Wednesday, December 04, 2013

ആയുർവേദം റിസർച്ച്

ആയുർവേദ മരുന്നുകൾ ശരീരത്തിൽ പ്രവർത്തിക്കുന്നത്  ആധുനിക രീതിയിൽ വിശദീകരിക്കാനുള്ള റിസർച്ച് ചെയ്യണം എന്ന് പറഞ്ഞ് കുറെ "ആയുർവേദ" ക്കാർ നിലവിളിക്കുന്നത് കാണുന്നു

ഈ റിസർച്ച് എന്നൊക്കെ പറയുന്ന സാധനം മിടൂക്കന്മാർ ചെയ്യേണ്ട പണീ അല്ലെ

ആധുനികശാസ്ത്രം ഓരോ മരുന്നും ചെടിയും ഒക്കെ എങ്ങനെ ഒക്കെ ആണ് പ്രവർത്തിക്കുന്നത് എന്നറിയാൻ അവരുടെതായ രീതിയിൽ നല്ലപോലെ റിസർച്ച് ചെയ്യുന്നുണ്ട് - അതിന് മിടൂക്കന്മാർ ആവശ്യത്തിനുണ്ട് താനും

ഇനി
"ആയുർവേദം പഠിക്കാൻ പോകുന്നതിന് മുൻപ് അത് ഇത്ര നിലവാരം കുറഞ്ഞതാണെന്ന് അറിഞ്ഞിരുന്നില്ല. അതു കൊണ്ട് സർക്കാർ അവർക്ക് നഷ്ടപരിഹാരം നൽകണം"

എന്ന് ഒരു കൂട്ടർ

ഹ ഹ പഠിക്കാൻ  പോകുന്നതിന് മുൻപ് ആ പഠിക്കേണ്ട സാധനം എന്താണെന്നു പോലും വിവരം ഇല്ലാത്ത "മിടൂക്കന്മാർ" റിസർച്ച് ചെയ്യുന്നത് എന്ത് സൂത്രം ആയിരിക്കുമൊ?


ഈ മിടൂക്കന്മാർ തന്നെ  എഴുതിയ ഓരോരൊ വാചകങ്ങൾ വായിച്ച് കോരിത്തരിച്ച് ആണ് ഇങ്ങനെ ഒക്കെ തോന്നി പോയത്

ഒരു സാമ്പിൾ  "എനിക്ക് രാഷ്ട്രീയം ആണ് ആദ്യം , പിന്നെയെ ഉള്ളു ആയുർവേദം"

വേറൊന്ന് "കളക്റ്ററെറ്റിനു മുന്നിൽ സമരം ആയിരുന്നു പ്രധാനം . പരീക്ഷ അടുക്കുമ്പോൾ കുറെ ശ്ലോകം കാണാതെ  പഠിക്കലായിരുന്നു ആയുർവേദപഠനം"

മറ്റൊന്ന് "ഗവേഷണം എന്നു കേള്ക്കുമ്പോൾ എന്റെയും ഭാര്യയുടെയും പിജി ഗവേഷണപ്രബന്ധങ്ങൾ എന്റെ മേശപ്പുറത്തിരുന്ന് ചിരിക്കുന്നു"

എന്റെ പൊന്നു മാഷന്മാരെ  ഇതൊക്കെ വായിച്ചിട്ട് അനേകം ആളുകൾ വേറെയും ചിരിക്കുന്നു.

Tuesday, November 26, 2013

ശ്രീ അഭിജിതിന്‌ മറുപടി

ഡോ അഭിജിത്‌ ഇപ്പോള്‍ പറഞ്ഞതു പോലെ അല്ലല്ലൊ മുന്‍പ്‌ പല ചര്‍ച്ചകളിലും വന്ന വാദമുഖങ്ങള്‍. അതു കൊണ്ടു തന്നെ ആയിരുന്നല്ലൊ ഞാന്‍ ആ ഗ്രൂപ്പ്‌ തന്നെ വിട്ടു പോന്നതും.

ഇപ്പോള്‍ പറഞ്ഞത്‌ വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തന്നെ ഒരു സംശയവും ഇല്ല.

ഈ വിഷയം കുറച്ച്‌ ആഴത്തില്‍ തന്നെ നോക്കാം

"പഠിക്കുന്നത്‌ വ്യക്തവും"

വ്യക്തമായി പഠിപ്പിക്കണം എങ്കില്‍ ആയുര്‍വേദത്തിനെ പറ്റി തന്നെ അതുപോലെ അഗാധമായ അറിവുള്ളവര്‍ ആയിരിക്കണം പഠിപ്പിക്കുന്നത്‌. വേണ്ടെ?

ഞങ്ങള്‍ പഠിക്കാന്‍ കയറുമ്പോള്‍ കോട്ടക്കല്‍ ആയുര്‍വേദ കോളേജില്‍ ഡിപ്ലോമ ആയിരുന്നു ഉണ്ടായിരുന്നത്‌. ഞങ്ങള്‍ ആദ്യ ഡിഗ്രി ബാച്ച്‌.

ഡിഗ്രി വരുന്നതിനു മുന്‍പ്‌ പഠിപ്പിക്കാന്‍ ഡിഗ്രിക്കാര്‍ വേണം എന്ന നിര്‍ബന്ധം ഇല്ലായിരുന്നു.

അതു കൊണ്ടു തന്നെ ഞങ്ങള്‍ക്ക്‌ നല്ല നല്ല ഗുരുനാഥന്മാര്‍ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ വരവോടു കൂടി തിരുവനന്തപുരത്തും മറ്റും നിന്ന് ഡിഗ്രിക്കാരും പഠിപ്പിക്കാനെത്തി

ആദ്യം അവര്‍ ഞങ്ങളെ പഠിപ്പിക്കാന്‍ ശ്രമിച്ചത്‌ ആയുര്‍വേദം അല്ലായിരുന്നു - പിന്നെയൊ വെളുത്ത കോട്ടിടീക്കാന്‍ ആയിരുന്നു- ഞങ്ങളുടെ അടൂത്ത്‌ അത്‌ വിലപ്പോയില്ലായിരുന്നു എങ്കിലും.

ഈ രണ്ടു കൂട്ടരുടെയും വ്യത്യാസം മനസിലാക്കിയ ഞങ്ങള്‍ ചികില്‍സിതം മൂന്നാം പേപ്പര്‍ വരെ ആ പഴയ വയസന്മാരെ കൊണ്ടു തന്നെ പഠിപ്പിക്കണം എന്ന് വാശി പിടിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു.

ശാരീരത്തിലെ അനാറ്റമിയും ഫോറെന്‍സിക്‌ മെഡിസിനും മറ്റും മാത്രം പുതിയ ഡിഗ്രിക്കാരെ കൊണ്ടും

എന്നാല്‍ പിന്നീട്‌ വന്ന കാലത്ത്‌ ഡിഗ്രിക്കാര്‍ക്കല്ലാതെ സാറാകാന്‍ പറ്റില്ലല്ലൊ.

അവര്‍ക്കാണെങ്കില്‍ കോട്ടിടാനും സ്റ്റെത്തെടുക്കാനും ആണ്‌ കൂടുതല്‍ ഇഷ്ടം എങ്കില്‍?

എന്റെ ഒപ്പം പഠിച്ച്‌ ഒരു ഡോ ശങ്കരന്‍ ഉണ്ടായിരുന്നു - കേട്ടിട്ടുണ്ടാകും അദ്ദേഹത്തെ പറ്റി ഡോ ജയന്‍ എഴുതിയ പോസ്റ്റ്‌ ഒന്ന് വായിച്ചു നോക്കൂ.

ഞാനും എഴുതിയിരുന്നു.

എന്റെ ജ്യേഷ്ഠന്റെ മകള്‍ക്ക്‌ കുട്ടികള്‍ ഇല്ലാതിരുന്നിട്ട്‌ ചികില്‍സക്ക്‌ അദ്ദേഹത്തിന്റെ അടുത്തേക്കായിരുന്നു ഞാനും പറഞ്ഞു വിട്ടത്‌.

ഇപ്പോള്‍ അദ്ദേഹം ജീവനോടെ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ മകളുടെ അടൂത്തേക്ക്‌ ചികില്‍സക്ക്‌ പറഞ്ഞു വിടാന്‍ എനിക്ക്‌ യാതൊരു സംശയവും ഇല്ല. ആ കുട്ടി എന്റെ മകനെക്കാള്‍ ഇളയവള്‍ ആണെങ്കില്‍ കൂടി.

ഈ ഡോ ശങ്കരന്‍ ത്രിപ്പൂണിത്തുറയില്‍ ജോലി ചെയ്തിരുന്ന കാലത്ത്‌ ( അന്ന് കുറച്ച്‌ നാള്‍ ഞാനും അവിടെ ഉണ്ടായിരുന്നു) നിങ്ങള്‍ പറയുന്ന ഇതെ പ്രശ്നം എന്നോട്‌ പറഞ്ഞിരുന്നു.

പിള്ളേര്‍ക്ക്‌ മോഡേണ്‍ ആണ്‌ അറിയേണ്ടത്‌.
അതിനു വേണ്ടി കുറച്ച്‌ മോഡേണ്‍ പഠിക്കാനുള്ള താല്‍പര്യവും പ്രകടിപ്പിച്ചു.

അന്ന് ഞാന്‍ അദ്ദേഹത്തെ നിരുത്സാഹപ്പെടൂത്തുകയാണ്‍ ഉണ്ടായത്‌. അദ്ദേഹം മോഡേണ്‍ പഠിച്ചാല്‍ എനിക്ക്‌ നഷ്ടം വരും എന്നോര്‍ത്തല്ല - സമൂഹത്തിന്‍ ഒരു നല്ല ആയുര്‍വേദ വിദഗ്ദ്ധനെ നഷ്ടപ്പെടൂം എന്നറിയാമായിരുന്നത്‌ കൊണ്ട്‌.

ആധുനികം പഠിക്കാന്‍ പോയതബദ്ധമായി എന്ന് പിന്നീടൂ മാത്രം തിരിച്ചറിഞ്ഞ ഒരു വ്യക്തി ആയതു കൊണ്ട്‌ എഴുതിയതാണ്‌ ഇത്‌.

"സാധാരണ എം ബി ബി എസ്‌ കാരന്‌ കിട്ടുന്നതിനെക്കാള്‍ കോമ്പ്ലിക്കേറ്റഡ്‌ കേസുകള്‍ ആയുര്‍വേദക്കാരന്‌ കിട്ടുന്നുണ്ട്‌"

ഈ വാചകം എഴുതിയത്‌ താങ്കള്‍ തന്നെ ആണല്ലൊ അല്ലെ?

അതിനെ ആയുര്‍വേര്‍ദരീതിയില്‍ ചികില്‍സിക്കാന്‍ പറ്റും എങ്കില്‍ എന്തിനാണ്‌ പിന്നെ ആധുനികം അറിയണം എന്ന് വാശി പിടിക്കുന്നത്‌?

അത്‌ എനിക്ക്‌ തീരെ മനസിലാകാത്ത ഒരു കാര്യം.

