Wednesday, May 17, 2017

ഹംസമന്ത്രം

ഹകാരേണ ബഹിര്യാതി സകാരേണ വിശേത്പുനഃ ..
ഹംസഹംസേത്യമും മന്ത്രം ജീവോ ജപതി സർവദാ .
ഷട്ശതാനി ദിവാരാത്രൗ സഹസ്രാണ്യേകവിംശതിഃ ..
ഏതത്സംഖ്യാന്വിതം മന്ത്രം ജീവോ ജപതി സർവദാ
(യോഗചൂഡാമണ്യുപനിഷദ്)
ഒരു ദിവാരാത്രത്തിൽ, അതായത് ഒരു ദിവസം , ജീവൻ 21600 പ്രാവശ്യം ഹംസ മന്ത്രം ജപിക്കുന്നു അത്രെ
ഇത് എങ്ങനെ ?
ഹകാരേണ ബഹിര്യാതി - പുറമേക്ക് പോകുന്നത് - രേചകം
സകാരേണ വിശേത് - അകത്തേക്ക് വരുന്ന - പൂരകം
ഇതാണ് ഹംസം
ഇതാണ് ബ്രഹ്മാവിന്റെ വാഹനം
21600/24/60 = 15
അതായത് ഒരു മിനിറ്റിൽ 15 പ്രാവശ്യം
ആചാര്യന്മാർ അന്നെ പുലികൾ ആയിരുന്നു :)

Tuesday, May 16, 2017

ശ്രീകൃഷ്ണവിലാസം


ഇന്നു വെറുതെ ശ്രീകൃഷ്ണവിലാസം കാവ്യത്തെ കുറിച്ച് നെറ്റിൽ സെർച് ചെയ്തു.
വിക്കിയിൽ വായിച്ചു കഴിഞ്ഞ് (പല തവണ മുൻപും വായിച്ചതാണെ) അതിന്റെ പുറം കണ്ണികളിൽ ശ്രീകൃഷ്ണവിലാസം കണ്ട് അതൊന്നു നോക്കിയേക്കാം എന്നു കരുതി.

ക്ലിക്ക് ചെയ്തപ്പോൾ തുറന്നത് എന്റെ പേജ് തന്നെ

സത്യത്തിൽ ലജ്ജിച്ചു പോയി. പകുതി വഴിക്ക് ഞാൻ ഇട്ടുപോയതിൽ കുറ്റബോധം തോന്നുന്നു

ആരെങ്കിലും നോക്കിയാലും അവർക്ക് മുഴുവൻ കാണാൻ പറ്റാതിരിക്കില്ലെ?

അതുകൊണ്ട് അതു മുഴുമിപ്പിക്കും എന്ന് ദാ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നു

ഇതു വരെ ആരെങ്കിലും നോക്കി  നിരാശരായിട്ടുണ്ടെങ്കിൽ മാപ്പ്