Thursday, March 25, 2010

ശ്രീരാമകഥ

വിശ്വാമിത്രന്റെ കഥയിലൂടെ ബ്രാഹ്മണന്‍ എങ്ങനെ ഉള്ളവനായിരിക്കണം എന്നു കാണിച്ചു തന്ന വാല്‌മീകി ക്ഷത്രിയന്‍ എങ്ങനെ ആയിരിക്കണം എന്നത്‌ ശ്രീരാമന്റെ കഥയിലൂടെ കാണിച്ചു തരുന്നു.

ശ്രീരാമകഥ ശരിയായി എഴുതണമെങ്കില്‍ ഇനി ഒരു പത്തു ജന്മം ജനിച്ച്‌ ഏതെങ്കിലും നല്ല ഗുരുക്കന്മാരുടെ കീഴില്‍ അഭ്യസിച്ചാല്‍ ഒരു പക്ഷെ എനിക്കു കഴിയുമായിരിക്കും. പക്ഷെ ഇപ്പോള്‍ ചില കാര്യങ്ങള്‍ എനിക്കു മനസ്സിലായ രീതിയില്‍ കുറിയ്ക്കുന്നു അത്രമാത്രം.

അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കു വേണ്ടി വഴിയോരങ്ങളിലും, മീറ്റിങ്ങുകളിലും, അസംബ്ലികളിലും, പാര്‍ലമെന്റിലും എന്നു വേണ്ട എവിടെയും ചാവാലിപട്ടികളെ പോലെ പോരടിക്കുന്ന നാറിരാഷ്ട്രീയക്കാര്‍ എങ്ങനെ ആണൊ അതുപോലെ ആയിരിക്കരുത്‌ അതാണ്‌ ക്ഷത്രിയനു വേണ്ട ആദ്യഗുണം.

ഇന്നു കാണുന്നത്‌ സ്ഥാനാര്‍ത്ഥികളെ ആണ്‌ സ്ഥാനമാനങ്ങള്‍ക്കു വേണ്ടി അര്‍ത്ഥിക്കുന്ന - പിച്ചയാചിക്കുന്ന ചെറ്റകള്‍. ഇവര്‍ അവിടെ - അധികാരസ്ഥാനങ്ങളില്‍ - കയറിയിരുന്നാല്‍ കാണിക്കുന്ന കാര്യങ്ങള്‍ നമ്മുടെ മുന്നില്‍ എന്നെന്നും കാണാവുന്നതുമാണ്‌

ആ അധികാരക്കൊതി ഇല്ലാതിരിക്കുക അതാണ്‌ ക്ഷത്രിയനു വേണ്ട ആദ്യഗുണം. അതു ശ്രീരാമകഥയില്‍ വ്യക്തമാക്കിയതു ശ്രദ്ധിച്ചില്ലേ?

കൈകേയി തനിക്കു ലഭിക്കേണ്ട വരങ്ങളായി രാമനെ വനവാസത്തിനയയ്ക്കണമെന്നും ഭരതനെ അഭിഷേകം ചെയ്യണമെന്നും പറയുകയും അതു രാമനെ കൊണ്ട്‌ അംഗീകരിപ്പിക്കുകയും ചെയ്തശേഷം ദശരഥന്‍ രാമനോടു പറയുന്ന ഒരു കാര്യം ഉണ്ട്‌

- തന്നെ പിടിച്ചു ബന്ധനസ്ഥനാക്കിയിട്ട്‌ രാജ്യം ഭരിച്ചു കൊള്ളുവാന്‍.

അനുസരണ - താതന്റെ ആജ്ഞ അനുസരിക്കുന്നവന്‍ എന്നു പേരെടുത്ത ശ്രീരാമനു വേണമെങ്കില്‍ അതും അനുസരിയ്ക്കാമായിരുന്നു. അല്ലേ?

