ഞാന്‍ ഗുരുമുഖത്തു നിന്നും പഠിക്കണം എന്നു പറഞ്ഞു പോയതും അതിനെ ചൊല്ലി ഗുരുമുഖത്തു നിന്നല്ലാതെ എല്ലാം പഠിക്കുവാന്‍ കഴിവുള്ള ചില മഹാന്മാര്‍ എന്റെ മേക്കിട്ടുകേറിയതും ഒക്കെ ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്‌)

ഏതു വിഷയവും പഠിപ്പിക്കുന്നത്‌ ആവിഷയം നല്ലവണ്ണം മനസ്സിലാക്കിയവരായിരിക്കണം - അല്ലാത്തപക്ഷം ശിഷ്യന്‌ അറിവുണ്ടാകുകയില്ല. ആത്മജ്ഞാനം എന്നത്‌ തര്‍ക്കം കൊണ്ട്‌ മനസ്സിലാക്കുവാന്‍ സാധിക്കില്ല എന്ന്‌ എടുത്തു പറഞ്ഞിരിക്കുന്നതില്‍ നിന്നും അത്‌ അനുഭവജ്ഞാനമുള്ള ഗുരുവിങ്കല്‍ നിന്നല്ലാതെ അനുഭവിക്കുവാന്‍ സാധിക്കില്ല എന്നും സിദ്ധിക്കുന്നു.
ഇവിടെ ഞാന്‍ 'മനസ്സിലാക്കുവാന്‍' എന്ന പദം ഉപയോഗിക്കാതെ 'അനുഭവിക്കുക' എന്ന പദം ഉപയോഗിച്ചതും മനഃപൂര്‍വമാണ്‌.

"ചിന്ത്യം വിചാര്യമൂഹ്യം ച ധ്യേയം സങ്കല്‍പ്യമേവ ച
യത്‌ കിഞ്ചിത്‌ മനസോ ജ്ഞേയം തത്‌ സര്‍വം ഹ്യര്‍ത്ഥസംജ്ഞകം"

ചിന്തിക്കാവുന്നത്‌ , വിചാരിക്കാവുന്നത്‌ , ധ്യാനിക്കാവുന്നത്‌, ഊഹിക്കാവുന്നത്‌, സങ്കല്‍പിക്കാവുന്നത്‌ എന്നു തുടങ്ങി മനസ്സിനു മനസ്സിലാക്കത്തക്കവണ്ണം എന്തൊക്കെ ഉണ്ടോ അത്ക്കെ മനസ്സിന്റെ അര്‍ത്ഥങ്ങള്‍- വിഷയങ്ങള്‍ എന്നു പറയപ്പെടുന്നു. അതായത്‌ മനസ്സിനു മനസ്സിലാക്കുവാന്‍ സാധിക്കും എങ്കില്‍ ആത്മാവും നിര്‍വചിക്കപ്പെടാവുന്നത്‌ എന്നു വരും, അതിരുകളുള്ളതാകും അതു കൊണ്ടാണ്‌ അതു മനസ്സിനു വിഷയം അല്ല, പിന്നെയോ അനുഭവിച്ച്‌ അതായി തീരുവാന്‍ മാത്രം സാധിക്കുന്ന ഒന്നാണ്‌.

തുടരും-

Friday, September 14, 2007

മരണശേഷം -05

ശ്രേയസ്സ്‌, പ്രേയസ്സ്‌; ക്ഷേത്രം,ക്ഷേത്രജ്ഞന്‍; നിത്യം,അനിത്യം; പ്രകൃതി ,പുരുഷന്‍ എന്നിങ്ങനെ ചില വാക്കുകള്‍ തത്വശാസ്ത്രത്തില്‍ ഇടക്കിടക്ക്‌ വരും.

ഇവ ചെറുപ്പത്തില്‍ കേട്ടപ്പോഴും, വായിച്ചപ്പോഴും, പഠിച്ചപ്പോഴും ഒക്കെ എനിക്കു ചില സംശയങ്ങള്‍ ഉണ്ടായിരുന്നു - എന്താണ്‌ ഈ പറയുന്നത്‌ ഈ കാണുന്നതൊക്കെ മായ ആണ്‌, അസത്യമാണ്‌ ഇല്ലാത്തതാണ്‌ അത്രേ. ഇല്ലാത്തവയാണെങ്കില്‍ നമ്മുടെ മുമ്പില്‍ കാണുന്നില്ലേ നമുക്ക്‌ ഓരോ ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ചും അനുഭവിക്കുവാന്‍ സാധിക്കുന്നില്ലേ? പിന്നെ എങ്ങനെ ഇല്ലാത്തവയാണ്‌ എന്ന്് പറയും?

അപ്പോല്‍ കേട്ടു ജാഗ്രത്‌ ,സ്വപ്നം, സുഷുപ്തി ,തുരീയം എന്നിങ്ങനെ നാല്‌ അവസ്ഥകള്‍ - നാം ഉണര്‍ന്നിരിക്കുമ്പോല്‍ - ജാഗ്രദവസ്ഥയില്‍ ഒന്നു കാണുന്നു, സ്വപ്നത്തില്‍ നാം തന്നെ മനസ്സു കൊണ്ട്‌ ഓരോ അനുഭവം സ്വയം ഉണ്ടാക്കി കാണുന്നു, സുഷുപ്തിയില്‍ ഇവയൊന്നും ഇല്ലാതെ ഒന്നും ഇല്ലാത്ത അവസ്ഥ അനുഭവിക്കുന്നു- പക്ഷെ അത്‌ അറിയുന്നില്ല, അതിനപ്പുറമുള്ളത്‌ യോഗികള്‍കുമാത്രം അനുഭവിക്കുവാന്‍ സാധിക്കുന്നതും എന്ന്‌.

ജാഗ്രദവസ്ഥയില്‍ ഉള്ളതൊന്നും സ്വപ്നത്തിലും സ്വപ്നത്തിലുള്ളവയൊന്നും ജാഗ്രത്തിലും, സുഷുപ്തിയിലും മറ്റും മറ്റും അറിയാത്തതു പോലെ എന്ന്‌ ആലോചിച്ചു നോക്കി.

അതേ 'അറിയാത്തതു പോലെ' അതാണു ശരി, അല്ലാതെ ഇവയൊന്നും ഇല്ലാത്തവ അല്ല - എല്ലാം ഉണ്ട്‌; പക്ഷെ നാം കാണുന്നതും അറിയുന്നതും വേണ്ട രീതിയില്‍ അല്ല എന്നു മാത്രം. വേണ്ട രീതിയില്‍ അറിയുന്നത്‌ ഇന്ദ്രിയങ്ങളെ വേണ്ട രീതിയില്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴാണ്‌.

ഇതിനെ ആണ്‌ "സന്യാസം" എന്നു പറയുന്നത്‌ സമ്യക്കാകും വണ്ണം - വേണ്ട വണ്ണം, ന്യസിക്കുക - ഇന്ദ്രിയങളെ പ്രവര്‍ത്തിപ്പിക്കുക - അതാണ്‌ സന്യാസം അപ്പോള്‍ എല്ലാം വേണ്ട വണ്ണം മനസ്സിലാകും.

ഇവിടെ ഉള്ളതൊന്നും ഇല്ലാതെ ആകുന്നില്ല, പുതിയതായി യാതൊന്നും ഉണ്ടാകുന്നും ഇല്ല.

"ഇല്ലാത്തതുണ്ടാകയില്ലയല്ലൊ
ഇല്ലാതെ പോകയില്ലുള്ളതൊന്നും"
എന്നു കവി പാടി.
"നാസതോ വിദ്യതേഭാവോ നാഭാവോ വിദ്യതേ സതഃ" എന്ന വരികളുടെ തര്‍ജ്ജമയാണ്‌ അത്‌

ഒരു വിളഞ്ഞ മാങ്ങയുടെ കഥ നോക്കാം. പറിച്ചെടുത്ത ഒരു വിളഞ്ഞ മാങ്ങ പച്ച നിറമുള്ള തോലും പുളിക്കുന്ന ദശയും ഉള്ളത്‌ കുറച്ചു ദിവസം വച്ചിരുന്നാല്‍ അതിന്റെ നിറം മാറും , സ്വാദും മാറും ഇല്ലേ?
പച്ച നിറം മാറി മഞ്ഞയോ ചുവപ്പോ ആകും, പുളിരസം മാറി മധുരമാകും. അതിന്റെ കാഠിന്യം മാറി മൃദു ആകും. കുറച്ചു ദിവസം കൂടി കഴിഞ്ഞാല്‍ അത്‌ അളിഞ്ഞു ചീത്ത ആയി പോകും.

ഇനി അതിനേ ഒരു ശീതസംഭരണിയില്‍ (fridge) ല്‍ വച്ചാലോ? ഈ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല - ഒന്നു ചുക്കി ചുളിഞ്ഞ്‌ കുറെ നഅള്‍ കൂടി അതിന്റെ തനതായ സ്വഭാവം കാണിക്കും.

ഇനി അതിനേ കുറേ വയ്ക്കോലിന്നുള്ളില്‍ വച്ചാലോ? ഈ മാറ്റങ്ങളൊക്കെ പെട്ടെന്നു സംഭവിക്കും.
അപ്പോള്‍ ചൂടുമായി ബന്ധപ്പെട്ടാണ്‌ ഈ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത്‌ എന്ന്‌ അനുമാനിക്കാം. പാകം എന്ന പ്രക്രിയ 'അഗ്നി'ഭൂതത്തിന്റെ ധര്‍മ്മമാണെന്നു പറയുമ്പോള്‍ കുട്ടിച്ചാത്തനെ പോലെയുള്ള ഒരു വലിയ ഭൂതമല്ല ഉദ്ദേശിക്കുന്നത്‌

പഞ്ചഭൂതങ്ങളില്‍ അഗ്നി എന്ന പാകകാരിയായ ആ തത്വത്തെ ആണ്‌. അഗ്നിയുടെ പ്രവര്‍ത്തനം കൊണ്ട്‌ പാകം ഉണ്ടാകുന്നു, അത്‌ അനുസ്യൂതം സംഭവിച്ചുകൊണ്ടിരിക്കുന്നു -എല്ലാ വസ്തുക്കളിലും.

അതിനെ പുറമെ നിന്നു കൊടുക്കുന്ന അഗ്നി കൊണ്ട്‌ ത്വരിതപ്പെടുത്തുകയോ, വിളംബനം വരുത്തുകയോ ചെയ്യാം എന്നു മാത്രം . അല്ലെങ്കില്‍ ഈ പരിണാമ പ്രക്രിയ അലംഘനീയം ആണ്‌.
അതുകൊണ്ട്‌ ഏതു വസ്തുവിനെ പരിശോധിച്ചാലും, അതിന്റെ തല്‍സമയത്തെ അവസ്ഥ അതിനുള്ളിലെ അഗ്നിയുടെ പ്രവൃത്തിയെ ആശ്രയിച്ചിരിക്കും എന്നു വ്യക്തമാണല്ലൊ.

