Saturday, August 18, 2007

യുക്തി - yukthivadam conclusion

തുടര്‍ന്ന്‌ ആരും ഒന്നും പറയാതിരിക്കുന്നതുകൊണ്ടും നമുക്കു വേറേ വിഷയത്തിലേക്കു കടക്കാം എന്ന്‌ ശ്രീ KPS പറഞ്ഞതു കൊണ്ടും, ഒരു ചര്‍ച്ച തുടങ്ങിയിട്ട്‌ തുടങ്ങിയ ആള്‍ നിരുത്തരവാദപരമായി ഇട്ടു പോയാലും അതു ചെയ്യുന്നത്‌ ശരി അല്ല എന്നു തോന്നുന്നതിനാലും അല്‍പം കൂടി പറയട്ടെ.

ശ്രീ ബ്രിനോജ്‌ പലതവണകളായി പറഞ്ഞ വാദമുഖങ്ങള്‍ ശ്രദ്ധിക്കാം-
1. "അപ്പോള്‍ പ്രപഞ്ചം എല്ലാക്കാലത്തും നിലനിന്നിരുന്നു എന്നും, നിരന്തരമായ ഊര്‍ജ്ജപിണ്ഡവ്യതിയാനങ്ങള്‍ നടക്കുന്നു എന്നും, അതിന്റെ ഫലമായി പദാര്‍ത്ഥങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നും ചിന്തിക്കുന്നതാണ്‌ കൂടുതല്‍ ലളിതം എന്നെനിക്കു തോന്നുന്നു "
(എല്ലാകാലത്തും നിലനില്‍ക്കുന്നതിനെ ആണ്‌ "അനന്തം" എന്നു പറയുന്നത്‌)

2. "ഇനി പ്രപഞ്ചം അനന്തമാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം പ്രപഞ്ചത്തിന്‌ ഫൈനൈറ്റ്‌ ആയ മാസും എനെര്‍ജിയും ഉണ്ട്‌"
--ഇപ്പോള്‍ എന്താ അഭിപ്രായം മാറ്റിയോ? മാസും എനെര്‍ജിയും മാത്രം പോരാ കാലവും ദേശവും അതായത്‌ time and space കൂടി കണക്കുകൂട്ടണം എന്നറിയില്ലേ? പിന്നെ നിങ്ങളുടെ വ്യക്തിപരമായ വിശ്വാസത്തിന്‌ ഞാന്‍ എതിരല്ല കേട്ടോ.

3.{"നൊw തെ qഉീസ്റ്റിൂന്‍ ഇസ്‌ wഹെതെര്‍ ഉനിവെര്‍സെ ഇസ്‌ എxപന്ദിങ്‌ ഒര്‍ സ്റ്റ്രെറ്റ്ചിങ്‌..അcറ്റുല്ല്യ്‌ തെ ഗലxഇീസ്‌ അരെ എxപന്ദിങ്‌ നൊറ്റ്‌ ത്രൊൂഘ്‌ തെ സ്പcഎ ബുറ്റ്‌ wഇത്‌ തെ സ്പcഎ..തറ്റ്‌ ഇസ്‌ തെ സ്പcഎ ഇസ്‌ അല്‍സൊ എxപന്ദിങ്‌.}.
now the question arises where to the universe expands? whether to nothingness or is there something else outside the universe..this point is still discussed in the science world and the answers and further questions are given below.. 1) there is some space outside the universe..so that univesre can expand to it.. question: then where is the end of that space outside the universe..what are its boundaries.. same question arises when we say that there is " nothing" outside the univesre.. 2)since we are confined to the universe -------"

4. "my universe fills it"
---മുമ്പ്‌ ശാസ്ത്രജ്ഞന്മാര്‍ ചര്‍ച്ച തുടരുന്ന കാര്യമാണ്‌ പറഞ്ഞത്‌ എങ്ങോട്ട്‌ വികസിക്കുവാന്‍ സാധിക്കും അതിന്‌ വെളിയില്‍ സ്ഥലമുണ്ടോ എന്നു തുടങ്ങി. എന്നാല്‍ അവരുടെ ചര്‍ച്ചയുടെ ഫലം വരുന്നതിനു മുമ്പു തന്നെ ഇവിടെ പറയുന്നു അതു മുഴുവനും നിറഞ്ഞതാണെന്ന്‌
5. "Similar fusion reactions occured in the singularity at the start of the universe and when it could not withstand the pressure due to the immense energy produced by the neuclear fusion,it expolded and the explosion is called a big bang"

6."I haven?t said there was nothing before it..The big bang occurred from the singularity and that was the origin of universe that we currently are in."

ഈ രണ്ടു പ്രസ്താവനകളും കൂട്ടി വായിക്കൂ, പ്രപഞ്ചത്തിന്റെ തുടക്കം അപ്പോള്‍ എന്നായിരുന്നു. എന്നും ഒരു singulaarity അതിനു മുമ്പു വേണം അതിനെ ആണ്‌ അനാദി- ആദി ഇല്ലാത്തത്‌ എന്നു പറയുന്നത്‌.
ഇനിയും ധാരാളം ഉണ്ട്‌. തല്‍ക്കാലം ഇത്രയില്‍ നിര്‍ത്തട്ടെ.
പരസ്പരവിരുദ്ധമായി അദ്ദേഹം ഇത്രയും പറഞ്ഞതില്‍ നിന്നും ചുരുങ്ങിയ പക്ഷം ഞാന്‍ പറഞ്ഞ ഒരു point വ്യകതമായിരിക്കുമല്ലൊ- How can somebody say that everything can be rationally explained? - No there are some things which cannot be rationally explained or which are beyond our comprehension. and simply because we cannot comprehend, they need not be false

അതു തന്നെ പ്രപഞ്ചത്തിന്റെ ഉല്‍പത്തിയെ കുറിച്ചാകുമ്പോള്‍ പ്രത്യേകിച്ചും . അവിടെ നമ്മുടെ യുക്തി വിലപ്പോകുന്നില്ല.
അതാണ്‌ ആദ്യം ഞാന്‍ പറഞ്ഞത്‌ മനുഷ്യമനസ്സിന്‌ എല്ലാം ഉള്‍കൊള്ളനുള്ള കഴിവില്ല എന്ന്‌-
ആ പ്രസ്താവനയെ ശ്രീ അശോകും ശ്രീ ബ്ലോഗിളും എങ്ങനെ ആണ്‌ കണ്ടത്‌ എന്നു നോക്കാം

Ashok says"If it is a limitation, that is the limitation of human conception (at least for now).

" Blogle says "Whatever science could not explain yet, let's say we dont know ! "

അതായത്‌ മനുഷ്യമനസ്സിന്റെ പരിമിതികള്‍ കാരണം എന്ന്‌ അശോകും, ശാസ്ത്രത്തിന്‌ വിശദീകരിക്കുവാന്‍ സാധിക്കാത്ത എന്തോ ഉണ്ട്‌ എന്ന്‌ ബ്ലോഗിളും സമ്മതിക്കുന്നു.

ബ്രിനോജിന്റെയും അഭിപ്രായം ആദിയില്‍ ഏകദേശം ഇതു പോലെ തന്നെ ആയിരുന്നു എങ്കിലും പിന്നീട്‌ പറഞ്ഞു പറഞ്ഞ്‌ കാടു കയറി പരസ്പരവിരുദ്ധമായിപ്പോയി എന്നു മാത്രം.
ഈ മൂന്നു പേരുടെയും അഭിപ്രായം ആണ്‌ ശ്രീ KPS പിന്താങ്ങുന്നത്‌ എന്ന്‌ അദ്ദേഹം തുറന്നു സമ്മതിച്ചു.
ഇനി ഞാന്‍ ഒന്നു ചോദിക്കട്ടെ-
അങ്ങനെ മനുഷ്യമനസ്സിനൂ വിശദീകരിക്കുവാന്‍ സാധിക്കുന്നില്ല എങ്കിലും അനന്തമായ ഈ പ്രപഞ്ചം നിലനില്‍ക്കുന്നു. അതിനെ നമുക്കു നിഷേധിക്കുവാന്‍ സാധിക്കില്ല.

ഇതു ഞാന്‍ ചോദിച്ചു- "thus in spite of our inability to comprehend , we are forced to believe that such a phenomenon exists"
(പക്ഷെ ഈ വാക്യത്തെ ബ്രിനോജ്‌ അതി കഠിനമായി തെറ്റിദ്ധരിച്ചു എന്ന്‌ അദ്ദേഹത്തിന്റെ മറുപടിയില്‍ നിന്നും തോന്നുന്നു - കാരണം ഞാന്‍ ദൈവം ഉണ്ട്‌ എന്നാണ്‌ പറഞ്ഞത്‌ എന്ന്‌ തോന്നത്തക്കവണ്ണം ഒരു മറുപടി അദ്ദേഹം എഴുതി.)

അങ്ങനെ നമുക്കു മനസ്സിലാകാത്ത ഒന്നിനെ വളരെ വിഷമത്തോടു കൂടി ആണെങ്കിലും സന്തോഷത്തോടു കൂടി ആയാലും അംഗീകരിക്കേണ്ട ഒരവസ്ഥയിലാണ്‌ നാം.
എങ്കില്‍ KPS നോട്‌ എന്റെ ചോദ്യം ഇതാണ്‌.
1. താങ്കള്‍ക്കു മനസ്സിലായില്ല എന്ന ഒരു വലിയ സത്യം രണ്ടിനുമുണ്ടായിട്ടും താങ്കള്‍ ഒന്നു വിശ്വസിക്കുന്നു , മറ്റൊന്നിനെ എതിര്‍ക്കുന്നു.
2. താങ്കള്‍ക്കു മനസ്സിലായില്ല എന്ന ഒരു കാരണം കൊണ്ടു മാത്രം ഒരു കാര്യം തെറ്റ്‌ ആകുമോ? അഥവാ ആ കാര്യം ലോകത്തില്‍ ഇന്നുള്ള ഒരാള്‍ക്കും മനസ്സിലാകില്ല എന്നുണ്ടോ?
3. ലോകത്തില്‍ ഇന്നുള്ള ഒരാള്‍ക്കും മനസ്സിലായില്ല എന്നതു കൊണ്ട്‌ പണ്ടുണ്ടായിരുന്നവര്‍ക്ക്‌ മനസ്സിലായിരിക്കില്ല എന്നു പറയുവാന്‍ സാധിക്കുമോ?
4. ലോകത്തില്‍ ഇന്നുള്ളവര്‍ക്കും പണ്ടുണ്ടായിരുന്നവര്‍ക്കും മനസിലാകുന്നില്ല എങ്കില്‍ പോലും - ഇനി ഉണ്ടാകുന്നവര്‍ക്ക്‌ ആര്‍ക്കും മനസ്സിലാകില്ല എന്നു പറയുവാന്‍ സാധിക്കുമോ?
("താങ്കളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയുവാന്‍ ഞങ്ങള്‍ അശക്തരാണ്‌, ഭാവിയിലെ സത്യാന്വേഷകര്‍ അക്കാലത്തെ വിശ്വാസികള്‍ക്ക്‌ കുറച്ചു കൂടി തൃപ്തികരമായ ഉത്തരങ്ങള്‍ നല്‍കിയേക്കും") എന്നു താങ്കള്‍ മുമ്പ്‌ എന്നോടു പറഞ്ഞിട്ടുണ്ട്‌ എന്നു കൂടി ഓര്‍ത്തിട്ട്‌ ഈ ചോദ്യങ്ങള്‍ ഒന്നു കൂടി വായിക്കുക.