കാരണം ആധുനിക വൈദ്യം പഠിക്കാന്‍ പോകുന്നതിനു മുന്‍പ്‌ ഞാന്‍ കൈകാര്യം ചെയ്തിരുന്ന മൂന്നു നാല്‌ കേസുകള്‍ ഇപ്പോഴും ആധുനിക രീതിയില്‍ എന്തായിരുന്നു എന്നെനിക്ക്‌ അറിയില്ല. 

പക്ഷെ അവര്‍ ഇന്നാണ്‌ വരുന്നത്‌ എങ്കില്‍ അന്ന് ചെയ്ത പോലെ അവരെ ചികില്‍സിക്കാന്‍ ഇന്നെനിക്ക്‌ ധൈര്യവും ഇല്ല -----അത് കാഴ്ച്ചപ്പാടിൽ വന്ന വ്യത്യാസം. പക്ഷെ അപ്പോൾ നഷ്ടം ആർക്ക് - രോഗിക്കല്ലെ?

അതു കൊണ്ടല്ലെ ദാ ഇപ്പറഞ്ഞ രണ്ടു കേസുകളും ഡൊ ശങ്കരന്റെ അടൂത്തേക്ക്‌ തന്നെ വിട്ടത്‌.

ഈ എഴുതിയതൊക്കെ എന്റെ അനുഭവം അടിസ്ഥാനമാക്കി എനിക്കുണ്ടായ അഭിപ്രായം ആണ്‌

Monday, November 25, 2013

ആ "ദുരവസ്ഥ" ആരാണ് അവരെ പഠിപ്പിക്കുക


ആധുനിക വൈദ്യം അടിസ്ഥാനവിദ്യാഭ്യാസം ആക്കുകയും അങ്ങനെ ആധുനികം പഠിച്ചിറങ്ങിയവർക്ക് പിന്നീട് പഠിക്കാനുള്ള ഒരു പോസ്റ്റ് ഗ്രാജുഏറ്റ് വിഷയം ആകണം ആയുർവേദം എന്നും ഒരു കമന്റില് ശ്രീ വിശ്വനാഥൻ പോള  എഴുതിയിരിക്കുന്നത് കണ്ടു

രണ്ടായിരം വർഷം പഴക്കമുള്ള ആരോഗ്യവിജ്ഞാനം പഠിക്കേണ്ട ദുരവസ്ഥ  എന്നാണ് ഇദ്ദേഹം ആയുർവേദ വിദ്യാഭ്യാസത്തെ സ്വയം വിലയിരുത്തിയിരിക്കുന്നത്

എന്തിനാ വെറുതെ  ആ ദുരവസ്ഥ ആ പിള്ളേർക്കു കൂടി ഉണ്ടാക്കി കൊടുക്കുന്നത്?


അല്ല ഇനി നമുക്കു മനസിലാകാത്ത ആ "ദുരവസ്ഥ"  ആരാണ് അവരെ പഠിപ്പിക്കുക?
പോള സാറും ഒക്കെ ആയിരിക്കും അല്ലെ?

പണ്ട് ബ്ലോഗിൽ ശ്രി കെ പി എസ് ഒരു പോസ്റ്റിട്ടതിൽ വളരെ അധികം എതിർത്തവനായിരുന്നു ഞാൻ

പക്ഷെ ഇപ്പോൾ ഇത് കണ്ടതിനു ശേഷം കെ പി എസ്സിനോട് ഒരു ബഹുമാനം. കൊച്ചു കള്ളൻ ഇവരെ ഒക്കെ നേരത്തെ അറിയാമായിരുന്നു അല്ലെ?ഇപ്പോഴത്തെ വിദ്യാഭ്യാസം കൊള്ളുകയില്ലാത്തത് കൊണ്ടല്ലെ ആധുനികവൈദ്യം അടിസ്ഥാനമാക്കണം എന്ന് പറഞ്ഞത്

അപ്പോൾ ഇതു വരെ പാസായവരെ ഒക്കെ എന്തു ചെയ്യണം - ലൈസൻസ് എടുത്ത് കളഞ്ഞ്  വീട്ടിലിരുന്നോളാൻ പറയണം അല്ലെ?

ങ്ഹാ ഇതൊക്കെ കേൾക്കുമ്പോൾ അങ്ങനെ ഒക്കെ വന്നിരുന്നു എങ്കിൽ നന്നായെന്നും തോന്നുന്നു

Friday, November 22, 2013

ഒരു മാർക്ക്" കുറഞ്ഞ പാവങ്ങൾഹൊ ഇപ്പൊ സമാധാനമായി


  എത്രയും വേഗം ആ ചുവന്ന വരകൾ കൊണ്ട് കാണിച്ചത് ഒന്നങ്ങു നടപ്പായിക്കിട്ടിയാൽ മതി

ഇനി പ്രവേശനപരീക്ഷയിൽ "ഒരു മാർക്ക്" കുറഞ്ഞ പാവങ്ങൾക്ക്  ഇതുപോലെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആയുർവേദം പഠിച്ചിട്ട് ഇതുപോലെ അയ്യൊപാവേന്ന് നിലവിളിക്കേണ്ടി വരില്ലല്ലൊ. ലോകവും രക്ഷപ്പെടൂം
അല്ല എനിക്കൊരു സംശയം

ഈ എന്റ്രൻസ് ആകെ ഒരു തവണയെ എഴുതാൻ പറ്റുകയുള്ളോ?

അല്ല ഒരു മാർക്ക് കുറഞ്ഞാൽ അടുത്ത തവണ ഒന്നു കൂടി എഴുതി നോക്കാമല്ലൊ അല്ലെ?

അതോ ഇനി എത്ര എഴുതിയാലും നമ്മൾ ആ ഒരു മാർക്ക് പിന്നിലെ നിൽക്കൂ എന്ന് നേരത്തെ അറിയാമൊ?

അത് നല്ലതാ അവനവനെ പറ്റി ഒരു ധാരണ നേരത്തെ ഉള്ളത് നല്ലതാ

പിന്നൊരു കാര്യം നമ്മളെക്കാൾ മിടുക്കന്മാർ അഞ്ച് കൊല്ലാം ആധുനികവും പഠിച്ചിട്ട് , പിന്നീട് അവർ പഠിക്കേണ്ട സാധനമാ
ഇപ്പൊ ഈ ഒരു മാർക്ക് കുറഞ്ഞ നമ്മൾ എടൂത്ത് പിടിച്ച് വച്ചിരിക്കുന്നത്

നാട്ടിൽ ഒരു ചൊല്ലുണ്ടല്ലൊ എന്തോന്ന് "പട്ടിക്ക് പൊതിയാ തേങ്ങ കിട്ടിയ പോലെ" അല്ലെ?

അതായിരിക്കും പലരും അവിടെ ചോദിക്കുന്നത് എങ്കിൽ പിന്നെ ഇപ്പണീ നിർത്തി പൊയ്ക്കൂടെ എന്ന്


പക്ഷെ ഒന്ന് എടുത്തു പറഞ്ഞെ തീരൂ

അവസാനം ഒരാഗ്രഹം ഉണ്ട്


നമ്മളെക്കാൾ മിടുക്കന്മാരായ പിള്ളേർ അഞ്ചു കൊല്ലം പഠിച്ച ആ സാധനം ഒരു ചെപ്പിലാക്കി ഞങ്ങൾക്കു കൂടി ഇങ്ങ് തന്നാൽ

ഞങ്ങൾ പിന്നെ വല്ല ഹൃദയം മാറ്റിവച്ചൊ തല മാറ്റി വച്ചൊ ഒക്കെ അങ്ങു സുഖിച്ചോളാം

പക്ഷെ മൊത്തം വായിച്ചിട്ട് ആകെ കൺഫ്യൂഷൻ

"രണ്ടായിരം കൊല്ലം പഴക്കമുള്ള ആരോഗ്യവിജ്ഞാനം പഠിക്കുന്ന ദുരവസ്ഥ"

ഇത് നല്ല വിജ്ഞാനം  അല്ലെങ്കിൽ പിന്നെ എന്തിനാണ് ആധുനികവൈദ്യപഠനത്തിൻ ശേഷം വേണം എന്നു പറയുന്നത്?

ഇനി അങ്ങനെ അവർ അവസാനമായി പഠിക്കേണ്ട സാധനം ഇപ്പോഴെ പഠിക്കാൻ കിട്ടുന്ന അവസരം എനഗ്നെ ആണ് ദുരവസ്ഥ ആകുന്നത്?

പിന്നൊന്ന് എന്തിനാണ് ആധുനികർ അവസാനമയി പഠിക്കേണ്ട സാധനത്തിനു മുൻപ് പഠിച്ചത് ഉരുട്ടി തരാൻ പറയുന്നത് നിങ്ങൾ പറഞ്ഞ 'ബ്രിട്ജ്' ആക്കി

ഏതായാലും ഒരു ഭാരതരത്നം  ഇവർക്കു കൂടി കൊടുത്തേക്കണെ


Wednesday, November 20, 2013

ചരകസംഹിതയില്‍ ചില സുഡാപ്പികളെ കുറിച്ച്‌

ആയുര്‍വേദശാസ്ത്രത്തിന്റെ ത്രിദോഷസിദ്ധാന്തം വെറും കാലഹരണപ്പെട്ട ഒരു സാധനം ആണെന്ന് ആയുര്‍വേദം പഠിച്ചിറങ്ങിയ പലരും വാദിക്കുന്നത്‌ കാണുന്നു.

മാറ്റമില്ലാതെ എന്ത്‌ ശാസ്ത്രം? അതായിരുന്നു ആധുനിക വൈദ്യക്കാരനായ ഡോ സൂരജ്‌ എന്നോടു ചോദിച്ചത്‌.

അതായത്‌ ശാസ്ത്രം എന്ന് വച്ചാല്‍ എപ്പൊഴും മാറിക്കൊണ്ടിരിക്കണം - ഇപ്പോള്‍ പറയുന്നതായിരിക്കരുത്‌ പിന്നെ പറയുന്നത്‌

അങ്ങനെ ആയിരിക്കും- ആണൊ?

എപ്പോഴും മാറുന്നത്‌ ശാസ്ത്രം ആണെന്നു പറഞ്ഞാല്‍ അത്‌ ഉള്‍ക്കൊള്ളാന്‍ ഇത്തിരി പ്രയാസം ഉണ്ട്‌. ഇന്ന് കാണുന്ന ആധുനിക വൈദ്യത്തില്‍ കാര്യങ്ങള്‍ എപ്പോഴും മാറിക്കൊണ്ടു തന്നെ ഇരിക്കുന്നു.
അതിനെ നിങ്ങള്‍ സയന്‍സ്‌ എന്നു വിളിച്ചോളൂ - എന്നിട്ട്‌ ഓരോരൊ പരീക്ഷണങ്ങള്‍ നടത്തി ഓരോരുത്തര്‍ക്ക്‌ പി എച്ച്‌ ഡി കിട്ടാനും മറ്റു ചിലര്‍ക്ക്‌ കാശുണ്ടാക്കുവാനും ഒക്കെ ആയി ഓരോന്ന് എഴുന്നള്ളിക്കുന്നതാണ്‌ ആണ്‌ എന്നും പറഞ്ഞോളൂ

അതിനൊന്നും ഒരു വിരോധവും ഇല്ല

ഇനി ഒരു കൂട്ടര്‍ പറയുന്നത്‌ ആയുര്‍വേദത്തിന്‌ കാലാനുസൃതമായ മാറ്റം വരുന്നില്ല , അത്‌ വേണം പോലും.

