Friday, June 22, 2007

തമാശ വ്യാഖ്യാനം

പഴയ ഒരു പോസ്റ്റ്‌ ഒന്നു കൂടി പോസ്റ്റുന്നു- അന്നു വായിക്കാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി

തമാശ വ്യാഖ്യാനം
ചെറുപ്പത്തില്‍ ആകാശവാണിയില്‍ നിന്നും കേട്ട ഒരു നിരുപദ്രവമായ തമാശ വ്യാഖ്യാനം .

വള്ളത്തോളിന്റെ തീവണ്ടിപുരാണം എന കാവ്യത്തിലെ ഒരു ശ്ലോകം ഒരു വിവരമില്ലാത്ത അദ്ധ്യാപകന്‍ പഠിപിക്കുന്നതായിട്ടോ മറ്റോ ആയിരുന്നു അവതരണം.

ശ്ലോകം -

തീവണ്ടി വന്നു പുരുഷാരമതില്‍ കരേറി
ദ്യോവിങ്കല്‍ വീണ്ടുമൊരുവാരയുയര്‍ന്നു സൂര്യന്‍
പാവങ്ങള്‍ ചത്തിടുകിലെന്തു ജനിക്കിലെന്തു
പാഴ്‌വാക്കിതിന്നരുള്‍ക മാപ്പു മനീഷിമാരെ.

അദ്ദേഹം പഠിപ്പിക്കുകയാണ്‌-തീവണ്ടി എല്ലാവര്‍ക്കുമറിയാമല്ലൊ അതു തന്നെ തീവണ്ടി ട്രെയിന്‍, അത്‌ വന്നു.

പുരുഷാരം എന്നാല്‍ ആളുകളുടെ കൂട്ടം; അതില്‍ അതായത്‌ പുരുഷാരത്തില്‍ - ആളുകളുടെ കൂട്ടത്തില്‍ കയറി.അതായത്‌ കൂട്ടം കൂടി നിന്നിരുന്ന ആളുകളുടെ മുകളിലെക്ക്‌ തീവണ്ടി വന്നു കയറി എന്നര്‍ത്ഥം.

എന്നിട്ടോ, ദ്യോവിങ്കല്‍ - ദ്യോവ്‌ = ആകാശം ദ്യോവിങ്കല്‍ =ആകാശത്തില്‍വീണ്ടും - ഒരു വാര ഉയര്‍ന്നു - അതെ തീവണ്ടി ആകാശത്തില്‍ ഒരു വാര കൂടി ഉയര്‍ന്നു. ആളുകളുടെ മുകളില്‍ കയറിയതു കൊണ്ട്‌തീവണ്ടി സാധാരണയില്‍ നിന്നും ഒരു വാര ഏകദേശം മൂന്നടി ഉയര്‍ന്നു എന്നര്‍ത്ഥം.

സൂര്യന്‍ - എന്തോ ഈ വാക്കിവിടെ എന്തിനാണ്‌ എഴുതിയിരിക്കുന്നത്‌ എന്നു മനസിലായില്ല അതവിടെ നില്‍ക്കട്ടെ, നമുക്ക്‌ ബാകി നോക്കാം.

പാവങ്ങള്‍ ചത്തിടുകിലെന്തു ജനിക്കിലെന്തു -കണ്ടില്ലേ തീവണ്ടിയുടെ അടിയില്‍ പെട്ടു ആ പാവം ജനങ്ങള്‍ ചത്തു പോകുന്നെങ്കിലോ അല്ല അഥവാ ഇനി പുതിയതായി ജനിക്കുന്നെങ്കിലോ നമുക്കെന്ത്‌ഉ?

പാഴ്‌വാക്കിതിന്നരുള്‍ക മാപ്പ്‌ - അതേ പാഴായി ഒരു വാക്ക്‌ ഞാന്‍ പറഞ്ഞു പോയി - ഏതാണ്‌? മുമ്പു പറഞ്ഞില്ലേ 'സൂര്യന്‍ ' ഞാനപ്പൊഴേ പറഞ്ഞു ഇതെന്തിനാണിവിടെ പറഞ്ഞത്‌ എന്നു മനസ്സിലായില്ല എന്ന്‌.അതേ ആ വാക്ക്‌ ഉപയോഗിച്ചതിന്‌ മനീഷിമാര്‍ - ബുദ്ധിയുള്ളവര്‍ മാപ്പു തരണേ

എന്തേ കേമമായില്ലേ അര്‍ഥം?