ആ വസ്തുവിന്റെ -'ശരീരം'- അതെന്തായാലും അതിനുള്ളിലുള്ള അഗ്നിയുടെ ബഹിസ്ഫുരണം ആയിരിക്കും എന്ന്‌ പണ്ടുള്ളവര്‍ പറഞ്ഞു- "കായോഗ്നിഃ" കായം എന്നത്‌ അഗ്നി ആണ്‌. അതിന്റെ പരിണാമം അനുസ്യൂതമാണ്‌ അതുകൊണ്ട്‌ "ശീര്യതേ ഇതി ശരീരഃ:" (നശിച്ചുകൊണ്ടിരിക്കുന്നത്‌ ശരീരം) എന്നും അവര്‍ പറഞ്ഞു.

(ഈ അഗ്നിയേ സ്വാധീനിക്കുവാനുള്ള വിദ്യ ആണ്‌ നചികേതാഗ്നി - സ്വര്‍ഗ്ഗപ്രാപ്തിക്കുള്ള അഗ്നി-യേ ഉപദേശിച്ചു എന്ന്‌ മുമ്പു പറഞ്ഞത്‌)

To be contd-

Wednesday, September 05, 2007

മരണശേഷം --Contd -04

മാനസസരസ്സില്‍ നിന്നും ഒരിക്കല്‍ ഒരു ഹംസം പറന്നു പറന്ന്‌ ഭൂമിയിലുള്ള ഒരു തടാകത്തിലെത്തി. അവിടെ കുറെ കൊറ്റികള്‍ മീന്‍ പിടിക്കുവാന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.

തങ്ങളുടെ അടുത്തു വന്ന ഹംസത്തിനെ കണ്ട്‌ കൗതുകപൂര്‍വം അവ അടുത്തുകൂടി കുശലപ്രശ്നം ആരംഭിച്ചു. എവിടെ ആണ്‌ താമസം, ആഹാരം എന്തൊക്കെ ആണ്‌ , ജീവിതം എങ്ങനെ ഉണ്ട്‌ അവിടെ തുടങ്ങി ലോഹ്യം സാധാരണ ചോദ്യങ്ങളെല്ലാം അടങ്ങിയതായിരുന്നു.

ഹംസം മാനസസരസ്സിനെ കുറിച്ചും അവിടെ ഭക്ഷണത്തിനു ലഭിക്കുന്ന താമരയല്ലി, താമരപ്പൂദളം ഇവയുടെ മികവിനെ കുറിച്ചും അവിടത്തെ ശുദ്ധിയെ കുറിച്ചും മറ്റും വാതോരാതെ പ്രസംഗിച്ചു. ചളിയില്ല അഴുക്കില്ല ശുദ്ധമായ കണ്ണീര്‍ പോലെ ഉള്ള ജലം, വിടര്‍ന്നു നില്‍കുന്ന താമരപ്പൂക്കള്‍ ഇങ്ങനെ എല്ലാം കേട്ടപ്പോല്‍ കൊറ്റികള്‍ക്കും ഒന്നവിടെ വരെ പോയാലോ എന്നൊരു തോന്നല്‍. പക്ഷെ തീറ്റക്കെന്തു ചെയ്യും? അവര്‍ ചോദിച്ചു-

"അട്ടകളുണ്ടോ ഞണ്ടുണ്ടോ തേരട്ടകളുണ്ടോ ഞാഞ്ഞൂലുണ്ടോ"

അതേ ഇവയൊക്കെ കൂടി ഉണ്ടെങ്കില്‍ ജീവിതം കുശാല്‍ പക്ഷെ ഹംസം പറഞ്ഞു ഇല്ല ഇവയൊന്നും അവിടെ കിട്ടുകയില്ല.

പെട്ടെന്നല്ലേ കൊറ്റികളുടെ ഭാവം മാറിയത്‌ അവര്‍ പറഞ്ഞു ഹയ്യേ പിന്നെന്തോന്ന്‌ മാനസസരസ്സ്‌ , അട്ടയില്ല , ഞണ്ടില്ല , ഒരു ഞാഞ്ഞൂലു പോലും ഇല്ല. ഞങ്ങള്‍ അങ്ങോട്ടൊന്നും ഇല്ല. ഇവിടം സ്വര്‍ഗ്ഗമല്ലേ സ്വര്‍ഗ്ഗം സാക്ഷാല്‍ സ്വര്‍ഗ്ഗം , കടന്നു പോ ഇവിടുന്ന്‌
അവര്‍ ഹംസത്തെ അവിടെ നിന്നും ഓടിച്ചു അത്രെ.

ഭൗതികവാദികളുടെ സ്ഥിതിയും വേറൊന്നല്ല, അവര്‍ അട്ടയും ഞാഞ്ഞൂലും ഒക്കെ തിന്നു മദിച്ച്‌ അവരുടെ ജീവിതം അവസാനിപ്പിക്കുന്നു. അതിനപ്പുറം ഒന്നുണ്ടെന്ന്‌ അവര്‍ക്കറിയില്ല, പറഞ്ഞാല്‍ മനസിലാകുകയും ഇല്ല.

ഈ മനുഷ്യജന്മം മാത്രമേ ചിന്താ ശക്തിയുള്ള ബുദ്ധിയോടു കൂടി ലഭിക്കുന്നുള്ളു. ബാക്കി വൃക്ഷമൃഗാദികള്‍ക്ക്‌ ആ ശക്തിയില്ല. കേവലം മനുഷ്യജന്മത്തില്‍ മാത്രമേ കാര്യാകാര്യവിചാരം ചെയ്ത്‌ ആത്മസാക്ഷാല്‍കാരം നേടുവാന്‍ സാധിക്കൂ. ദേവന്മാര്‍ക്കു പോലും ഇതു സാധ്യമല്ല - അവര്‍ക്കും പിന്നീട്‌ മനുഷ്യജന്മം ലഭിച്ചാലേ മോക്ഷപ്രാപ്തി ഉള്ളു-
പറയുന്നു - സ്വര്‍ഗ്ഗം ദേവലോകം ഇവ ഭോഗഭൂമിയാണ്‌ മുമ്പു ചെയ്ത പുണ്യങ്ങളുടെ ഫലം അനുഭവിച്ചു തീര്‍ക്കുവാനുള്ള സ്ഥലമാണത്‌

"തേ പുണ്യമാസാദ്യ സുരേന്ദ്രലോകം
ക്ഷീണേ പുണ്യേ മര്‍ത്യലോകം വിശന്തി"

അതേ, ഗീത പറയുന്നു പുണം നേടി ഇന്ദ്രലോകത്തില്‍ അതിന്റെ ഫലം അനുഭവിച്ച ശേഷം, പുണ്യക്ഷയത്തില്‍ മര്‍ത്യലോകത്തിലെത്തുന്നു.
ഇവിടെ നിന്നും വീണ്ടും ഒന്നേ എന്നു തുടങ്ങണം.

അപ്പോള്‍ ഈ ലഭിച്ച മനുഷ്യജന്മം പാഴാക്കാതെ, ഒരിക്കല്‍ മൃത്യുവിന്‌ വശംവദനാകേണ്ടതാണ്‌ എന്ന സത്യം മനസ്സിലാക്കി അതിനുള്ള പരിഹാരമായ ആത്മജ്ഞാനം നേടുവാനുള്ള സല്‍ബുദ്ധി ഉറപ്പിക്കുക.

അതുകൊണ്ടാണ്‌ എത്ര മോഹനങ്ങളായ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും അവക്കൊന്നും വശംവദനാകാതെ നചികേതസ്‌ തനിക്ക്‌ ആത്മജ്ഞാനം മാത്രമേ വേണ്ടൂ എന്ന്‌ പിടിവാശിപിടിക്കുന്നത്‌.
ഇത്രയുമായപ്പോള്‍ യമധര്‍മ്മന്‍ തന്റെ ശിഷ്യനില്‍ പ്രീതനാകുന്നു. നചികേതസ്സ്‌ ഉപദേശം സ്വീകരിക്കുവാന്‍ അര്‍ഹനാണെന്നു കണ്ട അദ്ദേഹം പറയുന്ന വിഷയങ്ങളാണ്‌ തുടര്‍ന്ന്‌ രണ്ടാം വല്ലിയില്‍ പറയുന്നത്‌.

നചികേതസ്സിന്‌ ഉപദേശമായി ആദ്യം വിദ്യ, അവിദ്യ, അഥവാ പ്രവൃത്തി, നിവൃത്തി, അഥവാ ശ്രേയസ്സ്‌, പ്രേയസ്സ്‌ എന്നീ വിരുദ്ധദ്വന്ദ്വങ്ങളെ കുറിച്ചു പറയുന്നു.

യഥാര്‍ഥജ്ഞാനം വിദ്യ, മിഥ്യാജ്ഞാനം അവിദ്യ. അവിദ്യ എന്നത്‌ മനുഷ്യനില്‍ ഫലേഛയോടു കൂടിയ കര്‍മ്മവാസനയെ വളര്‍ത്തി മനുഷ്യനെ പ്രവൃത്തിനിരതനാക്കി ദുഃഖിപ്പിക്കുന്നു. വിദ്യ എന്നത്‌ യാഥാര്‍ഥ്യം ബോദ്ധ്യപ്പെടുത്തി നിവൃത്തി തരുന്നു.

ഇവരണ്ടും മനുഷ്യജന്മത്തോടു കൂടി തന്നെ നമ്മോടൊപ്പം ഉണ്ട്‌ അവയില്‍ ഏതു തെരഞ്ഞെടുക്കണം എന്നു നാം തീരുമാനിക്കുന്നതില്‍ മാത്രമേ തകരാറു സംഭവിക്കൂ.

നാം വിദ്യ സ്വീകരിച്ചാല്‍ നിവൃത്തി രൂപമായ ആത്മജ്ഞാനമായ ശ്രേയസ്സ്‌ ലഭിക്കുന്നു, അവിദ്യ സ്വീകരിച്ചാല്‍ പ്രവൃത്തിരൂപമായ ക്ലേശങ്ങളും പ്രേയസ്സും ലഭിക്കുന്നു- ഐഹിക ജീവിതചക്രത്തില്‍ പെട്ട്‌ ഉഴലാന്‍ ഇടവരുന്നു. അത്രയേ ഉള്ളു കാര്യം. ഏതു സ്വീകരിക്കണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്‌.

"അന്യഛ്രേയോന്യദുതൈവപ്രേയ-
സ്തേ ഉഭേ നാനാര്‍ഥേ പുരുഷം സിനീതഃ
തയോഃ ശ്രേയ ആദദാനസ്യ സാധുഭവതി
ഹീയതേര്‍ഥാദ്യ ഉപ്രേയോ വൃണീതേ"

ആത്മലാഭരൂപമായ ശ്രേയസ്സ്‌ വേറേ, ലൗകികസുഖലാഭരൂപിയായ പ്രേയസ്സ്‌ വേറെ. വിരുദ്ധസ്വഭാവങ്ങളോടു കൂടിയ ഇവ രണ്ടും മനുഷ്യനെ ബന്ധിക്കുവാന്‍ ശ്രമിക്കുന്നു. ഇവയില്‍ ശ്രേയസ്സ്‌ വരിക്കുന്നവന്‍ ലക്ഷ്യം നേടി ധന്യനാകുന്നു, പ്രേയസ്സു വരിക്കുന്നവനെല്ലാം നഷ്ടപ്പെട്ടു ലക്ഷം നഷ്ടപ്പെട്ടവനായിത്തീരുന്നു.

