Saturday, August 18, 2007

യുക്തി - yukthivadam conclusion

തുടര്‍ന്ന്‌ ആരും ഒന്നും പറയാതിരിക്കുന്നതുകൊണ്ടും നമുക്കു വേറേ വിഷയത്തിലേക്കു കടക്കാം എന്ന്‌ ശ്രീ KPS പറഞ്ഞതു കൊണ്ടും, ഒരു ചര്‍ച്ച തുടങ്ങിയിട്ട്‌ തുടങ്ങിയ ആള്‍ നിരുത്തരവാദപരമായി ഇട്ടു പോയാലും അതു ചെയ്യുന്നത്‌ ശരി അല്ല എന്നു തോന്നുന്നതിനാലും അല്‍പം കൂടി പറയട്ടെ.

ശ്രീ ബ്രിനോജ്‌ പലതവണകളായി പറഞ്ഞ വാദമുഖങ്ങള്‍ ശ്രദ്ധിക്കാം-
1. "അപ്പോള്‍ പ്രപഞ്ചം എല്ലാക്കാലത്തും നിലനിന്നിരുന്നു എന്നും, നിരന്തരമായ ഊര്‍ജ്ജപിണ്ഡവ്യതിയാനങ്ങള്‍ നടക്കുന്നു എന്നും, അതിന്റെ ഫലമായി പദാര്‍ത്ഥങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നും ചിന്തിക്കുന്നതാണ്‌ കൂടുതല്‍ ലളിതം എന്നെനിക്കു തോന്നുന്നു "
(എല്ലാകാലത്തും നിലനില്‍ക്കുന്നതിനെ ആണ്‌ "അനന്തം" എന്നു പറയുന്നത്‌)

2. "ഇനി പ്രപഞ്ചം അനന്തമാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം പ്രപഞ്ചത്തിന്‌ ഫൈനൈറ്റ്‌ ആയ മാസും എനെര്‍ജിയും ഉണ്ട്‌"
--ഇപ്പോള്‍ എന്താ അഭിപ്രായം മാറ്റിയോ? മാസും എനെര്‍ജിയും മാത്രം പോരാ കാലവും ദേശവും അതായത്‌ time and space കൂടി കണക്കുകൂട്ടണം എന്നറിയില്ലേ? പിന്നെ നിങ്ങളുടെ വ്യക്തിപരമായ വിശ്വാസത്തിന്‌ ഞാന്‍ എതിരല്ല കേട്ടോ.

3.{"നൊw തെ qഉീസ്റ്റിൂന്‍ ഇസ്‌ wഹെതെര്‍ ഉനിവെര്‍സെ ഇസ്‌ എxപന്ദിങ്‌ ഒര്‍ സ്റ്റ്രെറ്റ്ചിങ്‌..അcറ്റുല്ല്യ്‌ തെ ഗലxഇീസ്‌ അരെ എxപന്ദിങ്‌ നൊറ്റ്‌ ത്രൊൂഘ്‌ തെ സ്പcഎ ബുറ്റ്‌ wഇത്‌ തെ സ്പcഎ..തറ്റ്‌ ഇസ്‌ തെ സ്പcഎ ഇസ്‌ അല്‍സൊ എxപന്ദിങ്‌.}.
now the question arises where to the universe expands? whether to nothingness or is there something else outside the universe..this point is still discussed in the science world and the answers and further questions are given below.. 1) there is some space outside the universe..so that univesre can expand to it.. question: then where is the end of that space outside the universe..what are its boundaries.. same question arises when we say that there is " nothing" outside the univesre.. 2)since we are confined to the universe -------"

4. "my universe fills it"
---മുമ്പ്‌ ശാസ്ത്രജ്ഞന്മാര്‍ ചര്‍ച്ച തുടരുന്ന കാര്യമാണ്‌ പറഞ്ഞത്‌ എങ്ങോട്ട്‌ വികസിക്കുവാന്‍ സാധിക്കും അതിന്‌ വെളിയില്‍ സ്ഥലമുണ്ടോ എന്നു തുടങ്ങി. എന്നാല്‍ അവരുടെ ചര്‍ച്ചയുടെ ഫലം വരുന്നതിനു മുമ്പു തന്നെ ഇവിടെ പറയുന്നു അതു മുഴുവനും നിറഞ്ഞതാണെന്ന്‌
5. "Similar fusion reactions occured in the singularity at the start of the universe and when it could not withstand the pressure due to the immense energy produced by the neuclear fusion,it expolded and the explosion is called a big bang"

6."I haven?t said there was nothing before it..The big bang occurred from the singularity and that was the origin of universe that we currently are in."