എങ്കില്‍ താങ്കള്‍ക്കു മനസ്സിലായില്ല എന്നതോ ഇക്കാലത്തു ജീവിച്ചിരിക്കുന്ന ആര്‍ക്കും തന്നെ മനസ്സിലായില്ല എന്നതു കൊണ്ടോ ദൈവം എന്ന വസ്തു ഇല്ലാതിരിക്കണം എന്നില്ല- ചിലപ്പോള്‍ ഉണ്ടായിരിക്കാം ചിലപ്പോള്‍ ഇല്ലായിരിക്കാം.
അത്രയല്ലേ ഉള്ളു.
അതു തീരുമാനം ആകുന്നതിനു മുമ്പ്‌ താങ്കള്‍ക്ക്‌ എന്തു വേണം എങ്കിലും വിശ്വസിക്കാം ഉണ്ടെന്നോ ഇല്ലെന്നോ ഇനി വേറേ വല്ല രീതിയിലോ എന്തും. പക്ഷെ ആ വിശ്വാസം ആണ്‌ ശരി എന്നു പറഞ്ഞ്‌ മറ്റുള്ളവരുടെ മേല്‍ കുതിരകയറുന്നത്‌ താങ്കളുടെ തന്നെ യുക്തി പ്രകാരം ബുദ്ധിമോശമല്ലേ?
വിശ്വാസികള്‍ ആരും താങ്കളോട്‌ വിശ്വസിക്കുവാന്‍ പറയുന്നില്ലല്ലോ.

ഇപ്പറഞ്ഞത്‌ താങ്കള്‍ എഴുതുന്ന series നു മുഴുവനും ബാധകമാണ്‌ എന്നു കൂടി മനസ്സിലാക്കുക.
എല്ലാവര്‍ക്കും നന്ദി.


Link 1
Link 2
Link 3

42 comments:

 1. പ്രിയ സുകുമാര്‍ജി,

  യുക്തിയെ യുക്തി കൊണ്ട്‌ നേരിടുന്നതാണ്‌ യുക്തിവാദം അല്ലാതെ എന്റെ കമന്റുകള്‍ delete ചെയ്ത്‌ മിടുക്കനാകുന്നതല്ല.

  പക്ഷെ താങ്കള്‍ക്ക്‌ എന്റെ ഈ പോസ്റ്റ്‌ delete ചെയ്യുവാന്‍ സാധിക്കില്ലല്ലൊ

  ഏതായാലും താങ്കളുടെ ഉദ്ദേശശുദ്ധി വായനക്കാര്‍ക്കു മനസ്സിലായിരിക്കും.
  .

  ReplyDelete
 2. എങ്കില്‍ KPS നോട്‌ എന്റെ ചോദ്യം ഇതാണ്‌.
  1. താങ്കള്‍ക്കു മനസ്സിലായില്ല എന്ന ഒരു വലിയ സത്യം രണ്ടിനുമുണ്ടായിട്ടും താങ്കള്‍ ഒന്നു വിശ്വസിക്കുന്നു , മറ്റൊന്നിനെ എതിര്‍ക്കുന്നു.
  2. താങ്കള്‍ക്കു മനസ്സിലായില്ല എന്ന ഒരു കാരണം കൊണ്ടു മാത്രം ഒരു കാര്യം തെറ്റ്‌ ആകുമോ? അഥവാ ആ കാര്യം ലോകത്തില്‍ ഇന്നുള്ള ഒരാള്‍ക്കും മനസ്സിലാകില്ല എന്നുണ്ടോ?
  contd-

  ReplyDelete
 3. 3. ലോകത്തില്‍ ഇന്നുള്ള ഒരാള്‍ക്കും മനസ്സിലായില്ല എന്നതു കൊണ്ട്‌ പണ്ടുണ്ടായിരുന്നവര്‍ക്ക്‌ മനസ്സിലായിരിക്കില്ല എന്നു പറയുവാന്‍ സാധിക്കുമോ?
  4. ലോകത്തില്‍ ഇന്നുള്ളവര്‍ക്കും പണ്ടുണ്ടായിരുന്നവര്‍ക്കും മനസിലാകുന്നില്ല എങ്കില്‍ പോലും - ഇനി ഉണ്ടാകുന്നവര്‍ക്ക്‌ ആര്‍ക്കും മനസ്സിലാകില്ല എന്നു പറയുവാന്‍ സാധിക്കുമോ?

  ReplyDelete
 4. ("താങ്കളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയുവാന്‍ ഞങ്ങള്‍ അശക്തരാണ്‌, ഭാവിയിലെ സത്യാന്വേഷകര്‍ അക്കാലത്തെ വിശ്വാസികള്‍ക്ക്‌ കുറച്ചു കൂടി തൃപ്തികരമായ ഉത്തരങ്ങള്‍ നല്‍കിയേക്കും") എന്നു താങ്കള്‍ മുമ്പ്‌ എന്നോടു പറഞ്ഞിട്ടുണ്ട്‌ എന്നു കൂടി ഓര്‍ത്തിട്ട്‌ ഈ ചോദ്യങ്ങള്‍ ഒന്നു കൂടി വായിക്കുക.

  ReplyDelete
 5. എങ്കില്‍ താങ്കള്‍ക്കു മനസ്സിലായില്ല എന്നതോ ഇക്കാലത്തു ജീവിച്ചിരിക്കുന്ന ആര്‍ക്കും തന്നെ മനസ്സിലായില്ല എന്നതു കൊണ്ടോ ദൈവം എന്ന വസ്തു ഇല്ലാതിരിക്കണം എന്നില്ല- ചിലപ്പോള്‍ ഉണ്ടായിരിക്കാം ചിലപ്പോള്‍ ഇല്ലായിരിക്കാം.
  അത്രയല്ലേ ഉള്ളു.

  ReplyDelete
 6. പരസ്പരവിരുദ്ധമായി അദ്ദേഹം ഇത്രയും പറഞ്ഞതില്‍ നിന്നും ചുരുങ്ങിയ പക്ഷം ഞാന്‍ പറഞ്ഞ ഒരു point വ്യകതമായിരിക്കുമല്ലൊ- How can somebody say that everything can be rationally explained? - No there are some things which cannot be rationally explained or which are beyond our comprehension. and simply because we cannot comprehend, they need not be false

  ReplyDelete
 7. പണിക്കര്‍ മാഷിന്റെ വാദങ്ങളിലെ യുക്തി മനസ്സിലാവുന്നു. നന്നായിരിക്കുന്നു മാഷേ.

  ReplyDelete
 8. How can somebody say that everything can be rationally explained? - No there are some things which cannot be rationally explained or which are beyond our comprehension. and simply because we cannot comprehend, they need not be false

  ഇത് തന്നെയാണ് പല കാര്യങ്ങളിലും എന്റെയും ചിന്താഗതി.

  ഇനി തെളിവ് വേണമെന്നുണ്ടെങ്കില്‍ ഡാലിയുടെ പോസ്റ്റിലെ ഉദാഹരണം-വെള്ളത്തിന്റേത് തന്നെ. ഞാന്‍ ഇതുവരെ ഹൈഡ്രജനും ഓക്സിജനും സംയോജിച്ച് വെള്ളമുണ്ടാവുന്നത് കണ്ടിട്ടില്ല-പക്ഷേ വെള്ളമെന്ന് പണ്ടുമുതല്‍‌ക്കേ ആള്‍ക്കാര്‍ വിളിക്കുന്ന ദ്രാവകമെന്ന ക്യാറ്റഗറിയില്‍ (അതും ആള്‍ക്കാര്‍ തന്നെ ഇട്ടുകൊടുത്ത ക്യാറ്റഗറി) വരുന്ന സാധനം കണ്ടിട്ടുണ്ട്. അത് എന്തുകൊണ്ടാണ് അങ്ങിനെ എന്ന് ഇപ്പോഴും പൂര്‍ണ്ണമായും മനസ്സിലായിട്ടില്ല എന്നാണ് ശാസ്ത്രം തന്നെ പറയുന്നത് (വെറുതെ എനിക്ക് തോന്നിയ ഉദാഹരണം).

  യുക്തിവാദത്തെ യുക്തിചിന്തകൊണ്ട് തന്നെ നേരിടണം. മാഷിന്റെ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.

  ReplyDelete
 9. Thanks wakkaariji,

  ഇനി തെളിവ് വേണമെന്നുണ്ടെങ്കില്‍ ഡാലിയുടെ പോസ്റ്റിലെ ഉദാഹരണം-വെള്ളത്തിന്റേത് തന്നെ.
  Can u give me the link pl?

  ReplyDelete
 10. പ്രിയ വക്കാരിജീ,
  യുക്തിവാദത്തിന്റെ ബ്ലോഗില്‍ അവര്‍ക്കു വേണ്ടത്‌
  "കൊതുകിന്റെ മൂക്കില്‍ രണ്ടാന പോയേ
  അതു കളിയല്ല ചങ്ങാതി ഞാനും കണ്ടേ
  ഗോപുരം തിങ്ങി രണ്ടീച്ച പോയേ
  അതും കളിയല്ല ചങ്ങാതീ ഞാനും കണ്ടേ"
  എന്ന രീതിയിലുള്ള കമന്റുകളാണെന്നു തോന്നുന്നു. ബാക്കി എല്ലാം അവര്‍ delete ചെയ്യും.

  ReplyDelete
 11. ഗംഭീരം തന്നെ ആശാനേ... യുക്തിവാദത്തിനെതിരെ താങ്കള്‍ നയിക്കുന്ന പടയ്ക്ക് മാരീചന്റെ ഭാവുകങ്ങള്‍.വെളളത്തിന്റെയും ബലൂണിന്റെയുമൊക്കെ ഉദാഹരണം കൊണ്ട് യുക്തിവാദികളുടെ തലക്കിട്ട് മേടിയതാണ് ക്ഷ ബോധിച്ചത്.

  തേര്‍ത്തട്ടില്‍ തളര്‍ന്നിരുന്ന അര്‍ജുനന് പച്ചവെളളം നല്‍കി ഗീത ഉപദേശിച്ചപ്പോള്‍ തന്നെ ഭഗവാന്‍ വെളിപ്പെടുത്തിയതല്ലായിരുന്നോ വെളളത്തിന്റെ ഘടന? ഹൈഡ്രജന്‍ ബോണ്ട്. ഓക്സിജന്റെ ഘടന. എന്നിട്ടും ഹൈഡ്രജനും ഓക്സിജനും വെളളത്തിന്റെ ഘടനയുമൊന്നും കണ്ടുപിടിച്ച ക്രെഡിറ്റ് ആരും ശ്രീകൃഷ്ണനു കൊടുത്തില്ല. വിക്കിപീഡിയയിലുമില്ല മരുന്നിനൊരു വരി.

  വന്നതും വരാനിരിക്കുന്നവരുമായ ശാസ്ത്രജ്ഞരോട് ഭഗവാന്‍ അന്നേ മുന്നറിയിപ്പും നല്‍കി. വെളളത്തിന്റെ ഘടന അജ്ഞാതമായിരിക്കുമെന്ന്. വെറുതെ യുക്തിയും സമയവും ഇതില്‍ ചെലവിടരുതെന്ന്. ആരു കേള്‍ക്കാന്‍. ദാ പിന്നെയും പണവും സമയവും ബുദ്ധിയും ചെലവിട്ട് അതിന്റെ പിറകേ പോകുന്നു. .

  എല്ലാം ഗീത വായിക്കാത്തതിന്റെ ഫലം.