"ശ്രേയശ്ച പ്രേയശ്ച മനുഷ്യമേത-
സ്തൗസമ്പരീത്യ വിവിനക്തി ധീരഃ
ശ്രേയോഹി ധീരോഭി പ്രേയസോ വൃണീതേ
പ്രേയോ മന്ദോ യോഗക്ഷേമാത്‌ വൃണീതേ"

വിവേകബുദ്ധിയുള്ള ധീരന്‍ വേണ്ടവണ്ണം ചിന്തിച്ച്‌ ശ്രേയസ്സിനെ സ്വീകരിക്കുന്നു, നിത്യാനിത്യ വിവേകം ചെയ്യാന്‍ കഴിവില്ലാത്ത മൂഢന്‍ സുഖലോലുപനായി പ്രേയസ്സിനെ വരിക്കുന്നു
തുടരും--

Tuesday, September 04, 2007

മരണശേഷം - contd 03

ഇഷ്ടമുള്ളത്രകാലം ജീവിതം- മരിക്കണം എന്ന്‌ എന്നു തോന്നുന്നുവോ അന്നു മരിച്ചാല്‍ മതി,
ഭൂസ്വര്‍ഗ്ഗപാതാളങ്ങള്‍ മുഴുവനും അടക്കി ഭരിക്കുവാനുള്ള ചക്രവര്‍ത്തിപദം,
ദീര്‍ഘായുഷ്മാന്മാരായ പുത്രപൗത്രാദികള്‍,
പരിചാരികമാരായി ദേവസുന്ദരിമാര്‍,
അളവറ്റ ധനം- ഇവയെല്ലാം തന്റെ ഒരു വാക്കിനു വേണ്ടി മാത്രം കാത്തിരിക്കുക ആണ്‌.
നമ്മുടെ മുമ്പില്‍ ഈ ഒരു ചോദ്യം വന്നാലോ?

ഇന്നുള്ള ഭൗതികവാദികളില്‍ ആരുടെ മുമ്പിലും ഉത്തരത്തിനൊരു സംശയവും ഇല്ലാത്ത ചോദ്യം- മൃഗതുല്യരായി ഐഹികസുഖത്തില്‍ മദിക്ക്‌ഉകയാണ്‌ ഏറ്റവും വലിയ മോക്ഷം എന്നു കരുതുന്നവര്‍ക്ക്‌ സംശയം ഉണ്ടാകേണ്ട കാര്യമില്ലല്ലൊ.

അവര്‍ക്ക്‌ ഈ ജീവിതം കഴിഞ്ഞാല്‍ എല്ലാം അവസാനിച്ചു അത്രേ. എന്നാല്‍ അവര്‍ തന്നെ പറയുന്ന ചില തത്വങ്ങള്‍ക്ക്‌ എതിരാണ്‌ ആ വാദം എന്നവര്‍ മനസ്സിലാക്കുന്നില്ല-
matter cannot be created nor destroyed അത്‌ മറ്റൊരു രൂപത്തിലേക്ക്‌ മാറ്റുവാനേ കഴിയുകയുള്ളു
അവര്‍ പറയുന്നു നമ്മുടെ ശരീരം ഉണ്ടായിരിക്കുന്നത്‌ ചില രാസപദാര്‍ഥങ്ങളുടെ സംയുക്തമായിട്ടാണ്‌ എന്ന്‌ - കുറേ calcium, phosphorous, iron എന്നിങ്ങനെ കുറേ മൂലകങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ നമ്മുടെ ശരീരം പരിശോധിച്ചാല്‍ കണ്ടെത്താനായേക്കും. പക്ഷെ അവയുടെ സംഘാതമാണ്‌ ഈ ജീവനുള്ള ശരീരം, എന്നു വിശ്വസിക്കുന്നതിനോളം ഭൂലോകവിഡ്ഢിത്തം മറ്റൊന്നുണ്ടാകും എന്നു തോന്നുന്നില്ല.
calcium ത്തിന്‌ വേദനിക്കുകയില്ല, സന്തോഷവും ഉണ്ടാകുകയില്ല- അതുപോലെ തന്നെ ബാക്കിയുള്ളവയ്ക്കും, പക്ഷെ നമുക്ക്‌ ഇവ രണ്ടും അനുഭവപ്പെടുന്നുണ്ട്‌.

എന്റെ ശരീരം ആദ്യം ഉടലെടുത്തത്‌ അമ്മയുടെ ഉള്ളില്‍ നിന്നുണ്ടായ ഒരേ ഒരു അണ്ഡകോശത്തില്‍ നിന്നുമാണ്‌. അത്‌ വളര്‍ച്ചയുടെ ഘട്ടത്തില്‍ രണ്ടായി , നാലായി, എട്ടായി, പതിനാറായി അങ്ങനെ അനേകകോടികളായി- ഇപ്പോഴും മാറിമാറി പുതിയതു പുതിയത്‌ ഉണ്ടാകുകയും പഴയത്‌ പഴയത്‌ നശിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ മാത്രം മാറുന്നില്ല, ആ ഞാന്‍ ആദ്യം ബാലനായിരുന്നു, പിന്നീട്‌ കുമാരനായി, യുവാവായി, ഇനി വയസ്സനാകും അവസാനം?

അതേ ഞാന്‍ മാറുന്നില്ല എന്റെ ശരീരം മാത്രമാണ്‌ മാറുന്നത്‌, അതിന്റെ ഉപകരണങ്ങള്‍ക്കാണ്‌ ക്ഷീണം ഉണ്ടാകുന്നത്‌ അല്ലാതെ എനിക്കല്ല. അപ്പോള്‍ മരണവും എന്റെ ശരീരത്തിന്‌ മാത്രമാണ്‌ അല്ലാതെ എനിക്കല്ല - ഈ ഞാന്‍ നിത്യനാണ്‌ എന്ന അറിവ്‌ നേടുവാന്‍ സഹായിക്കുന്ന ശാസ്ത്രമാണ്‌ തത്വജ്ഞാനം.

അതു നേടണം എന്നു തോന്നണമെങ്കില്‍ പോലും മുജ്ജന്മപുണ്യം ഉണ്ടായിരിക്കണം.

നചികേതസ്‌ പ്രലോഭനങ്ങളില്‍ പെടാതിരിക്കാനുള്ള കാരണം ഈ തിരിച്ചറിവാണ്‌. അവനറിയാം - എത്രകാലം ജീവിച്ചാലും അവസാനം യമന്റെ അടുത്ത്‌ വന്നേ പറ്റൂ, അത്‌ തന്റെ സ്വന്തം ഇഷ്ടപ്രകാരം ആണെങ്കിലും അല്ലെങ്കിലും. അവിടെ വച്ച്‌ തന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു, അതിനു ശേഷം എന്ത്‌? അത്‌ അറിയുകയും അതിനെ സാക്ഷാല്‍കരിക്കുകയും ചെയ്യുവാന്‍ സാധിക്കുക എന്നതിനും അപ്പുറം യാതൊരു വിജ്ഞാനവും ഇല്ല തന്നെ. ബാക്കി എല്ലാം നശ്വരമാണ്‌.
അങ്ങനെ ഒരു അനശ്വരമായ അറിവിനെ വിട്ടുകളയുവാന്‍ ഒരുങ്ങാതെ നചികേതസ്‌ പറയുന്നു-

"ശ്വോഭാവാ മര്‍ത്യസ്യ യദന്തകൈതത്‌
സര്‍വേന്ദ്രിയാണാം ജരയന്തി തേജഃ
അപി സര്‍വം ജീവിതമല്‍പമേവ
തവൈവ വാഹാസ്തവനൃത്യഗീതേ"

അല്ലയോ യമധര്‍മ്മന്‍, മരണധര്‍മ്മിയാണ്‌ മനുഷ്യന്‍, അതുകാരണം ഇപ്പറഞ്ഞ സുഖങ്ങളെല്ലാം നാളെ ഉണ്ടാകുമോ ഇല്ലയോ എന്നതില്‍ നിശ്ചയമില്ല.തന്നെയുമല്ല, എല്ലാ ഇന്ദ്രിയങ്ങളുടെയും ബലത്തെ ഇവ നിഗ്രഹിക്കുകയും ചെയ്യുന്നു. ജീവിതം എത്ര ദീര്‍ഘമായിരുന്നാലും ശരി , കാലത്തിന്റെ അനന്തതയില്‍ അത്‌ അല്‍പമാത്രമാകുന്നു. അതുകൊണ്ട്‌ അശ്വാദി സമ്പത്തുകളും , നൃത്യഗീതാദികളും എല്ലാം അങ്ങയുടെ പക്കല്‍ തന്നെ ഇരിക്കട്ടെ.

അതേ നചികേതസ്സ്‌ വ്യക്തമായി പറയുന്നു - "ജാതസ്യ ഹി ധ്രുവോ മൃത്യുഃ-- എന്ന ഗീതാവചനം പോലെ ജനിച്ചു എങ്കില്‍ ഒരിക്കല്‍ മരണം നിശ്ചയം അതുകൊണ്ട്‌ എത്ര ദീര്‍ഘമായ ജീവിതം തന്നാലും അതിനവസാനം ഒരു മരണം ഉറപ്പാണ്‌. അതിനു ശേഷം എന്താണ്‌ എന്ന്‌ അറിയുകയും ഇല്ല - ആ അനിശ്ചിതത്വത്തെ വരിക്കുവാന്‍ ഞാന്‍ സന്നദ്ധനല്ല.

അതുകൊണ്ട്‌ അങ്ങ്‌ തരാമെന്നു പറഞ്ഞ സുഖഭോഗങ്ങളെല്ലാം അങ്ങയുടെ പക്കല്‍ തന്നെ ഇരിക്കട്ടെ, എനിക്ക്‌ ഞാന്‍ ചോദിച്ച വരം മാത്രം മതി.
തന്നെയുമല്ല, മനുഷ്യനെ എന്നെങ്കിലും എന്തെങ്കിലും കൊടുത്ത്‌ തൃപ്തിപ്പെടുത്തുവാന്‍ സാധിക്കുമോ?

