Friday, June 22, 2007

തമാശ വ്യാഖ്യാനം

പഴയ ഒരു പോസ്റ്റ്‌ ഒന്നു കൂടി പോസ്റ്റുന്നു- അന്നു വായിക്കാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി

തമാശ വ്യാഖ്യാനം
ചെറുപ്പത്തില്‍ ആകാശവാണിയില്‍ നിന്നും കേട്ട ഒരു നിരുപദ്രവമായ തമാശ വ്യാഖ്യാനം .

വള്ളത്തോളിന്റെ തീവണ്ടിപുരാണം എന കാവ്യത്തിലെ ഒരു ശ്ലോകം ഒരു വിവരമില്ലാത്ത അദ്ധ്യാപകന്‍ പഠിപിക്കുന്നതായിട്ടോ മറ്റോ ആയിരുന്നു അവതരണം.

ശ്ലോകം -

തീവണ്ടി വന്നു പുരുഷാരമതില്‍ കരേറി
ദ്യോവിങ്കല്‍ വീണ്ടുമൊരുവാരയുയര്‍ന്നു സൂര്യന്‍
പാവങ്ങള്‍ ചത്തിടുകിലെന്തു ജനിക്കിലെന്തു
പാഴ്‌വാക്കിതിന്നരുള്‍ക മാപ്പു മനീഷിമാരെ.

അദ്ദേഹം പഠിപ്പിക്കുകയാണ്‌-തീവണ്ടി എല്ലാവര്‍ക്കുമറിയാമല്ലൊ അതു തന്നെ തീവണ്ടി ട്രെയിന്‍, അത്‌ വന്നു.

പുരുഷാരം എന്നാല്‍ ആളുകളുടെ കൂട്ടം; അതില്‍ അതായത്‌ പുരുഷാരത്തില്‍ - ആളുകളുടെ കൂട്ടത്തില്‍ കയറി.അതായത്‌ കൂട്ടം കൂടി നിന്നിരുന്ന ആളുകളുടെ മുകളിലെക്ക്‌ തീവണ്ടി വന്നു കയറി എന്നര്‍ത്ഥം.

എന്നിട്ടോ, ദ്യോവിങ്കല്‍ - ദ്യോവ്‌ = ആകാശം ദ്യോവിങ്കല്‍ =ആകാശത്തില്‍വീണ്ടും - ഒരു വാര ഉയര്‍ന്നു - അതെ തീവണ്ടി ആകാശത്തില്‍ ഒരു വാര കൂടി ഉയര്‍ന്നു. ആളുകളുടെ മുകളില്‍ കയറിയതു കൊണ്ട്‌തീവണ്ടി സാധാരണയില്‍ നിന്നും ഒരു വാര ഏകദേശം മൂന്നടി ഉയര്‍ന്നു എന്നര്‍ത്ഥം.

സൂര്യന്‍ - എന്തോ ഈ വാക്കിവിടെ എന്തിനാണ്‌ എഴുതിയിരിക്കുന്നത്‌ എന്നു മനസിലായില്ല അതവിടെ നില്‍ക്കട്ടെ, നമുക്ക്‌ ബാകി നോക്കാം.

പാവങ്ങള്‍ ചത്തിടുകിലെന്തു ജനിക്കിലെന്തു -കണ്ടില്ലേ തീവണ്ടിയുടെ അടിയില്‍ പെട്ടു ആ പാവം ജനങ്ങള്‍ ചത്തു പോകുന്നെങ്കിലോ അല്ല അഥവാ ഇനി പുതിയതായി ജനിക്കുന്നെങ്കിലോ നമുക്കെന്ത്‌ഉ?

പാഴ്‌വാക്കിതിന്നരുള്‍ക മാപ്പ്‌ - അതേ പാഴായി ഒരു വാക്ക്‌ ഞാന്‍ പറഞ്ഞു പോയി - ഏതാണ്‌? മുമ്പു പറഞ്ഞില്ലേ 'സൂര്യന്‍ ' ഞാനപ്പൊഴേ പറഞ്ഞു ഇതെന്തിനാണിവിടെ പറഞ്ഞത്‌ എന്നു മനസ്സിലായില്ല എന്ന്‌.അതേ ആ വാക്ക്‌ ഉപയോഗിച്ചതിന്‌ മനീഷിമാര്‍ - ബുദ്ധിയുള്ളവര്‍ മാപ്പു തരണേ

എന്തേ കേമമായില്ലേ അര്‍ഥം?