ഈ രണ്ടു പ്രസ്താവനകളും കൂട്ടി വായിക്കൂ, പ്രപഞ്ചത്തിന്റെ തുടക്കം അപ്പോള്‍ എന്നായിരുന്നു. എന്നും ഒരു singulaarity അതിനു മുമ്പു വേണം അതിനെ ആണ്‌ അനാദി- ആദി ഇല്ലാത്തത്‌ എന്നു പറയുന്നത്‌.
ഇനിയും ധാരാളം ഉണ്ട്‌. തല്‍ക്കാലം ഇത്രയില്‍ നിര്‍ത്തട്ടെ.
പരസ്പരവിരുദ്ധമായി അദ്ദേഹം ഇത്രയും പറഞ്ഞതില്‍ നിന്നും ചുരുങ്ങിയ പക്ഷം ഞാന്‍ പറഞ്ഞ ഒരു point വ്യകതമായിരിക്കുമല്ലൊ- How can somebody say that everything can be rationally explained? - No there are some things which cannot be rationally explained or which are beyond our comprehension. and simply because we cannot comprehend, they need not be false

അതു തന്നെ പ്രപഞ്ചത്തിന്റെ ഉല്‍പത്തിയെ കുറിച്ചാകുമ്പോള്‍ പ്രത്യേകിച്ചും . അവിടെ നമ്മുടെ യുക്തി വിലപ്പോകുന്നില്ല.
അതാണ്‌ ആദ്യം ഞാന്‍ പറഞ്ഞത്‌ മനുഷ്യമനസ്സിന്‌ എല്ലാം ഉള്‍കൊള്ളനുള്ള കഴിവില്ല എന്ന്‌-
ആ പ്രസ്താവനയെ ശ്രീ അശോകും ശ്രീ ബ്ലോഗിളും എങ്ങനെ ആണ്‌ കണ്ടത്‌ എന്നു നോക്കാം

Ashok says"If it is a limitation, that is the limitation of human conception (at least for now).

" Blogle says "Whatever science could not explain yet, let's say we dont know ! "

അതായത്‌ മനുഷ്യമനസ്സിന്റെ പരിമിതികള്‍ കാരണം എന്ന്‌ അശോകും, ശാസ്ത്രത്തിന്‌ വിശദീകരിക്കുവാന്‍ സാധിക്കാത്ത എന്തോ ഉണ്ട്‌ എന്ന്‌ ബ്ലോഗിളും സമ്മതിക്കുന്നു.

ബ്രിനോജിന്റെയും അഭിപ്രായം ആദിയില്‍ ഏകദേശം ഇതു പോലെ തന്നെ ആയിരുന്നു എങ്കിലും പിന്നീട്‌ പറഞ്ഞു പറഞ്ഞ്‌ കാടു കയറി പരസ്പരവിരുദ്ധമായിപ്പോയി എന്നു മാത്രം.
ഈ മൂന്നു പേരുടെയും അഭിപ്രായം ആണ്‌ ശ്രീ KPS പിന്താങ്ങുന്നത്‌ എന്ന്‌ അദ്ദേഹം തുറന്നു സമ്മതിച്ചു.
ഇനി ഞാന്‍ ഒന്നു ചോദിക്കട്ടെ-
അങ്ങനെ മനുഷ്യമനസ്സിനൂ വിശദീകരിക്കുവാന്‍ സാധിക്കുന്നില്ല എങ്കിലും അനന്തമായ ഈ പ്രപഞ്ചം നിലനില്‍ക്കുന്നു. അതിനെ നമുക്കു നിഷേധിക്കുവാന്‍ സാധിക്കില്ല.

ഇതു ഞാന്‍ ചോദിച്ചു- "thus in spite of our inability to comprehend , we are forced to believe that such a phenomenon exists"
(പക്ഷെ ഈ വാക്യത്തെ ബ്രിനോജ്‌ അതി കഠിനമായി തെറ്റിദ്ധരിച്ചു എന്ന്‌ അദ്ദേഹത്തിന്റെ മറുപടിയില്‍ നിന്നും തോന്നുന്നു - കാരണം ഞാന്‍ ദൈവം ഉണ്ട്‌ എന്നാണ്‌ പറഞ്ഞത്‌ എന്ന്‌ തോന്നത്തക്കവണ്ണം ഒരു മറുപടി അദ്ദേഹം എഴുതി.)

അങ്ങനെ നമുക്കു മനസ്സിലാകാത്ത ഒന്നിനെ വളരെ വിഷമത്തോടു കൂടി ആണെങ്കിലും സന്തോഷത്തോടു കൂടി ആയാലും അംഗീകരിക്കേണ്ട ഒരവസ്ഥയിലാണ്‌ നാം.
എങ്കില്‍ KPS നോട്‌ എന്റെ ചോദ്യം ഇതാണ്‌.
1. താങ്കള്‍ക്കു മനസ്സിലായില്ല എന്ന ഒരു വലിയ സത്യം രണ്ടിനുമുണ്ടായിട്ടും താങ്കള്‍ ഒന്നു വിശ്വസിക്കുന്നു , മറ്റൊന്നിനെ എതിര്‍ക്കുന്നു.
2. താങ്കള്‍ക്കു മനസ്സിലായില്ല എന്ന ഒരു കാരണം കൊണ്ടു മാത്രം ഒരു കാര്യം തെറ്റ്‌ ആകുമോ? അഥവാ ആ കാര്യം ലോകത്തില്‍ ഇന്നുള്ള ഒരാള്‍ക്കും മനസ്സിലാകില്ല എന്നുണ്ടോ?
3. ലോകത്തില്‍ ഇന്നുള്ള ഒരാള്‍ക്കും മനസ്സിലായില്ല എന്നതു കൊണ്ട്‌ പണ്ടുണ്ടായിരുന്നവര്‍ക്ക്‌ മനസ്സിലായിരിക്കില്ല എന്നു പറയുവാന്‍ സാധിക്കുമോ?
4. ലോകത്തില്‍ ഇന്നുള്ളവര്‍ക്കും പണ്ടുണ്ടായിരുന്നവര്‍ക്കും മനസിലാകുന്നില്ല എങ്കില്‍ പോലും - ഇനി ഉണ്ടാകുന്നവര്‍ക്ക്‌ ആര്‍ക്കും മനസ്സിലാകില്ല എന്നു പറയുവാന്‍ സാധിക്കുമോ?
("താങ്കളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയുവാന്‍ ഞങ്ങള്‍ അശക്തരാണ്‌, ഭാവിയിലെ സത്യാന്വേഷകര്‍ അക്കാലത്തെ വിശ്വാസികള്‍ക്ക്‌ കുറച്ചു കൂടി തൃപ്തികരമായ ഉത്തരങ്ങള്‍ നല്‍കിയേക്കും") എന്നു താങ്കള്‍ മുമ്പ്‌ എന്നോടു പറഞ്ഞിട്ടുണ്ട്‌ എന്നു കൂടി ഓര്‍ത്തിട്ട്‌ ഈ ചോദ്യങ്ങള്‍ ഒന്നു കൂടി വായിക്കുക.