NB -----

"തീവണ്ടിയാപ്പീസിലനേകമട്ടായ്‌
തിങ്ങുന്നു യാത്രോദ്യുതരാം ജനങ്ങള്‍
ഒറ്റയ്ക്കൊരാളങ്ങൊരഴുക്കുമുക്കില്‍
മലര്‍ന്നു മെയ്‌ നീണ്ടു കിടന്നിടുന്നു

ഞരമ്പെലുമ്പെന്നിവചേര്‍ത്തുവച്ച്‌
ചുളിഞ്ഞ തോല്‍ കൊണ്ടതു മൂടിയിട്ടാല്‍
ആളെന്ന പേരായതിനൊക്കുമെങ്കില്‍
ഒരാളുതന്നിഗ്ഗളിതാംഗചേഷ്ടന്‍

ഒരു തീവണ്ടി ആപ്പീസില്‍ കിടക്കുന്ന ഈ മനുഷ്യന്‍ ആരോരും നോക്കാതെ അവിടെ കിടന്നു മരിച്ചു. എന്നാല്‍ ഇത്ര തിരക്കുള്ള സ്ഥലമായിട്ടും ഇതു പോലെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ആര്‍ക്കും നേറമില്ല, തീവണ്ടി വരുന്നു പോകുന്നു, ആളുകള്‍ മരിക്കുന്നു ജനിക്ക്‌ഉന്നു, സൂര്യന്‍ തന്റെ ചക്രം മുടങ്ങാതെ നടത്തുന്നു എന്നു തുടങ്ങി ചിന്തോദ്ദീപകമായ ഒരു കാവ്യമാണ്‌ തീവണ്ടിപുരാണം. അതിന്റെ അവസാനശ്ലൊകമാണ്‌ ഈ അര്‍ഥം മുഴുവന്‍ ദ്യോതിപ്പിക്കുന്ന - പോസ്റ്റിലേ ശ്ലൊകം
---

Friday, June 15, 2007

എതിരന്‍ ജീ വീണ്ടും എന്നെ ചുറ്റിച്ചു.

എതിരന്‍ ജീ

വീണ്ടും എന്നെ ചുറ്റിച്ചു.

ഞാന്‍ ആകപ്പാടെ ആയുര്‍വേദം ഒരു ഡിഗ്രി എടുത്തു പോയി അതു കോട്ടക്കല്‍ പോലെ വളരെ പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ നിന്നും ആയിപ്പോയി.

പിന്നീട്‌ ആധുനികവൈദ്യത്തിലും ഒരു ഡിഗ്രി എടുത്തു പോയി അതു കേരള സര്‍വകലാശാലയില്‍ നിന്ന്‌.

ഇതൊക്കെ പണ്ട്‌ ആയതു കൊണ്ട്‌ നമുക്കു വിവരമില്ലാതെ -ചോദിക്കാന്‍ നമ്മുടെ അക്ഷരകഷായം എഴുതുന്ന ആളെ പരിചയം ഇല്ലാതെ പോയില്ലെ.

ഇപ്പോഴല്ലെ മനസിലായത്‌ ഡിഗ്രിക്കാര്‍ക്കൊന്നും വിവരമില്ല എന്ന്‌. അങ്ങനെ ഇദ്ദേഹം ഞാന്‍ ജോലി ചെയ്യുന്ന (ഫ്രഞ്ച്‌ കമ്പനി അഅണേ ) അവരോട്‌ പറഞ്ഞു കൊടുത്ത്‌ അരി മുട്ടിക്കുമോ എന്നാണിപ്പോള്‍ പേടി.-

കാരണം ഞങ്ങള്‍ ഡോക്ടര്‍മാര്‍ എല്ലാവരും രോഗികളെ ആദ്യം പിഴിയും പിന്നീട്‌ കൂട്ടുകാര്‍ക്ക്‌ refer ചെയ്ത്‌ അവര്‍ക്കും പിഴിയാന്‍ അവസരം കൊടുക്കും ഇങ്ങനെ ജീവിക്കുകയല്ലേ. ഞാന്‍ അതിന്റെ ഫലം അനുഭവിക്കുന്ന ആളാണെന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമായി കഴിയുകയും ചെയ്തു

ഇനി ഞാന്‍ ആയുര്‍വേദത്തിലോ ആധുനികത്തിലോ വല്ല മരുന്നും കുറിച്ചിട്ടെന്തു ഫലം?
സ്വകാര്യം- ഇവിടെ വരാമെങ്കില്‍ ഞാന്‍ താങ്കളെ ഒന്നു പിഴിഞ്ഞിട്ട്‌ റഫര്‍ ചെയ്യാം.