പക്ഷെ രാമന്‍ അതല്ല അനുസരിച്ചത്‌ - വനവാസം എന്ന നിയോഗമാണ്‌.

അധികാരക്കൊതി മാത്രമല്ല, സ്വന്തമായി രാജ്യതാല്‍പര്യം മാത്രമേ ഉള്ളു, മറ്റ്‌ എല്ലാം - സ്വന്തം ഭാര്യാപുത്രസഹോദരാദികള്‍ പോലും അതു കഴിഞ്ഞേ വരുന്നുള്ളു - യഥാര്‍ത്ഥ ക്ഷത്രിയന്‌.

അതിനെ കാണിക്കുവാന്‍ പറഞ്ഞതല്ലെ സീതാ പരിത്യാഗവും മറ്റും?

15 comments:

 1. വേണമെങ്കില്‍ ഇന്നത്തെ അധികാരികള്‍ക്ക് ഒരു മറയായി പറയാം, ശ്രീരാമന്‍ സൂര്യവംശത്തിലാ ജനിച്ചതെന്ന്!!

  ReplyDelete
 2. ജനാധിപത്യത്തെക്കാൾ നല്ലത് രാജഭരണമായിരുന്നുവെന്ന് മനസിലാക്കാൻ ഈ കഥ ഉപകരിച്ചു. വളരെ നന്ദി.

  ഒരു സംശയമുണ്ട് ദശരഥൻ ആളെങ്ങനെയായിരുന്നു? പുള്ളിക്ക് അധികാരക്കൊതി ഉണ്ടായിരുന്നോ? പുള്ളി തന്നെ ബന്ധനസ്ഥനാക്കി രാജ്യം ഭരിച്ചോളാൻ മോനോട് മാത്രമേ പറഞ്ഞുള്ളൂ വേറെ അയോധ്യാവാസികൾക്ക് ഓഫർ വെച്ചതായി പറയുന്നില്ല. ഈ ശ്രീരാമനും മക്കൾക്ക് തന്നെ ആയിരുന്നു ല്ലേ രാജ്യം കൊടുത്തത്? ചുമ്മാ അറിയാൻ ചോദിച്ചൂന്നേ ള്ളൂ പുള്ളിക്ക് അധികാരക്കൊതിയോ ഫ്യൂഡൽ ചിന്താഗതിയോ ഇല്ലെന്ന് ആർക്കാണറിയാത്തത്. നമ്മുടെ ലീഡർ ഇടക്കിടെ ‘പ്രവർത്തകരുടെ വികാരം മാനിച്ച് കോൺഗ്രസ് വിട്ടു, മുരളിധരനെ സ്ഥാനാർത്ഥിയാക്കി, കോൺഗ്രസിലോട്ട് തിരിച്ച് വന്നു‘ എന്നൊക്കെ പറയുമ്പോലെ അയോദ്ധ്യയിലെ ജനങ്ങളുടെ വികാരം - അതൊന്നു മാത്രം കൊണ്ടല്ലേ ഇവരെല്ലാം തലമുറ തലമുറ രാജഭരണം കൈമാറിയത്.

  രാമരാജ്യം എത്രയും പെട്ടെന്ന് വരട്ടെ എന്ന് നമുക്കെല്ലാവർക്കും പ്രാർഥിക്കാം. ഒരു കുഴപ്പം ഉള്ളത് എന്താണ് എന്ന് വെച്ചാൽ രാമന്റെ മഹത്വം അറിയാൻ നമ്മളൊക്കെ ഒരു പത്ത് ജന്മം ഇനിയും ജനിച്ച് നല്ല ഗുരുക്കന്മാരുടെ അടുത്ത് നിന്ന് പഠിക്കണം. അതോണ്ട് തൽക്കാലം ഒരു പത്തിരുപത് തലമുറ ഇങ്ങനെ ഈ നാറിയ ജനാധിപത്യം അങ്ങ് പൊക്കോട്ടെ. അതിനു ശേഷം നല്ല ഗുരുക്കന്മാരെ കണ്ടാൽ കാര്യങ്ങള് എല്ലാം പഠിച്ച് രാമരാജ്യം കൊണ്ട് വരാൻ നമുക്ക് ശ്രമിക്കാം.