എങ്കില്‍ താങ്കള്‍ക്കു മനസ്സിലായില്ല എന്നതോ ഇക്കാലത്തു ജീവിച്ചിരിക്കുന്ന ആര്‍ക്കും തന്നെ മനസ്സിലായില്ല എന്നതു കൊണ്ടോ ദൈവം എന്ന വസ്തു ഇല്ലാതിരിക്കണം എന്നില്ല- ചിലപ്പോള്‍ ഉണ്ടായിരിക്കാം ചിലപ്പോള്‍ ഇല്ലായിരിക്കാം.
അത്രയല്ലേ ഉള്ളു.
അതു തീരുമാനം ആകുന്നതിനു മുമ്പ്‌ താങ്കള്‍ക്ക്‌ എന്തു വേണം എങ്കിലും വിശ്വസിക്കാം ഉണ്ടെന്നോ ഇല്ലെന്നോ ഇനി വേറേ വല്ല രീതിയിലോ എന്തും. പക്ഷെ ആ വിശ്വാസം ആണ്‌ ശരി എന്നു പറഞ്ഞ്‌ മറ്റുള്ളവരുടെ മേല്‍ കുതിരകയറുന്നത്‌ താങ്കളുടെ തന്നെ യുക്തി പ്രകാരം ബുദ്ധിമോശമല്ലേ?
വിശ്വാസികള്‍ ആരും താങ്കളോട്‌ വിശ്വസിക്കുവാന്‍ പറയുന്നില്ലല്ലോ.

ഇപ്പറഞ്ഞത്‌ താങ്കള്‍ എഴുതുന്ന series നു മുഴുവനും ബാധകമാണ്‌ എന്നു കൂടി മനസ്സിലാക്കുക.
എല്ലാവര്‍ക്കും നന്ദി.