എന്തായിരിക്കാം ഇവര്‍ ഉദ്ദേശിക്കുന്നത്‌?

ത്രിദോഷസിദ്ധാന്തം തെറ്റാണെന്ന് പറയുന്ന ഇവര്‍ പിന്നെ എന്തടിസ്ഥാനത്തിലാണ്‌ രോഗികളെ പരിശോധിക്കുക?

എന്തടിസ്ഥാനത്തിലാണ്‌ അവരെ ചികില്‍സിക്കുക?

ആധുനികവൈദ്യത്തില്‍ പറയുന്നതു പോലെ രോഗങ്ങളെ പേരിട്ടു വിളിച്ച്‌ ഇന്ന രോഗത്തിന്‌ ഇന്ന മരുന്ന് എന്ന ഒരു ഫാര്‍മക്കോപ്പിയ ഉണ്ടാക്കി വച്ചിട്ട്‌ വരുന്നവര്‍ക്കൊക്കെ അതിനനുസരിച്ച്‌ മരുന്നു കൊടൂക്കല്‍ ആണ്‌ ചികില്‍സാശാസ്ത്രം എന്ന ഒരു മിഥ്യാധാരണയില്‍ നിന്നാണ്‌ ഇവര്‍ ഇങ്ങനെ ഒക്കെ പുലമ്പുന്നത്‌.

ഇവരുടെ പുലമ്പല്‍ തുടര്‍ന്നു കൊണ്ടെയിരിക്കും

അതുകൊണ്ട്‌ നമുക്ക്‌ ആയുര്‍വേദം പറയുന്ന രീതി അല്‍പം ഒന്ന് ശ്രദ്ധിക്കാം

മനുഷ്യജീവിതം - ചുരുക്കത്തില്‍ എന്താണ്‌?

ജീവിതം എങ്ങനെ നിലനില്‍ക്കുന്നു?

അതിന്റെ ഘടകങ്ങള്‍ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്‌, ആത്മാവ്‌.

ശരീരം എന്നത്‌ പഞ്ചഭൂതങ്ങളാല്‍ ഉണ്ടാക്കപ്പെട്ട ദേഹം

ആ ദേഹം ചുറ്റുമുള്ള വസ്തുക്കളുമായി ഇടപെടാനുള്ള ഉപകരണങ്ങള്‍ ഇന്ദ്രിയങ്ങള്‍.

ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്നത്‌ മനസ്‌

മനസില്‍ കൂടി കിട്ടുന്ന വിവരങ്ങളെ അനുഭവിക്കുന്നത്‌ ആത്മാവ്‌

ഇവ എല്ലാം കൂടി ശരിയായി പ്രവര്‍ത്തിക്കുന്നത്‌ ജീവിതം

"ശരീരേന്ദ്രിയസത്വാത്മസംയോഗോ ധാരി ജീവിതം" (ഹ്യായുരുച്യതേ - എന്നൊരു പാഠഭേദം
 പക്ഷെ അര്‍ത്ഥവ്യത്യാസമില്ല)

പഞ്ചഭൂതങ്ങള്‍ അവയുടെ ഗുണങ്ങള്‍(പ്രോപര്‍ട്ടീസ്‌) ഇവ ഒക്കെ ഓരോന്നും വിശദന്മായി പ്രത്യേകം പറയുന്നു.

ദ്രവ്യം - (മാറ്റര്‍) ഏത്‌ ഭൂതാധിക്യം ഉള്ളതാണെന്നറിയാനുള്ള ഉപായങ്ങളും പറഞ്ഞു തരുന്നു.

ശരീരത്തില്‍ പഞ്ചഭൂതങ്ങളുടെ അളവിലൊ പ്രവര്‍ത്തനത്തിലൊ ഉണ്ടാകുന്ന വ്യതിയാനങ്ങളെ മനസിലാക്കാന്‍ മൂന്ന് ദോഷങ്ങളെ അടിസ്ഥാനമാക്കി ഇപ്രകാരം പറയുന്നു

"വായു പിത്തം കഫശ്ചോക്തഃ
ശാരീരോ ദോഷസംഗ്രഹഃ
മാനസഃ പുനരുദ്ദിഷ്ടൊ
രജശ്ച തമഃ ഏവ ച"

വായു പിത്തം കഫം എന്ന് മൂന്ന് ശാരീരിക ദോഷങ്ങളും
രജസ്‌ തമസ്‌ എന്നിങ്ങനെ രണ്ട്‌ മാനസിക ദോഷങ്ങളും

"ആകാശവായുഭ്യാം വായുഃ
ആഗ്നേയം പിത്തം
അംഭഃപൃഥിവീഭ്യാം കഫഃ"

പഞ്ചഭൂതങ്ങളിലെ ആകാശവായുക്കള്‍ - ചേര്‍ന്ന് വായു
അഗ്നി ഭൂതം പിത്തം
ജലം , പൃഥ്വി ഇവ ചേര്‍ന്ന് കഫം

എന്നാല്‍ ഇന്ന് കേള്‍ക്കുന്ന പലതിലും ഭയങ്കര അഭ്യാസങ്ങള്‍ ആണ്‌ കേള്‍ക്കുന്നത്‌

വായു നമ്മുടെ വയറ്റില്‍ ഒക്കെ ഉരുണ്ടു നടക്കുന്ന വായു, പിത്തം - കരളിലുണ്ടാകുന്ന ബൈ ല്‍, കഫം തുപ്പിപ്പോകുന്ന സാധനം
തുടങ്ങി എത്ര വിവരക്കേടുകള്‍ വേണമെങ്കിലും കാണാന്‍ കിട്ടും

അതൊന്നും അല്ല എന്നിപ്പോള്‍ മനസിലായല്ലൊ അല്ലെ?

പഞ്ചഭൂതങ്ങളെ കൊണ്ടുണ്ടാക്കിയ ശരീരത്തില്‍ അവയുടെ പ്രവര്‍ത്തനം സാമാന്യമായി നടക്കുമ്പോഴും , വികലമാകുമ്പൊഴും ഈ മൂന്നു ദോഷങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ ഒക്കെ ആകുന്നു എന്ന് വിസദമാക്കുന്നു ത്രിദോഷസിദ്ധാന്തത്തില്‍.

ഈ പ്രപഞ്ചത്തിലുള്ള സകലമാന ദ്രവ്യവും പഞ്ചഭൂതങ്ങളെ കൊണ്ടുടാക്കിയതാണ്‌.

അതു കൊണ്ടു തന്നെ ശാരീരികമായി എന്ത്‌ വികാരം ഉണ്ടായാലും അതിനെ നേരെ ആക്കാന്‍ പറ്റുന്ന ഒരു കോംബിനേഷന്‍ പുറമെ ഉള്ള വസ്തുക്കളില്‍ നിന്നും ഉണ്ടാക്കി എടൂക്കാന്‍ പറ്റണം.

അതിനുള്ള ചില അടിസ്ഥാന കാര്യങ്ങള്‍ പറയുന്നു

"സര്‍വദാ സര്‍വഭാവാനാം
സാമാന്യം വൃദ്ധികാരണം
ഹ്രാസഹേതുര്‍വിശേഷശ്ച
പ്രവൃത്തിരുഭയസ്യ തു"

സമാനത എല്ലാറ്റിനെയും വര്‍ദ്ധിപ്പിക്കും, വിശേഷം കുറവ്‌ വരുത്തും

വെള്ളത്തില്‍ വെള്ളം ചേര്‍ത്താല്‍ വെള്ളം വര്‍ധിക്കും എന്നതു പോലെ സിമ്പിള്‍, വെള്ളം ചൂടാക്കിയാല്‍ വെള്ളം കുറയും

ഇതെ പോലെ വ്യക്തമായി ഏത്‌ കാലത്തും നിലനില്‍ക്കുന്ന തത്വങ്ങള്‍ ആണ്‌ ആയുര്‍വേദ സിദ്ധാന്തം എന്നു പറയുന്നത്‌.


ഇനി മറ്റൊന്ന്-
ലോകത്തുള്ള എല്ലാ രോഗങ്ങളും അങ്ങ്‌ ചികില്‍സിച്ച്‌ ഭേദമാക്കിക്കളയും എന്നൊന്നും ആയുര്‍വേദം പറയുന്നില്ല

"സാധനം ന ത്വസാദ്ധ്യാനാം
വ്യാധീനാമുപദിശ്യതെ"

അസാദ്ധ്യങ്ങളായ - ചികില്‍സ ഇല്ലാത്ത രോഗങ്ങള്‍ക്ക്‌ ചികില്‍സപറയുന്നും ഇല്ല.

"യോഗാദപി വിഷം തീക്ഷ്ണം
ഉത്തമം ഭേഷജം ഭവേത്‌
ഭേഷജം ചാപി ദുര്യുക്തം
തീക്ഷ്ണം സമ്പദ്യതെ വിഷം"

വേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍ ഏറ്റവും കൊടിയ വിഷവും മരുന്നാകും.
വേണ്ടാത്ത രീതിയില്‍ ഉപയോഗിച്ചാല്‍ എത്ര വലിയ ഔഷധവും വിഷമായി പ്രവര്‍ത്തിക്കും

"തസ്മാന്ന ഭിഷജാ യുക്തം
യുക്തിബാഹ്യേന ഭേഷജം
ധീമതാ കിഞ്ചിദാദേയം
ജീവിതാരോഗ്യകാംക്ഷിണാ"

ഹ ഹ ഹ ആചാര്യന്‌ അന്നെ അറിയാമായിരുന്നു ഇതുപോലെ ഉള്ള സുഡാപ്പികള്‍ വരുമെന്ന്.