ഇല്ല ഒരിക്കലും ഇല്ല. തൃഷ്ണ അഥവാ ആര്‍ത്തി എന്ന ദോഷം മനുഷ്യസഹജമാണ്‌. എന്തു കിട്ടിയാലും അതു പോരാ അതില്‍ കൂടുതല്‍ വേണം എന്ന ചിന്ത ഉദിക്കും. ദുഃഖകാരണമായ തൃഷ്ണ ശമിക്കുന്നത്‌ അനന്താനന്ദത്തില്‍ മാത്രമാണ്‌. നോക്കുക-

"ന വിത്തേന തര്‍പ്പണീയോ മനുഷ്യോ
ലപ്സ്യാമഹേ വിത്തമദ്രാക്ഷ്മ ചേത്ത്വാ
ജീവിഷ്യാമോ യാവദീശിഷ്യസി ത്വം
വരസ്തു മേ വരണീയഃ സ ഏവ"

മനുഷ്യനെ സമ്പത്തു കൊണ്ട്‌ ഒരിക്കലും തൃപ്തിപ്പെടുത്തുവാന്‍ സാധിക്കില്ല. സമ്പത്തു വേണമെങ്കില്‍ അങ്ങയെ കണ്ടാല്‍ മതിയല്ലൊ, അങ്ങ്‌ എത്രകാലം അധീശനായിരിക്കുന്നുവോ അത്രയും കാലമേ ജീവിച്ചിരിക്കുവാനും കഴിയൂ. അതുകൊണ്ട്‌ എനിക്കു വേണ്ട വരം ഇതു മാത്രം

"അജീര്യതാമമൃതാനാമുപേത്യ
ജീര്യന്‍ മര്‍ത്യഃ ക്വധഃസ്ഥഃപ്രജാനന്‍
അഭിധ്യായന്‍ വര്‍ണ്ണരതിപ്രമോദാന്‍
അതിദീര്‍ഘേ ജീവിതേ കോരമേത"
ജരാനരകള്‍ ബാധിക്കാത്ത - നശിക്കാത്ത സത്യസ്വരൂപം പ്രാപിച്ച ബ്രഹ്മനിഷ്ഠന്മാരെ കണ്ടു മുട്ടിയാല്‍ അവരുടെ പക്കല്‍ നിന്നും, ഭൂമിയില്‍ ജീവിക്കുന്ന ജീര്‍ണ്ണിക്കുന്ന മനുഷ്യന്‍ നശ്വരപദാര്‍ത്ഥങ്ങള്‍ ചോദിച്ചു വാങ്ങുമോ? സ്വര്‍ഗ്ഗീയങ്ങളെന്നു കരുതുന്ന വര്‍ണ്ണപ്പൊലിമയുള്ള വസ്തുക്കളില്‍ ആനന്ദിച്ച്‌ ദീര്‍ഘജീവിതം മേടിക്കുമോ? - അത്‌ വിഡ്ഢിത്തമായിരിക്കും എന്നു സാരം

"യസ്‌മിന്നിദം വിചികിത്സന്തി മൃത്യോ
യത്‌ സാമ്പരായേ മഹതി ബ്രൂഹി നസ്തത്‌
യോയം വരോ ഗൂഢമനുപ്രവിഷ്ടോ
നാന്യം തസ്മാന്നചികേതാ വൃണീതേ"

മരണാനന്തരമുള്ള ജീവന്റെ ഗതിയെ കുറിച്ച ഈ ചോദ്യം ആതജ്ഞാന്ത്തില്‍ വലിയ പ്രയോജനം ഉളവാക്കുനതാണല്ലൊ. ഗൂഢമായ ആത്മാവിനെ സംബന്ധിക്കുന്ന ഈ ജ്ഞാനം അവിടുന്ന്‌ എനിക്കു വെളിപ്പെടുത്തിതരൂ

മരണശേഷം contd-2

യമരാജന്റെ ഈ ഉത്തരം നചികേതസ്സിനെ പിന്തിരിപ്പിക്കുവാന്‍ സമര്‍ത്ഥമായില്ല- കാരണം നിശ്ചയബുദ്ധിയുള്ളവനാണ്‌. അവന്‍ ദൃഢമായ വിശ്വാസത്തോടു കൂടി ആണ്‌ യമസന്നിധിയില്‍ എത്തിയത്‌. ഇപ്പോള്‍ ദേവന്മാര്‍ക്കു കൂടി സംശയം ഉള്ള വസ്തു ആണ്‌ എന്ന പ്രസ്താവന തന്റെ ചോദ്യത്തിന്റെ മാഹാത്മ്യത്തെ ആണ്‌ സൂചിപ്പിക്കുനത്‌ അതു കൊണ്ട്‌ യാതൊരു കാരണവശാലും അതൊഴിവാക്കുവാന്‍ സാധിക്കില്ല എന്നും,

ജീവലോകത്തിനെ പരലോകത്തേക്കു പ്രവേശിപ്പിക്കുന്ന യമരാജനെ കാള്‍ ഈ തത്വം ഉപദേശിക്കുവാന്‍ യോഗ്യനായ മറ്റൊരാളില്‍ല എന്നും ഉറപ്പുള്ള നചികേതസ്സ്‌ എന്താണ്‌ പറയുന്നത്‌ എന്നു നോക്കാം.

"ദേവൈരത്രാപി വിചികിത്സിതം കില ത്വം
മൃത്യോ യന്ന സുജ്ഞേയമാത്ഥ
വക്താ ചാസ്യ ത്വാദൃഗന്യോ നലഭ്യോ
നാന്യോ വരസ്തുല്യ ഏതസ്യകശ്ചിത്‌"

ഈ ആത്മ വിഷയത്തില്‍ ദേവന്മാരാല്‍ പോലും സംശയം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ടോ? അങ്ങും പറയുന്നു ഈ തത്വത്തെ എളുപ്പം ഗ്രഹിക്കുവാന്‍ സാധിക്കുകയില്ലെന്ന്‌
ഈ അറിവു പകര്‍ന്നു തരുവാന്‍ അങ്ങക്കു തുല്ല്യനായി മറ്റൊരാളെ കിട്ടാനും ഇല്ല. അതുകൊണ്ട്‌ ഇതിനു തുല്ല്യമായി മറ്റൊരു വരം ഇല്ല തന്നെ.
തനിക്ക്‌ ഈ വരം ഒഴികെ മറ്റൊന്നും ആവശ്യമില്ല എന്ന് ഉറപ്പിച്ചു പറയുന്നു.

എന്നാല്‍ യമരാജന്റെ അഭിപ്രായം എന്താണ്‌?

അവന്റെ ദൃഢബുദ്ധിയും ഗുരുഭക്തി വിശ്വാസം ഇവയും ബോധ്യമായി. എന്നാല്‍ പ്രാപഞ്ചികവസ്തുക്കളില്‍ അവന്‌ വശീകാരവൈരാഗ്യം ഉണ്ടായിട്ടുണ്ടോ എന്നറിയില്ലല്ലൊ. പകുതി വഴിക്കു വച്ച്‌ കുറച്ചു സമ്പത്തു വേണമെന്നോ, ഒരു കല്ല്യാണം കഴിക്കണം എന്നോ , ഒരു രാജാവാകണം എന്‍നോ ഒക്കെ തോന്നുന്നവനാണെങ്കില്‍ ഈ വഴിക്ക്‌ നയിച്ചിട്ട്‌ കാര്യമില്ല.
അപ്പോള്‍ അവന്‌ ഈ ഭൗതികജീവിതത്തില്‍ എത്രമാത്രം വിരക്തി വന്നിട്ടുണ്ട്‌ എന്നുള്ള പരീക്ഷ ആണ്‌ അടുത്തതായി കാണുന്നത്‌.

"അനാരംഭോ ഹി കാര്യാണാം പ്രഥമം ബുദ്ധിലക്ഷണം
പ്രാരബ്ധസ്യാന്ത്യഗമനം ദ്വിതീയം ബുദ്ധിലക്ഷണം "

ഏതു കാര്യവും മുഴുമുപ്പിക്കുവാന്‍ കഴിയുകയില്ലെങ്കില്‍ തുടങ്ങാതിരിക്കുന്നതാണ്‌ ബുദ്ധിയുടെ ആദ്യത്തെ ലക്ഷണം.
ഇനി അഥവാ തുടങ്ങിയാല്‍ അതു മുഴുമിപ്പിക്കുക എന്നുള്ളത്‌ ബുദ്ധിയുടെ രണ്ടാമത്തെ ലക്ഷണം.
അതുകൊണ്ട്‌ ഇവന്‌ വിദ്യ കൊടുത്താല്‍ അത്‌ അവന്‍ പൂര്‍ണ്ണമായി സാക്ഷാല്‍കരിക്കുവാന്‍ പ്രാപ്തനല്ലെങ്കില്‍ കൊടുക്കുന്നത്‌ അസ്ഥാനത്താകും. അവന്‍ ഇടക്ക്‌ ഇട്ടിട്ടുപോയാല്‍ തന്റെ പ്രവൃത്തി ഫലശൂന്യമാകും അതുകൊണ്ട്‌ എല്ലാവിധത്തിലും യമരാജന്‍ പ്രലോഭിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്‌ തുടര്‍ന്നങ്ങോട്ട്‌. നോക്കുക-

"ശതായുഷഃ പ്‌ഉത്രപൗത്രാന്‍ വൃണീഷ്വ
ബഹൂന്‍ പശൂന്‍ ഹസ്തിഹിരണ്യമശ്വാന്‍
ഭൂമേര്‍മഹദായതനം വൃണീഷ്വ സ്വയം ച
ജീവ ശരദോയാവദിച്ഛസി"

ദീര്‍ഘായുഷ്മാന്മാരായ പുത്രന്മാരേയും പൗത്രന്മാരേയും വരിക്കുക,ധാരാളം പശു, ആന, കുതിര, സ്വര്‍ണ്ണം തുടങ്ങി അളവറ്റ സമ്പത്തിനെ വരിക്കുക, വിസ്‌ തൃ തമായ ഭൂമി വരിക്കുക, നീ എത്രകാലം ജീവിക്കുവാന്‍ ആഗ്രഹിക്കുന്നുവോ അത്രയും കാലം ആയുസ്സ്‌ വരിക്കുക
എന്താ വേണ്ടത്‌? ധനമോ ആനകുതിരാദിയോ, സ്വര്‍ണ്ണമോ, രാജ്യമോ, ദീര്‍ഘജീവിതമോ എന്തു വേണമെങ്കിലും ചോദിച്ചുകൊള്ളാന്‍. ജീവിതം അത്രനാള്‍ വേണം എന്നു അവന്‍ തീരുമാനിച്ചാല്‍ മതി അത്രയും ലഭിക്കും. പോരേ?

ഇനിയും നചികേതസ്‌ മിണ്ടുന്നില്ല എന്നു കണ്ടപ്പോള്‍

"ഏതത്തുല്ല്യം യദി മന്യസേ വരം
വൃണീഷ്വ വിത്തം ചിരജീവികാം ച
മഹാഭൂമോ നചികേതസത്വമേധി
കാമാനാം ത്വാ കാമഭാജം കരോമി"

അല്ല ഇനിയും ഇതുപോലെ മറ്റ്‌ എന്തെങ്കിലും ധനമോ, ദീര്‍ഘജീവിതമോ, വരമോ ഉണ്ടെന്നു നീ വിചാരിക്കുന്നു എങ്കില്‍ അതൊക്കെ ചോദിച്ചു കൊള്ളൂ. അല്ലയോ നചികേതസ്സെ നീ ചക്രവര്‍ത്തിയായി , സൗഭാഗ്യവാനായി കഴിയൂ, നിന്നെ ദിവ്യങ്ങളായ എല്ലാ കാമങ്ങളുടെയും അനുഭോക്താവാക്കി ഞാന്‍ അനുഗ്രഹിക്കാം.
ഇതിലൊന്നും നമ്മുടെ നചികേതസ്സ്‌ വീഴുന്നില്ല എന്നു കണ്ട്‌ യമന്‍ അടവൊന്നു മാറ്റുന്നു.

മനുഷ്യലോകത്തിലെ സുഖഭോഗങ്ങള്‍ നചികേതസ്സിനെ ആകര്‍ഷിക്കുന്നില്ല എന്നു കണ്ട്‌ സ്വര്‍ഗ്ഗസുഖം കാട്ടി പ്രലോഭിപ്പിക്കുകയാണ്‌ അടുത്തതായി.