Link 1
Link 2
Link 3

Wednesday, August 15, 2007

യുക്തിവാദം തെറ്റോ ശരിയോ -annexure

യുക്തിവാദം തെറ്റോ ശരിയോ എന്ന പേരില്‍ ഒരു പോസ്റ്റും അതിനെ തുടര്‍ന്നുള്ള ചര്‍ച്ചയും അവിടെ നടക്കുമ്പോള്‍ ഞാനും എന്റെ ചില ചെറിയ സംശയങ്ങള്‍ ചോദിച്ചു. യുതിയുക്തമായ്‌ ഉത്തരം കാത്തിരിക്കുകയാണ്‌. ഏതായാലും അതു വരെ എന്തെങ്കിലും ചെയ്യണമല്ലൊ.
അതു കൊണ്ട്‌ ഭാരതീയ തത്വശാസ്ത്രത്തില്‍ യുക്തി, തെറ്റ്‌ ശരി ഇവയെ എങ്ങനെ ആണ്‌ കാണുന്നത്‌ എന്നു നോക്കാം.
കര്‍മ്മം എന്നത്‌ തെറ്റ്‌ എന്നോ ശരി എന്നോ നിര്‍വചിക്കുവാന്‍ സാധ്യമല്ല. അത്‌ neutral ആണ്‌. അതിനെ തെറ്റോ ശരിയോ ആക്കുന്നത്‌ അതിനു പിന്നിലുള്ള മനോഭാവമാണ്‌. അത്‌ആയത്‌ എന്തുദ്ദേശിച്ചു കൊണ്ടാണോ ആ കര്‍മ്മം ചെയ്യുന്നത്‌ അതിനനുസരിച്ചിരിക്കും ആ കര്‍മ്മം തെറ്റോ ശരിയോ ആകുന്നത്‌. ഉദാഹരണത്തിന്‌ സമൂഹത്തിനു ദ്രോഹം ചെയ്യുന്ന ഒരാളേ രാജാവ്‌ കൊല്ലുന്നത്‌ ശരിയാണ്‌, അതു പോലെ. കള്ളു കുടിച്ചു കൊണ്ട്‌ അസഭ്യം പറയുകയും , നമ്മുടെ കൂടെ ഉള്ള ഭാര്യയേയോ മകളേയോ കടന്നുപിടിക്കുകയും ചെയ്താല്‍ അന്നേരം, ഗാന്ധിസം പറഞ്ഞു കൊണ്ട്‌ അവന്‌ രണ്ടെണ്ണം പൂശിയില്ലെങ്കില്‍ അതാകും തെറ്റ്‌
ദൈവ വിശ്വാസവും ഇതു പോലെ തന്നെ ആണ്‌.
കോഴിയെ കുരുതി കൊടുത്താല്‍ ദേവീ പ്രസാദിക്കും എന്നോ, കുഞ്ഞുങ്ങളെ ബലി കൊടുത്താല്‍ നിധി ലഭിക്കും എന്നോ, ചൂരലിനടിച്ചാല്‍ പ്രേതബാധ ഒഴിയും എന്നോ ഒക്കെ പറയുന്നത്‌ Criminal കുറ്റം തന്നെ ആണ്‌. അതിനെതിരേ പ്രതികരിക്കേണ്ടതും ആണ്‌.
അമ്പലത്തില്‍ വഴിപാടു കൊടുത്താല്‍ കാര്യം സാധിക്കും എന്നു വിശ്വസിച്ച്‌ - ദൈവത്തിനെ കൈക്കൂലിക്കാരനാക്കുന്നതും , ഒരു മൂന്നാമന്റെ recommendation പ്രകരം പ്രവര്‍ത്തിക്കുന്നവനുമായ ദൈവത്തെ ആരാധിക്കുന്നവനും ചെയ്യുന്നത്‌ അജ്‌ഞതയാണ്‌. അവര്‍ക്ക്‌ ജ്ഞാനമാണ്‌ കൊടുക്കേണ്ടത്‌
പക്ഷെ-
സന്ധ്യ നേരത്ത്‌ ഒരാളൊരു വിഗ്രഹത്തിനു മുമ്പില്‍ നിലവിളക്കു കൊളുത്തി വച്ച്‌ അതിനടുത്തിരുന്ന്‌ കുറച്ചു നേരം നാമം ജപിച്ചാല്‍, വിഗ്രഹത്തിന്‌ ശക്തിയില്ല , താന്‍ കാണിക്കുന്നത്‌ അന്ധവിശ്വാസമാണ്‌ , ആവിഗ്രഹം ഭഞ്ജിക്കണം എന്നൊക്കെ പറഞ്ഞാല്‍ അതു കൊള്ളരുതാഴികയാണ്‌.
ഭഗവദ്‌ ഗീത എന്ന ഒരു ഗ്രന്ഥമുണ്ട്‌ ഹിന്ദുക്കളുടെ. അതില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്‌ ഉപദേശം കൊടുത്തു കഴിഞ്ഞ്‌ പറയുന്ന ഒരു വാചകം ഉണ്ട്‌
"വിമൃശ്യൈതദേശേഷേണ യഥേഛസി തഥാ കുരു"
ഏതദ്‌= ഞാന്‍ ഈ പറഞ്ഞത്‌
അശേഷേണ= അശേഷമാകും വണ്ണം - അതായത്‌ ഒട്ടും ബാക്കിവയ്ക്കാത്‌ - മുഴുവനും
വിമൃശ്യ = വിമര്‍ശനബുദ്ധിയോടു കൂടി പഠിച്ച ശേഷം- അതായത്‌ എന്തെങ്കിലും കുറവുണ്ടെങ്കില്‍ അതു വിമര്‍ശിച്ച്‌ തെറ്റു തിരുത്തി പഠിച്ച ശേഷം
യഥാ ഇഛസി = നിനക്ക്‌ എന്താണൊ ഇഷ്ടമായി തോന്നുന്നത്‌ - നിനക്കു ശരി എന്താണ്‌ എന്നു തോന്നുന്നുവോ അത്‌
തഥ കുരു = അപ്രകാരം അനുഷ്ഠിക്കുക.
നാം പറയുവാനോ പ്രവര്‍ത്തിക്കുവാനോ പോകുന്ന വിഷയം എത്ര വിശദമായി പഠിക്കണം എന്നും നോക്കുക.
ഇതിലും വലിയ യുക്തിവാദം എവിടെ എങ്കിലും ഉണ്ടെങ്കില്‍ ഒന്നു പറഞ്ഞ്‌ തന്നാല്‍ കൊള്ളാം

Monday, August 13, 2007

യുക്തിവാദം - comment

പ്രിയ ബൂര്‍ഷ്വാസീ,

ദീര്‍ഘമായ കമന്റ്‌ വളരെ ഇഷ്ടപ്പെട്ടു. അതിന്‌ മറുപടി അവിടെ ഇടൂവാന്‍ സാധിക്കാത്തതിനാല്‍ ഇവിടെ ഇടുന്നു.

എല്ലാം മനുഷ്യമനസ്സിന്ന്‌ മനസ്സിലാകത്തക്കവണ്ണം വ്യക്തമായി നിര്‍വചിക്കുവാന്‍ സാധിക്കുകയില്ല എന്നത്‌ "infinity"യുടെ ഉദാഹരണത്തില്‍ നിന്നും വ്യക്തമാണ്‌.

പ്രപഞ്ചം എന്നത്‌ ആദിയും അന്തവും ഇല്ലാത്ത ശൂന്യതയിലാണ്‌ നിലനില്‍ക്കുന്നത്‌ എന്നു പറഞ്ഞാലോ ആ ശൂന്യതയും കൂടി ചേര്‍ന്നതാണൊ എന്നും പറഞ്ഞാല്‍ അതിന്റെ ആദിയില്ലാത്തതും അന്തമില്ലാത്തതും ആയ അവസ്ഥ മനുഷ്യംഅനസ്സിന്റെ comprehension ന്‌ അതീതമാണ്‌.