അല്ലെങ്കില്‍ അദ്ദേഹത്തിനോടു ചോദിച്ചാല്‍ ചിലപ്പോള്‍ വല്ല മരുന്നും കിട്ടുമായിരിക്കും ലോകത്തെ എല്ലാ അസുഖങ്ങളും മാറ്റി എടുക്കുന്ന ഒരാള്‍ ഏറ്റുമാനൂരുണ്ടത്രെ. എന്താണാവോ പോലും അദ്ദേഹം ഈ ഡങ്കിപനിയും ചിക്കന്‍ പനിയും ഒന്നും അങ്ങു മാറ്റാത്തത്‌ എന്നു എന്നോടു ചോദിക്കല്ലേ അത്‌ Leaves of Mind എന്ന ബ്ലോഗ്ഗര്‍ക്കറിയാമായിരിക്കും . അവര്‍ ഞങ്ങള്‍ മുമ്പൊന്നു ചോദിച്ചിറ്റ്‌റ്റ്‌ മിണ്ടുന്നില്ല.

നാമൊക്കെ കുറച്ചു കൂടി അടങ്ങി ഒതുങ്ങി ഇരിക്കുന്നതായിരിക്കും നല്ലത്‌

ഋജുവായതോ വളഞ്ഞതോ ആയ കാര്യങ്ങള

എതിരന്‍ കതിരവന്‍, said
India Heritage:
പെരിങ്ങോടര്‍ പഠിച്ച സ്കൂളില്‍ പഠിക്കാന്‍ പോകുന്നുണ്ടെങ്കില്‍ എനിയ്ക്കും അഡ്രസ് പറഞ്ഞു തരണേ. ഋജുവായതോ വളഞ്ഞതോ ആയ കാര്യങ്ങളൊന്നും അറിയാന്‍ വയ്യത്തവനാണ് ഞാനും.

Pl Leave peringotan alone . There are other figures.

ഇനി അതി കൊണ്ടൊന്നും ഒരു കാര്യവുമില്ല.

കതിരവന്‍ പുതിയാളായതു കൊണ്ട്‌ തോന്നുന്നതാണ്‌ നാമൊക്കെ പഠിച്ചാല്‍ ഇവരോളം നന്നാകും എന്ന്‌.

ഇവിടെ ഉള്ള മഹാന്മാരുടെ മാഹാത്മ്യം ശരിക്കു താങ്കള്‍ക്ക്‌ അറിഞ്ഞു കൂടാഞ്ഞിട്ടാണ്‌ ഇങ്ങനെ തോന്നുന്നത്‌.


ആദിഗുരുവിനേകാളും ജ്ഞാനം ഉള്ളവരാണ്‌ ഇതില്‍ ചിലര്‍.

അവര്‍ എല്ലാം തന്നേ തന്നെ പഠിക്കും - നമുക്കതു സാധിക്കുമോ?

നാം 'ചക്ക' എന്നെഴുതിയാല്‍ അത്‌ ചക്ക എന്നല്ല 'കൊക്ക' എന്നാണ്‌ എഴുതിയത്‌ എന്ന്‌ അവര്‍ ഒരു നൂറു വട്ടം സ്ഥാപിച്ചു തരും.

(But they are not ashamed in asking for pardon repeatedly)

പിന്നെ അവര്‍എ എങ്ങാനും വിമര്‍ശിക്കാന്‍ ശ്രമിച്ചാല്‍ പിന്നെ എവിടെ നിന്നൊക്കെ ആണ്‌ അടി വരുന്നത്‌ എന്ന്‌ നോക്കിയാല്‍ മതി.

അതു കൊണ്ട്‌ കണ്ടും കേട്ടും അടങ്ങി ഒതുങ്ങി കഴിഞ്ഞാല്‍ ജീവിച്ചു പോകാം. ഇപ്പറഞ്ഞതിനു തെളിവുകളന്വേഷിച്ച്‌ അധികം പോകണ്ടാ-
http://indiaheritage.blogspot.com

എന്നൊരു ബ്ലോഗും അതിലെ കമന്റുകളും തുടക്കം മുതല്‍ ഒന്നു വായിക്കുക.

വാല്‌മീകിയെകാളും വ്യാസനെകാളും പരബ്രഹ്മത്തിനെകാളും ഒക്കെ മഹാന്മാരായ്‌ ആ മഹാന്മാരുടെ സാമീപ്യം ദര്‍ശിച്ച്‌ സായൂജ്യം നേടുക

The reason why I stopped continuing the subject