"യേ യേ കാമാ ദുര്‍ല്ലഭാ മര്‍ത്യലോകേ
സര്‍വാന്‍ കാമാന്‍ ഛന്ദതഃ പ്രാര്‍ഥയസ്വ
ഇമാരാമാഃ സരഥാഃ സതൂര്യാ
നഹീദൃശാ ലംഭനീയാ മനുഷ്യൈഃ
ആഭിര്‍മത്പ്രത്താഭിഃ പരിചാരയസ്വ
നചികേതോ മരണം മാനുപ്രാക്ഷീഃ

മനുഷ്യലോകത്ത്‌ ലഭിക്കാത്തവയായ എന്തൊക്കെ ആഗ്രഹങ്ങള്‍ ഉണ്ടോ അങ്ങനെ ഉള്ള ഏത്‌ ആഗ്രഹവും ചോദിച്ചു കൊള്ളൂ. രഥങ്ങളും , വിവിധവാദ്യവൃന്ദന്‍ഗളോടും കൂടിയ ദേവാംഗനമാരെ ചോദിച്ചു കൊള്ളൂ- മനുഷ്യര്‍ക്ക്‌ പരിചരണത്തിനു ലഭിക്കാത്ത അവരെ പോലും ഞാന്‍ നിനക്കായി തരാം, പക്ഷെ മരണത്തെ കുറിച്ചു മാത്രം ചോദിക്കരുതേ.

കേവലം ഒരു ചോദ്യത്തിനുത്തരം കൊടുക്കുവാതിരിക്കുവാന്‍ വേണ്ടി യമന്‍ എന്തെല്ലാം ആണ്‌ വച്ചു നീട്ടുന്നത്‌?

മരണശേഷം - contd1

പ്രസ്ഥാനത്രയം എന്നറിയപ്പെടുന്ന വേദം, ബ്രഹ്മസൂത്രം, ഭഗവദ്‌ ഗീത ഇവയില്‍ ബ്രഹ്മവിജ്ഞാനം ഉപദേശിച്ചിരിക്കുന്നു. ഇത്‌ ശരിയായി ധരിക്കാനുള്ള ധീ, മേധാ എന്നിവയുള്ളവര്‍ക്കേ ഉപദേശിക്കാന്‍ പാടുള്ളു- അല്ലാത്ത പക്ഷം മിഥ്യാജ്ഞാനം ഉണ്ടാകുകയും വിപരീതഫലം ലഭിക്കുകയും ചെയ്യും.

ബ്രഹ്മസൂത്രം തുടങ്ങുന്നതു തന്നെ "അഥാതോ ബ്രഹ്മജിജ്ഞാസാ" എന്ന സൂത്രത്തോടു കൂടി ആണ്‌.
"അഥ" എന്നതിന്‌ അനന്തരം എന്നര്‍ത്ഥം. "അതഃ" എന്നതിന്‌ അതു കാരണം എന്നര്‍ത്ഥം.
ഈ രണ്ടു വാക്കുകള്‍ സംസ്കൃത ശാസ്ത്രഗ്രന്ഥങ്ങളില്‍ എല്ലാ അധ്യായങ്ങളുടേയും തുടക്കത്തില്‍ കാണാം. അതിനൊരു പ്രത്യേകകാരണം ഉണ്ട്‌.

"അനന്തരം" എന്ന വാക്കു കൊണ്ട്‌ ആ അദ്ധ്യായത്തില്‍ പറയുവാന്‍ പോകുന്ന വിഷയം ഗ്രഹിക്കുവാനുള്ള സാമര്‍ഥ്യം ശിഷ്യനുണ്ടായി കഴിഞ്ഞിട്ട്‌ എന്ന അര്‍ത്ഥത്തെ ആണ്‌ സൂചിപ്പിക്കുന്നത്‌.

അതായത്‌ ക്രമമായുള്ള വിദ്യാഭ്യാസത്തില്‍ ഓരോരോ പടിയായി മാത്രം മുന്‍പോട്ടു പോകുക എന്നര്‍ത്ഥം. അതിന്‌ ശിഷ്യനെ പരീക്ഷിച്ചതിനു ശേഷം മാത്രമെ ഉപദേശം കൊടുക്കാവൂ എന്നു സൂചിപ്പിക്കുന്നതാണ്‌ അഥ എന്ന ശബ്ദം.

അതഃ എന്നത്‌, അതു കൊണ്ട്‌ എന്നര്‍ഥമാക്കുന്നു എന്നു പറഞ്ഞു- അതായത്‌ ശിഷ്യന്‍ ചോദിച്ചതു കൊണ്ട്‌ എന്നര്‍ഥം. ആ അദ്ധ്യായത്തില്‍ പറയുവാന്‍ പോകുന്ന വിഷയം ഏതു ചോദ്യത്തിനുത്തരമാണോ, ആ ചോദ്യം ശിഷ്യന്‍ ചോദിച്ചു - അതിനര്‍ത്ഥം ആ ശിഷ്യന്‍ അതു ഗ്രഹിക്കുവാനുള്ള തയ്യാറിലായി എന്നു വരുന്‍നു.

ശിഷ്യന്റെ ചോദ്യത്തിനു ശേഷം പോലും അതു ഒന്നു കൂടി ഉറപ്പാകിയിട്ടേ ഗുരു ഉപദേശിക്കുകയുള്ളു.
ഇവിടെ യമരാജന്‍ പറയുന്നതു നോക്കാം- അയ്യയ്യോ ഈ വിഷയം എനിക്കറിയില്ല തന്നെയുമല്ല ദേവന്മാര്‍ പോലും ഇതെന്താണെന്നറിയാതെ ഉഴലുകയാണ്‌. അതു കൊണ്ട്‌ ഈ ചോദ്യം മാറ്റി വേറേ എന്തെങ്കിലും ചോദിക്കൂ എന്ന്- കേള്‍ക്കണ്ടേ?

ദേവൈരത്രാപി വിചികിത്സിതം പുരാ
നഹി സുവിജ്ഞേയമണുരേഷ ധര്‍മ്മഃ
അന്യം വരം നചികേതോ വൃണീഷ്വ
മാമോപരോത്സീരതി മാസൃജൈനം

അത്ര = ഈ വിഷയത്തില്‍ - ആത്മാവിന്റെ വിഷയത്തില്‍
ദേവൈഃ അപി= ദേവന്മാരാല്‍ പോലും
പുരാ = പണ്ട്‌
വിചികിത്സിതം=സംശയം പ്രകടിപ്പിക്കപെട്ടിട്ടുണ്ട്‌.

ഹി ന സുവിജ്ഞേയം - എന്തുകൊണ്ടെന്നാല്‍ ഇതു അത്ര എളുപ്പം അറിയപ്പെടാവുന്നതല്ല.
ഏഷ ധര്‍മ്മഃ അണു: = ഈ വസ്തുത അത്യധികം സൂക്ഷ്മമാണ്‌
നചികേതഃ= അല്ലയോ നചികേതസ്സെ
അന്യം വരം വൃണീഷ്വ = നീ മറ്റൊരു വരം വരിച്ക്‌ഹാലും
മാമാ ഉപരോത്സീ = എന്നെ ഇങ്ങനെ നിര്‍ബന്ധിക്കരുതേ
മാ ഏനം അതിസൃജ= എന്നോട്‌ ഇതു ചോദിക്കാതിരിക്കൂ, ഇതിനെ ഉപേക്ഷിക്കൂ

ഈ വിഷയത്തില്‍ - ആത്മാവിന്റെ വിഷയത്തില്‍
ദേവന്മാരാല്‍ പോലും പണ്ട്‌ സംശയം പ്രകടിപ്പിക്കപെട്ടിട്ടുണ്ട്‌.
എന്തുകൊണ്ടെന്നാല്‍ ഇതു അത്ര എളുപ്പം അറിയപ്പെടാവുന്നതല്ല. ഈ വസ്തുത അത്യധികം സൂക്ഷ്മമാണ്‌ അല്ലയോ നചികേതസ്സെ നീ മറ്റൊരു വരം വരിച്ക്‌ഹാലും
എന്നെ ഇങ്ങനെ നിര്‍ബന്ധിക്കരുതേ എന്നോട്‌ ഇതു ചോദിക്കാതിരിക്കൂ, ഇതിനെ ഉപേക്ഷിക്കൂ

ഗുരു ഇങ്ങനെ പറഞ്ഞു കഴിയുമ്പോള്‍ , അതു ശരിയായിരിക്കാം, തന്റെ ഗുരുവിന്‌ ആ വിവരം അറിയില്ലായിരിക്കാം എന്നു കരുതി ശിഷ്യന്‍ ചോദ്യം നിര്‍ത്തുകയാണെങ്കിലും, ആ ശിഷ്യന്‍ ആ ജ്ഞാനം ഗ്രഹിക്കുവാന്‍ അര്‍ഹനല്ല- കാരണം ഗുരുവിലുള്ള വിശ്വാസവും ഭക്തിയും ഈ വിഷയത്തില്‍ പ്രധാനമാണ്‌.

അമ്മ, അച്ഛന്‍, ആചാര്യന്‍ എന്ന മൂന്നു പേരുടെ അനുഗ്രഹം ഉള്ളവര്‍ക്കേ ബ്രഹ്മജ്ഞാനം ഉണ്ടാകൂ.
(ത്രിണാചികേതഃ ത്രിഭിരേത്യ സന്ധിം--" എന്ന ശ്ലോകതാല്‍പര്യം ഓര്‍ക്കുക)

അടുത്തതായി ഈ വിഷയം അറിയുവാന്‍ ഉള്ള താല്‍പര്യം ശിഷ്യനില്‍ എത്ര്അ മാത്രമുണ്ട്‌ എന്നും അറിയണം. വെറുതേ ഒന്നു ചോദിച്ചു, കിട്ടിയാല്‍ കിട്ടി ഇല്ലെങ്കില്‍ എന്താ നഷ്ടം എന്ന മാതിരി ആണെങ്കില്‍ അവനും അത്‌ അറിയുവാന്‍ യോഗ്യനല്ല. അറിയുവാനുള്ള നിശ്ചയദാര്‍ഢ്യം ഉള്ളവനേ കൊടുക്കാവൂ.

ഈ വക പരീക്ഷയുടെ ഒക്കെ ഒരു രൂപമായി വേണം യമധര്‍മ്മന്റെ വാക്കുകളെ എടുക്കുവാന്‍.

ഈ തത്വത്തെ ഒക്കെ കൂടി ഉള്‍ക്കൊള്ളിച്ചാണ്‌ -

"നാപൃഷ്ഠഃ കസ്യചിത്‌ ബ്രൂയാത്‌
ന ചാന്യായേന പൃഛതഃ
വിജാനന്നപി മേധാവീ
ജളവല്ലോകമാചരേത്‌"

ചോദ്യം ചോദിച്ചിട്ട്‌ ഉത്തരത്തിനു വേണ്ടി ശ്രദ്ധയോടു കൂടി കാത്തിരിക്കുന്നവനോടു മാത്രമേ പറയാവൂ. ഇനി ചോദ്യം അന്യായമായിട്ടാണെങ്കില്‍ അതായത്‌ അസംഗതമാണെനിലോ, പരീക്ഷിക്കുവാന്‍ വേണ്ടി ഉള്ളതാണെങ്കിലോ പോലും പറയേണ്ടതില്ല- കാരണം ബുദ്ധിമാനെ പോലും ജളനെന്ന പോലെ പരിഹസിക്കും വിവരമില്ലാത്തവര്‍ എന്ന്‌ മുമ്പുള്ളവര്‍ ഉപദേശിച്ചിരിക്കുന്നത്‌.