അപ്പോള്‍ നാം ചിന്തിക്കുന്നത്‌ എന്തും ഒരു പരിമിതിക്കുള്ളില്‍ നിന്നാകാനേ സാധിക്കൂ എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌.
മറ്റൊരുദാഹരണം പറയാം.
കണക്കില്‍ നിന്ന്‌
suppose a = b
then

square of a = ab

square of a - square of b = ab - square of b (equals subtracted from both sides)
or (a + b) (a - b) =b (a - b)(expanding using identity)

then deviding both sides by equals (a + b) (a - b)/ (a - b)= b (a - b) / ( a- b)
deviding both sides by (a - b) we get (a + b) = b {in the beginning it was a = b

ഇപ്പോള്‍ നിങ്ങള്‍ പറയും "ഹേയ്‌ അതു തെറ്റാണ്‌, നിങ്ങള്‍ 0 ഡിവിഷന്‍ ഉപയോഗിച്ചു. -- "
അതേ ഞാന്‍ അംഗീകരിച്ചു.

കണക്ക്‌ ഒരു ശാസ്ത്രമാണ്‌ പക്ഷേ അതു ശരിയാകണമെങ്കില്‍ ചില ഉപാധികള്‍ക്കുള്ളില്‍ നിന്നു കൊണ്ട്‌ വേണം പ്രവര്‍ത്തിക്കാന്‍. ഉപാധികള്‍ക്കപ്പുറം അതു തെറ്റിപ്പോകുന്നു.

അതുകൊണ്ടു തന്നെ ആണ്‌ മൂര്‍ത്തിയുടെ ചോദ്യത്തിന്‌ അതിനു താങ്കള്‍ പറഞ്ഞ മറുപടിയും ഉണ്ടായത്‌ താങ്കള്‍ ആ പരിമിതി നിര്‍വചിച്ചു. അപ്പോള്‍ ഉത്തരം ഉണ്ടായി.

' എല്ലാം' എന്നു പറഞ്ഞാല്‍ പരിമിതികള്‍ ഇല്ലാത്തതാണ്‌.

ഇനി കര്‍മ്മഫലത്തിന്റെ കാര്യം എടുക്കാം. ഈജന്മത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫല അനുഭവിച്ചു തീര്‍ക്കുവാന്‍ ഈ ജന്മത്തു സാധിച്ചില്ലെങ്കില്‍ അതിന്റെ ബാക്കി അടൂത്ത ജന്മത്തില്‍ അനുഭവിക്കേണ്ടി വരും. അത്‌ സത്യം തന്നെ ആണ്‌.

അപ്പോള്‍ പുനര്‍ജന്മം തന്നെ ഇല്ല എന്നുള്ള വാദം വരും. അതൊക്കെ വിശദന്മായി ചര്‍ച്ച ചെയ്യണം എങ്കില്‍ ഞാന്‍ തയ്യാറാണ്‌. (പക്ഷെ ഇതു പോലൊരു വേദിയ്ക്കു പകരം മെയില്‍ വഴിയായിരിക്കും നല്ലത്‌. ) ഒരു ചെറിയ ഉദാഹരണം പറയട്ടെ- താങ്കള്‍ പറഞ്ഞ ഒരു വരി- "എലാക്കാലത്തും നിലനിന്നിരുന്നു എന്നും നിരന്തരമായ ഊര്‍ജ്ജപിണ്ഡവ്യതിയാനങ്ങള്‍ നടക്കുന്നു എന്നും അതിന്റെ ഫലമായി പദാര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നു--"

ഈ പദാര്‍ത്ഥങ്ങള്‍ എപ്പോഴും പുതിയതു തന്നെ ആണോ അതായത്‌ മുമ്പുണ്ടായിട്ടില്ലാത്തത്‌, അതോ മുമ്പുണ്ടായിരുന്നവയും ഉണ്ടാകുമോ?

അഥവാ മുമ്പുണ്ടായവ വീണ്ടും ഉണ്ടാകുന്നു എങ്കില്‍ അതിനെ അല്ലെ അതിന്റെ പുനര്‍ജ്ജന്മം എന്നു പറയുന്നത്‌.

matter can neither be created nor destroyed - but can only be converted to energy and vice verza-ഇതു പുനര്‍ജ്ജന്മത്തിനെ തന്നെ അല്ലേ പറയുന്നത്‌?
(യഥാര്‍ത്ഥത്തില്‍ മനുഷ്യനെ കുറിച്ചോ ജീവജാലങ്ങളെ കുറിച്ചോ പറയുമ്പോള്‍ ആത്മാവ്‌ തുടങ്ങിയ വിഷ്യങ്ങള്‍ വരുമതാണ്‌ ഞാന്‍ പറഞ്ഞത്‌ വേണം എങ്കില്‍ വിശദമായി തന്നെ നമുക്ക്‌ വേറേ ചര്‍ച്ച ചെയ്യാം).

