Friday, November 27, 2009

പുരോഗമിച്ചു പുരോഗമിച്ചു


I Hope this catches U the way it caught me!

In light of the many perversions and jokes we send along to one another for a laugh, this is a little different: This joke today is not intended to be a joke, it's not intended to be funny, it's intended to get you thinking.


A prominent American was interviewed on the Early Show and the interviewer asked them,
"How could God let something like this happen?"
(Regarding the attacks on September 11)


They gave an extremely profound and insightful response.
(edited to encompass all religions and general tenets of personal behaviour)
"I believe any God would be deeply saddened by this, just as we are, but for years we've been taking the basic teachings out of our schools, out of our government and out of our lives. And by doing so have forced those basic rules of life out of our lives. How can we expect anyone to respect anyone else if they don’t know why they should do so?”

In light of recent events...terrorists attack, school shootings, etc, I think it started when Madeleine Murray O'Hare (she was murdered, her body found recently) complained she didn't want prayer in our schools, and we said OK. Then someone said you better not read the Bible in school... the Bible says thou shalt not kill, thou shalt not steal, and love your neighbor as yourself.
And we said OK.


Then Dr. Benjamin Spock said we shouldn't spank our children when they misbehave because their little personalities would be warped and we might damage their self-esteem (Dr. Spock's son committed suicide). We said an expert should know what he's talking about.
And we said OK

Then someone said teachers and principals better not discipline our children when they misbehave. The school administrators said no faculty member in this school better touch a student when they misbehave because we don't want any bad publicity, and we surely don't want to be sued (there's a big difference between disciplining, touching, beating, smacking, humiliating, kicking, etc.)
And we said OK.


Then someone said, let's let our daughters have abortions if they want, and they won't even have to tell their parents.
And we said OK.

Then some wise school board member said, since boys will be boys and they're going to do it anyway, let's give our sons all the condoms they want so they can have all the fun they desire, and we won't have to tell their parents they got them at school.
And we said OK.


Then some of our top elected officials said it doesn't matter what we do in private as long as we do our jobs. Agreeing with them, we said it doesn't matter to me what anyone, including the President, does in private as long as I have a job and the economy is good.

Then someone said let's print magazines with pictures of nude women and call it wholesome, down-to-earth appreciation for the beauty of the female body.
And we said OK.


And then someone else took that appreciation a step further and published pictures of nude children and then further again by making them available on the Internet.
And we said OK, they're entitled to free speech.


Then the entertainment industry said, let's make TV shows and movies that promote profanity, violence, and illicit sex. Let's record music that encourages rape, drugs, murder, suicide, and occultish themes. And we said it's just entertainment, it has no adverse effect, nobody takes it seriously anyway, so go right ahead.


Now we're asking ourselves why our children have no conscience, why they don't know right from wrong, and why it doesn't bother them to kill strangers, their classmates, and themselves.

Probably, if we think about it long and hard enough, we can figure it out!

I think it has a great deal to do with
"WE REAP WHAT WE SOW."

Funny how simple it is for people to trash age old teachings whether they be based on a Godhead or not and then wonder why the world has become so unsafe, unstable and seemingly out of control. Funny how we believe what the newspapers say, but question what our religious teachers of all faiths have taught us for centuries.

Funny how you can send 'jokes' through e-mail and they spread like wildfire, but when you start sending messages regarding religion, people think twice about sharing. Funny how lewd, crude, vulgar and obscene articles pass freely through cyberspace, but public discussion of religious beliefs is suppressed in schools and the work place.

Are you laughing?

Funny how when you forward this message, you will not send it to many on your address list because you're not sure what they believe, or what they will think of you for sending it.
Funny how we can be more worried about what other people think of us than what we think of ourselves.
Or, if you like, what GOD thinks of us.



കുറെ കാലം മുമ്പ്‌ കിട്ടിയ ഒരു ഫോര്‍വേര്‍ഡ്‌ മെയില്‍ ആണ്‌.

ഇതിലെ ആശയം എന്നെ വളരെ ചിന്തിപ്പിച്ചതായിരുന്നു.

നമ്മളും ഇതുപോലെ പുരോഗമിച്ചു പുരോഗമിച്ചു വരുന്നു അല്ലേ?

അപ്പോള്‍ നമുക്കും സന്തോഷിക്കാം. നമ്മുടെ പിള്ളേരും, പെണ്‍കുട്ടികളും ഇതുപോലെ പബ്ബില്‍ പോയി കുടിക്കാനും ഒക്കെ തുടങ്ങിയല്ലൊ ഇനി തോക്കു കൊണ്ടൂള്ള കളികളും തുടങ്ങുമായിരിക്കും അല്ലേ?

Saturday, September 19, 2009

വര്‍ണ്ണം

കഴിഞ്ഞ കുറച്ചു നാളുകളായി ചാതുര്‍വര്‍ണ്ണ്യത്തെയും വിദ്യക്കുള്ള അര്‍ഹതയെ കുറിച്ചും ഹിന്ദുമതത്തില്‍ എന്താണു നടക്കുന്നത്‌ എന്നതിനെ കുറിച്ചു പല ചര്‍ച്ചകള്‍ കണ്ടു.
മതം എന്ന പേരില്‍ എന്താണു നടന്നത്‌ എന്നു നമുക്കെല്ലാം അറിയാം. ശുദ്ധ പോക്കിരിത്തരം എന്നു വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കുകയും ചെയ്യാം.

പക്ഷെ ഹൈന്ദവതത്വശാസ്ത്രം അതൊന്നും അല്ല പറഞ്ഞിരുന്നത്‌

അറിവ്‌ അത്‌ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്‌.
പക്ഷെ അതു നേടാനുള്ള അര്‍ഹത വേണം എന്നു മാത്രം . ആ അര്‍ഹത ജന്മം കൊണ്ടല്ല തീരുമാനിക്കപ്പെടുന്നത്‌.

ബ്രഹ്മസൂത്രം എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തില്‍ ശ്രീ ശങ്കരന്‍ അപശൂദ്രാധികരണത്തില്‍
വേദോക്തമായ "ശ്രാവയേച്ചതുരോ വര്‍ണ്ണാന്‍ " എന്ന ഭാഗം ഉദ്ധരിച്ചു ശൂദ്രനു പോലും വേദാധികാരം ഉണ്ടെന്നു സ്ഥാപിച്ചിട്ടും ഉണ്ട്‌.

ബാക്കി താഴെ നോക്കുക

"ജന്മനാ ജായതേ ശൂദ്രഃ കര്‍മ്മണാ ജായതെ ദ്വിജഃ"

ജന്മം കൊണ്ട്‌ എല്ലാവരും ശൂദ്രന്‍ ആണ്‌. കര്‍മ്മം കൊണ്ട്‌ ദ്വിജനാകും. അല്ലാതെ നമ്പൂരി എന്നു പേരുള്ള ഒരാളുടെ മകനായി ജനിച്ചാലൊ അവിടെ ഉപനയനം ചെയ്താലോ ബ്രാഹ്മണനാകുകയില്ല. ആകും എന്നു ഹൈന്ദവതത്വശാസ്ത്രത്തില്‍ പറയുന്നില്ല.

പ്രചേതസ്സിന്റെ പത്താമത്തെ പുത്രനായ ഒരാള്‍ ശൂദ്രനായ വാല്‌മീകിയായതും ക്ഷത്രിയനായ വിശ്വാമിത്രന്‍ ബ്രാഹ്മണനായതും ഒക്കെ കഥകളില്‍ കൂടി വിവരിച്ചു തരുന്നത്‌ തത്വബോധനത്തിനാണ്‌.

"വര്‍ണ്ണ്യതെ ജ്ഞായതെ അനേന ഇതി വര്‍ണ്ണഃ ഗുണമിത്യര്‍ത്ഥഃ"

യാതൊരു സ്വഭാവഗുണത്താല്‍ വ്യക്തിയെ അറിയുന്നുവോ അത്‌ വര്‍ണ്ണം - ഗുണം എന്നര്‍ത്ഥം.

ബ്രാഹ്മണന്‍

"ബ്രഹ്മ അധീതേ വേത്തി വാ ഇതി ബ്രാഹ്മണഃ"

ബ്രഹ്മത്തെ അറിഞ്ഞവന്‍ ബ്രാഹ്മണന്‍ - വിശ്വാമിത്രകഥ മുമ്പ്‌ എഴുതിയത്‌ നോക്കുക

ക്ഷത്രിയന്‍

"ക്ഷതാല്‍ കില ത്രായതേ അനേനേതി ക്ഷത്രിയ: "

ക്ഷതത്തില്‍നിന്നും - നാശത്തില്‍ നിന്നും അപകടത്തില്‍ നിന്നും രക്ഷിക്കുന്നവന്‍ ക്ഷത്രിയന്‍

വൈശ്യന്‍

"വിശതി ധാരയതി ഇതി വൈശ്യഃ"

കൃഷി, കച്ചവടം എന്നിവയില്‍ പ്രവര്‍ത്തിച്ച്‌ ദേശം തോറും നടക്കുന്നവന്‍ വൈശ്യന്‍ അവനെ അപേക്ഷിച്ചാണ്‌ ജനജീവിതം നിലനില്‍ക്കുന്നത്‌.

ശൂദ്രന്‍

"ശുചാ അഭിദ്രവതി ഇതി ശൂദ്രഃ"

സേവനം ചെയ്യുന്നവന്‍ ശൂദ്രന്‍


ഛാന്ദോഗ്യ ഉപനിഷത്തിലെ സത്യകാമന്റെ കഥ

ജാബാല എന്ന ഒരു യുവതിയുടെ പുത്രനായ സത്യകാമന്‍ വിദ്യാഭ്യാസത്തിനായി ഗുരുവിനടൂത്തു പോകാനൊരുങ്ങുന്നു. അവിടെ ചെല്ലുമ്പൊള്‍ ഗുരു അവന്റെ ഗോത്രം ഏതാണെന്നു ചോദിക്കും അപ്പോള്‍ എന്താണു പറയേണ്ടതെന്നറിയുവാന്‍ വേണ്ടി അവന്‍ അമ്മയോടൂ ചോദിക്കുന്നു.

നിഷ്കളങ്കനായ ആ കുട്ടിയുടെ ചോദ്യം - താന്‍ ഏതു ഗോത്രത്തില്‍ പെട്ടവനാണെന്ന്‌ - അമ്മയില്‍ ഉണ്ടാക്കുന്ന വിഷമങ്ങള്‍ അവനറിയുന്നില്ല.

അമ്മ പറയുന്ന ഉത്തരം ഇതായിരുന്നു- യൗവനത്തിലവള്‍ ഒരു വീട്ടുജോലിക്കാരിയായിരുന്ന കാലത്താണ്‌ അവനു ജന്മം നല്‍കിയത്‌ ഏതു ഗോത്രത്തിലാണെന്നറിയില്ല. ഒരു ദീര്‍ഘനിശ്വാസം വിട്ടശേഷം അവള്‍ അവനോടു പറഞ്ഞു- ഗുരു ചോദിക്കുമ്പോള്‍ വേണ്ടതുപോലെ ഉത്തരം പറഞ്ഞു കൊള്ളൂക, നിന്റെ അമ്മയുടെ പേര്‍ ജാബാല എന്നു നിന്റെ പേര്‍ സത്യകാമന്‍ എന്നും ആണ്‌ അതിനാല്‍ നീ ജാബാലാ സത്യകാമന്‍ എന്നറിയപ്പെടൂന്നതു തന്നെ പര്യാപ്തമാണ്‌.

(അച്ഛന്റെ പേരു മാത്രം ചോദിക്കുന്നു എന്നു പറഞ്ഞു വിനയയുടെ ഒരു പോസ്റ്റ്‌ കണ്ടിരുന്നു. )

കുട്ടി ഗുരുവുനടൂത്തെത്തി.
ഒന്നിനു പിന്നാലെ ഒന്നായി കുട്ടികള്‍ താന്താങ്ങളുടെ ഗോത്രം പറഞ്ഞുകൊണ്ടിരുന്നു. അവസാനം സത്യകാമന്റെ ഊഴം എത്തി.
അവന്‍ പറഞ്ഞു
"ഗുരോ ഞാന്‍ ഇതിനെ കുറിച്ച്‌ എന്റെ അമ്മയോടു ചോദിച്ചു. അപ്പോള്‍ അമ്മ പറഞ്ഞു തന്ന വാചകം തന്നെ കേട്ടുകൊള്ളൂ

"നാഹമേതദ്വേദ ഭോ യദ്ഗോത്രോഹമസ്മി
ബഹ്വഹം ചരന്തീ പരിചാരിണീ യൗവനേ ത്വാമലഭേ
സാഹമേതന്ന വേദ യദ്ഗോത്രസ്ത്വമസി
ജാബാലാ തു നാമാഹമസ്മി സത്യകാമോ നാമ ത്വമസീതി"


ഞാന്‍ ഏതുഗോത്രത്തിലെ ആണെന്നെനിക്കറിയില്ല. യൗവനത്തില്‍ ഞാന്‍ പരിചാരിണീയായി വീട്ടുപണീകള്‍ ചെയ്തുവരുന്നകാലത്താണ്‌ നീ ഉണ്ടായത്‌. ആ നീയും ഏതു ഗോത്രത്തില്‍ പെടുന്നു എന്നെനിക്കറിയില്ല. എന്റെ പേര്‍ ജാബാല എന്നാണ്‌ നിന്റെ പേര്‍ സത്യകാമന്‍ എന്നും, അപ്പോള്‍ അല്ലയോ ഗുരോ ഞാന്‍ സത്യകാമന്‍ ജാബാലാ" (ഛാന്ദോഗ്യം 4- 4)

ഇതു കേട്ട ഗുരു പറയുന്നു

"നൈതദബ്രാഹ്മണൊവിവക്തുമര്‍ഹതി"

ഇപ്രകാരം സത്യം പറയുന്നതിനാല്‍ ഇവന്‍ ബ്രാഹ്മണന്‍ ആകുന്നു. അങ്ങനെ അവന്‍ ആ ഗുരുവിനു ശിഷ്യനായി.

ഇതേ കഥ വെട്ടം മാണി പുരാണിക്‌ എന്‍സൈക്ലൊപീഡിയ ഇല്‍ എഴുതിയപ്പോള്‍ ജാബാല നേരത്തെ വിവാഹം കഴിച്ചിരുന്നു എന്നും ഭര്‍ത്താവു മരിച്ചു പോയി എന്നും അതിനാല്‍ ഗോത്രം ഏതാണെന്നറിയില്ല എന്നും എഴുതിപ്പിടിപ്പിച്ചിരികുന്നു. അദ്ദേഹത്തിന്‌ ജാബാല ഭര്‍ത്താവില്ലാതെ കുട്ടിയെ പ്രസവിച്ചു എന്നു പറയുവാന്‍ - ഉപനിഷത്തിലെ കഥ അതുപോലെ എഴുതുവാന്‍ വൈമുഖ്യം എന്തു കൊണ്ടുണ്ടായി എന്നറിയില്ല.

ഇതുദ്ദേശിച്ച്‌ ഞാന്‍ ആദ്യകാലത്ത്‌ വെട്ടം മാണിയുടെ പിന്നാലെ പോകാതെ സംസ്കൃതം പഠിച്ചവരുടെ അടുത്തു നിന്നും ഉപനിഷത്തു പഠിക്കൂ എന്നു പറഞ്ഞതിന്റെ പുകില്‍ ഇവിടെ കാണാം.

വേദാധികാരം ശൂദ്രന്മാര്‍ക്കില്ല എന്നു വാദിച്ചു കാണുന്നു.

യജുര്‍വേദത്തിലെ ഈ മന്ത്രം ഒന്നു നോക്കുമോ?

"യഥേമാം വാചം കല്ല്യാണീമാവദാനി ജനേഭ്യഃ
ബ്രഹ്മരാജന്യാഭ്യാം ശൂദ്രായ ചാര്യായച സ്വായ ചാരണായ"

(യജുര്‍വേദം അധ്യായം 26- 2 ആം മന്ത്രം)

In this manner we teach you these words which are auspicious (you also should do), We have revealed the vedas to the brahminas and kshathriyas, the vaisyas and the soodras, servants and women and ati- soodras

നിരുക്തത്തിലെ പരാമര്‍ശം

വിദ്യാദേവത ബ്രാഹ്മണനെ സമീപിച്ചു അവര്‍ തമ്മില്‍ നടക്കുന്ന ഒരു സംഭാഷണം ശ്രദ്ധിക്കുക.
"വിദ്യാ ഹ വൈ ബ്രാഹ്മണമാജഗാമ"

(വിദ്യ കാമരൂപിണിയായിബ്രാഹ്മണനെ സമീപിച്ചു പറഞ്ഞു)

"ഗോപായ മാം"

(എന്നെ രക്ഷിച്ചാലും)

അവള്‍ ആരാണെന്നു ചോദിച്ചപ്പോള്‍

"ശേവധിഷ്ടേഹമസ്മി"

ഞാന്‍ നിനക്കൊരു നിധിയായിരിക്കും

ഏതു രീതിയിലാണൂ നിന്നെ രക്ഷിക്കേണ്ടതെന്നു ചോദിച്ചപ്പോള്‍

"അസൂയകായാനൃജവേയതായ ന മാ ബ്രൂയ"
അസൂയകാര്‍ - മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ ദുഃഖിക്കുന്നവര്‍, വാക്കും പ്രവൃത്തിയും തമ്മില്‍ യോജിപ്പില്ലാത്തവര്‍, ഇന്ദ്രിയങ്ങള്‍ വശമാക്കിയിട്ടില്ലാത്തവര്‍ ഇവരോട്‌ എന്നെ പറ്റി പറയരുത്‌.

അങ്ങനെ ഒക്കെ ചെയ്താല്‍ എന്തുണ്ടാകും? എന്നു ചോദിച്ചപ്പോള്‍

"വീര്യവതീ തഥാ സ്യാം "

എങ്കില്‍ ഞാന്‍ നിനക്കൊരു ശക്തിയായിരിക്കും.

വിദ്യയ്ക്ക്‌ അര്‍ഹരല്ലാത്തവര്‍ ആരൊക്കെ ആണെന്ന് ഇതില്‍ കൂടുതല്‍ വ്യക്തമാക്കണോ?

മേല്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നും ഒന്നു വ്യക്തം ആണ്‌.

അകിതിരി അക്കിത്തിരി ചോമാതിതി ഭട്ടതിരി നമ്പൂതിരി തുടങ്ങി ഏതെങ്കിലും ഒന്ന്‌ പേരിന്റെ അറ്റത്തു വരുന്നതല്ല ബ്രാഹ്മണന്റെ ലക്ഷണം. ഇവരില്‍ ആരുടെ എങ്കിലും കുടൂംബത്തില്‍ ജനിക്കുന്നതുകൊണ്ടും ബ്രാഹ്മണന്‍ ആകുകയില്ല. ബ്രാഹ്മണ ആകുന്നത്‌ ബ്രഹ്മജ്ഞാനം നേടുമ്പോഴാണ്‌
ആ ജ്ഞാനം നേടുവാനുള്ള വിദ്യക്ക്‌ അധികാരം എല്ലാവര്‍ക്കും ഉണ്ട്‌.
പക്ഷെ നേടുമോ ഇല്ലയോ എന്നത്‌ വേറെ കാര്യം

എന്നാല്‍ ഇന്നിവിടെ നടക്കുന്നതോ ?

ഭരണത്തില്‍ ഉള്ളവര്‍ക്ക്‌ ജനങ്ങളെ ഇതേ പോലെ തമ്മില്‍ അടിപ്പിക്കണമെങ്കില്‍ കടലാസില്‍ ജാതി എഴുതാന്‍ പറയണമല്ലൊ. പാവങ്ങള്‍ ചിലര്‍ തങ്ങള്‍ ബ്രാഹ്മണരാണെന്നു എഴുതി വയ്ക്കുന്നുവല്ലൊ. അപ്പോള്‍ അവരെ കുറ്റം പറയാന്‍ സാധിക്കുമൊ? അവരെ അങ്ങനെ വിശ്വസിപ്പിച്ചു വച്ചിരിക്കുന്നു. അതുപോലെ മറ്റു ചിലരെ തങ്ങള്‍ ശൂദ്രരാണെന്നും .

ഇതിനൊക്കെ പോംവഴി ഇതു വായിച്ചു മനസ്സിലാക്കുക അതല്ലെ വേണ്ടത്‌?

ഇവിടെ എനിക്ക്‌ പ്രത്യേകമായി നകുലന്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്ന സുഹൃത്തിനോടും ഒരു ചോദ്യം ഉണ്ട്‌ - താങ്കള്‍ പ്രചരിപ്പിക്കുന്ന സംഘടന അഥവാ അധികാരത്തില്‍ എത്തിയാല്‍ ഇപ്പറഞ്ഞതു പോലെ ഉള്ള definition ആയിരിക്കുമോ അംഗീകരിക്കുക അതോ ഇന്നു കാണൂന്ന തരം ജന്മം കൊണ്ടുണ്ടാകുന്ന വര്‍ണ്ണനിര്‍ണ്ണയമായിരികുമോ അംഗീകരിക്കുക?

കാരണം ഇന്നു കാണുന്ന രാഷ്ട്രിയക്കാര്‍ മാറിയും മറിഞ്ഞും അധികാരത്തില്‍ വന്നു കൊണ്ടിരിക്കുന്നു. രണ്ടു കൂട്ടരും അവനവന്റെ കീശകള്‍ വീര്‍പ്പിക്കുവാനല്ലാതെ ഒന്നും ചെയ്യുന്നില്ലെനു വ്യക്തമായിട്ടും മറ്റൊരു പോംവഴിയില്ലാതെ ചിന്താകുഴപ്പത്തിലുള്ള ഒരു പറ്റം ആളുകള്‍ ഉണ്ട്‌ എന്നെ പോലെ.

Saturday, September 05, 2009

കഠോപനിഷത്‌ മൂന്നാം വല്ലി

കഠോപനിഷത്‌ മൂന്നാം വല്ലി
(കുറച്ചു നാളായി തടസം നേരിട്ടിരുന്നു. ഇതിനു മുമ്പുള്ള ഭാഗങ്ങള്‍ ഇതു മുതല്‍ പിന്നോട്ടു കാണാം)
http://indiaheritage.blogspot.com/2007/09/09.html

തുടര്‍ന്ന്‌ യമധര്‍മ്മന്‍ നചികേതസ്സിന്‌ വിഷയത്തിന്റെ ഒരു പൂര്‍ണ്ണചിത്രം നല്‍കുകയാണ്‌.

അത്മാവിനെ പറയുന്നിടത്ത്‌

"അണോരണീയാന്‍ മഹതോ മഹീയാന്‍--"
എന്നു പറഞ്ഞത്‌ ഓര്‍ക്കുമല്ലൊ.

ഒരേസമയത്തു തന്നെ അണുക്കളില്‍ വച്ച്‌ അണുവും , മഹത്തുക്കളില്‍ വച്ചു മഹത്തും ആണ്‌.

അതെങ്ങനെ ആകും എന്നതും ഈ വിശദീകരണത്തില്‍ വ്യക്തമാകുന്നു.

ഒരിക്കലും ഉണ്ടാകാത്തതും ഒരിക്കലും നശിക്കാത്തതും ആണ്‌ അത്‌. അതായത്‌ എല്ലായ്പ്പോഴും ഉള്ളത്‌ മാത്രം.

ആ ആത്മാവ്‌ ജന്തുവിന്റെ ഹൃദയാകാശത്തില്‍ വസിക്കുന്നു.