തന്ത്രയുക്തി എന്ന സങ്കേതം ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇതൊക്കെ പഠിച്ചതിനു ശേഷമുള്ള അദ്ധ്യയനം പൂര്‍ണ്ണത പ്രാപിക്കും.

തുടരും--
added later-
മരണശേഷം contd-2
യമരാജന്റെ ഈ ഉത്തരം നചികേതസ്സിനെ പിന്തിരിപ്പിക്കുവാന്‍ സമര്‍ത്ഥമായില്ല- കാരണം നിശ്ചയബുദ്ധിയുള്ളവനാണ്‌. അവന്‍ ദൃഢമായ വിശ്വാസത്തോടു കൂടി ആണ്‌ യമസന്നിധിയില്‍ എത്തിയത്‌. ഇപ്പോള്‍ ദേവന്മാര്‍ക്കു കൂടി സംശയം ഉള്ള വസ്തു ആണ്‌ എന്ന പ്രസ്താവന തന്റെ ചോദ്യത്തിന്റെ മാഹാത്മ്യത്തെ ആണ്‌ സൂചിപ്പിക്കുനത്‌ അതു കൊണ്ട്‌ യാതൊരു കാരണവശാലും അതൊഴിവാക്കുവാന്‍ സാധിക്കില്ല എന്നും,

ജീവലോകത്തിനെ പരലോകത്തേക്കു പ്രവേശിപ്പിക്കുന്ന യമരാജനെ കാള്‍ ഈ തത്വം ഉപദേശിക്കുവാന്‍ യോഗ്യനായ മറ്റൊരാളില്‍ല എന്നും ഉറപ്പുള്ള നചികേതസ്സ്‌ എന്താണ്‌ പറയുന്നത്‌ എന്നു നോക്കാം.

"ദേവൈരത്രാപി വിചികിത്സിതം കില ത്വം
മൃത്യോ യന്ന സുജ്ഞേയമാത്ഥ
വക്താ ചാസ്യ ത്വാദൃഗന്യോ നലഭ്യോ
നാന്യോ വരസ്തുല്യ ഏതസ്യകശ്ചിത്‌"

ഈ ആത്മ വിഷയത്തില്‍ ദേവന്മാരാല്‍ പോലും സംശയം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ടോ? അങ്ങും പറയുന്നു ഈ തത്വത്തെ എളുപ്പം ഗ്രഹിക്കുവാന്‍ സാധിക്കുകയില്ലെന്ന്‌
ഈ അറിവു പകര്‍ന്നു തരുവാന്‍ അങ്ങക്കു തുല്ല്യനായി മറ്റൊരാളെ കിട്ടാനും ഇല്ല. അതുകൊണ്ട്‌ ഇതിനു തുല്ല്യമായി മറ്റൊരു വരം ഇല്ല തന്നെ.
തനിക്ക്‌ ഈ വരം ഒഴികെ മറ്റൊന്നും ആവശ്യമില്ല എന്ന് ഉറപ്പിച്ചു പറയുന്നു.

എന്നാല്‍ യമരാജന്റെ അഭിപ്രായം എന്താണ്‌?

അവന്റെ ദൃഢബുദ്ധിയും ഗുരുഭക്തി വിശ്വാസം ഇവയും ബോധ്യമായി. എന്നാല്‍ പ്രാപഞ്ചികവസ്തുക്കളില്‍ അവന്‌ വശീകാരവൈരാഗ്യം ഉണ്ടായിട്ടുണ്ടോ എന്നറിയില്ലല്ലൊ. പകുതി വഴിക്കു വച്ച്‌ കുറച്ചു സമ്പത്തു വേണമെന്നോ, ഒരു കല്ല്യാണം കഴിക്കണം എന്നോ , ഒരു രാജാവാകണം എന്‍നോ ഒക്കെ തോന്നുന്നവനാണെങ്കില്‍ ഈ വഴിക്ക്‌ നയിച്ചിട്ട്‌ കാര്യമില്ല.
അപ്പോള്‍ അവന്‌ ഈ ഭൗതികജീവിതത്തില്‍ എത്രമാത്രം വിരക്തി വന്നിട്ടുണ്ട്‌ എന്നുള്ള പരീക്ഷ ആണ്‌ അടുത്തതായി കാണുന്നത്‌.

"അനാരംഭോ ഹി കാര്യാണാം പ്രഥമം ബുദ്ധിലക്ഷണം
പ്രാരബ്ധസ്യാന്ത്യഗമനം ദ്വിതീയം ബുദ്ധിലക്ഷണം "

ഏതു കാര്യവും മുഴുമുപ്പിക്കുവാന്‍ കഴിയുകയില്ലെങ്കില്‍ തുടങ്ങാതിരിക്കുന്നതാണ്‌ ബുദ്ധിയുടെ ആദ്യത്തെ ലക്ഷണം.
ഇനി അഥവാ തുടങ്ങിയാല്‍ അതു മുഴുമിപ്പിക്കുക എന്നുള്ളത്‌ ബുദ്ധിയുടെ രണ്ടാമത്തെ ലക്ഷണം.
അതുകൊണ്ട്‌ ഇവന്‌ വിദ്യ കൊടുത്താല്‍ അത്‌ അവന്‍ പൂര്‍ണ്ണമായി സാക്ഷാല്‍കരിക്കുവാന്‍ പ്രാപ്തനല്ലെങ്കില്‍ കൊടുക്കുന്നത്‌ അസ്ഥാനത്താകും. അവന്‍ ഇടക്ക്‌ ഇട്ടിട്ടുപോയാല്‍ തന്റെ പ്രവൃത്തി ഫലശൂന്യമാകും അതുകൊണ്ട്‌ എല്ലാവിധത്തിലും യമരാജന്‍ പ്രലോഭിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്‌ തുടര്‍ന്നങ്ങോട്ട്‌. നോക്കുക-

"ശതായുഷഃ പ്‌ഉത്രപൗത്രാന്‍ വൃണീഷ്വ
ബഹൂന്‍ പശൂന്‍ ഹസ്തിഹിരണ്യമശ്വാന്‍
ഭൂമേര്‍മഹദായതനം വൃണീഷ്വ സ്വയം ച
ജീവ ശരദോയാവദിച്ഛസി"

ദീര്‍ഘായുഷ്മാന്മാരായ പുത്രന്മാരേയും പൗത്രന്മാരേയും വരിക്കുക,ധാരാളം പശു, ആന, കുതിര, സ്വര്‍ണ്ണം തുടങ്ങി അളവറ്റ സമ്പത്തിനെ വരിക്കുക, വിസ്‌ തൃ തമായ ഭൂമി വരിക്കുക, നീ എത്രകാലം ജീവിക്കുവാന്‍ ആഗ്രഹിക്കുന്നുവോ അത്രയും കാലം ആയുസ്സ്‌ വരിക്കുക
എന്താ വേണ്ടത്‌? ധനമോ ആനകുതിരാദിയോ, സ്വര്‍ണ്ണമോ, രാജ്യമോ, ദീര്‍ഘജീവിതമോ എന്തു വേണമെങ്കിലും ചോദിച്ചുകൊള്ളാന്‍. ജീവിതം അത്രനാള്‍ വേണം എന്നു അവന്‍ തീരുമാനിച്ചാല്‍ മതി അത്രയും ലഭിക്കും. പോരേ?

ഇനിയും നചികേതസ്‌ മിണ്ടുന്നില്ല എന്നു കണ്ടപ്പോള്‍

"ഏതത്തുല്ല്യം യദി മന്യസേ വരം
വൃണീഷ്വ വിത്തം ചിരജീവികാം ച
മഹാഭൂമോ നചികേതസത്വമേധി
കാമാനാം ത്വാ കാമഭാജം കരോമി"

അല്ല ഇനിയും ഇതുപോലെ മറ്റ്‌ എന്തെങ്കിലും ധനമോ, ദീര്‍ഘജീവിതമോ, വരമോ ഉണ്ടെന്നു നീ വിചാരിക്കുന്നു എങ്കില്‍ അതൊക്കെ ചോദിച്ചു കൊള്ളൂ. അല്ലയോ നചികേതസ്സെ നീ ചക്രവര്‍ത്തിയായി , സൗഭാഗ്യവാനായി കഴിയൂ, നിന്നെ ദിവ്യങ്ങളായ എല്ലാ കാമങ്ങളുടെയും അനുഭോക്താവാക്കി ഞാന്‍ അനുഗ്രഹിക്കാം.
ഇതിലൊന്നും നമ്മുടെ നചികേതസ്സ്‌ വീഴുന്നില്ല എന്നു കണ്ട്‌ യമന്‍ അടവൊന്നു മാറ്റുന്നു.

മനുഷ്യലോകത്തിലെ സുഖഭോഗങ്ങള്‍ നചികേതസ്സിനെ ആകര്‍ഷിക്കുന്നില്ല എന്നു കണ്ട്‌ സ്വര്‍ഗ്ഗസുഖം കാട്ടി പ്രലോഭിപ്പിക്കുകയാണ്‌ അടുത്തതായി.

"യേ യേ കാമാ ദുര്‍ല്ലഭാ മര്‍ത്യലോകേ
സര്‍വാന്‍ കാമാന്‍ ഛന്ദതഃ പ്രാര്‍ഥയസ്വ
ഇമാരാമാഃ സരഥാഃ സതൂര്യാ
നഹീദൃശാ ലംഭനീയാ മനുഷ്യൈഃ
ആഭിര്‍മത്പ്രത്താഭിഃ പരിചാരയസ്വ
നചികേതോ മരണം മാനുപ്രാക്ഷീഃ

മനുഷ്യലോകത്ത്‌ ലഭിക്കാത്തവയായ എന്തൊക്കെ ആഗ്രഹങ്ങള്‍ ഉണ്ടോ അങ്ങനെ ഉള്ള ഏത്‌ ആഗ്രഹവും ചോദിച്ചു കൊള്ളൂ. രഥങ്ങളും , വിവിധവാദ്യവൃന്ദന്‍ഗളോടും കൂടിയ ദേവാംഗനമാരെ ചോദിച്ചു കൊള്ളൂ- മനുഷ്യര്‍ക്ക്‌ പരിചരണത്തിനു ലഭിക്കാത്ത അവരെ പോലും ഞാന്‍ നിനക്കായി തരാം, പക്ഷെ മരണത്തെ കുറിച്ചു മാത്രം ചോദിക്കരുതേ.