ഇനി സൃഷ്ടിക്കു മുമ്പ്‌ ഒന്നും ഇല്ല എന്നും അതിനു ശേഷം ദൈവം ഉണ്ടാകുവാന്‍ കാര്യം ഇല്ല പ്രപഞ്ചം ആണുണ്ടായത്‌ എന്നും പറഞ്ഞിടത്ത്‌-

സ്വയംഭൂ ആയി ഏതെങ്കിലും ഒന്നുണ്ടാകും മറ്റൊന്നുണ്ടാകില്ല എന്നു പറയുന്നത്‌ യുക്തിക്കു നിരക്കാത്തതാണ്‌. കാരണം ഏന്തുണ്ടാകണം എന്നു തീരുമാനിക്കുന്ന intelligence എങ്കിലും ആദ്യം ഉണ്ടാകണം
ആ intelligence നെ ആണ്‌ ബ്രഹ്മം എന്നു അദ്വൈതം വിളിക്കുന്നത്‌ അതു തന്നെ ആണ്‌ അതല്ലാതെ പ്രപഞ്ചം എന്നു വേറെ ഒരു വസ്തു ഇല്ല എന്നും അദ്വൈതം പറയുന്നു. ഇക്കാണുന്ന പ്രപഞ്ചം മുഴുവനും അതു തന്നെ ആണ്‌.

ഇനി ഈ പരഞ്ഞ വസ്തുതകളെല്ലാം വിശദന്മായി പ്രതിപാദിക്കുന്ന ഭാരതീയ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു എങ്കില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതായേനേ എന്ന വാക്കുകള്‍ യുക്തിവാദം എന്ന പേരില്‍; മറ്റൊരു വാദത്തിന്റെ തന്നെ അനാവശ്യകതയെ അല്ലേ കാണിക്കുന്നത്‌? കൂടുതല്‍ നല്ലത്‌ വസ്റ്റ്‌ഹു നിഷ്ഠമായി പഠിപ്പിച്ചിരുന്ന പഴയ പാഠങ്ങള്‍ ഒന്നു കൂടി നന്നായി അഭ്യസിപ്പിക്കുകയല്ലേ?
ശങ്കരാചാര്യരെ പോലും തങ്ങളൂടെ കൂടെ കൂട്ടാതിരുന്ന പഴയ ബ്രാഹ്മണര്‍ കാണിച്ചു വച്ച അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും സമൂഹത്തില്‍ നിന്നൊഴിവാക്കുവാന്‍ ഇത്തരം ചര്‍ച്ചകള്‍ സഹായിക്കും എങ്കില്‍ എത്ര നന്നായിരുന്നു.

Conclusion Post added later

തുടര്‍ന്ന്‌ ആരും ഒന്നും പറയാതിരിക്കുന്നതുകൊണ്ടും നമുക്കു വേറേ വിഷയത്തിലേക്കു കടക്കാം എന്ന്‌ ശ്രീ KPS പറഞ്ഞതു കൊണ്ടും, ഒരു ചര്‍ച്ച തുടങ്ങിയിട്ട്‌ തുടങ്ങിയ ആള്‍ നിരുത്തരവാദപരമായി ഇട്ടു പോയാലും അതു ചെയ്യുന്നത്‌ ശരി അല്ല എന്നു തോന്നുന്നതിനാലും അല്‍പം കൂടി പറയട്ടെ.

ശ്രീ ബ്രിനോജ്‌ പലതവണകളായി പറഞ്ഞ വാദമുഖങ്ങള്‍ ശ്രദ്ധിക്കാം-
1. "അപ്പോള്‍ പ്രപഞ്ചം എല്ലാക്കാലത്തും നിലനിന്നിരുന്നു എന്നും, നിരന്തരമായ ഊര്‍ജ്ജപിണ്ഡവ്യതിയാനങ്ങള്‍ നടക്കുന്നു എന്നും, അതിന്റെ ഫലമായി പദാര്‍ത്ഥങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നും ചിന്തിക്കുന്നതാണ്‌ കൂടുതല്‍ ലളിതം എന്നെനിക്കു തോന്നുന്നു "
(എല്ലാകാലത്തും നിലനില്‍ക്കുന്നതിനെ ആണ്‌ "അനന്തം" എന്നു പറയുന്നത്‌)

2. "ഇനി പ്രപഞ്ചം അനന്തമാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം പ്രപഞ്ചത്തിന്‌ ഫൈനൈറ്റ്‌ ആയ മാസും എനെര്‍ജിയും ഉണ്ട്‌"
--ഇപ്പോള്‍ എന്താ അഭിപ്രായം മാറ്റിയോ? മാസും എനെര്‍ജിയും മാത്രം പോരാ കാലവും ദേശവും അതായത്‌ time and space കൂടി കണക്കുകൂട്ടണം എന്നറിയില്ലേ? പിന്നെ നിങ്ങളുടെ വ്യക്തിപരമായ വിശ്വാസത്തിന്‌ ഞാന്‍ എതിരല്ല കേട്ടോ.