അതു കൊണ്ട്‌ പറഞ്ഞത്‌ കേട്ടില്ലെ
ഇവരെ പോലെ യുക്തിബാഹ്യമായി - ത്രിദോഷസിദ്ധാന്തം തെറ്റാണെന്നു പറഞ്ഞിട്ട്‌ അരിഷ്ടവും കഷായവും ഒക്കെ ഉപയോഗിക്കുന്നതിനെ ഇത്രയുമെ പറഞ്ഞുള്ളല്ലൊ - കൊടൂക്കുന്ന വൈദ്യന്മാരുടെ അടുത്ത്‌ തലക്ക്‌ മൂള ഉള്ളവര്‍ ജീവിക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ പോകല്ലെ എന്ന്

സമയം ഉണ്ടെങ്കില്‍ ഒരു തമാശയ്ക്ക്‌ ചരകസംഹിതയുടെ സൂത്രസ്ഥാനം ഒന്നാം അദ്ധ്യായം വ്യാഖ്യാന സഹിതം ദാ ഇവിടെ ഉണ്ട്‌ അതൊന്നു വായിച്ചോളൂ

വൈദ്യൻ ദൈവമാണ്


മുൻപൊരു പ്രാവശ്യം ഡൊ സൂരജുമായുള്ള തർക്കത്തിനിടയിൽ ഞാൻ ഇതെഴുതിയിരുന്നു

പണ്ടുകാലത്ത് വൈദ്യം ചികിൽസ ഇവ ഒക്കെ ധർമ്മമായി ചെയ്യേണ്ടതായിരുന്നു

അതിന്റെ ബലത്തിലായിരുന്നു വൈദ്യൻ ദൈവമാണ് എന്ന ഒരു ധാരണ വന്നത്

ആ ദൈവസങ്കൽപ്പത്തെ വിറ്റ് കോടികളുണ്ടാക്കാനുള്ള പരാക്രമം ആണ് ഇന്ന്

ഇനിയും വോട്ട് കൊടൂക്കൂ കോണ്ഗ്രസ്സിന്

Friday, November 15, 2013

കഴുതയ്ക്ക്‌ ദീനം

ഒരാളുടെ വീട്ടിലെ കഴുതയ്ക്ക്‌ ഒരു ദീനം വന്നു

അപ്പോഴാണ്‌ അയാള്‍ ഓര്‍ത്തത്‌ അയാളുടെ അയല്‌വക്കത്തെ വീട്ടിലെ കഴുതയ്ക്കും പണ്ട്‌ ഇതുപോലെ ദീനം വന്നിരുന്നു

അയാള്‍ ഓടി അയല്‌വക്കത്ത്‌ ചെന്നു

"എടൊ തന്റെ കഴുതയ്ക്ക്‌ ദീനം വനപ്പോള്‍ എന്താ കൊടുത്തത്‌?

അയല്‌വാസി "മണ്ണെണ്ണ"

അയാള്‍ "എത്ര കൊടുത്തു?"

അയല്‌വാസി " മുന്നാഴി"

പറഞ്ഞു തീര്‍ന്നതും അയാള്‍ ഓടി വന്നു മുന്നാഴി മണ്ണെണ്ണ കഴുതയ്ക്ക്‌ കൊടൂത്തു

കഴുത തട്ടിപ്പോയി എന്ന് പ്രത്യേകിച്ച്‌ പറയേണ്ടല്ലൊ അല്ലെ

അയാള്‍ പിന്നെയും ഓടി അയല്‌വീട്ടിലേക്ക്‌'

"എടൊ എന്റെ കഴുത ചത്തു പോയി"

അയല്‌വാസി "എന്റെ കഴുതയും ചത്തുപോയാരുന്നു"

ഇപ്പൊ ഇക്കഥയ്ക്ക്‌ എന്താ പ്രാധാന്യം എന്നായിരിക്കും ങ്ങള്‍ ചിന്തിച്ചത്‌ അല്ലെ?

ഫേസ്‌ ബുക്കില്‍ ചില ഗ്രൂപ്പില്‍ മുടിഞ്ഞ ആയുര്‍വേദ വിദഗ്ദ്ധര്‍ - ആയുര്‍വേദം അരച്ചുകലക്കി കുടിച്ച - അതു കൊണ്ട്‌ ഉപജീവനം നടത്തുന്നവര്‍ പറയുന്നത്‌ കേള്‍ക്കണ്ടെ

"ആയുര്‍വേദത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ വിഡ്ഢിത്തങ്ങള്‍ ആണ്‌ ത്രിദോഷസിദ്ധാന്തം വെറും ചവറ്‌"

ഇതില്‍പരം അവര്‍ക്ക്‌ സന്തോഷിക്കാന്‍ വേറെ കാര്യം ഉണ്ടോ?

എന്റെ സാറന്മാരെ പഠിക്കുന്ന കാലത്ത്‌ നിങ്ങള്‍ എന്ത്‌ ചെയ്യുകയായിരുന്നു?

ഈ സിദ്ധാന്തം, പഠിപ്പിക്കാന്‍ വന്ന സാറന്മാരോട്‌ ചോദിച്ചിരുന്നൊ - നിങ്ങള്‍ എന്ത്‌ കുന്തമാ ഈ പറയുന്നത്‌ എന്ന്?

ഇല്ലെങ്കില്‍ പിന്നെ എന്തിനാ അവിടെ തുടര്‍ന്ന് പഠിച്ചത്‌?

ചുളുവില്‍ ഒരു ഡിഗ്രി കിട്ടിയാല്‍ വയറ്റ്‌ പിഴപ്പ്‌ ആയല്ലൊ എന്ന് കരുതി
അല്ലെ?

പിന്നെ ഇപ്പൊ ഇങ്ങനെ തോന്നാന്‍ കാര്യം?

ഇപ്പൊ നിങ്ങള്‍ എന്ത്‌ വിശ്വാസത്തില്‍ ആണ്‌ രോഗികള്‍ക്ക്‌ മരുന്നു കൊടുക്കുന്നത്‌?

അവര്‍ക്ക്‌ എന്തായാല്‍ നമുക്കെന്താ കാശ്‌ കിട്ടിയാല്‍ പോരെ അല്ലെ?

ഇട്ടിട്ട്‌ പോയി വേറെ പണി നോക്കിക്കൂടെ.
ഒന്നുമില്ലെങ്കില്‍ രോഗികളെങ്കിലും രക്ഷപ്പെടട്ടെ
http://indiaheritage1.blogspot.in/2013/11/blog-post_21.html

Thursday, November 14, 2013

ദന്തസംരക്ഷണം
പല്ലുകള്‍ കേടാവുക, പിന്നെ പല്ലുവൈദ്യന്റെ അടുത്തു പോകുക, അതിന്റെ ബാക്കി ആയി മിക്ക സമയവും അവിടെ തന്നെ ചെലവഴിക്കേണ്ടി വരിക, അവസാനം അത്‌ പറിച്ചു കളയേണ്ടി വരിക, ഇതിനിടയിലുള്ള മിക്ക ദിവസവും വേദന സഹിക്കേണ്ടി വരിക, ആഹാരം കഴിക്കാന്‍ പറ്റാതിരിക്കുക

ഹൊ ഓര്‍ത്താല്‍ നരകം തന്നെ ആയിരിക്കും അല്ലെ?

പല്ലുവേദന ഇല്ലാത്തവര്‍ ഭാഗ്യവാന്മാര്‍

അല്ല - എല്ലാവര്‍ക്കും പല്ലുവേദന ഇല്ലാത്തവരായി ഇരിക്കാന്‍ പറ്റുമൊ?

ഒരാള്‍ക്കെങ്കിലും പറ്റും എങ്കില്‍ എല്ലാവര്‍ക്കും പറ്റേണ്ടതല്ലെ?

എന്തു കൊണ്ടാണ്‌ പല്ലുകള്‍ കേടാകുന്നത്‌?

പല്ലു തേക്കാഞ്ഞിട്ടാണോ?

വിലകൂടിയ പേസ്റ്റിട്ട്‌ പല്ലു തേക്കാഞ്ഞിട്ടണോ?

എങ്കില്‍ പിന്നെ മൃഗങ്ങളുടെ ഒന്നും വായില്‍ പല്ലേ കാണില്ലായിരുന്നു

കാണുമൊ?

അപ്പൊ അതല്ല കാര്യം

മോണകള്‍ക്ക്‌ ബലം ഇല്ലാതിരിക്കുക, പല്ലുകളുടെ ഇടയില്‍ ആഹാരാവശിഷ്ടങ്ങള്‍ കുടുങ്ങി ഇരിക്കുക.

ഈ രണ്ട്‌ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

മോണകള്‍ക്ക്‌ ബലം വരുവാന്‍ വിറ്റമിന്‍ സി വളരെ അത്യാവശ്യം അതു കൊണ്ട്‌ ആഹാരത്തില്‍ നാരങ്ങ നെല്ലിക്ക ഇവ ഏതെങ്കിലും രീതിയില്‍ ദിവസവും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

നാരങ്ങ അച്ചാര്‍ ആകാം , നാരങ്ങാവെള്ളം ആകാം. നെല്ലിക്ക അച്ചാര്‍ ആകാം, വെറുതെ നെല്ലിക തിന്നാം.

പുളി - വാളന്‍ പുളിയും വിറ്റമിന്‍ സിയുടെ ഒരു നല്ല ദാതാവാണ്‌. അതായാലും മതി.

മൊത്തത്തില്‍ പുളിരസം ഉള്ള വസ്തു

ആഹാരാവശിഷ്ടങ്ങള്‍ പല്ലിനിടയില്‍ കുടുങ്ങുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ടൊ?

കട്ടി ആഹാരം കഴിച്ചു കഴിഞ്ഞാല്‍ - പാകം ചെയ്ത ആഹാരപദാര്‍ത്ഥങ്ങള്‍ മിക്കവാറും എല്ലാം തന്നെ പല്ലുകളുടെ ഇടയില്‍ പറ്റിപ്പിടിക്കാന്‍ സാദ്ധ്യത വളരെ കൂടുതല്‍ ആണ്‌. അവയ്ക്ക്‌ പശ കൂടും.

എന്നാല്‍ പച്ചയായി കഴിക്കുന്നവ അങ്ങനെ ഒട്ടിപ്പിടിക്കുക കുറവാണ്‌.

അതു കൊണ്ടു തന്നെ സാലഡ്‌ - വെള്ളരിക്ക, കാരറ്റ്‌ തുടങ്ങിയവ ആഹാരാവസാനം ചവച്ച്‌ കഴിക്കുന്നത്‌ പല്ലിനിട വൃത്തിയാക്കാന്‍ സഹായിക്കും.

അതുകൊണ്ടു തന്നെ ആഹാരം കഴിച്ച ശേഷം വായ വൃത്തിയായി കുലുക്കുഴിയുക, ടൂത്‌ പിക്ക്‌ പോലെ എന്തെങ്കിലും കൊണ്ട്‌ പല്ലിനിട വൃത്തിയാക്കുക വീണ്ടും കുലുക്കുഴിയുക ഇവ ഒരു ശീലമാക്കി എടുക്കുക.

അതെങ്ങനാ സായിപ്പ്‌ വായ കഴുകാത്തത്‌ കൊണ്ട്‌ നമ്മളും വായ കഴുകരുത്‌ എന്നല്ലെ പ്രമാണം


ചായ, കാപ്പി, മധുരമുള്ള നാരങ്ങവെള്ളം പോലെ ഉള്ളവ ഇവ കുടിച്ചാലും അതിനു ശേഷം വായ കുലുക്കുഴിയണം - പഞ്ചസാര പോലെ ഉള്ള വസ്തുക്കള്‍ വായ മുഴുവന്‍ പറ്റിയിരിക്കും ഇല്ലെങ്കില്‍.

കുട്ടികള്‍ തിന്നുന്ന ചോക്ലേറ്റ്‌ പകുതിയും പല്ലിന്മേല്‍ തന്നെ കാണും

ബിസ്കറ്റും അതുപോലെ തന്നെ. മിട്ടായിയുടെ അംശം ഉണ്ടാകും എന്നതില്‍ സംശയമില്ലല്ലൊ അല്ലെ?

