Monday, February 03, 2020

രാവണമാഹാത്മ്യം


വിശ്രവസ് അതായത് പുലസ്ത്യന്റെ മകൻ, പോരാ ബ്രഹ്മാവിന്റെ കൊച്ചു മകനു കൈകസിയിൽ ഉണ്ടായ പുത്രൻ - അയ്യൊ പാവം - ബ്രാഹ്മണന്മാർ അടിച്ചിരുത്തിയ കീഴാളവർഗ്ഗം അല്ലെ?
അല്ല സാക്ഷാൽ ബ്രഹ്മാവിന്റെ കൊച്ചുമകൻ.
ചെറുപ്പത്തിൽ തന്നെ അമ്മ നല്ല ഉപദേശം കൊടൂത്തു. അമ്മമാർ ആയാൽ ഇങ്ങനെ വേണം. രാവണന്റെ തന്നെ സഹോദരനായിട്ടു വരും കുബേരൻ. അമ്മ രണ്ടാണെങ്കിലും അഛൻ ഒന്ന് തന്നെ. കുബേരൻ പുഷ്പകവിമാനവും ഒക്കെ അടിച്ചു മാറ്റി ലങ്കയിൽ ഭരണം നടത്തുന്നു.
അവനെപോലെ ആകണം അല്ലെങ്കിൽ അവനെക്കാൾ വലിയവൻ ആകണം അതായിരുന്നു അമ്മയുടെ ഉപദേശം. പോയി തപസ്സു ചെയ്ത് വലിയവൻ ആക്‌
മകൻ അനുസരണം ഉള്ളവനാണല്ലൊ
ഉടൻ പോയി. 10000 കൊല്ലം തപസു ചെയ്തു.
അപ്പൂപ്പൻ പ്രത്യക്ഷപ്പെട്ടു
എന്ത് വരം വേണം?
മനുഷ്യനിൽ നിന്നല്ലാതെ എനിക്ക് മരണം ഉണ്ടാകരുത്‌
ഓ ആയ്ക്കോട്ടെ. അപ്പൂപ്പൻ വരം കൊടുത്തു
വരം കിട്ടിയ രാവണൻ എത്ര നല്ലവൻ ആയി എന്നറിയണ്ടേ?
പെട്ടെന്ന് തന്നെ വന്ന് ചേട്ടനെ കൂടോടെ പൊക്കി ലങ്കയിൽ നിന്ന് ഓടിച്ചു. പുഷ്പകവിമാനവും സ്വന്തമാക്കി ലങ്കാധിപൻ ആയി. എത്ര നല്ല മനുഷ്യൻ
അതു തന്നെ അല്ലെ വേണ്ടത്?
ചേട്ടനല്ല അഛനായാലും ഓടിക്കണം.
മയന്റെ മകളായ മണ്ഡോദരിയെ കല്യാണം കഴിച്ച് അവർക്ക് മേഘനാദൻ, അതികായൻ, അക്ഷകുമാരൻ എന്ന മൂന്നു മക്കളും ഉണ്ടായി.
രാവണൻ ഇത്ര മഹാനായത് കൊണ്ട് പാതാളവാസികൾ ആയ രാക്ഷസന്മാർ എല്ലാം കൂട്ടത്തോടെ ലങ്കയിൽ വന്നു താമസം ആക്കി
കേരളത്തിൽ ബംഗ്ലാദേശികൾ വന്ന് താമസം ആക്കിയതു പോലെ എന്നൊന്നും ആരും പറഞ്ഞു കളയല്ലെ.
പിന്നെ ഒരു നിരത്താണ്‌. ദേവലോകത്ത് പോയി യുദ്ധം ചെയ്തു. മേഘനാദന്‌ മായായുദ്ധം അറിയാമായിരുന്നതു കൊണ്ട് അന്ന് തടി കഴിച്ചിലായി.
പിന്നീടു ചെയ്ത സല്ക്കർമ്മങ്ങൾ പറഞ്ഞാൽ തീരില്ല
നമുക്കറിയാമല്ലൊ സീതയെ അപഹരിച്ചിട്ടു ഒന്നു സ്പർശിക്കുക പോലും ചെയ്യാത്ത മഹാൻ ആയിരുന്നില്ലെ?
അത്രയും മാഹാത്മ്യം എങ്ങനെ ആണു കിട്ടിയത് എന്നറിയണ്ടേ?
കുശധ്വജന്റെ മകൾ വേദവതി, വിഷ്ണു തന്റെ ഭർത്താവായി വരണം എന്നു വിചാരിച്ച് തപസ്സനുഷ്ടിക്കുന്ന സമയത്ത് അവളെ ബലാസംഗം ചെയ്തു. അവൾ മൊത്തം ശപിച്ചിട്ട് ആത്മഹത്യ ചെയ്തു.
എന്ത് നല്ല രാവണൻ അല്ലെ?