3. "Now the question is whether the universe is expanding or stretching.. actually the galaxies are expanding not through the space but with the space.. that is the space is also expanding

now the question arises where to the universe expands? whether to nothingness or is there something else outside the universe..this point is still discussed in the science world and the answers and further questions are given below.. 1) there is some space outside the universe..so that univesre can expand to it.. question: then where is the end of that space outside the universe..what are its boundaries.. same question arises when we say that there is " nothing" outside the univesre.. 2)since we are confined to the universe -------"

4. "my universe fills it"

---മുമ്പ്‌ ശാസ്ത്രജ്ഞന്മാര്‍ ചര്‍ച്ച തുടരുന്ന കാര്യമാണ്‌ പറഞ്ഞത്‌ എങ്ങോട്ട്‌ വികസിക്കുവാന്‍ സാധിക്കും അതിന്‌ വെളിയില്‍ സ്ഥലമുണ്ടോ എന്നു തുടങ്ങി. എന്നാല്‍ അവരുടെ ചര്‍ച്ചയുടെ ഫലം വരുന്നതിനു മുമ്പു തന്നെ ഇവിടെ പറയുന്നു അതു മുഴുവനും നിറഞ്ഞതാണെന്ന്‌
5. "Similar fusion reactions occured in the singularity at the start of the universe and when it could not withstand the pressure due to the immense energy produced by the neuclear fusion,it expolded and the explosion is called a big bang"

6."I haven?t said there was nothing before it..The big bang occurred from the singularity and that was the origin of universe that we currently are in."

ഈ രണ്ടു പ്രസ്താവനകളും കൂട്ടി വായിക്കൂ, പ്രപഞ്ചത്തിന്റെ തുടക്കം അപ്പോള്‍ എന്നായിരുന്നു. എന്നും ഒരു singulaarity അതിനു മുമ്പു വേണം അതിനെ ആണ്‌ അനാദി- ആദി ഇല്ലാത്തത്‌ എന്നു പറയുന്നത്‌.
ഇനിയും ധാരാളം ഉണ്ട്‌. തല്‍ക്കാലം ഇത്രയില്‍ നിര്‍ത്തട്ടെ.
പരസ്പരവിരുദ്ധമായി അദ്ദേഹം ഇത്രയും പറഞ്ഞതില്‍ നിന്നും ചുരുങ്ങിയ പക്ഷം ഞാന്‍ പറഞ്ഞ ഒരു point വ്യകതമായിരിക്കുമല്ലൊ- How can somebody say that everything can be rationally explained? - No there are some things which cannot be rationally explained or which are beyond our comprehension. and simply because we cannot comprehend, they need not be false

അതു തന്നെ പ്രപഞ്ചത്തിന്റെ ഉല്‍പത്തിയെ കുറിച്ചാകുമ്പോള്‍ പ്രത്യേകിച്ചും . അവിടെ നമ്മുടെ യുക്തി വിലപ്പോകുന്നില്ല.
അതാണ്‌ ആദ്യം ഞാന്‍ പറഞ്ഞത്‌ മനുഷ്യമനസ്സിന്‌ എല്ലാം ഉള്‍കൊള്ളനുള്ള കഴിവില്ല എന്ന്‌-
ആ പ്രസ്താവനയെ ശ്രീ അശോകും ശ്രീ ബ്ലോഗിളും എങ്ങനെ ആണ്‌ കണ്ടത്‌ എന്നു നോക്കാം

Ashok says"If it is a limitation, that is the limitation of human conception (at least for now).

" Blogle says "Whatever science could not explain yet, let's say we dont know ! "

അതായത്‌ മനുഷ്യമനസ്സിന്റെ പരിമിതികള്‍ കാരണം എന്ന്‌ അശോകും, ശാസ്ത്രത്തിന്‌ വിശദീകരിക്കുവാന്‍ സാധിക്കാത്ത എന്തോ ഉണ്ട്‌ എന്ന്‌ ബ്ലോഗിളും സമ്മതിക്കുന്നു.

ബ്രിനോജിന്റെയും അഭിപ്രായം ആദിയില്‍ ഏകദേശം ഇതു പോലെ തന്നെ ആയിരുന്നു എങ്കിലും പിന്നീട്‌ പറഞ്ഞു പറഞ്ഞ്‌ കാടു കയറി പരസ്പരവിരുദ്ധമായിപ്പോയി എന്നു മാത്രം.
ഈ മൂന്നു പേരുടെയും അഭിപ്രായം ആണ്‌ ശ്രീ KPS പിന്താങ്ങുന്നത്‌ എന്ന്‌ അദ്ദേഹം തുറന്നു സമ്മതിച്ചു.
ഇനി ഞാന്‍ ഒന്നു ചോദിക്കട്ടെ-
അങ്ങനെ മനുഷ്യമനസ്സിനൂ വിശദീകരിക്കുവാന്‍ സാധിക്കുന്നില്ല എങ്കിലും അനന്തമായ ഈ പ്രപഞ്ചം നിലനില്‍ക്കുന്നു. അതിനെ നമുക്കു നിഷേധിക്കുവാന്‍ സാധിക്കില്ല.

ഇതു ഞാന്‍ ചോദിച്ചു- "thus in spite of our inability to comprehend , we are forced to believe that such a phenomenon exists"
(പക്ഷെ ഈ വാക്യത്തെ ബ്രിനോജ്‌ അതി കഠിനമായി തെറ്റിദ്ധരിച്ചു എന്ന്‌ അദ്ദേഹത്തിന്റെ മറുപടിയില്‍ നിന്നും തോന്നുന്നു - കാരണം ഞാന്‍ ദൈവം ഉണ്ട്‌ എന്നാണ്‌ പറഞ്ഞത്‌ എന്ന്‌ തോന്നത്തക്കവണ്ണം ഒരു മറുപടി അദ്ദേഹം എഴുതി.)