  ആദിയും അന്തവുമില്ലാത്ത പരംപൊരുളായ ഈശ്വരന്‍ സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ അതിരും ഘടനയും കണ്ടെത്താന്‍ ഇക്കണ്ട കാലമൊക്കെ മനുഷ്യന്‍ ശ്രമമെല്ലാം പാഴ്. എല്ലാം ഗീതയിലില്ലായിരുന്നോ? യുറാനസും നെപ്റ്റ്യൂണും പ്ലൂട്ടോയും ഇക്കണ്ട അണ്ഡകടാഹത്തിലെ എല്ലാം കടുകുമണി തെറ്റാതെ ഗീതാകാരന്‍ വെളിപ്പെടുത്തിയിരുന്നു. അതൊന്നും വായിക്കാതെ, കോടികള്‍ ചെലവിട്ട് വാനനിരീക്ഷണ കേന്ദ്രങ്ങള്‍, ഹബ്ബിള്‍ ടെലിസ്ക്കോപ്പ്, വല്ല കാര്യവുമുണ്ടായിരുന്നോ ഇതുങ്ങള്‍ക്ക്.

  അല്ലേ, സാറാ നാലാം പോയിന്റായി പറഞ്ഞിരിക്കുന്നതെന്തുവാ... ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്തു തീര്‍ന്നിട്ടില്ലെന്നോ? ഇതെന്തു പോക്കണംകേടാ.. ശാസ്ത്രജ്ഞരുടെ പരീക്ഷണവും നിരീക്ഷണവും ചര്‍ച്ചയും പ്രബന്ധവും അവസാനിച്ചാല്‍ പിന്നെ ഗീതയ്ക്കൊന്നും പ്രസക്തിയില്ലെന്ന് ചില കുബുദ്ധികള്‍ വാദിക്കാനിടയില്ലേ. അതോ ശാസ്ത്രജ്ഞരുടെ ചര്‍ച്ച തീരുന്നതു വരെ നമുക്ക് യുക്തിവാദം വേണ്ടെന്നാണോ? ഒട്ടും ക്ലിയറല്ല നാലാം പോയിന്റ്.

  പ്രപഞ്ചത്തിന്റെ യുക്തിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ യുക്തി വിലപ്പോവില്ല എന്ന യുക്തിയാണ് യുക്തിവാദികളുടെ ചങ്കില്‍ കൊണ്ടതെന്ന് മാരീചന് ഉറപ്പാണ്. യുക്തി വിലപ്പോയില്ലെങ്കില്‍ പിന്നെയെന്തുവാ ചെയ്ക? ഗീത വായിക്കുക. ഇന്ത്യാഹെറിറ്റേജിനെപ്പോലെ അറിവുളളവര്‍ പറയുന്നത് വിശ്വസിക്കുക. അല്ലെങ്കിലും വിവരമില്ലാത്തവരും ഗുരുത്വമില്ലാത്തവരുമാണല്ലോ യുക്തിവാദം എന്നും പറഞ്ഞ് നടക്കുന്നത്. ചുമ്മാ ചോദ്യം ചോദിക്കലും ഉത്തരം പറയലും ചര്‍ച്ചയും വായനയും. ഒരുത്തനുമില്ല വിവരം. ഗുരുത്വവും.

  കെ പി സുകുമാരനെന്ന അറിവില്ലാ യുക്തിവാദിക്ക് പ്രപഞ്ചത്തിലെ എല്ലാ അറിവുകളുടെയും ആശാനായ ഇന്ത്യാ ഹെറിറ്റേജ് കൊടുത്ത മുന്നറിയിപ്പും കലക്കിയിട്ടുണ്ട്. അറിവും മനസിലാവലും വച്ച് അരങ്ങു തകര്‍ക്കുകയായിരുന്നു ഹെറിറ്റേജ് ജി. കലക്കി.

  എന്നാലും ഒരു ശങ്ക. ദൈവം ചിലപ്പോള്‍ ഇല്ലായിരിക്കാം. ചിലപ്പോള്‍ ഉണ്ടായിരിക്കാം എന്നെഴുതിയത് തീരെ മനസിലായില്ല. ഉറപ്പിച്ചങ്ങോട്ട് പറഞ്ഞു കൂടായിരുന്നോ? ചിലപ്പോള്‍ വന്നാലുളള പ്രശ്നം പിന്നെ കണ്ടുപിടിക്കാനും തെളിയിക്കാനുമൊക്കെ നടക്കണമെന്നതാണ്.

  അതുപിന്നെ എങ്ങനെയെന്ന ചോദ്യം വരും. ലവന്മാര് പിപ്പറ്റും ബ്യൂററ്റും സള്‍ഫ്യൂറിക്കാസിഡുമായി വരും. ആസിഡെങ്ങാനും ദൈവത്തിന്റെ മേത്തു വീണാ പിന്നെ ജീവിച്ചിരുന്നിട്ട് വല്ല കാര്യവുമുണ്ടോ?

  അതു കൊണ്ട് ചിലപ്പോള്‍ ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം എന്നൊക്കെ ജി എഴുതിയെങ്കിലും സംഗതി ഉണ്ടെന്നുറപ്പിച്ച് വായിക്കുകയാണ് മാരീചന്‍. ബ്ലോഗ് താങ്കളുടെയായതു കൊണ്ട് അനുവാദമൊന്നും ചോദിക്കാതെ അങ്ങു വായിക്കുകയാണ്.

  അവസാന മുന്നറിയിപ്പ് വായിച്ച് മാരീചന്‍ ബുക്ക് മാര്‍ക്ക് ചെയ്തിരുന്ന കെ പി സുകുമാരന്‍ എന്ന അറിവും ഗുരുത്വവുമില്ലാത്ത സര്‍വോപരി ഗീത വായിക്കാത്ത യുക്തിവാദിയുടെ ബ്ലോഗ് ഡിലീറ്റുന്നു. പകരം ഹെറിറ്റേജ് ജിയുടെ ബ്ലോഗ് കയറ്റുന്നു.

  ഒരു സ്വകാര്യം ചോദിക്കട്ടെ. ഡോക്ടറാണെന്ന് പ്രൊഫൈലില്‍ കണ്ടു. ചികിത്സയൊക്കെ ഗീതയില്‍ പറയും പോലെയാണോ മോഡേണ്‍ മെഡിസിനാണോ? കുട്ടികള്‍ വേദപഠനമാണോ അതോ കൊളളാവുന്ന യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയാണോ? ഇഞ്ചക്ഷന്‍ അമ്പും വില്ലും കൊണ്ടാണോ അതോ സിറിഞ്ചുപയോഗിക്കുമോ?

  ReplyDelete
 12. അപ്പോള്‍ പണിക്കര്‍ മാഷ് യുക്തിവാദത്തിനെതിരെ പട നയിക്കുകയായിരുന്നു എന്നാണോ മാരീചന് അദ്ദേഹത്തിന്റെ കമന്റുകളും ഈ പോസ്റ്റും വായിച്ചപ്പോള്‍ തോന്നിയത്? എനിക്ക് തോന്നിയത് പണിക്കര്‍ മാഷും യുക്തികൊണ്ട് തന്നെയാണ് വാദിച്ചതെന്നാണ്.

  ക്രെഡിറ്റിന്റെ കാര്യമൊന്നും പണിക്കര്‍ മാഷ് പറഞ്ഞില്ലല്ലോ (പറഞ്ഞോ?). അതുപോലെ പഠനങ്ങള്‍ തുടര്‍ന്നും നടത്തരുതെന്നും വെള്ളത്തിന്റെ ഘടനയുടെ കാര്യങ്ങളൊന്നും കണ്ടുപിടിക്കാന്‍ പറ്റില്ല എന്നുമൊന്നും പണിക്കര്‍ മാഷ് പറഞ്ഞേ ഇല്ലല്ലോ? ഗീതയെയും മോഡേണ്‍ സയന്‍സിനെയും ബന്ധിപ്പിക്കാന്‍ തന്നെ പണിക്കര്‍ മാഷ് എവിടെയെങ്കിലും ശ്രമിച്ചോ? (ഞാന്‍ കാണാത്താതുകൊണ്ടാണ് ചോദിക്കുന്നത്). പണിക്കര്‍ മാഷിന്റെ കമന്റുകളും ഈ പോസ്റ്റും വായിച്ചപ്പോള്‍ യുക്തിവാദികള്‍ എന്ന് പറഞ്ഞവര്‍ അവരെ തന്നെ കോണ്‌ട്രഡിക്ട് ചെയ്യുകയായിരുന്നു എന്നാണ് പണിക്കര്‍ മാഷ് ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കിയത് (ഇനി അങ്ങിനെയല്ലെങ്കില്‍ സോറി).

  വെള്ളത്തിന്റെ ഉദാഹരണത്തില്‍ എനിക്ക് സ്ട്രൈക്ക് ചെയ്തത് എന്തിനും പ്രൂഫുണ്ടെങ്കിലേ വിശ്വസിക്കാന്‍ പറ്റൂ എന്നുള്ള (ചില) യുക്തിവാദികള്‍ എന്ന് പറയുന്നവരുടെ വാദത്തിന്റെ പ്രശ്‌നമാണ്. സയന്‍‌സില്‍ തന്നെ പ്രൂഫില്ലാത്ത എത്രയോ ഹൈപ്പോതിസിസുകളുണ്ട്. പക്ഷേ അതുകൊണ്ട് സയന്‍സ് ശരിയല്ല എന്ന് ആരും പറയുന്നില്ലല്ലോ. അത്തരം കാര്യങ്ങളൊക്കെയല്ലേ പണിക്കര്‍ മാഷ് പരാമര്‍ശിച്ചത്?

  ഇതിനെപ്പറ്റി പറയാനുള്ള അറിവും വായനയും ഇല്ലാത്തതുകൊണ്ട് കൂടുതല്‍ ഒന്നും പറയാനുള്ള ത്രാണിയില്ല.

  ReplyDelete
 13. ശ്രീ ബ്രിനോജ്‌ പലതവണകളായി പറഞ്ഞ വാദമുഖങ്ങള്‍ ശ്രദ്ധിക്കാം-
  1. "അപ്പോള്‍ പ്രപഞ്ചം എല്ലാക്കാലത്തും നിലനിന്നിരുന്നു എന്നും, നിരന്തരമായ ഊര്‍ജ്ജപിണ്ഡവ്യതിയാനങ്ങള്‍ നടക്കുന്നു എന്നും, അതിന്റെ ഫലമായി പദാര്‍ത്ഥങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നും ചിന്തിക്കുന്നതാണ്‌ കൂടുതല്‍ ലളിതം എന്നെനിക്കു തോന്നുന്നു "
  (എല്ലാകാലത്തും നിലനില്‍ക്കുന്നതിനെ ആണ്‌ "അനന്തം" എന്നു പറയുന്നത്‌)
  ഇവിടെ കാലത്തിലെ അനന്തത ആണ്‍്‌ വരുന്നത്‌..ജ്യാമിതീയമായതല്ല.


  2. "ഇനി പ്രപഞ്ചം അനന്തമാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം പ്രപഞ്ചത്തിന്‌ ഫൈനൈറ്റ്‌ ആയ മാസും എനെര്‍ജിയും ഉണ്ട്‌"
  --ഇപ്പോള്‍ എന്താ അഭിപ്രായം മാറ്റിയോ? മാസും എനെര്‍ജിയും മാത്രം പോരാ കാലവും ദേശവും അതായത്‌ time and space കൂടി കണക്കുകൂട്ടണം എന്നറിയില്ലേ? പിന്നെ നിങ്ങളുടെ വ്യക്തിപരമായ വിശ്വാസത്തിന്‌ ഞാന്‍ എതിരല്ല കേട്ടോ.