  കമന്റ് ട്രാക്കുന്നില്ലാ ട്ടോ

  ReplyDelete
 3. കാല്വിനേ ഞാന്‍ "അധികാരത്തിനു വേണ്ടി ചാവാലിപ്പട്ടികളെ പോലെ പോരടിക്കുന്ന നാറി രാഷ്ട്രീയക്കാരെ " പറ്റിയല്ലെ പറഞ്ഞത്‌? അത്തരക്കാരെ ആരെ എങ്കിലും കിട്ടിയിരുന്നെങ്കില്‍ ദശരഥന്‍ അന്നേ അവരോടു രാജ്യം ഭരിച്ചു കൊള്ളാന്‍ പറഞ്ഞേനെ അതായിരുന്നു വേണ്ടതും പോരെ സന്തോഷമായില്ലേ

  ReplyDelete
 4. ഇതാകെ കണ്‍ഫ്യൂഷനായല്ലോ മാഷെ, വാത്മീകി രാമായണം തന്നെയല്ലേ ?
  കൈകേയീടെ ദുര്‍വാശിയെയൊക്കെ സാമാന്യം നന്നായി പള്ളും പറഞ്ഞ്, എനിക്കിനി കാട്ടിലലയേണ്ടി വരുമല്ലോ എന്നൊക്കെ നെലവിളിച്ച് കരഞ്ഞ് മൂക്കളയൊലിപ്പിച്ച് നല്ല സീനൊണ്ടാക്കിയിട്ടല്ലേ രാമന്‍ കാട്ടിലോട്ട് കെട്ടിയെടുക്കുന്നത്. ഇതും ക്ഷത്രീയ ഗുണമായിരിക്കും !
  രാജാക്കന്മാരുടെ മക്കളായി ജനിക്കുന്നതും ക്ഷത്രീയഗുണമാണോ മാഷെ ?
  സോണിയാ ഗാന്ധി ക്ഷത്രീയ ആണോ ?

  ReplyDelete
 5. ബിജുവിന്റെ ആ രാമായണത്തിന്റെ ഒരു കോപ്പി വച്ചേക്കണെ രാമന്‍ കൈകേയിയെ പള്ളു പറഞ്ഞതൊന്നും അങ്ങനെ വെറുതെ വിടാന്‍ പറ്റില്ലല്ലൊ.

  അന്നു മൂക്കള തുടച്ചത്‌ ബിജു ആയിരുന്നോ?

  വാല്മീകിരാമായണം വായിച്ചിട്ടിലെങ്കില്‍ മിണ്ടാതിരിക്കുന്നതല്ലെ ബുദ്ധി?

  രാമന്‍ പള്ളു പറഞ്ഞും മൂക്കള ഒലിപ്പിച്ചും ഒന്നുമില്ല, അതു വായിച്ചിട്ടുള്ളവര്‍ താങ്കളുടെ വാചകം വായിക്കുമ്പോള്‍ വെറുതേ താങ്കളെ തെറ്റിദ്ധരിക്കുമല്ലൊ എന്നോര്‍ത്തു വിഷമിച്ചെഴുതിയതാണ്‌ കേട്ടോ