അങ്ങനെ നമുക്കു മനസ്സിലാകാത്ത ഒന്നിനെ വളരെ വിഷമത്തോടു കൂടി ആണെങ്കിലും സന്തോഷത്തോടു കൂടി ആയാലും അംഗീകരിക്കേണ്ട ഒരവസ്ഥയിലാണ്‌ നാം.
എങ്കില്‍ KPS നോട്‌ എന്റെ ചോദ്യം ഇതാണ്‌.

1. താങ്കള്‍ക്കു മനസ്സിലായില്ല എന്ന ഒരു വലിയ സത്യം രണ്ടിനുമുണ്ടായിട്ടും താങ്കള്‍ ഒന്നു വിശ്വസിക്കുന്നു , മറ്റൊന്നിനെ എതിര്‍ക്കുന്നു.

2. താങ്കള്‍ക്കു മനസ്സിലായില്ല എന്ന ഒരു കാരണം കൊണ്ടു മാത്രം ഒരു കാര്യം തെറ്റ്‌ ആകുമോ? അഥവാ ആ കാര്യം ലോകത്തില്‍ ഇന്നുള്ള ഒരാള്‍ക്കും മനസ്സിലാകില്ല എന്നുണ്ടോ?

3. ലോകത്തില്‍ ഇന്നുള്ള ഒരാള്‍ക്കും മനസ്സിലായില്ല എന്നതു കൊണ്ട്‌ പണ്ടുണ്ടായിരുന്നവര്‍ക്ക്‌ മനസ്സിലായിരിക്കില്ല എന്നു പറയുവാന്‍ സാധിക്കുമോ?

4. ലോകത്തില്‍ ഇന്നുള്ളവര്‍ക്കും പണ്ടുണ്ടായിരുന്നവര്‍ക്കും മനസിലാകുന്നില്ല എങ്കില്‍ പോലും - ഇനി ഉണ്ടാകുന്നവര്‍ക്ക്‌ ആര്‍ക്കും മനസ്സിലാകില്ല എന്നു പറയുവാന്‍ സാധിക്കുമോ?

("താങ്കളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയുവാന്‍ ഞങ്ങള്‍ അശക്തരാണ്‌, ഭാവിയിലെ സത്യാന്വേഷകര്‍ അക്കാലത്തെ വിശ്വാസികള്‍ക്ക്‌ കുറച്ചു കൂടി തൃപ്തികരമായ ഉത്തരങ്ങള്‍ നല്‍കിയേക്കും") എന്നു താങ്കള്‍ മുമ്പ്‌ എന്നോടു പറഞ്ഞിട്ടുണ്ട്‌ എന്നു കൂടി ഓര്‍ത്തിട്ട്‌ ഈ ചോദ്യങ്ങള്‍ ഒന്നു കൂടി വായിക്കുക.

എങ്കില്‍ താങ്കള്‍ക്കു മനസ്സിലായില്ല എന്നതോ ഇക്കാലത്തു ജീവിച്ചിരിക്കുന്ന ആര്‍ക്കും തന്നെ മനസ്സിലായില്ല എന്നതു കൊണ്ടോ ദൈവം എന്ന വസ്തു ഇല്ലാതിരിക്കണം എന്നില്ല- ചിലപ്പോള്‍ ഉണ്ടായിരിക്കാം ചിലപ്പോള്‍ ഇല്ലായിരിക്കാം.
അത്രയല്ലേ ഉള്ളു.
അതു തീരുമാനം ആകുന്നതിനു മുമ്പ്‌ താങ്കള്‍ക്ക്‌ എന്തു വേണം എങ്കിലും വിശ്വസിക്കാം ഉണ്ടെന്നോ ഇല്ലെന്നോ ഇനി വേറേ വല്ല രീതിയിലോ എന്തും. പക്ഷെ ആ വിശ്വാസം ആണ്‌ ശരി എന്നു പറഞ്ഞ്‌ മറ്റുള്ളവരുടെ മേല്‍ കുതിരകയറുന്നത്‌ താങ്കളുടെ തന്നെ യുക്തി പ്രകാരം ബുദ്ധിമോശമല്ലേ?
വിശ്വാസികള്‍ ആരും താങ്കളോട്‌ വിശ്വസിക്കുവാന്‍ പറയുന്നില്ലല്ലോ.

ഇപ്പറഞ്ഞത്‌ താങ്കള്‍ എഴുതുന്ന series നു മുഴുവനും ബാധകമാണ്‌ എന്നു കൂടി മനസ്സിലാക്കുക.
എല്ലാവര്‍ക്കും നന്ദി.

Sunday, August 12, 2007

ധനം

എന്താണ്‌ ധനം?

വിശുദ്ധര്‍ക്കു ദാനം കൊടുക്കുന്ന പങ്കും
തനിക്കൂണിനന്നന്നെടുക്കുന്ന പങ്കും
കണക്കാക്കിടാം വിത്തമായ്‌ ബാക്കിയെല്ലാം
സ്വരൂപിച്ചു കാക്കുന്നിതാര്‍ക്കോ മുടിക്കാന്‍

പണ്ട്‌ ആരോ എഴുതിയ ശ്ലോകമാണ്‌. പക്ഷെ അതു കേട്ടപ്പോള്‍ അതിന്റെ ആശയവ്യാപ്തിയില്‍ അതിശയം തോന്നി അതു കൊണ്ട്‌ എല്ലാവര്‍ക്കുമായി പോസ്റ്റുന്നു.
അര്‍ത്ഥം വ്യക്തമാണല്ലൊ.