കേവലം ഒരു ചോദ്യത്തിനുത്തരം കൊടുക്കുവാതിരിക്കുവാന്‍ വേണ്ടി യമന്‍ എന്തെല്ലാം ആണ്‌ വച്ചു നീട്ടുന്നത്‌?
ഇഷ്ടമുള്ളത്രകാലം ജീവിതം- മരിക്കണം എന്ന്‌ എന്നു തോന്നുന്നുവോ അന്നു മരിച്ചാല്‍ മതി,
ഭൂസ്വര്‍ഗ്ഗപാതാളങ്ങള്‍ മുഴുവനും അടക്കി ഭരിക്കുവാനുള്ള ചക്രവര്‍ത്തിപദം,
ദീര്‍ഘായുഷ്മാന്മാരായ പുത്രപൗത്രാദികള്‍,
പരിചാരികമാരായി ദേവസുന്ദരിമാര്‍,
അളവറ്റ ധനം- ഇവയെല്ലാം തന്റെ ഒരു വാക്കിനു വേണ്ടി മാത്രം കാത്തിരിക്കുക ആണ്‌.
നമ്മുടെ മുമ്പില്‍ ഈ ഒരു ചോദ്യം വന്നാലോ?

Added later-
Tuesday, September 04, 2007
മരണശേഷം - contd 03
ഇഷ്ടമുള്ളത്രകാലം ജീവിതം- മരിക്കണം എന്ന്‌ എന്നു തോന്നുന്നുവോ അന്നു മരിച്ചാല്‍ മതി,
ഭൂസ്വര്‍ഗ്ഗപാതാളങ്ങള്‍ മുഴുവനും അടക്കി ഭരിക്കുവാനുള്ള ചക്രവര്‍ത്തിപദം,
ദീര്‍ഘായുഷ്മാന്മാരായ പുത്രപൗത്രാദികള്‍,
പരിചാരികമാരായി ദേവസുന്ദരിമാര്‍,
അളവറ്റ ധനം- ഇവയെല്ലാം തന്റെ ഒരു വാക്കിനു വേണ്ടി മാത്രം കാത്തിരിക്കുക ആണ്‌.
നമ്മുടെ മുമ്പില്‍ ഈ ഒരു ചോദ്യം വന്നാലോ?

ഇന്നുള്ള ഭൗതികവാദികളില്‍ ആരുടെ മുമ്പിലും ഉത്തരത്തിനൊരു സംശയവും ഇല്ലാത്ത ചോദ്യം- മൃഗതുല്യരായി ഐഹികസുഖത്തില്‍ മദിക്ക്‌ഉകയാണ്‌ ഏറ്റവും വലിയ മോക്ഷം എന്നു കരുതുന്നവര്‍ക്ക്‌ സംശയം ഉണ്ടാകേണ്ട കാര്യമില്ലല്ലൊ.

അവര്‍ക്ക്‌ ഈ ജീവിതം കഴിഞ്ഞാല്‍ എല്ലാം അവസാനിച്ചു അത്രേ. എന്നാല്‍ അവര്‍ തന്നെ പറയുന്ന ചില തത്വങ്ങള്‍ക്ക്‌ എതിരാണ്‌ ആ വാദം എന്നവര്‍ മനസ്സിലാക്കുന്നില്ല-
matter cannot be created nor destroyed അത്‌ മറ്റൊരു രൂപത്തിലേക്ക്‌ മാറ്റുവാനേ കഴിയുകയുള്ളു
അവര്‍ പറയുന്നു നമ്മുടെ ശരീരം ഉണ്ടായിരിക്കുന്നത്‌ ചില രാസപദാര്‍ഥങ്ങളുടെ സംയുക്തമായിട്ടാണ്‌ എന്ന്‌ - കുറേ calcium, phosphorous, iron എന്നിങ്ങനെ കുറേ മൂലകങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ നമ്മുടെ ശരീരം പരിശോധിച്ചാല്‍ കണ്ടെത്താനായേക്കും. പക്ഷെ അവയുടെ സംഘാതമാണ്‌ ഈ ജീവനുള്ള ശരീരം, എന്നു വിശ്വസിക്കുന്നതിനോളം ഭൂലോകവിഡ്ഢിത്തം മറ്റൊന്നുണ്ടാകും എന്നു തോന്നുന്നില്ല.
calcium ത്തിന്‌ വേദനിക്കുകയില്ല, സന്തോഷവും ഉണ്ടാകുകയില്ല- അതുപോലെ തന്നെ ബാക്കിയുള്ളവയ്ക്കും, പക്ഷെ നമുക്ക്‌ ഇവ രണ്ടും അനുഭവപ്പെടുന്നുണ്ട്‌.

എന്റെ ശരീരം ആദ്യം ഉടലെടുത്തത്‌ അമ്മയുടെ ഉള്ളില്‍ നിന്നുണ്ടായ ഒരേ ഒരു അണ്ഡകോശത്തില്‍ നിന്നുമാണ്‌. അത്‌ വളര്‍ച്ചയുടെ ഘട്ടത്തില്‍ രണ്ടായി , നാലായി, എട്ടായി, പതിനാറായി അങ്ങനെ അനേകകോടികളായി- ഇപ്പോഴും മാറിമാറി പുതിയതു പുതിയത്‌ ഉണ്ടാകുകയും പഴയത്‌ പഴയത്‌ നശിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ മാത്രം മാറുന്നില്ല, ആ ഞാന്‍ ആദ്യം ബാലനായിരുന്നു, പിന്നീട്‌ കുമാരനായി, യുവാവായി, ഇനി വയസ്സനാകും അവസാനം?

അതേ ഞാന്‍ മാറുന്നില്ല എന്റെ ശരീരം മാത്രമാണ്‌ മാറുന്നത്‌, അതിന്റെ ഉപകരണങ്ങള്‍ക്കാണ്‌ ക്ഷീണം ഉണ്ടാകുന്നത്‌ അല്ലാതെ എനിക്കല്ല. അപ്പോള്‍ മരണവും എന്റെ ശരീരത്തിന്‌ മാത്രമാണ്‌ അല്ലാതെ എനിക്കല്ല - ഈ ഞാന്‍ നിത്യനാണ്‌ എന്ന അറിവ്‌ നേടുവാന്‍ സഹായിക്കുന്ന ശാസ്ത്രമാണ്‌ തത്വജ്ഞാനം.

അതു നേടണം എന്നു തോന്നണമെങ്കില്‍ പോലും മുജ്ജന്മപുണ്യം ഉണ്ടായിരിക്കണം.

നചികേതസ്‌ പ്രലോഭനങ്ങളില്‍ പെടാതിരിക്കാനുള്ള കാരണം ഈ തിരിച്ചറിവാണ്‌. അവനറിയാം - എത്രകാലം ജീവിച്ചാലും അവസാനം യമന്റെ അടുത്ത്‌ വന്നേ പറ്റൂ, അത്‌ തന്റെ സ്വന്തം ഇഷ്ടപ്രകാരം ആണെങ്കിലും അല്ലെങ്കിലും. അവിടെ വച്ച്‌ തന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു, അതിനു ശേഷം എന്ത്‌? അത്‌ അറിയുകയും അതിനെ സാക്ഷാല്‍കരിക്കുകയും ചെയ്യുവാന്‍ സാധിക്കുക എന്നതിനും അപ്പുറം യാതൊരു വിജ്ഞാനവും ഇല്ല തന്നെ. ബാക്കി എല്ലാം നശ്വരമാണ്‌.
അങ്ങനെ ഒരു അനശ്വരമായ അറിവിനെ വിട്ടുകളയുവാന്‍ ഒരുങ്ങാതെ നചികേതസ്‌ പറയുന്നു-

"ശ്വോഭാവാ മര്‍ത്യസ്യ യദന്തകൈതത്‌
സര്‍വേന്ദ്രിയാണാം ജരയന്തി തേജഃ
അപി സര്‍വം ജീവിതമല്‍പമേവ
തവൈവ വാഹാസ്തവനൃത്യഗീതേ"

അല്ലയോ യമധര്‍മ്മന്‍, മരണധര്‍മ്മിയാണ്‌ മനുഷ്യന്‍, അതുകാരണം ഇപ്പറഞ്ഞ സുഖങ്ങളെല്ലാം നാളെ ഉണ്ടാകുമോ ഇല്ലയോ എന്നതില്‍ നിശ്ചയമില്ല.തന്നെയുമല്ല, എല്ലാ ഇന്ദ്രിയങ്ങളുടെയും ബലത്തെ ഇവ നിഗ്രഹിക്കുകയും ചെയ്യുന്നു. ജീവിതം എത്ര ദീര്‍ഘമായിരുന്നാലും ശരി , കാലത്തിന്റെ അനന്തതയില്‍ അത്‌ അല്‍പമാത്രമാകുന്നു. അതുകൊണ്ട്‌ അശ്വാദി സമ്പത്തുകളും , നൃത്യഗീതാദികളും എല്ലാം അങ്ങയുടെ പക്കല്‍ തന്നെ ഇരിക്കട്ടെ.

അതേ നചികേതസ്സ്‌ വ്യക്തമായി പറയുന്നു - "ജാതസ്യ ഹി ധ്രുവോ മൃത്യുഃ-- എന്ന ഗീതാവചനം പോലെ ജനിച്ചു എങ്കില്‍ ഒരിക്കല്‍ മരണം നിശ്ചയം അതുകൊണ്ട്‌ എത്ര ദീര്‍ഘമായ ജീവിതം തന്നാലും അതിനവസാനം ഒരു മരണം ഉറപ്പാണ്‌. അതിനു ശേഷം എന്താണ്‌ എന്ന്‌ അറിയുകയും ഇല്ല - ആ അനിശ്ചിതത്വത്തെ വരിക്കുവാന്‍ ഞാന്‍ സന്നദ്ധനല്ല.

അതുകൊണ്ട്‌ അങ്ങ്‌ തരാമെന്നു പറഞ്ഞ സുഖഭോഗങ്ങളെല്ലാം അങ്ങയുടെ പക്കല്‍ തന്നെ ഇരിക്കട്ടെ, എനിക്ക്‌ ഞാന്‍ ചോദിച്ച വരം മാത്രം മതി.
തന്നെയുമല്ല, മനുഷ്യനെ എന്നെങ്കിലും എന്തെങ്കിലും കൊടുത്ത്‌ തൃപ്തിപ്പെടുത്തുവാന്‍ സാധിക്കുമോ?