ചേട്ടനായ കുബേരന്റെ മകൻ നളകൂബരന്റെ ഭാര്യ രംഭ ഒരിക്കൽ നൃത്തം ചെയ്യുന്നത് കണ്ട് അവളെ പിടിച്ച് ഒരു രാത്രി അങ്ങ് ആഘോഷിച്ചു. അവൾ പറഞ്ഞു നോക്കി ഞാൻ നിങ്ങളുടെ ചേട്ടന്റെ മകന്റെ ഭാര്യ അല്ലെ അതായത് ങ്ങ്ങ്ങളുടെ മകൾക്ക് തുല്യ അല്ലെ എന്നൊക്കെ
പക്ഷെ മഹാന്മാർക്ക് എല്ലാരും ഒരു പോലെ ആണല്ലൊ അല്ലെ
കവി എഴുതിയിരിക്കുന്നത് എല്ലാം കഴിഞ്ഞു വിടൂമ്പോൾ ആന ചവിട്ടിക്കലക്കിയ താമരക്കുളം പോലെ ആയി രംഭ എന്നാണ്‌
എത്ര മഹാൻ അല്ലെ?
ഇവൾ പോയി ഭർത്താവിനോടു കാര്യം പറഞ്ഞു. അന്ന് നളകൂബരൻ - അവളുടെ ഭർത്താവ്‌ ഒരു ശാപം കൊടുത്തു - ഇനി നീ ഏതെങ്കിലും പെണ്ണിനെ അവളുടെ സമ്മതം ഇല്ലാതെ തൊട്ടാൽ നിന്റെ തല ആയിരം കഷണങ്ങൾ ആയി പൊട്ടിപ്പോകും എന്ന്
അതോടു കൂടീ ആണു രാവണൻ സീതയെ തൊടാത്ത മഹാൻ ആയത്.
അഷ്ടാവക്രൻ എന്ന മുനിയെ ഒരു തൊഴി കൊടുത്തിട്ട് പറഞ്ഞു ഞാൻ ദാ നിന്റെ എട്ടു കൂനും ഇപ്പൊ ശരി ആക്കി തരാം - കുതിരവട്ടം പപ്പു വിനെ ഓർമ്മ വന്നൊ?
ഹൊ ഇത്രയും സ്നേഹം ഒക്കെ ആർക്കുണ്ടാകും അല്ലെ?
ചുമ്മാ ഒരു സഹായം
ദ്വൈപായനന്റെ സഹോദരിയെ പീഡിപ്പിച്ച് അവളുടെ ചുണ്ടു കടിച്ചു പറിച്ചതൊക്കെ വെറും സ്നേഹം കൊണ്ടു മാത്രം
പാവം
പിന്നെ മണ്ഡോദരിയും ആയി പോകുന്ന വഴിക്കു കണ്ട മാണ്ഡവ്യമഹർഷിയെ ഒന്നു കൈകാര്യം ചെയ്തില്ലെങ്കിൽ നാട്ടുകാർ എന്തു വിചാരിക്കും
അതു കൊണ്ടു മാത്രം അല്ലാതെ നാട്ടുകാർ പറയുന്നതു പോലെ ദുഷ്ടനായത് കൊണ്ടൊന്നും അല്ല
പിന്നെ അത്രി മഹർഷിയുടെ ഭാര്യയെ തലമുടിക്കു പിടിച്ചു വലിച്ചിഴച്ചത്
ഛെ ഇതൊക്കെ ചീളു കേസ്. ഇതൊക്കെ ഇത്ര പറയാനുണ്ടൊ?
മരുത്തമലയിൽ തപസു ചെയ്തിരുന്ന ഋതുവർമ്മന്റെ ഭാര്യയെ ബലാൽസംഗം ചെയ്തത് വെറും അനുകമ്പ കൊണ്ടല്ലെ
ഭർത്താവു തപസു ചെയ്യുമ്പോൾ അവർക്ക് അതിനു കുറവു വല്ലതും ഉണ്ടോന്നാർക്കറിയാം? ഇത്രയും സഹായങ്ങൾ ചെയ്യുന്ന ഒരുത്തൻ ഇതിനു മുൻപ് ആരെങ്കിലും കണ്ടിട്ടുണ്ടൊ?
മൗദ്ഗല്യമഹർഷി യോഗദണ്ഡിൽ തപസ്സു ചെയ്തു കൊണ്ടിരുന്നപ്പോൾ ആ യോഗദണ്ടു മുറിച്ച് അങ്ങോർ നടു തല്ലി വീണ്‌ നടൂ ഒടിഞ്ഞത് കാണുന്ന രസം നിങ്ങൾക്കൊന്നും പറഞ്ഞാൽ മനസിലാവില്ല. അരസികന്മാർ, എന്നിട്ട് എന്നെ കുറ്റം പറയുന്നു
സൂര്യവംശത്തിലെ അനാരണ്യരാജാവ് അഭയം ചോദിച്ചെത്തിയപ്പോൾ ഒറ്റയടിക്ക് അവന്റെ കഥ കഴിച്ചത് അവനൊക്കെ വെറും ചീളു കേസാണെന്ന് കാണീക്കാനല്ലെ അല്ലാതെ അഭയം ചോദിച്ചു വന്നവനെ കൈവിടരുത് എന്നറിയാഞ്ഞിട്ടൊന്നും അല്ല
ഇങ്ങനെ എഴുതിപ്പോയാൽ ഒരു രാവണായനം എഴുതേണ്ടി വരും ഏതായാലും ഇത്ര കൊണ്ടു തന്നെ മനസിലായില്ലെ രാവണൻ ഒരു മഹാ മഹാൻ ആണെന്നും രാമൻ ആണു തെറ്റുകാരൻ എന്നും?