Saturday, July 18, 2009

രാമായണംസന്ദേശങ്ങള്‍

കര്‍ക്കിടകം തുടങ്ങി അല്ലേ. രാമായണം വീണ്ടും ഓര്‍മ്മിക്കുവാനുള്ള സമയം ആയി.

മുമ്പ്‌ രാമായണത്തിലെ ചില സന്ദര്‍ഭങ്ങള്‍ കുറിച്ചിട്ടുണ്ട്‌. ഇന്ന് വേറൊരെണ്ണം കുറിക്കാം

വാല്‌മീകി രാമായണത്തില്‍ കൂടി അനേലം സന്ദേശങ്ങള്‍ - ജനോപകാരപ്രദമായവ - പകര്‍ന്നു തരുന്നു.
മൃഗപ്രായത്തില്‍ നിന്നും ഉയര്‍ന്നു ചിന്തിക്കുവാന്‍ തക്ക ബുദ്ധി തന്നാണ്‌ ഈശ്വരന്‍ നമ്മെ അയച്ചിരിക്കുന്നത്‌.

എന്നാല്‍ എത്ര വലിയ പദവിയിലായാലും നാം അതിനെ കൈവിടൂകയില്ല താനും.

നാം ദുഃഖത്തിനായി ഓരോരോ കാരണങ്ങള്‍ കണ്ടു പിടിക്കും, എന്നാല്‍ ഈ കാരണങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ ദുഃഖകാരണങ്ങളല്ല എന്നു പറയുവാനാണ്‌ ദശരഥന്റെ ചരിത്രം

ചുരുക്കത്തില്‍ നോക്കുക-

ആദ്യം എന്തായിരുന്നു ദശരഥന്റെ ദുഃഖം?

പുത്രന്മാരില്ലാത്ത അവസ്ഥ. അനപത്യത ഭയങ്കരമാണെന്നും , പുത്രന്മാരുണ്ടായാല്‍ എല്ലാം ആയി എന്നും വിചാരിച്ചാണ്‌ യാഗവും മറ്റു അനുഷ്ഠാനങ്ങളും.

അവസാനം പുത്രന്മാരുണ്ടായിക്കഴിഞ്ഞപ്പൊഴോ?

മരണകാരണം എന്തായിരുന്നു?

അതും പുത്ര ദുഃഖം.

അപ്പോള്‍ നമ്മുടെ കഴ്ച്ചപ്പാടാണ്‌ മാറ്റേണ്ടത്‌

ഭഗവാന്‍ ഗീതയില്‍ പറഞ്ഞതുപോലെ
"സുഖദുഃഖേ സമേ കൃത്വാ --"

സുഖം എന്നു നാം കരുതുന്നവയും ദുഃഖം എന്നു നാം കരുതുന്നവയും എല്ലാം ഒരുപോലെയാണെന്നറിഞ്ഞു ജീവിക്കുവാന്‍.

മൃഗങ്ങള്‍ കാണിക്കുന്നതൊക്കെ അനുകരിച്ചു - മൃഗസമാനരായിതീരാതിരിക്കുവാന്‍ ഈശ്വരന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ

2 comments:

  1. മൃഗങ്ങള്‍ കാണിക്കുന്നതൊക്കെ അനുകരിച്ചു - മൃഗസമാനരായിതീരാതിരിക്കുവാന്‍ ഈശ്വരന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ

    ReplyDelete
  2. അതെ, എല്ലാവര്‍ക്കും നല്ലതു വരട്ടെ.

    ReplyDelete