അവന്‍ ബുദ്ധിയെ തേരാളിയാക്കി, മനസ്സിനെ കടിഞ്ഞാണാക്കി ഇന്ദ്രിയങ്ങളെ കുതിരകളാക്കി ശരീരം എന്ന രഥം ഉപയോഗിച്ച്‌ ഒരു യാത്ര.

എങ്ങോട്ട്‌?

അതാണ്‌ മനോഹരമായ ഈ ചിത്രം പഠിക്കുമ്പോള്‍ മനസ്സിലാകുന്നത്‌.

ഉല്‍പ്പത്തി - അഥവാ പ്രഭവം മുതല്‍ നാശം - പ്രലയം വരെയുള്ള യാത്ര.

ഒരിക്കലും ഉണ്ടാകാത്തവനും ഒരിക്കലും നശിക്കാത്തവനും ആയ ആത്മാവിന്‌ എവിടെ ഉല്‍പ്പത്തി? എവിടെ നാശം?

ന്യായമായ സംശയം.

അതുകൊണ്ടാണ്‌ ഈ പ്രപഞ്ചം മായയുടെ സൃഷ്ടി ആണെന്നു പറയുന്നത്‌.

ആ മായയുടെ ഉല്‍പ്പത്തി മുതല്‍ നാശം വരെ.

ഉല്‍പ്പത്തി അണുക്കളില്‍ നിന്നും അണുവായ അവസ്ഥയില്‍ നിന്നും തുടങ്ങുന്നു, മഹത്തില്‍ നിന്നും മഹത്തായതില്‍ അവസാനിക്കുന്നു.

നാശം മഹത്തില്‍ വച്ചു മഹത്തായതില്‍ തുടങ്ങുന്നു അണുവില്‍ വച്ച്‌ അണുവായതില്‍ അവസാനിക്കുന്നു.

"ബൃംഹണാത്‌ ബ്രഹ്മ" ബൃംഹണസ്വഭാവം ഉള്ളതുകൊണ്ട്‌ ബ്രഹ്മം.

ബൃംഹണം - വികസിക്കല്‍ സ്വഭാവം ഉള്ളതുകൊണ്ട്‌ ആണ്‌ അതു ബ്രഹ്മം ആകുന്നത്‌.

ഈ ബൃംഹണം ആണ്‌ ഉല്‍പ്പത്തി എന്നു പറയുന്നത്‌.

എങ്ങനെ ആണ്‌ ബൃംഹിപ്പിക്കുന്നത്‌?

ആത്മാവില്‍ നിന്നും ബുദ്ധിയില്‍ കൂടി മനസ്സുപയോഗിച്ച്‌ ഇന്ദ്രിയങ്ങള്‍ വഴി.

അതേ. പ്രപഞ്ചം നാം അനുഭവിക്കുന്നത്‌ ഇന്ദ്രിയങ്ങളില്‍ കൂടി.

അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍ വഴി ശബ്ദസ്പര്‍ശരൂപരസഗന്ധങ്ങള്‍ അറിയുമ്പോള്‍ നമുക്ക്‌ പ്രപഞ്ചം ഉണ്ട്‌.

ഉറങ്ങിക്കിടക്കുമ്പോള്‍ ഈ ശബ്ദസ്പര്‍ശരൂപരസഗന്ധാദികള്‍ എല്ലാം ഉണ്ടെങ്കിലും അവ നമ്മുടെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്നുണ്ടെങ്കിലും, നമുക്ക്‌ പ്രപഞ്ചം ഇല്ല. തിരികെ ഉണരുമ്പോള്‍ ഉണ്ടു താനും.

എന്നാല്‍ ഉറങ്ങിക്കിടന്നപ്പോള്‍ അത്‌ അനുഭവത്തില്‍ എങ്ങനെ ആയിരുന്നു എന്നു നാം ഓര്‍ക്കുന്നില്ല - ഓര്‍ക്കുവാന്‍ സാധിക്കുന്നില്ല. പകരം നാം ഉറങ്ങുകയായിരുന്നു എന്നു മാത്രം അറിയാം.

ഇതിനെ സുഷുപ്തി എന്ന്‌ ഉപനിഷത്‌ വിളിക്കുന്നു. ഛാന്ദോഗ്യം ഇതിനെ വിശദമായി പറയുന്നുണ്ട്‌.

സ്വപിതി - ഉറങ്ങുന്നു - സ്വം അപീതി - സ്വത്വത്തെ പ്രാപിച്ചിരിക്കുന്നു എന്നര്‍ഥം.

ബുദ്ധി നിശ്ചേഷ്ടമായി മനസ്സ്‌ നിശ്ചലമായി,അപ്പോള്‍ ഇന്ദ്രിയപ്രവൃത്തികള്‍ ഉണ്ടെങ്കിലും തന്നില്‍ നിന്നും വ്യതിരിക്തമായി അറിയേണ്ടതായി ഒന്നും ഇല്ലാത്തതിനാല്‍ സുഷുപ്തിയില്‍ ഒന്നും അറിയുന്നില്ല എന്നാണ്‌ ഉപനിഷത്ത്‌ പറയുന്നത്‌.

എങ്ങനെ എന്നാല്‍ അറിയുന്നവന്‍, അറിയേണ്ട വസ്തു എന്ന രണ്ട്‌ എണ്ണം ഉണ്ടെങ്കിലേ അറിയുന്നു എന്ന ക്രിയ നടക്കൂ.

അറിയുന്നവനും അറിയപ്പെടുന്ന വസ്തുവും രണ്ടും ഒന്നാണെങ്കിലോ? ആര്‍ ആരെ അറിയും? അങ്ങനെ അറിയുവാന്‍ തന്നില്‍ നിന്നും വ്യത്യസ്ഥമായി ഒന്നും ഇല്ല എന്നാണ്‌ ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം.

ഇന്ദ്രിയങ്ങള്‍ മനസ്സിലും മനസ്സു ബുദ്ധിയിലും ബുദ്ധി ആത്മാവിലും ലയിക്കുന്നത്‌ - പ്രലയം. (ഇതിന്റെ നേരെ വിപരീതം പ്രഭവം)

ഇതേ അവസ്ഥ ഉണര്‍ന്നിരിക്കുമ്പോള്‍ ഉണ്ടാക്കുവാന്‍ കഴിയുന്ന അവസ്ഥയാണ്‌ യമധര്‍മ്മന്‍ ഉപദേശിക്കുന്നത്‌.

ഉണര്‍ന്നിരുന്ന്‌ അറിഞ്ഞു കൊണ്ട്‌ സര്‍വവും താനാണെന്നു അനുഭവിച്ചറിയുവാന്‍ കഴിയുന്ന അവസ്ഥ.

അതാണ്‌ സന്യാസം. സമ്യക്കായ ന്യാസം.

ഇനി ഇതിന്റെ പ്രായോഗികവശങ്ങള്‍ യമധര്‍മ്മന്‍ ഉപദേശിക്കുന്നതു കേള്‍ക്കാം

ഋതം പിബന്തൗ സുകൃതസ്യ ലോകേ
ഗുഹാം പ്രവിഷ്ടൗ പരമേ പരാര്‍ദ്ധേ
ഛായാതപൗ ബ്രഹ്മവിദോ വദന്തി
പഞ്ചാഗ്നയോ യേച ത്രിണാചികേതാ

സ്വന്തം കര്‍മ്മഫലങ്ങള്‍ ഭുജിക്കുന്നവരായി ശരീരത്തില്‍ ബ്രാഹ്മാനുഭവസ്ഥാനമായ ഹൃദയാകാശത്തില്‍ ബുദ്ധിഗുഹയെ പ്രവേശിച്ചിരിക്കുന്ന ജീവാത്മപരമാത്മാക്കളെ പറ്റി ബ്രഹ്മജ്ഞാനികളും , നചികേതാഗ്നി മൂന്നുപ്രാവശ്യം യജിച്ചവരും പറയുന്നുണ്ട്‌.

ആത്മാനം രഥിനം വിദ്ധി
ശരീരം രഥമേവ തു
ബുദ്ധിം തു സാരഥിം വിദ്ധി
മനഃ പ്രഗ്രഹമേവ ച

രഥത്തിലിരിക്കുന്ന യാത്രക്കാരന്‍ - ആത്മാവ്‌, ശരീരം രഥം , തേരാളി ബുദ്ധി, മനസ്സ്‌ കടിഞ്ഞാണ്‍ എന്നിങ്ങനെ അറിയുക.

ഇതുതന്നെ ഭഗവത്‌ ഗീതയില്‍

"ഇന്ദ്രിയാണി ഹയാനാഹു
വിഷയാംസ്തേഷു ഗോചരാന്‍
ആത്മേന്ദ്രിയമനോയുക്തം
ഭോക്തേത്യാഹുര്‍മനീഷിണഃ"

എന്ന ശ്ലോകം കൊണ്ടു പറയുന്നു.

"യസ്ത്വവിജ്ഞാനവാന്‍ ഭവത്യയുക്തേന മനസാ സദാ
തസ്യേന്ദ്രിയാണ്യവശ്യാനി ദുഷ്ടാശ്വാ ഇവ സാരഥേഃ"

നിയന്ത്രണമില്ലാത്ത കടീഞ്ഞാണായി മനസ്സിനെ അഴിച്ചു വിടൂന്ന അറിവില്ലാത്തവന്‍, തോന്ന്യവാസം സഞ്ചരിക്കുന്ന കുതിരകള്‍ വലിക്കുന്ന രഥത്തെ പോലെ ഉള്ള ശരീരയാത്ര നിര്‍വഹിക്കുന്നു.

വിജ്ഞാനസാരഥിര്യസ്തു
മനഃ പ്രഗ്രഹവാന്‍ നരഃ
സോധ്വനഃ പാരമാപ്നോതി
തദ്വിഷ്ണോഃ പരമം പദം"

ഏതൊരു പുരുഷനാണൊ വ്യക്തമായ ലക്ഷ്യബോധത്തോടൂ കൂടിയ ബുദ്ധിയാല്‍, വശപ്പെടുത്തിയ മനസ്സോടു കൂടിയവനായത്‌ അവന്‍ സംസാരയാത്രയുടെ മറുകരയായ ബ്രഹ്മസ്വരൂപത്തെ പ്രാപിക്കുന്നു. ആ ബ്രഹ്മം തന്നെ സര്‍വത്ര വിളങ്ങി നില്‍ക്കുന്ന സത്യസ്വരൂപം.

ഇനിപറയുന്ന ശ്ലോകങ്ങള്‍ ശ്രദ്ധിക്കുക

"ഇന്ദ്രിയേഭ്യഃ പരാഹ്യര്‍ത്താഃ
അര്‍ഥേഭ്യശ്ചപരം മനഃ
മനസസ്തു പരാ ബുദ്ധിഃ
ബുദ്ധേരാത്മാ മഹാന്‍ പരഃ

മഹതഃ പരമവ്യക്തം
അവ്യക്താല്‍ പുരുഷഃ പരഃ
പുരുഷാന്നപരം കിഞ്ചിത്‌
സാ കാഷ്ഠാ സാ പരാ ഗതിഃ"

ഇന്ദ്രിയങ്ങള്‍, ഇന്ദ്രിയാര്‍ത്ഥങ്ങള്‍, മനസ്സ്‌, ബുദ്ധി, പ്രാണന്‍, അവ്യക്തം, പുരുഷന്‍ എന്നീ ക്രമത്തില്‍ പുറമേ നിന്നും അകത്തേക്കു പ്രലയവും,

പുരുഷനില്‍ നിന്നു തുടങ്ങി ഇന്ദ്രിയങ്ങള്‍ വരെ പ്രഭവവും - വികാസവും മനസ്സിലാക്കുക.

പ്രലയിക്കുവാന്‍ സാധിക്കുന്നവന്‍ ഭാഗ്യവാന്‍, വികസിക്കുന്നവന്‍ പ്രാപഞ്ചികന്‍.

അതിനുള്ള വഴിയാണ്‌ ഇനി പറയുന്നത്‌

"യഛേദ്വാങ്ങ്‌മനസി പ്രാജ്ഞഃ
സ്തദ്യഛേത്‌ ജ്ഞാന ആത്മനി
ജ്ഞാനമാത്മനി മഹതി നിയഛേത്‌
തദ്യഛേത്ഛാന്ത ആത്മനി"

ജ്ഞാനകര്‍മ്മേന്ദ്രിയങ്ങളെ എല്ലാം മനസ്സില്‍ ഉപശമിപ്പിക്കുക. മനസ്സിനെ ബുദ്ധിയില്‍ ഉപശമിപ്പിക്കുക. ബുദ്ധിയെ മഹാനാത്മാവില്‍ - പ്രാണനില്‍ ഉപശമിപ്പിക്കുക., പ്രാണനെ ശുദ്ധബോധത്തില്‍ ഉപശമിപ്പിക്കുക.
ഇങ്ങനെ പുറമേ നിന്നും അകത്തേക്കു അകത്തേക്കു പോകുവാന്‍ ഉപദേശിക്കുന്നു.

"ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യവരാന്‍ നിബോധത
ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ
ദുര്‍ഗ്ഗം പഥസ്തത്‌ കവയോ വദന്തി"

ജ്ഞാനലാഭത്തിനു വേണ്ടി ഉണരൂ,അജ്ഞാനമാകുന്ന നിദ്ര വെടിയൂ, ഉത്തമന്മാരായ ഗുരുക്കന്മാരെ പ്രാപിച്ച്‌ അറിവു നേടൂ. ആ വഴി കത്തിയുടെ വായ്ത്തലപോലെ മൂര്‍ച്ചയുള്ളതാണെന്ന് കവികള്‍ പറയുന്നു.

അതേ പറയുന്നതുപോലെ എളുപ്പമല്ല ഇതൊന്നും. കത്തിയുടെ വായ്ത്തലയില്‍ കൂടി നടക്കുന്നതു പോലെ കഠിനമാണ്‌. അതുകൊണ്ട്‌ സ്ഥിരോല്‍സാഹവും, ഉറച്ച ബുദ്ധിയും ഉണ്ടെങ്കിലേ അതു നേടൂവാന്‍ സാധിക്കൂ.

"അശബ്ദമസ്പര്‍ശമരൂപമവ്യയം
തഥാരസം നിത്യമഗന്ധവച്ച യത്‌
അനാദ്യനന്തം മഹതഃ പരം ധ്രുവം
നിചായ്യ തം മൃത്യുമുഖാത്‌ പ്രമുച്യതേ"

ശബ്ദസ്പര്‍ശരൂപരസഗന്ധാദി പഞ്ചതന്മാത്രകളും ഇല്ലാത്തതും - അനുഭവവേദ്യമല്ലാത്തതും എന്നു വ്യംഗ്യം-, ഒരിക്കലും നാശമില്ലാത്തതും, അതിനാല്‍ തന്നെ നിത്യവും ആയ ആ നിത്യസത്യത്തെ സ്വസ്വരൂപമായി പ്രാപിച്ചറിഞ്ഞവന്‍ മരണത്തില്‍ നിന്നും മോചനം നേടുന്നു.

വികാസസങ്കോചങ്ങളുടെ ഈ കളിയെ തിരിച്ചറിഞ്ഞവന്‍ മരണത്തിനതീതനാകുന്നു.

Friday, September 04, 2009

ഉത്തിഷ്ഠത ജാഗ്രത

ഈ വരികള്‍ എല്ലാവരും ധാരാളം കേട്ടിട്ടുള്ളതല്ലേ?

ഇതെവിടെ ആണ്‌ ആദ്യം പറഞ്ഞത്‌ എന്നറിയാമോ?

"ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യ വരാന്‍ നിബോധത"

Monday, August 31, 2009

ഇതു കൂടി

singularity യെ കുറിച്ചു പഠിക്കണ്ടവര്‍ അതു പഠിച്ചുകൊള്ളും, inflation പഠിക്കണ്ടവര്‍ അതു പഠിച്ചു കൊള്ളും, ഇനി windows OS പഠിക്കണ്ടവര്‍ അതു പഠിച്ചു കൊള്ളും.

ഞാന്‍ എഴുതുന്ന ബ്ലോഗില്‍ വന്ന്‌ എന്റെ വാക്കുകളുടെ വിവക്ഷയെ വികലമാക്കുവാന്‍ ശ്രമിക്കുന്ന ചിലര്‍, മറ്റുചിലടങ്ങളില്‍ വിളമ്പുന്ന വിഡ്ഢിത്തങ്ങള്‍ പുറമെ കൊണ്ടു വരുവാന്‍ ചിലപ്പോള്‍ എനിക്കു ഇതുപോലെ സ്ക്രീന്‍ ഷോട്‌ കാണിക്കേണ്ടി വരും. അതില്‍ പരാതിപ്പെട്ടിട്ടു കാര്യമില്ല.

ഞാന്‍ ബ്ലോഗ്‌ എഴുതുന്നത്‌ ഭാരതീയതത്വശാസ്ത്രം പഠിച്ചിട്ടില്ലാത്തവരും എന്നാല്‍ അതറിയണം എന്നു താല്‍പര്യമുള്ളവരും , സംസ്കൃതം അറിയാത്തവരും ആയവര്‍ക്കു വേണ്ടിയാണ്‌. അതു മനസ്സിലാക്കിക്കൊടുക്കുവാന്‍, അവര്‍ പഠിച്ചിട്ടുള്ള ഭാഷയിലെയും, ശാസ്ത്രത്തിലേയും ചില വാക്കുകള്‍ കടമെടുക്കേണ്ടി വരുന്നു എന്നല്ലാതെ ആധുനിക ശാസ്ത്രവുമായി താരതമ്യപ്പെടുത്തി അതാണ്‌ ഇത്‌ എന്നല്ല ഞാന്‍ പറയുന്നത്‌.

ഉദാഹരണത്തിന്‌ 'പരമാണു' എന്ന വാക്ക്‌ സംസ്കൃതത്തില്‍ ഉപയോഗിക്കുന്നത്‌ ഇന്നു പറയുന്ന atom എന്ന അര്‍ത്ഥത്തിലല്ല. പരമമായ അണു അതായത്‌ വിഭജിക്കുവാന്‍ കഴിയാത്തത്ര ഏറ്റവും ചെറുതായ അണു എന്നെ അര്‍ത്ഥമുള്ളു അതിന്‌.

ഞാന്‍ കൊടൂത്ത കമന്റിന്റെ പടത്തില്‍ പറയുന്ന singularity എന്ന പദം വിരാട്പ്രപഞ്ചത്തിന്റെ ഉല്‍പത്തിസ്ഥാനമായ ഏറ്റവും അടിസ്ഥാനമാണ്‌ എന്നു പറയുമ്പോള്‍ -( "singularity യില്‍ നിന്നും പ്രപഞ്ചം ഉണ്ടാകുന്നു" എന്ന വാക്കുകളില്‍ നിന്നു ഞാന്‍ മനസ്സിലാക്കിയത്‌ ഇതാണ്‌, അല്ല എങ്കില്‍ വിശദീകരീക്കുക)

അങ്ങനെ ഒരു അടിസ്ഥാനവസ്തു ഉണ്ടെങ്കില്‍ അതാണ്‌ "ബ്രഹ്മം " എന്നാണ്‌ ഭാരതീയതത്വശാസ്ത്രം പറയുന്നത്‌. അതിനുള്ള ഉപനിഷദ്വാക്യവും ഞാന്‍ കൊടൂത്തിട്ടുണ്ട്‌.

പക്ഷെ അത്‌ എല്ലാക്കാലവും ഉള്ളതാണ്‌. അല്ലാതെ ഉണ്ടാകുയും നശിക്കുകയും ചെയ്യുന്നതല്ല.

ആധുനിക ശാസ്ത്രം പറയുന്ന ' Big Bang' എന്നതും ഈ 'കാണുന്ന പ്രപഞ്ച' ത്തിന്റെ ഉല്‍പ്പത്തിയെ മാത്രമേ വിവക്ഷിക്കുന്നുള്ളു - അതുകൊണ്ടു തന്നെ ആണ്‌ കാല്വിനും singularity യെ ഒഴിവാക്കുവാന്‍ സാധിക്കാത്തത്‌.

ഇനി നിങ്ങള്‍ വേണമെങ്കില്‍ ഉരുണ്ടു കളിച്ചോളൂ ഞാന്‍ അതു പഠിച്ചിട്ടില്ല ഇതു പഠിച്ചിട്ടില്ല എന്നൊക്കെ. അല്ലെങ്കില്‍ അതു പഠിച്ചിട്ടു വാ എന്നൊക്കെ.

അപ്പോള്‍ ഞാന്‍ പറയും അദ്വൈതം എന്താണെന്നു പഠിച്ചിട്ടു എന്നോടു പറയാന്‍ വരിക. നിങ്ങളുദ്ദേശിക്കുന്ന ബ്രഹ്മം വെളിയില്‍ വല്ല ഇടത്തും സിംഹാസനത്തില്‍ ഇരിക്കുന്നതാണെങ്കില്‍ അഹോ കഷ്ടം എന്നു മാത്രം പറഞ്ഞു നിര്‍ത്തുന്നു.

ഇനി നിങ്ങള്‍ ഞാനെഴുതുന്നതിനെ എങ്ങനെ ഒക്കെ വളച്ചൊടിക്കാന്‍ ശ്രമിച്ചാലും, നിങ്ങളെ പോലെ ബുദ്ധി പണയപ്പെടുത്തിയവരാണ്‌ മറ്റുള്ളവരെല്ലാം എന്നു കരുതുന്നത്‌ ഭോഷത്തരമായിരിക്കും.

ഒരിടത്ത്‌ ഞാന്‍ എഴുതി
"ഈരേഴുപതിന്നാലു ലോകങ്ങളുടേയും രക്ഷകനായ ഭഗവാനേ യേശുദാസടുത്തു ചെന്നുപദ്രവിക്കാതെ രക്ഷിക്കുന്നതും, സന്താനഗോപാലയന്ത്രം ധരിച്ച്‌ പുത്രഭാഗ്യം ഉണ്ടാക്കുന്നതും എല്ലാം കേള്‍ക്കുമ്പോള്‍

പണ്ടു സഞ്ജയന്‍ പറഞ്ഞത്‌ ഓര്‍മ്മ വരുന്നു. " സുഹൃത്തെ മന്ദബുദ്ധികളായ ആളുകള്‍ ഉള്ളിടത്തോലം കാലം ഭൂമിയില്‍ മനസ്സാക്ഷിയില്ലാത്തവര്‍ക്ക്‌ ജീവിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല ""



ദാ ഇവിടെ ഇപ്പോഴും ഉണ്ട്‌ വായിച്ചു നോക്കാം.


അതു വായിച്ചപ്പോള്‍
ബൂലോക ഗുരുവായ ഉമേഷിനു മനസ്സിലായത്‌ ഞാന്‍ യേശുദാസിനെ അധിക്ഷേപിച്ചു
എന്നാണ്‌.
"Saturday, January 20, 2007 8:57:00 AM
ഉമേഷ്::Umesh said...
പ്രസക്തമെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ഉദ്ധരിച്ചുള്ളൂ. എങ്കിലും അതു മറച്ചുവെച്ചിട്ടില്ല. അതിനാണു ലിങ്ക് കൊടുത്തതു്. വായിക്കുന്നവര്‍ ലിങ്ക് പിന്തുടര്‍ന്നു വായിച്ചുകൊള്ളും.

അതിലുള്ള യേശുദാസിനെപ്പറ്റിയുള്ള അധിക്ഷേപവും മറ്റും ഇവിടെ പ്രസക്തമാണെന്നു തോന്നിയില്ല.