NB -----

"തീവണ്ടിയാപ്പീസിലനേകമട്ടായ്‌
തിങ്ങുന്നു യാത്രോദ്യുതരാം ജനങ്ങള്‍
ഒറ്റയ്ക്കൊരാളങ്ങൊരഴുക്കുമുക്കില്‍
മലര്‍ന്നു മെയ്‌ നീണ്ടു കിടന്നിടുന്നു

ഞരമ്പെലുമ്പെന്നിവചേര്‍ത്തുവച്ച്‌
ചുളിഞ്ഞ തോല്‍ കൊണ്ടതു മൂടിയിട്ടാല്‍
ആളെന്ന പേരായതിനൊക്കുമെങ്കില്‍
ഒരാളുതന്നിഗ്ഗളിതാംഗചേഷ്ടന്‍

ഒരു തീവണ്ടി ആപ്പീസില്‍ കിടക്കുന്ന ഈ മനുഷ്യന്‍ ആരോരും നോക്കാതെ അവിടെ കിടന്നു മരിച്ചു. എന്നാല്‍ ഇത്ര തിരക്കുള്ള സ്ഥലമായിട്ടും ഇതു പോലെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ആര്‍ക്കും നേറമില്ല, തീവണ്ടി വരുന്നു പോകുന്നു, ആളുകള്‍ മരിക്കുന്നു ജനിക്ക്‌ഉന്നു, സൂര്യന്‍ തന്റെ ചക്രം മുടങ്ങാതെ നടത്തുന്നു എന്നു തുടങ്ങി ചിന്തോദ്ദീപകമായ ഒരു കാവ്യമാണ്‌ തീവണ്ടിപുരാണം. അതിന്റെ അവസാനശ്ലൊകമാണ്‌ ഈ അര്‍ഥം മുഴുവന്‍ ദ്യോതിപ്പിക്കുന്ന - പോസ്റ്റിലേ ശ്ലൊകം
---

8 comments:

 1. ചെറുപ്പത്തില്‍ ആകാശവാണിയില്‍ നിന്നും കേട്ട ഒരു നിരുപദ്രവമായ തമാശ വ്യാഖ്യാനം .

  ReplyDelete
 2. ഹഹഹ പണിക്കരുമാഷേ :) ഇത് ‘രസാ‘യി.
  തേങ്ങ ഉടയ്ക്കുന്നില്ല , പാളത്തില്‍ വെയ്ക്കുന്നു വണ്ടി കയറി ഉടഞ്ഞോളും.

  അപ്പോള്‍ ഈ കവിത ആരോ പഞ്ചാബിയിലേക്കും തര്‍ജ്ജിമ ചെയ്തുട്ടുണ്ടാകണം. അതോണ്ടല്ലേ “യാത്രികോം കൃപയാ ധ്യാന്‍ കീജിയേ, ഗാഡീനമ്പര്‍ 2251 ..... എക്സ്പ്രസ് പ്ലാറ്റ്ഫൊം നമ്പര്‍ ഏക് പേ ആ രഹീ ഹെ” എന്ന് കേട്ട നിമിഷം “പണ്ടാരം ഇന്നും വണ്ടി പ്ലാറ്റ്ഫോമിലോട്ടാണല്ലോ വരുന്നത്“ എന്നു പറഞ്ഞ് സാന്താ സിങ്ങ് നേരെ പാളത്തില്‍ ഇറങ്ങി നിന്നത്, അങ്ങേര്‍ക്കറിയാമായിരിക്കും 1 വാര ഉയര്‍ന്ന് പൊങ്ങി അത് പ്ലാറ്റ്ഫോമില്‍ ജനത്തിനിടയിലേയ്ക്ക് കയറും എന്നത്.
  (ചീള് പറഞ്ഞ് ആകെ കൊളം ആക്കില്ലേ, സാരല്യ തല്ലാണ്ട് തന്നെ ഞാന്‍ പോയ്ക്കോളാം, അടുത്ത പാസെഞ്ചര്‍ വരണ വരെ ഒന്ന് ക്ഷമിക്കൂ. എന്ത്? ടിക്കറ്റോ, ഹും, നുമ്മടെ ലാലൂ ഭായിടെ വണ്ടിയില്‍ കയറാന്‍ ഡിങ്കനെന്ത് ടിക്കറ്റ്?)