കഴിയുമെങ്കില്‍ ഇതൊന്നും കൊടുക്കാതിരിക്കുക. അഥവാ കൊടൂക്കുന്നു എങ്കില്‍ അത്‌ കഴിച്ച ശേഷം വായ വൃത്തിയാക്കുന്നു എന്നുറപ്പു വരുത്തുക - മക്കളോട്‌ സ്നേഹം ഉണ്ടെങ്കില്‍ മതി കേട്ടൊ.

രാത്രി കിടക്കുന്നതിനു മുന്‍പും കാലത്ത്‌ എഴുനേല്‍ക്കുമ്പോഴും പല്ല് തേക്കുന്ന ശീലം വേണം.

പല്ലു തേക്കാന്‍ ഉമിക്കരി പൊടിച്ച്‌ അല്‍പം ഉപ്പും , കുരുമുളക്‌ പൊടിച്ചതും ചേര്‍ത്തായാല്‍ ഉത്തമം.

പല്ലിനിടയില്‍ വളരുവാന്‍ സാദ്ധ്യത ഉള്ള അനാവശ്യ കീടാണുക്കളെ കൊല്ലാന്‍ ഇവ ധാരാളം മതി.

പല്ലില്‍ കൊണ്ടു വച്ച്‌ കാല്‍സിയം ഇട്ടുരച്ചാല്‍ അത്‌ പല്ലിലേക്ക്‌ കയറി ബലപ്പെടുത്തുക ഒന്നും ഇല്ല - അത്തരം വിഡ്ഢിത്ത പരസ്യം വിശ്വസിച്ച്‌ അതിനായി കാശുകളയാതിരിക്കുക

മാവില പഴുത്തതോ പച്ചയോ പല്ലു തേക്കാന്‍ ഉപയോഗിക്കാം.

ഇതൊന്നും കിട്ടുന്നില്ല എങ്കില്‍ ത്രിഫല പൊടി പല്ലു തേക്കാന്‍ ഉത്തമം ആണ്‌.

അപ്പൊ ഇനി എല്ലാവരുടെയും പല്ലുകള്‍ വൃത്തിയായും ആരോഗ്യമായും ഇരിക്കും എന്ന് കരുതാം അല്ലെ

ഹ ഹ ആള്‍ ദി ബെസ്റ്റ്‌

Saturday, November 09, 2013

ഷഷ്ഠി പൂജ

നമുക്കവിടെ ഷഷ്ഠി പൂജ ഉണ്ടല്ലൊ അല്ലെ അത്‌ സ്കന്ദഷഷ്ഠി- മുരുകന്‍ - സുബ്രഹ്മണ്യന്റെ അടുക്കല്‍

ഇവിടെ പക്ഷെ സൂര്യന്റെ പൂജ എന്നാണ്‌ പറയുന്നത്‌.

സ്ത്രീകള്‍ പട്ടിണി കിടന്നും വ്രതം എടുത്തും വീടു മുതല്‍ തീര്‍ത്ഥസ്ഥലം വരെ - വഴിനീളെ കിടന്നെണീറ്റും

നമസ്കാരമായി നീണ്ടു നിവര്‍ന്ന് കിടക്കും , തലഭാഗം അടയാള്‍പ്പെടുത്തിയിട്ട്‌ അവിടെ പോയി നിന്നിട്ട്‌ വീണ്ടും നമസ്കരിക്കും - അങ്ങനെ തീര്‍ത്ഥസ്ഥലം എവിടെയാണൊ അവിടെ വരെ- ബീഹാറിലൊക്കെ അവരവരുടെ വീട്ടി നിന്നും ഗംഗാനദി വരെ ഇപ്രകാരം പോകുമത്രെ.

തീരത്ഥത്തില്‍ എത്തിയാല്‍ അതില്‍ നിന്ന് കുറെ പൂജകളൊക്കെ ഉണ്ട്‌

കരിമ്പ്‌ ഇതിന്‍ വേണ്ട ഒരു അവശ്യവസ്തു.

മധുരപലഹാരങ്ങള്‍ കരിമ്പ്‌ ഇവ ചുമന്നു കൊണ്ട്‌ സ്ത്രീയുടെഭര്‍ത്താവ്‌ അനുഗമിക്കും.
ഇവിടെ ഗംഗാനദി ഇല്ലാത്തത്‌ കൊണ്ട്‌ ഞങ്ങളുടെ അമ്പലത്തിനടുത്ത്‌ തന്നെ ഒരു കുളം കൃത്രിമമായി ഉണ്ടാക്കിയിട്ടുണ്ട്‌.

കാലത്ത്‌ തണുപ്പത്ത്‌ അതില്‍ ഇറങ്ങി നില്‍ക്കുന്ന സ്ത്രീകള്‍

സൂര്യദേവന്‍ ഉദിക്കുന്നത്‌ വരെ കാത്തു നില്‍പ്പ്‌.

നമ്മുടെ നാടിനോളം പുരോഗമിച്ചിട്ടില്ലാത്തത്‌ കൊണ്ട്‌ പ്രത്യേകിച്ച്‌ പീഡനങ്ങള്‍ ഏല്‍ക്കാതെ സ്ത്രീകള്‍ പൂജ നറ്റത്തി പോകുന്നു.

കൊല്ലത്തെ വള്ളംകളി അങ്ങ്‌ ഓര്‍ത്തു പോയതാണെ


ഇങ്ങനെ കഠിനവ്രതം ഒക്കെ എടുത്ത്‌ പക്ഷെ എന്താണ്‌ ആവശ്യപ്പെടുന്നത്‌ എന്നറിയില്ല. ഓരോ ആഗ്രഹപൂര്‍ത്തിയ്ക്ക്‌ വേണ്ടി ആണത്രെ

ഏതായാലും ശരീരത്തിന്‌ നല്ലതാണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ ഇങ്ങനൊക്കെ ചെയ്തിട്ട്‌ അയല്വക്കക്കാരന്റെ കാറുപോലെ ഉള്ള കാര്‍ വാങ്ങാന്‍ പറ്റണെ എന്നൊ അയല്‍ വക്കത്ത്‌ കാരന്റെ പുരക്കു മുകളില്‍ തെങ്ങു വീഴണമെന്നൊ ഒക്കെ വിചാരിച്ചാല്‍ നടക്കുമൊ ആവൊ?

Saturday, October 26, 2013

എനിക്ക് വയ്യ
ഇപ്പൊ മനസിലായി.

ഇത് വരെ വിചാരിച്ചിരുന്നത് പണ്ടൊരാൾ പറഞ്ഞത് പോലെ പുള്ളിയുള്ള ബലൂൺ വീർക്കലാണെന്നായിരുന്നു.

ഇത് കുഴപ്പം ഇല്ല "പ്രപഞ്ചം വികസിക്കുന്നു" എന്നു പറഞ്ഞാല് "ഗാലക്സികൾ തമ്മിൽ അകലുന്നു". അത്രയെ ഉള്ളു

Friday, October 25, 2013

വെറുതെ- വെറും ചുമ്മാതെ


മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനവാൻ.

വാർത്ത വായിച്ചപ്പോൾ ഓർമ്മ വന്ന ഒരു ശ്ലോകം

"വിശുദ്ധർക്ക് ദാനം കൊടൂക്കുന്ന പങ്കും
തനിക്കൂണീനന്നന്നെടൂക്കുന്ന പങ്കും
കണക്കാക്കിടാം വിത്തമായ് ബാക്കിയെല്ലാം
സ്വരൂപിച്ചു കാക്കുന്നിതാർക്കോ മുടിക്കാൻ"

അർത്ഥമൊന്നും വിശദീകരിക്കാൻ മെനക്കെടൂന്നില്ല

Tuesday, October 22, 2013

പുത്രൻ
പുത് എന്ന നരകത്തിൽ നിന്നും ത്രാണനം ചെയ്യുന്നവൻ - രക്ഷിക്കുന്നവൻ ആണത്രെ പുത്രൻ.

ബാലകൃഷ്ണപിള്ളയെ ഗണേശനും , കരുണാകരനെ മുരളിയും ഒക്കെ രക്ഷിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു.

ചിലരുടെ ഒക്കെ രക്ഷിക്കുന്ന കഥകൾ പുറത്ത് പറയാൻ ഭയമാകുന്നു - കാരണം അവരുടെ അച്ഛന്മാർ അവരുടെയും രക്ഷകരായത് കൊണ്ട് ചിലപ്പോൾ നമ്മൾ കഥാവശേഷർ മാത്രമായിപ്പോകും

യഥാർത്ഥത്തിൽ രക്ഷിക്കുന്നത് എങ്ങനെ ആണ് എന്ന് ബൃഹദാരണ്യകം ഉപനിഷത്ത് പറയുന്നുണ്ട് ദാ ഇവിടെ കാണാം

പക്ഷെ ഈ പോസ്റ്റ് അതിനല്ല

എന്റെ ഒരു സുഹൃത്ത്. ഒപ്പം പഠിച്ച് വലിയ നിലയിൽ ഇരുന്ന ആൾ. പുള്ളി വളരെ വൈകിയാണ് വിവാഹം കഴിച്ചത്. അതും അദ്ദേഹത്തെ പോലെ തന്നെ സാത്വികയായ ഒരു സ്ത്രീ. ആ വിവരം ഞാൻ അറിയുന്നത് കുറച്ചു കൂടി താമസിച്ച്.

ഒരു ദിവസം ഫോൺ ചെയ്തപ്പോൾ ഞാൻ കുട്ടികൾ എത്ര എന്നന്വേഷിച്ചു

കുട്ടികൾ  ഇല്ല എന്ന മറുപടി ആരെയും പോലെ എന്നെയും ഒന്ന് വിഷമത്തിലാക്കി

ശ്ശേ എന്റെ ചോദ്യം അവനെ വിഷമിപ്പിച്ചു കാണുമല്ലൊ

ഞാൻ വടക്കെ ഇന്ത്യയിൽ ആയത് കൊണ്ട് അതിനടൂത്തുള്ള ഇൻഫെർട്ടിലിറ്റി സെന്ററിൽ അന്വേഷിച്ച് ചികിൽസ്ക്കുള്ള സൗകര്യങ്ങളും മറ്റും ഉറപ്പിച്ചിട്ട് വീണ്ടും അവനെ വിളിച്ചു


അപ്പോൾ അവന്റെ തിരിച്ചുള്ള ചോദ്യം " എനിക്കില്ലാത്ത വിഷമം നിനക്കെന്തിനാടൊ? ഞാൻ ചികിൽസക്കൊന്നും ഇല്ല"


അതിൽ പിന്നെ അങ്ങനൊരു ചോദ്യം ആരോടും ചോദിക്കാൻ ധൈര്യം വരുന്നില്ല.
പിന്നീട് ഇത്രയും കൊല്ലങ്ങൾ ആയി അവർ സന്തുഷ്ടരായി തന്നെ ജീവിക്കുന്നു.
യാതൊരു ചികിൽസ്ക്കും പോയിട്ടില്ല


ആ ചോദ്യം എന്നെക്കൊണ്ട് കുറേ ഏറേ ആലോചിപ്പിച്ചു

ദശരഥൻ മക്കളില്ലാഞ്ഞിട്ട് വിഷമിച്ച് മൂന്നു വിവാഹം കഴിച്ച്, പിന്നെ യാഗം ചെയ്ത് എന്തിന് പറയുന്നു കഷ്ടപ്പാടിന്റെ അവസാനം നാല് മക്കൾ.