ഇല്ല ഒരിക്കലും ഇല്ല. തൃഷ്ണ അഥവാ ആര്‍ത്തി എന്ന ദോഷം മനുഷ്യസഹജമാണ്‌. എന്തു കിട്ടിയാലും അതു പോരാ അതില്‍ കൂടുതല്‍ വേണം എന്ന ചിന്ത ഉദിക്കും. ദുഃഖകാരണമായ തൃഷ്ണ ശമിക്കുന്നത്‌ അനന്താനന്ദത്തില്‍ മാത്രമാണ്‌. നോക്കുക-

"ന വിത്തേന തര്‍പ്പണീയോ മനുഷ്യോ
ലപ്സ്യാമഹേ വിത്തമദ്രാക്ഷ്മ ചേത്ത്വാ
ജീവിഷ്യാമോ യാവദീശിഷ്യസി ത്വം
വരസ്തു മേ വരണീയഃ സ ഏവ"

മനുഷ്യനെ സമ്പത്തു കൊണ്ട്‌ ഒരിക്കലും തൃപ്തിപ്പെടുത്തുവാന്‍ സാധിക്കില്ല. സമ്പത്തു വേണമെങ്കില്‍ അങ്ങയെ കണ്ടാല്‍ മതിയല്ലൊ, അങ്ങ്‌ എത്രകാലം അധീശനായിരിക്കുന്നുവോ അത്രയും കാലമേ ജീവിച്ചിരിക്കുവാനും കഴിയൂ. അതുകൊണ്ട്‌ എനിക്കു വേണ്ട വരം ഇതു മാത്രം

"അജീര്യതാമമൃതാനാമുപേത്യ
ജീര്യന്‍ മര്‍ത്യഃ ക്വധഃസ്ഥഃപ്രജാനന്‍
അഭിധ്യായന്‍ വര്‍ണ്ണരതിപ്രമോദാന്‍
അതിദീര്‍ഘേ ജീവിതേ കോരമേത"
ജരാനരകള്‍ ബാധിക്കാത്ത - നശിക്കാത്ത സത്യസ്വരൂപം പ്രാപിച്ച ബ്രഹ്മനിഷ്ഠന്മാരെ കണ്ടു മുട്ടിയാല്‍ അവരുടെ പക്കല്‍ നിന്നും, ഭൂമിയില്‍ ജീവിക്കുന്ന ജീര്‍ണ്ണിക്കുന്ന മനുഷ്യന്‍ നശ്വരപദാര്‍ത്ഥങ്ങള്‍ ചോദിച്ചു വാങ്ങുമോ? സ്വര്‍ഗ്ഗീയങ്ങളെന്നു കരുതുന്ന വര്‍ണ്ണപ്പൊലിമയുള്ള വസ്തുക്കളില്‍ ആനന്ദിച്ച്‌ ദീര്‍ഘജീവിതം മേടിക്കുമോ? - അത്‌ വിഡ്ഢിത്തമായിരിക്കും എന്നു സാരം

"യസ്‌മിന്നിദം വിചികിത്സന്തി മൃത്യോ
യത്‌ സാമ്പരായേ മഹതി ബ്രൂഹി നസ്തത്‌
യോയം വരോ ഗൂഢമനുപ്രവിഷ്ടോ
നാന്യം തസ്മാന്നചികേതാ വൃണീതേ"

മരണാനന്തരമുള്ള ജീവന്റെ ഗതിയെ കുറിച്ച ഈ ചോദ്യം ആതജ്ഞാന്ത്തില്‍ വലിയ പ്രയോജനം ഉളവാക്കുനതാണല്ലൊ. ഗൂഢമായ ആത്മാവിനെ സംബന്ധിക്കുന്ന ഈ ജ്ഞാനം അവിടുന്ന്‌ എനിക്കു വെളിപ്പെടുത്തിതരൂ
ഇവ കൂടി വായിക്കുക
ഒന്ന്‌

രണ്ട്‌

മൂന്ന്‌

നാല്‌

അഞ്ച്‌

ആറ്‌

ഏഴ്‌

എട്ട്‌

Monday, September 03, 2007

മരണശേഷം ?

'യേയം പ്രേതേ വിചികിത്സാ മനുഷ്യേ
അസ്തീത്യേകേ നായമസ്തീതി ചൈകേ
ഏതദ്വിദ്യാമനുശിഷ്ടസ്ത്വയാഹം
വരാണാമേഷ വരസ്ത്ര് തീയഃ"

പ്രേതേ മനുഷ്യേ = മരിച്ച മനുഷ്യനെ കുറിച്ച്‌
യാ ഇയം വിചികിത്സാ = പറയപ്പെടുന്ന യാതൊരു ഈ സംശയം
ഏകേ അസ്തി ഇതി =ചിലര്‍ ആത്മാവുണ്ടെന്നും, അതു മറ്റൊരു ദേഹം കൈക്കൊള്ളുമെന്നും പറയുന്നു
ഏകേ നായം അസ്തി ഇതി ച = മറ്റു ചിലര്‍ മരണശേഷം മറ്റൊന്നും അവശേഷിക്കുന്നിലെന്നും പറയുന്നു.
ത്വയാ അനുശിഷ്ടഃ അഹം = അങ്ങയാല്‍ ഉപദേശിക്കപ്പെട്ട ഞാന്‍
ഏതത്‌ വിദ്യാം = ഈ അറിവിനെ വ്യക്തമായി മനസ്സിലാക്കുമാറാകണം
വരാണാം ഏഷ തൃതീയഃ വരഃ= മൂന്നാമതായി ഞാന്‍ ചോദിക്കുന്ന വരം ഇതാണ്‌.
കഠോപനിഷത്തിലെ പ്രസിദ്ധമായ ഒരു ശ്ലോകമാണ്‌ ഇത്‌. ഗൗതമരാജാവിന്റെ പുത്രനായ നചികേതസ്സ്‌ യമനോട്‌ ചോദിക്കുന്ന ചോദ്യം.

ഗൗതമരാജാവ്‌ ഒരു യാഗം നടത്തി ഗോദാനം ചെയ്തു കൊണ്ടിരിക്കുമ്പോള്‍, അതില്‍ ധാരാളം പ്രായം കൂടിയ പശുക്കളെ ദാനം ചെയ്യുന്നതു കണ്ട നചികേതസ്സ്‌, ആ ദാനത്തിലുള്ള ഇഷ്ടക്കേടു കാരണം, പിതാവിന്നടുത്തു ചെന്ന്‌ തന്നെ ആര്‍ക്കാണ്‌ ദാനം ചെയ്യുക എന്നു ചോദിച്ചു.

ആദ്യമൊന്നും മിണ്ടാതിരുന്ന പിതാവിനോട്‌ പലപ്രാവശ്യം ചോദിച്ചപ്പോള്‍ രാജാവ്‌ കോപിച്ച്‌ "നിന്നെ യമരാജനാണ്‌ ദാനം ചെയ്യുന്നത്‌" എന്നു പറഞ്ഞു അത്രെ.

അതു കേട്ട നചികേതസ്സ്‌ പിതാവിന്റെ വാക്കുകള്‍ വ്യര്‍ത്ഥമാകുവാന്‍ പാടില്ല എന്നുറച്ച്‌ സ്വയം യമപുരിയിലെത്തി.

അവിടെ മൂന്നു ദിവസം കാത്തിരുന്ന ശേഷമാണ്‌ യമന്റെ ദര്‍ശനം ഉണ്ടാകുന്നത്‌.
തനിക്കു വേണ്ടി മൂന്നു ദിവസം കാത്തിരുന്നുപവസിച്ച നചികേതസ്സിനോട്‌ സന്തുഷ്ടനായ യമന്‍ മൂന്നു വരങ്ങള്‍ വരിക്കുവാന്‍ ആവശ്യപ്പെട്ടു.

( മൂന്നു ദിവസം കാത്തിരുന്ന്‌ ഉപവസിച്ചു എന്നതിന്‌ ആന്തരാര്‍ത്ഥം ഉണ്ട്‌.-പ്രപഞ്ചം എന്നത്‌ യമഭവനമാണ്‌- അവിടെ രാജാവ്‌ യമനാണ്‌ പിതാവിലൂടെ ജനിച്ചു ജീവന്‍ ഇവിടെ എത്തുന്നത്‌ അജ്ഞാനത്തിന്റെ മൂന്നു മറകളും കൊണ്ടാണ്‌- സ്ഥൂലശരീരം, സൂക്ഷശരീരം, കാരണശരീരം എന്നിവയാണ്‌ അവ. ഈ ദേഹങ്ങളുടെ മറ കാരണം യഥാര്‍ത്ഥ സത്യാനുഭവം സാധ്യമാകുന്നില്ല. മരണത്തിന്റെ വെളിച്ചത്തില്‍ ഈ മൂന്നു ശരീരങ്ങള്‍ക്കും ധന്യത നല്‍കി അവയെ ഒഴിവാക്കി ആത്മാനുഭവം നേടുക എന്നുള്ളതായിരിക്കണം ഓരോ ജീവന്റേയും ലക്ഷ്യം.
അതിന്‌ ഓരോന്നായി രണ്ടു വരങ്ങള്‍ ലഭിച്ച ശേഷം മൂന്നാമതായി ചോദിച്ച വരമാണ്‌ നാം മുകളില്‍ കണ്ടത്‌.ആദ്യത്തെ രണ്ടു വരങ്ങള്‍ കൊണ്ട്‌ സ്ഥൂലസൂക്ഷ്മശരീരങ്ങളുടെ ശാന്തിക്കുള്ള ഉപായം നേടിയ ശേഷം കാരണശരീരശാന്തിക്കുള്ള ഉപായമാണ്‌ ഇവിടെ വരുന്നത്‌.

ആദ്യത്തെ രണ്ടു വരങ്ങളും കര്‍മ്മഫലവുമായി ബന്ധപ്പെട്ടതായതു കൊണ്ടും അനിത്യങ്ങളായതു കൊണ്ടും യമന്‍ വളരെ വേഗം ഉപദേശിക്കുന്നു.
എന്നാല്‍ മൂന്നാമത്തെ ചോദ്യം വന്നപ്പോള്‍ യമന്‍ പെട്ടെന്നൊന്നും ഉത്തരം കൊടുക്കുന്നില്ല. കാരണം-
അതിനുത്തരം മനസ്സിലാകണം എങ്കില്‍ ശിഷ്യന്‌ ചില കഴിവുകള്‍ വേണം. ഈ പ്രപഞ്ചമാണ്‌ എല്ലാം എന്നും ഇവിടെയുള്ള സുഖങ്ങള്‍ അനുഭവിക്കലാണ്‌ ജീവിതലക്ഷ്യം എന്നും വിചാരിക്കുന്നവര്‍ക്ക്‌ അതു മനസ്സിലാവില്ല.
വരാഹാവതാരത്തിന്റെ കഥയില്‍ ഞാന്‍ മുമ്പെഴുതിയതു പോലെ ഭഗവാന്‍ വിസ്‌ഹ്ണു പോലും പന്നി കുടുംബമായി പുളച്ചു മദിച്ചു ജീവിച്ചിരുന്നിടത്തു നിന്നു രക്ഷ പെടുത്തുവാന്‍ പരമശിവന്റെ ശൂലം വേണ്ടി വന്നു. അപ്പോള്‍ പാവം മനുഷ്യരോ?
അപ്പോള്‍ ശിഷ്യന്‌ അതു സ്വീകരിക്കുവാന്‍ വേണ്ട പ്രാപ്തി ഉണ്ടോ എന്നു പരിശോധിക്കുവാന്‍ വേണ്ടി യമധര്‍മ്മന്‍ നടത്തുന്ന പരീക്ഷണങ്ങളും അവക്ക്‌ നചികേതസ്സിന്റെ മറുപടിയും വായിച്ചു പഠിക്കേണ്ടതു തന്നെ ആണ്‌
(ഈ സീരീസിലെ ആശയങ്ങള്‍ക്ക്‌ ശ്രീ ശങ്കരാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യം, പ്രൊഫ ജി ബാലകൃഷ്ണന്‍ നായരുടെവേദാന്തദര്‍ശനം എന്നിവയോട്‌ കടപ്പാട്‌)

will be contd-
ഇവ കൂടി വായിക്കുക
ഒന്ന്‌

രണ്ട്‌

മൂന്ന്‌

നാല്‌

അഞ്ച്‌

ആറ്‌

ഏഴ്‌

എട്ട്‌

ഒന്‍പത്‌

പത്ത്‌