പിന്നെ,
"


അല്ല ഗുരുവിന്‌ അങ്ങനെ തോന്നുമ്പോള്‍ പിന്നെ നിങ്ങള്‍ക്കൊക്കെ എന്താ തോന്നാന്‍ പാടില്ലാത്തത്‌ അല്ലേ.

അങ്ങനെ നിങ്ങള്‍ക്കൊക്കെ തോന്നുന്നത്‌ ഒക്കെ പറഞ്ഞു കൊള്ളൂ - അഭിപ്രായസ്വാതന്ത്ര്യം ഉണ്ടല്ലൊ. പക്ഷെ കേള്‍ക്കുന്നവര്‍ എല്ലാം മണ്ടന്മാര്‍ ആണെന്നു കരുതാതിരുന്നാല്‍ നിങ്ങള്‍ക്കു നന്നായിരിക്കും. അത്രയേ ഉള്ളൂ

"That is why this type of hiccup ----"
എന്നു തുടങ്ങി ആ ഒരു തരം എക്കിട്ടം എന്തു കൊണ്ട്‌ അത്തരത്തില്‍ ശമിപ്പിക്കാം എന്ന വാചകം ഉപയോഗിച്ച്‌ സൂരജ്‌ കളിച്ച കളി രാമായണം പോലെ നീളത്തില്‍ കാണാം - ലോകത്തിലുള്ള സകലമാന എക്കിട്ടവും കാര്യകാരനസഹിതം ആധുനികര്‍ പറയുന്നതെല്ലാം ഇതുകൊണ്ടു മാറുമോ എന്ന ചോദ്യവും.

അതു ഞാന്‍ പറഞ്ഞില്ലായിരുന്നല്ലൊ സൂരജേ " this type of hiccup" എന്നു പറഞ്ഞാല്‍ ഇത്തരത്തിലുള്ള എക്കിട്ടം എന്നെ അര്‍ത്ഥമുള്ളു അത്‌ ഏതു തരമാണെന്ന് അതിനു മുമ്പു വിശദീകരിച്ചതും ആയിരുന്നു.

ഇതൊന്നും നിങ്ങള്‍ക്കു മനസ്സിലാകുവാന്‍ വേണ്ടി അല്ല എഴുതുന്നത്‌ .

നിങ്ങളുടെ കാളമൂത്രം പോലെ ഉള്ള കമന്റുകള്‍ കണ്ട്‌ ചില സാധുക്കള്‍ തെറ്റിദ്ധരിച്ചെങ്കിലോ എന്നു കരുതി മാത്രമാണ്‌

അപ്പൊ വരട്ടെ

Saturday, August 29, 2009

തദാത്മാനം സ്വയമകുരുത

ജബ്ബാര്‍ മാഷിന്റെ ഒരു ലേഖനത്തില്‍ ഭാരതീയതത്വശാസ്ത്രത്തെപറ്റി അല്‍പം കണ്ടു അതില്‍ ഒരു കമന്റും കണ്ടു. അതുകൊണ്ടെഴുതിയതാണ്‌



ഭാരതീയ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങള്‍ അന്വേഷിക്കുന്ന ചിന്താധാരകള്‍ ദര്‍ശനങ്ങള്‍ എന്ന പേരില്‍ പറയപ്പെടുന്നു.

ന്യായദര്‍ശനം, വൈശേഷികദര്‍ശനം, സാംഖ്യദര്‍ശനം, യോഗദര്‍ശനം, പൂര്‍വമീമാസ, ഉത്തരമീമാംസ എന്നിങ്ങനെ ആറെണ്ണമാണ്‌ അവയില്‍ പരക്കെ അംഗീകരിക്കപ്പെട്ടവ.

ഇവയില്‍ എല്ലാം തന്നെ നടക്കുന്ന തര്‍ക്കം, കുശവന്‍ കുടം ഉണ്ടാക്കുന്നതുപോലെ പ്രകൃതി എന്നു നാം വിളിക്കുന്ന ഭൗതികവസ്തുക്കളെ ഉപയോഗിച്ച്‌ ഒരു ഈശ്വരന്‍ - ദൈവം - പ്രപഞ്ചം ഉണ്ടാക്കിയതാണൊ എന്നതു തന്നെ ആണ്‌.

അങ്ങനെ ഭൗതികപ്രപഞ്ചത്തില്‍ നിന്നും വേറിട്ട ഒരു വസ്തു ഉണ്ടാകുവാന്‍ സാധ്യമല്ല, അതുതന്നെയാണ്‌ ബ്രഹ്മം, എന്നും അത്‌ ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല , ഇല്ലാതിരിക്കുകയും ഇല്ല, ഉണ്ടായതും അല്ല , ഇല്ലാതാക്കുവാനും സാധ്യമല്ല എന്നാണ്‌ ഉപനിഷത്തുക്കള്‍ പറയുന്നത്‌ എന്നു വാദിക്കുന്ന ദര്‍ശനം ആണ്‌ വേദാന്തം അഥവാ ഉത്തരമീമാസ എന്ന , ശ്രീ ശങ്കരാചാര്യരുടെ അദ്വൈതദര്‍ശനം.

അങ്ങനെ ഒരിക്കലും ഉണ്ടാകാത്ത - പുതിയതായി ഉണ്ടാകാത്ത എന്നര്‍ത്ഥം - ഒരു പ്രപഞ്ചം 'ബിഗ്‌ ബാങ്ങ്‌' മുതല്‍ ആണ്‌ ഉണ്ടായത്‌ എന്നു പറയുന്നതിലെ വിഡ്ഢിത്തം മനസ്സിലായിട്ടും മനസ്സിലാകാത്തവരെ പോലെ നടിക്കുന്ന ചിലര്‍ / ഭാരതീയ തത്വശാസ്ത്രം എന്നു പറഞ്ഞാലോ, പൈതൃകം എന്നു പറഞ്ഞാലോ ഒക്കെ വിറളി പിടിക്കുന്ന ചിലര്‍ക്ക്‌ ഇതേ അര്‍ത്ഥങ്ങള്‍ 'singularity' എന്നും fourh dimension' എന്നും ഒക്കെ പറഞ്ഞു വിളമ്പാന്‍ നല്ല വിരുതാണ്‌.

അപ്പോള്‍ അതു ശാസ്ത്രമാകും അല്ലേ?.

എന്നാല്‍ ഈ ബിഗ്‌ ബാങ്ങിനും മുമ്പ്‌ ഒരു singularity' ഉണ്ടെന്നും നാണമില്ലാതെ പറയുന്നതു കേള്‍ക്കുമ്പോള്‍ --

ഇവര്‍ എന്തിനെ കുറിച്ചാണു പറയുന്നത്‌? "singularity" യില്‍ നിന്നും പ്രപഞ്ചം ഉണ്ടായി പോലും.

അപ്പോള്‍ singularity " എതു തേങ്ങാക്കുലയാണ്‌, പ്രപഞ്ചം എന്നത്‌ എന്തു തേങ്ങാക്കൊലയാണ്‌?

രണ്ടും രണ്ടാണോ?അതോ ഒന്നിന്റെ തന്നെ രൂപഭേദമോ?

അനാദിയായ പ്രപഞ്ചം ചാക്രികമായി പരിണമിച്ചു നിലകൊള്ളുന്നു. അത്രതന്നെ.

അതിലെ ഒരു ചക്രത്തിന്റെ തുടക്കം ആയി വേണമെങ്കില്‍ പറയാവുന്ന ഒരു പ്രതിഭാസം ആണ്‌ 'ബിഗ്‌ ബാങ്ങ്‌'. എങ്കിലെ ഈ singularity പ്രയോഗം യുക്തമാകൂ.

അപ്പോള്‍ ആ "singularity" എന്ന വാക്കിനെ ആണ്‌ 'ബ്രഹ്മം" എന്നു ഭാരതീയ തത്വശാസ്ത്രം പറയുന്നത്‌

"ഓം ആത്മാ വാ ഇദമേക ഏവാഗ്ര ആസീത്‌" ആത്മാവു മാത്രം ആണ്‌ ആദിയില്‍ ഉണ്ടായിരുന്നത്‌ ഐതരേയോപനിഷത്‌

"അസദ്വാ ഇദമഗ്ര ആസീത്‌ തതോ വൈ സദജായത.തദാത്മാനം സ്വയമകുരുത" തൈത്തരീയോപനിഷത്‌

നാമരൂപങ്ങളായി വേര്‍തിരിയാത്ത അദ്വയബ്രഹ്മം മാത്രമായിരുന്നു ആദിയില്‍, ആ ബ്രഹ്മത്തില്‍ നിന്നു നാമരൂപങ്ങളായി വേര്‍തിരിഞ്ഞ ജഗത്തുണ്ടായി.. - ആബ്രഹ്മം തന്നെ തന്നെ സ്വയം ഇങ്ങനെ സൃഷ്ടിച്ചു"

അല്ലാതെ വേറെ ആരും ഒന്നില്‍ നിന്നും ഉണ്ടാക്കിയതാണെന്നു പരയുന്നില്ല.

സമയക്കുറവു കാരണം തല്‍ക്കാലം നിര്‍ത്തട്ടെ

Thursday, August 13, 2009

മഹാബലിയുടെ കഥ

ഹിന്ദുമതത്തിന്റെ ഗ്രന്ഥങ്ങളില്‍ കണുന്ന കഥകള്‍ ലോകതത്വങ്ങളെ ഓരോരോ വീക്ഷണകോണങ്ങളില്‍ കൂടി വിശദീകരികുന്നവയാണ്‌ എന്നു ഞാന്‍ മുമ്പും എഴുതിയിട്ടുണ്ട്‌.

കാരണം ഒന്നും ആത്യന്തികമായി ശരിയെന്നോ തെറ്റെന്നോ പറയുവാന്‍ സാധിക്കുകയില്ലാത്തതു തന്നെ. സാഹചര്യങ്ങള്‍ക്കനുസൃതമായിരിക്കും ശരിയോ തെറ്റോ എന്ന അവസ്ഥ.

മഹാബലിയുടെ കഥയും ഇതില്‍ നിന്നു വ്യത്യസഥമണെന്നു തോന്നുന്നില്ല.

സാമാന്യബുദ്ധിവച്ചു നോക്കിയാല്‍ വാമനന്‍ ചെയ്ത അത്ര നികൃഷ്ടമായ ഒരു കര്‍മ്മം മറ്റൊന്നുണ്ടോ എന്നു പോലും സംശയമാണ്‌. അസൂയയുടെയും കുശുമ്പിന്റെയും മൂര്‍ത്തിഭാവമായ ദേവേന്ദ്രന്റെ അപേക്ഷ അനുസരിച്ച്‌- മുന്നും പിന്നും നോക്കാതെ ഇങ്ങനെ ഒരു കാര്യം ഏതു ദൈവം ചെയ്താലും അതു 'ശരി" എന്നു പറയുന്നവന്‍ --@##$ അല്ലേ

എന്നാല്‍ തത്വവിശദീകരണത്തില്‍ വേറൊരു വശം ഉണ്ട്‌.

"അതി സര്‍വത്ര വര്‍ജ്ജയേത്‌"

എന്നൊരു വാക്യം ഉണ്ട്‌. എല്ലായിടത്തും 'അതി' ഒഴിവാക്കണം എന്ന്‌. 'അധികമായാല്‍ അമൃതും വിഷം" എന്ന ചൊല്ലു മലയാളത്തിലും ഉള്ളതുപോലെ.

ഈ അതി യെ പറയുന്നിടത്ത്‌

"അതിരൂപേണ വൈ സീതാ
അതിദാനേന വൈ ബലീ--
--"

സ്വാഭാവികമായി നല്ലവയെന്നു തോന്നുന്ന സൗന്ദര്യം, ദാനം എന്നിവ പോലും എങ്ങനെ നാശകാരണമാകുന്നു എന്നതിനുദാഹരണം സീതയുടെയും മഹാബലിയുടെയും ഉദാഹരണം കാണിച്ച്‌ വ്യകതമാക്കുന്നു.

അതിയായ രൂപസൗന്ദര്യം ഉണ്ടായിരുന്നതുകൊണ്ടാണല്ലൊ രാമനെ പോലെ ഒരാള്‍ സീതയെ വിവാഹംചെയ്തത്‌. ബാക്കിയൊക്കെ അതിന്റെ ബാക്കി.

അതേ പോലെ അതിയായ ദാനശീലം, തന്റെ ഗുരുവായ ശുക്രാചാര്യരുടെ ഉപദേശം പോലും മറികടന്ന്‌ ചെയ്യാനുള്ള വിഡ്ഢിത്തം, അത്‌ ബലിയുടെ നാശത്തില്‍ കലാശിക്കുന്ന കഥ വാമനന്റെ ചരിത്രത്തില്‍ കൂടി പറയുന്നു.

ഇതില്‍ കൂടൂതലായി എന്തെങ്കിലും ഇതില്‍ ഉണ്ടെന്നെനിക്കു തോന്നുന്നില്ല

Tuesday, August 11, 2009

വെറുതേ വായിക്കാന്‍

കാലത്തെണീറ്റു നോക്കിയപ്പോള്‍ കണ്ട ഒരു ഇ മെയില്‍

എന്നാല്‍ നിങ്ങളും കൂടി വായിച്ചോട്ടെ എന്നു കരുതി

CONTENT-----------------
I got this as a forward and sending it like that.
I don't know who wrote it. But, it is a very interesting conversation and explains "Hindutva" in very simple terms to a layman.
Read it in leisure, but don't postpone and forget.
You may or may not accept all his statements - but, look at the way he presents it!

-Narendra

WHY I AM A HINDU
Four years ago, I was flying from JFK NY Airport to SFO to attend a meeting at Monterey , CA An American girl was sitting on the right side, near window seat. It indeed was a long journey - it would take nearly seven hours.
I was surprised to see the young girl reading a Bible unusual of young Americans. After some time she smiled and we had few acquaintances talk.I told her that I am from India
Then suddenly the girl asked: 'What's your faith?' 'What?' I didn't understand the question.
'I mean, what's your religion? Are you a Christian? Or a Muslim?'
'No!' I replied, 'I am neither Christian nor Muslim'.
Apparently she appeared shocked to listen to that. 'Then who are you?' 'I am a Hindu', I said.
She looked at me as if she was seeing a caged animal. She could not understand what I was talking about.
A common man in Europe or US knows about Christianity and Islam, as they are the leading religions of the world today. But a Hindu, what?
I explained to her - I am born to a Hindu father and Hindu mother. Therefore, I am a Hindu by birth.
'Who is your prophet?' she asked.
'We don't have a prophet,' I replied.
'What's your Holy Book?'
'We don't have a single Holy Book, but we have hundreds and thousands of philosophical and sacred scriptures,' I replied.
'Oh, come on at least tell me who is your God?'
'What do you mean by that?'
'Like we have Jesus and Muslims have Allah - don't you have a God?'
I thought for a moment. Muslims and Christians believe one God (Male God) who created the world and takes an interest in the humans who inhabit it. Her mind is conditioned with that kind of belief.
According to her (or anybody who doesn't know about Hinduism), a religion needs to have one Prophet, one Holy book and one God. The mind is so conditioned and rigidly narrowed down to such a notion that anything else is not acceptable. I understood her perception and concept about faith. You can't compare Hinduism with any of the present leading religions where you have to believe in one concept of god..
I tried to explain to her: 'You can believe in one god and he can be a Hindu. You may believe in multiple deities and still you can be a Hindu. What's more - you may not believe in god at all, still you can be a Hindu. An atheist can also be a Hindu.'
This sounded very crazy to her.. She couldn't imagine a religion so unorganized, still surviving for thousands of years, even after onslaught from foreign forces.
'I don't understand but it seems very interesting. Are you religious?'
What can I tell to this American girl?
I said: 'I do not go to temple regularly. I do not make any regular rituals. I have learned some of the rituals in my younger days. I still enjoy doing it sometimes..'
'Enjoy? Are you not afraid of God?'
'God is a friend. No- I am not afraid of God. Nobody has made any compulsions on me to perform these rituals regularly.'
She thought for a while and then asked: 'Have you ever thought of converting to any other religion?'
'Why should I? Even if I challenge some of the rituals and faith in Hinduism, nobody can convert me from Hinduism. Because, being a Hindu allows me to think independently and objectively, without conditioning. . I remain as a Hindu never by force, but choice.' I told her that Hinduism is not a religion, but a set of beliefs and practices. It is not a religion like Christianity or Islam because it is not founded by any one person or does not have an organized controlling body like the Church or the Order, I added. There is no institution or authority...
'So, you don't believe in God?' she wanted everything in black and white.
'I didn't say that. I do not discard the divine reality. Our scripture, or Sruthis or Smrithis - Vedas and Upanishads or the Gita - say God might be there or he might not be there. But we pray to that supreme abstract authority (Para Brahma) that is the creator of this universe..'
'Why can't you believe in one personal God?'
'We have a concept - abstract - not a personal god. The concept or notion of a personal God, hiding behind the clouds of secrecy, telling us irrational stories through few men whom he sends as messengers, demanding us to worship him or punish us, does not make sense. I don't think that God is as silly as an autocratic emperor who wants others to respect him or fear him.' I told her that such notions are just fancies of less educated human imagination and fallacies, adding that generally ethnic religious practitioners in Hinduism believe in personal gods. The entry level Hinduism has over-whelming superstitions too. The philosophical side of Hinduism negates all superstitions.
'Good that you agree God might exist. You told that you pray. What is your prayer then?'
'Loka Samastha Sukino Bhavantu.. Om Shanti, Shanti, Shanti,'
'Funny,' she laughed, 'What does it mean?'
'May all the beings in all the worlds be happy. Om Peace, Peace, Peace.'
'Hmm ..very interesting. I want to learn more about this religion. It is so democratic, broad-minded and free' she exclaimed.
'The fact is Hinduism is a religion of the individual, for the individual and by the individual with its roots in the Vedas and the Bhagavad-Gita. It is all about an individual approaching a personal God in an individual way according to his temperament and inner evolution - it is as simple as that.'
'How does anybody convert to Hinduism?'
'Nobody can convert you to Hinduism, because it is not a religion, but a set of beliefs and practices. Everything is acceptable in Hinduism because there is no single authority or organization either to accept it or to reject it or to oppose it on behalf of Hinduism.'
I told her - if you look for meaning in life, don't look for it in religions; don't go from one cult to another or from one guru to the next.
For a real seeker, I told her, the Bible itself gives guidelines when it says ' Kingdom of God is within you.' I reminded her of Christ's teaching about the love that we have for each other. That is where you can find the meaning of life.
Loving each and every creation of the God is absolute and real. 'Isavasyam idam sarvam' Isam (the God) is present (inhabits) here everywhere - nothing exists separate from the God, because God is present everywhere. Respect every living being and non-living things as God. That's what Hinduism teaches you.
Hinduism is referred to as Sanathana Dharma, the eternal faith. It is based on the practice of Dharma, the code of life. The most important aspect of Hinduism is being truthful to oneself. Hinduism has no monopoly on ideas.- It is open to all. Hindus believe in one God (not a personal one) expressed in different forms. For them, God is timeless and formless entity.
Ancestors of today's Hindus believe in eternal truths and cosmic laws and these truths are opened to anyone who seeks them. But there is a section of Hindus who are either superstitious or turned fanatic to make this an organized religion like others. The British coin the word 'Hindu' and considered it as a religion.
I said: 'Religions have become an MLM (multi-level- marketing) industry that has been trying to expand the market share by conversion. The biggest business in today's world is Spirituality. Hinduism is no exception'
I am a Hindu primarily because it professes Non-violence - 'Ahimsa Paramo Dharma' - Non violence is the highest duty. I am a Hindu because it doesn't conditions my mind with any faith system.
A man/ woman who change 's his/her birth religion to another religion is a fake and does not value his/her morals, culture and values in life. Hinduism was the first religion originated. Be proud of your religion and be proud of who you are.
Om Namo shiva…………… Anbe Sivam!

Sunday, July 19, 2009

ദേശസ്നേഹം



നോ കമന്റ്‌സ്‌

autorun.inf വൈറസ്‌

കമ്പ്യൂട്ടര്‍ വൈറസുകളുടെ അക്രമണത്തില്‍ നിന്നും രക്ഷപെടൂവാനുള്ള ഉപായങ്ങള്‍ IT അഡ്മിന്‍ ന്റെ പോസ്റ്റില്‍ കണ്ടുകാണുമല്ലൊ.

അതില്‍ പറഞ്ഞവയും അതിന്റെ കമന്റില്‍ പറഞ്ഞവയും എല്ലാം ചെയ്താലും മാറാത്ത ഒരു വിരുതനെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തളയ്ക്കാന്‍ നോക്കുകയായിരുന്നു.

autorun.inf, autorun.exe ഈ രണ്ടു ഫയലുകള്‍ അവന്‍ തിരുകി വയ്ക്കും എന്തൊക്കെ ചെയ്താലും പോവുകയില്ല. XP യില്‍ ആണെങ്കില്‍ command prompt ല്‍ അവന്റെ attribute മാറ്റുവാനും സമ്മതിക്കുകയില്ല.

എന്റെ PC യില്‍ രണ്ട്‌ ഭാഗത്തായി XP യും 98 ഉം ഉണ്ട്‌ അതിനാല്‍ 98 ല്‍ കൂടി start in MS Dos Mode ല്‍ പോയി അവിടെ വച്ച്‌ എല്ലാറ്റിന്റെയും attribute മാറ്റി ഡെലീറ്റ്‌ ചെയ്തു

അതില്‍ ഓരോ userinit.exe, svchost.exe ഇവയും പെടും.

എന്നാലും അവസാനം XP തുറക്കുമ്പോള്‍ എല്ലാം പഴയതുപോലെ കാണും.

ഒരിക്കല്‍ കയറിക്കഴിഞ്ഞാല്‍ Manual Removal സാധാരണക്കാരനായ എന്നെ പോലെ ഒരാള്‍ക്കു സാധികുകയില്ല എന്നു മനസ്സിലായി.

അങ്ങനെ തപ്പി കണ്ട ഒരെണ്ണത്തിനെ നിങ്ങള്‍ക്കും പരിചയപ്പെടുത്താം--

സാക്ഷാല്‍ പടയാളി -
unkackme എന്ന ഒരു software കിട്ടി. ഒരു മാസത്തെ free trial ഉണ്ട്‌. അവനെ ഓടിച്ചു . autorun.inf പോയ വഴി കാണാനില്ല അതില്ലാതെ autorun.exe ഇരുന്നു കരയുന്നു.
ചുമ്മാ അവനെ അങ്ങു ഡെലീറ്റ്‌ ചെയ്തോളൂ

(ഇവന്‍ രെജ്സ്റ്റ്രിയിലുള്ള ക്രമക്കേടുകള്‍ ഒക്കെ പറഞ്ഞും തരും , വിശദമാക്കിയും തരും കേട്ടോ)



ലിങ്ക്‌ ദാ ഇത്‌
http://www.greatis.com/unhackme/

ഇവനെ കൊണ്ട്‌ ഡ്രൈവുകള്‍ ഒക്കെ protect ചെയ്തു വയ്ക്കുകയും ചെയ്യാം - പെന്‍ഡ്രൈവുകള്‍ ഉള്‍പ്പടെ

അപ്പോള്‍ എല്ലാവര്‍ക്കും വൈറസ്‌ ഫ്രീ ആയ ഒരു കര്‍ക്കിടകം ആശംസിക്കുന്നു.