  രണ്ടാമത്‌ പറഞ്ഞതില്‍ കാലത്തിലെ അനന്തതയെപ്പറ്റി ഞാന്‍ പറഞ്ഞൊ? ജ്യോമെറ്റ്രിക്‌ ആയ അനന്തത എന്നല്ലെ ഞാന്‍ ഉദ്ദേശിച്ചത്‌?കാലത്തിനെ ഞാന്‍ അതില്‍ സ്പര്‍ശിചിട്ടേ ഇല്ലല്ലോ..അതോ അനന്തം എന്ന വാക്കിന്‍്‌ എല്ലാ വിധത്തിലും ഉള്ള അനന്തത എന്ന് ഉദേശമുണ്ടോ??ഉണ്ടെങ്കില്‍ അവിടെ ജ്യോമെറ്റ്രിക്‌ എന്നു ചേര്‍ക്കാന്‍ വിട്ടു പോയി..ക്ഷമിക്കൂ..ആദ്യത്തേതിലേക്ക്‌ പിന്നെ വരാം..
  4)my universe fills it"
  ഫുള്‍ സെന്റെന്‍സ്‌ ഒന്ന് എഴുതാമോ...ഞാന്‍ ഇംഗ്ലീഷില്‍ എഴുതിയ കമന്റുകളില്‍ പരതിയിട്ട്‌ കണ്ടില്ല..
  5. "Similar fusion reactions occured in the singularity at the start of the universe and when it could not withstand the pressure due to the immense energy produced by the neuclear fusion,it expolded and the explosion is called a big bang"
  അതിനെ പറ്റി ഹൈപൊതിസിസും സയന്റിഫിക്‌ തിയറിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞപ്പോള്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്‌..(Since the current universe consists of hydrogen and helium and almost all the energy emissions are occurring from the conversion of hydrogen to helium, we can assume that there was hydrogen and helium in the so called singularity.(There are no scientific theories in my knowledge explaining the before state of big bang,this is only a hypothesis that hydrogen and helium might have been there)...

  6) I haven?t said there was nothing before it..The big bang occurred from the singularity and that was the origin of universe that we currently are in."
  ഞാന്‍ പറഞ്ഞല്ലോ സാര്‍,ഒബ്സര്‍വബിലിറ്റി തുടങ്ങുന്നത്‌ ബിഗ്‌ ബാങ്ങോടെയാണ്‍്‌.അതു കൊണ്ട്‌ തന്നെ അതിനു മുന്‍പില്‍ എന്തു സംഭവിച്ചു എന്ന് പറയാന്‍ പറ്റില്ല.അനാദിയാവാം,അല്ലാതിരിക്കാം..രണ്ടിനും തെളിവുകള്‍ ഇല്ലാത്തതു കൊണ്ട്‌ ഏത്‌ വേണമെങ്കിലും വിശ്വസിക്കാം..ഒരു ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍ ഉണ്ടായിരുന്നു എന്നൊ ഇല്ലായിരുന്നോ എന്നൊ വിശ്വസിക്കാം..ഇല്ല എന്നു വിശ്വസിക്കുന്ന എന്റെ ഹൈപൊതീസിസ്‌ ആണ്‍്‌ ആദ്യം പറഞ്ഞ സെന്റെന്‍സ്‌..(1st point in this post)അതായത്‌ അങ്ങനെ തന്നെ നിലനിന്നിരുന്നു എന്ന്..അനാദിയാണെന്ന്..വേറൊരാള്‍ അത്‌ അനാദിയല്ല എന്നു പറഞ്ഞാല്‍ അല്ല്ലെന്ന് തെളിയിക്കാന്‍ പറ്റില്ലല്ലോ??അത്‌ തന്നെയാണ്‍്‌ സയന്റിഫിക്‌ തിയറിയും ഹൈപോതിസിസും തമ്മിലുള്ള വ്യത്യാസം എന്ന് ഞാന്‍ വിശദീകരിച്ചത്‌..

  താങ്കള്‍ പറയുന്നു..
  "How can somebody say that everything can be rationally explained? - No there are some things which cannot be rationally explained or which are beyond our comprehension. and simply because we cannot comprehend, they need not be false"
  ഇതില്‍ ഞാന്‍ ഒരു കാര്യം കൂട്ടിചേര്‍ത്തോട്ടേ
  they need not be TRUE also"
  കാരണം ഒരാള്‍ പറയുന്നു പ്രപഞ്ചം അനാദിയാണെന്ന്..വേറൊരാള്‍ പരയുന്നു അതിനൊരറ്റം ഉണ്ടെന്നും അതിനെ താങ്ങി നിര്‍ത്തുന്നത്‌ രണ്ട്‌ ആനകള്‍ ആണെന്നും..രണ്ടിനും തെളിവില്ല..അപ്പോള്‍ രണ്ടും ശരിയുമാവാം തെറ്റുമാവാം.‍..ഇതാണ്‍്‌ പറഞ്ഞത്‌ ഒബ്സെര്‍വബിള്‍ ആയ പ്രതിഭാസങ്ങളെ തെളിവു സഹിതം വിശദീകരിക്കാമെന്നും ഒബ്സര്‍വബിള്‍ അല്ലാത്തതിനെ അവരവര്‍ക്കിഷ്ടമുള്ളതു പോലെ വിശ്വസ്സിക്കാം എന്നും..ഇതു തന്നെയാണ്‍്‌ ആദ്യത്തെ കമന്റില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നത്‌ "1)ദൈവം എന്ന വിശ്വാസം തികച്ചും വ്യക്തിപരം ആണു്‌..അതില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം..ഒന്ന് തെറ്റെന്നും മറ്റേത്‌ തെറ്റെന്നും വാദിക്കുന്നതില്‍ അര്‍ഥം ഇല്ല "എന്ന്


  ഒരു കാര്യം കൂടി പറഞ്ഞോട്ടെ..ഇത്‌ ഞാന്‍ സുകുമാരേട്ടന്റെ ബ്ലോഗില്‍
  എഴുതിയ ആദ്യത്തെ കമന്റിലെ വാക്യം.."
  പക്ഷെ വിശ്വാസ,മത പ്രചാരണങ്ങള്‍ക്ക്‌ പകരം യഥാര്‍ഥ്‌ ദര്‍ശനങ്ങള്‍ പ്രചരിക്കപ്പെട്ടുവിരുന്നെങ്കില്‍ ഭാരതം എന്നെ അന്ധ വിശ്വാസങ്ങളില്‍ നിന്നും ജാതി ചിന്തകളില്‍ നിന്നും മോചിതമായേനെ??"

  അതിനെ താങ്കള്‍ ക്വോട്ട്‌ ചെയ്തത്‌ ഇങ്ങനെ..
  “ഇനി ഈ പരഞ്ഞ വസ്തുതകളെല്ലാം വിശദന്മായി പ്രതിപാദിക്കുന്ന ഭാരതീയ ദര്ശനങ്ങള് പ്രചരിപ്പിക്കപ്പെട്ടിരുന്നു എങ്കില് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതായേനേ " these were the word of boorshwaasi only in his first comment, not mine. "

  ഇതു രണ്ടിനും ഒരേ അര്‍ഥമാണോ..യഥാര്‍ഥ ദര്‍ശനം എന്ന എന്റെ വാക്ക്‌ താങ്കള്‍ ജെനറലൈസ്‌ ചെയ്തപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച അര്‍ഥം പോയി..അത്‌ ഭാരതീയ ദര്‍ശനങ്ങളെല്ലാം ആയി..ആയിക്കോട്ടെ

  ഈ ചര്‍ച്ചകള്‍ കൊണ്ട്‌ ഒരു കാര്യം മനസിലായി..
  മറ്റുള്ളവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ വിശദീകരണം നല്‍കുകയും അത്‌ വായിക്കുന്നവര്‍ക്കെല്ലാം മനാസിലാകണം എന്ന ഉദ്ദേശത്തോടെ കുറച്ച്‌ നീട്ടി എഴുതുന്നതിനെ "കാടു കയറുക " എന്നു പറയുന്നു.. (സംശയമുണ്ടെങ്കില്‍ അവിടെ പോയി നോക്കാം..ഓരോ കമന്റും ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ ആയിരുന്നു..കാടു കയറിയതല്ല ഒാടിച്ച്‌ കയറ്റിയതാണെന്ന് മനസിലാവും)..
  ഒാരോന്നിലും ചോദ്യങ്ങള്‍ ചിലത്‌ ഞാനും ചോദിച്ചിരുന്നു..ഉത്തരങ്ങളായി ഒന്നും വന്നില്ല...
  ഇനിയും വൈരുധ്യങ്ങളും കാട്‌ കയറലും തോന്നുന്നുണ്ടെങ്കില്‍ ആ ധാരണ ഞാന്‍ തിരുത്തുന്നില്ല..ഇനി ഈ കാര്യത്തില്‍ വെറുതെ സമയം കളയാനില്ല.
  വളരെയധികം നന്ദി.

  ReplyDelete
 14. Dear Brinoj,"I suppose that you believe that is endless and my universe (balloon) expands to it."
  This line was quoted there at that time. I could not locate it so was typing from memory only. sorry for the slip, if you didn't mean filling.

  ReplyDelete
 15. കാളിദാസന്റെ രഘുവംശത്തില്‍ ആദ്യത്തേ ശ്ലോകം പറയുന്നത്‌ - അദ്ദേഹം എഴുതുമ്പോള്‍ ഉദ്ദേശിച്ച അര്‍ത്ഥം തന്നെ വായിക്കുന്നവര്‍ക്കും മനസ്സിലാകുവാന്‍ അനുഗ്രഹിക്കണേ എന്നാണ്‌.
  ഉറങ്ങുന്നവരെ ഉണര്‍ത്തുവാന്‍ സാധിക്കും - ഉറക്കം നടിക്കുന്നവരേയോ?
  ക്ലാപ്‌ ക്ലാപ്‌ മാരീചന്‍ ജി

  ReplyDelete
 16. Dear Brinoj,
  "ഒരു ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍ ഉണ്ടായിരുന്നു എന്നൊ ഇല്ലായിരുന്നോ എന്നൊ വിശ്വസിക്കാം"
  Exactly, This was the only point which I wanted to stress, that such a possibility cannot be ruled out.

  ReplyDelete
 17. Dear Brinoj,
  "താങ്കള്‍ പറയുന്നു..
  "How can somebody say that everything can be rationally explained? - No there are some things which cannot be rationally explained or which are beyond our comprehension. and simply because we cannot comprehend, they need not be false"
  ഇതില്‍ ഞാന്‍ ഒരു കാര്യം കൂട്ടിചേര്‍ത്തോട്ടേ
  they need not be TRUE also"

  You can add that also. My statement doesn't imply such a sense that they need be true always.
  Now you agree to this?
  But in the beginning you were trying to contradict this.
  That led you to bring up 'BIG Bang' etc.
  There I tried to make you give a definite opinion- which you could not give- leading to this phase where you admit this statement.
  I was asking questions about which you told only ( or which were told by KPS.
  But you are asking me questions about what you told - not what I told. I am not bound to answer those questions.
  Lastly. I am also not of the opinion that a GOD is sitting somewhere outside the universe and directing all these.
  Regards

  ReplyDelete
 18. Dear Wakari ji,
  You didn't give the link to "ഡാലിയുടെ പോസ്റ്റിലെ ഉദാഹരണം-വെള്ളത്തിന്റേത് തന്നെ." Pl. I haven't seen it.

  ReplyDelete
 19. സുഹൃത്തേ വക്കാരീ...

  യുക്തിവാദികളെ അറിവില്ലാത്തവരും ഗുരുത്വമില്ലാത്തവരും വിവരദോഷികളുമെന്ന് കളിയാക്കിയത് ഈ ബ്ലോഗിന്റെ മുതലാളിയായ ശ്രീ ഇന്ത്യാ ഹെറിറ്റേജാണ്.