  അതങ്ങു മറന്നേരെ ഇനിയും പോരട്ടെ ഇതു പോലെ കുറെ കൂടി

  ReplyDelete
 6. " ബിജു കോട്ടപ്പുറം said...
  ഇതാകെ കണ്‍ഫ്യൂഷനായല്ലോ മാഷെ, വാത്മീകി രാമായണം തന്നെയല്ലേ ?
  കൈകേയീടെ ദുര്‍വാശിയെയൊക്കെ സാമാന്യം നന്നായി പള്ളും പറഞ്ഞ്, എനിക്കിനി കാട്ടിലലയേണ്ടി വരുമല്ലോ എന്നൊക്കെ നെലവിളിച്ച് കരഞ്ഞ് മൂക്കളയൊലിപ്പിച്ച് നല്ല സീനൊണ്ടാക്കിയിട്ടല്ലേ രാമന്‍ കാട്ടിലോട്ട് കെട്ടിയെടുക്കുന്നത്. ഇതും ക്ഷത്രീയ ഗുണമായിരിക്കും !
  രാജാക്കന്മാരുടെ മക്കളായി ജനിക്കുന്നതും ക്ഷത്രീയഗുണമാണോ മാഷെ ?
  സോണിയാ ഗാന്ധി ക്ഷത്രീയ ആണോ ?


  ബിജൂ ദാ ഇതു കൂടി വായിക്കൂ

  ReplyDelete
 7. "എന്നെ കണ്ടാല്‍ കിണ്ണം കട്ടവനാണെന്നു തോന്നുമോ" എന്നു ഒരു പഴഞ്ചൊല്ലു ചോദ്യംകേട്ടിട്ടുണ്ട്‌

  കണ്ട ചെറ്റ രാഷ്ട്രീയക്കാരെ പറ്റി പറഞ്ഞപ്പോള്‍ ചിലരൊക്കെ കലി തുള്ളി വരുന്നതെന്താണാവോ?

  ReplyDelete
 8. ദാ, ഈ ലിങ്ക് വായിച്ചോളൂ....

  http://russelsteapot.blogspot.com/2009/08/blog-post.html

  ReplyDelete
 9. "ഭരതന്‍ ചിത്രകൂടത്തില്‍ വച്ച് രാമനെ സമീപിച്ചു തിരിച്ചുവന്ന് രാജ്യഭാരം കൈയേല്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.രാജ്യം ഉപേക്ഷിക്കാന്‍ രാമന്‍ പറയുന്ന കാരണം, ദശരഥന്‍ കൈകേയിയെ വിവാഹം ചെയ്യുന്ന സമയത്ത് തന്റെ രാജ്യം കൈകേയിയുടെ പിതാവിന് 'രാജ്യ ശുല്കം'(kingdom as dowry)ആയി കൊടുത്തിരുന്നു എന്നാണ്.(2-107-3)

  puraa bhraataH pitaa naH sa maataram te samudvahan |
  maataamahe samaashrauShiid raajya shulkam anuttamam ||

  "O, My brother! Long ago, when our father married your mother, he promised your maternal grandfather that he would confer his kingdom as an exceptional marriage-dowry" "

  മുകളില്‍ കൊടുത്ത ലിങ്കില്‍ ആദ്യം കാണുന്ന വാചകങ്ങള്‍ ആണ്‌.

  സാക്ഷാല്‍ ശ്രീരാമന്‍ ഭരതനോട്‌ പറഞ്ഞതാണ്‌ അല്ലേ?

  അതു രാമന്റെ മഹത്വമോ അതോ മോശത്വമോ?

  കൈകേയി ശ്രീരാമന്റെ അഭിഷേകവിവരം ആദ്യം വന്നു പറയുന്ന മന്ഥരയ്ക്ക്‌ തന്റെ സ്വര്‍ണ്ണമാല ഊരി നല്‍കി സന്തോഷസൂചകമായി എന്നാണ്‌ . കൈകേയിയെ ക്കുറിച്ച്‌ രാമനറിയാവുന്നതുകൊണ്ടാണ്‌ ലക്ഷ്മണനോട്‌ ഞാന്‍ മുന്‍പെഴുതിയ ശ്ലോകങ്ങള്‍ പറയുന്നതും അതു കൈകേയിയുടെ കുഴപ്പമല്ല വിധിയാണ്‌ എന്നു മനസ്സിലാക്കാന്‍ പറയുന്നതും

  ഇതു പോലെ cherry-picking നടത്തിയാല്‍ ധാരാളം അവസരങ്ങള്‍ കാണും. അങ്ങനെ അല്ല വാല്‌മീകിരാമായണം പോലെ ഉള്ള ഇതിഹാസം പഠിക്കേണ്ടത്‌.