  ReplyDelete
 3. :))

  അതല്ല, അപ്പോളിതിന്റെ ശരിക്കുള്ള അര്‍ത്ഥമന്താന്നു കൂടി പറയുമോ

  ReplyDelete
 4. Priya Divaa -

  "തീവണ്ടിയാപ്പീസിലനേകമട്ടായ്‌
  തിങ്ങുന്നു യാത്രോദ്യുതരാം ജനങ്ങള്‍
  ഒറ്റയ്ക്കൊരാളങ്ങൊരഴുക്കുമുക്കില്‍
  മലര്‍ന്നു മെയ്‌ നീണ്ടു കിടന്നിടുന്നു

  ഞരമ്പെലുമ്പെന്നിവചേര്‍ത്തുവച്ച്‌
  ചുളിഞ്ഞ തോല്‍ കൊണ്ടതു മൂടിയിട്ടാല്‍
  ആളെന്ന പേരായതിനൊക്കുമെങ്കില്‍
  ഒരാളുതന്നിഗ്ഗളിതാംഗചേഷ്ടന്‍

  ഒരു തീവണ്ടി ആപ്പീസില്‍ കിടക്കുന്ന ഈ മനുഷ്യന്‍ ആരോരും നോക്കാതെ അവിടെ കിടന്നു മരിച്ചു. എന്നാല്‍ ഇത്ര തിരക്കുള്ള സ്ഥലമായിട്ടും ഇതു പോലെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ആര്‍ക്കും നേറമില്ല, തീവണ്ടി വരുന്നു പോകുന്നു, ആളുകള്‍ മരിക്കുന്നു ജനിക്ക്‌ഉന്നു, സൂര്യന്‍ തന്റെ ചക്രം മുടങ്ങാതെ നടത്തുന്നു എന്നു തുടങ്ങി ചിന്തോദ്ദീപകമായ ഒരു കാവ്യമാണ്‌ തീവണ്ടിപുരാണം. അതിന്റെ അവസാനശ്ലൊകമാണ്‌ ഈ അര്‍ഥം മുഴുവന്‍ ദ്യോതിപ്പിക്കുന്ന - പോസ്റ്റിലേ ശ്ലൊകം

  ReplyDelete
 5. ഹ ഹ ഇതു കലക്കി മാഷെ..
  പണ്ടൊരു മാഷ്‌ ശാര്‍ദ്ദൂലവിക്രീഡിതം വൃത്തം വ്യഖ്യാനിച്ചത്‌ ഓറ്‍മ്മ വരുന്നു
  "പന്ത്രണ്ടാം മസജ്‌ സതംത ഗുരുവും ശാര്‍ദൂലവിക്രീഡിതം"
  പന്ത്രണ്ടാമാസത്തില്‍ (കര്‍ക്കടകമാസത്തിലെ പഞ്ഞം കാരണം) അവനും, തന്തയും(സതന്ത) സാറും(ഗുരുവും) കൂടി കടുവകടിക്കു പോയി(ശാര്‍ദ്ദൂലവിക്രീഡിതം)

  ReplyDelete
 6. ഹ ഹ ഹ! ‘ശാര്‍ദ്ദൂലവിക്രീഡിതം‘ അത് കലക്കി!

  ReplyDelete
 7. പണിക്കരു മാഷേ, അഞ്ജനയുടെ മകന്‍‍ ശ്രീധരന്‍‍..അഞ്ജന ശ്രീധരാ ചാരുമൂര്ത്തേ കൃഷ്ണാ എന്ന വരിയുടെ അര്‍ഥം എഴുതിയ ഭാവനാവിലാസം പോലെ ഇതും രസിച്ചു.
  പച്ച വില്ലീസ്സു പുതച്ച സഹ്യാദ്രി എന്നതിന്‍റെ അര്‍ഥം ചോദിച്ചതിനു് സാറു നല്‍കിയ ഉത്തരം. പല നിറത്തില്‍ വില്ലീസ്സുണ്ടു്.പച്ച ചുമപ്പു് വെളുപ്പു് കറുപ്പു്. ഇതു് പച്ച വില്ലീസ്സു്.:)

  ReplyDelete
 8. കലക്കി.....


  ഓ:ടൊ
  കര്‍ത്തായുടേ കമന്റില്‍ കൊടുത്ത ആ ലിങ്ക് വര്‍ക്ക്ചെയ്യുന്നില്ലല്ലൊ... അത് ഡിലീറ്റ് ചെയ്തൊ ?

  ReplyDelete