  "കൊതുകിന്റെ മൂക്കില്‍ രണ്ടാന പോയേ
  അതു കളിയല്ല ചങ്ങാതി ഞാനും കണ്ടേ
  ഗോപുരം തിങ്ങി രണ്ടീച്ച പോയേ
  അതും കളിയല്ല ചങ്ങാതീ ഞാനും കണ്ടേ"
  എന്ന രീതിയിലുള്ള കമന്റുകളാണെന്നു തോന്നുന്നു.


  ഇതാണ് താങ്കള്‍ക്കു തന്ന മറുപടിയില്‍ അദ്ദേഹം ഉന്നയിച്ചിരിക്കുന്ന കണ്‍ക്ലൂഷന്‍. പരപുച്ഛവും അഹങ്കാരവും സ്ഫുരിക്കുന്ന വേണ്ടുവോളം സൂചനകളുണ്ട് ഹെറിറ്റേജിന്റെ പോസ്റ്റിലും കമന്റുകളിലും. അത് മോശമെന്നോ വേണ്ടതല്ലെന്നോ ഒന്നും മാരീചന് അഭിപ്രായമില്ല. പക്ഷേ, അറിവുകളുടെ ആശാനാണ് താനെന്നും മറ്റുളളവര്‍ വിവരമില്ലാത്തവരും ഗുരുത്വമില്ലാത്തവരുമൊക്കെയാണെന്നും വിധിയെഴുതിയാല്‍ അതപ്പാടെ തൊണ്ടതൊടാതെ വിഴുങ്ങാനുമാവില്ലല്ലോ?

  യുക്തിവാദത്തെ യുക്തി കൊണ്ട് നേരിടുന്ന മാഷിന് അഭിവാദ്യങ്ങള്‍ എഴുതിയതും വക്കാരിയാണ്.

  കൊതുകിന്റെ മൂക്കില്‍ ആനപോയെന്നും ഗോപുരം തിങ്ങി രണ്ടീച്ച പോയെന്നുമുളള വാദങ്ങള്‍ കൂടുതല്‍ ചേരുക പുരാണ ഗ്രന്ഥങ്ങള്‍ക്കാണ്. മനുഷ്യശരീരിയായ ദേവന്‍ ആകാശം മുട്ടെ വളര്‍ന്ന് വിശ്വരൂപം കാണിച്ചെന്നു പ്രപഞ്ചത്തിന്റെ ഉല്‍പത്തിമുതല്‍ മറ്റേയറ്റം വരെ ഒറ്റശ്വാസത്തില്‍ ഓതിക്കൊടുത്തുവെന്നുമൊക്കെ എഴുതിവച്ചിരിക്കുന്നത് വായിക്കുമ്പോഴാണ് കൊതുകിന്റെ മൂക്കില്‍ പോയ ആനയെ കാണുന്നത്.

  ഒരു വിഭാഗം ശാസ്ത്രജ്ഞന്‍മാര്‍ ഇന്നും നിരന്തരമായ അധ്വാനത്തിലാണ് മഹാവിസ്ഫോടന സിദ്ധാന്തത്തിന് തെളിവു ശേഖരിക്കാന്‍. ഹബ്ബിള്‍ കോണ്‍സ്റ്റന്റും ഫ്രീഡ്മാന്‍ മാത്തമാറ്റിക്കല്‍ മോഡലുമൊക്കെയായി 1964ലാണ് പ്രപഞ്ചോല്‍പത്തിയെക്കുറിച്ചുളള ബിഗ് ബാംഗ് തിയറി അംഗീകരിക്കാന്‍ ശാസ്ത്ര ലോകത്ത് ഏകദേശ ധാരണയായത്.

  ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നവര്‍ പൊരുതിയതും ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുന്നതും സ്വന്തം മനസില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനാണ്. സ്വന്തം യുക്തിയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണങ്ങളാണ് ശാസ്ത്രത്തിന്റെ കൈമുതല്‍. അത് ചോദ്യങ്ങളെ പേടിക്കുന്നില്ല.കൂടുതല്‍ ചോദ്യങ്ങള്‍ കൂടുതല്‍ സ്ഫുടമായ ഉത്തരങ്ങള്‍ കണ്ടെത്തുമെന്ന് ശാസ്ത്രത്തിനുറപ്പുണ്ട്. ശാസ്ത്രത്തിന്റെ ആ കരുത്തിലാണ് യുക്തിവാദം വിശ്വസിക്കുന്നത്.

  എന്തിനും തെളിവുണ്ടങ്കിലേ വിശ്വസിക്കൂ എന്ന് യുക്തിവാദികളെ അടച്ചാക്ഷേപിക്കുന്നവര്‍ ഈ നിലപാട് കാണാത്തവരാണ്. അവരാണ് അമ്മയിലെ വിശ്വാസത്തിലാണ് അച്ഛന്റെ അസ്തിത്വം എന്നൊക്കെയുളള കുയുക്തികളുമായി വരുന്നത്. യുക്തിവാദികള്‍ ഒരു ചോദ്യങ്ങളെയും ഭയക്കുന്നില്ല. അറിയാത്തതു പലതും ഈ ലോകത്തുണ്ടെന്ന് സമ്മതിക്കുന്നതില്‍ യുക്തിവാദികള്‍ക്ക് തെല്ലും മടിയുമുണ്ടാകില്ല. കാരണം അറിയാത്തതിനു പിറകിലുളളതെന്തെന്ന് കണ്ടെത്താന്‍ മനുഷ്യന്റെ തലച്ചോറ് പണിപ്പെട്ടതിന്റെ ഫലമാണ് ഈ കാണുന്നതെല്ലാം. അതുകൊണ്ട് യുക്തിവാദികളുടെ ആശ്രയവും മനുഷ്യന്റെ തലച്ചോറു തന്നെയാണ്.

  പണ്ട് അജ്ഞാതമായിരുന്നത് പലതും ഇന്ന് പകല്‍വെളിച്ചം പോലെ വ്യക്തമാണ്. ഇന്നും അജ്ഞാതമായി തുടരുന്നത് നാളെ വെളിപ്പെടുകയും ചെയ്യും. അതിലൊക്കെ ആര്‍ക്കുണ്ട് തര്‍ക്കം?

  അധ്വാനവും പണവും സമയവും ചെലവാക്കി ബുദ്ധിയുളളവന്‍ ഓരോന്നു കണ്ടുപിടിക്കുമ്പോള്‍ ഓ ഇതു നമ്മുടെ ഗീതയിലുളളതല്ലേ എന്നത് പാരമ്പര്യവാദികളുടെ സ്ഥിരം നമ്പരല്ലേ. ആറ്റം ബോംബുണ്ടാക്കിയത് ആഗ്നേയാസ്ത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണെന്നും മഷിനോട്ടമാണ് ഗൂഗിളിന്റെ അടിസ്ഥാനമെന്നുമൊക്കെ അവര്‍ വാദിക്കും.

  ഏറെ പറയുന്നതെന്തിന്?

  തുറന്നു പറയൂ സാറന്മാരേ, പ്രപഞ്ചം എങ്ങനെയുണ്ടായെന്നാണ് നിങ്ങള്‍ വിശ്വസിക്കുന്നത്? ബിഗ് ബാംഗ് തിയറിയെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ? അതോ ദൈവദത്ത സിദ്ധാന്തമാണോ നിങ്ങള്‍ക്ക് പഥ്യം? ശാസ്ത്രം മുന്നോട്ടു വച്ച സ്ഥിരസ്ഥിതി സിദ്ധാന്തത്തില്‍ നിന്നും നിങ്ങളുടെ വിശ്വാസം എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?

  എന്തും ഉണ്ടാകും മുമ്പ്, അത് ഉണ്ടാകണമെന്ന് തീരുമാനിക്കാന്‍ ഒരു ഇന്റലിജെന്‍സ് ഉണ്ടാകണമെന്നാണ് ഹെറിറ്റേജ് സ്ഥാപിച്ചിരിക്കുന്നത്. എന്താണ് അതിന്റെ യുക്തി? ഈ ഇന്റലിജെന്‍സ് എവിടെയാണിരിക്കുന്നത്? ഈ ശക്തിയുടെ സ്രോതസ് എവിടെയാണ്? നക്ഷത്രങ്ങളില്‍, ഗ്രഹങ്ങളില്‍, മൂലകങ്ങളില്‍, വാല്‍ നക്ഷത്രങ്ങളില്‍, ക്ഷുദ്രഗ്രഹങ്ങളില്‍, അതോ ക്വാസാറിലും പള്‍സാറിലും ഡാര്‍ക്ക് മാസിലുമോ?

  ഓ, മറന്നു പോയി! നിങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലല്ലോ? നിങ്ങള്‍ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങണമെന്നല്ലേ കല്‍പന. ക്ഷമിക്കുക. കാളിദാസന്റെ കാവ്യങ്ങള്‍ കൂട്ടിനുണ്ടെങ്കില്‍ ഒരു ചോദ്യത്തെയും ഭയക്കേണ്ട. നമോവാകം.

  ReplyDelete
 20. ഹ...ഹ... മാരീചാ, പക്ഷേ ഈ പോസ്റ്റിലോ നേരത്തത്തെ കമന്റുകളിലോ പണിക്കര്‍ മാഷ് എവിടെയും ശാസ്ത്രത്തെയോ ശാസ്ത്രജ്ഞന്മാരെയോ കളിയാക്കിയതോ മറ്റോ ഇല്ലല്ലോ? അതുപോലെ ലോകത്തിലെ ഏത് ശാസ്ത്രസമസ്യയ്ക്കും ഉത്തരം ഗീതയിലും മറ്റുമുണ്ടെന്നും അദ്ദേഹം പറഞ്ഞില്ലല്ലോ (പറഞ്ഞതായി ഞാന്‍ കണ്ടില്ല). ചിത്രകാരന്‍ എവിടെയോ പറഞ്ഞതുപോലെ പണിക്കര്‍ മാഷും പറയുന്നത് യുക്തിവാദം തന്നെയാണെന്നാണ് എനിക്ക് തോന്നിയത്. ശാസ്ത്രത്തിനുപരി യുക്തിവാദികളെന്ന് പറയുന്ന ചിലരെക്കാള്‍ നല്ല യുക്തിവാദം പുരാണങ്ങളിലും മറ്റുമുണ്ടെന്ന് ഈ ചര്‍ച്ചയോടനുബന്ധിച്ച് അദ്ദേഹം എവിടെയോ പറഞ്ഞതായും ഞാനോര്‍ക്കുന്നു. അദ്ദേഹം പുരാണങ്ങളെയും മോഡേണ്‍ സയന്‍‌സിനെയും ബന്ധിപ്പിക്കാനേ ശ്രമിച്ചില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത് (ഞാന്‍ പറഞ്ഞത് തെറ്റാണോ എന്നറിയില്ല-കാരണം മുന്‍പ് പറഞ്ഞതുപോലെ ആ ചര്‍ച്ചകളിലെ പല കാര്യങ്ങളും എന്റെ തലയില്‍ കയറിയത് തന്നെയില്ല).

  അധ്വാനവും പണവും സമയവും ചെലവാക്കി ബുദ്ധിയുളളവന്‍ ഓരോന്നു കണ്ടുപിടിക്കുമ്പോള്‍ ഓ ഇതു നമ്മുടെ ഗീതയിലുളളതല്ലേ എന്നത് പാരമ്പര്യവാദികളുടെ സ്ഥിരം നമ്പരല്ലേ.

  ഈ രീതിയില്‍ അദ്ദേഹം ഈ പോസ്റ്റിലോ മറ്റേ പോസ്റ്റുകളിലെ കമന്റുകളിലോ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഞാന്‍ കാണാതെ പോയതാണോ ഇനി?