  വിശദമായി പിന്നീടെഴുതാം ഇപ്പോള്‍ തെരക്കുള്ളതുകൊണ്ട്‌ തല്‍ക്കാലം നിര്‍ത്തട്ടെ

  ReplyDelete
 10. "suhR^idashchaapramattaastvaaM rakshantvadya samantataH |
  bhavanti bahuvighnaani kaaryaaNyevaMvidhaani hi ||


  "Generally, there are many obstacles for such type of functions. Hence, your friends should guard you vigilantly from all directions."


  viproshhitashcha bharato yaavadeva puraaditaH |
  taavadevaabhishhekaste praaptakaalo mato mama ||


  "It is my opinion that your coronation function should occur, while Bharata is away from the city."


  kaamaM khalu sataaM vR^itte bhraataa te bharataH sthitaH |
  jyeshhThanuvartii dharmaatmaa saanukrosho jitendriyaH ||


  " Bharata, your brother, goes according to his eldest brother. He is righteous, compassionate and has the senses under control. He verily follows the path of good people."


  kintu chittaM manushhyaaNaamanityamiti me matiH |
  sataaM cha dharmanityaanaaM kR^itashobhi cha raaghava |


  "Oh, Rama! It is my opinion that minds of men are inconstant. But the ever righteous, endowed with goodness, sometimes may act unexpectedly on impulse."
  "

  മുകളില്‍ കൊടുത്ത ലിങ്കില്‍ പിന്നെ കാണുന്ന വാചകങ്ങള്‍ ആണ്‌.

  ഞാന്‍ മുന്‍പു പലതവണ എഴുതിയതാണ്‌ - ചില തത്വങ്ങള്‍ പഠിപ്പിക്കുന്നത്‌ കഥാസന്ദര്‍ഭങ്ങള്‍ വഴിയാണ്‌.

  ഉദാഹരണങ്ങളില്‍ കൂടി വിവരിക്കുന്ന തത്വങ്ങള്‍ പഠിച്ചുറയ്ക്കാന്‍ എളുപ്പമാണ്‌.

  "മനസാ ചിന്തിതം കാര്യം വചസാ ന പ്രകാശയേത്‌
  മന്ത്രേണ രക്ഷയേത്‌ ഗൂഢം കാര്യെ ചാപി നിയോജയേത്‌"