ഏതായാലും അദ്ദേഹത്തിന്റെ ജീവിതം അതോട് കൂടി കട്ടപ്പൊകയായി എന്നു പറഞ്ഞാൽ അത് അതിശയോക്തി ആണോ?

 ധൃതരാഷ്ട്രർക്കും ഉണ്ടായി നൂറ്റിഒന്ന് മക്കൾ - ബാക്കി പറയേണ്ടല്ലൊ അല്ലെ?

വിശ്രവസ്സിന് ഉണ്ടായി മൂന്ന് മക്കൾ രാവണൻ കുംഭകർണ്ണൻ വിഭീഷണൻ ഒന്ന് മറ്റൊന്നിന് പാര. കഥ ഒരുപാട് നീണ്ടതാണെങ്കിലും എല്ലാവർക്കും അറിയാം അല്ലെ?

ഇതൊക്കെ പുരാണങ്ങളല്ലെ എന്ന് ചോദിച്ചാൽ അതെ പക്ഷെ ജീവിതത്തിൽ കാണാനും ഉണ്ട് അനേകം കഥകൾ ഉദാഹരണത്തിന്


എന്റെ ഒരു സബോർഡിനേറ്റ്. ഭാര്യാഭർത്താക്കന്മാർ രണ്ട് പേരും ഡോക്റ്റർമാർ. അവർ ഇതുപോലെ കുട്ടികൾ ഉണ്ടാകാത്തതിൽ വിഷമിച്ച് ചികിൽസിച്ച് ചികിൽസിച്ച് നടന്നു.

അവസാനം 2004 ല് ഇൻഡോറിൽ പോയി  ചികിൽസ  നടത്തി. ആ ഗർഭം ഏഴ് മാസം ആയപ്പോൾ തന്നെ പ്രസവം നടന്നു. പിന്നീട് ഇങ്കുബേറ്ററിൽ.

 ഇപ്പോൾ ആ കുട്ടിയെയും കൊണ്ട് അവർ അലയാത്ത സ്ഥലങ്ങൾ ഇല്ല- മന്ദബുദ്ധിക്കുള്ള പരിഹാരവും തേടി. 

കുട്ടികൾ ഇല്ലാതിരുന്നപ്പോൾ അതായിരുന്നു ദുഃഖം പക്ഷെ അതൊന്നും ഇതിന്റെ നൂറിലൊരംശം വരുമൊ?

മുജ്ജന്മത്തെ കടം തിരികെ വാങ്ങാൻ വരുന്നവരാണ് മക്കൾ എന്ന് ഒരു വിശ്വാസം ഉണ്ട്. പലരുടെയും അനുഭവങ്ങൾ കാണുമ്പോൾ അതും ശരിയാണെന്ന് തോന്നിപ്പോകും.

അപ്പോൾ മുജ്ജന്മ കടം ഇല്ലാത്തവർ അല്ലെ ശരിക്കും ഭാഗ്യവാന്മാർ?


Wednesday, September 25, 2013

പോസ്റ്റ് നമ്പർ 303

പുരോഗമനം
പുരോഗമിച്ച് പുരോഗമിച്ച് ഇത്രയും ആയി
പറഞ്ഞിട്ടൊന്നും ഒരുകാര്യവും ഇല്ല
ആന്റിബയോട്ടിക് എഴുതിയില്ലെകിൽ ഡൊക്റ്റർ മോശം അങ്ങനെയും ഉണ്ട്
പോസ്റ്റ് നമ്പർ 303 

അപ്പോൾ ഒരു വെടി തന്നെ പൊട്ടിക്കാം അല്ലെ? 
Fluoroquinolone Antibiotics May Cause Permanent Nerve Damage

Saturday, June 22, 2013

ശൂദ്രൻ

വാല്‌മീകിരാമായണം പഠിക്കണം. പഠിക്കുന്നു എങ്കിൽ  ഗുരുമുഖത്തു നിന്നും പഠിക്കണം എന്നു ഞാൻ പറയും പോട്ടെ

അത് എന്തിനാണ് എന്നു വച്ചാൽ രാമായണം മഹാഭാരതം ഇവ രണ്ടും തത്വബോധനത്തിനുള്ളവ ആണ്. വേദതത്വങ്ങൾ എന്തൊ അത് തന്നെ ഇവ പഠിച്ചാലും കിട്ടും എന്ന് വിവരം ഉള്ളവർ പണ്ടെ പറഞ്ഞിട്ടുണ്ട്.

ഇവിടെ "ശൂദ്ര"  സംജ്ഞയെ കുറിച്ച് പല തരത്തിൽ തർക്കം നടക്കുന്നുണ്ട്.

ഏതായാലും രാമായണകാലത്ത് എന്തായിരുന്നിരിക്കാം ശൂദ്രശബ്ദം കൊണ്ട് ഉദ്ദേശിച്ചിരുന്നത്?

അതിപ്പോൾ വാല്‌മീകി ജീവനോടില്ലാത്തതു കൊണ്ട് ചോദിച്ചറിയാൻ മാർഗ്ഗം ഇല്ല. പക്ഷെ വാല്‌മീകിരാമായണത്തിൽ പറഞ്ഞിട്ടുണ്ടൊ എന്നു നമുക്കൊന്നു നോക്കാം

മൂന്നാം അദ്ധ്യായത്തിൽ സുമതി എന്ന രാജാവും വിഭാണ്ഡകൻ എന്ന ഋഷിയും തമ്മിലുള്ള  സംസാരം ദാ ഇങ്ങനെ

"രാജോവാച"
രാജാവ് പറഞ്ഞു

"ശൃണുഷ്വ ഭഗവൻ സർവം യൽ പൃഛതി വദാമി തത് 
ആശ്ചര്യം യദ്ധി ലോകാനാം ആവയോശ്ചരിതം മുനേ"

അല്ലയൊ ഭഗവൻ അങ്ങ് എന്തു ചോദിച്ചുവൊ അത് മുഴുവൻ ഞാൻ പറയുകയാണ്. നമ്മുടെ രണ്ടുപേരുടെയും കഥ ലോകത്തിനു മുഴുവൻ ആശ്ചര്യജനകം ആണ്

"അഹമാസം പുരാശൂദ്രോ മാലതിർന്നാമ സത്തമ
കുമാർഗ്ഗനിരതോ നിത്യം സർവലോകാ//ഹിതേ രതഃ"

ഞാൻ പണ്ട് മാലതി എന്നു പേരുള്ള ഒരു ശൂദ്രൻ ആയിരുന്നു. എല്ലായ്പ്പോഴും കുമാർഗ്ഗത്തിൽ സഞ്ചരിക്കുന്നവനും ലോകത്തിൻ ദ്രോഹം മാത്രം ചെയ്യുന്നവനും ആയിരുന്നു.

""പിശുനൊ ധർമ്മദ്വേഷീ ദേവദ്രവ്യാപഹാരകഃ
മഹാപാതകിസംസർഗ്ഗീ ദേവദ്രവോപജീവകഃ"

മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുക, ധർമ്മദ്രോഹിആയിരിക്കുക, ദേവസംബന്ധമായ സ്വത്ത് മോഷ്ടിക്കുക അതു കൊണ്ട് ഉപജീവിക്കുക, മഹാപാതകികളുമായി സംസർഗ്ഗം ചെയ്യുക ഇതൊക്കെ എന്റെ സ്വഭാവങ്ങൾ ആയിരുന്നു

"ഗോഘ്നശ്ച ബ്രഹ്മഹാ ചൗരൊ നിത്യം പ്രാണീവധേ രതഃ
നിത്യം നിഷ്ഠുരവക്താ ച പാപീ വേശ്യാപരായണഃ"

പശു, ബ്രാഹ്മണൻ ഇവരെ കൊല്ലുക , മോഷ്ടിക്കുക, ജന്തുക്കളെ കൊല്ലുക, നിഷ്ഠുരമായി സംസാരിക്കുക, വേശ്യാസംസർഗ്ഗം ചെയ്യുക ഇവ എന്റെ എല്ലാ ദിവസത്തെയും ചെയ്തികളായിരുന്നു

"കിഞ്ചിത് കാലെ സ്ഥിതൊ ഹ്യേവമനാദൃത്യ മഹദ്വചഃ
സർവബന്ധുപരിത്യക്തൊ ദുഃഖീ വനമുപാഗമം"

ഇപ്രകാരം മഹത്തുക്കളുടെ വാക്കുകളെ ധിക്കരിച്ചു ജീവിച്ച ഞാൻ എല്ലാ ബന്ധുക്കളാലും കൈവെടിയപ്പെട്ട് വനത്തിൽ എത്തിച്ചേർന്നു.

ഇത് ഞാൻ വായിചു മനസിലാക്കിയ ശൂദ്രഭാവം

ഈ സ്വഭാവം ഉള്ള ആരായാലും, ഏത് തന്തയ്ക്കു പിറന്നാലും അവൻ ശൂദ്രൻ

പക്ഷെ രാമായണകാലം ത്രേതായുഗം.

ഇത് കലിയുഗം

ഇതിനിടയ്ക്ക് ആരെങ്കിലും എന്തെങ്കിലും ഒക്കെ വക്രബുദ്ധി കാണിച്ചിട്ടുണ്ടെങ്കിൽ

Friday, June 21, 2013

വ്യാഖ്യാനങ്ങൾ

വ്യാഖ്യാനങ്ങൾ എന്നു പറഞ്ഞാൽ വായിക്കുന്ന ഓരോരുത്തരും അവരവരുടെ മനസിലാകലിന്റെ നിലവാരത്തിനനുസരിച്ച് മനസിലായത് കുറിക്കുക എന്നാണല്ലൊ നാം മനസിലാക്കുന്നത്

എന്നാൽ ചില ആളുകൾ എഴുതിയ വ്യാഖ്യാനങ്ങളെ നാം വിലവയ്ക്കും കാരണം അവർ മറ്റു ദുരുദ്ദേശങ്ങൾ ഒന്നും കൂടാതെ എഴുത്തുകാരന്റെ അതേ താല്പര്യം ആയിരിക്കും പ്രകാശിപ്പിക്കുക എന്ന് നാം ധരിക്കുന്നു. അത് അവരുടെ സമൂഹസമ്മതി കൊണ്ടൊ മുൻപ് അവർ എഴുതിയ കൃതികളുടെ മാഹാത്മ്യം കൊണ്ടൊ അങ്ങനെ ഒരു അഭിപ്രായം രൂപീകരിക്കപ്പെടുന്നു


എന്നാൽ ചിലപ്പോൾ ഈ രൂപീകരിക്കപ്പെട്ട അഭിപ്രായം എങ്ങനെ ഒക്കെ ആയിപ്പോകുമൊ
ഛാന്ദോഗ്യ ഉപനിഷത്തിൽ സത്യകാമൻ എന്ന ഒരു കുട്ടിയുടെ കഥ വിവരിക്കുന്നുണ്ട്.