  കമന്റുകളിലെ പോസ്റ്റുകളിലെയും അഹങ്കാരം അളക്കാനുള്ള മാപിനികളൊന്നും തല്‍‌ക്കാലം ഇല്ലാത്തതുകാരണം അത് ആപേക്ഷിക സിദ്ധാന്തത്തിന് വിട്ടുകൊടുക്കാം അല്ലേ :)

  ReplyDelete
 21. Dear India Heritage,

  Sorry to say that your conclusion is almost like cherry picking, from the discussion made in PKS’s posts. No body there in the discussion said that physical science has unlocked the secrete of the universe completely, but only suggested that it is on its path. Scientific theories of cosmic evolution are based on the objective reality and observable facts. And the models are created to satisfactorily explain whatever we know about this universe now. If at anytime the current model fails, there is always the scope for revision.

  As Einstein once said we may be able to read the mind of god, by unlocking all the secrets of the universe. Or perhaps it may not be possible; the true nature of this universe may remain a mystery to human being for ever. Or even human being with just five senses and a brain may not be fully capable of knowing this universe in its entirety. These are all possibilities, may be with equal chances. But, there is an equally good chance of we, human beings, finally read the mind of God. If that would happen, that will happen only through the relentless scientific pursuits. I believe it is the duty of every progressive minded people to uphold that noble pursuit and inculcate that spirit in the generations to come in whatever humble way it is possible.

  Belittling scientific enquiries and spreading falls notions that all these secrets where found and clearly depicted in palm leaves by men who lived thousands of years ago, is unsophisticated and should not be encouraged.

  Bye for now.

  Asok

  ReplyDelete
 22. Dear Ashok,
  "Belittling scientific enquiries and spreading falls notions that all these secrets where found and clearly depicted in palm leaves by men who lived thousands of years ago, is unsophisticated and should not be encouraged."
  If somebody wants to say that something is wrong -
  he has to learn that in full, from all respects before doing so.
  So long as we have not done that as regards indian philosophy, we cannot negate it fully.
  Hence let us keep an open mind towards everything.
  I have never told that science is wrong, or we should not criticise old views- instead I
  have quoted the SLOKAM from bhagavath geetha -which you can refer in my previous post.

  ReplyDelete
 23. hi there,
  Can you mail me your cell number please.(if you are still in kochi).

  thanks.

  ReplyDelete
 24. Hi Friend,
  Hope you are fine out there. How was your trip?
  We came back last month itself.
  My Landline is not working now. But the old cell numbers work.
  Thanks &Regards

  ReplyDelete
 25. Dear Ashok,
  "Sorry to say that your conclusion is almost like cherry picking, from the discussion made in PKS’s posts. No body there in the discussion said that physical science has unlocked the secrete of the universe completely"
  Sorry to remind you my question - "can somebody say that everything can be rationally explained. -- "so on, where Mr Brinoj started contradicting and he only brought out these scientific jargons.

  My question was simple, basic and logical only.
  Later you all are agreeing also to that.
  So where lies the problem?

  ReplyDelete
 26. Dear India Heritage,
  Anyone who goes thru this discussion can clearly understand that you have never answered anyone's questions or you have never written a full page to explain your understanding and viewpoint.Instead you kept pasting the words from other comments in Italic and splitting the hair.
  Now it is the high time for you to write at least a full page with all your knowledge and views on Universe.It obviously makes more sense.

  All the best,

  OT: We see multiple comments from you (2-3 liners) on your own post itself.. That doesn't look nice. Humble observation!!

  ReplyDelete
 27. Dear curioushuman,
  Kindly read the links and also the posts 1 and 2 of Sri.KPS.

  My discussion is not about UNIVERSE, but it is about the 'ABSENCE OF GOD" alone which Sri.KPS raised.

  Regarding this my points are obvious in all the places.
  Hope you got the point.

  OT. Sorry, I don't know why , but I am unable to post longer comments. may be due to the slow net connection

  ReplyDelete
 28. മാരിചന്‍ വളരെ വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍.
  നമ്മള്‍ ചരിത്ര സാഹിത്യ പഠനങ്ങള്‍ക്കാല്ലാതെ പഴയ പുരാണ ഗ്രന്ഥങ്ങള്‍ ദൈനംദിന ജീവിത സമസ്യകള്‍ക്ക്‌ ഉത്തരമായി ഉദ്ദരിക്കുന്നത്‌ നമ്മുടെ മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ ചിത്രകാരനു തോന്നുന്നത്‌.

  ഭൌതീക ജീവിതത്തില്‍ ആധുനികശാസ്ത്രത്തിന്റെ അറിവുകളും, സൌകര്യങ്ങളും ഉപയോഗിക്കുംബോള്‍ തന്നെ പുരാണെതിഹാസങ്ങളിലുള്ള പാണ്ഡിത്യം മാനസ്സികമായി ആധുനികതയെ കപടമായി ഉപയോഗിക്കാനും,അതെസമയം ആധുനിക ശാശ്ത്രത്തെ തള്ളിപ്പറയാനും ആവശ്യപ്പെടുന്നു.

  ഈ കാപട്യത്തെ നാം ന്യായീകരിക്കുന്നത്‌ നമുക്കൊപ്പമുള്ളവരുടെ അംഗബലത്തിലുള്ള ആത്മവിശ്വാസംകൊണ്ടായിരിക്കണം.

  യുക്തിവാദ ചര്‍ച്ച നടത്തുംബോള്‍ ദൈവത്തെക്കുറിച്ച്‌ ഒന്നും സംസാരിക്കാതിരിക്കുകയാണ്‌ ചര്‍ച്ചയില്‍ പ്ങ്കെടുക്കുന്നവരുടെ വിഭാഗീയവല്‍ക്കരണം ഒഴിവാക്കാനുള്ള എളുപ്പവഴി. ദൈവം ചോദ്യം ചെയ്യപ്പെടുന്നതോടെ വിശ്വാസിയുടെ യുക്തിബോധം അടഞ്ഞുപോകുകയും, വിശ്വാസിയും അവിശ്വാസിയും ശത്രുതാപരമായ നിലപാടുകളിലെത്തുകയും ചെയ്യും.

  മറ്റൊരുകാര്യം നമ്മള്‍ ഈ ചെറിയ ഭൂമിയില്‍ നൂറുകൂട്ടം അനാചാരങ്ങളെക്കുറിച്ചും, അന്ധവിശ്വാസങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യുംബോള്‍ എന്തിനാണ്‌ ഭൂമിക്കുപുറത്തുള്ള ശാസ്ത്ര അറിവുകളിലേക്കും മറ്റും ശ്രദ്ധ വലിച്ചുകൊണ്ടുപോകുന്നത്‌ ?
  നമ്മുടെ വിശ്വാസവൈകല്യങ്ങള്‍ക്കുള്ള ചികിത്സ മനുഷ്യത്വചിന്തയിലെ സ്നേഹംകൊണ്ടോ, മനശ്ശാസ്ത്ര അറിവുകള്‍കൊണ്ടോ നടത്താവുന്നതല്ലേയുള്ളു ?

  വെറുതെ നമ്മള്‍ തര്‍ക്കിക്കുംബോള്‍ സത്യം നമുക്ക്‌ നഷ്ടപ്പെടുന്ന ദൂരത്തിലേക്ക്‌ തെറിച്ചുപോകുന്നതാണ്‌ ചിത്രകാരനു കാണാനാകുന്നത്‌.

  ReplyDelete
 29. Chitrakaran,
  Yes You said it. Why do you talk about GOD- about which you don't know?
  See my comments - #18,19,20 (i think)- in post 3 of KPS.

  Let the believers believe.

  ReplyDelete
 30. ജിജ്ഞാസുവായ സുഹൃത്തേ...
  പറയാനെന്തെങ്കിലും ഉണ്ടെങ്കിലല്ലേ പറയൂ. ഒരാളിന്റെ കമന്റില്‍ നിന്ന് ഒരുവാക്ക്, മറ്റേയാളിന്റെ കമന്റില്‍ നിന്നും ഒരു വാചകം. ഇനിയൊരാളിന്റെ കമന്റില്‍ നിന്നും ഒരുപമ. എല്ലാം കൂടെ ചേര്‍ത്ത് കുഴച്ചിട്ട് ഒരു ചോദ്യവും.

  ആദ്യം പറഞ്ഞത് രണ്ടാമത് പറഞ്ഞതിന് വിരുദ്ധമല്ലേ, മൂന്നാമത് പറഞ്ഞത് ഏഴാമത് പറഞ്ഞതിന്റെ താഴേക്കൂടെ കയറി മേലോട്ടു പോയത് കണ്ടില്ലേ...  ഇതാ സാമ്പിള്‍....
  (കമന്റുദ്ധരിക്കുന്നതിന് കൈപ്പളളിയും സുകുമാരേട്ടനും ക്ഷമിക്കുക)
  പ്രിയ കൈപ്പള്ളി,
  ദൈവ വിശ്വാസം മനുഷ്യ മനസിന്റെ പക്വതയിലേക്കുള്ള വളര്‍ച്ചയില്‍ ഒരു ഘട്ടം മാത്രമാണു്. പലരും ഈ ഘട്ടത്തില്‍ നിന്നുപോകുന്നു. അതു മരികടക്കാത്തവരോടു അതു വിവരിക്കുന്നത്, ജന്മനെ അന്ധനായവനോടു മഴവില്ല് വര്‍ണ്ണിക്കുന്നപോലെയാകും.
  --------------------
  നാലുകോണുള്ള പരന്ന ഭൂമിയും, സൂര്യനുണ്ടാക്കുന്നതിനു മുമ്പ് പച്ചിലയുള്ള സസ്സ്യങ്ങളും, അത്ഭുതപ്പെടുന്ന ദൈവവും, ഭ്രൂണത്തില്‍ മാംസമുണ്ടാകുന്നതിനു മുമ്പ് എല്ലുകള്‍ ഉണ്ടാകുന്ന ശാസ്ത്രങ്ങളും പഠിപ്പിക്കുന്ന ഗ്രന്ധങ്ങള്‍. അങ്ങനെ നൂറുകണക്കിനു ദൈവ വചനങ്ങളില്‍ വിശ്വസിക്കുന്ന വിശ്വാസികള്‍.

  21ആം നൂറ്റാണ്ടിലും ഈ ദൈവ വചനങ്ങള്‍ വിശ്വസിക്കുന്നവരോടു എന്തു യുക്തി പ്രയോഗിക്കണം.

  താങ്കളുടെ ഈ പ്രസ്താവനകള്‍ തമ്മില്‍ എന്തോ ഒരു പൊരുത്തക്കേട്‌ എനിക്കു മാത്രം തോന്നുന്നതാണോ?


  കൈപ്പളളിയുടെ മറുപടി...

  ഇന്‍ഡ്യാഹെറിറ്റേജ്‌

  "താങ്കളുടെ ഈ പ്രസ്താവനകള്‍ തമ്മില്‍ എന്തോ ഒരു പൊരുത്തക്കേട്‌ എനിക്കു മാത്രം തോന്നുന്നതാണോ?"

  മിക്കവാറും അങ്ങനയാവാനേ സദ്ധ്യതയുള്ളു.


  അടുത്ത ഗംഭീര ചോദ്യം

  Dear KaippaLLi,
  "മിക്കവാറും അങ്ങനയാവാനേ സദ്ധ്യതയുള്ളു."
  ---------------
  "അതു മരികടക്കാത്തവരോടു അതു വിവരിക്കുന്നത്,"
  So u mean the second "അതു" stands for yukthivaadam and not daivaviSwaasam. Is it?


  ഇതാണ് ഇന്ത്യാഹെറിറ്റേജ് (ഇതൊക്കെയാണ് തന്റെ ഹെറിറ്റേജെന്ന് ഇന്ത്യയെങ്ങാനുമറിഞ്ഞാല്‍, അറബിക്കടലില്‍ ചാടിചാവും, പാവം നമ്മുടെ രാജ്യം) ചര്‍ച്ചകളില്‍ സ്വീകരിക്കുന്ന ലൈന്‍.