  ഈ ഒരു തത്വം വിശദീകരിക്കുനതില്‍ ഈ സന്ദര്‍ഭം ഞാന്‍ തന്നെ മുമ്പെഴുതിയിട്ടുണ്ട്‌

  "മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യം പ്രവൃത്തിയിലാകുന്നതുവരെ പുറത്തു പറയരുത്‌ അത്‌ രഹസ്യമായിരിക്കണം.
  ഈ വിഷയം വാല്‌മീകി രാമായണത്തില്‍ രാമനെ അഭിഷേകം ചെയ്യുന്ന സമയത്ത്‌ പറയുന്നുണ്ട്‌- വസിഷ്ഠനെ വിളിച്ച്‌ ഒരുക്കങ്ങളെല്ലാം നടത്താന്‍ പറഞ്ഞു. അതിനു ശേഷം രാമനേ വരുത്തിയിട്ട്‌ ഇങ്ങിനെ പറയുന്നു - നാളെ രാവിലെ നിണ്റ്റെ രാജ്യാഭിഷേകം നടത്താന്‍ തീരുമാനിച്ചു. ഒരു ദിവസത്തെ വ്രതം നോക്കണമല്ലൊ അതിനുമുമ്പ്‌. അതുകൊണ്ട്‌ ഇപ്പോള്‍ തന്നെ സീതയേയും കൂട്ടി വ്രതം തുടങ്ങിക്കൊള്ളുക. എന്നാല്‍ ഇനിയും ഒര༂R>µ� ദിവസം ബാക്കിയുണ്ട്‌, ഇതു പുറത്തു പറഞ്ഞും പോയി.
  അതിനു ശേഷം പറയുന്നു "====കിം നു ചിത്തം മനുഷ്യാണാമനിത്യമിതി മേ മതം=======" ആരെല്ലാം എന്തൊക്കെ പറഞ്ഞാലും എത്ര കൂട്ടൂകാരോ ബന്ധുക്കളോ ആകട്ടെ മനുഷ്യണ്റ്റെ മനസ്സല്ലേ അതു മാറിയേക്കാം" പറഞ്ഞതു പോലെ തന്നെ ഫലിച്ചു രാമന്‍ കാട്ടിലും ഭരതന്‍ നാട്ടിലും.
  ഇതു പുറത്തു പറയാതെ ചെയ്തതു കോണ്ടാണ്‌ പൊഖ്രാനില്‍ അണുപരീക്ഷണം കഴിഞ്ഞപ്പോള്‍ അമേരിക്ക പറഞ്ഞത്‌ അവിടെ എന്തോ ഭൂകമ്പം ഉണ്ടായിട്ടുണ്ട്‌ എന്ന്
  "

  ReplyDelete
 11. "പിന്നീട് മന്ഥരയുടെ പ്രേരണയാല്‍ ഭരതനെ രാജാവാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും,കൈകേയിക്ക് രാമനോട് വിരോധമൊന്നുമില്ല. എന്നാല്‍ രാമനോ...

  വനത്തിലേക്ക് പുറപ്പെടുന്നതിനുമുന്‍പ് ലക്ഷ്മണനോട് അയോധ്യയില്‍തന്നെ താമസിക്കണമെന്ന് ആവശ്യപ്പെടുന്നു. അതിന് പറയുന്ന കാരണങ്ങള്‍ നോക്കുക. (2-31-13 ___2-31-14)

  saa hi raajyam idam praapya nR^ipasya ashva pateH sutaa |
  duhkhitaanaam sapatniinaam na kariSyati shobhanam

  "That Kaikeyi daughter of king Aswapathi, after obtaining this kingdom, will certainly not accord good treatment to her step-wives, who are at grief."

  ഇവിടെ വിശദീകരണം അല്‍പം കൂടി വേണം എന്നു തോന്നുന്നു.

  യാതൊരു കാര്യം നോക്കിയാലും അവസാനഫലം എന്തായിരിക്കും അതാണ്‌ ഒന്നാമതു നോക്കേണ്ടത്‌.

  അല്ലാതെ

  " ഞാന്‍ വളരെ നല്ല ഉദ്ദേശത്തോടു കൂടി എന്റെ കഴുതയ്ക്കും താങ്കളുടെ കഴുതയ്ക്കസുഖം വന്നപ്പോള്‍ താങ്കള്‍ ചെയ്തതു പോലെ ഒരു ഇടങ്ങഴി മണ്ണെണ്ണ കൊടുത്തു പക്ഷെ കഷ്ടം എന്റെ കഴുത ചത്തുപോയി"

  എന്നു പറയുന്നതല്ല.

  കഥയുടെ അവസാനം ലഭിക്കുന്ന രാജ്യത്തില്‍ പ്രജകള്‍ക്കെല്ലാം ആദ്യം പറഞ്ഞ വിധം സുഖസമൃദ്ധി കൊടുക്കുവാന്‍ കഴിയുന്നവനാണ്‌ രാജ്യം ഭരിക്കേണ്ടത്‌.