Saturday, July 18, 2009

രാമായണംസന്ദേശങ്ങള്‍

കര്‍ക്കിടകം തുടങ്ങി അല്ലേ. രാമായണം വീണ്ടും ഓര്‍മ്മിക്കുവാനുള്ള സമയം ആയി.

മുമ്പ്‌ രാമായണത്തിലെ ചില സന്ദര്‍ഭങ്ങള്‍ കുറിച്ചിട്ടുണ്ട്‌. ഇന്ന് വേറൊരെണ്ണം കുറിക്കാം

വാല്‌മീകി രാമായണത്തില്‍ കൂടി അനേലം സന്ദേശങ്ങള്‍ - ജനോപകാരപ്രദമായവ - പകര്‍ന്നു തരുന്നു.
മൃഗപ്രായത്തില്‍ നിന്നും ഉയര്‍ന്നു ചിന്തിക്കുവാന്‍ തക്ക ബുദ്ധി തന്നാണ്‌ ഈശ്വരന്‍ നമ്മെ അയച്ചിരിക്കുന്നത്‌.

എന്നാല്‍ എത്ര വലിയ പദവിയിലായാലും നാം അതിനെ കൈവിടൂകയില്ല താനും.

നാം ദുഃഖത്തിനായി ഓരോരോ കാരണങ്ങള്‍ കണ്ടു പിടിക്കും, എന്നാല്‍ ഈ കാരണങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ ദുഃഖകാരണങ്ങളല്ല എന്നു പറയുവാനാണ്‌ ദശരഥന്റെ ചരിത്രം

ചുരുക്കത്തില്‍ നോക്കുക-

ആദ്യം എന്തായിരുന്നു ദശരഥന്റെ ദുഃഖം?

പുത്രന്മാരില്ലാത്ത അവസ്ഥ. അനപത്യത ഭയങ്കരമാണെന്നും , പുത്രന്മാരുണ്ടായാല്‍ എല്ലാം ആയി എന്നും വിചാരിച്ചാണ്‌ യാഗവും മറ്റു അനുഷ്ഠാനങ്ങളും.

അവസാനം പുത്രന്മാരുണ്ടായിക്കഴിഞ്ഞപ്പൊഴോ?

മരണകാരണം എന്തായിരുന്നു?

അതും പുത്ര ദുഃഖം.

അപ്പോള്‍ നമ്മുടെ കഴ്ച്ചപ്പാടാണ്‌ മാറ്റേണ്ടത്‌

ഭഗവാന്‍ ഗീതയില്‍ പറഞ്ഞതുപോലെ
"സുഖദുഃഖേ സമേ കൃത്വാ --"

സുഖം എന്നു നാം കരുതുന്നവയും ദുഃഖം എന്നു നാം കരുതുന്നവയും എല്ലാം ഒരുപോലെയാണെന്നറിഞ്ഞു ജീവിക്കുവാന്‍.

മൃഗങ്ങള്‍ കാണിക്കുന്നതൊക്കെ അനുകരിച്ചു - മൃഗസമാനരായിതീരാതിരിക്കുവാന്‍ ഈശ്വരന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ

Sunday, July 12, 2009

അത്യന്താധുനിക വിജ്ഞാനം



ഇതുപോലെ എന്തൊക്കെ പുതിയ വിജ്ഞാനങ്ങളാണൊ ഇനിയും നമുക്കു ലഭിക്കാനിരിക്കുന്നത്‌ ഹ ഹ ഹ സന്തോഷിച്ചോളൂ.

ചുമ്മാതല്ല ഇപ്പൊ പെണ്ണുങ്ങള്‍ക്കൊന്നും മാസമുറ ഇല്ലാത്തത്‌ അല്ലേ?

Saturday, June 06, 2009

അസ്മാദി

ഇതിലെ ഇതിവൃത്തത്തിന്‌ ബ്ലോഗിലെ ചര്‍ച്ചകളുമായോ , കമ്മുകളുമായോ , മല്ലുകളുമായോ, തെരഞ്ഞെടൂപ്പുമായോ, രാഷ്ട്രീയവുമായോ എന്നല്ല ലോകവുമായി പോലും ഒരു ബന്ധവും ഇല്ല, ഒരു ശൂന്യാകാശത്തിലെ കഥ. - ഇതെന്റെ സ്വന്തം സൃഷ്ടിയല്ല - കേട്ടുപഴകിയതാണ്‌


ഒരിക്കല്‍ ഒരു മരംവെട്ടുകാരന്‍ മഴുവും ഏന്തി കാട്ടിലെത്തി.

വെട്ടുവാനുള്ള മരം കണ്ടുപിടിച്ചു . മഴുവും കയറും അതിനടിയില്‍ വച്ചു. വെട്ടുവാന്‍ തയ്യാറെടുപ്പു തുടങ്ങി.

മരം മഴുവിനോടു ചോദിച്ചു
" അസ്മാദി കൂടെ ഉണ്ടല്ലൊ അല്ലേ?"
ഇരുമ്പു മഴു പറഞ്ഞു "ഉണ്ട്‌ കണ്ടില്ലേ നല്ല പുത്തന്‍ പിടിയാണ്‌ , ഇന്നലെ മേടിച്ചതേ ഉള്ളു"

ഇരുമ്പുകൊണ്ടുള്ള മഴുവാണെങ്കിലും മരം വെട്ട്‌ എളുപ്പമാകണമെങ്കില്‍ മരം കൊണ്ടുള്ള പിടി വേണം എന്നു മരത്തിനറിയാം

മരം ഒന്നു ചിരിച്ചു

Saturday, May 30, 2009

ഉദ്ധരേദാത്മനാത്മാനം

കൂതറ അവലോകനത്തില്‍ നടക്കുന്ന ഒരു ചര്‍ച്ചയില്‍ ചാര്‍വാകന്‍ എന്ന ബ്ലോഗര്‍ ചോദിച്ച ഒരു ചോദ്യം കണ്ടു.
"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു" എന്ന വരിയുടെ മുന്‍പിലുള്ള മൂന്നു വരികള്‍ എന്താണ്‌ എന്ന്‌

ഹിന്ദുക്കള്‍ ഒളിപ്പിച്ച്‌ വയ്ക്കുന്നതാണ്‌ ആവരികള്‍ എന്ന്‌ അര്‍ത്ഥം വരുന്ന ഒരു വാചകവും
"ചാര്‍വാകന്‍ said...
സത കുറെചോദ്യങ്ങള്‍ വിട്ടു.അക്കമിട്ടുമറുപടിപറയണം പോലും .എന്നെയങ്ങു തോല്പിച്ചോ.ഞാനൊരുചോദ്യം വിട്ടിട്ട് ഇതുവരേ കിട്ടിയില്ല.(സതയുടെ-പോസ്റ്റില്‍)ഇതാണാചോദ്യം ..ലോകാസമസ്തോ; സുഖനേഭവന്ദു; ഇതിനുമുകളില്‍ മൂന്നുവരികൂടിയുണ്ട്,അതെന്താണന്നാണ്-മുട്ടിമുട്ടിന്‍ സനാതനികള്‍ എടുത്തലക്കുന്ന വരി.ബാക്കി മാറ്റിപിടിക്കും .
"


ആ വരികള്‍ ഇവയാണ്‌

" സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായേന (ധര്‍മ്മേണ) മാര്‍ഗ്ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"

പ്രജകള്‍ സുഖമുള്ളവരാകട്ടെ
രാജാക്കന്മാര്‍ ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ
ഗോക്കള്‍ക്കും ബ്രഹ്മണന്മാര്‍ക്കും മംഗളം ഭവിക്കട്ടെ
ലോകം മുഴുവന്‍ സുഖമുള്ളതായിത്തീരട്ടെ

ഇതാണ്‌ ആശ്ലോകത്തിന്റെ അര്‍ത്ഥം

ഇതില്‍ എന്താണ്‌ ഒളിക്കാനുള്ളത്‌ എന്നു മനസ്സിലാകുന്നില്ല.

ഇതോടു ചേര്‍ത്തു പറയുന്ന വേറൊരു ശ്ലോകം കൂടി ഉണ്ട്‌

" സര്‍വേപി സുഖിനഃ സന്തു
സര്‍വേ സന്തു നിരാമയാഃ
സര്‍വേ ഭദ്രാണി പശ്യന്തു
മാ കശ്ചിത്‌ ദുഃഖഭാക്‌ ഭവേത്‌"

എല്ലാവരും സുഖമുള്ളവരാകട്ടെ
എല്ലവരും രോഗമില്ലാത്തവരാകട്ടെ
എല്ലവരും കാണുന്നതെല്ലാം നല്ലതുമാത്രമാകട്ടെ
യാതൊരുത്തര്‍ക്കും ഒരിക്കലും ദുഃഖം ഉണ്ടാകാതിരിക്കട്ടെ

ബ്രാഹ്മണന്‍ എന്ന പദം എന്ത്‌ അര്‍ത്ഥത്തിലായിരുന്നിരിക്കാം അതിന്റെ ഉപജ്ഞാതാക്കള്‍ ഉദ്ദേശിച്ചിരുന്നത്‌ എന്നത്‌ വിശ്വാമിത്രകഥയില്‍ ഞാന്‍ മുമ്പ്‌ എഴുതിയിരുന്നു.

അതിനെയും ചാതുര്‍വര്‍ണ്ണ്യത്തെയും എല്ലാം അപചയംവരുത്തി, സമൂഹത്തെ ദുഷിപ്പിക്കുന്ന രീതിയില്‍ ചിലര്‍ ആക്കി വച്ചിരുന്നു എന്നത്‌ തര്‍ക്കമില്ലാത്ത സംഗതിയാണ്‌.

എന്നാല്‍ ഇന്നത്തെ കേരളത്തില്‍ വീണ്ടും വീണ്ടും അതു പറയുന്നതിന്റെ പ്രസക്തിയാണ്‌ മനസ്സിലാകാത്തത്‌.

ജന്മം കൊണ്ടാണ്‌ ബ്രാഹ്മണനാകുന്നത്‌ എന്നു മുതല്‍ തുടങ്ങി അതൊക്കെ നടപ്പിലാക്കിയവരില്‍ ഭൂരിഭാഗവും ഇന്നു അഷ്ടിക്കു പോലും വകയില്ലാതെ കഴിഞ്ഞു കൂടൂന്നു.

അപ്പോള്‍ ബ്രാഹ്മണ്യം ബ്രാഹ്മണ്യം എന്നു പറഞ്ഞ്‌ എന്താണ്‌ നേടാന്‍ ഉള്ളത്‌?

അനുഭവത്തില്‍ നോക്കിയാല്‍ വെറുപ്പും വൈരാഗ്യവും ഒക്കെ വര്‍ദ്ധിപ്പിച്ച്‌ ജനങ്ങളെ വീണ്ടും തമ്മില്‍ തമ്മില്‍ അകറ്റാം എന്ന ഒരേ ഒരു ഫലം മാത്രമല്ലേ അതു കൊണ്ടുണ്ടാകൂ

ഒരുദാഹരണം എന്റെ ജീവിതത്തില്‍ നിന്നു തന്നെ പറയാം.

ഞാന്‍ മെഡിസിനു പഠിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നു പേരായിരുന്നു ചങ്ങാതിമാര്‍ - ഒന്ന്‌ വേലന്‍ സമുദായത്തില്‍ പെട്ട ആള്‍, ഒന്നു പുലയസമുദായത്തില്‍ പെട്ട ഒരാള്‍ ഒന്നു നായര്‍ സമുദായത്തില്‍ പെട്ടയാള്‍ (ഞാന്‍)

ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ചിരുന്ന്‌ എന്റെ അമ്മ വിളമ്പിതന്ന ചോറ്‌ പലവട്ടം ഉണ്ടിട്ടുണ്ട്‌, പുലയസമുദായത്തില്‍ പെട്ട ആളുടെ അമ്മ വിളമ്പി തന്ന കപ്പയും മീങ്കറിയും അവിടെ ചാണകം മെഴുകിയ നിലത്തിരുന്ന്‌ ഞങ്ങള്‍ മൂന്നു പേരും പലപ്രാവശ്യം കഴിച്ചിട്ടുണ്ട്‌.

എന്നാല്‍ ഫൈനല്‍ ഈയര്‍ ആയപ്പോള്‍ കുറച്ചു ദിവസം ഈ പുലയസമുദായത്തില്‍ പെട്ട സുഹൃത്ത്‌ പുലയര്‍ മഹാസഭയുടെ കൂടെ പോയി. തിരികെ വന്ന അദ്ദേഹം എന്നോട്‌ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു " നിന്നോടൊന്നും ഒരു കൂട്ടും ഇല്ല ഇനി, നീ എന്നോട്‌ മിണ്ടുകയും വേണ്ട നീയൊക്കെ സവര്‍ണ്ണനാണ്‌ " എന്ന്‌

ആ വിവരക്കേടും വച്ചു കൊണ്ട്‌ കുറേ നാള്‍ അയാള്‍ നടന്നു. പക്ഷെ എന്തോ ദൈവാധീനം, പിന്നീട്‌ മാപ്പു പറഞ്ഞ്‌ വീണ്ടും കൂട്ടുകാരനായി. എനിക്കന്നും ഇന്നും അയാള്‍ എന്റെ സുഹൃത്തു മാത്രം, അവിടേ സവര്‍ണ്ണനും അവര്‍ണ്ണനും ഒന്നും ഇല്ല.

ഒരു പക്ഷെ വിദ്യാഭ്യാസം ഉള്ളവനായതു കൊണ്ട്‌ അയാള്‍ക്ക്‌ , തനിക്കു പറ്റിയ വിഡ്ഢിത്തം പെട്ടെന്നു മനസ്സിലാക്കുവാന്‍ കഴിഞ്ഞതാകാം, പക്ഷെ അല്ലാത്ത ഒരു ജനതയെ എക്കാലത്തേയ്ക്കും വെറുപ്പിക്കുവാനല്ലേ ഇതുപോലെ ഉള്ള പ്രവര്‍ത്തങ്ങള്‍ക്കു കഴിയൂ.

അതേ ഞങ്ങള്‍ തമ്മില്‍ അടിച്ചാലല്ല്ലേ കുറുക്കനെ പോലെ നിങ്ങള്‍ക്കു ചോര കുടിക്കാന്‍ പറ്റൂ അല്ലേ?

ഏതു തത്വശാസ്ത്രം ആയാലും, ഒരുവന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാനായിരിക്കണം അതു പ്രവര്‍ത്തിക്കേണ്ടത്‌.

അല്ലാതെ താന്‍ അധഃകൃതനാണ്‌ അധഃകൃതനാണ്‌ എന്നുരുവിട്ടുകൊണ്ടിരിക്കുന്ന ഒരു തത്വശാസ്ത്രം ജനത്തെ പുരോഗതിയിലേക്കല്ല അധോഗതിയിലേക്കായിരിക്കും നയിക്കുക.

ഭഗവത്‌ ഗീതയില്‍ പറയുന്ന ഒരു ശ്ലോകം കൂടി കുറിച്ചു കൊണ്ട്‌ നിര്‍ത്താം
"ഉദ്ധരേദാത്മനാത്മാനം
നാത്മാനമവസാദയേത്‌"

Sunday, May 24, 2009

സ്നേഹത്തിന്റെ പ്രഭാവം

ഇതിലെ ആശയം ഒരു ഇമെയില്‍ സന്ദേശം വഴി ലഭിച്ചതാണ്‌. അതു നല്ലതാണെന്നു തോന്നിയതുകൊണ്ട്‌ നിങ്ങളുമായി പങ്കു വയ്ക്കുന്നു.

നാം ആരോടെങ്കിലും ദേഷ്യം വന്നാല്‍ ഉറക്കെ സംസാരിക്കുന്നത്‌ എന്തുകൊണ്ട്‌ എന്ന ഒരു ചോദ്യവും അതിനുള്ള ഉത്തരവും ആയിട്ടായിരുന്നു അതില്‍ ഇതിനെ വിശദീകരിക്കുന്നത്‌.

ഹൃദയബന്ധം എന്നു നാം പറയാറുണ്ട്‌ അല്ലേ?

ദേഷ്യം വരുമ്പോള്‍ ഹൃദയബന്ധം കുറയുന്നു - ഹൃദയങ്ങള്‍ തമ്മിലുള്ള ദൂരം കൂടൂന്നു - സാധാരണ ഒച്ചയില്‍ സംസാരിച്ചാല്‍ മറ്റേ ഹൃദയം കേള്‍ക്കുകയില്ല - അതുകൊണ്ട്‌ ഒച്ച കൂട്ടുന്നു.

അസ്വസ്ഥത വര്‍ദ്ധിക്കുന്നു, ശരീരത്തിനെ എല്ലാതരത്തിലും ദുഃഖിപിക്കുന്നു.

എന്നാല്‍ ഹൃദയബന്ധംകൂടൂമ്പോഴോ- ശബ്ദത്തിന്റെ ശക്തി കുറയുന്നു, കുറഞ്ഞു കുറഞ്ഞ്‌ , മന്ത്രണം, കുശുകുശുപ്പ്‌, അവസാനം വെറും മൗനം.

ഞാന്‍ എഴുതിയിട്ട്‌ ഇതൊന്നും അങ്ങോട്ട്‌ ഏല്‍ക്കുന്നില്ല അല്ലെ - അപ്പോല്‍ ആ മെസേജ്‌ തന്നെ പകര്‍ത്താം-

A saint asked his disciples, 'Why do we shout in anger? Why do people shout at each other when they are upset?'

Disciples thought for a while, one of them said, 'Because we lose our calm, we shout for that.'

'But, why to shout when the other person is just next to you?' asked the saint. 'Isn't it possible to speak to him or her with a soft voice? Why do you shout at a person when you're angry?'

Disciples gave some other answers but none satisfied the saint.
Finally he explained, 'When two people are angry at each other, their hearts distance a lot. To cover that distance they must shout to be able to hear each other. The angrier they are, the stronger they will have to shout to hear each other through that great distance.'

Then the saint asked, 'What happens when two people fall in love? They don't shout at each other but talk softly, why? Because their hearts are very close. The distance between them is very small...'

The saint continued, 'When they love each other even more, what happens? They do not speak, only whisper and they get even closer to each other in their love. Finally they even need not whisper, they only look at each other and that's all. That is how close two people are when they love each other.'

MORAL: When you argue do not let your hearts get distant, do not say words that distance each other more, else there will come a day when the distance is so great that you will not find the path to return.

Tuesday, May 12, 2009

Lateral Thinking

"How can you drop an egg on to a concrete floor without breaking it?"

ഒരു IAS candiate എഴുതിയ ഉത്തരം

Concrete floors are so strong that they will not break

ഹ ഹ ഹ തമാശ അല്ലേ?

ഇവര്‍ ആണ്‌ നമ്മളെ ഭരിക്കുന്നത്‌

മുകളില്‍ കൊടുത്ത ചോദ്യവും ഉത്തരവും കമന്റും ശ്രദ്ധിച്ചല്ലൊ അല്ലേ

"A"

ഇങ്ങനെ എഴുതിയിട്ട്‌ അക്ഷരാഭ്യാസം ഇല്ലത്ത ഒരാളോട്‌ അതു വായിക്കുവാന്‍ പറയുക

എന്തു സംഭവിക്കും ?
ഒന്നും സംഭവിക്കില്ല, അയാള്‍ അതു വായിക്കുകയില്ല പകരം വെറുതെ നോക്കി നില്‍ക്കും

എന്നാല്‍ ABCD അക്ഷരങ്ങള്‍ മാത്രം പഠിച്ചു കഴിഞ്ഞ ഒരു കുട്ടിയോട്‌ അതു വായിക്കുവാന്‍ പറഞ്ഞാലോ?

അവന്‍ എ എന്നു വായിക്കും.

അവനോട്‌ "AND" എന്നെഴുതിയിട്ട്‌ വായിക്കാന്‍ പറഞ്ഞാലോ അവന്‍ അതിനെ എ എന്‍ ഡി എന്നു വായിക്കും ആന്‍ഡ്‌ എന്നു വായിക്കില്ല.

കുറച്ചു കൂടി പഠിച്ചു കഴിഞ്ഞാല്‍ പക്ഷെ ആന്‍ഡ്‌ എന്നു വായിക്കും

ഇതു തന്നെ ആണ്‌ വിഗ്രഹത്തിന്റെ കാര്യവും.

ആദ്യം എഴുതിയ "A" എന്ന രൂപത്തിന്‌ ഒരു പേര്‌ ഇട്ടതാണ്‌ എ എന്ന്‌. യഥാര്‍ത്ഥത്തില്‍ അതിന്‌ ഒരു പേര്‌ ഉണ്ടോ ? ഇല്ല പക്ഷെ പഠിക്കണം എന്നുണ്ടെങ്കില്‍ നാം ഒരു പേരിട്ട്‌ അതിനെ വിശ്വസിക്കണം. ആ വിശ്വാസത്തിന്റെ മുകളില്‍ ആണ്‌ പഠിത്തം തുടരുന്നത്‌.

എ എന്ന ശബ്ദത്തിന്റെ വിഗ്രഹമാണ്‌ "A" എന്ന രൂപം.

വിശിഷ്ടമായ ഒരര്‍ത്ഥം തരുന്നത്‌ എന്നര്‍ത്ഥം

ഹിന്ദുക്കള്‍ പറയുന്ന കല്ലും മണ്ണും ഒക്കെ ഇതുപോലെയേ ഉള്ളു കേട്ടോ?

ഒരു പ്രതിമ പൊട്ടിയാല്‍ എന്റെ കൃഷ്ണന്‍ ചത്തു എന്നാരും വിലപിക്കില്ല. അതെടൂത്തു ദൂരെ കളഞ്ഞിട്ട്‌ വേറൊന്നു കൊണ്ടു വയ്ക്കും അത്ര തന്നെ

അതായത്‌ വിഗ്രഹത്തിന്റെ ശക്തി അവനവന്റെ മനസ്സിലാണ്‌ അല്ലാതെ കല്ലിലും മണ്ണിലും അല്ല എന്ന്‌.

പറഞ്ഞു പറഞ്ഞു കാടു കയറുന്നില്ല

അപ്പോള്‍ പഠിച്ചു പഠിച്ച്‌ അവസാനം എത്തുന്നത്‌ ഒരു conditioned state ലായിക്കഴിഞ്ഞാല്‍ നല്ലതോ ചീത്തയോ?

ഒരു പരിധി കഴിഞ്ഞാല്‍ അവനവന്റെ യുക്തി ഉപയോഗിക്കുന്നതിനുള്ള കഴിവനുസരിച്ചിരിക്കും വിജയവും.

അതില്ലാത്ത ചിലര്‍ ഉണ്ട്‌. പഠിച്ചു കഴിഞ്ഞ കാര്യങ്ങളെ വിശകലനം ചെയ്തു നോക്കി സന്ദര്‍ഭത്തിനനുസരിച്ചുപയോഗിക്കുവാന്‍ അറിയാത്തവര്‍.

അവരുടെ ബുദ്ധി പണയപ്പെടുത്തപ്പെട്ടതാണ്‌. നേതാവു പറയുന്നതിന്‌ "അങ്ങനെ തന്നെ സിന്ദാബാദ്‌" എന്നു മാത്രം പറയാന്‍ അറിയാവുന്ന ഇക്കൂട്ടരോട്‌ സഹതാപം അല്ലാതെ എന്തു തോന്നാന്‍.