  എന്നിട്ട് എന്റെ ചോദ്യങ്ങള്‍ക്ക് ആരും ഉത്തരം പറയുന്നില്ലേയെന്ന് നിലവിളിച്ച് സ്വന്തം ബ്ലോഗിലേയ്ക്കൊരു ഓട്ടവും. അവിടെ പണിതിട്ടിരിക്കുന്ന സര്‍വജ്ഞപീഠത്തില്‍ കയറിയിരുപ്പുമുറപ്പിച്ചു, ആരെയൊക്കെയോ ചോദ്യം ചോദിച്ച് മുട്ടുകുത്തിച്ചു കളഞ്ഞു എന്നാണ് ഇപ്പോഴത്തെ അവകാശവാദം. ഇനി ഭീമന്റെ ഗദ കൊണ്ടിട്ടിടിച്ചാലും അനങ്ങുന്ന മട്ടില്ല.

  സാധാരണ ഒരാള്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുത്താല്‍ അവതരിപ്പിക്കുന്ന വിഷയത്തിന്മേലുളള തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ആദ്യം ചെയ്യുക. യോജിപ്പോ വിയോജിപ്പോ പ്രകടിപ്പിക്കാം. തനിക്കറിയാത്തത് പഠിക്കാം. അറിയാവുന്നത് പഠിപ്പിക്കാം.

  സുകുമാരേട്ടന്റെ പോസ്റ്റുകളില്‍ വയറിളകിയ വണ്ടിക്കാള വിസര്‍ജിക്കും പോലെ എഴുതിക്കൂട്ടിയിരിക്കുന്ന കമന്റുകളില്‍ നിന്നും നിങ്ങള്‍ക്കോ എനിക്കോ വല്ലതും മനസിലാകുമോ? അതല്ലേ ഇത്, ഇതല്ലേ അതിന്റപ്പുറത്തേത് എന്നൊക്കെയുളള കുറേ ഉടായിപ്പു ചോദ്യങ്ങളല്ലാതെ.

  ഇപ്പോള്‍ പറയുന്നു താന്‍ മോഡേണ്‍ സയന്‍സിനെതിരല്ലത്രേ... തീയില്‍ കൈവച്ചാല്‍ കൈ പൊളളും. ഇതാണ് കര്‍മ്മഫലം. അതുകൊണ്ട് പുനര്‍ജന്മം ഉണ്ടെന്നൊക്കെ വാദിക്കുന്നയാളിന്റെ മോഡേണ്‍ സയന്‍സ് പ്രേമം ഗംഭീരം.

  സയന്‍സിനോട് എതിര്‍പ്പൊന്നുമില്ലെങ്കില്‍ പിന്നെന്തിനാ ആ ബ്ലോഗില്‍ നടന്ന ചര്‍ച്ച അലമ്പാക്കിയതെന്ന് ആരും ചോദിച്ചില്ല. സുകുമാരേട്ടന്‍ മാന്യനായതു കൊണ്ട് "മതിയാക്കൂ ഹേ" എന്നു പറഞ്ഞതുമില്ല.

  ReplyDelete
 31. I think mr maareechan is talking in the language of 'vikaaram'.

  Since I am not interested in such talks, enabling comment moderation.

  ReplyDelete
 32. "കൊതുകിന്റെ മൂക്കില്‍ രണ്ടാന പോയേ
  അതു കളിയല്ല ചങ്ങാതി ഞാനും കണ്ടേ
  ഗോപുരം തിങ്ങി രണ്ടീച്ച പോയേ
  അതും കളിയല്ല ചങ്ങാതീ ഞാനും കണ്ടേ"
  എന്ന രീതിയിലുള്ള കമന്റുകളാണെന്നു തോന്നുന്നു താങ്കള്‍ക്ക് വേണ്ടത്...ഹ! ഹ! ഹ! ‍
  And nowyou have revealed your intolerence. And it is proven. Thank you many times.
  Who cares whether this comment published or not....

  Marichan

  ReplyDelete
 33. "ഒരു വിഭാഗം ശാസ്ത്രജ്ഞന്‍മാര്‍ ഇന്നും നിരന്തരമായ അധ്വാനത്തിലാണ് മഹാവിസ്ഫോടന സിദ്ധാന്തത്തിന് തെളിവു ശേഖരിക്കാന്‍."

  ഹ ഹ മാരീചാ,
  യുക്തികളൊക്കെ വളരെ വളരെ ഇഷ്ടപ്പെട്ടു കേട്ടോ.

  ഏറ്റവും ഇഷ്ടപ്പെട്ടത്‌ നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ സിദ്ധാന്തം ഉണ്ടാക്കിയിട്ട്‌ തെളിവ്‌ ശേഖരിക്കുവാന്‍ നടക്കുന്ന രംഗമാണ്‌.
  ആദ്യം സിദ്ധാന്തം അങ്ങുണ്ടാക്കണം പിന്നെ തെളിവിനായി പോയാല്‍ മതിയല്ലൊ.

  ReplyDelete
 34. പണിക്കര്‍ മാഷേ,
  simply great................

  "താങ്കള്‍ക്കു മനസ്സിലായില്ല എന്നതോ ഇക്കാലത്തു ജീവിച്ചിരിക്കുന്ന ആര്‍ക്കും തന്നെ മനസ്സിലായില്ല എന്നതു കൊണ്ടോ ദൈവം എന്ന വസ്തു ഇല്ലാതിരിക്കണം എന്നില്ല- ചിലപ്പോള്‍ ഉണ്ടായിരിക്കാം ചിലപ്പോള്‍ ഇല്ലായിരിക്കാം.
  അത്രയല്ലേ ഉള്ളു."

  ReplyDelete
 35. പണിക്കര്‍ജീ,
  http://kalluslate.blogspot.com/2006/12/blog-post.html
  ഇതായിരിക്കും വക്കാരി ഉദ്ദേശിച്ച ലിങ്ക്

  ReplyDelete
 36. വളരെ വളരെ ലേറ്റായിട്ടാണ് അടിയന്‍ ഇതുവഴി വരുന്നത്. അവിവേകമെങ്കില്‍ സദയം പൊറുക്കുക.

  ഒരു സംഗതിക്കു മേല്‍ തര്‍ക്കം തട്ടി നില്‍ക്കുന്നതു കണ്ടു. അതിനൊരു മറുപടി എഴുതാന്‍ മാത്രം :


  Expansion of our 3Dimensional Space requires a 4th Dimension outside of the Universe എന്ന സാമാന്യവല്‍ക്കരണം ബിഗ്-ബാംഗ് പ്രക്രിയയെ സംബന്ധിച്ചു കാണാറുള്ള വളരെ സാധാരണമായ ഒരബദ്ധമാണ്. ബിഗ്ബാങ് പ്രക്രിയയെ കഥയറിയാതെ വിമര്‍ശിക്കുന്നവര്‍ പല പോസ്റ്റുകളില്‍ ഇത് ചോദ്യമായും തര്‍ക്കത്തിനുള്ള വാദമായും ഒക്കെ ആവര്‍ത്തിച്ചതായി കണ്ടിട്ടുണ്ട്.

  റെയ്മാനിയന്‍ ജ്യാമിതിയും മെട്രിക് ടെന്‍സറുകളും പോലുള്ള (വക്രപ്രതലങ്ങളുടെ ജ്യാമിതിയെ കുറിക്കുന്ന) ഗണിത പരികല്പനകള്‍ കൊണ്ടാണ് 'പ്രപഞ്ചവികാസ/മഹാസ്ഫോടന' പ്രക്രിയകളെ കോസ്മോളജിയില്‍ വിശകലനം ചെയ്യുന്നത് . അതില്‍ ഉദ്ദേശിക്കുന്ന സ്ഫോടനം എന്നത് കതിനാവെടി പൊട്ടുമ്പോലുള്ള (കട: ബാബുമാഷ്) ഒരു സ്ഫോടനമല്ല. മാത്രവുമല്ല, റീമാനിയന്‍ പ്രതല ഗണിതത്തില്‍ ഉദ്ദേശിക്കുന്ന dimension-കളെ നാം സാധാരണ വ്യവഹാരത്തില്‍ പ്രയോഗിച്ചുകാണുന്ന 2 dimension, 3D എന്നിവയുമായി ചേര്‍ത്തു വയ്ക്കുന്നതും തെറ്റാണ്. ഈ സങ്കേതമനുസരിച്ച് പ്രപഞ്ചത്തിനു ശൂന്യതയില്‍ നിന്ന് തന്നെ ഉണ്ടാവാന്‍ പറ്റും; അതിനുള്ളില്‍ത്തന്നെ -പുറത്തുള്ള ഒരു സ്ഥലത്തേയ്ക്കല്ലാതെ- വികസിക്കാനാവും, ചുരുങ്ങാനാവും, ചുരുളാനുമാവും; അതിന്റെ വികാസത്തിനു ഒരു കേന്ദ്ര ബിന്ദുവും ആവശ്യമില്ല.
  ഇത് സാമാന്യ/വ്യാവഹാരിക ലോജിക്കിനു ദഹിക്കാത്തതാണെന്ന് തോന്നുമായിരിക്കാം, പക്ഷേ ഈ ആശയം ഗണിതപരമായി തെളിയിക്കപ്പെട്ടതും നിരീക്ഷണപരീക്ഷണങ്ങളിലൂടെ വസ്തുതാപരമായി സാധുതയുള്ളതുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

  ഓഫ് : പുള്ളിയുള്ള ബലൂണ്‍ വീര്‍ക്കലിന്റെ ക്ലാസിക്കല്‍ analogy ഉപയോഗിച്ച് സ്പേസ് എങ്ങനെ പിണ്ഡത്തിനിടയ്ക്ക് വികസിക്കുന്നു എന്ന് മാത്രമേ ഉദാഹരിക്കാനാവൂ. ‘എങ്ങോട്ട്’ വികസിക്കുന്നു എന്ന ചോദ്യത്തിനു ഉത്തരം നല്‍കാന്‍ ആ analogyക്ക് എന്നല്ല ഒരു ക്ലാസിക്കല്‍ വ്യാവഹാരിക analogyക്കും കഴിയില്ല. അതിനു അടിസ്ഥാനമായ ആ ഗണിതം തന്നെ ശരണം.

  ReplyDelete
 37. "
  സൂരജ് said...
  പിണങ്ങരുതേ മാഷേ...

  അശോക് കര്‍ത്തായുടെ ബ്ലോഗിലെ ആ കമന്റുകള്‍ മലയാളം ബ്ലോഗിങ്ങില്‍ വരുന്നതിനു മുന്‍പേ ഞാന്‍ വായിച്ചിരുന്നു. അതില്‍ ‘അലോപ്പതിയെ’യും ആയുര്‍വേദത്തെയും ഒരു പോലെ ഡിഫന്റ് ചെയ്യാന്‍ മാഷ് യുക്തിയുക്തം പറഞ്ഞ കാര്യങ്ങളില്‍ തീര്‍ച്ചയായും സന്തോഷമേയുള്ളൂ.വിശേഷിച്ച് രണ്ടിനും അതിന്റേതായ ഉപയോഗങ്ങളുണ്ടെന്ന് ഉദാഹരണ സഹിതം വ്യക്തമാക്കിയതില്‍.