അതിന്റെ ചുരുക്കം ഇപ്രകാരം ആണ് സത്യകാമൻ വിദ്യ അഭ്യസിക്കേണ്ട സമയം ആയി. അവൻ ഗൗതമൻ എന്ന ഗുരുവിനടൂത്തേക്ക് പോകാൻ ഒരുങ്ങുന്നു ഗുരുവിനടൂത്ത് ചെല്ലുമ്പോൾ തന്റെ ഗോത്രം ഏതാണ് എന്ന് ഗുരു ചോദിക്കും. അപ്പോൾ എന്താണ് പറയേണ്ടത് എന്ന് അവൻ അവന്റെ അമ്മ ആയ ജാബാലയോട് ചോദിക്കുന്നു.

 ജാബാല കൊടുക്കുന്ന മറൂപടി ഇപ്രകാരം

"സാ ചൈനമുവാച നാഹമേതദ്വേദ താത യദ് ഗോത്രസ്ത്വമസി ബഹ്വഹം ചരന്തീ പരിചാരിണീ യൗവനെ ത്വാമലഭേ. സാഹമേതന്ന വേദ യദ്ഗോത്രസ്ത്വമസി ജാബാലാ തു നാമാഹമസ്മി സത്യകാമോ നാമസ്ത്വമസി സ സത്യകാം ഏവ ജാബാലൊ ബ്രുവീഥാ ഇതി"

അവൾ അവനോട് പറഞ്ഞു നീ ഏത് ഗോത്രത്തിലെ ആണെന്ന് എനിക്കറിയില്ല. ഞാൻ യൗവനത്തിൽ വളരെയിടത്ത് പരിചാരിണിയായി പോയിട്ടുണ്ട്. അങ്ങനെ എനിക് നിന്നെ മകനായി ലഭിച്ചു. അതുകൊണ്ട് നിന്റെ ഗോത്രം ഏതാണെന്ന് എനിക്കറിയില്ല. എന്റെ പേർ ജാബാല നിന്റെ പേർ സത്യകാമൻ അപ്പോള് നീ സത്യകാമൻ ജാബാല"

കുട്ടി ഗൗതമനടുത്തെത്തി ഗൗതമൻ ചോദിച്ച വാചകം ഉപനിഷത്തിൽ ഇപ്രകാരം

 "തം ഹോവാച കിം ഗോത്രോ നു ത്വമസീതി സ ഹോവാച നാഹമേതദ്വേദ ഭോ യദ്ഗോത്രോഹമസ്മ്യപൃച്ഛം മാതരം --- "

ഗൗതമൻ അവനോട് ചോദിച്ചു അല്ലയൊ സോമ്യ നീ ഏത് ഗോത്രത്തിലെ ആണ്?" അവൻ പറഞ്ഞു "അല്ലയൊ മഹാനുഭാവാ ഞാൻ ഏത് ഗോത്രത്തിലെ ആണെന്ന് എനിക്കറിയില്ല്. അത് അമ്മയോടു ചോദിച്ചപ്പോൾ അമ്മ പറഞ്ഞത് ഇപ്രകാരം"

എന്നു പറഞ്ഞിട്ട് മുൻപ് അമ്മ പറഞ്ഞതായ വാചകം മുഴുവൻ അതുപോലെ പറയുന്നു

ഇത് കേട്ട ഗൗതമൻ പറയുന്നത്
 ഉപനിഷത്തിൽ ഇപ്രകാരം "തം ഹോവാച നൈതദബ്രാഹ്മണൊ വിവക്തുമർഹതി സമിധം സോമ്യാഹരോ---" അവനോട് ഗൗതമൻ പറഞ്ഞു ഇപ്രകാരം വിശിഷ്ടമായി പറയുവാൻ ബ്രാഹ്മണനല്ലാതെ സാധിക്കില്ല. അതു കൊണ്ട് ചമത കൊണ്ടുവരൂ.

എവിടെ ഒക്കെയൊ പണിചെയ്യാൻ പോയ ഒരു യുവതിയിൽ ആർക്കൊ ജനിച്ച ഒരു കുട്ടി.

പക്ഷെ ഇവിടെ ഗുരു അവന്റെ സ്വഭാവം അല്ലെ നോക്കിയത്?

മനസിൽ വിചാരിക്കുന്നതും വാക്കു കൊണ്ട് പറയുന്നതും ശരീരം കൊണ്ട് പ്രവർത്തിക്കുന്നതും ഒന്നുപോലെ ഇരിക്കുന്നത് സത്യം

ആ സത്യം പാലിക്കുന്നതിനാൽ ഇവൻ ബ്രാഹ്മണൻ
അങ്ങനെ അല്ലെ ഗുരു പറഞ്ഞത്?

അതൊ ഇവന്റെ അച്ഛൻ ബ്രാഹ്മണൻ ആണെന്നൊ?

എനിക്കേതായാലും ആദ്യം പറഞ്ഞതാണ് ശരി എന്നാണു തോന്നുന്നത്

അത് എന്തൊ ആകട്ടെ

ഈ കഥ ഉപനിഷത്തിന്റെ സ്കാൻ ചെയ്ത ഭാഗത്തിൽ കാണാം


ബ്രഹ്മസൂത്രം എന്ന ബൃഹത്തായ ഗ്രന്ഥത്തിൽ 5 സൂത്രങ്ങൾ അപശൂദ്രാധികരണം എന്ന പേരിൽ അറിയപ്പെടുന്നു

അതിൽ ശൂദ്രന് വേദപൂരവകമായ ബ്രഹ്മവിദ്യക്ക് അധികാരം ഇല്ല എന്നാണ് സ്ഥാപിച്ചിരിക്കുന്നത്.

അതിനു ഭാഷ്യം എഴുതിയ ശ്രീശങ്കരാചാര്യർ ഏതായാലും സ്വമനസാലെ ഇതിനോട് യോജിക്കും എന്ന് തോന്നുന്നില്ല. കാരനം അദ്ദേഹം എഴുതിയിട്ടുള്ള അനേകം കൃതികളിൽ എല്ലാം എല്ലാ ജീവജാലങ്ങളും ഒരെ ബ്രഹ്മം തന്നെ എന്ന തത്വം ആണ് പറയുന്നത്.

പക്ഷെ മറ്റൊരാളുടെ ഗ്രന്ഥത്തിൻ ഭാഷ്യം എഴുതുമ്പോൾ അതിൻ സ്വന്തം അഭിപ്രായം പറയുവാൻ സ്വാതന്ത്ര്യം ഇല്ല. ഭാഷ്യത്തിൽ വെളീപ്പെടേണ്ടത് ഗ്രന്ഥകാരന്റെ അഭിപ്രായം ആണ്. അതുകൊണ്ട് ആയിരിക്കണം അദ്ദേഹം സൂത്രങ്ങളുടെ പൊതു താല്പര്യം തന്നെ  വ്യാഖ്യാനിച്ചു പറഞ്ഞു. എന്നാൽ 38 ആം സൂത്രം ഭാഷ്യം എഴുതി നിർത്തുന്നത് "ശ്രാവയേച്ചതുരൊ വർണ്ണാൻ ഇതി ചേതിഹാസപുരാണാധിഗമേ ചാതുർവർണ്ണ്യസ്യാധികാരസ്മരണാത് വേദപൂർവകസ്തു നാസ്ത്യധികാരഃ ശൂദ്രാണാമിതി സ്ഥിതം"

എന്നാണ്. അതായത് നാലു വർണ്ണങ്ങൾക്കും പുരാണം ഇതിഹാസം ഭഗവത് ഗീത തുടങ്ങിയവയുടെ അദ്ധ്യയനത്തിലൂടെ ഇതെ ബ്രഹ്മവിദ്യ പഠിക്കാം എന്നുള്ളതു കൊണ്ട് വേദപൂർവകമായ ബ്രഹ്മവിദ്യാധികാരം ശൂദ്രന്മാർക്കില്ല എന്ന് .

പണ്ഡിതശ്രേഷ്ഠനായ ശ്രീ പി ഗോപാലൻ  നായരുടെ ബ്രഹ്മസൂത്രവ്യാഖ്യാനത്തിൽ അദ്ദേഹം ഇത് എടുത്തു പറഞ്ഞിട്ടും ഉണ്ട്.

മുകളിൽ പറഞ്ഞ "ശ്രാവയേച്ചതുരൊ വർണ്ണാൻ എന്ന വാക്യം " അവസാനം എഴുതി നിർത്തിയതു കൊണ്ടു തന്നെ - ആ വാക്യം സൂത്രത്തിന്റെ താല്പര്യത്തിൻ എതിരായി - പൂർവപക്ഷമായി പറയേണ്ടതാണ് -- ആചാര്യൻ തന്റെ ഇഷ്ടക്കേട് സൂചിപ്പിക്കുകയല്ലെ ചെയ്തത്?

ഇനി ഒന്ന് ആലോചിക്കുക

വേദം പഠിക്കേണ്ട ഒരു കാര്യവും ഇല്ല , സാധനാചതുഷ്ടയം മതി ബ്രഹ്മപ്രാപ്തിക്ക് എന്ന് പ്രചരിപ്പിച്ച ആചാര്യനാണ് ശ്രീശങ്കരൻ

ആ മഹാൻ വേദപൂർവകമായ ബ്രഹ്മവിദ്യയ്ക്കെ ശൂദ്രന് അർഹത ഇല്ലാതുള്ളു എന്ന് പറഞ്ഞാൽ

ശൂദ്രന് നമ്പൂരിമാരെ പോലെ ഓം ഹ്രീം പറഞ്ഞു നടക്കേണ്ട കാര്യമില്ല അല്ലാതെ തന്നെ മോക്ഷം കിട്ടും എന്നല്ലെ അർത്ഥം?

അതു തന്നെയല്ലെ വ്യാധഗീത നമുക്കു പറഞ്ഞു തന്നത്?

എന്നാൽ ഇന്റർനെറ്റ് വന്നപ്പോൾ അതിൽ ഒരിടത്ത് കണ്ട ഇക്കഥ കൂട്ടർക്ക് കാണണ്ടേ?