അവരില്‍ പെട്ട ഒരാള്‍ എഴുതിയ കമന്റ്‌ ആണ്‌ മുകളില്‍ ഉത്തരത്തിനു താഴെ കൊടുത്തത്‌.(ഇത്തരക്കാര്‍ നമ്മുടെ ഇടയിലും ഉണ്ട്‌ കേട്ടോ )

Administrative Service ല്‍ ജോലി ചെയ്യുന്നവര്‍ നേരിടൂന്ന സന്ദര്‍ഭങ്ങള്‍ വളരെ Tricky ആകാറുണ്ട്‌. അവിടെ അവര്‍ ആ സന്ദര്‍ഭത്തിനനുസരിച്ച്‌ ഏറ്റവും യോജിച്ച തീരുമാനം ആണ്‌ എടുക്കേണ്ടത്‌. ആ തീരുമാനം എത്രയും പെട്ടെന്ന്‌ എടുക്കുവന്‍ സാധിക്കുന്നവന്‍ ആണ്‌ ആ കസേരയില്‍ രിക്കേണ്ടത്‌. അല്ലാതെ മുട്ട പൊട്ടാതെ താഴെയിടാന്‍ പറ്റുന്നവനല്ല
-( ഇതിലും മെച്ചമായ ഒരുത്തരം ഇവര്‍ തരുമോ അതുമില്ല)

"Lateral Thinking" ഒരു സങ്കേതം, പക്ഷെ അതുയോഗിച്ച്‌ ആറ്റങ്ങള്‍ എണ്ണി അതിനെ ചെര്‍ത്ത്‌ ഹോമിയോമരുന്നിനെ കുറ്റം പറയുന്ന യുക്തി ഹമ്മേ ഭയങ്കരം.

ഇവിടെ ചില വാലുകള്‍ വളഞ്ഞു തന്നെ ഇരുന്നോട്ടെ

Sunday, May 10, 2009

അനന്തമജ്ഞാതമവര്‍ണ്ണനീയം

"അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്നമര്‍ത്യന്‍ കഥയെന്തറിഞ്ഞു"

1

2

3

4

5


6

7


8


9


10

11.


12.

---
13.
---


ഈ പടങ്ങള്‍ മെയില്‍ വഴി എല്ലാവരും കണ്ടു കാണുമല്ലൊ. എന്നാലും

"അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്നമര്‍ത്യന്‍ കഥയെന്തറിഞ്ഞു"

എല്ലാം അറിഞ്ഞു ആറ്റങ്ങള്‍ വരെ എണ്ണി തീര്‍ത്തു.

കൂപമണ്ഡൂകങ്ങളെ പോലെ, എന്നു പറഞ്ഞാല്‍ ശരിക്കും പൊട്ടക്കിണറ്റിലെ തവളകളെ പോലെ എന്ന്‌

വിവരക്കേടു പറയുന്നവരെ നിങ്ങളുടെ തലയില്‍ എന്നെങ്കിലും ആള്‍താമസം ഉണ്ടാകുമായിരിക്കും എന്നാശ്വസിക്കട്ടെ

അവസാനത്തെ പടത്തിന്റെ അടിയിലും നോക്കൂ - "of the visible Universe" എന്നെ അവര്‍ എഴുതിയിട്ടുള്ളു.

താന്‍ കണ്ടതിനപ്പുറം ഒന്നുമില്ല എന്നു വിശ്വസിക്കുന്ന ഇവിടത്തെ കോവര്‍കഴുതകളോട്‌ എന്തു പറഞ്ഞിട്ടെന്തു കാര്യം

Saturday, May 09, 2009

ആഘോഷം

പാണ്ഡവന്മാര്‍ നാടു ഭരിച്ചുകൊണ്ടിരുന്ന കാലം.

ഒരിക്കല്‍ ഒരു ഗ്രാമവാസിയ്ക്ക്‌ ദാരിദ്ര്യം കാരണം തന്റെ മകളുടെ വിവാഹം നടത്തുവാന്‍ സാധിച്ചില്ല.

അദ്ദേഹം വിചാരിച്ചു പോയി രാജാവിനോട്‌ സഹായം അഭ്യര്‍ത്ഥിക്കാം.
നേരെ കൊട്ടാരത്തിലേക്കു നടന്നു.

കൊട്ടാരവാതില്‍ക്കല്‍ അന്നു കാവല്‍ ഭീമസേനന്‍ ആണ്‌. അദ്ദേഹത്തിനടുത്തെത്തിയ ആള്‍ കാര്യം പരഞ്ഞു.

ഭീമസേനന്‍ പറഞ്ഞു അകത്തു ചെന്നു ജ്യേഷ്ഠനെ കണ്ട്‌ പറയൂ. ആളെ അകത്തു വിട്ടു.

കുറച്ചു കഴിഞ്ഞപ്പോള്‍ ആള്‍ തിരികെ വന്നു

ഭീമന്‍ ചോദിച്ചു "പോയ കാര്യം എന്തായി? ധനം ലഭിച്ചോ? എത്ര തന്നു? വിവാഹത്തിനു തികയുമല്ലൊ അല്ലേ?"

ആള്‍ പറഞ്ഞു " ഇപ്പോള്‍ ഒന്നും തന്നില്ല പക്ഷെ നാളെ വരുവാന്‍ പറഞ്ഞു. നാളെ തരാമെന്നും പറഞ്ഞു."

ഇതു കേട്ട പാതി കേള്‍ക്കാത്ത പാതി ഭീമസേനന്‍ കൊട്ടാരവാതില്‍ക്കലുള്ള മണി ആഞ്ഞു വലിച്ച്‌ തുടങ്ങി.

മണിയൊച്ചകേട്ട്‌ ആളുകള്‍ ഓടിക്കൂടി. സാധാരണ എന്തെങ്കിലും അപകടം വരുമ്പോള്‍ അഥവാ ആഘോഷത്തിന്‌ ഇവയില്‍ ഏതെങ്കിലും ഒരു സന്ദര്‍ഭത്തിലാണ്‌ ഈ മണി അടിക്കുക.

ആളുകള്‍ കാര്യം ആരാഞ്ഞു.

ഭീമന്‍ പറഞ്ഞു " എല്ലാവരും ആഘോഷിച്ചു കൊള്ളുക, ധനം എത്ര വേണം എന്നു വച്ചാല്‍ എടുക്കാം ആഘോഷം പൊടി പൊടിക്കണം"

ആളുകള്‍ കാര്യമറിയാതെ കുഴങ്ങി എന്ത്‌ ആഘോഷിക്കാന്‍

അതൊന്നും നിങ്ങള്‍ അറിയണ്ടാ ആഘോഷിക്കാന്‍ പറഞ്ഞാല്‍ ആഘോഷിച്ചു കൊള്ളുക

മണിയടി വീണ്ടും തുടര്‍ന്നു.

അകത്തു നിന്നും യുധിഷ്ഠിരനും എത്തി. ആളുകളുടെ തിരക്കും ഭീമന്റെ ഉത്സാഹവും കണ്ട അദ്ദേഹം പരുങ്ങി എന്താണു പോലും കാര്യം?

അദ്ദേഹം കാര്യം തിരക്കി.

ഭീമന്‍ പറഞ്ഞു " ജ്യേഷ്ഠാ അങ്ങു ഈ ആളോട്‌ നാളെ വരാന്‍ പറഞ്ഞില്ലേ?

യുധിഷ്ഠിരന്‍ " പറഞ്ഞു"

ഭീമന്‍ "നാളെ ധനം കൊടൂക്കാം എന്നേറ്റില്ലേ?"

യുധിഷ്ഠിരന്‍ "ഏറ്റു"

ഭീമന്‍ "അതാപറഞ്ഞത്‌. എന്റെ ജ്യേഷ്ഠന്‍ സത്യവാദിയാണ്‌ . പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യും ഉറപ്പ്‌.

മനസ്സിലായില്ലേ, ജനങ്ങളെ ആഘോഷിച്ചോളൂ. എന്റെ ജ്യേഷ്ഠന്‍ എന്തായാലും നാളെ ഇദ്ദേഹം വരുന്നതുവരെ മരിക്കുകയില്ല.

ഈ ലോകത്ത്‌ ആര്‍ക്കും ഉറപ്പില്ലാത്ത ഒരു കാര്യമാണ്‌ അവനവന്റെ മരണം. പക്ഷെ എന്റെ ജ്യേഷ്ഠന്‍ യാതൊരു കാരണവശാലും നാളെ വരെ മരിക്കുകയില്ല. സന്തോഷിക്കുവാന്‍ ഇതില്‍ പരം എന്തു കാരണം വേണം? ആഘോഷിച്ചോളൂ"

ഇളിഭ്യനായ യുധിഷ്ഠിരന്‍ ഉടന്‍ തന്നെ തന്റെ പക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചുവന്ന ആളെ തിരികെ വിളിച്ചു. അദ്ദേഹത്തിനു വേണ്ട സഹായം നല്‍കി അയച്ചു അത്രെ.

"നളെ ചെയ്യേണ്ട കാര്യം ഇന്നു ചെയ്യുക, ഇന്നു ചെയ്യേണ്ടവ ഇപ്പോള്‍ ചെയ്യുക " എന്ന ഒരു ചൊല്ലു കേട്ടിട്ടുണ്ടോ?

Thursday, April 30, 2009

മാനവ ശുല്‍ബസൂത്രം പറയുന്ന ൧ ശ്ലോകം

2001 ലോ മറ്റോ മേടിച്ചു കയ്യില്‍ വച്ചിരുന്നതായിരുന്നു ഡോ ഗോപാലകൃഷ്ണന്റെ " Indian Scientific Heritage" എന്ന പുസ്തകം.

ആദ്യം ഒന്നു മറിച്ചു നോക്കിയിരുന്നു. ഇപ്പോള്‍ വായിച്ചു തുടങ്ങി.

ഞാന്‍ കണ്ട ചില കാര്യങ്ങള്‍ ഈ പുസ്തകം കാണാത്തവര്‍ക്കു വേണ്ടി പങ്കു വയ്ക്കുന്നു.

ഇതിലെ ആധികാരികതയോ, കണക്കുകള്‍ ഞാന്‍ എഴുതുന്നതിലെ കൃത്യതയോ അല്ല, മറിച്ച്‌ പുരാതന ഭാരതത്തില്‍ ഉണ്ടായിരുന്ന ചിന്താ പദ്ധതികള്‍ എത്ര ഉയര്‍ന്ന നിലയിലായിരുന്നു എന്നു മാത്രം നോക്കുക.

"മാനവ ശുല്‍ബസൂത്രം " എന്നു എത്ര പേര്‍ കേട്ടിട്ടുണ്ട്‌

'ആര്‍ക്കിമെഡിസ്‌' എന്നു എത്ര പേര്‍ കേട്ടിട്ടുണ്ട്‌

തീര്‍ച്ചയായും രണ്ടാമത്തെത്‌ കൂടൂതല്‍ പരിചിതം ആണ്‌

'കൂടുതല്‍' എന്നു പറഞ്ഞാല്‍ താരതമ്യം ചെയ്യുവാന്‍ സാധിക്കാത്തത്ര കൂടുതല്‍.

രാജാവിന്റെ കിരീടം സ്വര്‍ണ്ണമാണൊ എന്നറിഞ്ഞ കഥ, വെള്ളത്തില്‍ മുങ്ങലും ഓടലും കഥ. പള്ളിക്കൂടങ്ങളില്‍ പഠിപ്പിക്കുന്ന കഥ. വ്യാപ്തം നിര്‍വചിച്ച കഥ.

അതിന്റെ ഒന്നും വില കുറച്ചു കാണുകയല്ല.

നീളവും വീതിയും പൊക്കവും ഗുണിച്ചെടുക്കുമ്പോള്‍ വ്യാപ്തം കിട്ടും എന്ന് ഇന്ന്‌ ഏതു കൊച്ചു കുട്ടിയ്ക്കും അറിയാമായിരിക്കും.

എന്നാല്‍ മാനവശുല്‍ബസൂത്രത്തില്‍ പറയുന്ന ഈ ശ്ലോകം കേട്ടിട്ടുണ്ടൊ

അതിനെ കുറിച്ച്‌ ഡോ ഗോപാലകൃഷ്ണന്‍ എഴുതിയിരിക്കുന്നത്‌ നോക്കുക

"Manava Sulbasoothras:

Almost all the mathematical descriptions given in the above three can be seen in this Sulbasoothra also. It is very important to note that many fundamental knowledge which are not described in other Sulbasoothras have found their place in Manavasulbasoothra. An example is the method for finding the volume of a structure given in line 10.9

"ആയം ബാഹും നിക്ഷിപ്യ വിസ്താരസ്തു തഥാപൃഥക്‌
സോധ്യര്‍ദ്ധം ഗുണയേദ്രാശിം സസര്‍വഗുണിതോ ഘനഃ"

Multiply the length with breadth separately and that again by the height. This always gives the result in cubic measure

This appears to be the first ever seen literature for finding out the volume of a structure. These lines were written centuries before Archimedes, who found the volume of an object by dipping it in a water tank. "

ക്രമമല്ലാത്ത ആകൃതികളുള്ള വസ്തുക്കളുടെ Volume കണ്ടുപിടിക്കുന്ന രീതി ആര്‍ക്കിമെഡിസ്‌ വിദഗ്ദ്ധമായി തന്നെചെയ്തു എന്നതുകൊണ്ട്‌ മാനവശുല്‍ബസൂത്രത്തിലെ ഈ വരികള്‍ നമ്മുടെ കുട്ടികള്‍ക്ക്‌ ചെറുപ്പത്തില്‍ പരിചയപ്പെടുത്തുന്നത്‌ പാപം ആകുമോ?

കണക്കിലും ഭാരതീയശാസ്ത്രങ്ങളിലും താല്‍പര്യമുള്ളവര്‍ക്ക്‌ ഒരു നല്ല വായനാനുഭവം ആയിരിക്കും ഈ പുസ്തകം

Monday, April 27, 2009

പ്രപഞ്ചത്തിലെ ആറ്റങ്ങളൊക്കെ എണ്ണി





link 1 ഇതു kurinji Online ല്‍ വന്നത്‌
http://kurinjionline.blogspot.com/2007/07/blog-post_04.html
ഒന്നിനു ശേഷം 100 പൂജ്യം "(പ്രപഞ്ചത്തില്‍ ആകെയുണ്ടെന്നു കണക്കാക്കുന്ന തന്മാത്രകളുടെ എണ്ണം ഒരു `ഗൂഗൊളാ'ണ്‌. അത്‌ ഒന്നിനു ശേഷം നൂറ്‌ പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യയാണ്‌. അതിലും വലുതാണ്‌ മേല്‍പ്പറഞ്ഞ സംഖ്യയെന്നോര്‍ക്കുക). "

ഇത്‌ അനില്‍ അറ്റ്‌ ബ്ലൊഗ്ഗിന്റെ ഈ പോസ്റ്റില്‍ സിദ്ധാര്‍ത്ഥിന്റെ കമന്റ്‌
http://pathivukazhchakal.blogspot.com/2008/08/blog-post_24.html?showComment=1219754940000#c1628484479248359351

അവിടെ ഒന്നിനു ശേഷം 60 പൂജ്യത്തിലും കുറവാണെന്ന്‌
"
This is an understatement: a 30C homeopathic preparation is a dilution of 1 in 100^30, or rather 1 in 10^60, which means a 1 followed by 60 zeroes, or - let’s be absolutely clear - a dilution of 1 in 1,000,000,000,000,000,000, 000,000,000,000,000,000,000,000,000, 000,000,000,000,000.

To phrase that in the Society of Homeopaths’ terms, we should say: “30C contains less than one part per million million million million million million million million million million of the original substance.”

At a homeopathic dilution of 100C, which they sell routinely, and which
homeopaths claim is even more powerful than 30C, the treating substance is diluted by more than the total number of atoms in the universe.
"

നമ്മുടെ പടത്തില്‍ പറയുന്നു ഒന്നിനു ശേഷം 80 ആണോ കണക്കെനിക്കറിയില്ലേ
എന്റെ പടച്ചോനേ

ഇവരൊക്കെ എങ്ങനെ ആണൊ ഈ പ്രപഞ്ചത്തിലെ ആറ്റങ്ങളൊക്കെ എണ്ണി തീര്‍ത്തത്‌?

ഇതു വായിച്ചില്ലെ മുകളില്‍ കൊടുത്ത ലിങ്കില്‍

Saturday, April 25, 2009

ഉത്തരം-1

ദ്രമ്മം കവടി എന്നിവ ചേര്‍ത്തുള്ള ചോദ്യവും ഉത്തരവും ദാ ഇവിടെ കണ്ടു അതൊരു പടമാക്കി പോസ്റ്റുന്നു



Thanks to Nithin Nagaraj for the valuable link

Wednesday, April 22, 2009

കണക്കുകൊണ്ട്‌ ചോദ്യങ്ങള്‍

ഞാന്‍ ഒരു കണക്കു വിദഗ്ദ്ധനല്ല, കണക്കുകൊണ്ട്‌ നമ്മുടെ പൂര്‍വികര്‍ കളിച്ചിരുന്ന ചില രസകരമായ ചോദ്യങ്ങള്‍ കേട്ടിട്ടുണ്ട്‌. അതു , ഇതിനു മുമ്പ്‌ കേട്ടിട്ടില്ലാത്തവര്‍ക്കായി പങ്കു വയ്ക്കുക മാത്രമാണ്‌ ഈ പോസ്റ്റ്‌ കൊണ്ട്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്‌. ഇതില്‍ ചിലപ്പോള്‍ പിശകുകള്‍ ഉണ്ടാകാം, അങ്ങനെ എങ്കില്‍ അറിവുള്ളവര്‍ അത്‌ തിരുത്തി പങ്കുവയ്ക്കുന്നതില്‍ സന്തോഷമേ ഉള്ളു.

പണ്ടു കേട്ടവ ചിലതു കുറിച്ചു വച്ചതൊക്കെ പകര്‍ത്തുന്നതേ ഉള്ളു എന്നര്‍ത്ഥം.

200 BC യിലുള്ള പിംഗളാചാര്യന്റെ ഛന്ദശാസ്ത്രത്തിലാണെന്നു കേള്‍ക്കുന്നു പൂജ്യത്തിന്റെ ആദ്യവിശദീകരണം

ഇപ്രകാരം -
"ഗായത്രേ ഷഡ്സംഖ്യാമര്‍ദ്ധേപനീതേ ദ്വ്യങ്കേ അവശിഷ്ട സ്ത്രയസ്തേഷു രൂപമപനീയ ദ്വ്യങ്കാധഃ ശൂന്യം സ്ഥാപ്യം"

ഗായത്രി ഒരുപാദത്തില്‍ ആറക്ഷരങ്ങള്‍, അതിനെ പകുതിയാക്കിയാല്‍ മൂന്ന്‌, അതില്‍ നിന്നും ഒന്നു മാറ്റിയതിനെ പകുതിയാക്കിയാല്‍ ഒന്ന് (3-1) * 1/2 അതില്‍ നിന്നും ഒന്നു മാറ്റിയാല്‍ ശൂന്യം. ഇപ്രകാരം പറയുന്നു.

ഇനി ഒരു ചോദ്യം കേള്‍ക്കണ്ടേ?

"ദ്രമ്മാര്‍ദ്ധത്രിലവദ്വയസ്യ സുമതേ പാദത്രയം യത്‌ ഭവേത്‌
തത്‌ പഞ്ചാംശക ഷോഡശാംശചരണഃ സമ്പ്രാര്‍ഥിതേനാര്‍ഥിനാ
ദത്തോ യേന വരാടകാഃ കതി കദര്യേണാര്‍പ്പിതാസ്തേന മേ
ബ്രൂഹിത്വം യദി വേല്‍സി വല്‍സ ഗണിത ജാതിം, പ്രഭാഗാഭിധാം"

ഇതില്‍ ദ്രമ്മം , കവടി എന്നിവ ദ്രവ്യത്തിന്റെ അളവുകള്‍- ദ്രമ്മം വലിയ അളവും കവടി ചെറിയ അളവും.(എത്ര കവടികള്‍ ആണ്‌ ഒരു ദ്രമ്മം എന്നറിയില്ല- തല്‍ക്കാലമേതെങ്കിലും ഒരു വില സങ്കല്‍പ്പിക്കുക)

ചോദ്യം ഇതാണ്‌. ഒരു ഭിക്ഷക്കാരന്‌ ഒരാള്‍ ഒരു ദ്രമ്മത്തിന്റെ പകുതിയുടെ മൂന്നില്‍ രണ്ടിന്റെ നാലില്‍ മൂന്നിന്റെ അഞ്ചില്‍ ഒന്നിന്റെ ആറില്‍ ഒന്നിന്റെ നാലില്‍ ഒന്നു വരാടികകള്‍ (കവടികള്‍) കൊടുത്തു എങ്കില്‍ എത്ര കവടികള്‍ ആണ്‌ കൊടുത്തത്‌

ചോദ്യം രണ്ട്‌ permutation combination വിഭാഗം

"പാശാംകുശാഹി ഡമരൂക കപാല ശൂല ഖട്വാംഗശക്തി ശരചാപയുതൈര്‍ഭവന്തി
അന്യോന്യഹസ്ത കലിതൈഃ കതിമൂര്‍ത്തിഭേദാഃ ശംഭോരേരിവഗദാരിസരോജശംഖചക്രൈഃ "

പാശം, അങ്കുശം, സര്‍പ്പം, ഡമരു, കപാലം , ശൂലം, ഖട്വാംഗം, ശക്തി, ശരം ചാപം എന്നീ പത്തു വസ്തുക്കളോടു കൂടിയ ശിവന്‌ എത്രം തരം permutations and combinations സാധ്യമാണ്‌ അതുപോലെ തന്നെ ശംഖം ചക്രം, ഗദ, പങ്കജം എന്നീ നാലെണ്ണം കൊണ്ട്‌ വിഷ്ണുവിന്‌ എത്ര combination സാധ്യമാണ്‌?

ചോദ്യം മൂന്ന്‌

അനുപാതം വിഭാഗം-

"അര്‍ദ്ധേന തൃതീയേന പ്രക്ഷേപേണാഷ്ടമേന യേ വണിജഃ
സപ്തതിരേകേനൂനാ ലാഭസ്തേഷാം കിയാന്‍ കസ്യ"

മൂന്നു കച്ചവടക്കാര്‍ , അവരുടെ ആകെ മൂലധനം 1/2, 1/3, 1.8 എന്നീ അനുപാതത്തിലാണ്‌. ആകെ ലാഭം 70 ല്‍ നിന്നും ഒന്നു കുറവാണെങ്കില്‍ ഓരോരുത്തരുടെയും ലാഭവിഹിതം എത്ര?

ചോദ്യം നാല്‌ പലിശ -

"ജാനാമി ശതസ്യ ഫലം ന ച കിന്തു ശതസ്യ യത്‌ഫലം സഫലം
മാസൈശ്ചതുര്‍ഭിരാപ്തം ഷഡ്വൃദ്ധിം ശതസ്യം മാസോത്ഥാം"

നൂറിന്‌ എത്ര മാസികപലിശ എന്നെനിക്കറിയില്ല പക്ഷെ നൂറിന്റെപലിശയും ആ പലിശയ്ക്ക്‌ അടൂത്ത നാലു മാസങ്ങളില്‍ ഉണ്ടാകുന്ന മാസിക പലിശയും കൂടീച്ചേര്‍ന്നത്‌ 6 ആണ്‌. എങ്കില്‍ നൂറിനെത്ര പലിശ?