  അക്ഷര ശാസ്ത്രത്തില്‍ മുന്‍പ് വന്നിട്ടുള്ള ലേഖനങ്ങളും, പ്രത്യേകിച്ച് ‘മരണ ശേഷം’ എന്ന സീരീസ്,‘സാംഖ്യ/വൈശേഷിക ന്യായ ദര്‍ശനങ്ങളെക്കുറിച്ചും അദ്വൈതത്തെക്കുറിച്ചുമുള്ള പഴയ പോസ്റ്റുകള്‍, പിന്നെ യുക്തിവാദികളുമായി നടന്ന പ്രശസ്തമായ ആ ‘ലോജിക്’ ചര്‍ച്ച...ഇവയൊക്കെ വായിക്കാറുണ്ട്, വായിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു.ചില കാര്യങ്ങളില്‍ താങ്കളും എന്റെ ഗുരുവാണെന്ന് പറഞ്ഞത് ഭംഗിവാക്കായിട്ടല്ല.
  (അതുകൊണ്ടു തന്നെയാണ്, എനിക്കു പ്രിയപ്പെട്ട ബ്ലോഗുകളുടെ പട്ടികയില്‍ അക്ഷരശാസ്ത്രവും ഇട്ടിട്ടുള്ളത്)

  ആ പഴയ ‘യുക്തിചിന്ത’(യുക്തിവാദമല്ല ഉദ്ദേശിച്ചത്)ഇപ്പോള്‍ പറഞ്ഞ “അഗ്നി/വായു/പൃഥ്വി” കാര്യങ്ങളിലും പ്രതീക്ഷിച്ചു,അത്രേയുള്ളൂ. ആയുര്‍വേദത്തെക്കുറിച്ചുള്ള ഈ ആംഗല ലേഖനത്തില്‍ പക്ഷേ അതു കണ്ടില്ല.
  "

  NOw -"
  സൂരജ് :: suraj said...
  വളരെ വളരെ ലേറ്റായിട്ടാണ് അടിയന്‍ ഇതുവഴി വരുന്നത്. അവിവേകമെങ്കില്‍ സദയം പൊറുക്കുക.
  -----
  "

  The pictures of profile in the two comments show the difference. Obvious.


  തീര്‍ച്ചയായും ഇവിടെ വരാന്‍ വളരെ താമസിച്ചു പോയി കഷ്ടം

  ഇത്‌ സൂരജ്‌ എനിക്കെഴുതിയ ഒരുകമന്റാണ്‌ ദേ ഇവിടെ ഉണ്ട്‌. https://www.blogger.com/comment.g?blogID=33738742&postID=3203918222176954556


  ബ്ലോഗിംഗ്‌ തുടങ്ങിയത്‌ ഇന്നലെയും അല്ലല്ലൊ. പിന്നെ എന്താണാവോ ഇത്രയും താമസിച്ചത്‌?

  എന്തെങ്കിലും ഒരൂ സാധാരണ പ്രൊജക്റ്റ്‌ തുടങ്ങണം എങ്കിലും ആദ്യമായി വേണ്ടത്‌ അതിനുള്ള ഒരു 'vision' & 'planning' എന്നു മനസ്സിലാക്കാന്‍ MBA ഒന്നും പഠിക്കണമെന്നില്ല, ഇപ്പോഴത്തെ UKG കാരനും ചിലപ്പോള്‍ പറഞ്ഞു തരും. അല്ലാതെ പുഴു ഇഴഞ്ഞ്‌ അക്ഷരം ആകുന്നതുപോലെ ആണ്‌ എന്നു വിശ്വസിക്കുന്നവരോട്‌ പ്രത്യേകിച്ചൊന്നും പറയാനില്ല

  അഞ്ചരക്കണ്ടിയുടെ അഭിപ്രായത്തില്‍ ആദ്യം ഒന്നുണ്ടാകുന്നതിനെ കുറിച്ചുള്ള കമന്റില്‍ ആണ്‌ ഞാന്‍ അങ്ങനെ പറഞ്ഞത്‌- "ആദ്യം ഉന്നുണ്ടാകും മറ്റൊന്നുണ്ടാകില്ല --" എന്നു തുടങ്ങുന്ന വാചകം.
  (തൊലിയില്‍ കൂടി എന്തെങ്കിലും വലിച്ചെടൂക്കും എങ്കില്‍ എരുമയുടെ ശരീരത്തില്‍ചളിയായിരിക്കും എന്ന തരം ശാസ്ത്രം വിളമ്പുന്ന അങ്ങേരുടെ ഒക്കെ പിന്നാലെ പോയത്‌ എന്റെ തെറ്റ്‌, അതൊക്കെ ശാസ്ത്രബ്ലോഗെന്നു വിളിച്ചു പറഞ്ഞിരുന്ന സൂരജിന്റെ വാക്കുകള്‍ ശ്രദ്ധിക്കുവാന്‍ പോയത്‌ അടുത്ത തെറ്റ്‌)

  ആദി എന്ന ഒരു അവസ്ഥ മനുഷ്യന്റെ മനസ്സിന്‌ comprehend ചെയ്യുവാന്‍ സാധിക്കില്ല എന്നായിരുന്നു ഞാന്‍ പറഞ്ഞത്‌.

  പണിക്കര്‍ പറയുന്നതിനെ എതിര്‍ക്കുവാന്‍ രാവും പകലും പണിയെടുക്കുന്ന കൂട്ടത്തിലുള്ള കമന്റായതു കൊണ്ട്‌ കൂടൂതല്‍ വിശദീകരിക്കുന്നില്ല

  ReplyDelete
 38. Sorry the link in the previous comment is this.

  https://www.blogger.com/comment.g?blogID=33888677&postID=2607193583876389770

  ReplyDelete
 39. How do we "know" there is "GOD" ?

  Suppose we "don't know", So it can also be "ignorance"!. So it's "ignorance" we "don't know", and not "the knowledge" that "we know" there is "none". And "knowing everything" is "not possible for everyone", and "not to beleive" in which is "not known" is also "not possible".

  So "the knowledge" that "there is God" is the "basis of knowledge that there is God". Not "the Ignorance" that there is "none".....

  In other way "there is "knowledge"", to tell there is no knowledge is "ignorance".

  The above connotation/corrollary has link with the Father of Mysticism - Sheikh AL Hujwiri "Kashful Mahjub".

  http://www.nafseislam.com/en/Literature/English/Books/KashfulMahjoob/KashfulMahjoob.htm

  ReplyDelete
 40. suraj says here
  സൂരജ് said...
  ദൈവത്തെ സോഫ്റ്റ് വെയര്‍ പ്രോഗ്രാമറും അവന്റെ സൃഷ്ടികളെ പ്രോഗ്രാമുകളുമാക്കുന്ന
  ഈ പോസ്റ്റ് അങ്ങ് കണ്ടിരുന്നോ ?

  ഈ ലോജിക് അനുസരിച്ചാണെങ്കില്‍ മനുഷ്യന്റെ പരോപകാരപ്രവണതയും ദയ വാത്സല്യം സ്നേഹം തുടങ്ങി സകല ഗുണങ്ങളുടേയും കാരണം സൃഷ്ടാവിന്റെ (പ്രോഗ്രാമറുടെ) പ്രോഗ്രാമിംഗാണ്.

  എന്നാല്‍പ്പിന്നെ ‘പ്രോഗ്രാമുകളുടെ’ തെറ്റു കുറ്റങ്ങളുടേയും പാപങ്ങളുടേയും കൂടി ഉത്തരവാദിത്വം പ്രോഗ്രാമര്‍ക്കങ്ങ് ഏറ്റെടുത്തുകൂടേ എന്ന് തിരിച്ചൊരു ചോദ്യമിട്ടാല്‍ തീര്‍ന്നു. ഉടന്‍ വരും free will ന്റെയും കര്‍മ്മഫലത്തിന്റെയും കഥകള്‍ !

  യുക്തിചിന്ത ഇരുതലമൂര്‍ച്ചയുള്ള വാള്‍ തന്നെ..ഹ ഹ ... യുക്തിവാദികള്‍ അതുപയോഗിച്ച് ദൈവമില്ലായെന്നു സ്ഥാപിക്കുമ്പോള്‍ വിശ്വാസി ചാടിക്കടിക്കും. അതേ യുക്തി വേറൊരിടത്ത് വിശ്വാസിതന്നെ ഉപയോഗിക്കും ദൈവത്തിന്റെ അസ്തിത്വം സ്ഥാപിച്ചെടുക്കാന്‍.!

  "

  ഇതിപ്പൊഴാണു കണ്ടത്‌

  സൂരജേ എന്റെ പോസ്റ്റ്‌ വായിച്ചാരുന്നോ? അതില്‍ നിന്നു മനസ്സിലായത്‌ ഞാന്‍ "ദൈവം ഉണ്ട്‌ എന്നു സ്ഥാപിച്ചു" എന്നാണോ?

  ചെറുപ്പത്തില്‍ താങ്കള്‍ സ്കൂളില്‍ പോയപ്പോള്‍ ഭാഷ പഠിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. ഉപദേശിക്കുകയാണെന്നു കരുതല്ലേ. നാലക്ഷരം കൂട്ടി വായിക്കാന്‍ പഠിച്ചിട്ട്‌ ആ പോസ്റ്റ്‌ ഒന്നു കൂടി വായിക്കുക എന്നിട്ടാകട്ടെ വ്യാഖ്യാനം.

  ReplyDelete
 41. Marichan said
  "ഗംഭീരം തന്നെ ആശാനേ... യുക്തിവാദത്തിനെതിരെ താങ്കള്‍ നയിക്കുന്ന പടയ്ക്ക് മാരീചന്റെ ഭാവുകങ്ങള്‍.വെളളത്തിന്റെയും ബലൂണിന്റെയുമൊക്കെ ഉദാഹരണം കൊണ്ട് യുക്തിവാദികളുടെ തലക്കിട്ട് മേടിയതാണ് ക്ഷ ബോധിച്ചത്.

  തേര്‍ത്തട്ടില്‍ തളര്‍ന്നിരുന്ന അര്‍ജുനന് പച്ചവെളളം നല്‍കി ഗീത ഉപദേശിച്ചപ്പോള്‍ തന്നെ ഭഗവാന്‍ വെളിപ്പെടുത്തിയതല്ലായിരുന്നോ വെളളത്തിന്റെ ഘടന? ഹൈഡ്രജന്‍ ബോണ്ട്. ഓക്സിജന്റെ ഘടന. എന്നിട്ടും ഹൈഡ്രജനും ഓക്സിജനും വെളളത്തിന്റെ ഘടനയുമൊന്നും കണ്ടുപിടിച്ച ക്രെഡിറ്റ് ആരും ശ്രീകൃഷ്ണനു കൊടുത്തില്ല. വിക്കിപീഡിയയിലുമില്ല മരുന്നിനൊരു വരി."
  "
  വെള്ളത്തിന്റെ ഉദാഹരണം ആരോ എവിയടെയോ എഴുതിയത്‌ മറ്റൊരാള്‍ എന്റെ പോസ്റ്റില്‍ കമന്റായിട്ടതാണ്‌. അതു ഞാന്‍ വായിച്ചിട്ടുകൂടി ഇല്ലാത്തതിനാല്‍ അതിന്റെ ലിങ്ക്‌ ഞാന്‍ അവിടെ തന്നെ ചോദിക്കുകയും ചെയ്തിരുന്നു.

  ബലൂണിന്റെ ഉദാഹരണം ബ്രിനോജു തന്നെ പറഞ്ഞതാണ്‌ ഞാന്‍ പറഞ്ഞതല്ല. വികാര വിക്ഷോഭം വരുമ്പോള്‍ പറഞ്ഞു പോകുന്ന വിവരക്കേടുകളാണല്ലെ സാരമില്ല ഇനിയെങ്കിലും കമന്റെഴുതുന്നതിനു മുമ്പു പോസ്റ്റ്‌ വായിക്കുക

  ഭാവുകങ്ങള്‍

  ReplyDelete