ദാ ഇപ്പടത്തിൽ ഉണ്ട്

ബ്രഹ്മസൂത്രത്തിനെ ആണ് ഉദ്ദേശിച്ചിരിക്കുന്നത് കേട്ടൊ

Wednesday, June 19, 2013

കഷ്ടം

Sudheesh wrote: ".ഒരു ചോദ്യത്തിന്‌ സുധിഷ്‌ മനഃപൂര്‍വ്വം മറുപടി പറയുകയുണ്ടായില്ലെന്ന്‌ വിനോദ്‌ സൂചിപ്പിച്ചു കണ്ടു. അതേ, അപകീര്‍ത്തികരമായ ഒരു പരാമര്‍ശം ഒഴിവാകാമെന്നു കരുതിയാണ്‌ ബോധപുര്‍വ്വം അതു ചെയ്യാതിരുന്നതും. കേള്‍ക്കുക, ശങ്കരാചാര്യരുടെ ജീവിതത്തെ പ്രതിയുള്ള വിവരങ്ങള്‍ നല്‍കുന്ന രണ്ട്‌ ഗ്രന്ഥങ്ങള്‍ മാധവാചാര്യരുടെ ശങ്കരദിഗ്‌ വിജയവും ആനന്ദഗിരിയുടെ ശങ്കരവിജയവും ആണ്‌. ശങ്കരചാര്യരുടെ അമ്മയുടെ മരണാനന്തരകര്‍മ്മങ്ങളില്‍ ഇവിടത്തെ നമ്പൂതിരി സമുദായംഗങ്ങള്‍ അതില്‍ സഹകരിച്ചില്ല. അതിനു കാരണം അദ്ദേഹം ജാരസന്തതിയായിരുന്നൂവെന്നതാണ്‌. ഏതായാലും അദേഹത്തിന്‌ തനിച്ചുതന്നെ അമ്മയുടെ ശവദാഹം നടത്തേണ്ടതായി വന്നു. ഇവിടെ നിലനിന്നിരുന്നതായ ജാതീയമായ ഉച്ചനീചത്ത്വങ്ങളും നിന്ദ്യമായ അയിത്തവുമായിരുന്നു ഇതിനു പുറകില്‍. ശൂദ്രനോടുള്ള മേല്‍ജാതിക്കാരായ ബ്രാഹമണന്‍റെ സമീപനത്തെ തന്നെയാണ്‌ പ്രസ്‌തുത സംഭവും വെളിപ്പെടുത്തുന്നത്‌!"

ഫേസ് ബുക്കിലെ ഒരു ചർച്ചയിൽ വന്ന കമന്റാണ്

കാണ്ഡം കാണ്ഡമായി ബ്രഹ്മസൂത്രഭാഷ്യത്തിന്റെ വ്യാഖ്യാനങ്ങളും കോപി പേസ്റ്റ് ചെയ്തിട്ടുണ്ട്

ശാസ്ത്രം അത് പുരാതന്മായാലും അധുനാതനം ആയാലും മനുഷ്യന്റെ നന്മയ്ക്കു വേണ്ടിയാകണം

ഇന്നു കണ്ടു പിടിക്കുന്ന ഒരു കാര്യം ഇന്ന് നല്ലത് എന്നു വിചാരിച്ച് ഉപയോഗിക്കുന്നത് സാധാരണം

നാളെ അതിൽ എന്തെങ്കിലും ദോഷം ഉണ്ടെന്നു കണ്ടാൽ അത് മാറ്റി അതിനു പുതിയ രീതി കണ്ടു പിടിച്ച് ഉപയോഗിക്കുന്നത് സാമാന്യ ബുദ്ധി.

അതിനു പകരം ഇന്നു കണ്ടു പിടിച്ച ആ സാധനം മോശമാണ് എന്നു പറഞ്ഞ് അതു തന്നെ ഉരുവിട്ടു കൊണ്ട് നടക്കുന്നത് - അതിനു മലയാളത്തില് വല്ല പേരും കാണുമായിരിക്കും അല്ലെ?

പണ്ടു നടന്ന കാര്യങ്ങൾ അന്നത്തെ നാട്ടുനടപ്പായിരുന്നു

അതിൽ പല കൊള്ളരുതാഴികകളും ഉണ്ടായിരുന്നു. അവയിൽ പലതും മാറി പലതും മാറേണ്ടിയിരിക്കുന്നു

മുഴുവനും നല്ലതല്ലാതിരുന്നതു കൊണ്ടല്ലെ അതിൻ മാറ്റം വന്നത്?

പക്ഷെ അതിലും നല്ല വശങ്ങൾ ഉണ്ടായിരുന്നു, അവ ഒക്കെ നിലനിൽക്ക്ന്നും ഉണ്ട്
ഇന്നു നടക്കുന്നതിലും ധാരാളം കൊള്ളരുതാഴികകൾ ഉണ്ട്

അതും മാറണം

അതല്ലെ അതിന്റെ ഒരു ശരി?

Monday, April 15, 2013

ചാണക്യൻ

http://www.blogger.com/profile/14716780818207433982 

ഈ ബ്ലോഗറുടെ ഒരു ബ്ലോഗ് ഉണ്ട് ചാണക്യസൂത്രം എന്ന പേരിൽ

അവയിൽ ഒരെണ്ണം ഇത് http://chaanakyasoothrangal.blogspot.in/2009/01/16.html

കാശു കിട്ടും എന്നു വിചാരിച്ച് എന്തും എഴുതാൻ പാടൂണ്ടൊ?

ഈ ജീവിതം ഒക്കെ വെറും മൂന്നെമുക്കാൽ നാഴിക കഴിഞ്ഞാൽ തീരുകയില്ലെ?

അമേരിക്കയിലെ പ്രസിഡന്റ് വിചാരിക്കും ഇപ്പൊ ലോകാധിപതി ആകാം എന്ന്

ഓരോന്ന് ചെയ്തു ചെയ്ത് ടെൻഷനടിച്ച് സമയം കളയും

അവസാനം   എന്താകും?

ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തെ ഗ്രാമങ്ങളിൽ ചിലരുടേ അവസ്ഥകൾ കാണുമ്പോൽ ഞാൻ മുൻപു ചിന്തിച്ചിരുന്നു ഭഗവാനെ നീ എന്തിൻ ഇങ്ങനെ ഇവരെ കഷ്ടപ്പെടുത്തുന്നു എന്ന്

എച്മു എന്ന ഒരു ബ്ലോഗർ    എഴുതുന്ന പല കഥകൾ വായിക്കുപോഴും തോന്നിയിരുന്നു

കർമ്മഫലം

താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താൻ താൻ അനുഭവിച്ചീടുകെന്നെവരൂ

പതിനെട്ടു കൊല്ലങ്ങളായി കാണുന്നു

അവസാനം മനസിലാകുമ്പോഴേക്കും കരയാൻ മാത്രം ആയിരിക്കും വിധി

ആദ്യത്തെ പടം നോക്കൂ വായിക്കാതെ കമന്റിടൂന്നവർ, അല്ലെങ്കിൽ വിവരം ഇല്ലാത്തതു കൊണ്ട് തന്റെ ഗ്രൂപ്പുകാരൻ ആണ്! എന്നു വിചാരിച്ച് അതു കൊണ്ട് കമന്റിടുന്നവർ  അല്ലാതെ സത്യം അറിഞ്ഞു ചെയ്യുന്നവരല്ല

പിന്നാലെ പോകുന്ന വിഡ്ഢികൾ

അവർ കമന്റിടൂന്നത് ഉദാത്തം ഉഗ്രദണ്ഡം എന്ന രീതിയിൽ  പോസ്റ്റ് വായിച്ചു നോക്കുക പോലും ചെയ്യാതെ ' നായനാർ പറഞ്ഞതു പോലെ " ഓല് ഞമ്മന്റെ ആളാ""
അവസാനം കുമ്പസാരം

 അയ്യൊ വായിച്ചില്ലായിരുന്നു

നാണം ഇല്ലെ

കഷ്ടം

എന്തു പ്രയോജനം

മദനി പ്രസംഗിച്ച് പ്രസംഗിച്ച് അനേകം യുവജനങ്ങളെ കൊലക്കു കൊടൂത്തു  അവസാനം കുമ്പസാരിച്ചു പാവം ചത്തവനും അവന്റെ കുടൂം,ബത്തിനും പോയി

പിണറായി പോലും മദനിയെ കെട്ടിപ്പിടീച്ചു

മക്കൾ പോയ അമ്മമാർക്ക്  ആർ ഉണ്ട്?

അവരുടെ കർമ്മദോഷം നാം തീർത്താല് തീരുമൊ?

"ഇവനിതു ഭവിക്കേണം ഇന്ന കാലം വേണം
അവശത ഭവിക്കേണം അർത്ഥനാശം വേണം
ഇതി വിധി വിധിച്ചതീ പ്രാണികൾക്കൊക്കെയും
ഹിതം അഹിതം എങ്കിലും ലംഘ്യം അല്ലേതുമെ"

എന്ന് കവി പറഞ്ഞത് ചുമ്മാതല്ല
ഞാൻ അദ്ദേഹത്തോട് അഹംകാരത്തിൽ പറഞ്ഞ കാര്യങ്ങൾ കാണണ്ടേ. അദ്ദേഹത്തിന്റെ തന്നെ ആദ്യ ബ്ലോഗുകളിൽ പോയി നോക്കിയാൽ ഇവ കാണാം.
Monday, March 18, 2013

സംസ്കൃതം മൃതഭാഷ പോലും

സംസ്കൃതം മൃതഭാഷ പോലും

ഭാരതത്തിൽ തെക്കുവടക്കു കിഴക്കുപടിഞ്ഞാറ് ഓടുന്ന തീവണ്ടിയിൽ ഒന്നു കയറി നോക്കൂ
ഏത് കൊച്ചു കുട്ടിക്കും മനസിലാകും സ്മസ്കൃതത്തിലല്ലെ കച്ചവടക്കാർ പോലും പറയുന്നത്

കേട്ടിട്ടില്ലെ "വടാ വടെ വടാ"

സംസ്കൃതം അറിയാവുന്നവരോടു ചോദിക്ക് അതിന്റെ അർത്ഥം എന്താണെന്ന്

ഒരു വട രണ്ടു വടകൾ ഒരുപാട് വടകൾ

ഹും അല്ല പിന്നെ

കാലത്ത് ഒരു പണിയും ഇല്ലാഞ്ഞിട്ട്

ഒരു കപ്പ ഇട്ട് കപ്പ ഉണ്ടാക്കി കഴിക്കാനൊ, നെല്ലു വിളയിച്ച് ഉണ്ടാക്കി ചോറു വയ്ക്കാനൊ, വീടുപണിഞ്ഞ് അതിൽ താമസിക്കാനൊ, തെങ്ങിൽ കയറി തേങയിടാനൊ ഒരു കട്ടിലു പണിത് അതിൽ കിടക്കാനൊ എന്നു വേണ്ട ഒന്നിനും കൊള്ളുകയില്ലാത്തതു കൊണ്ടല്ലെ നമ്മളൊക്കെ എഞ്ജിനീയറും ഡോക്റ്ററും ഒക്കെ ആകുന്നത്.

ഇതൊക്കെ അറിയാവുന്ന ആമ്പിള്ളേർ ഉള്ളതു കൊണ്ട് കഞ്ഞി കുടിച്ചു കിടക്കുന്നു

ഞായറാഴ്ച ടിവിയിലെ ഒരു തമാശപരിപാടി - തേങ്ങ ഇടൽ കണ്ടപ്പോൾ തോന്നിയതാ