ചോദ്യം അഞ്ച്‌ സഞ്ചാരം വേഗത

"ഏകൗ നാ യോജനാന്യഷ്ടൗ യാത്യന്യോ യോജനാദ്വയം
യോജനാനാം ശതം പന്ഥാ സംഗമഃ ക്വഃ ഗമാഗമേ?

രണ്ട്‌ മനുഷ്യര്‍ സഞ്ചരിക്കുന്നു. ഒരിടത്തു നിന്നും ഒരേ സമയത്തു പുറപ്പെടുന്നു. ഒരാള്‍ ഒരു ദിവസം 8 യോജന വേഗതയിലും മറ്റേ യാള്‍ ഒരു ദിവസം 2 യോജന വേഗത്തിലും. പോകേണ്ട ദൂരം 100 യോജന ആണെങ്കില്‍ ഇവര്‍ എവിടെ വച്ചു വീണ്ടൂം കണ്ടു മുട്ടും?

ബോറടീച്ചോ എങ്കില്‍ തല്‍ക്കാലം നിര്‍ത്താം

ഇവയുടെ ഉത്തരം അറിയാവുന്നവര്‍ (വലിയ മഹാകാര്യമൊന്നും അല്ല എങ്കിലും ) തമാശയ്ക്കായി എഴുതിയിട്ടാല്‍ അതും നന്നായിരിക്കും. അതുകൊണ്ട്‌ ഉത്തരങ്ങള്‍ ഞാന്‍ ഇപ്പോള്‍ എഴുതുന്നില്ല

Monday, April 20, 2009

ആഗ്നേയാസ്ത്രം സമം ആറ്റം ബോംബ്‌,

ഈ പോസ്റ്റ്‌ വായിച്ചു കഴിയുമ്പോള്‍ ആഗ്നേയാസ്ത്രം സമം ആറ്റം ബോംബ്‌, പുഷ്പകവിമാനം = ബോയിംഗ്‌ വിമാനം എന്നൊക്കെയാണ്‌ ഞാന്‍ പറഞ്ഞത്‌ എന്നു പറഞ്ഞ്‌ എന്റെ പുറത്തോട്ടു കേറീക്കോണം

ശ്രീ യുടെ ഒരു കമന്റില്‍ വേദിക്‌ മാത്‌ മാറ്റിക്സ്‌ നെ കുറിച്ച്‌ "ചില ഫ്രാഡുകള്‍ പറയുന്ന" എന്നെഴുതി കണ്ടു ആരെയാണുദ്ദേശിച്ചത്‌ എന്നറിയില്ല.

അന്നേരം എഴുതണം എന്നു വിചാരിച്ചതായിരുന്നു. പക്ഷെ ഇടക്ക്‌ നാട്ടില്‍ പോകേണ്ട ഒരാവശ്യം വന്നതിനാല്‍ അല്‍പം താമസിച്ചു ഈ ചെറിയ കുറിപ്പിന്‌


"സമപരിണാഹസ്യാര്‍ഥംവിഷ്കംഭാര്‍ഥഹതമേവ വൃത്ത ഫലം"

ഒരു വൃത്തത്തിന്റെ ചുറ്റളവിന്റെ പകുതിയെ അതിന്റെ വ്യാസത്തിന്റെ പകുതി കൊണ്ടു ഗുണിച്ചാല്‍ വൃത്തതിന്റെ വിസ്തീര്‍ണ്ണം ലഭിക്കുന്നു എന്ന്‌ ഈ വരിയുടെ അര്‍ത്ഥം.

ചുറ്റളവ്‌ = 2പൈ r
വ്യാസം=r
1/2 * 2 പൈ r * r = pi* r^2

പാശ്ചാത്യര്‍ പൈയുടെ വില കണ്ടു പിടിച്ചില്ലായിരുന്നു എങ്കില്‍ വൃത്തത്തിന്റെ വ്യാസം കണ്ടു പിടിക്കുവാന്‍ ജീവിതത്തില്‍ സാധിക്കില്ലായിരുന്നു എന്നു അന്തം വിട്ടിരുന്ന എന്നെ പോലെ യുള്ളവര്‍ക്ക്‌ ഇതൊരു പുതിയ അറിവായിരുന്നു

ഇതിനെ തന്നെ വേറൊരു രീതിയില്‍ ലീലാതിലകത്തില്‍ പറയുന്നു

"വൃത്തക്ഷേത്രെ പരിധിഗുണിതവ്യാസപാദഃ ഫലം തത്‌
ക്ഷുണ്ണം വേദൈരുപരിപരിതഃ ക ന്ദുകസ്യേവ ജാലം
ഗോളസ്യൈവം തദപി ച ഫലം പുഷ്ടജം വ്യാസനിഘ്നം
ഷഡ്ഭിര്‍ഭക്തം ഭവതി നിയതം ഗോളഗര്‍ഭേ ഘനാഖ്യം

വൃത്തതിന്റെ ചുറ്റളവിനെ വ്യാസം കൊണ്ടു ഗുണിച്ച്‌ അതിനെ നാലുകൊണ്ടു ഹരിച്ചാല്‍ വൃത്തത്തിന്റെ വിസ്തീര്‍ണ്ണം ലഭികും എന്ന്‌.

അതായത്‌

ചുറ്റളവ്‌ 2 pi r
വ്യാസം 2r
അപ്പോള്‍ 2 pi r * 2r / 4 = pi r^2

ഇതിന്റെ രണ്ടു , മൂന്നു, നാലു പാദങ്ങളെ കൊണ്ട്‌ പറയുന്നത്‌ ഇതിനെ ഉപയോഗിച്ചു ഗോളത്തിന്റെ വിസ്തീര്‍ണ്ണം, വ്യാപ്തം(volume) ഇവ കണ്ടു പിടിക്കുന്നതാണ്‌.

കണക്കു താല്‍പര്യമുള്ളവര്‍ക്ക്‌ ചെയ്തു നോക്കാം.

അപ്പോള്‍ ചുറ്റളവ്‌ എങ്ങനെ കണ്ടു പിടിക്കും അതിനു pi വേണ്ടേ?

തന്ത്രസംഗ്രഹത്തില്‍ ഇങ്ങനെ ഒരു ശ്ലോകമുണ്ട്‌

"വ്യാസേ വാരിധി നിഹതേ രൂപഹതേ വ്യാസസാഗരാഭിഹതേ
സ്ത്രിശരാദിവിഷമഭക്തമൃണം സ്വം പൃഥക്‌ ക്രമാത്‌ കുര്യാത്‌"
വ്യാസത്തിനെ നാലുകൊണ്ട്‌ ഗുണിച്ചിട്ട്‌ വിഷമസംഖ്യകളെ കൊണ്ട്‌ ഹരിക്കുക. എന്നിട്ട്‌ ഒന്നിടവിട്ട്‌ കുറയ്ക്കുക്യും കൂട്ടുകയും ചെയ്യുക.

കണക്കില്‍ എഴുതുമ്പോള്‍ -

ചുറ്റളവ്‌= 4D/1-4D/3 + 4D/5-4D/7 +4D/9-4D/11 +-------

പൈയുടെ വിലയും ഇതില്‍ നിന്നും ലഭിക്കുന്നു.

pi= 4(1-1/3+1/5-1/7+1/9-1/11--
ഇതിനെക്കാള്‍ മുമ്പു തന്നെ മാധവാചാര്യന്‍ ക്രിയാക്രമകരിയില്‍ ഈ വിവരം പറയുന്നുണ്ട്‌. അതോടൊപ്പം പറയുന്നു-
ഇതെത്ര തവണ കൂടുതല്‍ ചെയ്യുന്നുവോ ചുറ്റളവ്‌ അത്ര കണിശമായിത്തീരുന്നു.
ഇവിടെ non-terminating series of james gregori എന്നോ മറ്റോ പറഞ്ഞാല്‍ "അതു താനല്ലയോ ഇതു " എന്നല്ലേ ഞാന്‍ പറഞ്ഞത്‌ എന്നു ശ്രീഹരിയ്ക്കു തോന്നും അതുകൊണ്ട്‌ ഞാന്‍ ഒന്നും പറയുന്നില്ല.(1630-1675 AD കാരനായ ഗ്രിഗറി പറഞ്ഞത്‌ എങ്ങനെ മാധവന്‍ 1350AD യില്‍ പറയും അല്ലേ? !!!)

തല്‍ക്കാലം മാധാവാചാര്യന്റെ ശ്ലോകം കുറിയ്ക്കാം
"വ്യാസാച്ചതുര്‍ഘ്നാത്‌ബഹുശഃ പൃഥക്സ്ഥാത്‌ ത്രിപഞ്ചസപ്താദ്യയുഗാഹൃതാനി
വ്യാസേ ചതുര്‍ഘ്നേ ക്രമശസ്ത്വൃണം സ്വം കുര്യാത്‌ തദാ തദാ സ്യാത്‌ പരിധിഃ സുസൂക്ഷ്മഃ"

ആധുനിക കണക്കിന്റെ സംഭാവനയാണെന്നു നാം വിശ്വസിക്കുന്ന Ratio- proprortions ഇവയെ കുറിച്ചു നമുക്കുണ്ടായിരുന്ന അറിവെന്തായിരുന്നു -

ആര്യഭടീയത്തിന്റെ വ്യാഖ്യാനത്തില്‍ ഭാസ്കരാചാര്യന്‍ തന്ന ഈ ശ്ലോകം നോക്കുക

"അഷ്ടൗ ദാന്താസ്ത്രയോ ദമ്യാ ഇതി ഗാവഃ പ്രകീര്‍ത്തിതാഃ
ഏകാഗ്രസ്യ സഹസ്രസ്യ കതിദാന്താഃ കതീതരേ"

പതിനൊന്നു പശുക്കളില്‍ എട്ടെണ്ണം മെരുക്കപ്പെട്ടവയും മൂന്നെണ്ണം മെരുക്കപ്പെടേണ്ടവയും ആണെങ്കില്‍ ആയിരത്തൊന്നു പശുക്കളില്‍ എത്ര മെരുക്കപ്പെട്ടവ എത്ര മെരുക്കപ്പെടേണ്ടവ?

ശരാശരിയെ കുറിയ്ക്കുന്ന ഈ ഭാഗം നോക്കുക-
ലീലാവതി ഭാസ്കരാചാര്യന്‍ - 2ന്റെ
"ഗണയിത്വാ വിസ്താരം ബഹുഷുസ്ഥാനേഷു തദ്യുതിര്‍ഭാജ്യാ
സ്ഥാനകമിത്യാ സമമിതിരേവം ദൈര്‍ഘ്യേ ച വേധേ ച"
നീളം വീതി, ആഴം തുടങ്ങിയവയ്ക്ക്‌ അളവു പലയിടത്ത്‌ എടുത്ത്‌ അവയുടെ എല്ലാം കൂടിയ തുകയെ , എത്രതവണ എടുത്തോ ആ സംഖ്യ കൊണ്ട്‌ ഹരിക്കണം.

ഇതിനുള്ള വ്യാഖ്യാനത്തില്‍ ഗണേശന്‍ എന്ന ആചാര്യന്‍ എഴുതുന്നു-
"യഥാ യഥാ ബഹുഷു സ്ഥാനേഷു വിസ്തരാധികം ഗണ്യതേ
തഥാ തഥാ സമമിതി സൂക്ഷ്മസൂക്ഷ്മതരാ സ്യാത്‌ "

അതായ്ത്‌ എത്രതവണ കൂടൂതല്‍ ഈ അളവുകള്‍ എടൂക്കുന്നുവോ , ശരാശരി അത്രകൂടൂതല്‍ കൃത്യമാകുന്നു എന്ന്‌.


ഭാരതീയ ശാസ്ത്രങ്ങളില്‍ പുരോഗതി വരണമെങ്കില്‍ അവനവന്റെ യുക്തി വേണ്ടും വണ്ണം ഉപയോഗിക്കണം എന്നു പറഞ്ഞിട്ടില്ല എന്നു തോന്നും ചിലരുടെ വാദങ്ങള്‍ കേള്‍ക്കുമ്പോള്‍.

അതും ശരിയല്ല.

അന്ധമായ വിശ്വാസം ഒന്നിലേ പറയുന്നുള്ളു - ആത്യന്തികസത്യസാക്ഷാല്‍കാരത്തില്‍ - അത്‌ അനുഭവിച്ചവര്‍ പറഞ്ഞിട്ടുള്ളതാനെന്നു ഞാന്‍ വിശ്വസിക്കുന്നു - അതു അനുഭവിക്കാനേ സാധിക്കൂ - അല്ലാതെ തര്‍ക്കിച്ചു തീരുമാനിക്കാവുന്ന ഒന്നല്ല അതുകൊണ്ട്‌.

അതിനിപ്പുറമുള്ളതെല്ലാം

" വിമൃശ്യൈതദശേശേണ യഥേച്ഛസി തഥാ കുരു " എന്നു ഭഗവാന്‍ ഗീതയില്‍ പറഞ്ഞതു പോലെ വിമര്‍ശനബുദ്ധിയോടുകൂടി പഠിച്ചിട്ട്‌ അവനവനു ശരിയെന്നു തോന്നുന്നത്‌ ചെയ്യുക.

"കാലാന്തരേ തു സംസ്കാരശ്ചിന്ത്യതാം ഗണകോത്തമൈഃ"

ഉത്തമന്മാരായ ഗണകന്മാര്‍ - കണക്കന്മാര്‍ - ഭാവിയില്‍ വേണ്ടവിധത്തിലുള്ള സംസ്കാരം, ആലോചിച്ചു ചെയ്യണം " എന്നു പറഞ്ഞാല്‍ വീണ്ടും വീണ്ടും പഠിച്ചു പഠിച്ച്‌ ഉയരണം എന്നു തന്നെ ആണര്‍ത്ഥം.

ഇതൊക്കെ പറഞ്ഞെങ്കിലും വേദത്തില്‍ എന്താണുണ്ടായിരുന്നത്‌ എന്നോ എന്തൊക്കെ ഇല്ലായിരുന്നു എന്നോ പറയുവാന്‍ ഞാനാളല്ല.

കാരണം സംസ്കൃതം എന്ന ഭാഷയുടെ വിവരണാതീതമായകഴിവുകളുടെ ചില അംശങ്ങള്‍ കണ്ട്‌ പന്തം കണ്ട പെരുച്ചാഴിയെ പോലെ നില്‍ക്കുന്നവനാണ്‌ ഞാന്‍. അതിന്റെ ചില വശങ്ങള്‍ ഞാന്‍ ആയുര്‍വേദത്തിന്റെ ഭാഷയും മറ്റും പറഞ്ഞ പോസ്റ്റുകളില്‍ കൊടുത്തിട്ടും ഉണ്ട്‌.

റോഡരികിലുള്ള ബോര്‍ഡ്‌ വായിച്ചു തമിഴു പഠിച്ചാല്‍ തമിഴിലെ അക്ഷരം വായിക്കാന്‍ പഠിച്ചു എന്നു പറയാം പക്ഷെ അതിന്റെ കൂടെ താന്‍ തമിഴ്‌ പണ്ഡിതനും ആയി എന്നു ധരിച്ചാല്‍- കഷ്ടം എന്നേ പറയാന്‍ സാധിക്കൂ

ആചാര്യന്‍ എന്ന ശബ്ദത്തിനെ വിശദീകരിക്കുന്നത്‌ "ഷഡംഗയുക്തമായി വേദം അഭ്യസിപ്പിക്കുവാന്‍ കഴിവുള്ളയാള്‍ " എന്നാണ്‌

ഷഡംഗം എന്നത്‌ ആയുര്‍വേദത്തിലെ കഷായമല്ല ഇവിടെ.

ആറംഗങ്ങള്‍. - അതിലെ വ്യാകരണം, നിരുക്തം എന്നിവ ഗുരുവിന്റെ അടൂത്തു നിന്നും അഭ്യസിച്ചാല്‍ ചിലപ്പോള്‍ വേദത്തില്‍ ഉള്ളത്‌ വല്ലതും മനസ്സിലായേക്കും.- അല്ലാതെ മുമ്പൊരിടത്തു കണ്ടതു പോലെ ആയുര്‍വേദഗ്രന്ഥങ്ങളില്‍ കൂടെ ഒന്നു കണ്ണോടിച്ചാല്‍ മനസ്സിലാകുന്ന വിഡ്ഢികള്‍ - അല്ല അവര്‍ക്കു മറ്റു പല ഉദ്ദേശങ്ങളും ഉണ്ടല്ലൊ അല്ലേ.

Thursday, March 26, 2009

മാംസാഹാരം, മതം, ഭക്തി

പണ്ടു കേട്ട ഒരു കഥ.

ഒരു വ്യവസായി തന്റെ യാത്രയ്ക്കിടയില്‍ ഒരു കൊടും കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. കാടിന്റെ വളരെ വളരെ ഉള്ളില്‍ ഒരിടത്ത്‌ എത്തിയപ്പോള്‍ അവിടെ ഒരുമരച്ചുവട്ടില്‍ കിടന്നുറങ്ങുന്ന ഒരാളെ കണ്ടു. അദ്ദേഹം വാഹനം അവിടെ നിര്‍ത്തി, ഉറങ്ങുന്ന ആളെ വിളിച്ചുണര്‍ത്തി-
" ഹേയ്‌ താങ്കള്‍ ആരാണ്‌, ഇവിടെ എന്തു ചെയ്യുന്നു?"

അയാള്‍- " ഞാന്‍ ഇവിടെ കിടന്നുറങ്ങുന്നു അല്ലാതെന്ത്‌"

വ്യവസായി " നിങ്ങള്‍ക്കു നല്ല ആരോഗ്യമുണ്ടല്ലൊ , നിങ്ങള്‍ക്ക്‌ നാട്ടില്‍ വന്നു പല്ല പണിയും ചെയ്തു ജീവിച്ചു കൂടെ?"

അയാള്‍ " അതെന്തിന്‌"?

വ്യവസായി " നല്ല പോലെ പണിചെയ്താല്‍ നല്ല പോലെ കാശുണ്ടാക്കാം"

അയാള്‍ " നല്ല പോലെ കാശുണ്ടാക്കി എന്നു കരുതുക എന്നിട്ട്‌?

വുവസായി " കാശുണ്ടാക്കിയാല്‍ എന്നെ പോലെ ബിസിനസ്സൊക്കെ ചെയ്ത്‌ പിന്നെയും കാശുണ്ടാക്കാം"

അയാള്‍ " പിന്നെയും ഒരുപാട്‌ കാശുണ്ടാക്കി എന്നിട്ട്‌?"

വ്യവസായി " നല്ല മാളിക പണിഞ്ഞ്‌ അവിടെ കിടന്നുറങ്ങാം, അല്ലാതെ ഈ കാട്ടില്‍ കിടക്കണൊ"

അയാള്‍ " സുഹൃത്തേ അവസാനം വെറുതേ കിടന്നുറങ്ങാനാണെങ്കില്‍ - അതു തന്നെ അല്ലേ ഈ ബുദ്ധിമുട്ടൊന്നും ഇല്ലാതെ തന്നെ ഞാന്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്‌? തന്നെയുമല്ല ആ മാളികയില്‍ കിടന്നാല്‍ ഉറങ്ങുന്നവര്‍ വളരെ കുറവായിരിക്കും ശരിയല്ലേ?

ഇതൊരു കഥ മാത്രം.

പക്ഷെ ജീവിതത്തിന്റെ വളരെ വലിയ ഒരു തത്വത്തെ വെളിപ്പെടുത്തുന്നു.

മതം, ഭക്തി എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ ഞാന്‍ കണ്ട ചില പ്രതിവാദങ്ങള്‍ക്ക്‌ ഉപോല്‍ബലകമായ വാദവും ഈ വ്യവസായിയുടെ തരം വീക്ഷണമാണ്‌.

ഒരു ജീവിയുടെ ഏറ്റവും പ്രഥമമായ ആവശ്യം ഭക്ഷണം. ജീവിയ്ക്കാനുള്ള ഭക്ഷണം ലഭിച്ചുകഴിഞ്ഞാല്‍ അടുത്ത്‌ ആവശ്യം വരുന്നത്‌ വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവ. അതിനു ശേഷം തന്റെ കുടുംബം അതിനെ പോറ്റാനും പാലിക്കാനും ഉള്ള വഴി.

ഇതെല്ലാം നിറവേറികഴിഞ്ഞാല്‍ തന്റെ സമൂഹത്തിനു വേണ്ടി എന്തെങ്കിലും പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യാനുള്ള മനസ്ഥിതി.

ഇതും കഴിഞ്ഞാല്‍ വേണ്ടത്‌ ഭക്തി. അതും കഴിഞ്ഞ്‌ മതം.

ഈ ക്രമത്തിലല്ല ഇതുണ്ടാകുന്നത്‌ എങ്കില്‍ പ്രശ്നങ്ങള്‍ തുടങ്ങുകയായി.

അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റികഴിഞ്ഞ്‌ തന്റെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയോ, തന്റെ കയ്യില്‍ നീക്കിയിരിപ്പുള്ള ധനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗമായോ ഭക്തിയും മതവും എന്നുപയോഗിക്കപ്പെടുന്നുവോ അപ്പോള്‍ അവ ഭക്തിയും മതവും അല്ലാതായിത്തീരുന്നു.

തന്റെ കുടൂംബം പോറ്റാനുള്ള വഴി വരെ ഏകദേശം മൃഗങ്ങളും മനുഷ്യനും തുല്ല്യരാണ്‌.

എന്നാല്‍ അതിലുപരിയായി മനുഷ്യന്‍ തന്റെ സമൂഹത്തെ കുറിച്ചു ബോധവാനാകുന്നതോടൂ കൂടി മൃഗത്തില്‍ നിന്നും അല്‍പം മുകളിലാകുന്നു.

അതിനും മുകളില്‍, തന്റെ സത്തയെ അന്വേഷിക്കുന്ന ബുദ്ധി എന്നുദിക്കുന്നുവോ അന്നവന്‍ ഭക്തനാകുന്നു.
- അല്ലാതെ അമ്പലത്തില്‍ പോയി "എനിക്കു നാളെ ലോട്ടറി അടിക്കണേ" എന്നു പ്രാര്‍ത്ഥിക്കുന്നതല്ല ഭക്തി.

ഭക്തിയുടെ സൈദ്ധാന്തികവശമാണ്‌ മതം. അതിനെ ആണ്‌ 'തത്വശാസ്ത്രം' എന്നു വ്യവഹരിക്കുന്നത്‌ - തത്‌ = അത്‌, ത്വം = നീ

അതു നീ തന്നെ ആകുന്നു എന്നു വെളിപ്പെടുത്തുന്ന ശാസ്ത്രം.
ഹൈന്ദവതത്വശാസ്ത്രത്തില്‍ വിശ്വാമിത്രന്റെ കഥ (വിശ്വത്തിന്‌ അമിത്രനായവന്‍) നേരത്തെ എഴുതിയത്‌ വായിച്ചിരിക്കുമല്ലൊ.

തന്റെ തപസ്സിനവസാനം പാരണ വീടുവാന്‍ വച്ചിരുന്ന വസ്തു പോലും ദാനമായി നല്‍കുന്ന അവസ്ഥ - താന്‍ എന്നോ തന്റെ ജീവന്‍ എന്നോ ഉള്ള അവസ്ഥയെ കുറിച്ചു ചിന്തിക്കാത്ത നിലയിലെത്തുവാന്‍ ശ്രമിക്കുന്ന കഥ.