  അതു കൊണ്ടാണ്‌ ഒരു കേവലസ്ത്രീയുടെ വാക്കു കേട്ടു പോലും സീതയെ ഉപേക്ഷിക്കുന്ന രാമന്‍ ശ്രേഷ്ഠനാണെന്നു പറയുന്നത്‌ അല്ലാതെ കേവലം ഒരു മന്ഥരയുടെ നാലു വീണ്‌ വാക്കുകള്‍ കേട്ട്‌ രാമനെ കാട്ടിലോടിയ്ക്കണം ഭരതനു രാജ്യം കൊടുക്കണം എന്നു പറഞ്ഞ്‌ - ഒന്നു കൂടി ശ്രദ്ധിക്കുക -- കേവലം ഒരു മന്ഥരയുടെ നാലു വീണ്‌ വാക്കുകള്‍ കേട്ട്‌ രാമനെ കാട്ടിലോടിയ്ക്കണം ഭരതനു രാജ്യം കൊടുക്കണം എന്നു പറഞ്ഞ്‌ രാജാവിനെ സ്വധര്‍മ്മത്തില്‍ നിന്നും തടുക്കുന്ന കൈകേയി അല്ല അനുകരണീയ എന്നു പറയേണ്ടത്‌.

  അവര്‍ പറയുന്ന വിധം രാജ്യം പോയാല്‍ - ഒരു തവണ പോയി തുടങ്ങിയാല്‍ പിന്നീടതിനന്തം ഉണ്ടാകില്ല.

  രാഷ്ട്രതന്ത്രം എന്നത്‌ അടുക്കളവശത്തെ സംസാരമല്ല എന്നോര്‍ക്കുക - ഭരതന്‍ കാട്ടില്‍ വന്നു രാമനെ തിരികെ വിളിക്കുമ്പോള്‍ രാമന്‍ ഉപദേശിക്കുന്ന രാഷ്ട്രതന്ത്രജ്ഞത ഉണ്ട്‌ ഒന്നു വായിക്കൂ സുഹൃത്തേ അതും കൂടി


  ഭരതന്‍ പോലും കൈകേയിയുടെ വാക്കുകള്‍ക്ക്‌ അനുകൂലനല്ല എന്നു ദശരഥനും ആദ്യം പറയുന്നു, ഭരതനും പിന്നീട്‌ അതു തെളിയിക്കുന്നു


  ഇത്രയെല്ലാം വ്യക്തമായി എഴുതിയിട്ടും അവിടെ നിന്നും ഇവിടെ നിന്നും മറ്റും ഓരോരോ വരികള്‍ എടുത്തുദാഹരിച്ച്‌ ഇതു പോലെ നീചമായ ധാരണകള്‍ പരത്തുവാന്‍ എന്തിനു വെമ്പുന്നു സുഹൃത്തേ?

  ReplyDelete
 12. മേല്‍പറഞ്ഞതില്‍ സീതയെ കാട്ടിലുപേക്ഷിച്ചത്‌ ന്യായീകരിക്കുകയാണെന്നര്‍ത്ഥം എടുക്കുവാന്‍ സാധ്യതയുണ്ട്‌.

  അതു വരാതിരിക്കുവാനാണ്‌ നേരത്തെ എഴുതിയത്‌ സ്വന്തം സ്വാര്‍ത്ഥം എന്നത്‌ ഭരണാധികാരിയ്ക്കില്ല, അവന്റെ സ്വന്തം എന്നത്‌ പ്രജകളാണ്‌. അതുകഴിഞ്ഞെ കുടുംബം പോലും ഉള്ളു എന്ന്‌

  ReplyDelete
 13. വിഷയം വാല്‌മീകിരാമായണമായതുകൊണ്ട്‌ ധാരാളം എഴുതേണ്ടി വരുന്നു.