ഇത്തരത്തിലുള്ള ഒരു തത്വശാസ്ത്രത്തിന്റെ ഭാഗമായി മാംസാഹാരം കഴിക്കുന്നതിനെ പറ്റി പറയുമ്പോള്‍ ഞാനെഴുതും - non- vegetarian food will make your thinking carnivorous--" മറ്റൊരു ജീവനെ കുരുതി കൊടുത്തും തന്റെ ജീവന്‍ നിലനിര്‍ത്തണം എന്നാഗ്രഹിക്കുന്ന ചിലര്‍ക്ക്‌, തന്റെ ആഹാരം ദാനം നല്‍കി താന്‍ നശിച്ചാലും മറ്റൊരു ജീവന്‍ രക്ഷപ്പെടണം എന്നാഗ്രഹിക്കുന്നത്‌ മനസ്സിലാവുകയില്ല - അത്‌ അവരുടെ കുറ്റമല്ല.

ആ വാചകത്തിനു മുമ്പ്‌ ഞാന്‍ വേറൊരു വാചകം കൂടി എഴുതിയിരുന്നു - "try to avoid no-veg diet if possible" എന്ന്‌ "if possible" എന്നു വച്ചാല്‍ കഴിയുമെങ്കില്‍ എന്നു മലയാളം. 'കഴിയുമെങ്കില്‍ മാംസാഹാരം ഒഴിവാക്കണം' എന്നു പറഞ്ഞാല്‍ ഒരിക്കലും മാംസാഹാരം കഴിക്കരുത്‌ എന്നല്ല അര്‍ത്ഥം.

മറ്റ്‌ ആഹാരങ്ങള്‍ ലഭ്യമാണെങ്കില്‍, അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെടാനാകുമെങ്കില്‍, അതു നിങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങളെ നിറവേറ്റാന്‍ പര്യാപ്തമാണെങ്കില്‍ എന്നീ ഉപാധികള്‍ അവിടെ ഉണ്ട്‌. ഈ ഉപാധികളെല്ലാം പൂരിതമാകുമ്പോഴും നിങ്ങള്‍ മാംസാഹാരം കഴിക്കണം എന്നു നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍, അതു നിങ്ങളുടെ മാനസിക നിലയെ സൂചിപ്പിക്കുനത്‌ ഇപ്രകാരമാണ്‌- ഏത്‌ - മുമ്പു പറഞ്ഞ - മറ്റൊരു ജീവിതത്തെ ബലികഴിച്ചും തന്റെ ജീവിതം സുഖമയമാക്കണം എന്ന തരം. അത്‌ ഭൗതികവാദത്തില്‍ നല്ലതായിരിക്കാം പക്ഷെ ആദ്ധ്യാത്മികതയില്‍ നല്ലതല്ല.

'കൊന്നാല്‍ പാപം തിന്നാല്‍ തീരും' എന്ന ഒരു പഴഞ്ചൊല്ലുണ്ട്‌. അതിന്‍ പ്രകാരം തിന്നാന്‍ വേണ്ടി കൊല്ലാം എന്നു വാദിക്കുന്നതും കേട്ടിട്ടുണ്ട്‌.

ഇവിടെയും മേല്‍പറഞ്ഞ പ്രകാരം, മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെങ്കില്‍, തന്റെ ജീവിതം നിലനിര്‍ത്തുന്നതിന്‌ ആഹാരമായി അപ്പോള്‍ ആ ഒരു വഴിയേ ഉള്ളു എങ്കില്‍ അതു ശരിയാണ്‌, പക്ഷെ മറ്റു വഴികള്‍ ആഹാരസമ്പാദനത്തിനുണ്ടെങ്കില്‍ കൊന്ന പാപം തീരില്ല.

ഇത്രയും വായിച്ചു കഴിഞ്ഞെങ്കില്‍ മുകളില്‍ പറഞ്ഞ ഈ വാചകങ്ങള്‍ ഒന്നു കൂടി വായിക്കുക -

"അതിനും മുകളില്‍, തന്റെ സത്തയെ അന്വേഷിക്കുന്ന ബുദ്ധി എന്നുദിക്കുന്നുവോ അന്നവന്‍ ഭക്തനാകുന്നു.
- അല്ലാതെ അമ്പലത്തില്‍ പോയി "എനിക്കു നാളെ ലോട്ടറി അടിക്കണേ" എന്നു പ്രാര്‍ത്ഥിക്കുന്നതല്ല ഭക്തി.

ഭക്തിയുടെ സൈദ്ധാന്തികവശമാണ്‌ മതം."

ഈ നിലവാരത്തില്‍ ചിന്തിക്കുന്നവര്‍ക്കുള്ള കാര്യങ്ങളാണ്‌ ഇപ്പറഞ്ഞത്‌.

Saturday, March 21, 2009

സദാചാരം -- contd

സദാചാരം -- മുമ്പിലത്തെ പോസ്റ്റ്‌ വായിച്ചല്ലൊ അല്ലേ

"കിം കര്‍മ്മ കിമകര്‍മ്മേതി
കവയോപ്യത്ര മോഹിതാഃ"

ഭഗവത്‌ഗീതയിലെ ഒരു ശ്ലോകത്തിന്റെ ഭാഗമാണ്‌. എന്താണ്‌ ചെയ്യേണ്ടവ എന്തൊക്കെയാണ്‌ ചെയ്യരുതാത്തവ ഇവയെ കുറിച്ച്‌ തീര്‍ച്ചയില്ലാതെ കവികള്‍ പോലും വിഷമിക്കുന്നു -

(ഹ ഹ ഹ ബ്ലോഗിലെ കവികളല്ല കേട്ടൊ അവര്‍ക്കറിയാം കൃത്യമായിട്ടറിയാം. ചിലതൊക്കെ വായിക്കുമ്പോള്‍ തോന്നുന്നില്ലെ? )

ഇന്നതൊക്കെ ചെയ്യണം ഇന്നതൊന്നും ചെയ്യരുത്‌ എന്നു അറത്തു മുറിച്ചു പറയുവാന്‍ സാധിക്കുമോ?

പറ്റില്ല എന്നാണ്‌ ഹൈന്ദവതത്വശാസ്ത്രം പറയുന്നത്‌. ഇന്നത്‌ പുണ്യം , അവയൊക്കെ ചെയ്യുക, ഇന്നതൊക്കെ പാപം - അവയൊന്നും ചെയ്യരുത്‌ എന്നിങ്ങനെ പറയുക സാധ്യമല്ല.

കാരണം - "കര്‍മ്മം" എന്നത്‌ പുണ്യവുമല്ല പാപവുമല്ല. ഏതു സാഹചര്യത്തില്‍ അനുഷ്ഠിക്കപ്പെടുന്നുവോ , എന്തുമനോഭാവത്തോടു കൂടി അനുഷ്ഠിക്കപ്പെടുന്നുവോ അതിനനുസരിച്ചിരിക്കും കര്‍മ്മത്തിന്റെ നിര്‍വചനം.

അതുകൊണ്ടല്ലേ "ഇപ്പോള്‍ മുഴക്കോലായോ" എന്ന പോസ്റ്റ്‌ എനിക്കിടേണ്ടി വന്നത്‌- വായിച്ചില്ലേ സൂരജിന്റെ രണ്ടു ലേഖനങളും? ഇല്ലെന്‍കില്‍ ഉടനെ തന്നെ പോയി വായിക്കണെ നല്ല തമാശകളാണ്‌.

കൂട്‌തല്‍{ ദാ ഇവിടെ ഉണ്ട്‌.

എന്താണ്‌ ചെയ്യേണ്ട കര്‍മ്മങ്ങള്‍ , എന്ന്‌
മഹാഭാരതത്തില്‍ വിദുരരോട്‌ ചോദിക്കുമ്പോല്‍ വിദുരരോട്‌ ചോദിക്കുമ്പോള്‍ അദ്ദേഹം കൊടുക്കുന്ന മറുപടി ഇതാണ്‌

" ദിവസേനൈവ തത്‌ കുര്യാത്‌
യേന രാത്രൗ സുഖം വസേത്‌
യാവജ്ജീവേത തത്‌ കുര്യാത്‌
യേനാമുത്ര സുഖം ഭവേത്‌"

പകല്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍ എങ്ങനെ ഉള്ളവയായിരിക്കണം ? രാത്രി സുഖമായി ഉറങ്ങാന്‍ സാധിക്കുന്നവയായിരിക്കണം.
മറ്റുള്ളവര്‍ക്കു പാരപണിയുന്ന പണി ചെയ്താല്‍ രാത്രി ഉറങ്ങുവാന്‍ കഴിയില്ല എന്ന്‌ വിദുരര്‍ ഭംഗിയായി പറഞ്ഞിരിക്കുന്നു അല്ലേ?

ജീവനുള്ളിടത്തോളം ചെയ്യുന്ന കാര്യങ്ങള്‍ പരലോകജീവിതം സുഖകരമാക്കുന്നവയായിരിക്കണം.

ഇതൊക്കെ ഓരോരുത്തരും മനസ്സിലാക്കി അനുഷ്ഠിച്ചിരുന്നെങ്കില്‍ അവരവരുടെ ജീവിതം മാത്രമല്ല ഈ ലോകം മുഴുവന്‍ സുഖമുള്ളതായിരുന്നേനേ

സദാ 'ചാരം'

മുമ്പു കേട്ടിട്ടുള്ള ഒരു കഥയാണ്‌.

പിതാവിന്റെ ബലിയിടുന്ന ഒരു പുത്രന്‍. ബലിയ്ക്കുള്ള തയ്യറെടുപ്പുകളെല്ലാം പൂര്‍ത്തിയായി.

പെട്ടെന്നു അദ്ദേഹം വിളിച്ചു ചോദിക്കുന്നു. "പൂച്ചയെവിടെ"?

ആ വീട്ടില്‍ പൂച്ചയില്ല. എന്തു ചെയ്യും? കൂട്ടുകാരന്‍ പറഞ്ഞറിഞ്ഞിട്ടുണ്ട്‌ ദൂരെ ഒരു വീട്ടില്‍ പൂച്ചയുണ്ടെന്ന്‌. അതിനെ കൊണ്ടു വരാമെന്നേറ്റിരുന്നതും ആണ്‌. പക്ഷെ ഇതുവരെ എത്തിയില്ല.

വേഗം വേറേ ആളെ വിട്ടു ആ പൂച്ചയെ വരുത്തിച്ചു. കൊണ്ടു വന പാടെ അതിനെ ഒരു കുട്ടയ്ക്കടിയില്‍ അടച്ചിട്ടു.

ബലികര്‍മ്മങ്ങള്‍ എല്ലാം ഭംഗിയായി നടത്തി. പൂച്ചയെ തിരികെ അതിന്റെ വീട്ടിലും എത്തിച്ചു.

കര്‍മ്മങ്ങള്‍ക്കെത്തിയിരുന്ന വൃദ്ധനായ ഒരു അതിഥിയ്ക്ക്‌ ഈ പൂച്ച പുരാണം മനസ്സിലായില്ല അദ്ദേഹം ചോദിച്ചു

" എന്തിനാ പൂച്ചയെ കൊണ്ടു വന്നത്‌?"

വീട്ടുകാരന്‍ "അതേയ്‌, അച്ഛന്‍ മുമ്പ്‌ ബലിയിടുമ്പോഴൊക്കെ പൂച്ചയെ പിടിച്ച്‌ കുട്ടയ്ക്കടിയില്‍ ഇടാന്‍ പറയുമായിരുനു. ഞാനാണ്‌ അതു ചെയ്തിരുന്നത്‌. എന്തു ചെയ്യാം ഇപ്പോള്‍ വീട്ടില്‍ പൂച്ചയില്ലാതായിപ്പോയി.?

അതിഥി " എടോ തന്റെ അച്ഛന്‍ തന്റെ വീട്ടിലെ പൂച്ചയെ പിടിച്ചു കുട്ടയ്ക്കടിയില്‍ ഇടുന്നത്‌ എന്തിനാണെന്നു അറിയില്ലേ? കഷ്ടം. ബലിയ്ക്കുള്ള ചോറും പാലുമൊന്നും അതു വന്ന്‌ തിന്നും കുടിച്ചും നശിപ്പിക്കാതിരിക്കാന്‍ ചെയ്ത കാര്യം താന്‍ ഇങ്ങനെ ആണോ മനസ്സിലാക്കിയത്‌?"

നമ്മുടെ നാട്ടില്‍ നടമാടുന്ന സദാ 'ചാരങ്ങള്‍" കാണുമ്പോള്‍ ഇതൊക്കെ കുറച്ചു കൂടി വിപുലമായതേ ഉള്ളു എന്നു തോന്നുന്നു.

Thursday, March 19, 2009

എഴുത്തും ഭാഷയും

'രക്ഷതു' എന്നത്‌ രക്ഷിക്കുമാറാകട്ടെ എന്നര്‍ത്ഥം വരുന്ന വാക്ക്‌.

ഈശ്വരോ രക്ഷതു എന്നു സാധാരണയായി പറയാറുള്ള ഒരു പ്രയോഗം.

സംസ്കൃതം എന്തെഴുതിയാലും അവസാനം വിസര്‍ഗ്ഗം വേണം എന്നൊരു അന്ധവിശ്വാസം ഉണ്ടോ പോലും

ഇതൊക്കെ വായിച്ചപ്പോള്‍ എഴുതിപ്പോയതാണ്‌.

"കേട്ടിട്ടുള്ളതല്ലാതെ, ഇത്രയും വിശദമായി മുമ്പ് വായിച്ചിട്ടില്ല. എന്തായാലും വായിച്ചിട്ട് ഒന്നും മനസ്സിലായില്ല. :-) നന്ദി.

ശോകം, അല്ലല്ലോ ശ്ലോകം, കേമം ആയിട്ടുണ്ട്‌. ഈശ്വരോ രക്ഷതു എന്നത് ഈശ്വരോ രക്ഷതുഃ എന്ന് വേണ്ടേ എന്ന് ഒരു സംശയം! ഈയുള്ളവന്‍റെ സംസ്കൃത പാണ്ഡിത്യം എടുത്ത്‌ കാണിക്കാന്‍ കിട്ടുന്ന അവസരം അല്ലയോ! ഹി ഹി ഹി.
----------

March 18, 2009 5:13 AM
കൂതറ തിരുമേനി said...
@ ശ്രീ @ശ്രേയസ്സ്
സരളമായി ഒന്ന് വിശദീകരിക്കാം എന്ന് കരുതി.ശ്ലോകം എന്നാണല്ലോ എഴുതിയിരിക്കുന്നത്. ഇഷ്ടപ്പെട്ടതില്‍ സന്തോഷം.തൂലികാനാമക്കാര്‍ ശാന്തരും സ്വന്തം പേരില്‍ എഴുതുന്നവര്‍ തെറിവിളിക്കുകയും ചെയ്യന്ന കാലമാണ് ഇത്.കലികാലം അല്ലാതെന്താ പറയുക.ശിവ ശിവ.പിന്നെ "ഈശ്വരോ രക്ഷതുഃ " താങ്കള്‍ എഴുതിയത് തന്നെ ശരി.ആ വട്ടമിടാന്‍ നോക്കി. നടന്നില്ല. പിന്നെ താങ്കള്‍ എഴുതിയത് കോപ്പി ചെയ്തു വീണ്ടും പോസ്റ്റ് ചെയ്തു.
March 18, 2009 8:54 AM
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
"പിന്നെ "ഈശ്വരോ രക്ഷതുഃ " താങ്കള്‍ എഴുതിയത് തന്നെ ശരി.ആ വട്ടമിടാന്‍ നോക്കി. നടന്നില്ല. പിന്നെ താങ്കള്‍ എഴുതിയത് കോപ്പി ചെയ്തു വീണ്ടും പോസ്റ്റ് ചെയ്തു."

???മനസ്സിലായില്ല.

March 18, 2009 9:36 AM
ശ്രീ @ ശ്രേയസ് said...
ഹെന്റമ്മേ, ഞാന്‍ വെറുതെ അടിച്ചതാ! ആ "ഈശ്വരോ രക്ഷതുഃ ". അപ്പോള്‍ ശരിയായോ!! പണ്ട് കാളേജില്‍ പഠിക്കാനെന്നും പറഞ്ഞു പോകുമ്പോള്‍ കറക്കി കുത്തി ടെസ്റ്റ് ജയിച്ചത്‌ ഇപ്പോള്‍ ഓര്‍മ്മ വരുന്നു! :-)

March 18, 2009 9:57 AM
Santhosh | പൊന്നമ്പലം said...
ആ വട്ടത്തിന്റെ (രക്ഷതുഃ) പേര് വിസര്‍ഗ്ഗം എന്നാണേ!

March 18, 2009 10:02 AM
കൂതറ തിരുമേനി said...
@ സന്തോഷ്
അല്പം ഹാസ്യത്തോടെ പറഞ്ഞതാ കേട്ടോ. വിസര്‍ഗ്ഗം എന്നറിയാമായിരുന്നു.വിസര്‍ഗ്ഗം ഇടാന്‍ ശ്രമിച്ചിട്ട് നടന്നില്ല.താങ്ക്സ്

@ ഇന്‍ഡ്യാഹെറിറ്റേജ്‌:
ആദ്യം എഴുതിയപ്പോള്‍ വിസര്‍ഗ്ഗം വിട്ടു പോയിരുന്നു.ശ്രീ@ശ്രേയസ് അത് ചൂണ്ടിക്കാണിച്ചപ്പോള്‍ ആ കമന്റില്‍ നിന്ന് വിസര്‍ഗ്ഗമുള്‍പ്പടെ കോപ്പി ചെയ്തു പോസ്റ്റില്‍ ഇട്ടു കറക്റ്റ് ചെയ്തു എന്നാണ് പറഞ്ഞത്.
"


ഒരാള്‍ ആദ്യം എഴുതുന്നു, വേറൊരാള്‍ തിരുത്തുന്നു, അതുകേട്ട്‌ ആദ്യത്തെയാള്‍ താനെഴുതിയ ശരിയായ പദത്തെ തെറ്റാക്കി തിരുത്തുന്നു, എന്നിട്ട്‌ അതാണ്‌ ശരി എന്നു പറയുന്നു. അപ്പോള്‍ രണ്ടാമന്‍ കറക്കിക്കുത്തിയതാണെന്ന് -

ആകെ തമാശ

ചിരിക്കണോ കരയണൊ എന്നു മനസ്സിലാകുന്നില്ല.

ഇപ്പോള്‍, പഠിച്ചു കൊണ്ടിരുന്ന കാലത്തെ ഒരു സംഭവമാണോര്‍മ്മ വരുനത്‌.

എക്സ്‌ എന്ന സുഹൃത്ത്‌ ബയോകെമിസ്റ്റ്രി സെഷനല്‍ പരീക്ഷ നടക്കുമ്പോള്‍ വൈ എന്ന സുഹൃത്തിന്റെ കടലാസു നോക്കി അയാള്‍ എഴുതിയതു പോലെ ഒക്കെ എഴുതി വച്ചു. അവസാനം മാര്‍ക്ക്‌ വന്നപ്പോള്‍ എക്സിന്‌ ഒരു മാര്‍ക്ക്‌, വൈയ്ക്ക്‌ പൂജ്യം മാര്‍ക്ക്‌. എക്സ്‌ തുള്ളിച്ചാടിക്കൊണ്ട്‌ പറഞ്ഞു നടന്നതാണ്‌ - നോക്കെടാ ഞാന്‍ അവന്റെ നോക്കി പകര്‍ത്തിയതാ എനിക്കൊരു മാര്‍ക്കു കിട്ടി അവനോ പൂജ്യവും.

Sunday, February 15, 2009

ഇപ്പൊള്‍ മുഴക്കോലായോ?

കുറച്ചു നാള്‍ തെരക്കു കാരണം പല ബ്ലോഗുകളും വായിക്കുവാന്‍ നേരം കിട്ടിയിരുന്നില്ല.

അതിന്റെ ഒരു പ്രശ്നം ഇവിടെ സ്ഥാനാര്‍ത്ഥിയുടെ വിശദീകരണത്തിലും പറ്റിയോ എന്നു സംശയം.

സൂരജിന്റെ പോസ്റ്റില്‍ കണ്ട ചില കാര്യങ്ങള്‍ ദാ താഴെ

"കമന്റ് നമ്പ്ര 3.


പണിക്കര്‍ മാഷിന്റെ ഈ കമന്റിനുള്ള മറുപടി.





എഴുത്തിന്റെ കുഴപ്പമൊന്നുമല്ല, സയന്‍സെന്ന് പറഞ്ഞ് മാഷ് ഇവിടെ എഴുതിവച്ചതത്രയും ബാലരമ സാധനമായിരുന്നു. അത് തന്നെ കാര്യം.

ഇനി ഈ അവസാനം പറഞ്ഞതിനെ കുറിച്ച്.

മാഷ് അവസാനം പറഞ്ഞതിന്റെ ചുരുക്കം:



“ ആദിയില്‍ ദ്രവ്യം ഉണ്ടായി എന്ന് വയ്ക്കുക - അതിന്‌ സ്വയം പരിണമിക്കുവാന്‍ സാധിക്കുമോ?
ഇല്ല - കാരണം പരിണമിക്കണം എങ്കില്‍ അതിനുള്ള നിയമങ്ങള്‍ , നിയന്ത്രണങ്ങള്‍ വേണം. ആ നിയമങ്ങള്‍ അഥവാ ബോധം ആണ് ആദ്യം ഉണ്ടാവുക. എന്നാല്‍ മാത്രമേ ദ്രവ്യം ഉണ്ടാകൂ. ആദിയില്‍ ഉണ്ടായിരുന്ന ആ ബോധം/നിയമം - അതാണ് പരമാത്മാവ്.”


ഇതല്ലേ ?

ഇതിനെ പിടിച്ച് സയന്‍സില്‍ കെട്ടണ്ട. ഇത് ശങ്കരന്‍ കളിച്ച ഒരു ‘തര്‍ക്കം’ മാത്രം. അത് വ്യാവഹാരികലോജിക്ക് വച്ച് പോലും നില്‍ക്കില്ല. സയന്‍സിന്റെ വെളിച്ചത്തിലാ കട്ടെ ഒട്ടും അടിസ്ഥാനവുമില്ല.

വിശദീകരിച്ച് ബ്ലോഗിലെഴുതാനൊന്നും പറ്റില്ല. അത്രയ്ക്ക് കോമ്പ്ലിക്കേറ്റഡ് ആണ്. അതിനുള്ള പാങ്ങ് പൂച്ചയായ അടിയനില്ലതാനും. യൂണിവേഴ്സിറ്റികളില്‍ പഠിപ്പിക്കുന്ന സംഗതികള്‍ മുതല്‍ക്കുണ്ടേ. ചില പ്രാഥമിക കാര്യങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടാം. ( അതും അക്ഷരാര്‍ത്ഥത്തില്‍ എടുക്കരുത് എന്ന് മുന്നറിയിപ്പ്. കാരണം ഇത് ലളിതവല്‍ക്കരിക്കപ്പെട്ട ഒരു വേര്‍ഷന്‍ ആണ്)

a) ആദിയില്‍ “ഒന്നുമില്ലായ്ക” അഥവാ ശൂന്യതയില്‍ നിന്ന് തന്നെ പ്രപഞ്ചമത്രയും ഉണ്ടാകാം എന്ന് സ്റ്റാന്‍ഡാഡ് കോസ്മോളജിക്കല്‍ മോഡലില്‍ നിന്ന് ഉരുത്തിരിക്കാവുന്ന ഗണിതക്രിയകള്‍ പറഞ്ഞുതരും (ഈയുള്ളവന്റെ ആദ്യ കമന്റില്‍ പറഞ്ഞ കാര്യം നോക്കുക) കൂടുതലറിയാന്‍ ബിഗ് ബാംഗിനെ കുറിച്ചുള്ള ബാലരമാവിവരമല്ലാത്ത നല്ല പുസ്തകങ്ങള്‍ വായിക്കുക. ലിങ്ക് തന്നാല്‍ എടുക്കൂല എന്നാണല്ലൊ കല്പന."


അവസാന പാരഗ്രാഫില്‍ കൊടുത്ത ബോള്‍ഡായ വാക്കുകള്‍ കാണിക്കുന്ന 'ശൂന്യത' ഉണ്ടായത്‌ എവിടെ നിന്നാണു പോലും?

അതൊക്കെ നിങ്ങള്‍ കാണിച്ചു തരുന്ന പുസ്തകത്തില്‍ ഉള്ളത്‌ വായിച്ചിട്ട്‌ അതുപോലെ വിശ്വസിച്ചാല്‍ ശരിയാകും അല്ലേ?

ഈ വിശ്വാസത്തിന്റെ ഒരു കാര്യമേ!!!!
എന്റെ പോത്തിങ്കാലപ്പാ

പിന്നെ ലോ ലവടെ ദെ ഇങ്ങനെ ചില വരികള്‍ കാണുന്നു


"എന്റെ യുക്തികള്‍ സീക്വന്‍സായി ഇവിടെ നിരത്താം :

1. ശാസ്ത്രം എന്നത് പ്രപഞ്ചത്തെയും പ്രകൃതിയേയും അറിയാനുള്ള മനുഷ്യനിര്‍മ്മിതമായ ഒരു ഉപാധിയല്ല മറിച്ച് പ്രകൃതിയുടെ (പ്രപഞ്ചത്തിന്റെ എന്നു വായിക്കുക) നിയമങ്ങളുടെ (Laws of Nature)ആകത്തുക തന്നെയാണ്.

2. ഈ നിയമങ്ങളെ അറിയാനും അളക്കാനും, അവയുടെ ഇഫക്റ്റ് മനസ്സിലാക്കാനുമുള്ള ഒരു ഭാഷ ഗണിത (mathematics)വും.

3. മനുഷ്യയുക്തിയെന്നത് ഈ ഗണിതത്തെയും ശാസ്ത്രത്തെയും അറിയാനുള്ള തലച്ചോറിന്റെ capacity യാണ്. അതു പ്രപഞ്ചത്തിന്റെ തീരെച്ചെറിയ ഒരു ഭാഗമായ ഭൂമിയിലെ ജൈവപരിണാമത്തെ ആശ്രയിച്ചാണ് വികസിച്ചിട്ടുള്ളത് എന്നതിനാല്‍ത്തന്നെ പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളുടെയെല്ലാം ഇഫക്റ്റ് അതിന്മേല്‍ ഉണ്ടാ‍ായിക്കൊള്ളണമെന്നില്ല.

4. Ultimate reality = പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ സത്ത (fabric of the universe) എന്നു വ്യാഖ്യാനിച്ചാല്‍, ശാസ്ത്രം = പ്രകൃതിനിയമങ്ങള്‍ = ultimate reality എന്നു വരും. (പോയിന്റ്-1ല്‍ നിന്നും)"



എന്തൊക്കെയാണാവോ പോത്തിങ്കാലപ്പാ, സൂരജിനെ കാത്തോളണെ

ഈ വാക്കുകള്‍ അടിയന്‍ പറഞ്ഞപ്പോള്‍ അടിയനു കിട്ടിയ മറുപടികള്‍ കാണണ്ടേ?

"ദൈവം അഥവാ അനുസ്യൂതപ്രവാഹമായി ഞാന്‍ പറഞ്ഞ ഈ വസ്തുവിനെ ആണ്‌ പരമാത്മാവ്‌ എന്ന സംജ്ഞയാല്‍ ശ്രീശങ്കരന്‍ നിര്‍ദ്ദേശിക്കുന്നത്‌....ആദ്യം പറഞ്ഞതുപോലെ താഴേക്കു താഴേക്കു വിഭജിച്ചു വിഭജിച്ചു ചെന്നാല്‍ അവസാനം കാണുന്നത്‌ അതുമാത്രമായിരിക്കും- അല്ലാതെ പദാര്‍ത്ഥം - ദ്രവ്യം ഉണ്ടാവില്ല- നിത്യശുദ്ധമായ ബോധം മാത്രം....

sooraj replies"എന്നാല്‍ പോസ്റ്റില്‍ ‘ബോധ’ത്തെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെ :


ദൈവം അഥവാ അനുസ്യൂതപ്രവാഹമായി ഞാന്‍ പറഞ്ഞ ഈ വസ്തുവിനെ ആണ്‌ പരമാത്മാവ്‌ എന്ന സംജ്ഞയാല്‍ ശ്രീശങ്കരന്‍ നിര്‍ദ്ദേശിക്കുന്നത്‌....
ആദ്യം പറഞ്ഞതുപോലെ താഴേക്കു താഴേക്കു വിഭജിച്ചു വിഭജിച്ചു ചെന്നാല്‍ അവസാനം കാണുന്നത്‌ അതുമാത്രമായിരിക്കും- അല്ലാതെ പദാര്‍ത്ഥം - ദ്രവ്യം ഉണ്ടാവില്ല- നിത്യശുദ്ധമായ ബോധം മാത്രം....


എന്നുവച്ചാല്‍ ‘പദാര്‍ത്ഥ’ത്തിന്റെ അന്തിമമായ രൂപം അതിന്റെ “properties നിശ്ചയിക്കുന്ന law(s)“ ആണെന്ന്.

ഒരു ഹൈപ്പോതെറ്റിക്കല്‍ Grand Unified Equation-ല്‍ നിന്ന് (അനുഭവവേദ്യമായ) പ്രപഞ്ചത്തിന്റെ എല്ലാ നിയമങ്ങളെയും ഉരുത്തിരിക്കാനുള്ള ശ്രമം ഇപ്പോള്‍ ബ്രേന്‍ തിയറിയിലും സ്ട്രിംഗ് തിയറിയുടെ പലവിധ രൂപങ്ങളിലുമായി പുരോഗമിച്ചു വരുന്നു. ഇന്ന് നാമറിയുന്ന, അളക്കുന്ന, തിയറികളില്‍ ഉപയോഗിച്ചു വരുന്ന, ഡിറൈവ് ചെയ്യുന്ന, എല്ലാ ഇക്വേഷനുകളും വിശാലമായ ഒരു അടിസ്ഥാന തിയറിയില്‍ നിന്നും ഉരുത്തിരിക്കാനാണ് ഈ പറയുന്ന “ഏകീകൃത പ്രപഞ്ചനിയമ സമീകരണം” ഉദ്യമിക്കുന്നത്.

മാഷ് (അര്‍ത്ഥമറിയാതെ) അസ്ഥാനത്ത് ക്വോട്ടിക്കൊണ്ടിരിക്കുന്ന ക്വാണ്ടം ഭൗതികത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ ഒരു എക്സ്പെരിമെന്റല്‍ ഫ്രെയിം വര്‍ക്കില്‍ ദ്രവ്യത്തിന്റെ/ഊര്‍ജ്ജത്തിന്റെ പെരുമാറ്റം സ്റ്റാറ്റിസ്റ്റിക്കലായി നിര്‍ണ്ണയിക്കുന്നവ മാത്രമാണ് അതിലെ ഗണിതരൂപത്തിലെ 'നിയമങ്ങള്‍ '. ആ നിയമങ്ങള്‍ ചേര്‍ത്തു വച്ചാല്‍ വസ്തുവാകില്ല. വസ്തുവിന്റെ ഉള്ളിലോ പുറത്തോ ആ നിയമങ്ങള്‍ ഇരിക്കുന്നു എന്നും അതു വച്ചു പറയാനാവില്ല.

മാഷ് പറയുന്നത് വസ്തുവിന്റെ ആത്യന്തിക രൂപം എന്നത് തന്നെ ഫിസിക്കല്‍ നിയമങ്ങള്‍ ആണെന്നും.

ഈ ലോജിക്ക് വച്ച് നോക്കിയാല്‍ ഇലക്ട്രോണ്‍ എന്നത് ആത്യന്തികമായി (പണിക്കര്‍മാഷിന്റെ ഭാഷയില്‍ :"വിഭജിച്ചു വിഭജിച്ച്" ചെന്നാല്‍ ) അതു കുറേ 'നിയമങ്ങള്‍ ' (ഇക്വേഷന്‍സ്) ആയി ചുരുക്കാമെന്ന് ! അല്ലെങ്കില്‍ 'നീളം' എന്ന ഫിസിക്കല്‍ പ്രോപ്പര്‍ട്ടി കൂട്ടിവച്ചാല്‍ മുഴക്കോലാകുമെന്ന് !

അങ്ങന്യാ ?"


ഇപ്പൊള്‍ മുഴക്കോലായോ? ആ ആര്‍ക്കറിയാം

Saturday, February 14, 2009

പ്രപഞ്ചോല്‍പത്തി - വോടിംഗ്‌

ഏതായാലും ബൂലോഗത്തില്‍ പലയിടങ്ങളിലായി വോടിംഗ്‌ നടക്കുന്ന കാലമല്ലെ എന്നാല്‍ ഇവിടെയും ഒന്നു ഇരിക്കട്ടെ.

നിങ്ങളുടെ വിലയേറിയ വോട്‌ ഈ മൂന്നു സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ക്ക്‌ കൊടുക്കുക

വിഷയം പ്രപഞ്ചോല്‍പത്തി

സ്ഥാനാര്‍ത്ഥി ഒന്ന് -

ഠും എന്നു പൊട്ടി ഉണ്ടായി. ഠും എന്നു പൊട്ടുന്നത്‌ എന്താണ്‌ എന്നു ചോദിക്കരുത്‌, കാരണം പൊട്ടുന്നതിനു മുമ്പ്‌ ഒന്നും ഇല്ലായിരുന്നു, പൊട്ടുന്നതോടു കൂടി ആണ്‌ എല്ലാം ഉണ്ടാകാന്‍ തുടങ്ങുന്നത്‌. അപ്പോള്‍ ഒരു ആദി ഉണ്ട്‌ ആ ആദിയില്‍ ഒന്നും ഇല്ലായിരുന്നു. പൊട്ടി , എല്ലാം ഉണ്ടായി

സ്ഥാനാര്‍ത്ഥി രണ്ട്‌ -

ദൈവം ഉണ്ടാക്കി. ദൈവം എന്ന ദൈവം മുകളില്‍ ഇരിക്കുന്നു. അവന്‍ എല്ലാം ഉണ്ടാക്കുന്നു. അവന്‍ എന്തില്‍ നിന്നും ഉണ്ടായി എന്നു ചോദിക്കരുത്‌, കാരണം അവന്‍ എന്നും ഉള്ളവനാണ്‌. അപ്പോള്‍ ദൈവത്തിന്‌ പ്രപഞ്ചം ഉണ്ടാക്കുന്നതിന്‌ വേണ്ട വസ്തു ദൈവത്തോടൊപ്പം തന്നെ ഉണ്ടായതാണൊ എന്നു ചോദിക്കരുത്‌ കാരണം എങ്കില്‍ അത്‌ ആരുണ്ടാക്കി എന്നതു ഉത്തരമില്ലാത്തതാകും.

സ്ഥാനാര്‍ത്ഥി മൂന്ന്‌ -

ഈ പ്രപഞ്ചം എന്നത്‌ ആദിയും അന്തവും ഇല്ലാതെ ഒരു Vicious Cycle പോലെ ചാക്രികമായി വര്‍ത്തിക്കുന്ന ഒരു പ്രതിഭാസമാണ്‌. അത്‌ ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല അതുകൊണ്ടു തന്നെ അത്‌ ഉണ്ടായതല്ല. അത്‌ ഉണ്ടായതല്ല അതുകൊണ്ടു തന്നെ അത്‌ ഇല്ലാതെ ആകുന്നും ഇല്ല. ഇതിനെ ചാക്രികസ്വഭാവം നിയന്ത്രിക്കുന്നത്‌ ഇതിന്റെ തന്നെ നിയമങ്ങളാണ്‌. ആ നിയമങ്ങളെ മൊത്തം ക്രോഡീകരിക്കുവാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ഒരു നിയാമക intelligence മാത്രമേ ശാശ്വതമായുള്ളു

പ്രത്യേകിച്ചു പണി ഒന്നും ഇല്ലാത്തവര്‍ക്ക്‌ എന്തെങ്കിലും ഒരു പണി ആയും , ധാരാളം പണിയുള്ളവര്‍ക്ക്‌ ഒരു വിശ്രമവിനോദമായും, മറ്റുള്ളവരെ ചൊറിയണം എന്നുള്ളവര്‍ക്ക്‌ ഒരു ചൊറിച്ചിലുപാധിയായും, അതി ബുദ്ധിമാന്മാര്‍ക്ക്‌ ഒരു വിശകലനാവസരമായും ഒക്കെ ഉപയോഗപ്പെടുത്താവുന്ന് ഈ സുവര്‍ണ്ണാവസരം പാഴാക്കാതെ എല്ലാവരും വോട്‌ ചെയ്യുക SMS അയക്കേണ്ട

Wednesday, February 11, 2009

മന:ശരീരയോസ്താപഃ

മന:ശരീരയോസ്താപഃ പരസ്പരമഭിവ്രജേത്‌
ആധാരാധേയഭാവേന തപ്താജ്യഘടയോരിവ"

മനസ്സും ശരീരവും , ആധാരം ആധേയം എന്നിവ പോലെ പരസ്പരം ബന്ധപ്പെട്ടിരിക്കുനു - ഒരു പാത്രത്തില്‍ ഒഴിച്ചു വച്ചിരിക്കുന്ന നെയ്യും പാത്രവും പോലെ. പാത്രം ചൂടായാല്‍ നെയ്യും ചൂടാകും, നെയ്യ്‌ ചൂടാണെങ്കില്‍ പാത്രവും ചൂടാകും. എന്നുദാഹരണം.

ഭയം ഉണ്ടായാല്‍ വയറിളക്കം , പനി ഇവ വരുന്നതും , മനഃപ്രയാസം ഉള്ളവര്‍ ശരീരം ക്ഷീണിക്കുക , ദഹനക്കുറവുണ്ടാകുക എന്നിവയ്ക്കടിമപ്പെടുന്നതും ഇവ മാനസികവികാരങ്ങള്‍ ശരീരത്തെ ബാധിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങള്‍.

അതേപോലെ തന്നെ രോഗാവസ്ഥയില്‍ ഉത്സാഹം ഇല്ലാതാകുന്നത്‌ മറിച്ചുള്ളതും.

ജനിച്ച ഉടനുള്ള ഒരു സാധാരണ ശരീരം വളരുന്നത്‌ ആഹാരം കഴിക്കുന്നതുകൊണ്ടാണ്‌. വേണ്ട ആഹാരപദാര്‍ത്ഥങ്ങള്‍ വേണ്ട അളവില്‍ വേണ്ട സമയത്ത്‌ ലഭിച്ചുകൊണ്ടിരുന്നാല്‍, വളര്‍ച്ചയും വേണ്ട രീതിയില്‍ നടക്കും എന്നനുമാനിക്കാം- മറ്റു തടസ്സങ്ങള്‍ ഇല്ല എങ്കില്‍.

എന്നാല്‍ നാം ആഹാരം കഴിക്കുന്നത്‌ ഇക്കാര്യം നോക്കിയാണൊ?

നിശ്ചയമായും പറയാം - അല്ല

നമുക്ക്‌ രുചി ആണ്‌ വലുത്‌.

നാം രുചിക്കു പിന്നാലെ പായുന്നു. രുചിയുള്ള ആഹാരം എപ്പോല്‍ കിട്ടിയാലും നാം കഴിക്കും.

വയറ്റിനുള്ളില്‍ പകുതി ദഹിച്ച ഒരു ആഹാരപദാര്‍ത്ഥമുള്ളപ്പോള്‍ അതിലേക്ക്‌ പുതിയതായി ഒരു വസ്തു ഇട്ടു കൊടുത്താല്‍ - മൊത്തം ദഹനപ്രക്രിയ തകരാറിലാകും, അതുകൊണ്ട്‌ സാധാരണഗതിയില്‍ ഒരാഹാരം കഴിച്ചു കഴിഞ്ഞാല്‍ രണ്ടര മൂന്നു മണിക്കൂര്‍ നേരം മറ്റൊന്നും കഴിക്കാതിരിക്കുന്നതാണ്‌ ശരീരത്തിനു നല്ലത്‌. എന്നാല്‍ നാം അതിനു തയ്യാറാണോ? അങ്ങനെ ശീലിക്കാറുണ്ടൊ?

ഛര്‍ദ്ദിയും വയറിളക്കവുമായി വരുന്ന കുട്ടികളില്‍ ഒരു വലിയ ശതമാനം പേരും ഇപ്രകാരം സമയം തെറ്റി ഉള്ള ആഹാരത്തിനടിമകളാണെന്ന്‌ അനുഭവം.

മറ്റൊന്ന്‌ രുചി ഉണ്ടാക്കുവാനായി നാം ഉപയോഗിക്കുന്ന മസാലകള്‍, വറുത്തപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ.

ആഹാരം കഴിക്കുന്നത്‌ വിശപ്പു മാറ്റുവാനായിരിക്കണം. വിശപ്പു കുറയുമ്പോള്‍ രുചി തന്നെ കുറയും- (അതു ശരീരത്തിന്റെ സ്വയം നിയന്ത്രണത്തിന്റെ ഭാഗമായ പ്രക്രിയ ആണ്‌).

അപ്പോള്‍ നാം എന്തു ചെയ്യും? രുചി വര്‍ദ്ധിപ്പിക്കും - കൃത്രിമമായി. എന്നിട്ട്‌ അടിച്ചു കേറ്റും മൂക്കറ്റം.

അവസാനം ഞങ്ങളുടെ അടൂത്തെത്തും.

വെറുതേ അല്ല നാക്കിന്‌ "രസന" എനു പേര്‌ വന്നത്‌`

അതുകൊണ്ട്‌ ഒന്നു ശ്രദ്ധിക്കുക അവനെ സ്വല്‍പം കൂടൂതല്‍ നിയന്ത്രിക്കുക. -- എങ്ങനെ --

സ്വഭാവികമായ ആഹാരം അവന്‍ മതി എന്നു സൂചിപ്പിക്കുമ്പോള്‍ തന്നെ മതിയാക്കുക - കൃത്രിമമായി അവനെ ഉത്തേജിപ്പിക്കാതിരിക്കുക.

ഇന്നത്തെ ലോകത്തില്‍ കാണുന്ന ധാരാളം കഠിന രോഗങ്ങള്‍ക്കും ഉള്ള ഒരു പ്രധാന കാരണം ആഹാരരീതിയിലുള്ള ക്രമക്കേടുകള്‍ ആണ്‌. അത്‌ നിയന്ത്രിച്ചാല്‍ കുറെ ഒക്കെ രക്ഷപ്പെടാന്‍ സാധിക്കും.

അതുകൊണ്ടായിരിക്കും ഭര്‍തൃഹരി എഴുതിയത്‌-

"മല്‍സ്യം ആ ഒരൊറ്റ ഇന്ദ്രിയത്തിന്റെ പ്രേരണയില്‍ പെട്ടല്ലേ ജീവന്‍ തുലയ്ക്കുന്നത്‌" എന്ന്

നാക്കിന്‌ മറ്റൊരു ജോലി കൂടി ഉണ്ട്‌.

വര്‍ത്തമാനം പറയല്‍.

ഒരു പഴഞ്ചൊല്ലുണ്ട്‌
" നാക്കില്‍ കൂടിയാണ്‌ അപകടം വരുന്നത്‌"

നേരത്തെ എഴുതിയ അപകടം മാത്രമല്ല - കെട്ട വര്‍ത്തമാനം പറഞ്ഞാല്‍ അതിലും വലിയ അപകടം ഉടനെ തന്നെ ലഭിച്ചേക്കാം.

ചാണക്യന്‍ പറഞ്ഞിട്ടുണ്ട്‌
"ഒരുകൊല്ലം മൗനം പാലിച്ചാല്‍ മോക്ഷം ലഭിക്കും" എന്ന്‌ .

സാക്ഷാല്‍ ജീവിതം അവസാനിച്ച്‌ മോക്ഷം ഒന്നും ലഭിച്ചില്ലെങ്കിലും, മൗനം വളരെ അധികം ഗുണം ചെയ്യുന്ന ഒരു കാര്യം തന്നെ ആണെന്നതില്‍ സംശയമില്ല.

മുഴുവന്‍ മൗനം വേണമെന്നില്ല - പറയുവാന്‍ പോകുന്ന കാര്യങ്ങള്‍ വളരെ ആലോചിച്ച്‌ വേണ്ട കാര്യങ്ങള്‍ മാത്രം , വേണ്ടീടത്ത്‌ മാത്രം , വേണ്ടത്ര മാത്രം പറഞ്ഞാല്‍ മനഃസുഖം ഉണ്ടാകും -

അപ്പോള്‍ വേണു ജി പറഞ്ഞ നാക്കു തന്നെ ആണ്‌ എന്റെ അഭിപ്രായത്തില്‍ നിയത്രണത്തിനു വിധേയമാക്കേണ്ട ആദ്യത്തെ ഇന്ദ്രിയം

Monday, February 09, 2009

നിങ്ങള്‍ക്കെന്തു തോന്നുന്നു?

ഇന്ദ്രിയങ്ങളെ അടക്കുക - എല്ലാവരും പറയുന്ന ഒരു കാര്യമാണ്‌.

നടപ്പില്ലാത്ത ഒരു കാര്യം കൂടി ആണ്‌. എല്ലാ ഇന്ദ്രിയങ്ങളെയും അടക്കുന്ന കാര്യം പറയുമ്പോള്‍ അര്‍ജ്ജുനനും കൃഷ്ണനും തമ്മില്‍ സംസാരിക്കുന്നിടത്ത്‌ ഇക്കാര്യം എടുത്തു പറയുന്നും ഉണ്ട്‌.

എങ്കില്‍ നമ്മെപോലെ ഉള്ളവര്‍ എന്തു ചെയ്യും

അതില്‍ ഏതെങ്കിലും ഒരെണ്ണത്തിനെ അടക്കുവാന്‍ സാധിക്കുമൊ?

അഥവാ സാധിക്കും എങ്കില്‍ അത്‌ ഏതായിരിക്കണം?

എന്തൊക്കെ ഗുണം ജീവിതത്തില്‍ ലഭിക്കുവാന്‍ അത്‌ സഹായിക്കും?

എന്റെ അഭിപ്രായം ഞാന്‍ പിന്നെ പറയാം. നിങ്ങള്‍ക്കെന്തു തോന്നുന്നു?

Thursday, January 29, 2009

എനിക്കു തുല്യം ചാര്‍ത്തി തന്ന ബിരുദം




ചിത്രകാരന്‍ എന്ന ബ്ലോഗര്‍ എന്റെ പോസ്റ്റ്‌ വായിച്ചിട്ടെഴുതിയ കമന്റ്‌ ഒന്ന്‌ അതിനു ഞാനെഴുതിയ മറുപടി അടുത്തത്‌.

ബ്ലോഗും കമന്റും ഒക്കെ എഴുതുന്നതിനു മുമ്പ്‌ അല്‍പം മലയാളം പഠിച്ചാല്‍ നന്നായിരിക്കും.