  കാല്വിന്റെ ചോദ്യത്തിലെ ഒരു ഭാഗം,
  "ഒരു സംശയമുണ്ട് ദശരഥൻ ആളെങ്ങനെയായിരുന്നു? പുള്ളിക്ക് അധികാരക്കൊതി ഉണ്ടായിരുന്നോ? പുള്ളി തന്നെ ബന്ധനസ്ഥനാക്കി രാജ്യം ഭരിച്ചോളാൻ മോനോട് മാത്രമേ പറഞ്ഞുള്ളൂ വേറെ അയോധ്യാവാസികൾക്ക് ഓഫർ വെച്ചതായി പറയുന്നില്ല."


  വളരെ പ്രാധാന്യം അര്‍ഹിക്കുന്നതായതുകൊണ്ട്‌ അതിനു വേണ്ടി തന്നെ ഒരു പോസ്റ്റിടാം എന്നാല്‍ തല്‍ക്കാലം ഇത്രമാത്രം കുറിയ്ക്കാം

  രാമായണം - വാല്‌മീകിരാമായണം - വായിക്കാതെ ഇതുപോലെ വിഡ്ഢിത്തങ്ങള്‍ എഴുതാതിരിക്കുന്നതായിരിക്കും ഭംഗി?

  സാമന്തരാജാക്കന്മാരെ എല്ലാവരെയും - ജനകനെയും കേകയരാജനെയും ഒഴികെ- (അതിനും പ്രത്യേക കാരണം ഉണ്ട്‌) സഭയില്‍ വിളിച്ച്‌ അവരുടെ മുന്‍പാകെ യുവരാജാവിന്റെ അഭിഷേക വിഷയം അവതരിപ്പിച്ച്‌ , ആരെ വേണം എന്നതില്‍ അവരുടെ അഭിപ്രായം ആരായുന്നത്‌ വായിച്ചിട്ടില്ലെങ്കില്‍ കണ്ണു തുറന്നുവച്ച്‌ വായിക്കുക.

  ReplyDelete
 14. "Verse Locator

  yadiidam me.anuruupaardhaM mayaa saadhu sumantritam |
  bhavanto me.anumanyantaaM kathaM vaa karavaaNyaham || 2-2-15

  15. mayaa= by me, sumantritam= well thought of, me= my, idam= this word, bhavantaH= you, anumanyataaM= give consent, me= to me, anuruupaartham yadi= if it is befitting, saadhu= good, katham vaa= How else, aham= I, karavaani= shall do.

  "I am telling this after lot of thinking. Give consent to me if you feel this to be good and befitting. How else shall I do it?"

  Verse Locator

  yadyapyeshhaa mama priitirhitamanyadvichintyataam |
  anyaa madyasthachintaa hi vimardaabhyadhikodayaa || 2-2-16

  16. esha= this, mama= my, priitiH= desire, yadyapi= yet, vichintyaam= let there be thinking, anyat= any other, hitam= beneficial way, madhyastha chintaH= Thinking by neutral people, anyaa= distinctive, vimardaabhyadhikodayaa= well developed through grinding (of opposing views).

  "This is my desire. Yet, let there be thinking on any other beneficial way. Thinking by impartial neutral people will be distinctive and well developed through grinding of opposing views."

  "hitamanyadvichintyataam" Study these words more CAREFULLY

  The above quoted are from the link seen in bright's blog http://www.valmikiramayan.net/ayodhya/sarga2/ayodhya_2_frame.htm

  ReplyDelete
 15. ഇപ്പോഴും നമ്മുടെ നാട്ടിൽ ജനാധിപത്യം നിലനിൽക്കുന്നുണ്ടോ?

  എല്ലാം കൂടി കേട്ടപ്പോൾ ആകെ ഒരു കൺഫ്യൂഷ്യൻ ഓഫ് ഇന്ത്യ.

  ReplyDelete